KCRM - NORTH AMERICA
മൂന്നാമത് ടെലികോൺഫെറസ് റിപ്പോർട്ട്
ആദ്യമെതന്നെ
ഇന്നലെ നമ്മോട് എന്നന്നേയ്ക്കുമായി വിടപറഞ്ഞ കേരള കത്തോലിക്ക സഭാനവീകരണപ്രസ്ഥാനത്തിൻറെ
പിതൃസ്ഥാനിയായ ശ്രീ ജോസഫ് പുലിക്കുന്നേലിന് KCRM - North America-യുടെ പേരിൽ ആദരാഞ്ജലികൾ
നേർന്നുകൊള്ളുന്നു.
KCRM - North America-യുടെ
മൂന്നാമത്തെ ടെലികോൺഫെറസ് ഡിസംബർ 13, 2017 ബുധനാഴ്ച നടത്തുകയുണ്ടായി. രണ്ടുമണിക്കൂർ നീണ്ടുനിന്നതും ശ്രീ എ സി
ജോർജ് മോഡറേറ് ചെയ്തതുമായ ആ ടെലികോൺഫെറസിൻ അമേരിക്കയിലെ
വിവിധ ഭാഗങ്ങളിൽനിന്നുമായി അനേകർ സജീവമായി പങ്കെടുക്കുകയുണ്ടായി.
1. മാധ്യമങ്ങളിൽകൂടിയുള്ള
ബോധവൽക്കരണത്തിന് ഊന്നൽ നൽകുക
2. മതങ്ങളുടെ
തീവ്രവാദത്തിൽ ഇളം തലമുറ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം പലപ്പോഴും അവർ വികാരിയുടെ
ഗുണ്ടകളാകാറുണ്ട്.
3. സഭയിൽ നിരവധിയായ
പ്രശ്നങ്ങളുണ്ട്. സഭയിൽ നിന്നുകൊണ്ട് അതിനെ ചെറുക്കണം
4. സഭാനവീകരണപ്രസ്ഥാനം
കൂടുതൽ ജനകീയമാക്കാനുള്ള വഴികൾ കണ്ടുപിടിക്കണം
5. സമ്പത്താണ്
സഭാധികാരികളെ നശിപ്പിക്കുന്നത്. അതുകൊണ്ട് പള്ളിക്ക് പണം കൊടുക്കരുത്; കൊടുക്കുന്നവരെ
നിരുത്സാഹപ്പെടുത്തണം
6. വൈദികസേവനത്തെ
ഒരു തൊഴിലായി കാണാൻ പാടില്ല. പല വൈദികരുടെയും ജീവിതരീതി കണ്ടാൽ വൈദികവൃത്തി അവരുടെ
പ്രൊഫഷനായി തോന്നും
7. വൈദിക ശുശ്രൂഷയിലൂടെ
സ്വർഗം നേടാമെന്നുള്ള ചിന്ത അർത്ഥസൂന്യമാണ്
8. പള്ളികളുടെ
ഭൗതികസ്വത്തുക്കളുടെ ഭരണം അല്മായർ നടത്തണം. വൈദികർ പൂർണമായി ആധ്യാത്മിക ശുശ്രൂഷയിൽ
വ്യാവൃതരായിരിക്കണം
9. മതം രാഷട്രീയത്തെ
നിയന്ത്രിക്കുന്നത് ആപത്കരമാണ്
10. യേശു പൗരോഹിത്യം
സൃഷ്ടിച്ചിട്ടില്ല. പ്രാർത്ഥിക്കാൻ പുരോഹിതൻറെ ആവശ്യമെന്ത്?
11. മെത്രാൻറെ
ഗുമസ്ഥന്മാരായി വൈദികർ വിശ്വാസികളെ ഭരിച്ച് അടിമകളാക്കുന്നത് അക്രൈസ്തവമാണ്
12. ആവശ്യമെങ്കിൽ
വൈദികരെ ധിക്കരിക്കാനുള്ള ആർജവം സാധാരണ വിശ്വാസിക്കുണ്ടാകണം
13. കത്തോലിക്ക
പ്രസിദ്ധീകരണങ്ങൾ സഭാധികാരികൾക്ക് ഓശാന പാടാൻ മാത്രമുള്ളതാണ്
14. സഭയുടെ
ഭാഗമായി നിന്നുകൊണ്ട് സഭയെ നന്നാക്കാൻ ശ്രമിക്കണം
15. കുടിയേറ്റം
സഭയുടെ എല്ലാ തലങ്ങളെയും ബാധിക്കുന്നു. ചുരുങ്ങിയ കാലംകൊണ്ട് സഭയിൽ വൻ മാറ്റങ്ങൾ സംഭവിക്കും
16. ഇന്ത്യൻ
മെത്രാന്മാർക്കുള്ള ഫ്രാൻസിസ് പാപ്പയുടെ കത്ത് മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്ത്
പ്രസിദ്ധീകരിക്കണം
17. ജനാധിപത്യമില്ലാത്ത
സഭയിൽ വിശ്വാസികൾ അടിമകൾ മാത്രമാണ്
18. വിശ്വാസികൾക്ക്
അഞ്ച് ഓണങ്ങളുണ്ട് - വന്നോണം, നിന്നോണം, കേട്ടോണം, തന്നോണം, പൊക്കോണം
19. മെത്രാനെ
നികൃഷ്ടജീവി എന്നുവിളിച്ച പിണറായി വിജയൻ പോലും ചർച്ച് ആക്റ്റ് എടുക്കില്ല
20. ബിജെപിക്കാരെ
പ്രീതിപ്പെടുത്താൻ ബൈബിളിൽ ഭഗവത് ഗീതയിലെ ഭാഗങ്ങൾ കൂട്ടിച്ചേർക്കുന്നു.
21. മെത്രാന്മാർക്കുള്ള
വരവേല്പിനെ നിരുത്സാഹപ്പെടുത്തണം
22. നവീകരണക്കാരുടെ
പ്രധാന ലക്ഷ്യം സാധാരണ വിശ്വാസിയെ സഭാസംബന്ധിയായ കാര്യങ്ങളിൽ ബോധവൽക്കരിക്കുകയും ചർച്ച്
ആക്റ്റ് നടപ്പിലാക്കാനുള്ള പരിശ്രമവുമായിരിക്കണം
ആ ടെലികോൺഫെറൻസിൽ സംബന്ധിച്ച എല്ലാവർക്കും ആ യോഗം വളരെ
നന്നായി മോഡറേറ് ചെയ്ത ശ്രീ എ സി
ജോർജിനും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.
ചാക്കോ
കളരിക്കൽ
(ജനറൽ
കോർഡിനേറ്റർ)
ഡിസംബർ
28, 2017
No comments:
Post a Comment