സ്വന്തം അധികാര പരിധിയിലുള്ള മഠത്തിലെ കന്യാസ്ത്രിയെ 13 തവണ തൻ്റെ അധികാരമുപയോഗിച്ചു് നിശ്ശബ്ദയാക്കി ബലാത്സംഗം ചെയ്തു എന്ന കുറ്റമാരോപിച്ച കേസിലെ പ്രതിയായ ജലന്ധർ രൂപതാ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ.
500 വർഷത്തിനുള്ളിൽ ആദ്യമായി ...(കന്യാസ്ത്രി ബലാത്സംഗക്കുറ്റത്തിനു്) ....ഇന്ത്യയിൽ അറസ്റ്റു ചെയ്യപ്പെടുന്ന ആദ്യത്തെ കത്തോലിക്കാ ബിഷപു്.
21 ദിവസം കേരളത്തിലെ ജയിലിൽ റിമാൻ്റിൽ കഴിഞ്ഞ ആദ്യത്തെ കത്തോലിക്കാ ബിഷപു്.
ഇപ്പോഴും തൻ്റെ അധികാര ദണ്ട് ചുമന്നു് നടക്കുന്ന കന്യാസ്ത്രിയെ ബലാത്സംഗം ചെയ്ത കുറ്റം ആരോപിക്കപ്പെട്ട കേസിലെ പ്രതി.
കന്യാസ്ത്രിയെ ബലാത്സംഗം ചെയ്ത കുറ്റം ആരോപിക്കപ്പെട്ട കേസിലെ പ്രതിയെ തൈലങ്ങളും, ക്രീമുകളും ഉപയോഗിച്ചു് തേച്ചു് മിനുക്കിക്കൊണ്ടു നടക്കുന്ന കേരള കത്തോലിക്കാ സഭാ നേതൃത്വവും അവരുടെ വാലാട്ടികളും.
കത്തോലിക്കാസഭയുടെ നേതൃത്വത്തിലിരിക്കുന്നവരുടെ, യേശുവിൻ്റെ വചനങ്ങൾക്കെതിരെയുള്ള, മനുഷ്യത്വത്തിനു് നിരക്കാത്ത കൊള്ളാരുതായ്മകളും, തെമ്മാടിത്തങ്ങളും, സ്വാർത്ഥ താത്പര്യങ്ങളും സംരക്ഷിക്കാനായി ഉണ്ടാക്കിയിട്ടുള്ള....... 'കത്തോലിക്ക കോൺഗ്രസ്' ...എന്ന സംഘടന. ഈ സംഘടനയെ മുന്നിൽ നിർത്തി പാവക്കൂ
ത്തു് കളിക്കുന്ന കത്തോലിക്കാസഭാ നേതൃത്വം.
ത്തു് കളിക്കുന്ന കത്തോലിക്കാസഭാ നേതൃത്വം.
ഇവിടെയാണു് സുഭാഷ് കെ കെ - യുടെ സാംസ്ഥാന കർട്ടൂൺ അവർഡ്-2019 നേടിയ കാ ർട്ടൂണിൻ്റെ പ്രസക്തി.
പൂവ്വൻ കോഴിയുടെ ഉടലും, തലപ്പാവും, തിന്നു് കൊഴുത്തു് വീർത്ത കവിളും, കൈയ്യിൽ ഒരു കുത്തുവടിയും (കുത്തുവടിയുടെ വളഞ്ഞ അറ്റഭാഗത്തു് ഉണക്കാനിട്ട അടിവസ്ത്രവും) പിടിച്ചു് നിൽക്കുന്ന ബലാത്സംഗക്കേസ് പ്രതി ബിഷപ് ഫ്രാങ്കോ മുളയ്ക്കലിൻ്റെ മുഖ സാദൃശ്യമുള്ള ഒരാളുടെ ചിത്രവും, അതിനു് താഴെ കേരള രാഷ്ട്രീയത്തിലെ രണ്ടു് വ്യക്തികളുടെ ഛായയിലുള്ള ചിത്രവും അടങ്ങിയ കർട്ടൂൺ, സാംസ്ഥാന കർട്ടൂൺ അവർഡ്-2019 കരസ്ഥമാക്കുന്നു.
ഈ കർട്ടൂണിനു് സാംസ്ഥാന അവാർഡു് കോടുത്തതു് തെറ്റാണെന്നു് കേരള കത്തോലിക്കാ സഭാ നേതൃത്വം.
പൂവ്വൻ കോഴിയുടെ കൈയ്യിലിരിക്കുന്ന കുത്തുവടി, അടിവസ്ത്രമുണക്കാനുള്ളതല്ല, കത്തോലിക്കാസഭയിലെ ബിഷപ്പുമാരുടെ അധികാര ചിഹ്നമായ ....'അംശവടി' ....യാണെന്നാണവരുടെ വാദം. ചുരുക്കിപ്പറഞ്ഞാൽ സെക്യൂരിറ്റി ജീവനക്കാർ ഉപയോഗിക്കുന്ന ബാറ്റൺ പോലെ ഒന്നു്..... അംശവടിയും ബാറ്റണും സ്വന്തം ജോലിയുടെ അധികാരത്തിൻ്റെ അടയാളങ്ങൾ.
ഇതു് മതചിഹ്നം ആണെന്നു് വാദിക്കുന്നവരും ഉണ്ടു്. മതചിഹ്നം ആണെങ്കിൽ അതു് അസ്ഥാനങ്ങളിൽ ഉപയോഗിക്കാനുള്ളതല്ല എന്ന കാര്യം കത്തോലിക്കാ സഭാ നേതൃത്വം മറന്നതുകൊണ്ടാണൊ, ബലാത്സംഗക്കേസ് പ്രതി ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനു് കളിക്കാനായി ഈ വടി കൊടുത്തതു്.
ബിഷപ്പുമാർ കൈയ്യിൽ പിടിക്കുന്ന 'അംശവടി' ഒരു മതചിഹ്നം ആണെങ്കിൽ കത്തോലിക്കാ സഭയിലെ ഓരോ വിഭാഗങ്ങളിലെയും (denomination) എല്ലാ ബിഷപ്പുമാരും ഒരേ രൂപത്തിൽ, ആകൃതിയിൽ ഉള്ള അംശവടികളല്ലെ ഉപയോഗിക്കേണ്ടതു്. പക്ഷെ ഇവിടെ അതിനു് വ്യത്യസ്തമായാണു് കാണുന്നതു്. (ചിത്രങ്ങൾ കാണുക) ഈ കാര്യത്തിൽ പോലും ഒത്തൊരുമ ഇല്ലാത്തവരാണു് സുഭാഷ് കെ കെ-യുടെ കർട്ടൂണിനെതിരെ ഉറഞ്ഞു തുള്ളുന്നതു്.
ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നതു് :
സ്വന്തം അധികാര പരിധിയിലുള്ള മഠത്തിലെ കന്യാസ്ത്രിയെ 13 തവണ തൻ്റെ അധികാരമുപയോഗിച്ചു് നിശ്ശബ്ദയാക്കി ബലാത്സംഗം ചെയ്തു എന്ന കുറ്റമാരോപിച്ച കേസിലെ പ്രതിയായ ജലന്ധർ രൂപതാ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കൽ.
ഇതുപോലുള്ള മാരക പാപങ്ങൾ ചെയ്യുന്നതു് തുടരും, മാത്രമല്ല ഇതിനെ ആരും ചോദ്യം ചെയ്യാൻ പാടില്ല.
അംശവടിയെ കൃസ്തുമതത്തിൻ്റെ ഔദ്യോഗിക ചിഹ്നമായി സർക്കാരിനെക്കോണ്ടു് അംഗീകരിപ്പിക്കുക.
വിശ്വാസികളിൽ തെറ്റായ രീതിയിൽ മത വികാരം ഇളക്കിവിട്ടു് സാമൂഹ്യ അരക്ഷിതാവസ്ഥ ഉണ്ടാക്കി ഭരണകൂടത്തെ ഭീതിയിലാക്കുക. അതിലൂടെ ഭരണ യന്ത്രത്തെ തങ്ങളുടെതായ സ്വാർത്ഥ താത്പര്യങ്ങൾ നടപ്പിലാക്കാനായി വഴി തിരിച്ചു് വിടുക.
കത്തോലിക്ക കോൺഗ്രസ് എന്ന സംഘടനവഴി കത്തോലിക്കാസഭയുടെ Electoral Power എത്രയാണെന്ന് ഭരിക്കുന്നവർക്കും മറ്റു് രാഷ്ട്രീയ നേതൃത്വങ്ങൾക്കും കാണിച്ചു് കൊടുക്കുക.
(പക്ഷെ, മത നേതൃത്വ നിരയിലുള്ളവർ പറഞ്ഞാൽ, അവർ പറഞ്ഞവർക്കനുകൂലമായി വോട്ടു് ചെയ്യുന്നവരല്ല ഇന്നത്തെ വിശ്വാസികൾ, സ്വന്തമായി ചിന്തിക്കാൻ കഴിവുള്ളവരാണു് വിശ്വാസികൾ എന്ന വിവരം മത നേതൃത്വത്തിനു് അറിയാമെങ്കിലും.... (അവർ അറിയാത്തതു പോലെ അഭിനയിക്കുന്നു)..... രാഷ്ട്രീയ നേതൃത്വങ്ങൾക്കറിയില്ല.)
ഇതേ പോലെ തന്നെയാണു് മർച്ചു് 3, 2019-ൽ തൃശ്ശൂർ ടൗൺ ഹാളിൽ ചർച്ചു് ആക്ടിനെതിരെ തൃശ്ശൂർ അതിരൂപത സമ്മേളനം നടത്തിയതു്. സമ്മേളനത്തിലെ പ്രാസംഗികരാരും തന്നെ ചർച്ചു് ആക്ടിൽ എന്താണു് പറഞ്ഞിരിക്കുന്നതെന്ന് വിശദീകരിക്കാതെ, എല്ലാം തന്നെ കത്തോലിക്ക സഭാക്കെതിരാണെന്നു് പറഞ്ഞു് സമ്മേളനത്തിൽ പങ്കെടുക്കാൻ വന്നവരിൽ ചർച്ചു് ആക്ടിനെക്കുറിച്ചു് തെറ്റായ ധാരണകൾ അടിച്ചേൽപ്പിക്കുകയാണു് ചെയ്തതു്. ഇതു്തന്നെയാണു് അംശവടിയെക്കുറിച്ചും പറഞ്ഞു് പരത്തുന്നതു്.
17.06.2019 - കേരള ലളിതകല അക്കാദമിയിലേക്കുള്ള മാർച്ചു്. :
അമ്പതിൽ താഴെ ആളുകൾ പങ്കെടുത്ത, കെ സി വൈ എം, തൃശ്ശൂർ അതിരൂപതയുടെ നേതൃത്വത്തിൽ തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ ടോണി നീലാങ്കാവിലിൻ്റെ അനുഗ്രഹാശിസ്സുകളോടെ നടന്ന മഹാമാർച്ചിൽ ഉപയോഗിച്ച മുദ്രാവാക്യങ്ങളിൽ പോലും സംസ്കാരം തൊട്ടു തീണ്ടിയിട്ടില്ലായിരുന്നു എന്നു് വേണം പറയാൻ.
ഇവരാണു് കേരളത്തിലെ വിശ്വാസികളെ പ്രതിനിധാനം ചെയ്യുന്നത്. ഈ മാർച്ചു് കഴിഞ്ഞപ്പോൾ ഇതിൽ പങ്കെടുത്തവരെല്ലാം കുമ്പസാരിച്ചു് പാപ പരിഹാര പ്രായശ്ചിത്തിത്തം ചെയ്തിരിക്കും.
ഇവരാണു് കേരളത്തിലെ വിശ്വാസികളെ പ്രതിനിധാനം ചെയ്യുന്നത്. ഈ മാർച്ചു് കഴിഞ്ഞപ്പോൾ ഇതിൽ പങ്കെടുത്തവരെല്ലാം കുമ്പസാരിച്ചു് പാപ പരിഹാര പ്രായശ്ചിത്തിത്തം ചെയ്തിരിക്കും.
"ക്രൈസ്തവ സഭയുടെ വിശ്വാസത്തെ മുറിവേൽപിക്കും തെമ്മാടികളെ......." ഇതായിരുന്നു ഇവരുടെ മുദ്രാവാക്യങ്ങളിൽ ഒന്നു്.
(താഴെ കാണുന്ന രണ്ടു് വീഡിയോ ലിങ്കുകൾ വഴി ഇതു് കാണാം :
ഈ വീഡിയോ ലിങ്കുകൾ ഉപയോഗിച്ചു് വീഡിയോ കാണുന്നവർ 7മിനിറ്റ് 24 സെക്കൻ്റു് കഴിയുമ്പോൾ ശ്രദ്ധിച്ചാൽ പങ്കെടുത്തവരുടെ ആവേശ ശബ്ദം വ്യക്തമായി കേൾക്കാം)
ഈ മുദ്രാവാക്യം വീണ്ടും വീണ്ടും വിളിച്ചു് കൂവുന്നതിൽ കാണിച്ച ആവേശത്തിൻ്റെ ഒരു ശത്മാനമെങ്കിലും,സഭയിലെ പുരോഹിതരുടെ അസാന്മാർഗ്ഗിക പ്രവർത്തനങ്ങൾക്കെതിരെ, ജീവിത രീതികൾക്കെതിരെ ശബദമുയർത്താൻ ഉപയോഗിച്ചിരുന്നെങ്കിൽ ഇന്നീ കർട്ടൂൺ ഉണ്ടാകുമായിരുന്നില്ല.
കന്യാസ്ത്രി ബലാത്സംഗക്കേസിൽ പ്രതിയായി റിമാൻ്റിലായ ശേഷമെങ്കിലും ബിഷപ്പെന്ന പദവിയിൽ നിന്നും ഫ്രാങ്കോ മുളയ്ക്കലിനെ മാറ്റി നിർത്തിയിരുന്നെങ്കിൽ ഇത്തരം ഒരു കർട്ടൂൺ ഉദയം ചെയ്യില്ലായിരുന്നു എന്നു വേണം കരുതാൻ.
യേശു വടിയുപയോഗിച്ചതു് എന്തിനാണെന്നും എവിടെയാണെന്നും വിശ്വാസികൾക്കു് വ്യക്തമായി അറിയാം.
'ഞാൻ നല്ല ഇടയനാണു്' അതൊരു സന്ദേശം മാത്രമാണു്
ആടുകളെ മേയ്ക്കുന്നവർ വടി കൈയ്യിൽ വെയ്ക്കും. ലോകത്തിൻ്റെ എവിടെയൊക്കെ പോയാലും ആടു മേയ്ക്കുന്നവർ വടിയിലൂടെ അവയെ സംരക്ഷിക്കും
പക്ഷെ ഇവിടെ മെത്രാന്മാർ വടിയിലൂടെ ആരെയാണു് സംരക്ഷിച്ചതു്
അധികാരത്തിൻ്റെ ഗർവ്വു് കാണിക്കാൻ പിടിക്കുന്ന ഈ വടിക്കു് മതചിഹ്നം എന്ന പരിവേഷം ചാർത്തി മതവിശ്വാസികളെ ഒന്നിച്ചു് നിർത്താനുള്ള ഒരു പാഴ്ശ്രമമാണു് ഇവിടെ നടക്കുന്നതു്.
കാരണം, കൃസ്തുമതത്തിൽ, പ്രത്യേകിച്ചു് കത്തോലിക്കാസഭയിൽ പുരോഹിത സമൂഹം ചെയ്തു കൂട്ടുന്ന അനീതികൽ, അസാന്മാർഗ്ഗിക പ്രവർത്തനങ്ങൾ........ (സ്ത്രീ- ബാല പീഡനങ്ങൾ, കന്യാസ്ത്രി ബലാത്സംഗ കേസുകൾ, ഭൂമി കുഭകോണങ്ങൾ, പള്ളി സ്വത്തു് കൊള്ളയടിക്കൽ, പാവപ്പെട്ട കർഷകരുടെ പണം തട്ടിയെടുക്കൽ, വിവാഹിതരായ യുവതികളെ പ്രീണിപ്പിച്ചും ഭീഷണിപ്പെടുത്തിയും.... (കുമ്പസാര രഹസ്യങ്ങളുടെ മറവിലൂടെ) ലൈംഗിക ചൂഷണം ചെയ്യൽ, ഇങ്ങിനെയുള്ള സ്ത്രീകളുമായി ഒളിച്ചോടൽ, കൂദാശകൾക്ക് വേണ്ടി പള്ളിയിലെത്തുന്നവരെ പണത്തിനു് വേണ്ടി ശല്യം ചെയ്യൽ, കല്ലറക്കച്ചവടം..........തുടങ്ങിയവ..)..... മൂലം സഭയിൽ നിന്നും അകന്നു് പോകുന്ന വിശ്വാസി സമൂഹത്തെ ഒന്നിച്ചു് നിർത്താനുള്ള ശ്രമത്തിൻ്റെ ഭാഗമാണു് ഈ കർട്ടൂൻ സമരമെന്നു് സാധാരണക്കാരായ വിശ്വാസികൾക്കു് നന്നായി അറിയാം.
കുമ്പസാരിക്കുവാനെത്തുന്നവരുടെ യും സ്തോത്രക്കാഴ്ച കൊടുക്കുന്നവരുടെയും എണ്ണം കുറഞ്ഞിരിക്കുന്നു.
വ്യഭിചാരം ചെയ്യുന്ന പുരോഹിതരുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുന്നു.
മഠങ്ങളിലെ പീഡനങ്ങൾ വർദ്ധിക്കുന്നതു മൂലം മഠങ്ങൾ ഉപേക്ഷിച്ചു പോകുന്ന കന്യാസ്ത്രിമാരുടെ എണ്ണം നാൾക്കുനാൾ കൂടിക്കൂടി വരുന്നു.
സാമൂഹ്യ മാധ്യമങ്ങളുടെ വളർച്ചയിലൂടെ വിശ്വാസികളും പൊതുജനങ്ങളും ഇത്തരം കാര്യങ്ങൾ മണിക്കൂറുകൾക്കുള്ളിൽ അറിയുന്നു. അതിനാൽ സാമൂഹ്യ മാധ്യമങ്ങളടക്കമുള്ള പത്ര-മാധ്യമങ്ങൾ പറയുന്നതെല്ലാം കള്ളങ്ങളാണെന്നും അവയെ ഉപേക്ഷിക്കാനും പുരോഹിതർ ആഹ്വാനം ചെയ്യുന്നു.
മതങ്ങൾ വിമർശനങ്ങൾക്കതീതമാണോ. പ്രത്യേകിച്ചു് കേരള കത്തോലിക്കാ സഭ.
പുരോഹിതർ ഉപയോഗിക്കുന്ന ചെരിപ്പു് മുതൽ മുടിചീകാൻ ഉപയോഗിക്കുന്ന ചീപ് വരെ 'തിരു' എന്ന പദം ചേർത്തു് (തിരു വസ്ത്രം, തിരുചെരിപ്പു്, തിരുചീപ്പു്, തിരുകണ്ണട, തിരുവടി....തുടങ്ങിയവ. ഇതു് പുരോഹിതരെ കളിയാക്കാൻ വേണ്ടി പറഞ്ഞതല്ല, പക്ഷെ അവരുടെ പോക്കു് ഇത്തരത്തിലൊന്നിലേക്കാണു്)
കെ കെ സുഭാഷിൻ്റെ അവാർഡിന്നർഹമായ കർട്ടൂണിനെതിരെ ഇപ്പോൾ ഇവിടെ നടത്തിക്കൂട്ടുന്ന ഈ കോപ്രായങ്ങൾ തങ്ങളുടെ (പുരോഹിത സമൂഹത്തിൻ്റെ) തെറ്റുകളെ ന്യായീകരിക്കാനും, ഒരു പരിധി വരെ മറച്ചു പിടിക്കാനും, സർക്കാരിൽ സമ്മര്‍ദ്ധം ഉണ്ടാക്കാനും വേണ്ടിയുള്ള അടവു് മാത്രമാണു. ഈ കർട്ടൂൻ അതിനായി വീണുകിട്ടിയ കച്ചിത്തുരുമ്പായി ഉപയോഗിക്കുന്നു എന്നു് മാത്രം.
അസാന്മാർഗിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുടെ നീണ്ട നിര തന്നെ കത്തോലിക്കാ സഭക്ക് സ്വന്തമായുണ്ടു്.
ഇവരെയെല്ലാം ലോകത്തിനു് മുമ്പിൽ പുണ്യവാളരായി ചിത്രീകരിക്കാനുള്ള നീക്കത്തിൻ്റെ ഭാഗം മാത്രമാണു് ഈ കർട്ടൂൺ സമരം.
ഇവരെയെല്ലാം ലോകത്തിനു് മുമ്പിൽ പുണ്യവാളരായി ചിത്രീകരിക്കാനുള്ള നീക്കത്തിൻ്റെ ഭാഗം മാത്രമാണു് ഈ കർട്ടൂൺ സമരം.
ഇലക്ഷനിൽ വൻ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതു്; കൃസ്തുമത വിശ്വാസികളുടെ കൂടി വോട്ടുകൾ കിട്ടാതിരുന്നതുകൊണ്ടാണെന്ന തെറ്റിദ്ധാരണ, ഈ സമരക്കാർക്ക് 'ചിഞ്ചിലം' കൊട്ടാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നു എന്നുള്ളതും ഒരു സത്യം
No comments:
Post a Comment