ഒരു
സമരവും ജയിക്കാൻ അധികാരത്തിലിരിക്കുന്ന സർക്കാർ അനുവദിക്കില്ല.
എന്തെങ്കിലും കളിച്ചുവച്ച് ഏതു സമരത്തെയും അവർ ഒതുക്കും. ഒന്നുകൂടെ
തുടങ്ങുക അപ്രായോഗികമായിരിക്കും എന്നവർക്കറിയാം. ഒതുക്കാനായില്ലെങ്കിൽ
മുത്തങ്ങയിൽ അന്തോനി ചെയ്തതുപോലെ കൊന്നൊടുക്കും. ഈ സമരത്തിൽ
കാര്യമുണ്ടായിരുന്നു എന്നംഗീകരിക്കുന്ന പാർട്ടിക്കാരും മുഖ്യനും ഭരണകൂടവും
എന്തുകൊണ്ട് ഇതേ പരിതസ്ഥിതികളിൽ ഇപ്പോഴും നരകിക്കുന്ന മറ്റു തോട്ടങ്ങളിലെ
തൊഴിലാളികൾക്കും കണ്ണൻദേവൻ തൊഴിലാളികൾക്ക് ഇപ്പോൾ വാക്കാൽ മാത്രം
ലഭ്യമാക്കിയ അവകാശങ്ങൾ സമരമില്ലാതെതന്നെ
വകവച്ചുകൊടുക്കാൻ മുന്കൈ എടുക്കുന്നില്ല? അവരുടെ അദ്ധ്വാനം കൊണ്ട്
ചായകുടിക്കുന്ന ഏമാന്മാർക്ക് ഈ പാവങ്ങൾ എത്ര കാലം നരകത്തിൽ കഴിഞ്ഞാലും ഒരു
ചുക്കുമില്ലേ? ഇക്കാര്യത്തിൽ എവിടെയാണ് യുക്തി?
തൊഴിലാളികളെ വഞ്ചിക്കുന്ന നടപടി തോട്ടങ്ങളിൽ മാത്രമല്ല, മററെല്ലാ
തലങ്ങളിലും നടക്കുന്നുണ്ട്. അതൊന്നും ഈയടുത്ത കാലത്ത് തുടങ്ങിയതുമല്ല.
മല്ലടിച്ചാലെ സാമാന്യ നീതിപോലും കാട്ടൂ എന്നുള്ള ഇവിടുത്തെ സംസ്കാരം
മൊത്തത്തിലാണ് മാറേണ്ടത്. ഈ സമരം ന്യായമായിരുന്നു എന്ന് സമ്മതിക്കുന്ന
മുഖ്യനും കൂട്ടരും ഈ നാട്ടിൽ നടക്കുന്ന മറ്റെല്ലാ തൊഴിലാളി വഞ്ചനയും നീക്കം
ചെയ്യാൻ വേണ്ടത് ചെയ്യുന്നില്ലെങ്കിൽ അവരുടെ വാക്ക് പൊള്ളയാണ്,
തട്ടിപ്പാണ്. ഇവന്മാർ ഓരോരോ പദ്ധതിയുടെ പേരിൽ വെറുതേ കളയുന്ന ഫണ്ടുകൾ
ഉണ്ടെങ്കിൽ എല്ലാ തൊഴിലാളികൾക്കും ന്യായമായ വേതനം കൊടുക്കാനാകും. ഇതുവരെ ഒരു
ഭരണവും അതിനു മുന്നോട്ടു വന്നിട്ടില്ല. വലിയ ഭൂരിപക്ഷമുണ്ടായിരുന്ന
അച്യുദാനന്ദന്റെ ഭരണവും ഒന്നും ചെയ്തില്ല. ഇവര്ക്കൊന്നും ഒരു തരിപോലും
ആത്മാർഥതയില്ല. സ്വന്തം പേരിനായിട്ടാണ് അയാള് പോലും ഓടി
മൂന്നാറ്റിലെത്തിയത്. ഒക്കെ തട്ടിപ്പാണ്. കേരളം മൊത്തത്തിൽ, എല്ലാ
തൊഴിലാളികളും ഒരുമിച്ച്, സമരത്തിനായി ഇറങ്ങണം. അത് വിജയിക്കും.
അവിടെയുമിവിടെയും ചെറിയ സമരത്തിന്റെ വിജയം ആഘോഷിച്ചിട്ട് ഒന്നും
സംഭവിക്കില്ല. എപ്പോഴുമെന്നപോലെ കണ്ണൻദേവൻ തൊഴിലാളികളും നഗ്നമായി വഞ്ചിക്കപ്പെടുകയാണ്.
എങ്ങനെയെങ്കിലും ഭരണയന്ത്രത്തിന്റെ ഭാഗമാകാൻ AKCCയെ ശക്തമാക്കുന്ന മെത്രാന്മാർക്ക് വേണമെങ്കിൽ ഒരഖിലകേരള തൊഴിലാളിസമരം എല്ലാ വിഭാഗങ്ങളിലുമുള്ള തൊഴിലാളികൾക്കായി തുടങ്ങാൻ ഇതൊരവസരമാണ്. ജയിക്കുകയും
ചെയ്യും. എന്നാൽ അവർക്കതിന് ധൈര്യമില്ല. കാരണം, അവരും മാഫിയാകളാണ്. കൂറ്റൻ സ്ഥാപനങ്ങളിൽ തൊഴിലാളികളെ വഞ്ചിച്ചും പിഴിഞ്ഞുമാണ് അവരും മുതലാളിമാരായി ജീവിക്കുന്നത്.
Jijo Kurian in FB
മൂന്നാറിലെ കാര്യങ്ങള്‍ അത്ര നിഷ്കളങ്കമായി സമീപിക്കരുതെന്ന്‍ പ്രദേശത്തിന്‍റെ അടിയൊഴുക്കുകള്‍ അറിയുന്ന ചില സുഹൃത്തുക്കള്‍ പറയുന്നുണ്ടായിരുന്നു. ഒത്തിരി കാര്യങ്ങളെ അവിടെ കൂട്ടിവായിക്കേണ്ടതുണ്ടെന്ന്. കമ്പനി പൂട്ടിയാല്‍ ഒരു തുണ്ടു ഭൂമിയില്ലാതെ വഴിയാധാരമാകുന്ന തമിഴന്‍ ഭൂമിയ്ക്ക് വേണ്ടിയുള്ള വിലപേശല്‍ ആരംഭിക്കുമെന്ന്. ചെങ്ങറ സമരം പോലെ, മുത്തങ്ങ സമരം പോലെ, ഭൂമിയ്ക്ക് വേണ്ടിയുള്ള സമരങ്ങള്‍ അരങ്ങേറുമെന്ന്. ഭൂമിയുടെ തുണ്ടുവത്കരണം നടന്നാല്‍ ഭൂമാഫിയക്ക് മൂന്നാര്‍ കൈയ്യേറ്റം എളുപ്പമാകുമെത്രേ. ചേട്ടന്മാര്‍ തമിഴന്‍റെ കയ്യില്‍ നിന്ന് ഭൂമി ചുളുവിലയ്ക്ക് ഏക്കറു കണക്കിന് വാങ്ങും. അവിടെ റിസോര്‍ട്ടുകള്‍ ഉയരും.
മൂന്നാറിലെ വനം വകുപ്പ് ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ് തകർത്ത കേസിൽ പിടിയിലായ 19 പേരിൽ ഏറിയ പങ്കും ഓട്ടോ-ടാക്സി ഡ്രൈവേർസും (അവരൊക്കെ തോട്ടംതൊഴിലാളി സ്ത്രീകളുടെ ഭര്‍ത്താക്കന്മാരോ സഹോദരങ്ങളോ ആയിരുന്നു) അവരുടെ പിന്നിൽ മൂന്നാറിൽ ജനിച്ചു വളർന്നു കമ്പനിയിൽ സായിപ്പിന്‍റെ യൂണിഫോം ധരിച്ചു ജോലി ചെയ്യുന്ന പിള്ളേരുമായിരുന്നെന്ന്. നേത്രുത്വമില്ലാത്ത ജനകൂട്ടം പിരിയുമ്പോൾ 'ആങ്ങളമാർ' രംഗം കയ്യടക്കുമെന്ന്.
ഇടുക്കിയിലെ മലയോര പ്രദേശങ്ങളിലെ ദേശീയ ഉദ്യാനങ്ങളുടെ ചുറ്റുവട്ടത്തുള്ള മനുഷ്യരുടെ കുടിവെള്ളവും മണ്ണും സംരക്ഷിക്കാനുള്ള ഒരു സമഗ്ര പദ്ധതിയായിരുന്നു High Range Mountain Landscape Project. ആ പദ്ധതി ഭരണകൂടം തന്നെ മരവിപ്പിച്ചിരിക്കുകയാണ്. ഇത് ഇരയും വേട്ടക്കാരനും തമ്മിലുള്ള ഒരു ഒത്തുകളിയാണോ എന്ന് പോലും ചിലര്‍ സംശയിക്കുന്നു. ഇരയും വേട്ടക്കാരും തമ്മില്‍ ഒത്തുകളിച്ചാല്‍ പ്രഥമ നഷ്ടം മൂന്നാറിന്‍റെ eco-system ത്തിനായിരിക്കും. രണ്ടാം ലെവല്‍ നഷ്ടം ഇരയ്ക്ക് തന്നെയും. വിജയിക്കുന്ന കളിയിലല്ലേ വേട്ടക്കാരന്‍ ഇടപെടൂ, ഇരയ്ക്ക് അത് മനസ്സിലാക്കാനുള്ള ബുദ്ധി ഉദിക്കുന്നത് വളരെ വൈകിയാവും. ചിലപ്പോള്‍ മൂന്നാറില്‍ ഒരു വലിയ തമിഴച്ചേരി തന്നെ ഉയര്‍ന്നു വരാം. എന്തായാലും 1958ല്‍ കൊല്ലപ്പെട്ട തോട്ടംതൊഴിലാളികളുടെ പ്രിയ രക്തസാക്ഷികള്‍ ഹസന്‍ റാവുത്തറിന്റെയും പാപ്പമ്മാളുടെയും പേരില്‍ ഭൂപ്രശ്നം സംസാരിച്ചു തുടങ്ങിക്കഴിഞ്ഞു. ഹാരിസണ്‍ തോട്ടങ്ങളിൽ കൊടികുത്താൻ BMS നടത്തുന്ന ശ്രമങ്ങളോട് ഇതിന് സമാനതകലുണ്ടെന്ന്. രാജ്യത്തെ വനഭൂമിയുടെ 40 ശതമാനം സംരക്ഷിക്കാൻ സ്വകാര്യ മേഖലയുടെ പങ്കാളിത്തം തേടുന്ന BJP നീക്കവും കാര്യങ്ങള്‍ എളുപ്പമാക്കുമെന്ന്.
ഒപ്പം ഇപ്പോള്‍ കേള്‍ക്കുന്നു ഇത്ര അടുക്കും ചിട്ടയോടും കൂടി നടന്ന സമരത്തിന്‍റെ മാസ്റ്റര്‍ ബ്രെയിന്‍ കേരള- തമിഴ് മക്കള്‍കൂട്ടം എന്ന സംഘടനയുടെ നേതാവ് അന്‍വര്‍ ബാലശിങ്കമാണെന്ന് (തൊഴിലാളി അവകാശങ്ങള്‍ മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍ അന്‍വറിനോട് ആദരവ് മാത്രം).