Translate

Friday, July 24, 2015

ആയുധവ്യാപാരികളെ ക്രിസ്ത്യാനികളായി കാണാനാവില്ലെന്നു മാര്‍പാപ്പാ


(ജൂലൈ ലക്കം സത്യജ്വാലയില്‍നിന്ന്)

ടൂറിന്‍: ലോകശക്തികള്‍ക്കും ആയുധവ്യാപാരികള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ആയുധവ്യാപാരത്തിലേര്‍പ്പെടുകയോ ആയുധവ്യവസായത്തില്‍ മുതല്‍മുടക്കുകയോ ചെയ്യുന്നവര്‍ തങ്ങള്‍ ക്രിസ്ത്യാനികളാണെന്നു കരുതുന്നുണ്ടെങ്കില്‍ അതു കാപട്യമാണെന്നു മാര്‍പാപ്പ പറഞ്ഞു. ടൂറിനില്‍ യുവാക്കളുടെ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രണ്ടാം ലോകമഹായുദ്ധകാലത്ത് യഹൂദരും ക്രിസ്ത്യാനികളും ജിപ്‌സികളും പീഡനത്തിനിരയാകുന്നതു തടയാന്‍ വന്‍ശക്തികള്‍ക്കു കഴിഞ്ഞില്ല. സ്റ്റാലിന്‍ ഭരണകൂടത്തിനു കീഴില്‍ റഷ്യയില്‍ ക്രിസ്ത്യാനികള്‍ പീഡനത്തിനിരയായി. പീഡനകേന്ദ്രങ്ങളിലേക്കുള്ള റെയില്‍ പാതയുടെ ചിത്രം പോലും പാശ്ചാത്യരാജ്യങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നു. എന്നാല്‍ ദുരിതം അനുഭവിക്കുന്നവരെ രക്ഷിക്കാന്‍ നടപടി ഉണ്ടായില്ല. പകരം, കേക്കുപോലെ യൂറോപ്പിനെ വിഭജിക്കുന്നതിനാണ് വന്‍ശക്തികള്‍ ശ്രമിച്ചത്. ചെറുരാജ്യങ്ങളെ ചൂഷണം ചെയ്യുന്നത് തുടരുകയാണെന്നും മാര്‍പാപ്പ പറഞ്ഞു. മനുഷ്യരില്‍മാത്രം വിശ്വസിക്കുന്നവര്‍ എല്ലാം നഷ്ടപ്പെടുത്തുകയാണെന്നും യുവജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി.
(2015 ജൂണ്‍ 23-ലെ മംഗളം പത്രത്തില്‍നിന്ന്)
- ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ ഈ കൂരമ്പു പായുന്നത്, ക്രൈസ്തവമുഖംമൂടി ധരിച്ച്, മിഷണറിപ്രവര്‍ത്തനത്തിലൂടെയും കച്ചവടതന്ത്രങ്ങളിലൂടെയും ആയുധശക്തിയിലൂടെയും ശക്തിരാഷ്ട്രീയത്തിലൂടെയും ലോകമെമ്പാടും അധിനിവേശം നടത്തി, ജനതകളെയും പ്രകൃതിവിഭവങ്ങളെയും കൊള്ളയടിച്ച് ഭൂമിയെത്തന്നെ ദരിദ്രമാക്കി സ്വയം സമ്പന്നരാകുകയും അതേ നയംതന്നെ ഇന്നും തുടരുകയും ചെയ്യുന്ന യൂറോ-അമേരിക്കന്‍ വന്‍ശക്തികളുടെ തിരുനെറ്റിയി ലേക്കാണ്. ആയുധവ്യവസായത്തിന്റെയും പ്രകൃതിചൂഷണത്തിന്റെയും ആര്‍ത്തിയുടെയുമായ ഇന്നത്തെ ബാബിലോണ്‍ഗോപുര വികസനസങ്കല്പത്തിന്റെ ഉപജ്ഞാതാക്കളും 'സുവിശേഷ' പ്രഘോഷകരും മറ്റാരുമല്ലല്ലോ.
'ക്രൈസ്തവ'മേല്‍വിലാസമുള്ള വന്‍ശക്തികളെ മാത്രമല്ല, മുന്‍ വത്തിക്കാന്‍ സംവിധാനത്തെവരെ പരോക്ഷമായി മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട്, ഈ പ്രസ്താവനയിലൂടെ മാര്‍പ്പാപ്പാ. യഹൂദവംശഹത്യയ്ക്ക് ഹിറ്റ്‌ലര്‍ക്കു പച്ചക്കൊടി കാട്ടിയ 12-ാം പീയൂസ് മാര്‍പ്പാപ്പായെയും, ആയുധവ്യവസായത്തില്‍ മുതല്‍മുടക്കിയിരുന്ന മുന്‍ വത്തിക്കാന്‍ ബാങ്ക് അധികൃതരെയും, അതിനെതിരെ നീങ്ങാനിരുന്ന ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പായെ വധിച്ചു എന്നു കരുതപ്പെടുന്ന വത്തിക്കാനിലെ ഗൂഢകര്‍ദ്ദിനാള്‍സംഘത്തെയുമെല്ലാം അക്രൈസ്തവമുദ്ര ചാര്‍ത്തി യഥാര്‍ത്ഥ ക്രൈസ്തവസഭയില്‍നിന്നു മഹറോന്‍ ചൊല്ലുകയാണു മാര്‍പ്പാപ്പാ, ഈ പ്രഖ്യാപനത്തിലൂടെ.

Thursday, July 23, 2015

മിഴിയറിയാതെ - ഒരു നല്ല മലയാളം ഹ്രസ്വചിത്രം


https://youtu.be/hrPUIBnzwAY

"എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിന്റെ ഫലം നിങ്ങള്‍ തിന്നരുത്; അത് തിന്നുന്ന നാളില്‍ നിങ്ങള്‍  മരിക്കും' (ഉല്‍പ്പത്തി 2, 17) അറിവിനെ, വിജ്ഞാനത്തെ മനുഷന് വിലക്കുന്ന ഒരു മതമാണ്‌ ബൈബിള്‍ അവതരിപ്പിക്കുന്നത്‌!  "ഇതാ ഞാന്‍ അകൃത്യത്തില്‍ ഉരുവായി, പാപത്തില്‍ എന്റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു "(ദാവീദിന്റെ അന്പത്തിഒന്നാം സങ്കീര്ത്തനം അഞ്ചാം വാചകം )എന്ന് പള്ളിയില്‍ പാടുന്ന ഒരുവനേ ഇതുപോലൊരു അകൃത്യം വളരെ കൂളായി ചെയ്യാനാവൂ! പാപപുണ്യങ്ങള്‍, ധര്മാധര്‍മങ്ങള്‍ ഇവയെ വകതിരിച്ചറിയാന്‍ അവകാശമില്ലാത്ത ഒരു പ്രാകൃതമതം! "മാതാപിതാ = ഗുരുദൈവം" എന്ന സമവാക്യമറിയാത്ത അജഗണത്തിനു മാത്രമേ ഇങ്ങിനെ ചിന്തിക്കാനാവൂ ... 

എനിക്കുമുന്‍പേ അഞ്ചു മക്കളെപ്പെറ്റു ഇടമച്ചിയായ അമ്മയുടെ വയസാംകലത്തെ ആറാം പുണ്യമാണ് ഞാൻ! പക്ഷെ, എന്റെ അമ്മയെ സ്നേഹിക്കാന്‍ എന്റെയപ്പച്ചന്‍ തൊണ്ണൂറ്റിയൊന്നു വയസു വരെ ജീവിച്ചിരുന്നു! സ്ത്രീകള്‍ക്ക് "ഗര്‍ഭംകാലം"  സുഖമുള്ള ഒരസുഖകാലം തന്നെയാണ്! ആ അസുഖം ബാധിച്ച അമ്മയെ നിഷ്കാരുണ്യം വീട്ടില്‍ നിന്നും അടിച്ചിറക്കുന്ന "എച്ചിലിനുസമരായ മക്കളെ" എനിക്കും നേരിട്ടറിയാം! ദൈവത്തെയറിയാത്ത /ദൈവഭയമില്ലാത്ത മനുഷ്യമൃഗങ്ങള്ക്ക് മാത്രമേ ഈവിധമാകാനാവൂ...ചിന്തിക്കൂ...ചിന്തിക്കൂ...അച്ചായാ , ചിന്തിക്കൂ...
...https://youtu.be/hrPUIBnzwAY

Wednesday, July 22, 2015

ഫ്രാന്‍സീസ് മാര്‍പ്പാപ്പാ - ഭൂമിയെന്ന പൊതുഭവനത്തിലെ രാജര്‍ഷി II

സത്യജ്വാല ജൂലൈ ലക്കത്തിലെ എഡിറ്റോറിയല്‍
(തുടര്‍ച്ച)

മൂന്നാമധ്യായം, ഇന്നത്തെ പരിസ്ഥിതിപ്രശ്‌നങ്ങളെല്ലാം മനുഷ്യസൃഷ്ടമാണെന്നു സ്ഥാപിക്കുന്നു. ശാസ്ത്രസാങ്കേതികവളര്‍ച്ചയെ മാനുഷികമായ ഉത്തരവാദിത്വത്തോടെ ഉപയോഗപ്പെടുത്തുന്നപക്ഷം അതു ഗുണകരമാണെന്നും, എന്നാല്‍ മനുഷ്യന്റെ ശാസ്ത്ര-സാങ്കേതിക വളര്‍ച്ചയ്ക്കനുസൃതമായി ഈ ഉത്തരവാദിത്വബോധം വികസിതമായിക്കാണുന്നില്ലെന്നും, തന്മൂലം അബോധത്തിന്റെ അന്ധമായ ശക്തികള്‍ക്കും നൈമിഷിക ആവശ്യബോധങ്ങള്‍ക്കും സ്വകാര്യമാത്രതാല്പര്യങ്ങള്‍ക്കും അതുല്പാദിപ്പിക്കുന്ന അക്രമവാസനകള്‍ക്കും മനുഷ്യന്‍ സ്വയം വിട്ടുകൊടുക്കാനിടയാകുന്നുവെന്നും, മനുഷ്യസ്വാതന്ത്ര്യം അപ്രത്യക്ഷമാകാന്‍ അതുകാരണമാകുമെന്നും യുക്തിഭദ്രമായി വിശദീകരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആധുനിക സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഇന്നത്തെ വികസനസങ്കല്പത്തിന്റെയും ആഗോള വ്യാവസായിക-കമ്പോളവ്യവസ്ഥിതിയുടെയും മനുഷ്യനും പ്രകൃതിക്കും വിരുദ്ധമായ ഉള്ളടക്കം തുറന്നുകാട്ടുന്നു....

നാലാമദ്ധ്യായം മുന്നോട്ടുവയ്ക്കുന്നത്, പാരിസ്ഥിതിക- സാമ്പ ത്തിക-സാമൂഹികതലങ്ങളെ സമഗ്രമായി കൂട്ടിയോജിപ്പിച്ചുള്ള ഒരു പരിസ്ഥിതിസൗഹൃദ ജീവിതദര്‍ശനമാണ്....അതിന്റെ അടിസ്ഥാന ത്തിലുള്ള നയസമീപനവും പ്രവര്‍ത്തനമാര്‍ ഗ്ഗരേഖയും വിശദമായി അവതരിപ്പിക്കുന്നു, അഞ്ചാം അദ്ധ്യായത്തില്‍.... 

ആറാം അദ്ധ്യായ ത്തില്‍, പരിസ്ഥിതിവിദ്യാഭ്യാസവും ആത്മീയപരിശീലനവും തമ്മിലുള്ള അഭേദ്യബന്ധം വിശദീകരിക്കുകയും ഒരു പാരിസ്ഥിതികമാന സാന്തരത്തിലേക്കും അതാവശ്യപ്പെടുന്ന ഒരു പാരസ്പര്യ-ബന്ധുത്വജീവിതശൈലിയിലേക്കും മനുഷ്യന്‍ തിരിയേണ്ടതിന്റെ അനിവാര്യത സമര്‍ ത്ഥിക്കുകയും ചെയ്യുന്നു. അദ്ദേഹം പറയുന്നു: ''പല കാര്യങ്ങളിലും ദിശാമാറ്റം ഉണ്ടാകേണ്ടതുണ്ട്; എന്നാല്‍, അതിലെല്ലാമുപരിയായി, മനുഷ്യരായ നാമാണു മാറേണ്ടത്. നമ്മുടെ പൊതു ആവിര്‍ഭാവത്തെക്കുറിച്ചും പരസ്പര ബന്ധുത്വത്തെക്കുറിച്ചും എല്ലാവരുമായി പങ്കുവയ്‌ക്കേണ്ട ഭാവിഭാഗധേയത്തെക്കുറിച്ചുമുള്ള നമ്മുടെ അവബോധം കുറഞ്ഞുകൊണ്ടിരിക്കുന്നു. ഈ അടിസ്ഥാനഅവബോധമുണര്‍ത്തി, അതിനനുസൃതമായ പുതിയ ജീവിതകാഴ്ചപ്പാടുകള്‍ക്കും മനോഭാവങ്ങള്‍ക്കും ജീവിതശൈലിക്കും രൂപംകൊടുക്കാന്‍ മനുഷ്യനു കഴിയും. സാംസ്‌കാരികവും ആദ്ധ്യാത്മികവും വിദ്യാഭ്യാസപരവുമായ ഒരു മഹത്തായ വെല്ലുവിളിയാണ് നമുക്കുമുമ്പിലുള്ളത്. നവീകരണത്തിന്റെ ഒരു ദീര്‍ഘപാത വെട്ടിയൊരുക്കുവാന്‍ അതു നമ്മോടാവശ്യപ്പെടുന്നു'' (202-ാം ഖണ്ഡിക). മനുഷ്യരെ മാടിവിളിച്ച്, നവമായ ഒരു ആത്മീയതയിലേക്ക് അദ്ദേഹമവരെ പിച്ച നടത്തുന്നതെങ്ങനെയെന്നു നോക്കുക: ''പ്രപഞ്ചത്തെ പരിപൂരിതമാക്കുന്ന ദൈവത്തിലാണ് പ്രപഞ്ചം അനാവൃതമാകുന്നത്. അതുകൊണ്ട്, ഒരു ഇലയില്‍, ഒരു പര്‍വ്വതനിരയില്‍, ഒരു തുഷാരബിന്ദുവില്‍, ദരിദ്രനായ ഒരു മനുഷ്യന്റെ മുഖകമലത്തില്‍ ഒക്കെ ദിവ്യതയുടേതായ ഒരു രഹസ്യാത്മക അര്‍ത്ഥം കണ്ടെത്തേണ്ടതുണ്ട്. ആത്മാവിലുള്ള ദൈവികപ്രവര്‍ത്തനത്തെ കണ്ടെത്താന്‍ ഒരുവന്‍ ബഹിര്‍മുഖതയില്‍നിന്ന് തന്റെ ആന്തരികതയിലേക്കു കടന്നാല്‍ മാത്രം പോരാ; മറിച്ച്, എല്ലാ വസ്തുക്കളിലും ദൈവത്തെ കണ്ടെത്തേണ്ടതുണ്ട്'' (233-ാം ഖണ്ഡികയില്‍നിന്ന്).

എത്ര എഴുതിയാലും പറഞ്ഞാലും തീരാത്തത്ര ഉള്‍ക്കാഴ്ച പ്രദാനംചെയ്യുന്ന ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ ഈ ചാക്രികലേഖനത്തെ ഈ കാലഘട്ടത്തിന്റെ പ്രകാശധോരണി (beacon light) എന്നു വിശേഷിപ്പിക്കാം. സാര്‍വ്വലൗകികമായിത്തന്നെ അംഗീകാരയോഗ്യമായിരിക്കുന്ന അദ്ദേഹത്തിന്റെ നവ ആത്മീയദര്‍ശനം ഇതിലെ ഓരോ വരിയിലും വരികള്‍ക്കിടയിലും പ്രകാശം ചൊരിഞ്ഞു നില്‍ക്കുന്നു. ആമുഖമുള്‍പ്പെടെയുള്ള 7 അദ്ധ്യായങ്ങളില്‍ 246 ഖണ്ഡികകളിലായി, ആഴ്ന്നും പരന്നും കിടക്കുന്ന ഈ ചാക്രികലേഖനത്തെ, ഈ കാലഘട്ടത്തിനുമേല്‍ ഇരുണ്ടുമൂടിക്കിടക്കുന്ന കാര്‍മേഘപടലങ്ങളില്‍ തെളിഞ്ഞുവന്ന മാരിവില്ലായി കാണാം. അതത്രയും മനോഹരവും ഹൃദയാവര്‍ജകവും, ഒരു പാരിസ്ഥിതികമാനസാന്തരത്തിലേക്കു കടക്കാന്‍ ലോകത്തെയാകെ നിര്‍ബന്ധിക്കാന്‍ പോരുന്നതുമാണ്. എന്നാല്‍, മനുഷ്യന്റെ ലിപികളിലാക്കി അദ്ദേഹമെഴുതിയിരിക്കുന്ന കാലത്തിന്റെ ഈ ചുവരെഴുത്തിന്റെ അര്‍ത്ഥം ഗ്രഹിക്കാനും അതനുസ്സരിച്ച് സ്വയം മാറാനും ഓരോ മനുഷ്യനും മനുഷ്യരാശിയും തയ്യാറാകുന്നില്ലെങ്കില്‍, മൂടിനില്‍ക്കുന്ന ഈ കാര്‍മേഘപാളികളില്‍ കൊള്ളിയാന്‍ ഗര്‍ജ്ജനമിരമ്പുകയും ദുരന്തപ്പെരുമഴ പ്രളയമായി വന്ന് നമ്മെ മൂടുകയും ചെയ്യുമെന്നു നാമോര്‍ ക്കേണ്ടതുണ്ട്.പക്ഷേ, അങ്ങനെ സംഭവിക്കുകയില്ലെന്ന പ്രത്യാശ ഫ്രാന്‍സീസ് മാര്‍പ്പാപ്പാ മനുഷ്യകുല
ത്തിനു നല്‍കുന്നു: ''മാറ്റം സാധ്യമാണ്. സ്രഷ്ടാവ് നമ്മെ കൈവിട്ടിട്ടില്ല; അവിടുന്നൊരിക്കലും തന്റെ സ്‌നേഹപദ്ധതി വേണ്ടെന്നുവയ്ക്കുകയോ മനുഷ്യനെ സൃഷ്ടിച്ചതില്‍ പരിതപിക്കുകയോ ഇല്ല. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ തങ്ങളുടെ പൊതുഭവനം സംരക്ഷിച്ചു നിലനിര്‍ത്താനുള്ള മനുഷ്യരാശിയുടെ ശേഷി ഇന്നും നിലനില്‍ക്കുന്നു'' (13-ാം ഖണ്ഡികയില്‍നിന്ന്) എന്നാണദ്ദേഹം പ്രത്യാശിക്കുന്നത്.
ഈ ശുഭാപ്തിവിശ്വാസം ഉറപ്പിക്കാന്‍ സഹായിക്കുന്ന രണ്ടു പ്രാര്‍ത്ഥനാഗീതങ്ങളോടെ യാണ് അദ്ദേഹം ചാക്രികലേഖനം അവസാനി പ്പിച്ചിരിക്കുന്നത്. അതില്‍, ഫ്രാന്‍സീസ് അസ്സീസി യുടെ ഭാവാത്മകശൈലിയെ അനുസ്മരിപ്പിക്കുന്ന, 'ഭൂമിക്കുവേണ്ടി ഒരു പ്രാര്‍ത്ഥന' എന്ന ഭാവഗീതം (കാണുക, പേജ്: 5) ചാക്രികലേ ഖനത്തിനു മകുടം ചാര്‍ത്തിനില്‍ക്കുന്നു.
ഒരു മഹാഗുരുവിന്റെ പാദാന്തികത്തില്‍ ബുദ്ധിയും ഹൃദയവും തുറന്ന് അദ്ദേഹത്തെ  ശ്രവിക്കുന്ന ശിഷ്യരുടെ മനോഭാവത്തോടെ, ഇതിലെ ഓരോ വാക്യവും ഉള്‍ക്കൊള്ളുകയും മനനത്തിനും ധ്യാനത്തിനും വിധേയമാക്കുകയും ചെയ്യേണ്ട ആധുനിക ഉപനിഷത്താണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ ഈ ചാക്രികലേഖനം എന്നു പറയട്ടെ.                        - എഡിറ്റര്‍

സ്വാമി വിവേകാനന്ദന്‍
യഥാര്‍ത്ഥവേദാന്തമതം ഉദ്ഭവിക്കുന്നത് വിശിഷ്ടാദ്വൈതവാദം മുതല്‍ക്കാണ്. കാര്യം കാരണത്തില്‍നിന്നു ഭിന്നമല്ല, കാരണത്തിന്റെ രൂപാന്തരമാണ് എന്നാണ് അതിലെ സിദ്ധാന്തം. ജഗത്ത് കാര്യവും ഈശ്വരന്‍ അതിന്റെ കാരണവുമാണെങ്കില്‍ ജഗത്ത് ഈശ്വരന്‍തന്നെ, മറ്റൊന്നാവുക വയ്യ. ജഗത്തിന്റെ നിമിത്തകാരണവും ഉപാദാനകാരണവും ഈശ്വരന്‍. സ്രഷ്ടാവും സൃഷ്ടിസാധനവും ഈശ്വരന്‍. ഈ സിദ്ധാന്തമാണ് ഈ വാദത്തിനടിസ്ഥാനം.
നിങ്ങളുടെ ഭാഷയില്‍ സൃഷ്ടി എന്ന അര്‍ത്ഥത്തിലുള്ള ‘ക്രിയേഷന്‍’ എന്ന പദത്തിനു സമാനപദം സംസ്‌കൃതഭാഷയിലില്ല. ‘ക്രിയേഷന്‍’ ശൂന്യത്തില്‍നിന്നുളവാകലാണെന്നു പാശ്ചാത്യരായ നിങ്ങള്‍ വിശ്വസിക്കുംപോലെ ഇന്ത്യയിലെ ഒരു മതശാഖക്കാരും വിശ്വസിക്കുന്നില്ല. ഒരു കാലത്തു ചുരുക്കം ചിലര്‍ക്ക് ആ വിശ്വാസം ഉണ്ടായിരുന്നിരിക്കാം. പക്ഷേ ആ വാദം വേഗത്തില്‍ അവസാനിച്ചു. ഇപ്പോള്‍ ആ വിശ്വാസം ആര്‍ക്കുമുള്ളതായറിവില്ല. സൃഷ്ടിപദംകൊണ്ടു ഞങ്ങള്‍ മനസ്സിലാക്കുന്നത്, മുമ്പുണ്ടായിരുന്നതിനെ പുറത്തേക്കു നീട്ടുക എന്നാണ്. ഈ മതപ്രകാരം ജഗത്ത് ഈശ്വരന്‍തന്നെ. ജഗദുപാദാന കാരണ ഈശ്വരന്‍, ‘ഊര്‍ണനാഭി സ്വദേഹത്തില്‍നിന്ന് നൂലെടുത്തു വലകെട്ടുംപോലെ. ആ സദ്വസ്തുവില്‍നിന്നു ഈ സര്‍വ്വജഗത്തും ഉദ്ഭവിച്ചിരിക്കുന്നു’. എന്ന് വേദങ്ങളില്‍ കാണുന്നു.
ഇങ്ങനെ കാരണത്തിന്റെ രൂപാന്തരമാണ് കാര്യമെങ്കില്‍ ഒരു ചോദ്യം; ദിവ്യനിത്യചൈതന്യരൂപനായ ഈശ്വരനില്‍നിന്ന് ഭൗതികമായി ജഡമായി അചേതനമായ ഈ ജഗത്ത് എങ്ങനെയുണ്ടാകും? ശുദ്ധമായി പൂര്‍ണ്ണമായ കാരണത്തില്‍നിന്നു തീരെ വ്യത്യസ്തമായ കാര്യം എങ്ങനെയുണ്ടാകും? ഇതിനു വിശിഷ്ടാദ്വൈതികള്‍ എന്തു പറയുന്നു? അവര്‍ക്ക് ഒരു സവിശേഷഭാവനയുണ്ട്. അവര്‍ പറയുന്നു; ജീവന്‍ ജഗത്ത് ഈശ്വരന്‍ എന്നീ മൂന്നു തത്ത്വങ്ങളും ഒന്നുതന്നെ. ഈശ്വരനെ ആത്മാവെന്നു വിചാരിക്കാം. ജീവനും ജഗത്തും ഈശ്വരന്റെ ശരീരം. എനിക്ക് ഒരാത്മാവും ശരീരവുമുള്ളതുപോലെ ജഗത്തും സര്‍വ്വജീവന്‍മാരും ഈശ്വരന്റെ ശരീരവും ഈശ്വരന്‍ സര്‍വ്വജീവാത്മാവാണ്. ആ വിധം ഈശ്വരന്‍ ജഗത്തിന് ഉപാദാന കാരണവുമാണ്. ശരീരത്തിന് വികാരമുണ്ട് – യൗവനം, വാര്‍ദ്ധക്യം, ബലം, ദൗര്‍ബല്യം, ഇത്യാദി; അതു ജീവനു ബാധകമല്ല. അതു നിത്യസദ്വസ്തു. ശരീരത്തില്‍ക്കൂടെ പ്രകാശിക്കുന്നു. ശരീരം വന്നും പോയുമിരിക്കും. ആത്മാവിനു മാറ്റമില്ല. അതുപോലെ ജഗത്താകെ ഈശ്വരശരീരം. ആ നിലയില്‍ ജഗത്ത് ഈശ്വരന്‍തന്നെ. ജഗത്തില്‍ സംഭവിക്കുന്ന വികാരങ്ങള്‍ ജഗദാത്മാവായ ഈശ്വരനു ബാധകമല്ല. ഈ ഉപാദാനംകൊണ്ടാണ് ഈശ്വരന്‍ ജഗത്‌സൃഷ്ടി ചെയ്യുന്നത്. കല്പാന്തത്തില്‍ ജഗത്താകുന്ന ശരീരം അതിസൂക്ഷ്മായി ചുരുങ്ങിപ്പോകുന്നു. അനന്തരകല്പാദിയില്‍ അതു പിന്നെയും വികസിക്കുന്നു: വിവിധലോകങ്ങള്‍ അതില്‍നിന്നുളവാകുന്നു.
ജീവന്‍ സ്വതഃശുദ്ധമാണെന്നും, എന്നാല്‍ സ്വകര്‍മ്മങ്ങളാല്‍ അതിന് അശുദ്ധി ബാധിക്കുമെന്നും ദ്വൈതികളും വിശിഷ്ടാദ്വൈതികളും സമ്മതിക്കുന്നു. വിശിഷ്ടാദ്വൈതികള്‍ ഈ സംഗതി ഭംഗിയില്‍ പറയുന്നത്, ജീവന്റെ സംശുദ്ധിക്കും പരിപൂര്‍ണ്ണതയ്ക്കും സങ്കോചവികാസങ്ങളുണ്ടെന്നാണ്. ജീവനു സ്വതസിദ്ധമായ (ഇപ്പോള്‍ സങ്കുചിതമായ) ജ്ഞാനനൈര്‍മ്മല്യചൈതന്യങ്ങളെ വീണ്ടും പ്രകാശിപ്പിക്കുകയാണ് നാം ഇപ്പോള്‍ ചെയ്യുന്നത്. ജീവന് അനേകഗുണങ്ങളുണ്ട്. എന്നാല്‍ സര്‍വ്വജ്ഞത്വമോ സര്‍വ്വശക്തിത്വമോ ഇല്ല. ഓരോ ദുഷ്‌കര്‍മ്മവും ജീവനു സങ്കോചമുണ്ടാകും. സത്കര്‍മ്മം വികാസവും ജീവന്‍ ഈശ്വരാംശംതന്നെ. ‘കത്തിക്കാളുന്ന തീയില്‍നിന്നു സമസ്വഭാവങ്ങളായ അനേകലക്ഷം തീപ്പൊരികള്‍ പുറപ്പെടുംപോലെ അനന്തചിദഗ്‌നിയായ ഈശ്വരനില്‍നിന്ന് അസംഖ്യം ജീവന്‍മാര്‍ ഉദ്ഭവിച്ചിരിക്കുന്നു. എല്ലാറ്റിനും ലക്ഷ്യം ഒന്നാണ്. വിശിഷ്ടാദ്വൈതികള്‍ക്കും ഈശ്വരന്‍ സഗുണന്‍തന്നെ. അനന്തകല്യാണഗുണനിധി: എന്നാല്‍, സര്‍വ്വാന്തര്യാമി, സര്‍വ്വാന്തര്‍ഗ്ഗതന്‍: ഈശ്വരന്‍ ഈ ചുമരിലുണ്ട്, ചുമരുതന്നെ ഈശ്വരന്‍ എന്നല്ല, ഈശ്വരന്‍ ഉള്‍ച്ചേര്‍ന്നിരിക്കാതെ ഈ ജഗത്തില്‍ ഒരണുവുമില്ല. ജീവന്‍മാരോ പരിമിതന്‍മാര്‍, സര്‍വ്വഗതന്‍മാരല്ല. വ്യക്തിവികാസം വന്നു പൂര്‍ണ്ണതയടയുന്ന ജീവന്‍മാര്‍ പിന്നെ നിത്യം ഈശ്വരസന്നിധിയിലിരിക്കും: അവര്‍ക്കു പിന്നെ മരണമില്ല.

വേദാന്തസോപാനം (അമേരിക്കന്‍ പ്രസംഗം) – തുടരും

Tuesday, July 21, 2015

ജൂലൈ ഒന്‍പതിന്‌ ബോളിവിയയിലെ സാന്താക്രൂസില്‍ നടന്ന ജനകീയ പ്രസ്‌ഥാനങ്ങളുടെ ലോകസമ്മേളനത്തില്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പ നടത്തിയ പ്രസംഗം

സത്യജ്വാല ബ്ലോഗില്നിന്നു വായിക്കുക 

http://catholicreformation-kcrm.blogspot.in/2015/07/blog-post.html

ഫ്രാന്‍സീസ് മാര്‍പ്പാപ്പാ - ഭൂമിയെന്ന പൊതുഭവനത്തിലെ രാജര്‍ഷി

സത്യജ്വാല ജൂലൈ ലക്കത്തിലെ എഡിറ്റോറിയല്‍

ഭാരതത്തിന്റെ ഋഷിപാരമ്പര്യത്തില്‍ രാജാക്കന്മാരും ഋഷിമാരായിരുന്ന, രാജര്‍ഷിമാരായിരുന്ന, ചരിത്രമുണ്ട്. ഋഷിമാര്‍ ആത്മജ്ഞാനവും ബ്രഹ്മജ്ഞാനവും നേടിയ ആദ്ധ്യാത്മികാചാര്യന്മാരും പ്രബോധകരുമായിരുന്നെങ്കില്‍, രാജര്‍ഷിമാര്‍ ഈ ജ്ഞാനത്തിനുപുറമേ, വിജ്ഞാനവും, ജനങ്ങളെ നയിക്കുവാനും സംരക്ഷിക്കുവാനും ആവശ്യമായ പ്രായോഗികഭരണപാടവവും നയതന്ത്രജ്ഞതയുംകൂടി നേടിയവരായിരുന്നു. ജ്ഞാനി ആയതിനാല്‍ അഹന്ത തീണ്ടാതെയും തന്‍കാര്യതല്പരത കൂടാതെയും സത്യത്തിലും നീതിയിലും ചരിക്കാനും, വിജ്ഞാനി ആയതിനാല്‍ ലോകകാര്യങ്ങളുടെയും മനുഷ്യമനസ്സുകളുടെയും ഗതിവിഗതികളറിഞ്ഞു ജാഗ്രത്താകുവാനും, കര്‍മ്മനിപുണനായതിനാല്‍ ആ ജാഗ്രതയോടെ ആകമാന ഐശ്വര്യം ലക്ഷ്യമാക്കി സമൂഹ
ജീവിതത്തിന്റെ തേരുതെളിക്കാനും അവര്‍ക്കു കഴിഞ്ഞിരുന്നു. മഹാതേജസ്വികളായ അവരെപ്പോഴും സന്തോഷചിത്തരും പ്രസന്നവദനരും സ്ഥിതപ്രജ്ഞരും പ്രതിസന്ധിയുടെ ഏതു കടല്‍ത്തിരമാലകള്‍ക്കു മുകളിലൂടെയും യേശുവിനെപ്പോലെ, ശുഭാപ്തിവിശ്വാസത്തിന്റെ അടിപതറാത്ത കാല്‍വയ്പുകളുമായി നടന്നുനീങ്ങാന്‍ പ്രാപ്തരുമാണ്.

ചരിത്രത്തിന്റെ ഹൈവേകളിലെ വഴിവിളക്കുകള്‍ പ്രതിന്ധിക്കൊടുങ്കാറ്റുകളില്‍ അണഞ്ഞുപോകുമ്പോഴാണ്, എല്ലാവരും ഇരുട്ടില്‍ത്തപ്പി കൂട്ടിയിടിച്ച് വീണുതുടങ്ങുമ്പോഴാണ്, സൂര്യോദയംപോലെ ഇത്തരം മഹാതേജസ്വികള്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെടാറുള്ളത് എന്നു തോന്നുന്നു. ഇപ്പോഴിതാ, വ്യാജ ആദ്ധ്യാത്മികതയും മതഭീകരതയും മാമോന്‍ഭരണസംവിധാനങ്ങളും പ്രകൃതിചൂഷണവും പരിസ്ഥിതിനാശവുമെല്ലാം ചേര്‍ന്നുള്ള ദുരവസ്ഥകളുടെയും ആസ ന്നമായ മഹാദുരന്തങ്ങളുടെയും അഗ്നിപര്‍വ്വതശിഖരങ്ങളിലെത്തിനില്‍ ക്കുന്ന ഇന്നത്തെ ഇരുള്‍മൂടിയ ലോകത്തേക്ക് പ്രത്യാശയുടെ ഉദയസൂര്യനെപ്പോലെ ഫ്രാന്‍സീസ് മാര്‍പ്പാപ്പാ എന്ന മഹാതേജസ്വി ഒരു ധാര്‍മ്മികശക്തിസ്രോതസ്സായി ശക്തര്‍ക്കു താക്കീതും അശരണര്‍ക്ക് ആലംബവും സകലര്‍ക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി, കടന്നുവന്നിരിക്കുന്നു. നാലാംനൂറ്റാണ്ടു മുതല്‍, യേശുവിന്റെപേരില്‍ ഒരു ഭൗതികസാമ്രാജ്യം കെട്ടിപ്പടുക്കാന്‍ കരുവാക്കിയ റോമിലെ അതേ  'പരിശുദ്ധ'സിംഹാസനത്തില്‍ ആരൂഢമുറപ്പിച്ചാണ് ലോകകത്തോലിക്കരുടെ ഇപ്പോഴത്തെ രാജാവുകൂടിയായ അദ്ദേഹം ഈ നൂറ്റാണ്ടിന്റെ രാജര്‍ഷിയായിത്തീര്‍ന്നിരിക്കുന്നത്. 

'സ്തുതിയായിരിക്കട്ടെ' (Laudato Si) എന്ന പേരില്‍, 'നമ്മുടെ പൊതുഭവനത്തിന്റെ സംരക്ഷണ'ത്തെക്കുറിച്ച് അദ്ദേഹം ഈയിടെ എഴു തിയതും ലോകമാകെ ഇപ്പോള്‍ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യാനാരംഭിച്ചിരി ക്കുന്നതുമായ ചാക്രിക ലേഖനം മാര്‍പ്പാപ്പായുടെ ഈ അത്യുന്നതസ്ഥാനം സ്ഥിരീകരിക്കാന്‍പോന്നതാണ്.
താന്‍ മാതൃകാപുരുഷനായി സ്വീകരിച്ചിട്ടുള്ള ഫ്രാന്‍സീസ് അസ്സീസിയുടെ ''ഞങ്ങളെ നിലനിര്‍ത്തുകയും ഭരിക്കുകയും ഞങ്ങള്‍ക്കായി വിവിധയിനം ഫലങ്ങള്‍ വര്‍ണ്ണഭംഗിയാര്‍ന്ന പൂക്കളോടും സസ്യങ്ങ ളോടുമൊപ്പം നല്‍കുകയും ചെയ്യുന്ന, ഞങ്ങളുടെ സഹോദരിയായ ഭൂമീമാതാ വിലൂടെ, കര്‍ത്താവേ അങ്ങേക്കു സ്തുതി'' എന്ന കീര്‍ത്തനത്തില്‍ ആരംഭിക്കുന്ന ബൃഹത്തായ (180 പേജുകള്‍) ചാക്രികലേഖനം, ഉല്പത്തി 2:7-ലെ, ''കര്‍ത്താവായ ദൈവം ഭൂമിയിലെ പൊടികൊണ്ട് മനുഷ്യനെ രൂപപ്പെടുത്തി'' എന്ന ബൈബിള്‍ വാക്യം ഓര്‍മ്മപ്പെടുത്തി, 'നാം ഈ ഭൂമിയിലെ മണ്ണാണ് എന്ന വസ്തുത നമ്മള്‍ മറക്കുന്നു' എന്നു പ്രസ്താവിച്ചും, ജോണ്‍ 23-ാമന്‍ മാര്‍പ്പാപ്പായുടെ യുദ്ധവിരുദ്ധതയെയും സമാധാനകാംക്ഷയെയും അനുസ്മരിച്ചും, ജോണ്‍ പോള്‍ 2-ാമന്‍ മാര്‍പ്പാപ്പാ, ബെനഡിക്ട് 16-ാമന്‍ മാര്‍പ്പാപ്പാ, കോണ്‍സ്റ്റാന്റിനോപ്പിളിലെ എക്യൂമെനിക്കല്‍ പാത്രിയര്‍ക്കീസ് ബര്‍ത്തലോമിയോ എന്നിവരുടെ പരിസ്ഥിതിസംബന്ധമായ ഉദ്ധരണികള്‍ നിരത്തിയുമാണ് മുന്നോട്ടുനീങ്ങിത്തുടങ്ങുന്നത്. 

തുടര്‍ന്ന്, മനുഷ്യനെന്ന ഒരേയൊരു ജീവിവര്‍ഗ്ഗത്തിന്റെ ചെയ്തികളാല്‍ വികലവും വിരൂപവുമാക്കപ്പെട്ട, സര്‍വ്വജീവിവര്‍ഗ്ഗങ്ങളുടെയും പൊതുഭവനമായ ഭൂമിയുടെ നാശോന്മുഖമായ ഇന്നത്തെ അവസ്ഥയെ സൂക്ഷ്മത്തിലും സ്ഥൂലത്തിലും നോക്കിക്കാണുകയാണദ്ദേഹം. അതൊരു വെറും നോക്കിക്കാണലല്ല എന്നതാണ് എടുത്തുപറയേണ്ട കാര്യം. മനുഷ്യന്റെ ആദ്ധ്യാത്മികവും സാംസ്‌കാരികവും രാഷ്ട്രീയവും സാമ്പത്തികവും നൈതികവുമായ എല്ലാ തലങ്ങളെയും സംയോജിപ്പിച്ചു സമഗ്രമാക്കിയ ഒരു വീക്ഷണകോണിലൂടെയുള്ള അത്യപൂര്‍വ്വമായ ഒരു നോക്കിക്കാണലാണത് എന്നു പറഞ്ഞേതീരൂ. ആത്മീയജ്ഞാനത്തെയും ഭൗതികവിജ്ഞാനങ്ങളെയും സംശ്ലേഷിപ്പിച്ച്, ഹൃദയത്തിലൂടെ കാര്യങ്ങള്‍ പറയുകയാണദ്ദേഹം, ആര്‍ക്കും മനസ്സിലാകുന്നത്ര ലളിതഭാഷയില്‍.
അദ്ദേഹത്തിന്റെ ഹൃദയപൂര്‍വ്വകവും ആശയസംവേദനക്ഷമവുമായ രചനാശൈലിയിലേക്കും, അദ്ദേഹം പങ്കുവയ്ക്കുന്ന ജീവത്തായ പാരിസ്ഥിതിക കാഴ്ചപ്പാടുകളിലേക്കുമുള്ള ഒരു എത്തിനോട്ടത്തിനായി, ഇതില്‍നിന്നുള്ള ഏതാനും ഉദ്ധരണികളിതാ: 
'ഞങ്ങളുടെ സഹോദരിയായ ഭൂമീമാതാവ്' എന്നു ഫ്രാന്‍സീസ് അസ്സീസി വിളിക്കുന്ന നമ്മുടെ ഈ ഭൂമിയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് അദ്ദേഹം എഴുതിയിരിക്കുന്നതു കാണുക: ''ദൈവം അവള്‍ക്ക് അവകാശമായി നല്‍കിയിരിക്കുന്ന വസ്തുക്കളെയെല്ലാം ഉത്തരവാദിത്തരഹിതമായി ഉപയോഗിച്ചും ദുരുപയോഗിച്ചും നമ്മള്‍ അവളുടെമേല്‍ ഏല്പിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങളെപ്രതി ആ സഹോദരി ഇന്നു വാവിട്ടു നിലവിളിക്കുകയാണ്'' (2-ാം ഖണ്ഡികയില്‍നിന്ന്).
പ്രകൃതിസ്‌നേഹികളുടെ വിശുദ്ധന്‍ എന്നദ്ദേഹം വിളിക്കുന്ന ഫ്രാന്‍സീസ് അസ്സീസിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നതെന്തെന്ന് അദ്ദേഹം ഇങ്ങനെ പറയുന്നു: ''പ്രകൃതിയോടുള്ള കരുതലും ദരിദ്രരോടുള്ള നീതിനിഷ്ഠയും സമൂഹത്തോടുള്ള അര്‍പ്പണമനോഭാവവും മനുഷ്യന്റെ ആന്തരികശാന്തിയും തമ്മില്‍ വേര്‍
തിരിക്കാനാവാത്ത ബന്ധമാണുള്ളതെന്ന് അദ്ദേഹം നമുക്കു കാട്ടിത്തരുന്നു'' (10-ാം ഖണ്ഡികയില്‍നിന്ന്).
''...വിഭവസമൃദ്ധിയും സാമ്പത്തികമോ രാഷ്ട്രീയമോ ആയ ശക്തിയും കൂടുതലായി കൈക്കലാക്കിയിട്ടുള്ള കൂട്ടര്‍, കാലാവസ്ഥാവ്യതിയാനത്തിന്റെ ഏതാനും ചില ദൂഷ്യഫലങ്ങള്‍ കുറച്ചുകൊണ്ടുവരുവാനുള്ള പരിശ്രമങ്ങള്‍ നടത്തിക്കൊണ്ട് പ്രശ്‌നത്തെ പൊതിഞ്ഞുവയ്ക്കുന്ന (masking)തിലോ, അല്ലെങ്കില്‍ അതുളവാക്കുന്ന രോഗലക്ഷണങ്ങളെ ഒളിപ്പിച്ചുവയ്ക്കുന്നതിലോ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നു തോന്നിപ്പോകുന്നു'' (26-ാം ഖണ്ഡികയില്‍നിന്ന്).
അദ്ദേഹം പറയുന്നു: ''പ്രകൃതിയോടും പരിസ്ഥിതിയോടുമുള്ള നമ്മുടെ സമീപനത്തില്‍ ആദരവു കലര്‍ന്ന ഭയ(മംല)വും അത്ഭുതഭാവവും ഇല്ലാതായാല്‍, ഈ ലോകവുമായുള്ള ബന്ധപ്പെടലുകളില്‍ നാം സാഹോദര്യത്തിന്റെയും സൗന്ദര്യത്തിന്റെയും ഭാഷ സംസാരിക്കാതായാല്‍, സ്വന്തം ആവശ്യങ്ങള്‍ക്കു പരിധിക
ല്പിക്കാനറിയാത്ത ഒരു യജമാനന്റെയും ഉപഭോക്താവിന്റെയും ദയാരഹിതനായ ചൂഷകന്റെയും ആയിത്തീരും, നമ്മുടെ മനോഭാവം. നേരേമറിച്ച്, നിലവിലുള്ളതായിക്കാണുന്ന സര്‍വ്വതുമായും ഏകീഭാവവും ഉറ്റബന്ധവും അനുഭവപ്പെടുന്നുവെങ്കില്‍, അപ്പോള്‍ത്തന്നെ, നമ്മളില്‍ മിതത്വവും പരസ്പരകരുതലും നൈസര്‍ഗികമായിത്തന്നെ ഉറവപൊട്ടിനിറയുന്നു'' (11-ാം ഖണ്ഡികയില്‍നിന്ന്).
''...യുവജനം മാറ്റം ആവശ്യപ്പെടുന്നു. പാരിസ്ഥിതികപ്രശ്‌നങ്ങളെക്കുറിച്ചും ജീവിതത്തിന്റെ മുഖ്യധാരയില്‍നിന്നു പുറന്തള്ളപ്പെട്ടവരെക്കുറിച്ചും ചിന്തിക്കാതെ ഒരു മെച്ചപ്പെട്ട ലോകം ഉണ്ടാക്കാമെന്ന് ആരെങ്കിലും അവകാശപ്പെട്ടാല്‍ അതെങ്ങനെ ശരിയാകും എന്നവര്‍ അത്ഭുതപ്പെടുന്നു...'' (13-ാം ഖണ്ഡികയില്‍നിന്ന്).
''...ഇന്നത്തെ പരിസ്ഥിതിപ്രതിസന്ധിക്കു പരിഹാരംതേടിയുള്ള അനവധി ഉദ്യമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും, നിര്‍ഭാഗ്യമെന്നു പറയട്ടെ, അതൊന്നും ഫലവത്തായിട്ടില്ല. ശക്തമായ എതിര്‍പ്പുകളുണ്ടെന്നതു മാത്രമല്ല ഇതിനു കാരണം; പൊതുവായി നിലനില്‍ക്കുന്ന ഒരു താല്പര്യക്കുറവുകൂടി കാരണമാണ്. വിശ്വാ
സികളിലുള്‍പ്പെടെ തടസ്സവാദമനോഭാവങ്ങള്‍ നിലനില്‍ക്കുന്നു. അത് പരിസ്ഥിതിപ്രശ്‌നത്തിന്റെതന്നെ നിഷേധംമുതല്‍ പ്രശ്‌നത്തിലുള്ള നിസ്സംഗതവരെയും, അനാസ്ഥയോടെയുള്ള കണ്ണടയ്ക്കല്‍മുതല്‍ സാങ്കേതികപരിഹാരങ്ങളിലുള്ള അന്ധമായ വിശ്വാസംവരെയും നീളുന്നു. നമുക്കു പുതിയതും സര്‍വ്വവ്യാപ്തവുമായ ഒരു ഐക്യദാര്‍ഢ്യം ആവശ്യമായിരിക്കുന്നു'' (14-ാം ഖണ്ഡികയില്‍നിന്ന്).
ഇങ്ങനെപോയാല്‍ ഇതില്‍നിന്നുള്ള നൂറുകണക്കിന് ഉദ്ധരണികള്‍ ഇവിടെ തര്‍ജ്ജമ ചെയ്തുചേര്‍ക്കേണ്ടിവരും.
ആമുഖ അദ്ധ്യായത്തെത്തുടര്‍ന്നുള്ള 'നമ്മുടെ പൊതുഭവനത്തിന് എന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നത്?' എന്ന ഒന്നാം അദ്ധ്യായത്തില്‍, ഭൂമി ഇന്നു നേരിടുന്നതും മനുഷ്യന്റെ നിലനില്പിനെ അപകടപ്പെടുത്തുന്നതുമായ കൂടിവരുന്ന മാലിന്യക്കൂമ്പാരങ്ങളെയും കാലാവസ്ഥാവ്യതിയാനത്തെയും 'എറിഞ്ഞുകളയല്‍ സംസ്‌കാര' (throw-away culture) ത്തെയും ആഗോളതാപനത്തെയും ജലദൗര്‍ലഭ്യത്തെയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജൈവവൈവിദ്ധ്യത്തെയും ആഗോളതലത്തിലുള്ള അസമത്വത്തെയും ഇതെല്ലാമുള്‍ക്കൊണ്ടിരിക്കുന്ന വിപല്‍സന്ധികളെയും ഒക്കെപ്പറ്റി, ഒരു പരിസ്ഥിതിശാസ്ത്രജ്ഞന്റെയും സാമൂഹികശാസ്ത്രജ്ഞന്റെയും രാഷ്ട്രമീമാംസകന്റെയും അതാതു മേഖലകളിലുള്ള അഗാധമായ അറിവോടും ഉള്‍ക്കാഴ്ചയോടുംകൂടി വിശദീകരിക്കുകയും വിശകലനംചെയ്യുകയും, ഇന്നു നിലനില്‍ക്കുന്ന ശാസ്ത്ര-സാങ്കേതികസമീപനരീതികളിലൂടെയെങ്ങും ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താനാവില്ലെന്നു ബോധ്യപ്പെടുത്തുകയും ചെയ്യുന്നു, അദ്ദേഹം. ഒപ്പം, ഒരു ആദ്ധ്യാത്മിക ആചാര്യന്റെ ജ്ഞാനത്തോടും വിവേകത്തോടുംകൂടി പ്രശ്‌നങ്ങളുടെ മര്‍മ്മത്തിലേക്കു കടന്നുചെന്ന് എന്താണു ചെയ്യേണ്ടതെന്ന് സുദൃഢമായ വാക്കുകളില്‍ ഉല്‍ബോധിപ്പിക്കുകയും ചെയ്യുന്നു.... തുടര്‍ന്നുള്ള അദ്ധ്യായത്തില്‍, സൃഷ്ടിയുടെ സുവിശേഷം, പ്രപഞ്ചത്തിന്റെ രഹസ്യാത്മകത, സൃഷ്ടികള്‍ തമ്മിലുള്ള താളലയം, ആഗോളമാനവസമൂഹം, സൃഷ്ടവസ്തുക്കളുടെ പൊതുലക്ഷ്യം, യേശുവിന്റെ കാഴ്ചപ്പാട് എന്നിങ്ങനെ സുവിശേഷാടിത്തറയിലുള്ള ജീവിത-പ്രപഞ്ചവ്യാഖ്യാനമാണ്...
(തുടരും)

Sunday, July 19, 2015

പാളിപ്പോയ ഒരു സർവ്വേയുടെ കഥ!

(ശ്രദ്ധിക്കൂ: ലത്തീൻ, സീറോമലബാർ, സീറോമലങ്കര എന്നീ റീത്തുകൾ ഉള്പ്പെടുന്നതാണ് ഭാരതത്തിലെ കത്തോലിക്കാസഭ. ഇതിന്റെയെല്ലാം മെത്രാന്മാരുടെ കൂട്ടായ്മയാണ് CBCI (Catholic Bishops Conference of India). 170 രൂപതകളാണ് ഇവർക്ക് കീഴിലുള്ളത്‌. അവയിൽ 131 ലത്തീൻ രൂപതകളിലെ മെത്രാന്മാരുടെ കൂട്ടായ്മ CCBI (Catholic Conference of Bishops of India) എന്നറിയപ്പെടുന്നു. അവരിൽ ബിഷപ്‌ Lawrence Pius - ധർമപുരി മെത്രാൻ - ചെയർമാൻ ആയിട്ടുള്ള ഒരു കുടുംബ കമ്മിഷൻ (Family Commission) ഉണ്ട്. അദ്ദേഹത്തിനു കീഴിൽ നാലംഗ നടത്തിപ്പുകാരും ഉണ്ട് - (Fr Milton Gonsalves, Fr Arul Raj, Banglore, Fr Cajetan Menezes, Mumbai and Sri Alan Doulton,  Pune). ബിഷപ്‌ ലോറൻസ് പയസിനും മറ്റ് നാലംഗങ്ങൾക്കും Church Citizens' Voice (CCV) ന്റെ മുഖ്യ എഡിറ്റർ, ശ്രീ ജെയിംസ്‌ കോട്ടൂർ, ജൂലൈ 6, 2015 ന് അയച്ച ഒരു മെയിലിനു ജൂലൈ 17 ന് കിട്ടിയ മറുപടിയാണ് താഴെ കാണുന്ന എഴുത്ത്. (തർജ്ജമ - സക്കറിയാസ് നെടുങ്കനാൽ)


Member- Lawrence_Pius
പ്രിയ ജെയിംസ്‌ കോട്ടൂർ,
              ധർമപുരി മെത്രാൻ മന്ദിരത്തിൽനിന്ന് വന്ദനം! പറഞ്ഞിരുന്നതുപോലെ, താങ്കളിൽ നിന്ന് എനിക്ക് കിട്ടിയ ആദ്യ മെയിലിനുള്ള മറുപടിയാണിത്. ഭാരതസഭയിൽ സംഭവിക്കുന്ന കാര്യങ്ങളിൽ താങ്കൾ പ്രകടിപ്പിക്കുന്ന താത്പര്യത്തെ വിലമതിക്കുന്നു. സഭയിലെ കുടുംബപ്രശ്നങ്ങൾക്ക് നിങ്ങൾ കൊടുക്കുന്ന സവിശേഷ ശ്രദ്ധ  പ്രശംസനീയമാണ്.

CCBIയുടെ Family Commissionനെപ്പറ്റിയുള്ള താങ്കളുടെ ധാരണ അത്ര ശരിയല്ലെന്ന് ചൂണ്ടിക്കാണിക്കട്ടെ. ആദ്യംതന്നെ, CBCIക്ക് ഒരു കുടുംബ കമ്മിഷൻ ഇല്ലെന്ന് അറിഞ്ഞിരിക്കണം. അതുള്ളത്‌ CCBIയ്ക്കാണ്. മറ്റ് രണ്ട് റീത്തുകൾക്കുണ്ടോ എന്നെനിക്കറിയില്ല. കുടുംബകാര്യങ്ങളെക്കുറിച്ച് കഴിഞ്ഞ വർഷം പാപ്പാ പ്രസിദ്ധീകരിച്ച മാർഗരേഖയും (Lineamenta) അനുബന്ധ ചോദ്യാവലിയും എല്ലാ ലത്തീൻ രൂപതകളിലും വിതരണം ചെയ്തിരുന്നു. അവയ്ക്ക് എന്തെങ്കിലും പ്രതികരണം ഉണ്ടായത് 125ൽ 60 രൂപതകളിൽനിന്നു മാത്രമാണ്. എന്റെ നേതൃത്വത്തിൽ, കിട്ടിയ പ്രതികരണങ്ങൾ സമാഹരിച്ച് റോമായിലേയ്ക്ക് അയക്കുകയുണ്ടായി.

      ഇക്കാര്യത്തിൽ അല്മായരുമായി ചർച്ചയൊന്നും നടന്നിട്ടില്ല എന്നയർഥത്തിൽ കാൺപൂരിൽ നിന്ന് ശ്രീ ച്ഹോട്ടെബായിയുടെ നേതൃത്വത്തിൽ കുറേ അല്മായർ ന്യൂ ലീഡറിലും മറ്റു ചില മാദ്ധ്യമങ്ങളിലും എഴുതിക്കണ്ടു. 46 രൂപതകൾ മാത്രമേ പ്രതികരിച്ചുള്ളൂ എന്നും അവർ കുറിച്ചിരുന്നു.
ഒക്ടോബർ 2015ലെ പ്രത്യേക സിനഡിന്റെ ഈ വിഷയം ആരെയും അറിയിച്ചില്ല എന്ന വാദം ശരിയല്ല. കാരണം, മുൻപറഞ്ഞ മാർഗരേഖയും 46 ചോദ്യങ്ങളും ന്യൂ ലീഡറിലും എക്സാമിനറിലും പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ അല്പംകൂടെ ലളിതമാക്കിയ ഒരു ചോദ്യാവലി എല്ലാ രൂപതകളിലേയ്ക്കും അയച്ചിരുന്നു. അവയ്ക്ക് 55'000 മറുപടികൾ കൈപ്പറ്റി. അവയിൽ 22'000 ത്തോളം തമിഴ്നാട്ടിൽനിന്നായിരുന്നു. ഇവയും സംഗ്രഹിച്ച് ഏപ്രിൽ 15 നു മുമ്പ് റോമിലേയ്ക്കയച്ചു.  

         ഇതൊക്കെയായിട്ടും താങ്കൾ Indian Currentsൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം എന്നെയും CCBI യുടെ കുടുംബ കമ്മിഷൻ അംഗങ്ങളെയും വേദനിപ്പിച്ചു. കഴിഞ്ഞ തവണത്തെപ്പോലെ ഇപ്രാവശ്യവും സിനഡിനായി ഇന്ത്യൻ മെത്രാന്മാർ ഒന്നും ചെയ്യുന്നില്ല എന്ന ആരോപണമായിരുന്നു അതിലുണ്ടായിരുന്നത്‌. കാര്യങ്ങൾ ശരിക്ക് മനസ്സിലാക്കിയിട്ട് എഴുതണമെന്നാണ് എനിക്ക് പറയാനുള്ളത്.  Indian Currentsൻറെ എഡിറ്ററിൽനിന്ന് ഇക്കാര്യത്തിൽ നിരുപാധികമായ ഒരു ക്ഷമാപണം ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവാദിത്വമില്ലാത്ത ഇത്തരം മാദ്ധ്യമപ്രവർത്തനം ശരിയല്ല. ദൈവം അനുഗ്രഹിക്കട്ടെ.

† Lawrence Pius, D.D., Bishop of Dharmapuri,

Bishop's House, Gundalapatty Medu,
Dharmapuri – 636 701, S.India

(ജെയിംസ്‌ കോട്ടൂർ  ബിഷപ്‌ ലോറൻസ് പയസിനു കൊടുത്ത മറുപടി താഴെ കാണുക. വിശ്വാസയോഗ്യമായ സ്രോതസ്സുകളിൽ നിന്ന് അറിഞ്ഞതിൻപ്രകാരം ഡൽഹിയിൽ നിന്നുള്ള Indian Currents, കൊച്ചിയിൽ നിന്നുള്ള സത്യദീപം എന്നിവപോലും മേല്പറഞ്ഞ സർവെയെ പറ്റി ഇതുവരെ ഒന്നും കേട്ടതുപോലുമില്ല.)

James Kottoor, 17 July 2015 at 13:21
290250_235977559773812_6983603_o
പ്രിയ ബിഷപ്‌ ലോറൻസ് പയസ്,
          നസ്രത്തിലെ ആശാരിക്കൊച്ചന്റെ ഒരനുയായി മാത്രമായ ജെയിംസ്‌ കൊട്ടൂരിൽനിന്ന് ഹൃദ്യ വന്ദനവും അതോടൊപ്പം അഭിനന്ദനവും.
എന്റെ സഹപ്രവര്ത്തകരോട് ഞാൻ മുൻകൂട്ടി പറഞ്ഞിരുന്നതുപോലെ താങ്കളുടെ മറുപടി വന്നതിനാണ് അഭിനന്ദനം. ഒരു ആഗോള വെബ്സൈറ്റിന്റെ (Church Citizens’ Voice  - CCV) മുഖ്യ എഡിറ്റർ എന്ന നിലക്ക് അങ്ങയെപ്പോലെതന്നെ ഒട്ടുംതന്നെ സമയം ബാക്കിയില്ലാതെ ഞാനും പണിയെടുക്കുന്നു.

         പറഞ്ഞതുപോലെ, നമ്മൾ ആദ്യമായി ബന്ധപ്പെടുകയാണ്. പരസ്പരം അറിയാൻ ഇനിയും സമയമുണ്ടല്ലോ. നമ്മൾ പരാമർശിക്കുന്ന വിഷയം നമുക്കിരുവര്ക്കും പുതിയതല്ല.  13 ഡിസംബർ 2013ന്  കർദിനാൾ ആലഞ്ചേരിയുമായി നടത്തിയ ഒരു സംഭാഷണം മുതൽ ഞാൻ ഈ വിഷയത്തിന്റെ പഠനത്തിലാണ്.

CBCI, CCBI എന്നിവയെപ്പറ്റി എനിക്കുള്ള തെറ്റിദ്ധാരണണയെ അങ്ങ് സൂചിപ്പിച്ചു. രണ്ടാമത്തേത് ആദ്യത്തേതിന്റെ ഭാഗമായിരിക്കെ, അതെപ്പറ്റി ഒന്നും Googleൽ കണ്ടെത്താനാവുന്നില്ല എന്നതാണ് വസ്തുത. പോപ്‌ കുടുംബ സർവേ എന്ന ദൌത്യം ഏല്പിച്ചത് CBCIയെയാണ്, CCBIയെ അല്ല. അങ്ങയുടെ ശ്രദ്ധ അങ്ങയെ ഏല്പിച്ചിരിക്കുന്ന രൂപതയിൽ മാത്രമായിരിക്കാം. എന്നാൽ എന്റെ മനസ്സിലുള്ളത് ഭാരതസഭ മൊത്തത്തിലാണ്.

          കഴിഞ്ഞ വർഷം ഒരസ്സാധാരണ സിനഡും ഈ വർഷം ഒരു സാധാരണ സിനഡും വിളിച്ചുകൂട്ടാന്മാത്രം പ്രാധാന്യം നമ്മുടെ ആദരണീയനായ പാപ്പാ നല്കിയിരിക്കുന്ന ക്രിസ്തീയ കുടുംബത്തെ ബാധിക്കുന്ന സർവെയെപ്പറ്റി ഒരു വിവരവും ഇല്ലാതിരുന്നപ്പോൾ CBCIയുടെ തലവനായ കർദിനാൾ Baselios Cleemisനും മാർ ആലഞ്ചേരിക്കും ഞാനെഴുതി. ഈ നാൾവരെ അവരിൽനിന്ന് യാതൊരു വാക്കും എനിക്ക് കിട്ടിയിട്ടില്ല. എന്നാൽ, കർദിനാൾ Oswald Gracias, അദ്ദേഹം മുംബൈയിൽ നടത്തിയ ഒരു സർവെയെപ്പറ്റി എനിക്കെഴുതി. അതെപ്പറ്റി ഞങ്ങളുടെ ഭാഗത്ത് ചര്ച്ചയും പഠനവും നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ CCV, മുംബൈയിലെ Laitytude എന്നിവയിൽ സജീവവും തീവ്രവുമായ ചർച്ചകൾ തുടരുന്നു. അതെപ്പറ്റി ഏതാണ്ടൊരാശയം കിട്ടാൻ ഈ ലിങ്കുകൾ സഹായിക്കും. Cardinal writes to CCV EditorCCV Editors, to know about us, Family Survey Search on, “Who destroys Catholic Families, in India”. അവസാനത്തേത് കത്തോലിക്കാ കുടുംബങ്ങളെ കാർന്നുതിന്നുന്ന കാൻസെർ ആയ ക്നാനായക്കാരുടെ ശുദ്ധരക്തവാദം എന്ന വിഷയത്തെക്കുറിച്ചാണ്. റോമായിലെ സിനഡിൽ തീർച്ചയായും തീർപപിലെത്തേണ്ട മാരകമായ ഒരു വിഷയമായിരുന്നിട്ടും ഒരു മെത്രാനും ഇതെപ്പറ്റി വായ്‌ തുറക്കുന്നില്ല!  

          CBCI websiteൽ ലഭ്യമായ എല്ലാ മെത്രാന്മാരുടെയും പേരിൽ ഞാനെഴുതുന്ന ലേഖനങ്ങൾ അയച്ചുകൊണ്ടാണിരുന്നത്. തീർച്ചയായും അങ്ങും ഇതൊക്കെ കണ്ടുകാണണം. എന്നിട്ടും നിങ്ങൾ പറയുന്ന സർവെയെപ്പറ്റി നിങ്ങളിലാരും ഇതുവരെ ഒരു വാക്കും പറഞ്ഞുകേട്ടില്ല എന്നത് എന്നെ വിസ്മയിപ്പിക്കുന്നുണ്ട്. ഇന്ത്യൻ സഭയിൽ നടക്കുന്നത് ലംബമാനമാത്രമായ സംസാരമാണ് എന്നതാണ് അല്മായർ ഏവരെയും വേദനിപ്പിക്കുന്നത്.

       ഏതായാലും എനിക്കെഴുതിയത്തിന് നന്ദി. സഭയെ മൊത്തത്തിൽ ഒന്നായി കാണാനും അതിന്റെ ഉന്നതിക്കായി പ്രവർത്തിക്കാനും നമുക്കെല്ലാം പ്രചോദനവും അവസരവും ഉണ്ടാകട്ടെ. എനിക്കെന്റെ റീത്ത്, എന്റെ രൂപത, ഞാനെന്റെ സഹോദരൻറെ സൂക്ഷിപ്പുകാരനല്ല എന്ന് ഒരു മെത്രാനും പറയരുത്. 
സ്നേഹാദരങ്ങളോടെ,

Dr. James Kottoor, Santhibhavan, 31/2249, Thammanam PO,
Ernakulam, Kochi – 682032, Kerala, India. Ph.0484-2344679, Mob: +91 9446219203      james kottoor,  Chief Editor, CCV

Friday, July 17, 2015

എന്റെ കർക്കിടക മാസ ചിന്തകൾ !

ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമിൽ ഒരു രണ്ടു വയസ്സുകാരി കുഞ്ഞുവാവയുടെ ജീവൻ പൊലിഞ്ഞു. അനേകം പേർ ലോകത്തനുദിനം മരിക്കുന്നു; പിന്നെന്താ നോട്ടിംഗ്ഹാമിൽ ഒരു കുട്ടി മരിച്ചതിനിത്ര ഹാലിളകാൻ എന്നു ചോദിക്കരുത്. കഴിഞ്ഞ ശനിയാഴ്ച ഫെയിസ്ബുക്കിൽ ലോകം മുഴുവൻ കറങ്ങിയ വാർത്തകളിൽ ഒന്നിതായിരുന്നു. ഈ മരണത്തിന്റെ പ്രത്യേകതയെന്നു പറഞ്ഞാൽ ഒന്നാമത്തേത്, ഈ കുട്ടിയൊരു മുന്തിയ കേരള സിദ്ധനായ സാക്ഷാൽ വട്ടായിയുടെ നേതൃത്വത്തിൽ, പരി. ആത്മാവിന്റെ പ്രത്യേക സ്പർശനവും അതു വഴി അനേകം രോഗശാന്തിയും നടക്കുന്നുവെന്നവകാശപ്പെടുന്ന അഭിഷേകാഗ്നി ധ്യാനത്തിൽ പങ്കെടുക്കാൻ വന്ന മാതാപിതാക്കളുടേതായിരുന്നു എന്ന വസ്തുതയാണ്. രണ്ടാമത്തേത്, അതേ ധ്യാനസ്ഥലത്തുവെച്ചു തന്നെയാണ്, കുട്ടിയുടെ മരണത്തിലേക്കു നയിച്ച അപകടം നടന്നതുമെന്നതാണ്. ലോകമെമ്പാടുമുള്ള വട്ടായിയച്ചന്റെ ആരാധകരെപ്പോലും ഈ സംഭവം ഇരുത്തി ചിന്തിപ്പിച്ചു; കാരണം, അനേകം കൊച്ചു കൊച്ചു കാര്യങ്ങൾ പറഞ്ഞ് ഹല്ലേലൂജാ വിളിച്ച സമയത്ത്, ഈ കുഞ്ഞു കുരുന്നിനു വേണ്ടി ഒരല്ലേലൂജാ അല്ലെങ്കിൽ ഒരു 'നന്മ നിറഞ്ഞ മറിയം' പോലും ഈ ധ്യാനസംഘം ആ ദിവസം ചെയ്തില്ലെന്നതുകൊണ്ടു മാത്രമല്ല, ആ ദിവസം ഈ സംഭവം ധ്യാനസംഘം പുറത്തു പറഞ്ഞതേയില്ലായെന്നതുകൊണ്ടൂം കൂടിയാണ്. (കൂട്ട പ്രാർത്ഥനയുടെ ഇടക്ക്, അത്യാസന്ന നിലയിൽ കഴിയുന്ന എവലിൻ എന്നൊരു കുട്ടിക്കു വേണ്ടി ഒരു നന്മ നിറഞ്ഞ മറിയം ചൊല്ലിയിരുന്നു. പക്ഷേ, ഈ എവലിന്റെ യാതൊരു വിശദാംശങ്ങളും ഈ പ്രാർത്ഥന നടത്തിയ സജി അച്ചൻ പറഞ്ഞിട്ടില്ല). ഇതുപോലെ പറ്റുന്ന തട്ടുകേടുകൾ ഇതിനു മുമ്പും മിണ്ടാതിരുന്നിട്ടുണ്ട്, ആ ലിസ്റ്റിൽ ഇതും പോകും എന്നു വട്ടായി അച്ചനും റ്റീമും ഓർത്തു കാണും. അപകടത്തിൽ പെട്ട്, അത്യാസന്ന നിലയിൽ ആശുപത്രിയിൽ കിടക്കുന്ന കുട്ടിയുടെ അടുത്തേക്ക് പരി. ആത്മാവിനെ വിട്ടാൽ പള്ളിക്കകത്തിരിക്കുന്നവരെ ആരു നോക്കുമെന്നു ധ്യാനഗുരു ചിന്തിച്ചു കാണുമോ എന്തോ? കുട്ടിക്കു വേണ്ടി പ്രാർത്ഥിക്കാൻ പറഞ്ഞാൽ കുട്ടി രക്ഷപ്പെട്ടെന്നിരിക്കും, പക്ഷേ, അക്കാര്യവും ഓർത്തിരിക്കുന്ന വിശ്വാസികൾ, ആ ദിവസം ഗുരു പറയുന്നതു ശ്രദ്ധിച്ചു കേൾക്കാനുമിടയില്ല, വൈകിട്ടത്തെ പിരിവു ചുങ്ങിയെന്നുമിരിക്കും. ചുരുക്കത്തിൽ, കുട്ടിയെ രക്ഷിക്കാൻ പോയിരുന്നെങ്കിൽ സംഘാടകരുടെ കുറേ ലക്ഷങ്ങൾ ആവിയായിപ്പോയേനെയെന്നവർ കരുതിയോ എന്നു ഞാൻ സംശയിക്കുന്നു. അതുകൊണ്ടെന്താ, ആ കുട്ടിക്കുണ്ടായ അപകടത്തിന്റെ കാര്യം അറിയാൻ വിശ്വാസികൾക്ക് സ്വന്തം വീട്ടിൽ ചെന്നു റ്റി വി ഓണാക്കേണ്ടി വന്നു. അകത്തുണ്ടായിരുന്ന ബന്ധുക്കളുടെ പ്രാർത്ഥനാസഹായം പോലും ഈ വീട്ടുകാർക്കു കിട്ടാതിരിക്കാൻ ഈ ധ്യാനഗുരുവും സംഘവും ശ്രമിച്ചുവെന്നാരെങ്കിലും പറഞ്ഞാൽ, ആരു മറുപടി പറയും? ഏതായാലും 'പോ വട്ടായീ' ഗ്രൂപ്പും, 'വാ വട്ടായീ' ഗ്രൂപ്പും ഇംഗ്ലണ്ടിൽ ഏറ്റുമുട്ടുന്നു.

ധ്യാനം കൂടാൻ വന്നവരോട് കൊച്ചിന്റെ മരണവിവരം വിളിച്ചു കൂവി, ആ ധ്യാനം മുഴുവൻ അലങ്കോലപ്പെടുത്തണമായിരുന്നു എന്ന അഭിപ്രായം എനിക്കില്ലെന്നു വെച്ചോ. പക്ഷേ, ഒരപേക്ഷയുണ്ട്, തനിക്കു ദർശനവരമുണ്ടെന്നോ താൻ ചുട്ട കോഴിയെ പറപ്പിക്കുമെന്നോ ഒന്നും തോന്നിക്കത്തക്ക രീതിയിൽ വട്ടായിയച്ചനും സംഘവും ഇനിയെങ്കിലും പെരുമാറരുത്. സാക്ഷ്യം പറച്ചിലും രോഗശാന്തി ദാനവും ഇല്ലാത്ത വല്ല ധ്യാനങ്ങളുമുണ്ടെങ്കിൽ നമുക്കതു മതി. കഴിഞ്ഞ പത്തിരുപത്തഞ്ചു കൊല്ലങ്ങളായി ഇവിടെ നടന്നു പോന്ന എല്ലാ കരിസ്മാറ്റിക് ധ്യാനങ്ങളിലും കൂടി, ഒരു ധ്യാനത്തിൽ ഒരാൾ വെച്ചു സുഖപ്പെട്ടിരുന്നെങ്കിൽ ഇപ്പോൾ സീറൊ മലബാറിലെ പകുതി അംഗങ്ങളും 90 കഴിഞ്ഞും ഇവിടെ കണ്ടേനേ. എല്ലാ ചുള്ളന്മാരും അറിഞ്ഞില്ലാപ്പട്ട് ഒരു സംഭവ കഥ പറയും, തന്നെ ചീത്ത പറഞ്ഞയാൾ 12 മണിക്കൂറിനകം അപകടത്തിൽ പെട്ടു എന്നൊക്കെയായിരിക്കും ഇതിന്റെ സാരം. കഥ പറഞ്ഞിട്ട്, ഞാനൊന്നും അറിഞ്ഞതല്ല എന്ന മട്ടിൽ സൂത്രത്തിൽ തലയൂരും. കേൾക്കുന്നവനെ ഒന്നു വിരട്ടുക എന്നതേയുള്ളൂ ഇതിന്റെ ലക്ഷ്യം. ആ കണക്കനുസരിച്ച്, കാഞ്ഞിരപ്പള്ളി രൂപതയിൽ യുവാക്കന്മാരൊന്നും കാണേണ്ടതല്ല. ഞാൻ ഇമ്മിണി വല്യോനാന്നുള്ള വിചാരം മാർപ്പാപ്പാക്കും പാടില്ല. അടുത്ത കാലത്തു മാർപ്പാപ്പായെ കാണാൻ വന്ന (പരാഗ്വേ) കുറേപ്പരെ പാമ്പു കടിച്ചെന്നും കേട്ടു. യേശുവിന്റെ വചനം കേൾക്കാനും യേശുവിനെ കാണാനുമായി ഓടിക്കൂടിയ അനേകായിരങ്ങളിൽ ഒരാൾക്കു പോലും ഒരു പരിക്കും പറ്റിയതായി ബൈബിൾ പറയുന്നില്ല (അതിൽ മരത്തേൽ വലിഞ്ഞു കയറിയ സക്കേവൂസും പെടുന്നു, ആയിരം ചെകുത്താന്മാർ കൂടിയ ലെഗിയോനും പെടുന്നു). ദശാംശമായി കൊടുക്കേണ്ട പണം ഇങ്ങോട്ടു തന്നാലും മതിയെന്നു പറയുന്ന ദൈവത്തിന്റെ ഈ സ്വന്തം ആളുകളുടെ കാര്യത്തിലും ഇതു ശരിയായിരിക്കണമായിരുന്നു. ഇത്രേം നാളും യേശുവിന്റെ കൂടേ നടന്നതല്ലേ, എനിക്കു തെറ്റില്ലെന്നു കരുതിയ യൂദാസ് സ്കറിയോത്താക്കും തെറ്റി, കേരളത്തിലെ ആദ്യ ഉണർവ്വു യോഗക്കാരനായിരുന്ന യൂസ്ത്തോസ് യൂസഫ് അച്ചനും തെറ്റി; പിന്നല്ലേ, അട്ടപ്പാടിയിൽ നിന്നുള്ള വട്ടായി അച്ചൻ! രോഗശാന്തി ശുശ്രൂഷക്കു വന്നിട്ട്, പട്ടി ചന്തക്കു പോയി വന്നതുപോലെ മടങ്ങിയവരുടെ കഥകൾ ആരെയും പുളകംകൊള്ളിക്കാതിരിക്കട്ടെ.

വട്ടായിയച്ചൻ വലിയവനായിരിക്കാം, സജിയച്ചൻ മിടുക്കനുമായിരിക്കാം, എങ്കിലും അടിയൻ പറയട്ടെ, ദൈവം വടി എടുത്തു കഴിഞ്ഞു; ഏതെങ്കിലും കുരിശുരൂപത്തിൽ ഓടിച്ചെന്ന് കാലു പിടിച്ചു കരഞ്ഞു മാപ്പപേക്ഷിച്ചു കൊള്ളൂ. അല്ലായെങ്കിൽ വരാൻ പോകുന്നത് ഇതിലും വലിയ ഒരു ദുരന്തമായിരിക്കാം. വചനം പ്രസംഗിച്ചു കണക്കു പറഞ്ഞു വാങ്ങിയ പണം, അതെവിടെ ചിലവാക്കുമെന്നോർത്തു വിഷമിക്കേണ്ട. അട്ടപ്പാടിക്കടുത്ത് (നിങ്ങളുടേ തന്നെ സെഹിയോൻ)  ഷോളയൂർ എന്നൊരു ആദിവാസി കേന്ദ്രമുണ്ട് (ഷോളയാർ അല്ല); അവിടെ 73 ഓളം കുട്ടികളാണ് ഈ 2015 ൽ പോഷകാഹാരം കിട്ടാതെ മരിച്ചത്. ഇനിയും ഒരു കുട്ടിപോലും അവിടെ വിശക്കാതിരിക്കാൻ നിങ്ങൾ സഹായിക്കുക. സ്തോത്രക്കാഴ്ചയില്ലാതെ, വരുന്നവർക്കു മുഴുവൻ ആഹാരം കൊടുക്കുന്ന ഒരു ടെക്നിക്കുണ്ട്; അതു പഠിക്കാൻ കോട്ടയം മെഡി. കോളേജിനടുത്തുള്ള തോമസ് ചേട്ടന്റെ കുശിനിപ്പുരയിൽ ചെല്ലുക. അതു മാനഹാനി ഉണ്ടാക്കുമെങ്കിൽ പറശ്ശിനി മടപ്പുര മുത്തപ്പന്റെ ഊട്ടുപ്പുരയിൽ ചെല്ലുക. പറശ്ശിനിക്കുള്ള വഴി സുരേഷ് ഗോപി പറഞ്ഞ് തരും; ആർക്കെങ്കിലും ജാഢയുണ്ടെങ്കിൽ അതിനുള്ള മരുന്നും അദ്ദേഹം തരും.

ബ്രെയിൻ/ബോഡി ഡെത്ത് സംഭവിച്ചാൽ പുത്രനും, പിതാവ്വൂം ഒരുമിച്ചു പിടിച്ചാലേ കാര്യമുള്ളൂവെന്നു ചിന്തിച്ചതു കൊണ്ടാണോ (ലാസറിന്റെ കഥ); ഹാളിന്റെയുള്ളിൽ മാത്രം അൽഭുതം നടന്നാൽ മതിയെന്നുറപ്പിച്ചിരുന്നതു കൊണ്ടാണോ, അതോ തന്റെ വിദ്യ ഇവിടെ ഫലിക്കില്ലെന്നു കരുതിയതു കൊണ്ടാണോ എന്തോ, ഈ കുഞ്ഞു വാവയെ വട്ടായി വിട്ടു കളഞ്ഞു! ആസ്പത്രിയിൽ ചെന്നു പ്രാർത്ഥിച്ചതേയുള്ളോ, അതോ കുട്ടിയെ ഉയർപ്പിക്കാൻ ശ്രമിച്ചോ എന്നൊന്നും എനിക്കറിയില്ല. ഒരു കുട്ടി മരിച്ചതുകൊണ്ട് വട്ടായിക്കെന്തു പോയി? ഒന്നും പോയില്ല. നോട്ടിംഗ് ഹാം പോയാൽ ഷൂട്ടിംഗ് ഹാം വരും! അച്ഛനായലല്ലേ അച്ഛന്റെ വേദന അറിയൂ. ഈ സംഭവത്തിൽ രോഷൻ എന്തിനു രോഷം കൊള്ളുന്നുവെന്നു ചോദിക്കരുത്. വട്ടായിയുടെ ധ്യാനക്കാര്യം എല്ലാ ബ്രിട്ടീഷ് പത്രങ്ങളുടെയും മുൻ പേജിൽ ഒരു തട്ടിപ്പിന്റെ വിശദ വിവരങ്ങൾ എന്നു വായനക്കാർക്കു തോന്നത്തക്ക രീതിയിലും അല്ലാതെയും അച്ചടിച്ചു വന്നിരുന്നു. സാക്ഷാൽ ബി ബി സി യും അവിടെയൊരു പ്രത്യേകത കണ്ടതുകൊണ്ടായിരിക്കണമല്ലൊ അതു റിപ്പോർട്ട് ചെയ്തത്. ദീപികയും വാർത്ത റിപ്പോർട്ട് ചെയ്തു. ഒരപകടം നടന്നാൽ, അപകടത്തിൽ പെട്ടവർ എവിടെപ്പോയി, എന്തിനു പോയി എന്നൊക്കെ കിറു കൃത്യമായി പറയാറുള്ള ദീപിക എവലിൻ മരിച്ചതു സ്വന്തം പിതാവ് ഓടിച്ച കാറിന്റെ അടിയില്പെട്ടാണെന്നേ പറഞ്ഞിട്ടുള്ളൂ. നേരു നേരത്തെ അറിയാൻ ദീപിക വായിച്ചാലും മതി. കുറുന്തോട്ടിക്കു വാതം വന്നുവെന്നു പറഞ്ഞാലും, രാസ്നാദിക്കു പനി പിടിച്ചുവെന്നു പറഞ്ഞാലും അതു വാർത്ത തന്നെയല്ലെ?

ഇംഗ്ലണ്ടിൽ താമസിക്കുന്ന ഒരു മുൻ പത്രപ്രവർത്തകൻ (ബിലാത്തി മലയാളി) ശ്രീ അലക്സ് അച്ചായൻ ഫെയിസ് ബുക്കിലൂടെ സൂചിപ്പിക്കുന്നു, ഈ കരിസ്മാറ്റിക്ക് നാടകക്കാർ ഇംഗ്ലണ്ടിൽ വരുന്നത് ഏതെങ്കിലും മെത്രാന്റെ അനുവാദം വാങ്ങിയല്ലെന്നവിടുത്തെ മെത്രാനും, ഇവരത്ര ശരിയല്ലെന്നു നമ്മുടെ മേജർ തന്നെയും പറഞ്ഞിട്ടുണ്ടെന്ന്. എന്നിട്ടിതുവരെ ഒന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. പണ്ടൊരു പ്രസിദ്ധനായ ഗുരു കോട്ടയം ജില്ലയിലെ ഒരു ടൗണിൽ വല്യ പന്തലുകെട്ടി നടത്തിയ ഒരു വചന പ്രഘോഷണം പ്രസിദ്ധം. മഴക്കാറു കണ്ടപ്പോൾ എല്ലാവരെയും ഒരുമിച്ചു കൂട്ടി ഒരു വലിയ അല്ലേലൂജാ. എല്ലാവരും കണ്ണടച്ചിരുന്നതുകൊണ്ട് പരി. ആത്മാവ് വരുന്നതിനു മുമ്പേ കാറ്റ് വന്നു പന്തലും കൊണ്ട് പോയത്, ആരും നേരിൽ കണ്ടില്ല. വേറൊരു ധ്യാനക്കാരൻ വിദേശത്തു ചെന്നാൽ ആ ഇടവകയിലുള്ള ഏതെങ്കിലും പരിചയക്കാരന്റെ വീട്ടിൽ കഴിയും. അദ്ദേഹത്തെ സഥിരം സ്വീകരിച്ചിരുന്ന ഡോക്ടർ സത്യം കണ്ടുപിടിക്കാൻ അൽപ്പം താമസിച്ചു. ആ വീട്ടിൽ വെച്ചു നടക്കുന്ന സൗഹൃദ സംഭാഷണങ്ങളിൽ  നിന്നു വീണു കിട്ടുന്ന നുറുങ്ങറിവുകൾ പൊലിപ്പിച്ചാണ് അച്ചൻ പള്ളിയിൽ വന്നു പരി. ആത്മാവിനെ അവതരിപ്പിക്കുന്നതെന്നു മനസ്സിലാക്കിയ അദ്ദേഹം സ്നേഹപൂർവ്വം തന്നെ സ്വന്തം വീട്ടിൽ നിന്നും ഈ സിദ്ധനെ പള്ളിമുറിയിൽ കൊണ്ടുവിട്ടെന്നൊരു കഥയുണ്ട്. കർത്താവിന്റെ കാലത്ത്, ഇതേ പരി. ആത്മാവു തന്നെയാണോ വന്നുകൊണ്ടിരുന്നതെന്നു ചോദിച്ചാൽ ഉറപ്പു പറയാൻ എനിക്കാവില്ല. അന്നു പരി. ആത്മാവു തൊട്ടവർക്കെല്ലാം കിട്ടിയതു സമ്പൂർണ്ണ സൗഖ്യമായിരുന്നു. ഇപ്പോൾ കിട്ടുന്ന സൗഖ്യം വർഷാ വർഷം പുതുക്കേണ്ടതും, അറ്റാച്ച്മെന്റ് ആയി അയക്കാവുന്നതുമല്ല. ഇപ്പോഴത്തെ വീട് വെഞ്ചരിപ്പിനു പോലും ഒരു വർഷത്തെ ഗാരന്റിയേ ഉള്ളൂ; പിന്നെന്തിനാ പരി. ആത്മാവിനെ പറയുന്നതല്ലേ? ഏതായാലും, വീടടച്ചു ധ്യാനത്തിനു പോയി, ഉള്ളതു മുഴുവൻ കള്ളനു കൊടുക്കുന്ന സഹൃദയരായ എല്ലാ സമ്പന്ന ക്രിസ്ത്യാനികൾക്കും ഈ സംഭവം ഞാൻ സവിനയം സമർപ്പിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ട് തീരാൻ ധ്യാനത്തിനു പോയി കയ്യിലുള്ളതും കൂടി കളഞ്ഞിട്ടു വരുന്നവർക്കു സമർപ്പിക്കാൻ എന്റെ കൈയ്യിലൊന്നുമില്ല. ക്ഷമിക്കുക!

കരിസ്മാറ്റിക്കുകാരുടെ പ്രാർത്ഥന ഫലിക്കുന്നില്ലെന്നു പറയാനാവില്ല, സഭയിൽ സമാധാനത്തിനു വേണ്ടി പ്രാർത്ഥിച്ചു; കത്തോലിക്കാ സഭയിൽ ഉള്ളിടത്തോളം സമാധാനം വേറൊരിടത്തും (ഓർത്തഡോക്സ്-യാക്കോബായ കളങ്ങളിൽ പോലും) ഇപ്പോൾ ലഭ്യമല്ലെന്നത് വെള്ളാപ്പള്ളി നടേശനു മാത്രമല്ലറിയാവുന്നത്. സഭക്കുള്ളിലെ പിശാചുക്കളെ ഒതുക്കാൻ ലുത്തിനിയാ ചൊല്ലി: ഓശാനക്കു പകരം അല്മായാശബ്ദം ബ്ലോഗ്ഗും, ഇംഗ്ലീഷ് ന്യുസ് പോർട്ടലും, സത്യജ്വാല മാസികയും എല്ലാം ഉണ്ടായി, ഫെയിസ് ബുക്കിൽ നിറയെ പോസ്റ്റുകളും വന്നു തുടങ്ങി. ഇപ്പൊഴത്തെ അവസ്ഥ വെച്ചു പറഞ്ഞാൽ, ഡെൽഹി മുതൽ ഞാറക്കൽ വരെ എല്ലാ കവലകളോടു ചേർന്നും ഒന്നുകിലൊരത്മായാ സംഘടന ഉണ്ട്, അല്ലെങ്കിലൊരു ഔട്ട് ഫാം (ഇൻഫാമല്ല) കാണൂം (ത്രിശ്ശൂർ രൂപതയിൽ ഒരു കലുങ്കിനു രണ്ടു കൂട്ടായ്മ വെച്ചുണ്ടെന്നു പറയപ്പെടുന്നു). വിമതർക്ക് സ്വന്തമായി ഒരു ചാനലിനുള്ള ചർച്ചകളും ഗൾഫ് കേന്ദ്രമായി നടക്കുന്നുവെന്നു കേൾക്കുന്നു.  എന്നെ ഇന്നലെവരെ ആർത്തുവിളിച്ചു സ്വീകരിച്ച അതേ ജനം തന്നെയാണോ ഇപ്പോൾ കൊലവിളി നടത്തുന്നതെന്നു വട്ടായിയും കൂട്ടരും ചോദിക്കുന്നുണ്ടാവാം. എന്തു ചെയ്യാം ക്രിസ്ത്യാനിയുടെ ചരിത്രം അങ്ങിനെയായിപ്പോയി.  ഓരോ പ്രസംഗം പറയുമ്പോഴും പാവം അച്ചന്മാർ കരുതുന്നു, കേൾക്കുന്നവർ മുഴുവൻ സ്വന്തം അണികളാണെന്ന്. ഇയ്യിടെ ബ്ലോഗ്ഗുകാരുടെ ശല്യം കാരണം മെത്രാനാകാൻ പറ്റാതെ പോയ ഒരച്ചൻ പ്രസംഗമദ്ധ്യേ, ബ്ലോഗ്ഗുകാരെ സ്നേഹപൂർവ്വം ഒന്നു സ്പർശിച്ചു നോക്കി. ആ പ്രസംഗത്തിന്റെ സംഗ്രഹം ഒരു മണിക്കൂറിനുള്ളിൽ ലോകമെമ്പാടും എത്തിയെങ്കിൽ ഈ ബ്ലോഗ്ഗുകാർ എവിടെയൊക്കെയുണ്ടെന്ന് ഓർത്തു നോക്കിക്കേ? എനിക്കൊന്നേ പറയാനുള്ളൂ; പ്രാർത്ഥനകൾ ഫലിക്കുന്നുണ്ട്, അതു നിർത്തരുത്. സഹനദാസനായ ഓണംകുളത്തു ബനഡിക്റ്റച്ചന്റെ മദ്ധ്യസ്ഥതയാൽ അതിരമ്പുഴ പള്ളിയിൽ ഉണ്ടായിടത്തോളം സമാധാനം വേറെ ഏതു പള്ളിയിലുണ്ട്? അങ്ങേരെ വിശുദ്ധരുടെ ഗണത്തിലേക്ക് കൊണ്ടുവരാൻ ശ്രമിച്ച ദിവ്യനും കിട്ടിയില്ലേ വേണ്ടുവോളം. ഒന്നു നോക്കിയാൽ, ഈ പ്രാർത്ഥന കൊണ്ടായിരിക്കണം ഭാരതത്തിൽ പള്ളികൾക്കും കന്യാസ്ത്രികൾക്കും ഇത്ര സുരക്ഷിതത്ത്വം കൈവരുത്താൻ കഴിഞ്ഞതും, പശ്ചിമഘട്ടത്തേൽ തൊടുന്ന മെത്രാന്മാരുടെ കൈ പൊള്ളുന്നതും. ഈ ദർശനവരക്കാരെക്കൊണ്ട് ഉപകാരമില്ലെന്നും പറയരുത്; മലേഷ്യായുടെ കാണാതായ വിമാനം ഇവരല്ലെ കാട്ടിത്തന്നത്; മാത്രമോ, ഏതോ തിമിംഗലം കൊത്തിയെടുത്തതും, ഒരു സ്രാവച്ചൻ ഏഷ്യൻ പെയിന്റ് ഉപയോഗിച്ചു പെയിന്റ് ചെയ്തു നൂറ്റാണ്ടുകളായി കടലിനടിയിൽ സൂക്ഷിച്ചിരുന്നതുമായ മാതാവിന്റെ ഒരു രൂപവും കൂടി അവർ ദർശനത്തിലൂടെ കാട്ടിത്തന്നില്ലേ?

ഒക്കെയാണെങ്കിലും, വിടരുത് മെത്രാച്ചന്മാരെ, അൽപ്പം കൂടിയോ മുഴുവനായിട്ടോ നാറിയിട്ട് നമുക്ക് സഹോദരങ്ങളുമായുള്ള ചർച്ച തുടങ്ങുകയോ, അത്മായരെ പരിഗണിക്കുകയോ ആവാം. ഏതായാലും, എല്ലാ മെത്രാന്മാർക്കും, സർവ്വമാന അച്ചന്മാർക്കും, മുഴുവൻ കത്തോലിക്കർക്കും ഒരു കാര്യം മനസ്സിലായിട്ടുണ്ട്; എവിടെയോ എന്തോ കൈമോശം വന്നിരിക്കുന്നു. എവിടെയോ കണ്ട്രോൾ പോയതു പോലെ ആർക്കൊക്കെയോ തോന്നുന്നു. എടയന്ത്രത്തു പിതാവ് സർവ്വേ നടത്തി നോക്കിയപ്പോഴും ഫലം നിരാശാജനകം. ഇപ്പോഴത്തെ കന്യാസ്ത്രിയമ്മമാരെല്ലാം കാലം ചെയ്തു കഴിഞ്ഞാൽ കേരളാ മഠങ്ങൾ അന്യം നിന്നുപോകുമെന്നുറപ്പ്. ആൾക്കു രണ്ട് ജോടിയിൽ കൂടുതൽ അടി വസ്ത്രങ്ങൾ കൊടുക്കാമെന്നു പറഞ്ഞാലും ആരെങ്കിലും അങ്ങോട്ടു വരുമെന്നു തോന്നുന്നില്ല. ദൈവവിളിയിലുള്ള പട്ടമരപ്പ് എടപ്പള്ളി ഫൊറോനായിൽ തുടങ്ങിയിരിക്കുന്നു. കാക്കനാട്ടിൽ നിന്ന് ഇടപ്പള്ളി അകലുന്നു; സമുദ്ര നിരപ്പിൽ നിന്നു കാക്കനാടും താഴുന്നു. എല്ലാത്തിന്റെയും കാരണം എന്താണെന്നറിയാൻ ആലഞ്ചേരിപ്പിതാവ് റോമിനു പോയി വരുന്നിടം വരെ എല്ലാവരും കാത്തിരിക്കുക. പക്ഷേ, അദ്ദേഹം ഇങ്ങോട്ട് തന്നെ തിരിച്ചു വരുമോന്നും എനിക്കറിയില്ല. ഈ ഭാരതത്തിൽ ഒരു സീറോ മലബാർ അത്മായന്റെ കൈയ്യിൽ പോലും മാർപ്പാപ്പായുടെ ചോദ്യാവലി എത്തിയിട്ടില്ലെന്നു കേൾക്കുന്നു. അതുകൊണ്ടാ പറഞ്ഞത്, എന്താ എവിടെയാ സംഭവിക്കുകയെന്നു തിട്ടമില്ലെന്ന്. ഇപ്പോ തോന്നുന്നു, റോമിനടുത്ത് ഒരു ക്യുരിയാ ഹൗസോ, ബുർജ് ഖലീഫാ പോലെ വളരെ ലളിതമായ ഒരു വെയിറ്റിങ്ങ് ഷെഡ് എങ്കിലുമോ മെത്രാന്മാർക്കു മാത്രമായി ഉണ്ടായിരിക്കേണ്ടതാണെന്ന്. സഭയെ രക്ഷപ്പെടുത്തുന്നത് കിണറ്റിൽ വീണ എസ് ഐ യെ കരക്കു കയറ്റിയതുപോലാവാതെ നോക്കണം. ഈ വാളാഞ്ചേരിക്കഥ പ്രകാരം പോലീസുകാർ എസ് ഐ ക്കു കയറിട്ടു കൊടുത്തു, ഓരോ പ്രാവശ്യവും, ഒരുവിധത്തിലയാൾ മുകളിൽ വരെ വരുമ്പോൾ കയറിൽ നിന്നു കൈ വിട്ട് പോലീസുകാർ സല്യുട്ട് അടിക്കും. എസ് ഐ വീണ്ടും കിണറ്റിൽ! അവസാനം സർക്കിൾ ഇൻസ്പക്റ്ററെ കൊണ്ടു വന്നു കയറിൽ പിടിപ്പിച്ചു. എന്തു ചെയ്യാം, സർക്കിളിനെ കണ്ടപ്പോൾ എസ് ഐയൂം കയറിൽ നിന്നു കൈ വിട്ടു - സല്യുട്ടടിക്കാൻ!

ഏതാണ്ട് തൊട്ടാൽ പൊള്ളൂന്ന ചൂടപ്പം എടുക്കുന്നതുപോലെ പേടിച്ചു പേടിച്ചു സക്രാരിയേൽ അച്ചന്മാർ തൊടുന്നതു കണ്ടിട്ടില്ലേ? അതു കാണുന്നവർക്കും പേടിയുണ്ടാകണം, അതു തന്നെയാ അവരുടെ ലക്ഷ്യവും. ഇയ്യിടെ പശ്ചിമ ബംഗാളിൽ ഒരു പള്ളിയിലെ സക്രാരി മെയിൻ റോഡിൽ കിടന്നു. ഒന്നും സംഭവിച്ചില്ല; തിരശ്ശീല വിണ്ടു കീറിയുമില്ല, ഭൂമി ഞെട്ടിയതുമില്ല. ഇപ്പോ ജനങ്ങൾക്കും അത്ര വലിയ ഞെട്ടലൊന്നുമില്ല. എത്രയോ പള്ളികളിലെ അതിവിശിഷ്ട സക്രാരികൾ പിക്കാക്സിനു വെട്ടിപ്പൊളിക്കുന്നതും അവിടെ വേറേ മോഡലിലുള്ള പെട്ടി വരുന്നതും അവർ കണ്ടു കഴിഞ്ഞു. എത്ര ഭയഭക്തി ബഹുമാനത്തോടെ അങ്ങോട്ടു നോക്കി ധൂപക്കുറ്റി വീശിയാലും സക്രാരിയുടെ ആയുസ്സ് അടുത്ത വികാരിയുടെ കൈയ്യിലാന്ന് ആർക്കാ അറിയാത്തത്?  ശവക്കോട്ട പുതുക്കിപണിത ഏതെങ്കിലും പള്ളി സന്ദർശിച്ചാൽ മതി, കുരിശുകൾ പള്ളക്കകത്തു കൂട്ടിയിട്ടിരിക്കുന്നതു കാണാം. പല പുതിയ പള്ളികളുടെയും സ്റ്റോറിൽ ഒരുകാലത്തെ പ്രതാപക്കുരിശുകൾ കൂട്ടിയിട്ടിരിക്കുന്നതും കാണാം; അതിൽ രക്തം വിയർത്തതും കാണും. എത്രയോ കാലം വിശ്വാസികൾ ഹൃദയത്തിൽ കൊണ്ടു നടന്ന കുരിശാ ഒരു രാജകുമാരൻ വന്നു പുറത്താക്കിയത്? അന്നു ജനങ്ങൾ മിണ്ടാതിരുന്നെങ്കിൽ, ഒരൊറ്റ കുരിശുരൂപം പോലും, ഇന്നൊരു പള്ളിയിലും കാണില്ലായിരുന്നു. മലബാറിൽ  ഇരുട്ടത്ത് താമരക്കുരിശു വെക്കേണ്ടി വന്ന പള്ളികളില്ലേ മെത്രാച്ചാ? ഏതെങ്കിലും ക്ഷേത്രത്തിലെ ഒരു വിഗ്രഹം എവിടെയെങ്കിലും ഉപേക്ഷിച്ചിട്ടിരിക്കുന്നതു കണ്ടിട്ടുണ്ടോ? പക്ഷേ, നമ്മുടെ ഒരൽഭുത രൂപമെങ്കിലും ഒരിടത്തെങ്കിലും എട്ടുകാലി വലയും പിടിച്ചു മുഷിഞ്ഞിരിക്കുന്നത് കാണാത്തവരുമുണ്ടോ? എല്ലാം ഒരു ഷോയല്ലേ മെത്രാനെ? ഇപ്പോ ഇരിക്കുന്ന കുരിശും, ഇപ്പോ കാണുന്ന ആചാരവും നാളെ കാണുമെന്ന് ആർക്കാ ഉറപ്പുള്ളത്? ഞാൻ പണ്ടേ പറയുമായിരുന്നല്ലൊ, 'സത്യം മാറില്ല, മാറുന്നതൊട്ടു സത്യവുമല്ല' യെന്ന്. അപ്പോ പിന്നെ സത്യമായി ഈ സഭക്കെന്താ ഉള്ളത്? തുറന്നു പറഞ്ഞാൽ ഒന്നുമില്ല, അല്ലേ മെത്രാച്ചാ?

യേശു വന്നതെന്തിനാണെന്നും, ഈ ധ്യാന ഗുരുക്കന്മാരെ നമ്മൾ പഠിപ്പിക്കേണ്ടതായാണിരിക്കുന്നതെന്നു തോന്നുന്നു. ആദ്യം യേശുവിനെ വിളിച്ചിടത്തൊക്കെ പോയി യേശു പറഞ്ഞതെന്താണെന്നു നോക്കാം, അതു കഴിഞ്ഞു കരിസ്മാറ്റിക്കുകാരെ വിളിക്കുന്നിടത്ത് പോയി അവരെന്താണു ചെയ്യുന്നതെന്താണെന്നു നോക്കാം. പോയ സ്ഥലങ്ങളിലെല്ലാം, കിട്ടിയ അവസരങ്ങളിലെല്ലാം യേശു വിറ്റുകൊണ്ടിരുന്നത് ദൈവരാജ്യത്തിന്റെ സന്ദേശം മാത്രം. ആർക്കെങ്കിലും സംശയമുണ്ടോ? വയലിൽ വിതക്കാൻ പോയ വിതക്കാരന്റെ ഉപമ, ..... വയലിലൂടെ നടന്നു പോയപ്പോൾ വയലിന്റെ ഉപമ. എവിടെയാണു ദൈവരാജ്യം, എന്താണു ദൈവരാജ്യം, അതെങ്ങിനെ തിരിച്ചറിയാം, എവിടെയാണതില്ലാത്തത്, ആരിലാണതുള്ളത് എന്നൊക്കെ കേൾക്കണമെങ്കിൽ മലയിലെ പ്രസംഗം കേൾക്കുക. സുവിശേഷത്തിൽ പത്തോളം വിരുന്നുകളിൽ യേശു പങ്കെടുത്തതായി പറയുന്നു. എല്ലായിടത്തും മാനസാന്തത്തിന്റെ പ്രസക്തിയേയും സമാഗതമായ ദൈവരാജ്യത്തെ  സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയേയും യേശു ചൂണ്ടിക്കാണിക്കുന്നു.  മത്തായിയുടെ, ശിമയോന്റെ, സക്കേവൂസിന്റെ, മറിയത്തിന്റെ ... ഒരു വീട്ടിലും വിരുന്നു കഴിച്ചിട്ടൊന്നും കൊടുക്കാതെയുമല്ല സ്തോത്രക്കാഴ്ച്ചക്കിഴിയുമായുമല്ല യേശു പോന്നിട്ടുള്ളത്, നിങ്ങൾ വിരുന്നൊരുക്കുമ്പോൾ ആരെയാണു വിളിക്കേണ്ടതെന്നും, എന്തുകൊണ്ടാണ് ധനികരെ വിളീക്കരുതാത്തതെന്നും യേശു പറഞ്ഞു. ഇനി ഏതെങ്കിലും ധ്യാന ഗുരുക്കന്മാർ എന്താണ് ചെയ്യുന്നതെന്നും കൂടി നോക്കിയിട്ടു പറ, ആർക്കാ തെറ്റു പറ്റിയതെന്ന് - റോഷനാണോ, കർത്താവിനാണോ അതോ കത്തോലിക്കാ സഭക്കാണോയെന്നപ്പോഴറിയാം. യേശൂ ദൈവരാജ്യം മാർക്കറ്റ് ചെയ്തപ്പോൾ കരിസ്മാറ്റിക്കുകാർ 'സീറൊ മലബാർ സഭ' മാർക്കറ്റ് ചെയ്യുന്നു; അതിന്റെയിടയിലൂടെ അൽപ്പം ദൈവരാജ്യം ഊർന്നു വീണെങ്കിലായി. അതല്ലേ ശരി? ഇടയൻ ആരായിരിക്കണം എന്നു ഫ്രാൻസിസ് മാർപ്പാപ്പാ പറഞ്ഞിട്ടുണ്ട്; അവൻ മുമ്പിൽ നിന്നു നയിക്കുന്നവനാകണം, അവൻ നടുക്കുനിന്ന് ആടുകളുടെ രോദനം കേൾക്കുന്നവനാകണം, അവൻ പിന്നിൽ നിന്ന് എല്ലാവരും സുരക്ഷിതരാണോ എന്നുറപ്പു വരുത്തുന്നവനുമാകണം. നമ്മുടെ അഭിഷേകാഗ്നിക്കാർ ആണ്ടിൽ ഒരിക്കൽ വരുന്നവരും, പിന്നെ തിരിഞ്ഞുനോക്കാത്തവരുമാകുന്നു. അവരെ എന്തു കരുതും? വട്ടായി എന്നു തന്നെ! അടുത്തറിയണം നമ്മുടെ നേതാക്കന്മാരെ. ഒരു ബിഷപ്പിന്റെ ഡ്രൈവർ ഒരിക്കൽ പറഞ്ഞത്, ഞാനെത്ര ഭേദം എന്നാണ്. കൽക്കട്ടായിൽ പള്ളിക്കു കാവൽ നിന്ന ആളുതന്നെയല്ലേ സക്രാരി തകർത്തു വഴിയിൽ കൊണ്ടുപോയി ഇട്ടത്? അതു സക്രാരിയോടുള്ള വൈരാഗ്യം കൊണ്ടായിരിക്കില്ല. 

ഒരു വിദേശരാജ്യത്ത് സീറോ മലബാർ വന്നതിൽപ്പിന്നെ ദൈവവിളിയിൽ ഭയങ്കര വർദ്ധന ഉണ്ടായതായി ഞാൻ സ്വപ്നം കണ്ടു - 200 ശതമാനം! 2014 ൽ 2 വൈദിക വിദ്യാർത്ഥികൾ, 2015 ൽ 4 വൈദിക വിദ്യാർത്ഥികൾ. 2000 ൽ സീറൊ മലബാർ അവിടെ വരുന്നതിനു മുമ്പു ദൈവവിളി എത്രയുണ്ടായിരുന്നെന്നു ഞാൻ സ്വപ്നത്തിന്റെ പ്രോഡ്യുസറോടു ചോദിച്ചപ്പോൾ കിട്ടിയ മറുപടി 117 എന്നായിരുന്നു; ഹോ എന്റെ ഒരു സ്വപ്നം! ചിലപ്പോൾ അര വട്ടെനിക്കും കാണൂമായിരിക്കും.

ഒച്ചുകളുടെ ഉച്ചയുറക്കം കെടുത്തുന്ന ഒച്ചപ്പാടുകള്‍

ഒന്നാം ഭാഗം - സത്യജ്വാല ജൂലായ്‌ ലക്കത്തിൽനിന്ന്  
ഇപ്പന്‍ (ഫോണ്‍: 9446561252)

സുന്ദരിച്ചികളായ കത്തോലിക്കാ പ്പിടച്ചികളെ കടകടശകടസാരഥികളായ ഈഴവപ്പൂങ്കോഴികള്‍ കൊത്തിക്കൊണ്ടുപോകുന്നു എന്ന മലയോരമതമേലധ്യക്ഷന്റെ മദനിര്‍ഭരമായ മഹാബദ്ധജല്പനം ശ്രവിച്ചു മതിഭ്രമം ബാധിച്ച കലഹകുതുകികളായ മതമശകമക്കുണാദികളില്‍ നിന്നുത്ഭവിച്ച മര്‍മ്മരധ്വനി സിംഹനാദമായും മേഘനിര്‍ഘോഷമായും ബ്രഹ്മാണ്ഡഭേദന ചണ്ഡാരവമായും പരിണമിക്കാനുള്ള സാദ്ധ്യതയെ മുന്നില്‍കണ്ട് വര്‍ഗ്ഗീയകലാപസംത്രസ്തരായ മാധ്യമമദഗജവൃന്ദങ്ങള്‍ വൃത്താന്ത ഗര്‍ജ്ജനങ്ങള്‍കൊണ്ട് മാവേലിനാടു മുഖരിതമാക്കിയപ്പോള്‍, നഗരം കത്തിയെരിയവേ കിന്നരം വായിച്ച നരാധിപന്റെ നൃശംസതയോടെ, 'അപ്രസക്തമായ ഒരു ഒച്ചപ്പാട്' എന്ന ശീര്‍ഷകത്തില്‍, ജൂണ്‍ 17-ാം തീയതിയിലെ കപ്യാര്‍പത്രത്തില്‍, പൗവ്വത്തില്‍ തിരുമേനീ....., അങ്ങെഴുതിയ മടയലേഖനമാണ് അടിയന്റെ ഈ കൈക്കുറ്റപ്പാടിന്റെ ഉത്ഭവപാപസങ്കേതം. അടിയനെപ്പോലുള്ളവര്‍ക്ക് തിരുമേനിയെപ്പോലുള്ളവരെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വാക്കുകളുടെ മുള്‍മുനകളില്‍ നിര്‍ത്തി വിസ്തരിക്കാന്‍ തോന്നുന്നത്, ഗോലിയാത്തിനെ എറിഞ്ഞു മറികടന്ന ദാവീദിന്റെ ചരിത്രം ആവര്‍ത്തിച്ച്, ആവര്‍ത്തിച്ചാവര്‍ത്തിച്ചു കോരിത്തരിക്കാനുള്ള ചരിത്ര ത്തിന്റെ ഫാസിസ്റ്റ്ദുര്‍ഗ്ഗര്‍വ്വസംഹാരാര്‍ത്തി കൊണ്ടാവാം.
വെള്ളാപ്പള്ളി നടേശന്‍ മെത്രാന്‍മാര്‍ വീഞ്ഞുവാറ്റുകേന്ദ്രങ്ങള്‍ നടത്തുന്നു എന്നാരോപിച്ചപ്പോള്‍ അതു പകുതി കാര്യവും പകുതി തമാശയുമാണെന്നേ അടിയന്‍ കരുതിയുള്ളു. ഇടുക്കി ബിഷപ്‌സ് ഹൗസില്‍ ആനിക്കാവിളയിട്ടു ചാരായവും വാറ്റുന്നുണ്ടെന്ന് അടിയനു തീര്‍ച്ചയായി. കൊച്ചുവെളുപ്പാന്‍ കാലത്തു നമ്മുടെ ഇടയന്മാര്‍ ചായയ്ക്കു പകരം ചാരായമാണോ മോന്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇടയന്മാര്‍ രാവിലെ കുര്‍ബ്ബാന ചൊല്ലുന്നതിനിടയില്‍ ഊതിച്ചു നോക്കാനുള്ള ഏര്‍പ്പാടുണ്ടാക്കണമെന്ന് ഫ്രാന്‍സീസ് മാര്‍പ്പാപ്പയോട് അടിയന്‍ വിനീതമായി അപേക്ഷിക്കുകയും ചെയ്യുന്നു. വാഹനാപകടങ്ങളെക്കാള്‍ എത്രയോ മടങ്ങു ഭയാനകമാണ് വ്വര്‍ഗ്ഗീയകലാപദുരന്തങ്ങള്‍! കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍നിന്നാണ് ഒച്ച ആദ്യം മുഴങ്ങിയത്. അതിനു ചാരായത്തിന്റെ നാറ്റവും ദുരധികാര
ത്തിന്റെ ധാര്‍ഷ്ട്യവും ഉണ്ടായിരുന്നു. ഒരു ഗര്‍ദ്ദഭബുദ്ധിയില്‍ നിന്നും ഛര്‍ദ്ദിക്കപ്പെട്ട സാമുദായിക വൈരകാരിയായ കാളകൂടത്തിന്റെ ഭൂസ്പര്‍ശദുരന്തം അത്യാസന്നമായ സാഹചര്യത്തില്‍ ഗത്യന്തരമില്ലാതെ മെത്രാന്‍സമിതിക്കുതന്നെ അതു കൈക്കുമ്പിളിലാക്കി ആചമിക്കേണ്ടിവന്നു. ഛര്‍ദ്ദിത്തളര്‍ച്ചയിലോ കേരളം കൂവിയിരുത്തിയ സാഹചര്യത്തിലോ വൃദ്ധവാസുകിക്കും പത്തി താഴ്ത്തി ചുരുളേണ്ടിവന്നു. ഉദരോന്മുഖമായി പ്രവഹിച്ച കാളകൂടത്തെ നീലകണ്ഠകണ്ഠസ്ഥമാക്കിയ പാര്‍വ്വതീധര്‍മ്മാനുഷ്ഠാനമായിരുന്നു അങ്ങയുടെ ദീപികയിലെ തൃക്കൈവിളയാട്ടം. എന്തായാലും കേരളം പുകയുന്ന നേരത്ത്, ഇങ്ങനെയൊരു തിരുവെഴുത്തെഴുതിയ അങ്ങ് ചാരായം മോന്തിയ കുരങ്ങന്റെ വാലില്‍ കുത്തിയ തേളിന്റെ റോളാണ് അഭിനയിച്ചത്. ഈനാംചാത്തിയെ ആപത്തുകാലത്തുപേക്ഷിക്കാത്ത മരപ്പട്ടിയുടെ ജീവകാരുണ്യബോധമെങ്കിലും അങ്ങയെപ്പോലുള്ളവര്‍ യേശുവില്‍നിന്നു പഠിച്ചല്ലോ!
ഞെട്ടിക്കുന്ന രാഷ്ട്രീയവാര്‍ത്തകള്‍ കുറവായതുകൊണ്ടാണ് മാധ്യമങ്ങള്‍ മതമേലധ്യക്ഷന്മാരുടെ ഇത്തരം നാക്കുളുക്കലുകളെ വിവാദമാക്കുന്നതെന്ന് അങ്ങു നിരീക്ഷിക്കുന്നു. അടിയന്റെ കുഞ്ഞുന്നാളില്‍ ഒരു മെത്രാന്‍ സ്ഥാനാരോഹണം ചെയ്യുമ്പോള്‍ ഒരു ഡസനില്‍ കുറയാത്ത സപ്ലിമെന്റ് പേജുകള്‍ എല്ലാ പത്രങ്ങളും സ്വന്തം ചെലവില്‍ ഇറക്കുമായിരുന്നു. മെത്രാനു ചെറുപ്പത്തില്‍ വരട്ടുചൊറി വന്നതും അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായ യൂദാ
ശ്ലീഹായുടെ മധ്യസ്ഥതയാല്‍ സുഖപ്പെട്ടത് അമ്മ അനുസ്മരിക്കുന്നതും, പിത്തശൂല പിടിച്ചപ്പോള്‍ മരുന്നിനു മൂന്നിടങ്ങഴി മുലപ്പാല്‍ തിരക്കി നാനാജാതി മതസ്ഥരുടെ വീടുകളില്‍ അലഞ്ഞുനടന്ന കഥ കൂട്ടുകാര്‍ വിസ്തരിക്കുന്നതും ഒക്കെ ബോക്‌സ് വാര്‍ത്തകളായിരുന്നു. എന്നാല്‍ കഥാപുരുഷന് എസ്.എസ്.എല്‍.സിക്ക് മോഡറേഷന്‍ ഉള്‍പ്പെടെ 210 മാര്‍ക്കേ കിട്ടിയുള്ളു എന്ന കാര്യം അവര്‍ തമസ്‌കരിക്കുകയും ചെയ്യും. ഇന്നിത്രയുമൊക്കെ പ്രാധാന്യം കൊടുത്താല്‍ മനുഷ്യര്‍ പത്രം നിറുത്തുമെന്ന് പത്രക്കാര്‍ക്കറിയാം. തൊപ്പിക്കച്ചവടക്കാരനും കുരങ്ങന്മാരും എന്ന ചിത്രകഥയിലെ മൂത്തകുരങ്ങന്റെ മോഷ്ടിച്ച തൊപ്പിയിലേക്കു നോക്കുന്നതുപോലെ പുച്ഛത്തോടെയാണ് ഇന്നു മനുഷ്യര്‍ മെത്രാന്മാരുടെ മുതലവായന്‍ തൊപ്പിയിലേക്കു നോക്കുന്നതെന്നും അവര്‍ക്കറിയാം. അതുകൊണ്ട് ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ ആശീര്‍വ്വാദത്തോടെ മാധ്യമങ്ങള്‍ മതവിമര്‍ശനത്തിന്റെ മഹിതപാതയിലേക്കു കടന്നിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യവൃക്ഷം ജാതിമതങ്ങളുടെ ജീര്‍ണ്ണിച്ച കമ്പോസ്റ്റുകുഴിയിലാണ് വേരോടിനില്‍ക്കുന്നത്. രാഷ്ട്രീയം മൂല്യാധിഷ്ഠിതമാകണമെങ്കില്‍ മതങ്ങള്‍ വ്യാജആത്മീയതയില്‍ നിന്നു സ്വതന്ത്രമാവണമെന്ന് മാധ്യമങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. അതുകൊണ്ട്, മതവിമര്‍ശനത്തിനൊരുമ്പെടുന്ന മാധ്യമപ്രവര്‍ത്തകരെ ലില്ലിപ്പൂക്കളും ശോശന്നപ്പുഷ്പങ്ങളും ഒലിവുതലപ്പുകളും വിതറിയ വീഥിയിലൂടെ വിശ്വാസികള്‍ വരവേല്‍ക്കണം. മുന്തിരിപ്പന്തലുകളില്‍നിന്നുള്ള ശീതളസാന്ത്വനംമതഭ്രാന്തോഷ്ണകിരണങ്ങളില്‍നിന്ന് ആ സാധുക്കള്‍ക്ക് ഒരുക്കിക്കൊടുക്കുകയും വേണം.
ഇടവകകളില്‍നിന്നു ദൈവവിളി കിട്ടിയ സുവര്‍ണ്ണദേവദൂതന്മാര്‍മാത്രമുള്‍പ്പെടുന്ന പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ മാധ്യമമാര്‍ജ്ജാരന്മാര്‍ക്കെന്തു കാര്യം എന്നു ക്ഷോഭിക്കുന്ന തിരുമേനി അങ്ങാടിയില്‍ തോറ്റതിന് അമ്മയോടു കലഹിക്കുന്ന ചിത്താന്തം പിടിച്ച മുഠാളന്‍കുട്ടിയെ ഓര്‍മ്മിപ്പിക്കുന്നു. മനോരമ ചാനലിലെ മാധ്യമ മാര്‍ജ്ജാരികള്‍ മലയോരമതമേലധ്യക്ഷമൂഷികനെ നഖരപാദങ്ങള്‍ക്കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിച്ചത് അങ്ങയെ ഒട്ടൊന്നുമല്ല പ്രകോപിപ്പിച്ചത്. പ്രസക്തി തീര്‍ന്നുകഴിഞ്ഞാല്‍ അങ്ങയെപ്പോലുള്ളവരെ കറിവേപ്പിലപോലെ ആദ്യം എടുത്തെറിയുന്നതു മനോരമയായിരിക്കും. അങ്ങയെപ്പോലുള്ളവര്‍ക്ക് പുരാവസ്തുപദവിയെങ്കിലും തരുവാന്‍ 'ഓശാന'യും 'സത്യജ്വാല'യുമേ കാണൂ.                       (തുടരും)


Thursday, July 16, 2015

സത്യജ്വാല ജൂലൈ 2015 - പ്രസിദ്ധീകരിച്ചിരിക്കുന്നു


മാർപ്പാപ്പാ - ഭൂമിയിലെ രാജർഷി (മുഖക്കുറി), കോട്ടയം രൂപതയിലെ വിവാഹ പ്രശ്നം - മാത്യു മാക്കിൽ, പ്രശ്ന വിശകലനം - പുലിക്കുന്നൻ, ഒച്ചുകളുടെ ഒച്ചപ്പാടുകൾ - ഇപ്പൻ, കൂദാശ കച്ചവടം നിർത്തണം, വടികൊടുത്താടി വാങ്ങുന്ന അഭിവന്ദ്യന്മാർ, ഇന്ത്യൻ മെത്രാന്മാർ കൂട്ട രാജിയിലേക്കോ?, വികാരിക്കെതിരെ ക്രിമിനൽ കേസ് ...... Download സത്യജ്വാല ജൂലൈ 2015 

Wednesday, July 15, 2015

വൈന്‍ ഉല്പാദനം കൂട്ടാന്‍ അപേക്ഷയുമായി കത്തോലിക്കാസഭ!

രാജഗോപാല്‍ വാകത്താനം
'സത്യജ്വാല' പത്രാധിപര്‍ക്കുള്ള കത്ത്
സര്‍,
മെയ് ലക്കം 'സത്യജ്വാല' കിട്ടിയ ദിവസംതന്നെ 'ഇന്ത്യന്‍ എക്‌സ്പ്രസ്' പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു. എറണാകുളം മേജര്‍ ആര്‍ച്ചുബിഷപ്പ് ജോര്‍ജ് ആലഞ്ചേരി എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ക്കു നല്‍കിയിരിക്കുന്ന ഒരു അപേക്ഷയാണു വിഷയം. കഴിഞ്ഞവര്‍ഷം 1250 ലിറ്റര്‍ വീഞ്ഞാണ് സഭ ഉല്പാദിപ്പിച്ചതെങ്കില്‍ അതിന്റെ ക്വോട്ട 5000 ആയി ഉയര്‍ത്തണമെന്നാണ് അപേക്ഷ. ഇത് എറണാകുളം - അങ്കമാലി രൂപതയ്ക്കു മാത്രമാകാം. എങ്കില്‍, കേരളത്തിലെ കത്തോലിക്കാസഭ മൊത്തത്തില്‍ ഉല്പാദിപ്പിക്കുന്ന വീഞ്ഞ് എത്രയോ അധികമായിരിക്കും!
വീഞ്ഞ് മദ്യമല്ലെന്നും ആചാരത്തിന്റെ ഭാഗമാണെന്നും വാദിക്കാം. എല്ലാത്തിനുമുണ്ടല്ലോ ന്യായീകരണം. ഗോതമ്പപ്പം ക്രിസ്തുവിന്റെ ശരീരമാണെന്നു സങ്കല്പിക്കാമെങ്കില്‍, വെള്ളം രക്തമാണെന്നു സങ്കല്പിക്കുന്നതിലെന്താണ് കുഴപ്പം? അതു വീഞ്ഞുതന്നെയായിരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധം?
മദ്യത്തിനെതിരെ തെരുവില്‍ ആദര്‍ശപ്രസംഗം നടത്തുന്നവരാണ് പുരോഹിതര്‍. പ്രത്യേകിച്ച് കത്തോലിക്കാപുരോഹിതര്‍. അവരുടെ വാടകക്കെട്ടിടങ്ങളില്‍ ബാറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, അവര്‍ വൈന്‍പോലെയുള്ളവ ഉപയോഗിക്കുന്നുണ്ടെങ്കിലും, ജനത്തിനുമുന്നില്‍ മദ്യവിരുദ്ധരാണ്. വീഞ്ഞുക്വോട്ട വര്‍ദ്ധിപ്പിക്കുന്നതിനെ ന്യായീകരിച്ചുകൊണ്ട് സഭാവക്താവ് ഫാ.പോള്‍ തേലക്കാട്ടു പറഞ്ഞത്, ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്നാണ്; ഓരോ രൂപതയിലും വീഞ്ഞുല്പാദനം നടക്കുന്നുണ്ടെന്നും, വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതിനാല്‍ പരിധി ഉയര്‍ത്തണമെന്നുമാണ്. ഒരുപക്ഷേ, ബാറുകള്‍ അടച്ച സാഹചര്യത്തില്‍ 'ഭക്തി' വര്‍ദ്ധിക്കാനുണ്ടായ കാരണം ഈ വൈന്‍ ആയിരിക്കാം. എന്തായാലും സഭയ്ക്കു പറ്റിയ ഒരു വ്യവസായമാണ് വീഞ്ഞുവാറ്റല്‍.
ഇതേ തേലക്കാടന്‍ കഴിഞ്ഞ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് സന്ന്യസ്തര്‍ ലളിതജീവിതം നയിക്കുക മാത്രമല്ല, ദാരിദ്ര്യം അനുഭവിക്കാന്‍കൂടി തയ്യാറാകണമെന്നാണ്. സഭ ബഹിഷ്‌കരിച്ചു പുറത്തുവന്ന കന്യാസ്ത്രീകള്‍ തങ്ങളുടെ ദുരിതങ്ങള്‍ വിശദീകരിച്ചപ്പോഴായിരുന്നു, തേലക്കാടന്റെ ഈ ന്യായീകരണം. ആണ്ടില്‍ നാല് അടിവസ്ത്രമാണ് സഭ അനുവദിച്ചിരിക്കുന്നതെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞപ്പോഴാണ് തേലക്കാടന്‍ 'ലളിതജീവിത' ത്തെപ്പറ്റി വാചാലനായത്. വീഞ്ഞിന്റെ കാര്യത്തില്‍ ഈ 'ദാരിദ്ര്യം' അനുഭവിക്കാന്‍ സഭ തയ്യാറല്ല എന്നുണ്ടോ? ആര്‍ക്കുവേണ്ടി, ആരെ സേവിക്കുകയാണു സഭ എന്നിവര്‍ വ്യക്തമാക്കുമോ?
ഫോണ്‍: 9447973962

പത്രാധിപരുടെ പ്രതികരണം 

-കത്തോലിക്കാ പൗരോഹിത്യത്തിന്റെ ഓരോ നീക്കത്തെയും പൊതുസമൂഹം എങ്ങനെ നോക്കിക്കാണുന്നു എന്നതിന് ഉത്തമോദാഹരണമാണ്, ശ്രീ രാജഗോപാല്‍ വാകത്താനത്തിന്റെ ഈ കത്ത്. ഇതിലദ്ദേഹം ഉന്നയിച്ചിരിക്കുന്ന വിമര്‍ശന-വിലയിരുത്തലുകള്‍ക്കും ചോദ്യങ്ങള്‍ക്കും സഭാവക്താവ് ഫാ.തേലക്കാട്ടിനുള്‍പ്പെടെ ആര്‍ക്കെങ്കിലും ബുദ്ധിപരമായ സത്യസന്ധതയോടെ മറുപടി നല്‍കാന്‍ കഴിയുമോ? കഴിയുന്നില്ലെങ്കില്‍, അശാസ്ത്രീയവും അയുക്തികവും വ്യാജവുമായ അവകാശവാദങ്ങളുയര്‍ത്തിയും നിലപാടുകള്‍ സ്വീകരിച്ചും സീറോ-മലബാര്‍ സഭാധികാരികള്‍ ഈ സമുദായത്തെ മറ്റു സമുദായങ്ങള്‍ക്കുമുമ്പില്‍ പരിഹാസപാത്രമാക്കുകയല്ലേ ചെയ്യുന്നത്, എന്നാലോചിക്കുക.
ബഹു. ലേഖകന്റെ, ''ഒരു പക്ഷേ, ബാറുകള്‍ അടച്ച സാഹചര്യത്തില്‍ 'ഭക്തി' വര്‍ദ്ധിക്കാനുണ്ടായ കാരണം ഈ വൈന്‍ ആയിരിക്കാം'' എന്ന നിഗമനംമാത്രം ഇവിടെ തെറ്റിപ്പോയി എന്നു ചൂണ്ടിക്കാണിക്കട്ടെ. കാരണം, അങ്ങനെ 'ഭക്തി' വര്‍ദ്ധിക്കാന്‍ ഒരു തുള്ളി വൈന്‍ പോലും വിശ്വാസികള്‍ക്കു കിട്ടുന്നില്ല. കന്യാസ്ത്രീകള്‍ക്കും വീഞ്ഞു കൊടുക്കാറില്ല. പിന്നെ, അവശേഷിക്കുന്നതു വൈദികരാണ്. വീഞ്ഞില്ലാത്തതുകൊണ്ട് അവരാരും കുര്‍ബാന ചൊല്ലാതിരുന്നതായി ഇന്നുവരെ കേട്ടിട്ടുമില്ല. അതായത്, അപേക്ഷ കൊടുക്കുന്ന ദിവസംവരെ 1250 ലിറ്റര്‍ വീഞ്ഞ് ആവശ്യത്തിനു തികഞ്ഞിരുന്നു. ഇനി, ഉടന്‍തന്നെ അച്ചന്മാരുടെ എണ്ണം നാലിരട്ടിയായി വര്‍ദ്ധിപ്പിക്കുന്നെങ്കില്‍ മാത്രമേ, നിലവിലുള്ള 1250 ലിറ്ററിനു പകരം 5000 ലിറ്റര്‍ വീഞ്ഞ് സഭയില്‍ ആവശ്യമായി വരൂ എന്നര്‍ത്ഥം.
അപ്പോള്‍ ഉല്പാദനം 4 ഇരട്ടിയായി വര്‍ദ്ധിപ്പിക്കാനുള്ള സഭയുടെ നീക്കത്തിന്റെ അര്‍ത്ഥമെന്തായിരിക്കാം? ബാറുകളെല്ലാം വൈന്‍ പാര്‍ലറുകളായിക്കൊ ണ്ടിരിക്കുന്ന, വൈനിന് വന്‍ ഡിമാന്റ് ഉണ്ടായിരിക്കുന്ന, സാഹചര്യമാവണം വര്‍ദ്ധിച്ച തോതില്‍ വൈന്‍ ഉല്പാദിപ്പിക്കാന്‍ സഭാധികാരത്തെ പ്രേരിപ്പിക്കുന്നത് എന്നാരെങ്കിലും ചിന്തിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല..... 
അങ്ങനെയാണു കാര്യങ്ങളുടെ കിടപ്പെങ്കില്‍, അതു സഭയ്ക്ക് - വിശ്വാസിസമൂഹത്തിന് - നാണക്കേടുണ്ടാക്കുന്ന കാര്യംതന്നെയാണ്. അതുകൊണ്ട്, സഭാധികാരികളുടെ ആവ ശ്യം അപ്പാടെ അംഗീകരിച്ച എക്‌സൈസ് വകുപ്പിന്റെ തീരുമാനം പുനഃപരിശോധിക്കാന്‍ വിശ്വാസികളുടെ ഭാഗത്തുനിന്ന് ആവശ്യമുയരേണ്ടിയിരിക്കുന്നു.

Tuesday, July 14, 2015

/why-fr-xavier-khan-vattayil-failed-to-cure-three-year-old-girl-who-caught-an-accident-in-nottingham-on-her-trip-to-witness-herself-in-abhishekagni

http://www.marunadanmalayali.com/news/exclusive/why-fr-xavier-khan-vattayil-failed-to-cure-three-year-old-girl-who-caught-an-accident-in-nottingham-on-her-trip-to-witness-herself-in-abhishekagni-22957#sthash.UHlphaPr.gbpl&st_refDomain=www.facebook.com&st_refQuery=

Monday, July 13, 2015

സിസ്റ്റര്‍ ടീന - മറ്റൊരു ജോവാന്‍ ഓഫ് ആര്‍ക്ക്



കെ.ജോര്‍ജ് ജോസഫ്
(ജൂണ്‍ ലക്കം സത്യജ്വാലയിൽനിന്ന്)

 
ജോവാന്‍ ഓഫ് ആര്‍ക്ക് - ദുര്‍മന്ത്രവാദിനിയെന്നു മുദ്രകുത്തി കത്തോലിക്കാസഭ ചുട്ടുകൊല്ലുകയും പിന്നീട് അതേ സഭതന്നെ സി. അല്‍ഫോന്‍സയെപ്പോലെ വിശുദ്ധയാക്കുകയും ചെയ്ത ഫ്രാന്‍സിലെ ധീരവനിത! സാഹചര്യം വ്യത്യസ്തമാണെങ്കിലും തന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഏതാണ്ട് അതേ നിലവാരത്തില്‍ അനീതിക്കും അക്രമത്തിനുമെതിരെ പോരാടുകയും മാറ്റൊരു അഭയയാകാതെ അത്ഭുതകരമായി രക്ഷപെടുകയും ചെയ്ത സന്ന്യാസിനിയാണ് സിസ്റ്റര്‍ ടീന സി.എം.സി. അവരും ഞാറയ്ക്കല്‍ പ്രശ്‌നവുമായുള്ള ബന്ധം വ്യക്തമാക്കുന്നതിനുമുന്‍പ് അവരെ ഒന്നു പരിചയപ്പെടുത്താം.

ചേടത്തിയും അനിയത്തിയും മഠത്തില്‍ ചേരാന്‍ വാശിപിടിച്ച്, ആദ്യം അനിയത്തിയും പിന്നീട് ചേടത്തിയും ഒരേ സന്ന്യാസസഭയില്‍ അംഗമായതില്‍ അനിയത്തിയാണ് സിസ്റ്റര്‍ ടീന. ജ്യേഷ്ഠസഹോദരിയാണ് സിസ്റ്റര്‍ ആനി ജെയ്‌സ്. സന്ന്യാസിനിയായശേഷം കുട്ടികള്‍ക്ക് കരിയര്‍ ഗൈഡന്‍സും പരിശീലനവും നല്‍കുന്ന സെന്റ് മേരീസ് വൊക്കേഷണല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചുമതലയായിരുന്നു സി. ടീനയ്ക്ക്, 1988 മുതല്‍. പിന്നീട് അതിന്റെ കീഴില്‍ത്തന്നെയുള്ള സെന്റ് മേരീസ് പ്രസിന്റെ ചുമതലകൂടി കിട്ടി. കൂടാതെ, സെന്റ് അഗസ്റ്റിന്‍സ് അനാഥാലയത്തിന്റെ ചാര്‍ജും; ഒപ്പം അതിന്റെതന്നെ കീഴിലുള്ള എസ്റ്റേറ്റിന്റെ ചുമതലയും. ചേച്ചിയാകട്ടെ, അവിടെത്തന്നെയുള്ള സെന്റ് മേരീസ് ഹൈസ്‌കൂളിലെ അധ്യാപിക. ഈ സ്‌കൂളിന്റെ ഭാഗംതന്നെയാണ് വൊക്കേഷണല്‍ ട്രെയിനിങ് ഇന്‍സ്റ്റിസ്റ്റ്യൂട്ട്...

അങ്ങനെയിരിക്കെ 1992-ല്‍  ഒരു സംഭവമുണ്ടായി.  17 വയസുകാരിയായ ഒരു ഹിന്ദുപെണ്‍കുട്ടി വീട്ടില്‍നിന്ന് ഒളിച്ചോടി എറണാകുളത്തെത്തി. അവിടെവെച്ച് ഒരു മുസ്ലീം യുവാവുമായി പരിചയപ്പെടുകയും അവനും കൂട്ടുകാരനുംകൂടി തേവര കോളെജിലെ അധ്യാപകനായ ഫാ. പൂണോലി സി.എം.ഐ. വഴി ടി കുട്ടിയെ സെന്റ് അഗസ്റ്റിന്‍സ് അനാഥാലയത്തില്‍ എത്തിക്കുകയും ചെയ്തു. ദിവസങ്ങള്‍ കടന്നു പോകവേ, പെണ്‍കുട്ടിക്ക് അസ്വസ്ഥത. ചുമതലക്കാരിയായ സിസ്റ്റര്‍ ടീന കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സംശയം നിശ്ചയമായി  - കുട്ടി ഗര്‍ഭിണിയാണ്. ഉത്തരവാദി  മുസ്ലീം യുവാവാണ്. കൂട്ടുകാരനെ കണ്ടെത്തി ഉത്തരവാദിയായ മുസ്ലീം യുവാവിനെ പിടികൂടി. അവനോട് ലോഹ്യത്തില്‍ പറഞ്ഞുനോക്കി. പയ്യന്‍ വഴങ്ങുന്നില്ല. പെണ്‍കുട്ടിയും കഴിഞ്ഞതൊക്കെ ഓര്‍മ്മിപ്പിച്ചു. പയ്യന്‍ അടുക്കുന്നില്ല. ശബ്ദമുയര്‍ന്നു. നാട്ടുകാരറിഞ്ഞു. ആളുകൂടി. പോലീസെത്തി.സ്റ്റേഷനിലെത്തി. പോലീസ് പെണ്‍കുട്ടിയുടെ അമ്മയെ  വിളിച്ചുവരുത്തി. കാര്യം സാധിക്കാന്‍ മതം തടസ്സമായില്ലെങ്കിലും അന്യമതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ പയ്യന്‍   തയ്യാറായില്ലത്രെ! ഒടുവില്‍  അമ്മയുടെകൂടെ പെണ്‍കുട്ടിയെ പോലീസ് പറഞ്ഞുവിട്ടു! മുന്‍പരിചയത്താല്‍ അമ്മ വഴിതെറ്റാതെ ആശുപത്രിയിലെത്തി പ്രശ്‌നപരിഹാരം നടത്തി.

പിന്നീടാണു കഥയുടെ സസ്‌പെന്‍സ്... പെണ്‍കുട്ടിക്ക് സിസ്റ്ററ്. ടീനയെ മതി! പോലീസിതാ, പെണ്‍കുട്ടിയുമായി വീണ്ടും അനാഥാലയത്തില്‍! അല്ലെങ്കില്‍ അവള്‍ വണ്ടിയില്‍

നിന്നു ചാടി ചാവുമത്രെ! പക്ഷേ അവളെ അനാഥാലയത്തിലെടുക്കാന്‍ മറ്റു സിസ്റ്റേഴ്‌സ് സമ്മതിക്കുന്നില്ല. ഗത്യന്തരമില്ലാതെ ടീന അവളെ മദര്‍ തെരേസാ കോണ്‍വെന്റില്‍ ഏല്‍

പ്പിച്ചു. പിന്നീട് കോടതിയില്‍നിന്നു കടലാസെത്തുകയും പെണ്‍കുട്ടിയെ കോടതിയിലെത്തിക്കേണ്ട ചുമതല വന്നുകൂടുകയും ചെയ്തപ്പോഴാണു താനൊരു ഊരാക്കുടുക്കിലാണ് അകപ്പെട്ടിരിക്കുന്നതെന്ന് സിസ്റ്റര്‍ ടീന തിരിച്ചറിഞ്ഞത്. പോലീസിന്റെ പക്ഷപാതവും നിരുത്തരവാദിത്വവും കേസിന്റെ നൂലാമാലയും സി. ടീനയെ ഒരു തീരുമാനത്തിലെത്തിച്ചു - നിയമം പഠിക്കണം. അങ്ങനെ 1998-ല്‍ 47-ാമത്തെ വയസില്‍ സിസ്റ്റര്‍ ടീന നിയമപഠനത്തിനു ചേര്‍ന്നു. 2002-ല്‍ പാസായി പുറത്തു വന്നപ്പോഴാണ് അടുത്ത പാര! തിങ്കളാഴ്ച സന്നതെടുക്കുന്നതിനായി ഫീസടച്ച് ഒരുങ്ങിയിരുന്ന സിസ്റ്റര്‍ ടീനയെ ശനിയാഴ്ച  വൈകിട്ട് നാലുമണിക്ക് അതില്‍നിന്നു   വിലക്കിക്കൊണ്ട് ബാര്‍ കൗ ണ്‍സില്‍ അറിയിപ്പുനല്‍കി. കാരണം, സന്ന്യാസം ഒരു തൊഴിലാണ്. ഒരു തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ വക്കീല്‍ പ്രാക്ടീസ് ചെയ്യാന്‍ പാടില്ല. കേസായി.... ടീന കേസ് ജയിക്കുകതന്നെ ചെയ്തു.

(ഈ വിധിവഴി 6 പുരോഹിതര്‍കൂടി രക്ഷപെട്ടു. ഈ കേസിന്റെ ക്രെഡിറ്റ് അതിലെ തോമസ് പുതുശ്ശേരി എന്ന മിടുക്കന്‍ പുരോഹിതന്‍ തട്ടി യെടുത്തു എന്നതു വിധിവൈ

പരീത്യം) 2006 മെയ് 26-നു പ്രാ ക്റ്റീസാരംഭിച്ചു. അതേ വര്‍ഷമാണല്ലോ, ഞാറയ്ക്കലില്‍ സഭയുടെ വിമോചകന്‍ ഫാ. ആന്റണി ചിറപ്പണത്തിന്റെ രണ്ടാം വരവും സംഘര്‍ഷങ്ങളും; ഒടുവില്‍ ചിറപ്പണത്തെ ഇടവകക്കാര്‍ ഓടിക്കുന്നതും!

ഇതിനിടയില്‍ ചേച്ചി സിസ്റ്റര്‍ ആനി ജെയ്‌സ് റിട്ടയര്‍ ചെയ്തു. അവരെ ഞാറയ്ക്കല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ പ്രിന്‍സിപ്പലായി സി.എം.സി. സഭ നിയമിച്ചു. തുടര്‍ന്ന് അവതീര്‍ണനായ ഫാ. കരിയാറ്റിയാണല്ലോ, സംഘര്‍ഷം മഠത്തിനുള്ളിലെത്തിച്ചത്.

2009 ആഗസ്റ്റ് 25-ലെ കോണ്‍വെന്റ് ആക്രമണത്തില്‍ സിസ്റ്റര്‍ റെയ്‌സിക്ക് ഗുരുതരമായി പരിക്കേറ്റ വിവരമറിഞ്ഞ് എറണാകുളം പ്രോവിന്‍സിന്റെ എഡ്യുക്കേഷന്‍ കൗണ്‍സിലറായ സിസ്റ്റര്‍ ലീനാപോള്‍ ആവശ്യപ്പെട്ടതനുസരിച്ച് സിസ്റ്റര്‍ ടീന എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തി സി.റെയ്‌സിയോട് വിവരങ്ങള്‍ ചോദിച്ചു മനസിലാക്കി. തന്റെ നിയമപരിജ്ഞാനം ഉപയോഗപ്പെടുത്തി, സ്വന്തം സഹോദരിമാര്‍ക്കുവേണ്ടി പൊരുതാന്‍ ടീന നിശ്ചയിച്ചു. പക്ഷേ, അതൊരു വലിയ തെറ്റാണെന്നും തന്റെ ജീവിതവും ജീവനുംവരെ വിലയായി നല്‍കേണ്ടിവരുമെന്നും അവര്‍ വഴിയേ അനുഭവിച്ചറിഞ്ഞു. കേസില്‍നിന്നു പിന്മാറണം എന്നാവശ്യപ്പെട്ട് മദര്‍ ജനറല്‍മുതല്‍ മെത്രാന്‍വരെ വെറുതെ പറയുക മാത്രമല്ല, ഭീഷണിപ്പെടുത്തുകതന്നെ ചെയ്തു..

അതേക്കുറിച്ച് ടീന പറയുന്നു: 'രാപകല്‍ സമ്മര്‍ദ്ദവും ഭീഷണിയും... മദര്‍ ജനറല്‍ സിസ്റ്റര്‍ എഡ്വേര്‍ഡുമായി ഒരു ദിവസം വൈകിട്ട് ആറര മണിക്കു തുടങ്ങിയ ചര്‍ച്ച അര്‍ദ്ധരാത്രിയും കഴിഞ്ഞ് വെളുപ്പിനു 3 മണിയായതോടെ എനിക്കു തലചുറ്റല്‍ വരുന്നു... ഛര്‍ദ്ദിക്കാന്‍ വരുന്നു... ഞാന്‍ ജനറാളമ്മയോടു പറഞ്ഞു, എന്റെയമ്മേ, എനിക്കു വയ്യ, ഞാന്‍ ഒരിത്തിരിനേരം കിടക്കട്ടെ... ദിവസങ്ങളോളം ഞാന്‍ ഉറക്കമില്ലാതെ കിടന്നിട്ടുണ്ട്... സഭാധികൃതര്‍ക്ക് ഒന്നേ പറയാനുള്ളു- ഞാറക്കല്‍ സിസ്റ്റേഴ്‌സിനോട് കേസില്‍നിന്നു പിന്മാറാന്‍ പറയൂ.... സ്‌കൂള്‍ നമുക്കു വേണ്ട. അതു വിട്ടുകൊടുക്കാന്‍ പറയൂ. ടീന പറഞ്ഞാലേ അവര്‍ കേള്‍ക്കൂ... ടീനയ്ക്ക് വേണ്ടതെന്താന്നുവെച്ചാല്‍ ചോദിച്ചോ... മോള്‍ക്കു ഞങ്ങള്‍ തരാം... ഡിസ്പന്‍സേഷന്‍ ഞാന്‍ പിന്‍വലിക്കാം....' എന്നാല്‍, സ്വന്തം സഹോദരങ്ങളെ വഞ്ചിക്കാന്‍ ടീന തയാറായില്ല - മനുഷ്യത്വം മരവിക്കുന്ന തുടര്‍സംഭവങ്ങള്‍ പിന്നാലെ .....                                ഫോണ്‍: 9496313963