കഴിഞ്ഞ ദിവസങ്ങളില്‍ 'പ്രവാസിശബ്ദം' പുറത്ത് വിട്ട, എറണാകുളം അങ്കമാലി അതിരൂപതയില്‍ മാര്‍ ആലഞ്ചേരി നടത്തിയിരിക്കുന്ന, കോടികളുടെ ഭൂമി കുംഭകോണത്തിന്റെയും സാമ്പത്തിക ക്രമക്കേടിന്റെയും പശ്ചാത്തലത്തിലായിരുന്നു പത്രസമ്മേളനം. സഭയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നതിന്റെ അടിസ്ഥാനകാരണം സഭാസ്വത്തുകള്‍ കൈകാര്യംചെയ്യുന്നതിന് വ്യക്തവും സുതാര്യവുമായരാഷ്ട്രനിയമങ്ങള്‍ ഇല്ലാത്തതാണെന്നു ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു പത്രസമ്മേളനം. സഭയ്ക്ക് വലിയ നഷ്ടമുണ്ടാക്കിയ മാര്‍ ആലഞ്ചേരി മേജര്‍ ആര്‍ച്ചുബിഷ്പ്പ് സ്ഥാനം രാജിവയ്ക്കണമെന്ന് പത്രസമ്മേളനത്തിനു നേതൃത്വം നല്കിയ 'സത്യജ്വാല' മാസികയുടെ ചീഫ് എഡിറ്റര്‍ ജോര്‍ജ് മൂലേച്ചാലില്‍ ആവശ്യപ്പെട്ടു. ക്രൈസ്തവസഭകളുടെ സ്വത്തുകള്‍ ജനാധിപത്യപരമായും സുതാര്യമായും കൈകാര്യം ചെയ്യാന്‍ ജസ്റ്റീസ് വി. ആര്‍. കൃഷ്ണയ്യര്‍ ശിപാര്‍ശചെയ്തിട്ടുള്ള കരടു ബില്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരനടപടി സ്വീകരിക്കണമെന്ന് അഡ്വ. ഇന്ദുലേഖാ ജോസഫ് നിര്‍ദേശിച്ചു. KCRM തുടര്‍ന്നു നടത്താനുദ്ദേശിക്കുന്ന പ്രതിഷേധ ബോധവത്കരണ പരിപാടികള്‍ സെക്രട്ടറി ഷാജി തറപ്പേല്‍ വിശദീകരിച്ചു. KCRM പ്രസിഡന്റ് സി. വി. സെബാസ്റ്റ്യന്‍, പ്രൊഫ. ഇപ്പന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Translate
Wednesday, December 27, 2017
കത്തോലിക്കാസഭയുടെ സാമ്പത്തികക്രമക്കേടുകള്‍ക്കെതിരെ KCRM ന്റെ പത്രസമ്മേളനം
കഴിഞ്ഞ ദിവസങ്ങളില്‍ 'പ്രവാസിശബ്ദം' പുറത്ത് വിട്ട, എറണാകുളം അങ്കമാലി അതിരൂപതയില്‍ മാര്‍ ആലഞ്ചേരി നടത്തിയിരിക്കുന്ന, കോടികളുടെ ഭൂമി കുംഭകോണത്തിന്റെയും സാമ്പത്തിക ക്രമക്കേടിന്റെയും പശ്ചാത്തലത്തിലായിരുന്നു പത്രസമ്മേളനം. സഭയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നതിന്റെ അടിസ്ഥാനകാരണം സഭാസ്വത്തുകള്‍ കൈകാര്യംചെയ്യുന്നതിന് വ്യക്തവും സുതാര്യവുമായരാഷ്ട്രനിയമങ്ങള്‍ ഇല്ലാത്തതാണെന്നു ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു പത്രസമ്മേളനം. സഭയ്ക്ക് വലിയ നഷ്ടമുണ്ടാക്കിയ മാര്‍ ആലഞ്ചേരി മേജര്‍ ആര്‍ച്ചുബിഷ്പ്പ് സ്ഥാനം രാജിവയ്ക്കണമെന്ന് പത്രസമ്മേളനത്തിനു നേതൃത്വം നല്കിയ 'സത്യജ്വാല' മാസികയുടെ ചീഫ് എഡിറ്റര്‍ ജോര്‍ജ് മൂലേച്ചാലില്‍ ആവശ്യപ്പെട്ടു. ക്രൈസ്തവസഭകളുടെ സ്വത്തുകള്‍ ജനാധിപത്യപരമായും സുതാര്യമായും കൈകാര്യം ചെയ്യാന്‍ ജസ്റ്റീസ് വി. ആര്‍. കൃഷ്ണയ്യര്‍ ശിപാര്‍ശചെയ്തിട്ടുള്ള കരടു ബില്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരനടപടി സ്വീകരിക്കണമെന്ന് അഡ്വ. ഇന്ദുലേഖാ ജോസഫ് നിര്‍ദേശിച്ചു. KCRM തുടര്‍ന്നു നടത്താനുദ്ദേശിക്കുന്ന പ്രതിഷേധ ബോധവത്കരണ പരിപാടികള്‍ സെക്രട്ടറി ഷാജി തറപ്പേല്‍ വിശദീകരിച്ചു. KCRM പ്രസിഡന്റ് സി. വി. സെബാസ്റ്റ്യന്‍, പ്രൊഫ. ഇപ്പന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Subscribe to:
Post Comments (Atom)
....Fr. Jimmy Poochakkatt, the Syro-Malabar spokesman, told DC that the Church had received complaints against the lack of transparency in the land deals done by the archdiocese, which was facing serious financial crisis. “Considering the seriousness of the allegations, an inquiry commission has been appointed as per the instruction of Major Archbishop Cardinal Mar George Alencherry.
ReplyDeletehttps://www.deccanchronicle.com/nation/current-affairs/201217/syro-malabar-church-forms-panel-to-probe-land-scam.html