ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പ്രതിഷേധം
VARTHA
08-Mar-2019
ജലന്ധര്‍:
അന്തര്‍ദേശീയ വനിതാ ദിനത്തില്‍ ജലന്ധര്‍ ബിഷപ്പ് ഹൗസിലേക്ക് വനിതകളുടെ
പ്രതിഷേധ റാലി. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ബിഷപ്പ്
ഫ്രാങ്കോ മുളയ്ക്കലിനെ സ്ഥാനത്തുനിന്നും നീക്കുക, കന്യാസ്ത്രീകളെ
ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കുക, കേസ് അട്ടിമറിക്കാനുള്ള നീക്കം
അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് വിവിധ സംഘടനകളുടെ
നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
ജലന്ധറിലെ
ദേശ് ഭഗത് യാദ്ഗാര്‍ ഹാളില്‍ നടന്ന മഹിളാ കണ്‍വന്‍ഷനു ശേഷമാണ് ബിഷപ്പ്
ഹൗസിലേക്ക് മഹിളാ റാലി നടന്നത്. സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് (എസ്.ഒ.എസ് വൈസ്
ചെയര്‍പേഴ്‌സണ്‍ പ്രൊഫ.കുസുമം ജോസഫ്, അഡ്വ.അനില ജോര്‍ജ് (എസ്.ഒ.എസ് ),
മംഗത്‌റാം പസ്ല (ആര്‍.എം.പി.ഐ ജനറല്‍ സെക്രട്ടറി), നീലം ഖൊമാന്‍ (ജനവാദി
സ്ത്രീ സംഘ്പഞ്ചാബ് സെക്രട്ടറി), കെ.എസ് ഹരിഹരന്‍ (ആര്‍.എം.പി.ഐ
കേന്ദ്രകമ്മിറ്റി അംഗം) തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.
കന്യാസ്ത്രീക്ക്
നീതി ലഭിക്കും വരെ പഞ്ചാബില്‍ നിരന്തരം സമരങ്ങള്‍ സംഘടിപ്പിക്കുവാനും ഇതേ
ആവശ്യം ഉന്നയിച്ചു കൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും പഞ്ചാബ്, കേരള
മുഖ്യമന്ത്രിമാര്‍ക്കും വത്തിക്കാന്‍ സ്‌പെഷ്യല്‍ പ്രതിനിധിക്കും നിവേദനം
നല്‍കാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ 12നും
ആര്‍എംപിഐയുടെ നേതൃത്വത്തില്‍ ജലന്ധര്‍ ബിഷപ്പിന്റെ അരമനയിലേക്ക്
സ്ത്രീകളുടെ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
No comments:
Post a Comment