(ശ്രദ്ധിക്കൂ: ലത്തീൻ, സീറോമലബാർ, സീറോമലങ്കര എന്നീ റീത്തുകൾ ഉള്പ്പെടുന്നതാണ് ഭാരതത്തിലെ കത്തോലിക്കാസഭ. ഇതിന്റെയെല്ലാം മെത്രാന്മാരുടെ കൂട്ടായ്മയാണ് CBCI (Catholic Bishops Conference of India). 170 രൂപതകളാണ് ഇവർക്ക് കീഴിലുള്ളത്. അവയിൽ 131 ലത്തീൻ രൂപതകളിലെ മെത്രാന്മാരുടെ കൂട്ടായ്മ CCBI (Catholic Conference of Bishops of India) എന്നറിയപ്പെടുന്നു. അവരിൽ ബിഷപ് Lawrence Pius - ധർമപുരി മെത്രാൻ - ചെയർമാൻ ആയിട്ടുള്ള ഒരു കുടുംബ കമ്മിഷൻ (Family Commission) ഉണ്ട്. അദ്ദേഹത്തിനു കീഴിൽ നാലംഗ നടത്തിപ്പുകാരും ഉണ്ട് - (Fr Milton Gonsalves, Fr Arul Raj, Banglore, Fr Cajetan Menezes, Mumbai and Sri Alan Doulton, Pune). ബിഷപ് ലോറൻസ് പയസിനും മറ്റ് നാലംഗങ്ങൾക്കും Church Citizens' Voice (CCV) ന്റെ മുഖ്യ എഡിറ്റർ, ശ്രീ ജെയിംസ് കോട്ടൂർ, ജൂലൈ 6, 2015 ന് അയച്ച ഒരു മെയിലിനു ജൂലൈ 17 ന് കിട്ടിയ മറുപടിയാണ് താഴെ കാണുന്ന എഴുത്ത്. (തർജ്ജമ - സക്കറിയാസ് നെടുങ്കനാൽ)
പ്രിയ ജെയിംസ് കോട്ടൂർ,
ധർമപുരി മെത്രാൻ മന്ദിരത്തിൽനിന്ന് വന്ദനം! പറഞ്ഞിരുന്നതുപോലെ, താങ്കളിൽ നിന്ന് എനിക്ക് കിട്ടിയ ആദ്യ മെയിലിനുള്ള മറുപടിയാണിത്. ഭാരതസഭയിൽ സംഭവിക്കുന്ന കാര്യങ്ങളിൽ താങ്കൾ പ്രകടിപ്പിക്കുന്ന താത്പര്യത്തെ വിലമതിക്കുന്നു. സഭയിലെ കുടുംബപ്രശ്നങ്ങൾക്ക് നി ങ്ങൾ കൊടുക്കുന്ന സവിശേഷ ശ്രദ്ധ പ്രശംസനീയമാണ്.
CCBIയുടെ Family Commissionനെപ്പറ്റിയുള്ള താങ് കളുടെ ധാരണ അത്ര ശരിയല്ലെന്ന് ചൂണ്ടിക്കാണിക്കട്ടെ. ആദ്യംതന്നെ, CBCIക്ക് ഒരു കുടുംബ കമ്മിഷൻ ഇല്ലെന്ന് അറിഞ്ഞിരിക്കണം. അതുള്ളത് CCBIയ്ക്കാണ്. മറ്റ് രണ്ട് റീത്തുകൾക്കുണ്ടോ എന്നെനിക്കറിയില്ല. കുടുംബകാര്യങ്ങളെക്കുറിച്ച് കഴിഞ്ഞ വർഷം പാപ്പാ പ്രസിദ്ധീകരിച്ച മാർഗരേഖയും (Lineamenta) അനുബന്ധ ചോദ്യാവലിയും എല്ലാ ലത്തീൻ രൂപതകളിലും വിതരണം ചെയ്തിരുന്നു. അവയ്ക്ക് എന്തെങ്കിലും പ്രതികരണം ഉണ്ടായത് 125ൽ 60 രൂപതകളിൽനിന്നു മാത്രമാണ്. എന്റെ നേതൃത്വത്തിൽ, കിട്ടിയ പ്രതികരണങ്ങൾ സമാഹരിച്ച് റോമായിലേയ്ക്ക് അയക്കുകയുണ്ടായി.
ഇക്കാര്യത്തിൽ അല്മായരുമായി ചർച്ചയൊന്നും നടന്നിട്ടില്ല എന്നയർഥത്തിൽ കാൺപൂരിൽ നിന്ന് ശ്രീ ച്ഹോട്ടെബായിയുടെ നേതൃത്വത്തിൽ കുറേ അല്മായർ ന്യൂ ലീഡറിലും മറ്റു ചില മാദ്ധ്യമങ്ങളിലും എഴുതിക്കണ്ടു. 46 രൂപതകൾ മാത്രമേ പ്രതികരിച്ചുള്ളൂ എന്നും അവർ കുറിച്ചിരുന്നു.
ഒക്ടോബർ 2015ലെ പ്രത്യേക സിനഡിന്റെ ഈ വിഷയം ആരെയും അറിയിച്ചില്ല എന്ന വാദം ശരിയല്ല. കാരണം, മുൻപറഞ്ഞ മാർഗരേഖയും 46 ചോദ്യങ്ങളും ന്യൂ ലീഡറിലും എക്സാമിനറിലും പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ അല്പംകൂടെ ലളിതമാക്കിയ ഒരു ചോദ്യാവലി എല്ലാ രൂപതകളിലേയ്ക്കും അയച്ചിരുന്നു. അവയ്ക്ക് 55'000 മറുപടികൾ കൈപ്പറ്റി. അവയിൽ 22'000 ത്തോളം തമിഴ്നാട്ടിൽനിന്നായിരുന്നു. ഇവയും സംഗ്രഹിച്ച് ഏപ്രിൽ 15 നു മുമ്പ് റോമിലേയ്ക്കയച്ചു.
ഇതൊക്കെയായിട്ടും താങ്കൾ Indian Currentsൽ പ്രസിദ്ധീകരിച്ച ഒരു ലേഖനം എന്നെയും CCBI യുടെ കുടുംബ കമ്മിഷൻ അംഗങ്ങളെയും വേദനിപ്പിച്ചു. കഴിഞ്ഞ തവണത്തെപ്പോലെ ഇപ്രാവശ്യവും സിനഡിനായി ഇന്ത്യൻ മെത്രാന്മാർ ഒന്നും ചെയ്യുന്നില്ല എന്ന ആരോപണമായിരുന്നു അതിലുണ്ടായിരുന്നത്. കാര്യങ്ങൾ ശരിക്ക് മനസ്സിലാക്കിയിട്ട് എഴുതണമെന്നാണ് എനിക്ക് പറയാനുള്ളത്. Indian Currentsൻറെ എഡിറ്ററിൽനിന്ന് ഇക്കാര്യത്തിൽ നിരുപാധികമായ ഒരു ക്ഷമാപണം ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവാ ദിത്വമില്ലാത്ത ഇത്തരം മാദ്ധ്യമപ്രവർത്തനം ശരിയല്ല. ദൈവം അനുഗ്രഹിക്കട്ടെ.
† Lawrence Pius, D.D., Bishop of Dharmapuri,
Bishop's House, Gundalapatty Medu,
Dharmapuri – 636 701, S.India
(ജെയിംസ് കോട്ടൂർ ബിഷപ് ലോറൻസ് പയസിനു കൊടുത്ത മറുപടി താഴെ കാണുക. വിശ്വാസയോഗ്യമായ സ്രോതസ്സുകളിൽ നിന്ന് അറിഞ്ഞതിൻപ്രകാരം ഡൽഹിയിൽ നിന്നുള്ള Indian Currents, കൊച്ചിയിൽ നിന്നുള്ള സത്യദീപം എന്നിവപോലും മേല്പറഞ്ഞ സർവെയെ പറ്റി ഇതുവരെ ഒന്നും കേട്ടതുപോലുമില്ല.)
James Kottoor, 17 July 2015 at 13:21
പ്രിയ ബിഷപ് ലോറൻസ് പയസ്,
നസ്രത്തിലെ ആശാരിക്കൊച്ചന്റെ ഒരനുയായി മാത്രമായ ജെയിംസ് കൊട്ടൂരിൽനിന്ന് ഹൃദ്യ വന്ദനവും അതോടൊപ്പം അഭിനന്ദനവും.
എന്റെ സഹപ്രവര്ത്തകരോട് ഞാൻ മുൻകൂട്ടി പറഞ്ഞിരുന്നതുപോലെ താങ്കളുടെ മറുപടി വന്നതിനാണ് അഭിനന്ദനം. ഒരു ആഗോള വെബ്സൈറ്റിന്റെ (Church Citizens’ Voice - CCV) മുഖ്യ എഡിറ്റർ എന്ന നിലക്ക് അങ്ങയെപ്പോലെതന്നെ ഒട്ടുംതന്നെ സമയം ബാക്കിയില്ലാതെ ഞാനും പണിയെടുക്കുന്നു.
പറഞ്ഞതുപോലെ, നമ്മൾ ആദ്യമായി ബന്ധപ്പെടുകയാണ്. പരസ്പരം അറിയാൻ ഇനിയും സമയമുണ്ടല്ലോ. നമ്മൾ പരാമർശിക്കുന്ന വിഷയം നമുക്കിരുവര്ക്കും പുതിയതല്ല. 13 ഡിസംബർ 2013ന് കർദിനാൾ ആലഞ്ചേരിയുമായി നടത്തിയ ഒരു സംഭാഷണം മുതൽ ഞാൻ ഈ വിഷയത്തിന്റെ പഠനത്തിലാണ്.
CBCI, CCBI എന്നിവയെപ്പറ്റി എനിക്കുള്ള തെറ്റിദ്ധാരണണയെ അങ്ങ് സൂചിപ്പിച്ചു. രണ്ടാമത്തേത് ആദ്യത്തേതിന്റെ ഭാഗമായിരിക്കെ, അതെപ്പറ്റി ഒന്നും Googleൽ കണ്ടെത്താനാവുന്നില്ല എന്നതാണ് വസ്തുത. പോപ് കുടുംബ സർവേ എന്ന ദൌത്യം ഏല്പിച്ചത് CBCIയെയാണ്, CCBIയെ അല്ല. അങ്ങയുടെ ശ്രദ്ധ അങ്ങയെ ഏല്പിച്ചിരിക്കുന്ന രൂപതയിൽ മാത്രമായിരിക്കാം. എന്നാൽ എന്റെ മനസ്സിലുള്ളത് ഭാരതസഭ മൊത്തത്തിലാണ്.
കഴിഞ്ഞ വർഷം ഒരസ്സാധാരണ സിനഡും ഈ വർഷം ഒരു സാധാരണ സിനഡും വിളിച്ചുകൂട്ടാന്മാത്രം പ്രാധാന്യം നമ്മുടെ ആദരണീയനായ പാപ്പാ നല്കിയിരിക്കുന്ന ക്രിസ്തീയ കുടുംബത്തെ ബാധിക്കുന്ന സർവെയെപ്പറ്റി ഒരു വിവരവും ഇല്ലാതിരുന്നപ്പോൾ CBCIയുടെ തലവനായ കർദിനാൾ Baselios Cleemisനും മാർ ആലഞ്ചേരിക്കും ഞാനെഴുതി. ഈ നാൾവരെ അവരിൽനിന്ന് യാതൊരു വാക്കും എനിക്ക് കിട്ടിയിട്ടില്ല. എന്നാൽ, കർദിനാൾ Oswald Gracias, അദ്ദേഹം മുംബൈയിൽ നടത്തിയ ഒരു സർവെയെപ്പറ്റി എനിക്കെഴുതി. അതെപ്പറ്റി ഞങ്ങളുടെ ഭാഗത്ത് ചര്ച്ചയും പഠനവും നടന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ CCV, മുംബൈയിലെ Laitytude എന്നിവയിൽ സജീവവും തീവ്രവുമായ ചർച്ചകൾ തുടരുന്നു. അതെപ്പറ്റി ഏതാണ്ടൊരാശയം കിട്ടാൻ ഈ ലിങ്കുകൾ സഹായിക്കും. Cardinal writes to CCV Editor, CCV Editors, to know about us, Family Survey Search on, “Who destroys Catholic Families, in India”. അവസാനത്തേത് കത്തോലിക്കാ കുടുംബങ്ങളെ കാർന്നുതിന്നുന്ന കാൻസെർ ആയ ക്നാനായക്കാരുടെ ശുദ്ധരക്തവാദം എന്ന വിഷയത്തെക്കുറിച്ചാണ്. റോമായിലെ സിനഡിൽ തീർച്ചയായും തീർപപിലെത്തേണ്ട മാരകമായ ഒരു വിഷയമായിരുന്നിട്ടും ഒരു മെത്രാനും ഇതെപ്പറ്റി വായ് തുറക്കുന്നില്ല!
CBCI websiteൽ ലഭ്യമായ എല്ലാ മെത്രാന്മാരുടെയും പേരിൽ ഞാനെഴുതുന്ന ലേഖനങ്ങൾ അയച്ചുകൊണ്ടാണിരുന്നത്. തീർച്ചയായും അങ്ങും ഇതൊക്കെ കണ്ടുകാണണം. എന്നിട്ടും നിങ്ങൾ പറയുന്ന സർവെയെപ്പറ്റി നിങ്ങളിലാരും ഇതുവരെ ഒരു വാക്കും പറഞ്ഞുകേട്ടില്ല എന്നത് എന്നെ വിസ്മയിപ്പിക്കുന്നുണ്ട്. ഇന്ത്യൻ സഭയിൽ നടക്കുന്നത് ലംബമാനമാത്രമായ സംസാരമാണ് എന്നതാണ് അല്മായർ ഏവരെയും വേദനിപ്പിക്കുന്നത്.
ഏതായാലും എനിക്കെഴുതിയത്തിന് നന്ദി. സഭയെ മൊത്തത്തിൽ ഒന്നായി കാണാനും അതിന്റെ ഉന്നതിക്കായി പ്രവർത്തിക്കാനും നമുക്കെല്ലാം പ്രചോദനവും അവസരവും ഉണ്ടാകട്ടെ. എനിക്കെന്റെ റീത്ത്, എന്റെ രൂപത, ഞാനെന്റെ സഹോദരൻറെ സൂക്ഷിപ്പുകാരനല്ല എന്ന് ഒരു മെത്രാനും പറയരുത്.
സ്നേഹാദരങ്ങളോടെ,
Dr. James Kottoor, Santhibhavan, 31/2249, Thammanam PO,
Ernakulam, Kochi – 682032, Kerala, India. Ph.0484-2344679, Mob: +91 9446219203 james kottoor, Chief Editor, CCV
CCBIയുടെ കുടുംബ കമ്മിഷൻറെ മേധാവിയായി സ്വയം പരിചയപ്പെടുത്തിയ ലോറൻസ് പയസ് മെത്രാൻറെ കണക്കനുസരിച്ച് ചോദ്യാവലിക്ക് ഉത്തരം കിട്ടിയത് 125ൽ 60 രൂപതകളിൽ നിന്നാണ്. ഈ കമ്മിഷന്റെ ഏക അല്മായ അംഗമായ Allen Doulton പറയുന്നത് 131 ലത്തീൻ രൂപതകൾ ഉണ്ടെന്നാണ്. മാത്രമല്ല, ഏതാണ് സാധാരണ സിനഡ്, ഏതാണ് അസാധാരണ സിനഡ് എന്നതും ബിഷപ്പിന് അറിയില്ലാത്ത കാര്യമാണ്. സീറോ മലങ്കര, സീറോ മലബാർ റീത്തുകളിലെ കാര്യങ്ങളെക്കുറിച്ച് യാതൊരു വിവരവും അദ്ദേഹത്തിന് അറിയില്ല പോലും! ഇവരൊക്കെ ചെയ്തു, അയച്ചു എന്നൊക്കെ പറയുന്നത് എന്ത് പഠനമാണ്, അതിൽ അല്മായർ എന്തുമാത്രം പങ്കെടുത്തു എന്നതൊക്കെ സംശയാസ്പദമായി നിലകൊള്ളുന്നു. ഇന്ത്യാവ്യാപകമായ ഞങ്ങളുടെ അന്വേഷണങ്ങൾ പറയുന്നത് ധൃതിയിൽ എവിടെയൊക്കെയോ വിതരണം ചെയ്തതല്ലാതെ ഒരു ചോദ്യാവാലിയെപ്പറ്റിയും സമയമെടുത്തു പഠിക്കാനോ ഉത്തരം നല്കാനോ ലത്തീൻ റീത്തിലെ രൂപതകളിൽ സൗകര്യം ഉണ്ടാക്കിയിട്ടില്ല എന്നാണ്. ഞങ്ങൾക്ക് കിട്ടിയ വ്യക്തികളുടെ പ്രതികരണങ്ങൾ തുടർന്ന് ഇവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും. മറ്റു റീത്തുകളിലെ മേലാളന്മാർ ഒരക്ഷരവും മിണ്ടാത്ത സ്ഥിതിക്ക്, വീഞ്ഞുല്പാദനം തുടങ്ങിയ സ്വന്തം ആഡംഭരഭ്രമത്തിനിടയിൽ അവർ ഇക്കാര്യം വിട്ടുപോയി എന്നാണ് അനുമാനിക്കേണ്ടത്. ബാക്കി എന്താണ് ഇവരെപ്പറ്റി പറയേണ്ടതെന്ന് വായനക്കാർ പ്രതികരിക്കുമെങ്കിൽ നന്നായിരുന്നു.
ReplyDelete
ReplyDeleteChacko Kalarickal · Washington, Michigan
According to the archbishop of Bombay: "It (family survey) was discussed by the Priests’ Council, the Archdiocesan Pastoral Council, all Parish Councils, groups of priests, and some of the Commissions in the Archdiocese."
This survey was supposed to be conducted among the Catholic families. The intention of the questionnaire was to get a feed back from those who live family life, not for a discussion among the councils, the Archbishop referrers to in his letter. Not only that, he is claiming that the archdiocese of Bombay did an extensive study. Who did that study? not the lay people/Catholic families? What a pity! That means the archdiocese didn't send the questionnaires to the lay faithful to get their response and so he must have sent the response of Bombay priests to Rome.
It is plain and simple. As an archbishop he should be ashamed of cheating the Catholic families and I think he should not have sent such an email to Dr. Kottoor. And Dr. Kottoor, you are doing an excellent job but you were in too much of a hurry to praise the archbishop. Chacko Kalarical.