Translate

Tuesday, September 29, 2020

ബിഷപ്പ് ഫ്രാങ്കോയെ സ്ഥാനഭ്രഷ്ടനാക്കാൻ ആവശ്യപ്പെട്ട് പോലീസിനു നൽകിയ പരാതി

[KCRM എക്‌സി. കമ്മിറ്റി മെമ്പർ'കെ.ജോർജ് ജോസഫ് കുറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ അവശ്യരേഖകൾ സഹിതം ആഗസ്റ്റ് 12-നു നൽകിയ പരാതി]

*

ഗുരുതരമായ കുറ്റകൃത്യത്തിൽ ഉൾപ്പെടുകയും കുറ്റപത്രം സമർപ്പിക്കപ്പെട്ട് അതിൽ വിചാരണ നേരിടണമെന്ന് രാജ്യത്തെ പരമോന്നത കോടതിയുൾപ്പെടെ കണ്ടെത്തുകയും ചെയ്തിട്ടും സ്വയം സ്ഥാനത്യാഗം ചെയ്യാനോ, സഭാധികാരികൾ അദ്ദേഹത്തെ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്യാനോ തയ്യാറാകാതെ ടിയാന്റെ സ്വാധീനവും അധികാരവും രൂപതയുടെ ധനവും തുടർന്നും ദുരുപയോഗം ചെയ്യാൻ പാകത്തിന് ജലന്ധർ ബിഷപ് സ്ഥാനത്ത് അദ്ദേഹം ഇപ്പോഴും തുടരുകയാണ്.

*

സർ,

    ഞാൻ ക്രൈസ്തവവിശ്വാസിയും കത്തോലിക്കാസഭാംഗവും, ടി സഭയിലെ ജനാധിപത്യനിഷേധത്തിനും അധികാരദുർവിനിയോഗത്തിനും അഴിമതിക്കും അനാശാസ്യങ്ങൾക്കും എതിരായി, സഭയുടെ നവീകരണം മുൻനിർത്തി 1990 മുതൽ പ്രവർത്തിച്ചുവരുന്നതും, മുകളിൽ ചേർത്തിട്ടുള്ള വിലാസത്തിൽ രജിസ്‌റ്റ്രേഷനോടുകൂടിയ ഓഫീസുള്ളതുമായ ഗഇഞങ എന്ന അൽമായ സംഘടനയുടെ ഭാരവാഹിയുമാണ്. കത്തോലിക്കാ സഭയ്ക്കുകീഴിൽ ഇന്ത്യയൊട്ടാകെ 174 രൂപതകൾ ഉള്ളതും പഞ്ചാബിൽ ജലന്ധർ കേന്ദ്രമാക്കി 17/1/1952 മുതൽ അപ്പസ്‌തോലിക് പ്രീഫെക്ചറായും 6/12/1971 മുതൽ രൂപതയായും പ്രവർത്തിച്ചുവരുന്ന ഇപ്പോഴത്തെ ജലന്ധർ രൂപതയുടെ.  പ്രഥമ ബിഷപ്പായിരുന്ന സിംഫോറിയൻ കീപ്രത്തിന്റെ പിൻഗാമിയായിരുന്ന ബിഷപ്പ് അനിൽ ജോസഫ് തോമസ് ക്യൂട്ടോ ഡെൽഹി അതിരൂപതയുടെ ആർച്ചുബിഷപ്പായി നിയമിതനായതിനേത്തുടർന്ന്, അഭിവന്ദ്യ ഫ്രാൻസിസ് മാർപ്പാപ്പ അദ്ദേഹത്തിന്റെ 13/6/2013ലെ ഉത്തരവുപ്രകാരം ഫ്രാങ്കോ മുളയ്ക്കൽ അവർകളെ ജലന്ധർ രൂപതയുടെ ബിഷപ്പായി നിയമിച്ചിട്ടുള്ളതും അദ്ദേഹം ഭരണച്ചുമതലയിൽനിന്നും ഒഴിവാക്കപ്പെട്ട 20/9/2018വരെ ടി രൂപതയുടെ ഭരണം നിർവഹിച്ചുപോന്നിട്ടുള്ളതുമാണ്.

കത്തോലിക്കാ സഭയിലെ പരമാധികാരിയായ പോപ്പിന്റെ പ്രതിപുരുഷനും ഋുമൃരവ എന്ന പേരിലും അറിയപ്പെടുന്ന ബിഷപ്പിനുണ്ടായിരിക്കേണ്ട യോഗ്യതകളെപ്പറ്റി കാനോൻ നിയമത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ജലന്ധർ രൂപതയുടെ തലവനായിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ, തന്റെ കീഴിലുള്ള എല്ലാ പള്ളികളുടെയും സന്യാസാശ്രമങ്ങളുടെയും മഠങ്ങളുടെയും സ്ഥാപനങ്ങളുടെയും, സ്ഥാവരജംഗമ വസ്തുക്കളുടെയും ദൈനംദിന നടത്തിപ്പിനു തനിച്ചും ചുമതലക്കാരായ വികാരിമാർക്കും, റെക്റ്റർമാർക്കും മദർ സുപ്പീരിയർമാർക്കുമൊപ്പം കൂട്ടുചേർന്നും ഭരണപരവും ആത്മീയവുമായ എല്ലാ കാര്യങ്ങളും നടത്തിക്കൊടുക്കാൻ ചുമതലപ്പെട്ടയാളും തന്നിൽ അർപ്പിക്കപ്പെട്ടിരിക്കുന്ന ചുമതലകളോട് വിശ്വസ്തതയും വഹിക്കുന്ന സ്ഥാനത്തോട് നീതിയും പുലർത്തി മാതൃകാപരമായ പെരുമാറ്റവും ജീവിതശൈലിയും പാലിക്കേണ്ടയാളുമാണ്. മേൽ വിവരിച്ച രീതിയിൽ ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പായി ചുമതല വഹിച്ചിരുന്ന കാലയളവിൽ, The Religious Institutions (Prevention of Misuse) Act 1988 നിയമത്തിൽ 2(c) വകുപ്പിൽ വിവക്ഷിക്കുന്ന 'Manager' എന്ന പദവിയുടെ നിർവചനത്തിൽ ഉൾപ്പെട്ട വ്യക്തിയുമാകുന്നു.

ജലന്ധർ രൂപതയ്ക്ക് കീഴിൽ Missioneries of Jesus (MJ) എന്ന പേരിൽ അവിവാഹിതകളായ കത്തോലിക്കാ സ്ത്രീകൾമാത്രം അംഗങ്ങളായുള്ള സന്ന്യാസിനീസമൂഹം കാലങ്ങളായി സമർപ്പിതജീവിതം നയിച്ച് പ്രവർത്തിച്ചു വരുന്നതും ടി സന്ന്യാസിനീസമൂഹത്തിന് കണ്ണൂർ ജില്ലയിലും കോട്ടയം ജില്ലയിൽ കുറവിലങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നാടുകുന്ന് എന്ന സ്ഥലത്തും ഓരോ കോൺവെന്റുകൾ വീതം ഉള്ളതും ടി കോൺവെന്റുകളിൽ കന്യാസ്ത്രീകൾ അന്തേവാസികളായി വിശ്വാസജീവിതം നയിച്ചുവരുന്നതും ടി സന്ന്യാസിനീസമൂഹത്തിന്റെ തലവനും ആത്മീയഗുരുവുമായി ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പായി ചുമതല വഹിച്ചു വരുന്നതുമാണ്. ടി രണ്ടു കോൺവെന്റുകളും ക്രൈസ്തവവിശ്വാസം പാലിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ആരാധനകൾക്കും ഉപയോഗിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി സ്ഥാപിച്ച് അപ്രകാരം പ്രവർത്തിച്ചുവരുന്നതും ടി രണ്ട് കോൺവെന്റുകളും ടി നിയമത്തിലെ 2 (എ) വകുപ്പിൽ വിവക്ഷിക്കുന്ന Religious Institution എന്നതിന്റെ നിർവചനത്തിൽ ഉൾപ്പെടുന്നതുമാകുന്നു.

മേൽവിധമിരിക്കെ, ജലന്ധർ രൂപതയുടെ ബിഷപ്പും ടി കോൺവെന്റുകളുടെ ആത്മീയ പിതാവും തലവനുമായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ അവർകൾ ആ നിലയിൽ നാടുകുന്നിലുള്ള കോൺവെന്റിൽ സന്ദർശനത്തിനായി എത്തിയിരുന്നതും ടി കോൺവെന്റിന്റെ ഭാഗമായ ഗസ്റ്റ് ഹൗസിലെ 20-ാം നമ്പർ മുറിയിൽ വെച്ച് 5/5/2014-നു രാത്രി 10.45നുശേഷവും പിന്നീട് 23/9/2016 വരെയുള്ള വിവിധ തിയതികളിലും ബിഷപ്പ് എന്ന നിലയിലുള്ള മേധാവിത്തം ദുരുദ്ദേശ്യപരമായി ഉപയോഗിച്ച് ടി കോൺവെന്റിലെ  ഒരു കന്യാസ്ത്രീയെ അന്യായതടങ്കൽചെയ്തും ഭീഷണിപ്പെടുത്തിയും ബലാൽസംഗം ചെയ്ത് പ്രകൃതിവിരുദ്ധ ലൈംഗികവേഴ്ചയ്ക്ക് വിധേയയാക്കുകയും ചെയ്തു എന്നാരോപിച്ച് ആയതിന് ഇരയായ കന്യാസ്ത്രീ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിന്മേൽ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ ക്രൈം 746/18-ാം നമ്പരായി IPC 342, 376 (2) (k) & (n), 377, 506(1)വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതും,  ആയതിന്റെ അന്വേഷണ മധ്യേ പരാതിക്കാരിയുടെ വൈദ്യപരിശോധന നടത്തുകയും ബഹു. മജിസ്‌റ്റ്രേറ്റിന്റെ അടുത്ത് മൊഴി രേഖപ്പെടുത്തുകയും ചെയ്തശേഷം അന്വേഷണസംഘം പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തിരുന്നതും ടിയാൻ ജാമ്യത്തിൽ കഴിഞ്ഞുവരുന്നതും കുറ്റപത്രം ഹാജരാക്കിയിട്ടുള്ളതും ടിയാൻ മേൽപ്പറഞ്ഞ കേസിൽ സമർപ്പിച്ചിരുന്ന വിടുതൽ ഹർജികൾ വിചാരണക്കോടതിയും ബഹു. ഹൈക്കോടതിയും ബഹു. സുപ്രീംകോടതിയും പ്രഥമദൃഷ്ട്യാ കേസുണ്ടെന്നും മറ്റുമുള്ള ശ്രദ്ധേയമായ പരാമർശത്തോടുകൂടി തള്ളിക്കളഞ്ഞിട്ടുള്ളതുമാകുന്നു. ടി രൂപതയുടെ അധ്യക്ഷനും ബിഷപ്പുമായ ഫ്രാങ്കോ മുളയ്ക്കൽ അവർകൾ രൂപതയുടെ കീഴിലുള്ള ടി കോൺവെന്റിന്റെയുംകൂടി അധിപൻ എന്ന നിലയിലുള്ള തന്റെ സ്ഥാനവും അധികാരവും കുറ്റകരമായി ദുരുപയോഗം ചെയ്ത് മേൽവിവരിച്ച  ശിക്ഷാർഹമായ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ളതും ടിയാന്റെ ടി പ്രവൃത്തികൾ മുൻപ് പരാമർശിച്ച ഠവല ഞലഹശഴശീൗ െകിേെശൗേശേീി (ജൃല്‌ലിശേീി ീള ങശൗെലെ) അര േ1988ലെ 5-ാം വകുപ്പിന്റെ ലംഘനവും ആയത് ടി നിയമത്തിലെ 7-ാം വകുപ്പുപ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്. ഇത്ര ഗുരുതരമായ കുറ്റകൃത്യത്തിൽ ഉൾപ്പെടുകയും കുറ്റപത്രം സമർപ്പിക്കപ്പെട്ട് അതിൽ വിചാരണ നേരിടണമെന്ന് രാജ്യത്തെ പരമോന്നത കോടതിയുൾപ്പെടെ കണ്ടെത്തുകയും ചെയ്തിട്ടും സ്വയം സ്ഥാനത്യാഗം ചെയ്യാനോ, സഭാധികാരികൾ അദ്ദേഹത്തെ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്യാനോ തയ്യാറാകാതെ ടിയാന്റെ സ്വാധീനവും അധികാരവും രൂപതയുടെ ധനവും തുടർന്നും ദുരുപയോഗം ചെയ്യാൻ പാകത്തിന് ജലന്ധർ ബിഷപ് സ്ഥാനത്ത് അദ്ദേഹം ഇപ്പോഴും തുടരുകയാണ് (ജലന്ധർ രൂപതയുടെ ണലയശെലേ ഇതിനു തെളിവാണ്).

ആകയാൽ ഈ പരാതി സ്വീകരിച്ച് ആയത് എന്റെ പ്രഥമവിവരമൊഴിയായി പരിഗണിച്ച് ടിയാനെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതടക്കമുള്ള മേൽനടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. 

       വിശ്വസ്തതയോടെ,                                                   കെ. ജോർജ് ജോസഫ്

No comments:

Post a Comment