Translate

Tuesday, April 2, 2019

എറണാകുളം – അങ്കമാലി അതിരൂപതയ്ക്ക് മൂന്ന് കോടി രൂപ പിഴ

ഭൂമി ഇടപാടിലെ നികുതി വെട്ടിപ്പ്:

16 ലക്ഷം രൂപയ്ക്ക് ഭൂമി കച്ചവടം നടത്താന്‍ ഉണ്ടാക്കിയ രേഖ ആദായനികുതി വകുപ്പ് കണ്ടെടുത്തതിന്റെ പിന്നാലെയാണ് പിഴ ചുമത്തിയത്.
വിവാദ ഭൂമി ഇടപാടില്‍ ആറ് കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതില്‍ എറണാകുളം – അങ്കമാലി അതിരൂപതയ്ക്ക് ആദായനികുതി വകുപ്പ് മൂന്ന് കോടി രൂപ പിഴ ചുമത്തി. 51 ലക്ഷം രൂപ ആദ്യഘട്ടമായി സഭ പിഴ അടച്ചു. ഇന്നലെയാണ് അതിരൂപത പിഴ അടച്ചത്. ഭൂമി കച്ചവടത്തിന്റെ ഇടനിലക്കാരും പിഴ അടക്കണം. 16 ലക്ഷം രൂപയ്ക്ക് ഭൂമി കച്ചവടം നടത്താന്‍ ഉണ്ടാക്കിയ രേഖ ആദായനികുതി വകുപ്പ് കണ്ടെടുത്തതിന്റെ പിന്നാലെയാണ് പിഴ ചുമത്തിയത്. ഫാദര്‍ ജോഷി പുതുവ, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്.
കത്തോലിക്ക സഭയ്ക്കുണ്ടായ കടം വീട്ടാനായിരുന്നു 2015ല്‍ എറണാകുളത്തെ അഞ്ചിടത്തുള്ള മൂന്ന് ഏക്കര്‍ ഭൂമി, സെന്റിന് ഒമ്പത് ലക്ഷത്തി അയ്യാരം രൂപ എന്ന നിരക്കില്‍, 27 കോടി രൂപയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇടനിലക്കാരന്‍ സാജു വര്‍ഗീസ്, ഭൂമി 13.5 കോടി രൂപയ്ക്ക് വില്‍പ്പന നടത്തിയെന്നാണ് ആധാരത്തില്‍ കണിച്ചത്. സഭയ്ക്ക് കൈമാറിയത് 9 കോടി രൂപയും. 36 പ്‌ളോട്ടുകളായി സഭ കൈമാറിയ ഭൂമി പിന്നീട് ഇടനിലക്കാര്‍ നാലും അഞ്ചും ഇരട്ടി തുകയ്ക്ക് മറിച്ചുവിറ്റെന്നും അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.
സഭയുടെ സമിതികളില്‍ ആലോചിക്കാതെ നടത്തിയ ഈ വിവാദ വില്‍പ്പന നടത്തിയത് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തിലായിരുന്നു. സംഭവം വിവാദമായതോടെ നാല് കോടി രൂപ കൂടി ഇടനിലക്കാരന്‍ സഭയ്ക്ക് കൈമൈാറിയിരുന്നു. കര്‍ദ്ദിനാള്‍ ആലഞ്ചേരിയായിരുന്നു ഇടനിലക്കാരനായ സാജു വര്‍ഗീസിനെ സഭയ്ക്ക് പരിചയപ്പെടുത്തിയത്. ഇതോടെ് വൈദികര്‍ കൂട്ടത്തോടെ കര്‍ദ്ദിനാളിനെതിരെ രംഗത്ത് വന്നു. അതിരൂപതയില്‍ ഭരണ പ്രതിസന്ധി വരുന്ന ഘട്ടമായതോടെ വത്തിക്കാന്‍ നേരിട്ട് ഇടപെടുകയും എറണാകുളം – അങ്കമാലി അതിരൂപയ്ക്ക് പുതിയ അഡ്മിനിസ്‌ട്രേറ്ററെ നിയോഗിക്കുകയും ചെയ്തിരുന്നു.


Follow

1 comment:

  1. http://l.facebook.com/l.php?u=http%3A%2F%2Fwww.mangalam.com%2Fnews%2Fdetail%2F298822-latest-news-church-land-issue-court-lodges-case-against-cardinal-and-others.html&h=AT2rptgWpRKFGufDtPTjXenXNx2k_DMaUpgHC4GnBkO6hcshLIWHHatY8n1SNeID9lqVyv8wCn0xi4Af9CnIiFYHXgTXJvsN_05xGC8-s5OAxJzjbyJupbW8BRbVjs2ewheY2CICGTo8tZmiMZY2w2QnTw

    ReplyDelete