Translate

Sunday, July 30, 2017

കുർബ്ബാനക്കിടെ വികാരിയുടെ വിഷഭാഷണം





  • ബാത്ത് റൂമിനും ക്യാമറയ്ക്കും എതിരെ പോരാടുന്ന എടത്വയിലെ പെൺകുട്ടികൾ 'പിഴകൾ': കുർബ്ബാനക്കിടെ വികാരിയുടെ വിഷഭാഷണം

    കോളേജില്‍ ചില പിഴച്ച പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ടെന്നും അവരാണ് സമരം നടത്തുന്നതെന്നുമാണ് കുര്‍ബാന പ്രസംഗത്തില്‍ ഫാദര്‍ ജോര്‍ജ്ജ് മണകുന്നില്‍ പറഞ്ഞത്. സഭയുടെ കീഴിലുള്ള കോളേജിനെ തകര്‍ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ സമരമെന്നും ഫാദര്‍ കുര്‍ബാന പ്രസംഗത്തില്‍ പറഞ്ഞു.


    ബാത്ത് റൂമിനും ക്യാമറയ്ക്കും എതിരെ പോരാടുന്ന എടത്വയിലെ പെൺകുട്ടികൾ


    സഭയുടെ കീഴിലുള്ള കോളേജിനെതിരെ സമരം നടത്തുന്നത് ചില പിഴച്ച പെണ്‍കുട്ടികളാണെന്ന് കുര്‍ബാന മധ്യേയുള്ള പ്രസംഗത്തില്‍ എടത്വ സെന്റ് ജോര്‍ജ്ജ് ഫെറോന പള്ളിയിലെ ഫാദര്‍ ജോണ്‍ മണികുന്നിലിന്റെ അധിക്ഷേപം. കത്തോലിക്ക സഭയുടെ കീഴിലുള്ള സെന്റ് അലോഷ്യസ് കോളേജില്‍ സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനികളെയാണ് ഞാറാഴ്ച രാവിലെ ആറ് മണിക്ക് നടന്ന കുര്‍ബാനയില്‍ ഫാദര്‍ അധിക്ഷേപിച്ചത്.

    വിദ്യാര്‍ത്ഥിനികളെ അധിക്ഷേപിച്ച ഫാദര്‍ ജോണ്‍ മണികുന്നില്‍

    കോളേജില്‍ ചില പിഴച്ച പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ടെന്നും അവരാണ് സമരം നടത്തുന്നതെന്നുമാണ് കുര്‍ബാന പ്രസംഗത്തില്‍ ഫാദര്‍ ജോര്‍ജ്ജ് മണകുന്നില്‍ പറഞ്ഞത്. സഭയുടെ കീഴിലുള്ള കോളേജിനെ തകര്‍ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ സമരമെന്നും ഫാദര്‍ കുര്‍ബാന പ്രസംഗത്തില്‍ പറഞ്ഞു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് നിരോധനമുള്ള കോളേജില്‍ വിദ്യാര്‍ത്ഥി ഐക്യമെന്ന നിലയിലാണ് സമരം ചെയ്യുന്നത്.
    വളരെ മോശം അവസ്ഥയിലുള്ള ബാത്ത്റൂം പുതുക്കി പണിയുക, പെണ്‍കുട്ടികളുടെ ബാത്ത് റൂമിന്റെ വരാന്തയിലുള്ള സിസിടിവി അഴിച്ച് മാറ്റുക, ഫോണ്‍ പരിശോധനയുടെ പേരിലുള്ള വിദ്യാര്‍ത്ഥികളുടെ ദേഹപരിശോധന നിര്‍ത്തലാക്കുക, ക്യാന്റീന്‍ ഭക്ഷണത്തിനു അമിത വില ഈടാക്കുന്നത് അവസാനിപ്പിക്കുക, കോളേജ് ഗ്രൗണ്ടില്‍ കളിക്കാന്‍ അനുവദിക്കുക, എല്ലാ വര്‍ഷവും കോളേജില്‍ ചേരുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫാന്‍ സ്ഥാപിക്കാന്‍ എന്ന പേരില്‍ 1000 രൂപ വാങ്ങുന്നുണ്ടെങ്കിലും ഇത് വരെ ഫാന്‍ സ്ഥാപിച്ചിട്ടില്ല. ഉടന്‍ ഫാന്‍ വെയ്ക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തുന്നത്.കഴിഞ്ഞ വ്യാഴാഴ്ച വിദ്യാര്‍ത്ഥി പ്രതിനിധികള്‍ പ്രിന്‍സിപ്പാളിനെ കാണാന്‍ അനുവാദം ചോദിച്ചുവെങ്കിലും അതിനു തയ്യാറാവാതെയിരുന്നതിനെ തുടര്‍ന്നാണ് ക്ലാസുകള്‍ ബഹിഷ്‌കരിച്ച് സമരം തുടങ്ങിയത്. സമരം ആരംഭിച്ചതോടെ കോളേജ് അനിശ്ചിത കാലത്തേയ്ക്കു അടച്ചിട്ടാണ് പ്രിന്‍സിപ്പാള്‍ കെ.വി. സാബൻ വിദ്യാര്‍ത്ഥികളെ നേരിട്ടത്.
    ഇന്ന് കുര്‍ബാന മധ്യേ ഫാദര്‍ നടത്തിയ പ്രസംഗത്തിനെതിരെ സഭാവിശ്വാസികള്‍ക്ക് അമര്‍ഷമുണ്ടെങ്കിലും പ്രതികരിച്ചാല്‍ സഭയില്‍ നിന്ന് പുറത്താക്കുമെന്നതിനാല്‍ നിശബ്ദത പാലിക്കുകയാണ്.
    Narada News: http://ml.naradanews.com/category/kerala/chruch-priest-against-the-students-protesting-for-their-basic-needs-531359

    Saturday, July 29, 2017

    KCRM പ്രകടനം അരമനപ്പടിക്കലെത്തുംമുമ്പ് പോലീസ് തടഞ്ഞു



    പാലായിലെ ചര്‍ച്ചായോഗത്തിനുശേഷം പാലാ അരമനയിലേക്ക് ചേര്‍പ്പുങ്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിനുവേണ്ടിയുള്ള നിര്‍ബന്ധപ്പിരിവിനെതിരെ (see http://almayasabdam.blogspot.in/2017/07/blog-post_27.html) ഒരു പ്രകടനമുണ്ടായിരുന്നു. റിട്ട. പ്രൊഫസര്‍മാരായ സെബാസ്റ്റ്യന്‍ വട്ടമറ്റം, ജോസഫ് വര്‍ഗീസ്, പി. സി. ദേവസ്യാ എന്നിവരും KCRM ഭാരവാഹികളും സത്യജ്വാല എഡിറ്ററും നേതൃത്വം വഹിച്ച പ്രകടനം അരമനപ്പടിക്കലെത്തുംമുമ്പ് പാലാ ഹെഡ്‌പോസ്റ്റ് ഓഫീസ് പടിക്കല്‍ വച്ച് പോലീസ് തടഞ്ഞു. പ്രകോപനത്തിനൊന്നും മുതിരാതെ പ്രകടനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിവരിച്ചുകൊണ്ട് KCRM മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ജോസഫ് കാട്ടേക്കര, മാത്യു തറക്കുന്നേല്‍, പ്രസിഡന്റ് സി. വി. സെബാസ്റ്റ്യന്‍, ജോസഫ് വര്‍ഗീസ്, ജെയിംസ് കോതകുളത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. (പ്രംസംഗങ്ങളുടെ ഓഡിയോകള്‍ വാട്ട്‌സാപ്പില്‍ ഇപ്പോള്‍ വൈറലായി പ്രചരിക്കുന്നുണ്ട്.) മറ്റു പ്രവര്‍ത്തകര്‍ നോട്ടീസ് വിതരണം ചെയ്യുകയും ചെയ്തു.
    (see http://almayasabdam.blogspot.in/2017/07/blog-post_89.html)

    KCRM പ്രതിമാസ പരിപാടി ഇന്ന് പാലായിൽ, നാളെ തൊടുപുഴയിൽ


    Friday, July 28, 2017

    അമേരിക്കയിലും KCRM -ൻറെ സമാന്തര സംഘടന



    പ്രിയ സുഹൃത്തുക്കളെ,

    കഴിഞ്ഞ നാലഞ്ചാഴ്ചകളായി അമേരിക്കയുടെ പല ഭാഗങ്ങളിൽ താമസിക്കുന്ന എൻറെ സുഹൃത്തുക്കളെ ഞാൻ ടെലിഫോണിലൂടെ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. അതിൻറെ പ്രധാന കാരണം, പാലാ  ആസ്ഥാനമാക്കി വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന Kerala Catholic Church Reformation Movement ( KCRM ) -ൻറെ ഒരു സമാന്തര സംഘടന ഇവിടെ അമേരിക്കയിലും ആരംഭിക്കുന്നതു സംബന്ധിച്ചായിരുന്നു. KCRM സംഘടനയുടെ മുഖമുദ്ര സഭാ നവീകരണമാണ്. സ്ഥലകാലാനുസൃതമായി സഭയിൽ മാറ്റങ്ങൾ സംഭവിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. സഭാ സ്നേഹികളും സമാന ചിന്താഗതിക്കാരുമെന്ന് എനിക്കുതോന്നിയ അനേകരുമായി ബന്ധപ്പെട്ടപ്പോൾ സംരംഭത്തിന് അകമഴിഞ്ഞ സഹകരണവും ഉത്തേജനവുമാണ് എനിക്കു ലഭിച്ചത്. യഥാർത്ഥത്തിൽ അതെന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.

    KCRM ഒരു സ്വതന്ത്ര സംഘടനയാണ്. അതിന് സ്വതന്ത്രമായ പ്രസിദ്ധീകരണങ്ങളുമുണ്ട്: 'സത്യജ്വാല്ല' മാസിക, www.almayasabdam.blogspot.com എന്ന ബ്ലോഗ്‌, കൂടാതെ www.almayasabdam.com എന്ന വെബ്സൈറ്റും ഉണ്ട്. എല്ലാ പ്രസിദ്ധീകരണങ്ങളും കാര്യക്ഷമമായ രീതിയിൽ ഇന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

    എല്ലാവരുമായുള്ള സംസാരത്തിനിടെ ഉയർന്നുവന്ന ചില സുപ്രധാന ആശയങ്ങൾ ചുവടെ ചേർക്കുന്നു:

    1. സ്വതന്ത്ര സംഘടനയുടെ അനിവാര്യതയെ മുൻനിർത്തി ആലോചിക്കുമ്പോൾ KCRM -ൻറെ ഒരു സമാന്തര സംഘടന അമേരിക്കയിലും ആരംഭിക്കുന്നത് നല്ലതുതന്നെ.

    2. സ്വതന്ത്ര സംഘടനയെങ്കിലും സീറോ മലബാർ സഭാധികാരത്തോട് കഴിവതും യോജിച്ചുപോകാൻ പരിശ്രമിക്കണ്ടതാണ്.

    3. ഇടവകകളിൽ നടക്കുന്ന പല വിഷയങ്ങളിലും വിശ്വാസികൾക്ക് ആശാഭംഗങ്ങൾ കാര്യമായ തോതിൽ സംഭവിച്ചിട്ടുണ്ട്. അമർഷത്തിൻറെ പുതിയ ചാലുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. സഭാധികാരത്തോട് കൊമ്പുകോർക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല. സംഘടനാതലത്തിൽ അധികാരസ്ഥാനങ്ങളിൽ ആവശ്യങ്ങൾ ഉന്നയിക്കുന്നതാണ് കൂടുതൽ ഉചിതം.

    4. പ്രവാസികളുടെ പിതൃസ്വത്തുക്കൾ ഇക്കാലത്ത് നഷ്ടപ്പെടുന്നതുപോലെ അമേരിക്കയിലെ സീറോ മലബാർ പ്രവാസികളുടെ മാർത്തോമാ നസ്രാണി കത്തോലിക്കാ പാരമ്പര്യവും അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണ്. വിശ്വാസികളെ അക്കാര്യത്തിൽ ബോധവൽക്കരിക്കാൻ ഇത്തരം സംഘടനകൾ രൂപീകരിക്കുന്നത് നല്ലതുതന്നെ.

    5. വരും തലമുറയുടെ നന്മയ്ക്കായി ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ സംഘടന കാരണമാകണം.

    6. റോമിൻറെ തീരുമാനത്തിനും നിർദ്ദേശത്തിനുമെതിരായി ക്നാനായ സമുദായത്തിലെ സ്വവംശ വിവാഹനിഷ്ഠയുടെ പേരിൽ അമേരിക്കയിലെ ക്നാനായ ഇടവകകളിൽ അംഗത്വവും വിവാഹക്കുറിയും കൂദാശകളും നൽകാതെയിരിക്കുന്നത് മനുഷാവകാശ ലംഘനവും അക്രൈസ്തവവുമാകയാൽ അമേരിക്കയിലെ സീറോ മലബാർ വിശ്വാസികൾക്ക് അത് മൊത്തത്തിൽ നാണക്കേടുണ്ടാക്കുന്നു. സംഘടനവഴി വിശ്വാസികളെ അക്കാര്യത്തിൽ ബോധവൽക്കരിക്കണ്ടതാണ്.

    7. അമേരിക്കൻ സംസ്കാരവും അമേരിക്കയിലെ മലയാളികളുടെ സാമൂഹ്യജീവിത പശ്ചാത്തലവുമൊന്നും അറിയാൻ പാടില്ലാത്ത വൈദികർ ഇന്നലെവന്ന് ഇന്ന് വികാരിസ്ഥാനം ഏറ്റെടുക്കുന്നു. അവരുടെ അറിവിൻറെ പോരായ്മകളും മാർക്കടമുഷ്ടിയും കാരണം പല ഇടവകകളിലും വഴക്കും വക്കാണവും സംഭവിക്കുന്നുണ്ട്. അതുകാരണം കുടുംബങ്ങൾ തമ്മിലുള്ള പരസ്പര സ്നേഹം നഷ്ടപ്പെടുന്നുണ്ട്. സ്വതന്ത്ര സംഘടനയ്ക്ക് ഇക്കാര്യത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കും.

    8. കേരളത്തിലായാലും അമേരിക്കയിലായാലും വിശ്വാസികൾ രാപകലില്ലാതെ അധ്വാനിച്ചുണ്ടാക്കുന്ന പൈസ അവരിൽ സാമൂഹ്യ സമ്മർദ്ദം ചെലുത്തി പിരിച്ചെടുത്ത് വമ്പൻ പള്ളികൾ പണിതുകൂട്ടുന്നതിനെ നിരുത്സാഹപ്പെടുത്താൻ ഇത്തരം സംഘടനകൾ ഉപകാരപ്രദമാകും.

    9. അല്മായർ സഭാസംബന്ധിയായ കാര്യങ്ങളിൽ വിവരമില്ലാത്തവരാണെന്ന ഒരു പൊതു ധാരണ വൈദികരുടെ ഇടയിലുണ്ട്. ധാരണയെ മാറ്റിക്കുറിക്കാൻ വിദ്യാസമ്പന്നരും വിവേകമതികളുമായ സഭാപൗരർ ഇത്തരം സംഘടനകളിൽ പ്രവർത്തിക്കേണ്ടതാണ്. വിശ്വാസികളെ ബോധവൽക്കരിക്കലായിരിക്കണം സംഘടനയുടെ മുഖ്യലക്ഷ്യം.

    10. വിശ്വാസികളെ സംഘടിപ്പിച്ച് ഇടയ്ക്കിടെ സെമിനാറുകൾ നടത്താൻ സംഘടന ഉത്സാഹിക്കണം.

    11. KCRM -ൻറെ എല്ലാ പ്രസിദ്ധീകരണങ്ങളും എല്ലാ കുടുംബങ്ങളിലും എത്തിക്കാൻ സംഘടന പരിശ്രമിക്കണം.

    12. സമാന ചിന്തകരായ സഹോദരീസഹോദരങ്ങളെ കണ്ടെത്തി സംഘടനയിൽ സജീവമായി പ്രവർത്തിക്കാൻ എല്ലാവരും ഉത്സാഹിക്കേണ്ടതാണ്.

    എല്ലാവരുമായുള്ള സംസാരത്തിൽനിന്നും ഉരുത്തിരിഞ്ഞ ചില ആശയങ്ങളാണ് അക്കമിട്ട് ഞാൻ മുകളിൽ കൊടുത്തിരിക്കുന്നത്. നിങ്ങളുടെ കൂടുതൽ അഭിപ്രായങ്ങളും സഹകരണവും പ്രതീക്ഷിക്കുന്നു. നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ സ്നേഹിതരുമായി സംസാരിച്ച് അവരെയും സംഘടനാ രൂപീകരണത്തിനും ഭാവി പ്രവർത്തനങ്ങൾക്കും സഹകരിപ്പിക്കണമെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു.

    ഇതു സംബന്ധിച്ച് കൂടുതൽ ആലോചനയ്ക്കായി ആഗസ്റ്റ് 25 വെള്ളിയാഴ്ച ഒരു ടെലികോൺഫറൻസ് നടത്തുന്നതാണ്. താത്പര്യമുള്ള എല്ലാവരെയും അതിലേയ്ക്ക് ഹാർദ്ദവപൂർവം ക്ഷേണിച്ചുകൊള്ളുന്നു. ടെലികോൺഫറൻസിൻറെ വിശദമായ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

    August 25, Friday evening 9 PM (Eastern Standard Time - New York Time).
    Moderator: Mr. A. C. George
    All are welcome to attend the Teleconference.
    Please call preferably from your home land phone to enter the Teleconference Number: 1-712-770-4160   On prompt enter access code 605988#
    Please see your time zone and enter the teleconference accordingly.
    Time: Evening- 9 PM (Eastern Standard Time)
    9:00 PM Eastern time
    8:00 PM Central time
    7:00 PM Mountain time
    6:00 PM Pacific time

    For more information, please contact: Chacko Kalarickal (586-601-5195) and Jose Kalliduckil (773-943-0416)

    സ്നേഹാദരവുകളോടെ,

    ചാക്കോ കളരിക്കൽ, 13337 Windham Drive, Washington Township, MI 48094-3175
    Mobile: 586-601-5195, Email: ckalarickal10@hotmail.com


    July 25, 2017

    ചേര്പ്പു ങ്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍:

    ആര്‍ത്തിരോഗം ബാധിച്ച പുരോഹിതവര്‍ഗത്തെ ചികിത്സിക്കുക! 

    -കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം (KCRM)

    ചേര്‍പ്പുങ്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍:

    ചേര്‍പ്പുങ്കലിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി പണിയാന്‍ പാലാ മെത്രാന്‍ വളരെ കഷ്ടപ്പെടുന്നതായി, കത്തും കവറുമായി വീടുകള്‍ കയറിയിറങ്ങി വിനയപൂര്‍വ്വം തെണ്ടുന്ന വികാരിമാരില്‍നിന്നും അറിയാന്‍ കഴിഞ്ഞു. പക്ഷേ, സംഭാവന ചോദിക്കുമ്പോഴുള്ള വിനയമൊന്നും പണം കൈയിലെത്തിയാല്‍പ്പിന്നെ കാണാറില്ലല്ലോ, മെത്രാനേ? ഹന്നാന്‍ വെള്ളം വീണതൊക്കെ 'ഞങ്ങളുടേ'താണെന്നാണല്ലോ നിങ്ങളുടെ നിലപാട്! ഞങ്ങളുടെ പള്ളികളുടെയും കോളേജുകളുടെയും സ്‌കൂളുകളുടെയും ആധാരം സ്വന്തം പേരിലാക്കിയ നിങ്ങളുടെ ഉളുപ്പില്ലായ്മയെ നമിക്കുന്നു. അതിനു ചാമരംവീശുന്ന വിവരദോഷികളായ ആസനംതാങ്ങികളും 'അതെയച്ചാ'ക്കാരുമുള്ളിടത്തോളം പേടിക്കാനില്ലെന്നതാണ് നിങ്ങളുടെ ഭാവമെന്നറിയാം. ആ കാലം മാറിയത് ഇനിയെങ്കിലും നിങ്ങള്‍ അറിയണം. സന്ദേഹികളുടെ ഒരു സംവാദമായി ഈ കുറിപ്പിനെ കരുതുക.


    1)         നിങ്ങള്‍ പ്രചരിപ്പിക്കുന്ന 'വിശ്വാസ'ത്തോടെ നോക്കിയാല്‍, ഇവിടെ ആശുപത്രി അനാവശ്യമാണ്. മൊത്തമായും ചില്ലറയായും നിങ്ങള്‍ രോഗസൗഖ്യം നല്‍കുമ്പോള്‍ എന്തിനാണാശുപത്രി? എന്നാല്‍ ഞങ്ങളുടെ സാമൂഹികകാഴ്ചപ്പാടില്‍ പറഞ്ഞാല്‍, ഇനിയുമൊരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഇവിടെ ആവശ്യമില്ല. കേരളീയര്‍ക്കു വേണ്ടതിലധികം സൂപ്പര്‍ സ്‌പെഷ്യാലിറ്റികള്‍ ഇപ്പോള്‍ത്തന്നെയുണ്ട്. സഭയുടേതുള്‍പ്പെടെ, അവയെല്ലാം ചൂഷണോപാധികളാണെന്നത് ഞങ്ങള്‍ അനുഭവിച്ചറിഞ്ഞതാണ്!
    2)         ആശുപത്രികളല്ല നമുക്കു വേണ്ടത്; ആശുപത്രിയില്‍ പോകേണ്ടിവരാത്ത ആരോഗ്യമുള്ള ജനത്തെയാണ് നമുക്കു രൂപപ്പെടുത്തേണ്ടത്. അതിനു മാലിന്യമുക്തമായ ഒരു ജീവിതമാണ് നല്‍കേണ്ടത്. വിഷരഹിത, രാസവസ്തുവിമുക്തമായ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കണം. പ്രകൃതിവിരുദ്ധജീവിതം പ്രകൃതിവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള ലൈസന്‍സായി കരുതി, കമ്പിയും സിമിന്റും കല്ലും മണ്ണും മണലും നിങ്ങള്‍ ദുരുപയോഗം ചെയ്യുന്നു; മലകള്‍ ഇടിച്ചു നിരത്തുന്നു-ഇതു നിര്‍ത്തുക. കൂടാതെ, നിങ്ങള്‍ നടത്തുന്ന ഉച്ചഭാഷിണി പ്രസംഗമലിനീകരണവും അഴിമതിയും ഒഴിവാക്കുക.
    3)         ഈ വമ്പന്‍ ഹോസ്പിറ്റല്‍ ഉണ്ടാക്കണമെന്ന് ആരാണ് നിശ്ചയിച്ചത്? വിശ്വാസികളോടു കൂടിയാലോചിച്ചിരുന്നോ? ഇപ്പോഴിറക്കിയതുപോലൊരു നോട്ടീസെങ്കിലും ഇറക്കി അഭിപ്രായസ്വരൂപണത്തിന് അന്നു ശ്രമിച്ചു കൂടായിരുന്നോ? 'No Taxation without representation' എന്നാണല്ലോ. 
    4)         ഇത്തരം സ്ഥാപനങ്ങള്‍ ഉണ്ടാക്കിയേതീരൂ എന്നാണെങ്കില്‍, ഇനിമുതല്‍ കമ്പനി ആക്റ്റനുസരിച്ച് പബ്ലിക്/പ്രൈവറ്റ് കമ്പനിയായി രജിസ്റ്റര്‍ ചെയ്ത്  പ്രവര്‍ത്തിക്കണം. ഷെയറുകള്‍ വിറ്റ് മൂലധനമുണ്ടാക്കാം. ലാഭകരമായ ബിസിനസായതിനാല്‍ ഓഹരി വാങ്ങാന്‍ ആളുകള്‍ ക്യൂ നില്‍ക്കും. ഈ രാജ്യത്തു മാത്രമല്ല, വിദേശത്തും വന്‍കിട ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത് അങ്ങനെയാണ്. അല്ലെങ്കില്‍, സൊസൈറ്റീസ് ആക്റ്റനുസരിച്ച് സഹകരണസംഘമായി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കണം.
    5)         ആശുപത്രി പണിയാന്‍ മുമ്പു സമാഹരിച്ച പണമുപയോഗിച്ച് സെന്റ് തോമസ് കോളേജ് കാമ്പസില്‍ പണിതുയര്‍ത്തിയ 'അല്‍ഫോന്‍സിയന്‍ കൊട്ടാര'ത്തില്‍ കിടന്ന് ഒരാഴ്ച തിന്നു കുടിച്ച് കൂത്താടിയ CBCI മെത്രാന്‍സംഘത്തോട് വാങ്ങിക്കൂ, ആശുപത്രി പണിക്കുള്ള പണം.
    6)         ലക്ഷത്തിനടുത്തു പെന്‍ഷന്‍തുക വാങ്ങുന്ന എത്രയോ കത്തനാരന്മാര്‍ പാലാരൂപതയില്‍ത്തന്നെയുണ്ട്! നിങ്ങളൊക്കെ 15-ഉം 20-ഉം ലക്ഷങ്ങളുടെ വാഹനങ്ങളില്‍ സഞ്ചരിക്കുന്നത് ഒഴിവാക്കിയാല്‍ത്തന്നെ എന്തുമാത്രം പണം ലാഭിക്കാം. നിങ്ങള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ടവരല്ലേ?
    7)         തമിഴ്‌നാട്ടിലെ കാപ്പിത്തോട്ടവും മുന്തിരിത്തോട്ടവും വിറ്റുകിട്ടിയ കോടികള്‍ എന്തു ചെയ്തു? അതു സ്വന്തം വീട്ടില്‍നിന്നു കൊണ്ടുവന്നതൊന്നുമല്ലല്ലോ; വിശ്വാസികളില്‍നിന്നു കിട്ടിയ സംഭാവന ഉപയോഗിച്ചുതന്നെ വാങ്ങിയതല്ലേ!
    8)         ഈയിടെ റിവര്‍ വ്യൂ റോഡിനായി സ്ഥലം വിട്ടുകൊടുത്ത വകയില്‍ 16 കോടി സര്‍ക്കാരില്‍നിന്നു കിട്ടിയത് എന്തു ചെയ്തു? അത് ഈ സ്‌പെഷ്യാലിറ്റി ആശുപത്രി പണിയാന്‍ മുടക്കിക്കൂടേ? അതിനുപകരം ആരോടും ചോദിക്കാതെ, സെന്റ് തോമസ് പ്രസ്സിനു സമീപം അടുത്ത ഷോപ്പിംഗ് കോംപ്ലക്‌സിന് അടിത്തറയിട്ടിരിക്കുന്നു! നിങ്ങളുടെ ഈ പണാര്‍ത്തി എന്നു തീരും?
    9)         ഷോപ്പിങ്ങ് കോംപ്ലക്‌സുകളുടെ വരുമാനമൊക്കെ എവിടെപ്പോകുന്നു? വിശ്വാസികളുടെ മൂലധനത്തില്‍ ഷോപ്പിംഗ് കോംപ്ലക്‌സുകളും ഹോസ്പിറ്റലുകളുമൊക്കെ പണിത് ലാഭംകൊയ്യുകയെന്നതാണോ നിങ്ങളുടെ വചന ശുശ്രൂഷ?
    10)       ഇടവകകളിലെ വരുമാനത്തിന്റെ പത്തും പന്ത്രണ്ടും ശതമാനം കപ്പം പിരിച്ചുകിട്ടുന്ന കോടികള്‍ എവിടെപ്പോകുന്നു, മെത്രാനേ? ചേര്‍പ്പുങ്കലില്‍ ഉണ്ണിയേശുവിനെയും ഭരണങ്ങാനത്ത് വി.അല്‍ഫോന്‍സയെയും പാലായിലും കൂത്താട്ടുകുളത്തും യൂദാശ്ലീഹായെയും വിറ്റു വാരിക്കൂട്ടുന്ന കോടികള്‍ എവിടെ അപ്രത്യക്ഷമാകുന്നു?
    11)       രൂപതാ കോര്‍പ്പറേറ്റുവക വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ജോലികളിലേറെയും സമുദായത്തിലെ അതിന്യൂനപക്ഷമായ സന്ന്യസ്തര്‍ക്കും പുരോഹിതര്‍ക്കും നല്‍കി രൂപതയുടെ വരുമാനം കൂട്ടുകയാണല്ലോ. ആ പണമൊക്കെ എന്തു ചെയ്യുന്നു? അവയുടെ ഉടമകളായ ഞങ്ങളുടെ മക്കള്‍ക്കും സഹോദരങ്ങള്‍ക്കും 5-6 അംഗങ്ങളടങ്ങുന്ന കുടുംബം പോറ്റാനായി കിട്ടേണ്ട, അക്രൈസ്തവരുടെ കൂടിയായ നികുതിപ്പണം, കുടുംബജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒളിച്ചോടി ഒറ്റയാള്‍ജീവിതക്കാരായ നിങ്ങള്‍ക്കെടുക്കാന്‍ എന്തവകാശം? സര്‍ക്കാര്‍ശമ്പളം കിട്ടുന്ന ജോലി ചെയ്യുന്നതാണോ സന്ന്യസ്ത-പൗരോഹിത്യ ദൈവവിളി?
    12)       നിങ്ങള്‍ ദശാംശം ചോദിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? യേശു എവിടെയാണ് ദശാംശത്തിന്റെ കാര്യം പറഞ്ഞിട്ടുള്ളത്? നിങ്ങളിപ്പോഴും പഴയനിയമകാലത്താണോ ജീവിക്കുന്നത്? ഒരു സമാന്തരസര്‍ക്കാരായി പ്രവര്‍ത്തിക്കാന്‍ ആരാണ് നിങ്ങള്‍ക്കധികാരം നല്‍കിയത്? ഞങ്ങളുടെ വോട്ടുമേടിച്ച് അധികാരത്തില്‍ വന്നവരല്ലല്ലോ നിങ്ങള്‍? ഞങ്ങളുടെ ആത്മീയശുശ്രൂഷകരായ നിങ്ങള്‍ എങ്ങനെയാണ് ഞങ്ങളുടെ ഭരണാധികാരികളാകുന്നത്?
    13)       അധ്യാപകര്‍ ശമ്പളത്തില്‍നിന്ന് ഒരു ലക്ഷം നല്‍കണമത്രെ! കൊല്ലങ്ങളായി ശമ്പളത്തില്‍നിന്ന് അരമനയിലേക്ക് പിടിച്ചുപറിച്ചതൊക്കെ എന്തു ചെയ്തു? ഞങ്ങള്‍ക്കാ കണക്കൊന്നു കാണണം. കാണ്ടാമൃഗം തോല്‍ക്കുന്ന തൊലിക്കട്ടിതന്നെ നിങ്ങള്‍ക്ക്. ഞങ്ങളുടെ മാതാപിതാക്കള്‍ പിടിയരിയും നേര്‍ച്ചയും സംഭാവനയും ദാനവും നല്‍കി, ചോരനീരാക്കി പടുത്തുയര്‍ത്തിയ ഈ സ്ഥാപനങ്ങള്‍ ഞങ്ങളില്‍നിന്നു തട്ടിയെടുത്തതുംപോരാഞ്ഞ്, കുടുംബം പോറ്റാന്‍ സര്‍ക്കാര്‍ നല്‍കുന്ന ശമ്പളം അരമനയില്‍നിന്ന് ഔദാര്യം തന്നതാണെന്ന മട്ടില്‍ ചോദിക്കുന്നു! നാണമില്ലേ നിങ്ങള്‍ക്ക്? ഞങ്ങളുടെ വിദ്യാലയങ്ങള്‍ ഞങ്ങളെ തിരിച്ചേല്പിക്കൂ. വിശ്വാസികള്‍ തിരഞ്ഞെടുക്കുന്ന പള്ളിക്കമ്മറ്റികളിലൂടെയും രൂപതാട്രസ്റ്റ് അസംബ്ലിയിലൂടെയും അവ ഭരിക്കുവാന്‍ പള്ളിക്കാര്‍ക്കറിയാം.
    14)       നട്ടെല്ലൊടിഞ്ഞിരിക്കുന്ന കര്‍ഷകനും നല്‍കണമത്രെ ഒരു മാസത്തെ  വരുമാനം! ഉള്ളതില്‍നിന്നു മിച്ചം പിടിച്ചും കടമെടുത്തും വീടുപണിത് നടുവൊടിഞ്ഞിരിക്കുന്നവനോടും ദശാംശം ചോദിക്കാന്‍ ധൈര്യം കാണിക്കുന്ന നിങ്ങള്‍ മനുഷ്യരോ ചെകുത്താന്മാരോ? ഒരു മാസത്തെ ആയുസ്സിന്റെ കാര്യംപറഞ്ഞ് പണത്തിനുവേണ്ടി വിലപേശുന്ന ദൈവദൂഷകരേ, നിങ്ങളുടെ ശാപത്തിനെന്തുവില, എന്തു ശക്തി? ശാപവും അനുഗ്രഹവും നിങ്ങളുടെ കൈയിലോ?
    15)       ഹോസ്പിറ്റല്‍ പണിതുകഴിഞ്ഞാലുടന്‍ ഒരു വന്‍കിടപണമിടപാട് കമ്പനിക്ക് അതു വില്‍ക്കാന്‍ അച്ചാരം വാങ്ങിയതായി കേള്‍ക്കുന്നതു ശരിയാണോ, മെത്രാനേ? അതിനു മുമ്പേ കിട്ടുന്നതിങ്ങു പോരട്ടെ എന്നാണല്ലേ?
    16)       സ്വന്തമായി നിയമമുണ്ടാക്കി, അതു സ്വയം വ്യാഖ്യാനിച്ച്, സ്വയം വിചാരണചെയ്ത്, സ്വയം ശിക്ഷയും വിധിച്ചു നടപ്പാക്കുന്ന ഏകാധിപത്യത്തിന്റെ പിന്തുടര്‍ച്ചക്കാരായി ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നിലകൊള്ളുന്ന മെത്രാനും കൂട്ടരും ഈ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ സ്‌പെഷ്യല്‍ അധികാരികളാവും എന്നതില്‍ ഞങ്ങള്‍ക്കു സംശയമില്ല. ആ ഗെയിറ്റു കടക്കാനുള്ള അനുവാദത്തിനുവേണ്ടി ഞങ്ങള്‍ കാത്തുനില്‍കേണ്ടിവരുമെന്നും അറിയാം.  അതുകൊണ്ട് ഈ അടിമത്തത്തിനുവേണ്ടി ഞങ്ങള്‍/നാട്ടുകാര്‍ പിരിവു നല്‍കുന്നതെന്തിന്? സംഭാവന തന്ന് നോക്കുകൂലിക്കാരായ നിങ്ങളെ ഇനിയും ചുമക്കാന്‍ ഞങ്ങള്‍ക്കു മനസ്സില്ല. കമ്പനിയോ സൊസൈറ്റിയോ ആയി രജിസ്റ്റര്‍ ചെയ്താല്‍ കൃത്യമായ കണക്കു കാണിക്കേണ്ടി വരുമെന്നതാണ് നിങ്ങളുടെ ഭയമെന്നു ഞങ്ങള്‍ക്കറിയാം. കണക്ക് കാണണമെന്നതുതന്നെയാണ് ഞങ്ങളുടെ ആവശ്യം.
    കത്തോലിക്കാമെത്രാന്മാരേ, പുരോഹിതരേ, നിങ്ങള്‍ക്കെന്തിനാണ് ഇത്രയേറെ കള്ളപ്പണം? നിങ്ങളുടെ ഉഡായിപ്പു സംഘം ധൂര്‍ത്തും സ്ത്രീപീഡനവും ബാലപീഡനവും കൊലപാതകവും നടത്തിയിട്ട് ഈ കള്ളപ്പണംകൊണ്ട് രക്ഷപെടുന്ന പരിപാടി ഇനിയെങ്കിലും അവസാനിപ്പിച്ചേ മതിയാകൂ. എല്ലാം മെത്രാന്റെ കാല്‍ക്കല്‍ അടിയറവയ്ക്കുന്ന അല്പവിശ്വാസികളേ, നിങ്ങള്‍ മനസ്സിലാക്കേണ്ട ഒരു സത്യമുണ്ട്; സ്ത്രീപീഡനത്തിനും ബാലപീഡനത്തിനും നഷ്ടപരിഹാരം കൊടുക്കാന്‍ പള്ളികളും പള്ളിവകസ്ഥാപനങ്ങളും വിറ്റുതുലച്ച് വിദേശത്തെ രൂപതകളും ഇടവകകളുമെല്ലാം പാപ്പരായിക്കൊണ്ടിരിക്കുകയാണ് എന്ന സത്യം. ഇവിടെയും അതാവര്‍ത്തിക്കാന്‍ അധികം വൈകില്ല. നമ്മുടെ സ്വത്തുക്കള്‍ വിറ്റുതിന്ന് പൊടിയും തട്ടി ഇവര്‍ പോകുന്ന കാലം വിദൂരമല്ല. അതുകൊണ്ട് നമ്മള്‍ ജാഗരൂകരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
    ഇനിയും ഈ പിരിവുമായി മുമ്പോട്ടു പോകാനാണ് പാലായിലെ പുരോഹിതമാഫിയാസംഘത്തിന്റെ ഭാവമെങ്കില്‍ മെത്രാസനപ്പടിക്കല്‍ ഞങ്ങള്‍ കുത്തിയിരിപ്പുസത്യഗ്രഹം നടത്തും എന്നു മുന്നറിയിപ്പു നല്‍കാന്‍കൂടി ഈ അവസരം ഉപയോഗിക്കുകയാണ്...
    അച്ചന്മാര്‍ക്കും മെത്രാന്മാര്‍ക്കും സാമാന്യബുദ്ധി പണയം വച്ചിട്ടില്ലാത്ത ചിന്തിക്കുന്ന ക്രൈസ്തവരേ, വിശ്വാസിസമൂഹത്തിനെതിരെ രൂപതാധികാരം നടത്തുന്ന സംഘടിതമായ അക്രമത്തെയും അനീതിയെയും നേരിടാന്‍ യേശുവില്‍ ധീരരാകൂ, നീതിക്കായി അണിചേരൂ!
    ''സ്വാതന്ത്ര്യത്തിലേക്കാണ് ക്രിസ്തു നമ്മെ മോചിപ്പിച്ചിരിക്കുന്നത്. അതിനാല്‍ ഉറച്ചുനില്‍ക്കുക. അടിമത്തത്തിന്റെ നുകത്തിനുകീഴില്‍ വീണ്ടും നിങ്ങള്‍ അമരരുത്'' (ഗലാ. 5:1).
    'കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാന' (KCRM) ത്തിനുവേണ്ടി,       
    സി.വി. സെബാസ്റ്റ്യന്‍ മ്ലാട്ടുശ്ശേരില്‍ (പ്രസിഡണ്ട്) (9496128188)        
    കെ. ജോര്‍ജ് ജോസഫ് കാട്ടേക്കര (ട്രഷറര്‍) (7012445746)  
    ഷാജു ജോസ് തറപ്പേല്‍ (സെക്രട്ടറി) (94966540448)
     
                  
                  
                  


    Friday, July 21, 2017

    ''നിന്റെ രാജ്യം'' വരാറായി ! ആശ്വാസമായി

    മീഡിയാകളിൽ ദിലീപ് ഭാവനയിൽപോലും ചെയ്യാത്ത കുറ്റത്തിന് [പിസി യുടെ ഭാഷ്യം] ദിനവും അപമാനത്തിന്റെ തല്ലുവാങ്ങുമ്പോൾ , നാളെ കൽപറ്റയിൽ നിന്നും 'വിശുദ്ധനാകേണ്ട' ഒരു പരിശുദ്ധ പാതിരിപയ്യൻ ''സജി ജോസഫ്'' , സ്വവർഗ രതിയിൽ 'വിശേഷപട്ടം' വാങ്ങി റോമിലേക്കു പോകാൻ ശ്രമിക്കവേ അറസ്റ്റിലായ! പാതിരിയുടെ ''കർത്താവിന്റെ മണവാട്ടിമാരെ'' മടുത്ത ഈ സ്വവർഗ രതിയൊക്കെ പാടിപ്പഴകിയ ഏതോ പാട്ടുപോലെ മീഡിയാകൾ ആകെ തഴഞ്ഞു കളഞ്ഞപ്പോൾ , പള്ളിപരിശർക്കു തെല്ലൊരാശ്വാസമായി! എങ്കിലും നഴ്സസ് സമരത്തിൽപോലും ''പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല'' എന്ന ഭാവേന കത്തനാരും കർദ്ദിനാളും ളോഹയ്ക്കുള്ളിൽ തണുപ്പകറ്റി ഉറക്കം നടിച്ചു കിടന്നു ! .......
    1960 മുതൽ 2015 വരെ usa കാനഡ ഓസ്‌ട്രേലിയ യൂറോപ്പ്‌ ഗൾഫ് നാടുകളിൽ ഉപജീവനാർത്ഥം നാടുവിട്ടോടിച്ചെന്ന നഴ്സസ് ആൻഡ് sslc husbands വിയർത്തുണ്ടാക്കിയ കാശുമുഴുവൻ കളർ ളോഹകൾ ഭക്തി രസത്തിൽ അടിച്ചുമാറ്റിയ കാശുകൊണ്ടാണീ പള്ളിയായ പള്ളികളും മെഡിക്കൽ വിദ്യാഭ്യാസ മേഖലകളിലെ കെട്ടിട നിർമാണവും കത്തനാര് നടത്തിയതെന്ന് പറഞ്ഞാൽ ആരും മൂക്കത്തു വിരൽ വയ്ക്കില്ല ! എന്നാൽ കഴിഞ്ഞയിടെ മീഡിയായിൽ ഒരു ലണ്ടൻ നേഴ്സ് ഇനിയും വല്ല കത്തനാര് മോന്മാരും അങ്ങോട്ടെങ്ങാനും പിരിവിനു ചെന്നാൽ ''ളോഹയൂരിയെ വീടൂ'' എന്ന മട്ടിൽ ഒരു ലൈവ് facebook മീഡിയായിലാകെ വിതറി ! കേട്ടപ്പോൾ എനിക്ക് മേലാകെ കോരിത്തരിച്ചു ! പണ്ട് പള്ളിയിൽ ഗോപസ്ത്രീകളാകാൻ കൊത്തിച്ചവരുടെ ഉദരങ്ങളിൽ പിറന്ന ഇന്നിന്റെ ''ഭാരത സ്ത്രീകൾ'' തികഞ്ഞ ഭാവശുദ്ധിയോടെ പാതിരിയെ വിരട്ടുന്നു ! ഭേഷ് ബെലെ ഭേഷ് ! ''നിന്റെ രാജ്യം'' വരാറായി ! ആശ്വാസമായി ....samuelkoodal

    Wednesday, July 19, 2017

    Fr. Peedakan


    നഴ്സുമാരുടെ സമരത്തിന് വളരെയധികം പ്രാധാന്യം

    https://www.facebook.com/unakottayamofficial/videos/vb.2016608815229427/2023866241170351/?type=2&theater
    പേജ് ലൈക്കുചെയ്‌തു · 2 hrs 
     
    ഈ ചേച്ചിക്ക് ഒരു സ്പെഷ്യൽ താങ്ക്സ്, എന്താന്നുവച്ചാൽ ന്യൂസ്18 നഴ്സുമാരുടെ സമരത്തിന് വളരെയധികം പ്രാധാന്യം നൽകി പ്രധാന വാർത്തയായിട്ടാണ് റിപ്പോർട്ട് ചെയ്യുന്നേ.
    #news18_supports_una
    #thanks_news18