KCRM NORTH AMERICA യുടെ പതിനാറാമത് ടെലികോൺഫറൻസ്
കെസിആർഎം നോർത്ത് അമേരിക്കയുടെ പതിനാറാമത് ടെലികോൺഫെറെൻസ് ഏപ്രിൽ 10, 2019 (April 10, 2019) ബുധനാഴ്ച വൈകീട്ട് ഒമ്പതുമണിക്ക് (09 PM EASTERN STANDARD TIME) നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും വീണ്ടും അറിയിച്ചുകൊള്ളുന്നു.
വിഷയം: "എന്തുകൊണ്ട് സഭാനേതൃത്വം
ചർച്ചാക്ടിനെ എതിർക്കുന്നു”
വിഷയം അവതരിപ്പിക്കുന്നത്: അഡ്വ ഇന്ദുലേഖ ജോസഫ്
ക്രിസ്‌തീയ
വിശ്വാസികൾക്കിടയിൽ ചർച്ച് ആക്ട് നടപ്പിലാക്കണമെന്ന ആവശ്യം ചൂടുപിടിച്ചിരിക്കുന്ന
ഈ അവസരത്തിൽ ക്രൈസ്തവ നാമധാരികളും അസംതൃപ്തരുമായ ചിലരുടെ ആവശ്യമാണെന്നും
പള്ളിഭരണത്തിന് നിലവിൽ നിയമം ഇല്ലാ എന്നത് വസ്‌തുതാവിരുദ്ധവും
തെറ്റിദ്ധാരണാജനകവുമാണെന്ന നിലപാടാണ് മെത്രാൻസംഘത്തിനുള്ളത്. ക്രൈസ്തവ
പാരമ്പര്യങ്ങൾക്ക് വിരുദ്ധമായി ഇന്ന് പള്ളികളും പള്ളിസ്വത്തുക്കളും മെത്രാന്മാരാണ്
ഭരിക്കുന്നത്. എന്നാൽ വിശ്വാസികളുടെ പങ്കാളിത്തത്തോടെ ജനാധിപത്യരീതിയിലാണ്
പള്ളിസ്വത്തുക്കൾ ഭരിക്കപ്പെടേണ്ടത്. കേരളസർക്കാർ നിയമിച്ച നിയമപരിഷ്‌കരണകമ്മീഷൻ
ചർച്ച് ആക്ടുമായി മുന്നോട്ടുപോയ സാഹചര്യത്തിലാണ് ക്രൈസ്തവസഭാ മേലധ്യക്ഷന്മാരിൽനിന്നും പ്രതിഷേധം ഉയർന്നത്. അതിൻറെ കാരണമെന്ത്? പള്ളിനിയമം
സർക്കാർ പാസാക്കണമെന്ന് വാദിക്കുന്ന ശ്രീമതി ഇന്ദുലേഖയുടെ വിശദീകരണം നമുക്ക്
ശ്രവിക്കാം. നിങ്ങൾ എല്ലാവരേയും ടെലികോൺഫെറെൻസിലേയ്ക്ക് വീണ്ടും ഹാർദവമായി
ക്ഷണിച്ചുകൊള്ളുന്നു.
ടെലികോൺഫെറെൻസ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.
April 10, 2019 Wednesday evening 09 pm Eastern Standard Time (New
York Time)
Moderator: Mr. A. C. George
The
number to call: 1-605-472-5785; Access Code: 959248#
Please see your time zone and enter the teleconference
accordingly.
9 pm Eastern Time; 8 pm Central Time; 7 pm Mountain Time; 6 pm
Pacific Time
ഇന്ത്യൻ സമയം: ഏപ്രിൽ 11, 2019 വ്യാഴാഴ്ച
6.30
AM
സ്നേഹാദരപൂർവം,
Chacko Kalarickal, KCRMNA President, April 08, 2019
No comments:
Post a Comment