Translate

Friday, October 9, 2020

'സത്യജ്വാല'യും ദൈവവും

 ജോർജ് ലൂക്ക്, ഫോൺ-9961194502

സത്യജ്വാല 2020 ജൂലൈ ലക്കത്തിലെ മുഖക്കുറി വായിച്ചപ്പോൾ തോന്നിയ അഭിപ്രായമാണ് ഇവിടെ എഴുതുന്നത്. മുഖക്കുറിയുടെ ആദ്യഭാഗത്ത് ദൈവം ഉണ്ടോ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് എഡിറ്റർ ഇങ്ങനെ എഴുതുന്നു: '...... അതിബൃഹത്തായ സ്ഥൂലപ്രപഞ്ചത്തിന്റെയും വേറിട്ടതെന്നു  തോന്നുന്ന അസ്തിത്വങ്ങൾക്കെല്ലാംപിന്നിൽ ഒരു ആകമാന അസ്തിത്വം ഉണ്ടായേ പറ്റൂ. ഈ ആകമാന അസ്തിത്വത്തെ, സകലത്തിന്റെയും അധിഷ്ഠാനമായിരിക്കുന്ന, സർവ്വത്തിനും മൂലകാരണവും ഒപ്പം മൂലകാര്യവുമായിരിക്കുന്ന ഈ അദൃശ്യസത്തയെ ദൈവമെന്നും ഈശ്വരനെന്നും അള്ളാഹു എന്നും പരമാത്മാവെന്നും പരമസത്തയെന്നുമൊക്കെ മനുഷ്യർ പേരുചൊല്ലി വിളിക്കുന്നു എന്നുമാത്രം. ''ശരി, ദൈവമുണ്ട് എന്നിരിക്കട്ടെ, ആ ദൈവത്തിന് ആരാധന ആവശ്യമുണ്ടോ? -ഇതും ഒരു ചോദ്യമാണ്.’’

എന്റെ വിമർശനം ഇനി പറയാം. ഇവിടെ എഡിറ്റർ സർവ്വത്തിനും മൂലകാരണമായിരിക്കുന്ന ആകമാന അസ്തിത്വത്തെയാണ് ദൈവമെന്നും മറ്റു പേരുകളിലും വിളിക്കുന്നത്. അത് നൂറ്റാണ്ടുകളായി നിലനിൽക്കുന്ന തെറ്റിദ്ധാരണമൂലമാണ്. ഇവിടെ എഡിറ്റർ ദുഷ്ടതയുടെ പ്രശ്‌നം (Problem of Evil) മറന്നുപോകുന്നു. ഈ ലോകത്തിലെ നാനാവിധമുള്ള ദുഷ്ടതകളുടെ മൂലകാരണം ദൈവമാണോ? ഈ ചോദ്യത്തിന് ഫിലോസഫർമാരും ദൈവശാസ്ത്രജ്ഞന്മാരും ഉത്തരംമുട്ടി നിൽക്കുകയാണ്. ഈ പ്രശനത്തെപ്പറ്റി ഗഹനമായി ചിന്തിച്ച് പഠിച്ചുകൊണ്ട് ഞാൻ ദൈവത്തെപ്പറ്റിയുള്ള 'സിസ്റ്റം ഫിലോസഫി' (System philosophy about God and Evil) പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ രത്‌നച്ചുരുക്കം താഴെ കൊടുക്കുന്നു:

എല്ലാ വസ്തുക്കളും ജീവജാലങ്ങളും ഉണ്ടായിരിക്കുന്നത് ഒരു പ്രോഗ്രാമിന്റെ അടിസ്ഥാനത്തിൽ ആണെന്ന് രീാുൗലേൃ ാീറലഹ ീള ൗിശ്‌ലൃലെ പറയുന്നു. അപ്പോൾ അതിന്റെ പ്രോഗ്രാമർ ആരാണ്?  അത് ദൈവം ആണെന്ന് മതം പഠിപ്പിക്കുന്നു. എന്നാൽ ദൈവത്തെ എങ്ങനെ നിർവ്വചിക്കും?  ഇതാണ് പ്രശ്‌നം. മതങ്ങൾ കൊടുക്കുന്ന ദൈവതത്വം യുക്തിക്ക് വിരുദ്ധമാണ്. ദൈവം (ഈശ്വരൻ, അള്ളാഹു) എന്നത് മതങ്ങൾ ആകമാനഅസ്തിത്വത്തെ വിളിക്കുന്നപേരാണ്. അപ്പോൾ പിശാച് എങ്ങനെ ഉണ്ടായി എന്നതിന് യുക്തിപൂർവകമായ ഉത്തരമില്ല.

മതവിശ്വാസവും ആചാരങ്ങളും ദൈവം എന്ന മിസ്റ്റിക്കൽ (mystical) സങ്കൽപംവഴിയാണ് ഉണ്ടായത്. അപ്പോൾ മതം ഒരു സാമൂഹികവ്യവസ്ഥയാണ്. അതിൽ പുരോഹിതർ, വിശ്വാസികൾ എന്നിങ്ങനെയുള്ള തലങ്ങൾ ഉണ്ട്. ഇത്തരം അധികാരശ്രേണിമൂലമാണ് മതങ്ങൾ സംഘടനാപരമായി വളർന്നത്. എന്നാൽ എല്ലാ സാമൂഹികവ്യവസ്ഥകൾക്കും ഉള്ളതുപോലെ മതങ്ങൾക്കും നന്മ-തിന്മകൾ ഉണ്ട്. തിന്മ ചെയ്യുന്ന പുരോഹിതരെയും സഹായികളെയുംകൂടി സൃഷ്ടിക്കുന്ന സാമൂഹികവ്യവസ്ഥയാണ് മതം (സഭ). ഉചിതമായ മാദ്ധ്യമപ്രചാരണവും കോടതിമാർഗങ്ങളും ഉപയോഗിച്ച്  സഭയിലെ തിന്മകൾ കുറയ്ക്കണം. അതുമാത്രമേ നമുക്കു ചെയ്യാൻ പറ്റൂ.

മേല്പറഞ്ഞതനുസരിച്ച്,  സർവ്വത്തിനും മൂലകാരണമായിരിക്കുന്ന സത്തയെ ദൈവമെന്നു വിളിക്കരുത്. പരമസത്ത അഥവാ പരംപൊരുൾ എന്ന് വിളിക്കുന്നതാണ് ഉത്തമം. പരംപൊരുൾ എന്നത് ശരീരം (ദ്രവ്യം), മനസ് (consciousness /ചേതന) എന്നീ വിപരീതശക്തികൾ ചേർന്ന സിസ്റ്റം ആണ്. അതിനു നന്മയുടെയും തിന്മയുടെയും വശങ്ങൾ ഉണ്ട്. ഈ ദാർശനിക തത്വത്തെ മതത്തിന്റെ മേഖലയിലേക്ക് കൊണ്ടുവന്നാൽ ദൈവത്തെയും പിശാചിനെയും ത്രാസിന്റെ രണ്ടു തട്ടുകൾപോലെ, ഒരുമിച്ചു കാണാം.

മുകളിൽ എഴുതിയ സിസ്റ്റം ഫിലോസഫിയുടെ ദൈവസിദ്ധാന്തം  ദൈവത്തെ സംബന്ധിച്ച ദാർശനിക0പ്രശ്‌നങ്ങൾ പരിഹരിക്കുന്നതാണ്. പക്ഷേ മതവിശ്വാസികൾ പരമ്പരാഗതമായ ദൈവിക സങ്കല്പവുമായി ജീവിക്കുന്നതുകൊണ്ട് ദോഷമില്ല, അത് അവരെ നല്ല മനുഷ്യർ ആകാൻ സഹായിക്കുന്നുവെങ്കിൽ.

No comments:

Post a Comment