Translate

Thursday, December 28, 2017

ഞങ്ങളുടെ ഗുരുനാഥന് ആദരാഞ്ജലികള്‍ - KCRM


2 comments:

  1. http://www.mathrubhumi.com/news/kerala/joseph-pulikkunnel-passed-away-1.2487844

    ReplyDelete
  2. 1999-ല്‍ ചങ്ങനാശേരിമെത്രാന്റെ അരമനക്കോടതിയില്‍ നിന്ന് ഒരു രഹസ്യരേഖ എനിക്കു ചോര്‍ന്നുകിട്ടി. ഒരു വൈദികന്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയതായിരുന്നു അതിലെ വിഷയം. സംഭവം നടന്നെന്നു ബോധ്യപ്പെട്ട അരമനക്കോടതി വൈദികനില്‍ കണ്ടെത്തിയ കുറ്റം അയാള്‍ തന്റെ (പെണ്‍കുട്ടിയുടെയല്ല) കന്യാത്വവും സല്‍പ്പേരും കളങ്കപ്പെടുത്തി എന്നായിരുന്നു. അതിനയാള്‍ക്കു വിധിച്ചത് ചെറിയ ചില പ്രായശ്ചിത്തങ്ങള്‍ മാത്രം, പെണ്‍കുട്ടിക്ക് പര്യാപ്തമായ പ്രതിഫല(റെമ്യൂണറേഷന്‍)വും.
    ഈ അരമനരഹസ്യം പുറത്തുകൊണ്ടുവന്നതാണ് ഞാനഭിമാനത്തോടെ ഓര്‍മ്മിക്കുന്ന എന്റെയൊരു സാമൂഹിക ഇടപെടല്‍. അതിന് എനിക്കു കരുത്തും പ്രചോദനവും നല്‍കിയത് ഇന്നു രാവിലെ അന്തരിച്ച പ്രൊഫ. ജോസഫ് പുലിക്കുന്നേല്‍ ആയിരുന്നു. 1999 നവംബര്‍ 20-ന് കോട്ടയത്ത് കാണക്കാരിയില്‍ വികാസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന വലിയൊരു സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചതും അദ്ദേഹമായിരുന്നു.
    (കാണുക: 'അരമനക്കോടതികള്‍ വിശുദ്ധപാപികളുടെ സങ്കേതം', അദ്ധ്യായം 7, പ്രത്യയശാസ്ത്രവും പ്രതീകവിപ്ലവവും, എന്‍. ബി. എസ്, 2017 )

    ReplyDelete