Monday 03 Jun 2019 10.48 AM
കടന്നുപോകുന്നത് തീവ്രമായ ഒറ്റപ്പെടലിലും മാനസിക സംഘര്‍ഷത്തിലൂടെയും.
താന്‍ മഠത്തിലെ
ജീവിതം അവസാനിപ്പിക്കുന്നുവെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ല.
എന്തുവന്നാലും മഠം വിടില്ല. മരണംവരെ സന്യാസം തുടരുകയും ചെയ്യും. ഇതിനു മുന്‍പുണ്ടായിരുന്ന
സാഹചര്യമില്ല ഇപ്പോള്‍ മഠത്തില്‍.
കുറച്ചുനാളുകളായി താന്‍ മാനസികമായി ഏറെ സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നത്. ഓരോ ദിവസം കഴിയുന്തോറും മാനസിക സംഘര്‍ഷം കൂടിവന്നു. ചില കടുത്ത തീരുമാനങ്ങള്‍ വരെ എടുത്തലോ എന്ന് ആലോചിച്ചു. എന്നാല്‍ സുഹൃത്തുക്കളുടെ ഇടപെടല്‍ ഈ ദൗത്യത്തില്‍ തന്നെ തുടരാന്‍ തന്നെ ശക്തിപ്പെടുത്തി. ഇത്രയും കാലം പ്രതിസന്ധികളില്‍ പിടിച്ചുനിന്നു. തളരരുതെന്ന സുഹൃത്തുക്കളുടെ ഉപദേശം തന്നെ ശക്തിപ്പെടുത്തി-സി.ലൂസി പറഞ്ഞു.
താന്‍ മഠത്തിലെ ജീവിതം അവസാനിപ്പിക്കുന്നുവെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ല. എന്തുവന്നാലും മഠം വിടില്ല. മരണംവരെ സന്യാസം തുടരുകയും ചെയ്യും. ഇതിനു മുന്‍പുണ്ടായിരുന്ന സാഹചര്യമില്ല ഇപ്പോള്‍ മഠത്തില്‍. എല്ലാവരും മാറി. തനിക്കു മാത്രം നല്‍കിയില്ല. മറ്റേതെങ്കിലും ഇടവകയിലേക്കു പോലും പരിഗണിച്ചില്ല. കടുത്ത അവഗണന നേരിടുന്നുണ്ട്. തീവ്രവായ മാനസിക സംഘര്‍ഷത്തിലുടെയാണ് കടന്നുപോകുന്നത്. ഇതിനിടയില്‍ എന്തിനാണ് എന്റെ ഊര്‍ജം പാഴാക്കുന്നതെന്നും ചിന്ത വന്നു. അതിനിടെയിലാണ് കുറച്ചുകാലം മാറിനിന്നാലോ എന്ന് ചിന്തിച്ചത്. എന്നാല്‍ ഒരിക്കലും സന്യാസം വിടില്ല.-സി.ലൂസി വ്യക്തമാക്കി.
സഭാ സുപ്പീരിയര്‍ ചോദിച്ച കാര്യങ്ങളിലെല്ലാം താന്‍ വിശദീകരണം നല്‍കിക്കഴിഞ്ഞു. ഇതുവരെ അതിനൊന്നും മറുപടി ലഭിച്ചിട്ടില്ല. പൊതുജനത്തെ സഭാ നേതൃത്വം ഭയപ്പെടുന്നുവെന്നാണ് കരുതുന്നത്. ഒറ്റപ്പെടലില്‍ മനസ്സുമടുത്ത് താന്‍ മഠം ഉപേക്ഷിച്ച് പോകട്ടെയെന്ന തന്ത്രമായിരിക്കും സ്വീകരിക്കുന്നതെന്നും സി.ലൂസി കളപ്പുര പ്രതികരിച്ചു.
കാരയ്ക്കാമല എഫ്.സി കോണ്‍വെന്റിലെ അംഗമായ താന്‍ ഈ കമ്മ്യൂണിറ്റിയില്‍ തന്നെയുണ്ടോ എന്നറിയാന്‍ പ്രൊവിന്‍ഷ്യാലിനെ വിളിച്ചു. 'സിസ്റ്റര്‍ കാരണം ഈ സഭ എന്തുമാത്രം വേദനിക്കുന്നുണ്ടെന്ന് അറിയാമോ' എന്നാണ് തന്നോട് തിരിച്ചു ചോദിച്ചത്. അതിനു മറുപടി പറയാന്‍ കഴിയാന്‍ താന്‍ ഫോണ്‍കട്ടു ചെയ്തു. മഠത്തിനുള്ളിലെ മാനസിക പീഡനത്തെ കുറിച്ച് പറഞ്ഞപ്പോള്‍ സിസ്റ്റര്‍ ലൂസിയില്‍ നിന്നും അവര്‍ക്കും മാനസിക പീഡനമാണ് കിട്ടുന്നതെന്നായിരുന്നു മറുപടി. എന്റെ സാന്നിധ്യം അവര്‍ക്ക് മാനസിക സംഘര്‍ഷമുണ്ടാക്കുന്നുവെന്നാണ് ധ്വനിയെന്നും അവര്‍ പറഞ്ഞു.
ബിഷപ് ഫ്രാങ്കോ പീഡിപ്പിച്ചുവെന്ന് പരാതി നല്‍കി കന്യാസ്ത്രീക്ക് പിന്തുണ നല്‍കി കൊച്ചിയിലെ സമരപ്പന്തലില്‍ എത്തിയതോടെയാണ് സഭാ നേതൃത്വം സി.ലൂസിക്കെതിരെ അച്ചടക്കത്തിന്റെ പടവാള്‍ എടുത്തത്.
No comments:
Post a Comment