ചാക്കോ കളരിക്കൽ
കെസിആർഎം നോർത് അമേരിക്ക സെപ്റ്റംബർ 09, 2020ബുധനാഴ്ചവൈകീട്ട് ഒമ്പതുമണിക്ക് (09 PM EST) സംഘടിപ്പിക്കുന്ന സൂം മീറ്റിംഗിൽന്യൂ യോർക്കിൽ നിന്നുള്ള ശ്രീഅലക്സ് കാവുംപുറത്ത്‘മൂല്യാധിഷ്ഠിത സഭാനവീകരണം’ എന്നവിഷയം അവതരിപ്പിച്ചു സംസാരിക്കുന്നതാണ്.
ഉഴവൂർ സ്വദേശിയായ അലക്സ് ബികോം പഠനശേഷം ഡൽഹിയിൽ സി എ-യ്ക്ക് പഠിച്ചുകൊണ്ടിരിക്കെ 1985-ൽഅമേരിക്കയിലേയ്ക്ക് കുടിയേറി ന്യൂ യോർക്കിൽ താമസമാക്കി. 31 നീണ്ട വർഷങ്ങൾ NY State Department ofFinancial Services-ൽ Accountant/Auditor തസ്തികകളിൽ ജോലിചെയ്തശേഷം 2017-ൽ റിട്ടയർ ചെയ്തു.ന്യൂ യോർക്കിലുള്ള കേരള സെൻറ്ററിൻറെ പ്രസിഡണ്ടും സത്യജ്വാലയുടെ എഡിറ്ററും KANA-യുടെ നാഷണൽ കോർഡിനേറ്ററും KCRMNA-യുടെ ന്യൂ യോർക്ക്സ്റ്റേറ്റിലെജനറൽ കോർഡിനേറ്ററുമാണ്.ക്നാനായ സമുദായത്തിലെ ദുരാചാരമായ എൻഡോഗമി അവസാനിപ്പിക്കാൻ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന Global Knanaya Reform Movement-ലെ സജീവ പ്രവർത്തകനാണ്. ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിൽ (Long Island) താമസക്കാരനായ അലക്‌സിൻറെ ഭാര്യ, വിൻസി RN-നും രണ്ട് പെണ്മക്കളിൽ ഒരാൾ Dentist(DDS)-ഉം മറ്റവൾ MBA-കാരിയുമാണ്.
യേശുപഠനങ്ങളിൽഅഥവ യേശുവിൻറെ മൂല്യങ്ങളിൽ അധിഷ്ഠിതമായ ക്രൈസ്തവ ജീവിതശൈലിയാണ് ഒരു ക്രിസ്ത്യാനിയുടെ മുഖമുദ്ര."......ക്രിസ്തുയേശു നിങ്ങളിൽ ഉണ്ട് എന്നു നിങ്ങൾ അറിയുന്നില്ലേ? ഇല്ലെങ്കിൽ നിങ്ങൾ പരീക്ഷയിൽ തോറ്റിരിക്കുന്നു!(2 കോറി. 13: 6) സഹോദരസ്നേഹം, പാവപ്പെട്ടവരോടുള്ള കരുണ, നീതിയ്ക്കുവേണ്ടിയുള്ള ദാഹംഎല്ലാം യേശുവിൻറെ മൂല്യങ്ങളാണ്. വിശുദ്ധ മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായം ഒന്നുമുതൽ പതിനൊന്നുവരെയുള്ള വാക്യങ്ങളിൽ നിന്നും യേശു മലമുകളിലിരുന്ന് തൻറെ ശിക്ഷ്യന്മാരെ പഠിപ്പിച്ചതെന്തെന്ന് വ്യക്തമാണ് (സുവിശേഷ സൗഭാഗ്യങ്ങൾ).യേശുവിൻറെ പഠനങ്ങളിൽനിന്ന് വ്യതിചലിച്ച്, റോമാസാമ്രാജ്യത്തിൻറെ കെട്ടുറപ്പിനുവേണ്ടി, കോൺസ്റ്റൻറൈൻ ചക്രവർത്തി ക്രിസ്തുമതത്തെ ശ്രേണീബദ്ധ രാജകീയ സംഘടിത ശക്തിയാക്കി രൂപാന്തരപ്പെടുത്തി. യേശു പഠനങ്ങൾക്ക് പ്രാധാന്യമില്ലാതെ നൂറ്റാണ്ടുകൾ പിന്നിട്ട സഭയ്ക്ക് ഈ ആധുനിക കാലത്ത് പിടിച്ചുനിൽകണമെങ്കിൽ സുവിശേഷാധിഷ്ഠിത മൂല്യങ്ങൾകൊണ്ട് സഭ നവീകരിക്കപ്പെടേണ്ടിയിരിക്കുന്നു. ഈ വിഷയത്തെ സംബന്ധിച്ച് ശ്രീ കാവുംപുറത്തിൻറെ കാഴ്ചപ്പാടുകളും ചിന്തകളുംനാമുമായി പങ്കുവെയ്ക്കുന്നു. അതിൽ സംബന്ധിക്കാൻ നിങ്ങളെല്ലാവരേയും സാദരം ക്ഷണിച്ചുകൊള്ളുന്നു.
സൂം മീറ്റിംഗിൻറെവിവരങ്ങൾ ചുവടെ ചേർക്കുന്നു.
Date and Time: Sep 9, 2020, 09:00 PM Eastern Standard Time (New York Time)
To join the Zoom Meeting, use the link below:
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice
One tap mobile
People can also join, just like a phone call without video. In that case follow the instructions below.
+13462487799,2234740207#,,,,,,0#,8284801# US (Houston)
+16699006833,2234740207#,,,,,,0#,8284801# US (San Jose)
Dial by your location
+1 346 248 7799 US (Houston)
+1 669 900 6833 US (San Jose)
+1 253 215 8782 US (Tacoma)
+1 929 436 2866 US (New York)
+1 301 715 8592 US (Germantown)
+1 312 626 6799 US (Chicago)
Meeting ID: 223 474 0207
Passcode: 8284801
To find your local number: https://us02web.zoom.us/u/kbqo7D7R0Q
ഇന്ത്യയിൽനിന്നും സൂം മീറ്റിംഗിൽ സംബന്ധിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്: September 09 Wednesday evening 09 pm EST (New York Time) ഇന്ത്യയിൽ September 10, 2020 Thursday morning 06.30 am ആയിരിക്കും.
No comments:
Post a Comment