KCRM പ്രതിമാസപരിപാടി (പാലാ)
2017 ആഗസ്റ്റ് 26, ശനിയാഴ്ച 2 p.m. മുതല്‍, പാലാ ടോംസ് ചേമ്പര്‍ഹാളില്‍
അദ്ധ്യക്ഷന്‍ :
സി.വി. സെബാസ്റ്റ്യന്‍ (KCRM പ്രസിഡന്റ്)
വിഷയാവതരണം :
കെ. ജോര്‍ജ് ജോസഫ് (അന്വേഷണസംഘാംഗം)
ചര്‍ച്ചയ്ക്കും
ആക്ഷന്‍ പ്രോഗ്രാം പ്ലാനിംഗിനും KCRM-ന്റെ അന്വേഷണസംഘത്തില്‍പ്പെട്ട പി.കെ. മാത്യു
ഏറ്റുമാനൂര്‍, ഡോ. ജോസഫ് വര്‍ഗീസ് (ഇപ്പന്‍), ജെയിംസ് സെബാസ്റ്റ്യന്‍ ചൊവ്വാറ്റുകുന്നേല്‍, തമ്പി
കരിക്കാട്ടൂര്‍, എം.പി. ജേക്കബ് മണിമലേത്ത്,
സ്റ്റീഫന്‍ മാത്യു വെള്ളാംതടത്തില്‍ മുതലായവര്‍ നേതൃത്വം നല്‍കുന്നു.
ബഹുമാന്യരേ,
മറിയക്കുട്ടിക്കൊലക്കേസില്‍
പ്രതിയായ ഫാ. ബെനഡിക്ടിനെ വിശുദ്ധനാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങള്‍
ചങ്ങനാശ്ശേരി രൂപത നടത്തിക്കൊണ്ടിരിക്കുകയാണ് എന്നറിയുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ്, അദ്ദേഹത്തെ 'സഹനദാസ'നാക്കിയതറിഞ്ഞുടന്‍തന്നെ, നാം നടത്തിയ അന്വേഷണത്തിന്റെയും വെളിപ്പെടുത്തലുകളുടെയും
ഫലമായി, മന്ദഗതിയിലാക്കിയിരുന്ന
വിശുദ്ധീകരണപ്രക്രിയ, നാം തുടര്‍നടപടികളുമായി
മുന്നോട്ടുപോകാഞ്ഞതുകൊണ്ടാകാം, ഇപ്പോള്‍
ശക്തമായിരിക്കുന്നത്.
നമ്മുടെ
കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ നമുക്കു ചെയ്യാനാകും
എന്നാലോചിച്ച് മേല്‍നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട് എന്നു തോന്നുന്നു. അല്ലെങ്കില്‍, ഒരു കൊലയാളിയെ
വിശുദ്ധനായി ചുമക്കേണ്ട നാണംകെട്ട ഗതികേട് നമ്മുടെ സഭയ്ക്കുണ്ടായെന്നുവന്നേക്കാം.
ഈ
ആലോചനാ-ആസൂത്രണയോഗത്തിലേക്ക് എല്ലാ സുമനസ്‌ക്കരെയും ഹാര്‍ദ്ദമായി ക്ഷണിക്കുന്നു.
ഷാജു ജോസ് തറപ്പേല്‍ (9496540448) KCRM സെക്രട്ടറി
for more details about the old Mariyakkutty Murder (Madatharuvi)case visit https://indiangooseberries.blogspot.in/2017/08/blog-post_39.html
ReplyDelete