''ശിശുസ്നാനം '' മുത്തലാക്കുപോലെ നിയമം മൂലം നിരോധിക്കപ്പെടണം !
പൗരോഹിത്യ മതവിഭാഗത്തിൽ അകപ്പെട്ടുപോയ ക്രിസ്ത്യാനികൾ തങ്ങളുടെ കുട്ടികളെ ശിശുസ്നാനം [മാമോദീസാ ] പ്രായം 90 ദിവസം തികയും മുൻപേ ചെയ്ടിരിക്കണമെന്നും, മാമോദീസാമൂലം ആ ജീവനം 99 വയസ്സ് കഴിഞ്ഞാലും സഭയുടെ // പാതിരിപ്പടയുടെ അടിമകളും ആടുകളും ആയിരിക്കണമെന്നതും പ്രാകൃതമായ ഒരു മതധിക്കാരം എന്നേ കരുതാനാവൂ! ''ജ്ഞാനസ്നാനം'' എന്നോമനപ്പേരിട്ടു വിളിക്കുന്ന ഈ കൂദാശത്തട്ടിപ്പിന് ഇരയാകുംമുമ്പേ ശിശു മരിച്ചാൽ പാവം കുഞ്ഞിനെ പാതിരി തെമ്മാടിക്കുഴിയിലേ കുഴിച്ചിടൂതാനും!
ക്രിസ്തുപോലും മുപ്പതു വയസ്സ് കഴിഞ്ഞാണ് യോഹന്നാനാൽ ''സ്നാനം'' ഏറ്റതെന്നുകൂടി മറന്ന പൗരോഹിത്യം, ഒരു കുഞ്ഞു ജനിച്ചാലുടൻ കൂദാശക്കാശീടാക്കാൻ ഒരുക്കിയ കെണിയാണ് ശിശുസ്നാനം! എട്ടുംപൊട്ടും തിരിയാത്ത [കരയാനും ചിരിക്കാനും മാത്രം അറിയാവുന്ന] പാവം ജീവിയെ മതത്തിന്റെ അടിമയാക്കുന്നതു തികച്ചും ക്രൂരതയാണ് ! അവൻ /അവൾ ജ്ഞാനത്തിൽ തികവുള്ളവരായി എന്നെങ്കിലും അവരുടെ മനസിനെ ജ്ഞാനത്തിൽ സ്നാനം ചെയ്യട്ടെ [ജ്ഞാനസ്നാനം] എന്ന് വിവേകമില്ലാത്ത ഒരു സഭയും ഒരുനാളും തീരുമാനിക്കുകയില്ല ! കാരണം ഇത് വരുമാനത്തിന്റെ പ്രശ്നമാണ് // വിശ്വാസം എന്ന സൽപ്പേര് ചുമ്മാതെ ചാർത്തുന്നുവെന്നേയുള്ളൂ! വിശ്വസിക്കാനും അവിശ്വസിക്കാനും കുഞ്ഞിന് വിവേകം ആയിട്ടില്ലെങ്കിലും അവനെ മതധികാരം അടിമയാകുന്നു!
''ജ്ഞാനസ്നാനം'' എന്നാൽ ജ്ഞാനത്തിൽ മനസിനെ മുക്കുക എന്നല്ലേ വിവക്ഷ ? ഏതു ജ്ഞാനം ?എന്ന ചോദ്യം വരുന്നുടനെ ! ""പ്രജ്ഞാനം"" എന്നുത്തരമാകാം ! ''പ്രജ്ഞാനം ബ്രഹ്മം''എന്നല്ലേ ഭാരതീയ ചൊല്ലുതന്നെ ! താനായിരിക്കുന്ന ആത്മാവിനെ സ്വയം ഉള്ളിൽ അറിയുക എന്നതല്ലേ വീണ്ടും വിവക്ഷ ! അതെ ,''ആത്മജ്ഞാനം''! അപ്പോൾ ''ആത്മജ്ഞാനം'' ലഭിക്കാത്ത കുഞ്ഞിന് ''ജ്ഞാനസ്നാനം'' ആകില്ലല്ലോ! പിന്നെയെന്തിന് കത്തനാരും സഭയുമീ classone തട്ടിപ്പു ജനിച്ചാലുടൻ ഒരു ജീവിയിൽ ചാർത്തുന്നു! ''മാനിഷാദാ...അരുത് കാട്ടാളൻമാരെ''..എന്നോരോ ഭാരതീയനും ഇതിനോട് അലമുറയിട്ടു പൊരുത്തണം! ഭാരതമണ്ണിൽ ശിശുസ്നാനം നിർത്തലാക്കണം! പക്ഷെ പ്രൊട്ടസ്റ്റന്റ് ചർച്ചുകാര് 18 വയസുകഴിഞ്ഞേ ഈ കൊടുംചതി ചെയ്യാറുള്ളൂ....ആശ്വാസം!
ശിശുസ്നാനം മൂലം വിശ്വാസവിഡ്ഢിത്തത്തിന്റെ തെമ്മാടിക്കുഴിയിൽ വീഴാൻ വിധിക്കപ്പെട്ട ഒരു ഹതഭാഗ്യന്റെ രോദനമാണിത് സർക്കാരേ ....മുത്തലാക്കുപോലെ ശിശുസ്നാനവും പാതിരിപ്പടയുടെ കൈകളിൽനിന്നും നിയമം മൂലം നീക്കം ചെയ്യുവാൻ ഒരു വയോവൃദ്ധൻ യാചിക്കുന്നു! നാടുനീളെ കാക്കത്തൊള്ളായിരം പള്ളികളും അവയ്‌ക്കെല്ലാം വെവ്വേറെ ശവക്കോട്ടകളും കൂടിക്കൂടി ''കേരളം ഒരു ശവപ്പറമ്പാക്കാന്'' കത്തനാര് വൃന്ദം പണിപ്പെടുന്നത് തടയാൻ , ഓരോ ഗ്രാമത്തിലും ഒരു പൊതുശ്മശാനം സർക്കാർ നൽകേണ്ടിയിരിക്കുന്നു! എങ്കിലേ പാതിരിയുടെ കൂദാശാവിഴുപ്പലക്കിൽനിന്നും ന്യൂനപക്ഷം എങ്കിലും ഞങ്ങളും രക്ഷപെടുകയുള്ളൂ! ഞങ്ങളും ഭാരതീയണല്ലോ??? samuelkoodal

No comments:
Post a Comment