Translate

Tuesday, July 30, 2019

മികച്ച സേവനത്തിനും പ്രതിഭയ്ക്കും അംഗീകാരം



ടോമി മെത്തിപ്പാറ

(കെസിആർഎം നോർത് അമേരിക്ക സ്വീകരണ കമ്മിറ്റി)

വിശ്വാസ സംരക്ഷണത്തിനും ക്രിസ്‌തു വിഭാവനം ചെയ്‌ത മാതൃകയിൽ കത്തോലിക്കാ സഭയെ നവീകരിക്കുന്നതിനും ദൈവദാനമായി ലഭിച്ച ജീവിതം ഏതാണ്ട് പൂർണമായും സമർപ്പിക്കുകയും സാമൂഹ്യ, സാംസ്‌കാരിക മാധ്യമ മേഖലകളിൽ പ്രതിഭ തെളിയിക്കുകയും ചെയ്‌ത നാല് ഉത്കൃഷ്ട വ്യക്തിത്വങ്ങളെ കെസിആർഎം നോർത് അമേരിക്ക അതിൻറെ ഷിക്കാഗോ കോൺഫെറൻസിൽവെച്ച് ആദരിക്കുന്നു. ഓഗസ്റ്റ് 10, 2019 ശനിയാഴ്ച ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളിലാണ് സമ്മേളനം നടത്തപ്പെടുന്നത്. ഡോ ജെയിംസ് കോട്ടൂർ, ജോർജ് മൂലേച്ചാലിൽ, ആനി ജേക്കബ്, എ സി ജോർജ് എന്നിവരുടെ നിസ്വാർത്ഥ സേവനമാണ് ആ സമ്മേളനത്തിൽ ആദരിക്കപ്പെടുന്നത്.

അര മൂറ്റാണ്ടിനുമേൽ പത്രപ്രവർത്തന രംഗത്ത് നൽകിയിട്ടുള്ള സ്‌തുത്യർഹ സേവനത്തിനുള്ള ആദരമാണ് ഡോ ജെയിംസ് കോട്ടൂരിന് ലഭിക്കുന്നത്. അന്താരാഷ്‌ട്ര നിലവാരമുള്ള നിരവധി പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായി ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഇപ്പോൾ കെസിആർഎം എന്ന സഭാനവീകരണ പ്രസ്ഥാനത്തിൻറെ കീഴിൽ പ്രസിദ്ധീകരിക്കുന്ന 'ചർച്ച് സിറ്റിസൺസ് വോയിസ്'-ൻറെ ചീഫ് എഡിറ്ററാണ്. കോൺസ്റ്റൻറൈൻ ചക്രവർത്തി സ്ഥാപിച്ച ക്രിസ്തുസഭയും ആ സഭയിലെ ആഢംബരത്തിൽ മുങ്ങിക്കിടക്കുന്ന അധികാരികളേയും കോട്ടൂരിൻറെ തൂലിക പ്രഹരിച്ചുകൊണ്ടിരിക്കുന്നു. നസ്രത്തിലെ പാവപ്പെട്ട യേശുവിലേയ്ക്ക് തിരിയാനുള്ള ആഹ്വാനമാണ് അദ്ദേഹത്തിൻറെ സന്ദേശം.



സഭാനവീകരണപ്രസ്ഥാനത്തിന് നൽകുന്ന അതുല്ല്യ സേവനത്തിനുള്ള ആദരമാണ് ജോർജ് മൂലേച്ചാലിനുള്ളത്. 'ക്രൈസ്തവ ഐക്യവേദി' യുടെ സ്ഥാപക സെക്രട്ടറിയായി 1988-ൽ രംഗപ്രവേശംചെയ്‌ത്‌ അദ്ദേഹം സഭാനവീകരണരംഗത്ത് സജീവ പ്രവർത്തകനായി. 1990-ൽ ‘കേരള കത്തോലിക്ക സഭാനവീകരണ പ്രസ്ഥാന’-ത്തിന് രൂപം കൊടുത്ത് അതിൻറെ പ്രഥമ സെക്രട്ടറിയായി. 2012 മുതൽ 'സത്യജ്വാല' മാസികയുടെ ചീഫ് എഡിറ്ററായി പ്രവർത്തിക്കുന്നു.



ആതുരസേവനരംഗത്തെ നിസ്വാർത്ഥ സേവനങ്ങൾക്കും ദീനദയാലുത്ത പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമാണ് ആനി ജേക്കബിന് ലഭിക്കുന്നത്. 1969-ൽ വടക്കേ അമേരിക്കയിലേക്ക് കുടിയേറി നീണ്ട 35 സംവത്സരക്കാലം ആതുരസേവനരംഗത്ത് മികച്ച സേവനം നൽകി. ദീനദയാലുത്വത്തിൽ നൈസർഗികമായ വ്യക്തിപ്രഭാവമുള്ള ഉദാരചിത്തയാണ്, ആനി. ഒരു ദശാബ്ദക്കാലമായി ഫ്ലോറിഡായിലെ കൂപ്പർസിറ്റിയിൽ, ഭർത്താവ് ജോർജ് നെടുവേലിക്കൊപ്പം വിശ്രമജീവിതം നയിക്കുന്നു.

സാമൂഹ്യ സാംസ്കാരിക സാഹിത്യ രംഗങ്ങളിൽ നാല് പതിറ്റാണ്ടിലേറെയുള്ള സജീവ സാന്നിധ്യത്തിനും സേവനങ്ങൾക്കുമുള്ള ആദരമാണ് എ സി ജോർജിനെ കാത്തിരിക്കുന്നത്.1975-ൽ അമേരിക്കയിൽ കുടിയേറിയ എ സി ജോർജ് 35 വർഷക്കാലം ന്യൂ യോർക്കിൽ വസിച്ചു. ഇക്കലയിളവിൽ ന്യൂ യോർക്കിലെ സാമൂഹ്യ സാംസ്‌കാരിക മാധ്യമ മേഖലകളിൽ അദ്ദേഹത്തിൻറെ കൈയ്യൊപ്പ് പതിയാത്ത ഇടമില്ല. നിരവധി സംഘടനകളുടെ പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള അദ്ദേഹം അമേരിക്കയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള എഴുത്തുകാരനും കൂടിയാണ്. പോയ 10 വർഷക്കാലമായി ഹ്യൂസ്റ്റണിൽ താമസിക്കുന്ന അദ്ദേഹം മലയാളി പ്രസ് കൗൺസിലിൻറെ പ്രസിഡൻറുകൂടിയാണ്.

പ്രസിഡൻറ് ചാക്കോ കളരിക്കലിൻറെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം സഭാചരിത്രത്തിൽ അഗാധ പാണ്ഡിത്യം നേടിയിട്ടുള്ള എബ്രഹാം നെടുങ്ങാട്ട്‌ ഉത്‌ഘാടനം ചെയ്യും. ഡോ ജെയിംസ് കോട്ടൂർ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നൽകും. തുടർന്ന് 'ചർച്ച് ട്രസ്റ്റ് ബിൽ' എന്ന വിഷയത്തെ ആസ്‌പദമാക്കി വൈസ് പ്രസിഡൻറ് ജോസ് കല്ലിടുക്കിൽ പ്രബന്ധം അവതരിപ്പിക്കും. തുടർന്ന് വിശദമായ ചർച്ചയും നടത്തപ്പെടും.

ലഞ്ചിനുശേഷം സെക്രട്ടറി ജെയിംസ് കുരീക്കാട്ടിൽ പ്രവർത്തനറിപ്പോർട്ടും ട്രഷറർ ജോർജ് നെടുവേലിൽ ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിക്കും. സ്വതന്ത്ര ചിന്തകനും മികച്ച എഴുത്തുകാരനുമായ ജോസഫ് പടന്നമാക്കൽ ഈ സെഷനിൽ പ്രധാന സന്ദേശം നൽകും. തുടർന്ന് സോവനീർ പ്രകാശനം നടത്തപ്പെടും.

എല്ലാവരേയും ഒരിക്കൽക്കൂടി സമ്മേളനത്തിലേക്ക്‌ സംഘാടകർ ഹാർദവമായി സ്വാഗതം ചെയ്യുന്നു.

Monday, July 29, 2019

അത്മായസംഘടനാനേതാവിനെതിരെ ജാമ്യമില്ലാ കേസ്

ക്രിമിനല്‍ നടപടി നിയമം 154 വകുപ്പ് പ്രകാരം 576/19 ആയി രജിസ്റ്റര്‍ ചെയ്തിരുന്ന എഫ്.ഐ.ആറില്‍ ഐപിസി 1860ലെ 228, 509, കേരള പോലീസ് ആക്ട് 2011 ലെ 120(ഒ) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്

കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീയെയും അവരുടെ സഹവാസികളായ കന്യാസ്ത്രീകളെയും ചാനല്‍ ചര്‍ച്ചകളിലും ഫേസ്ബുക്ക്, യൂ ട്യൂബ് എന്നീ മാധ്യമങ്ങളില്‍ കൂടി അധിക്ഷേപിക്കുകയും ചെയ്തുവെന്ന പരാതിയില്‍ അത്മായ സംഘടന നേതാവിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്. കുറവിലങ്ങാട് പോലീസ് ആണ് കെന്നഡി കരിമ്പിന്‍കാലായില്‍ എന്നയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കന്യാസ്ത്രീകള്‍ കോട്ടയം എസ്.പിക്ക് കൊടുത്ത പരാതി കുറവിലങ്ങാട് പോലീസിന് കൈമാറുകയായിരുന്നു.
ക്രിമിനല്‍ നടപടി നിയമം 154 വകുപ്പ് പ്രകാരം 576/19 ആയി രജിസ്റ്റര്‍ ചെയ്തിരുന്ന എഫ്.ഐ.ആറില്‍ ഐപിസി 1860ലെ 228, 509, കേരള പോലീസ് ആക്ട് 2011 ലെ 120(ഒ) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഏപ്രില്‍ 14നാണ് കന്യാസ്ത്രീകള്‍ പരാതി നല്‍കിയിരിക്കുന്നതെന്ന് പോലീസ് പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു.
കുറവിലങ്ങാട് പോലീസ് സ്‌റ്റേഷന്‍ ക്രൈം 746/18 ാം നമ്പര്‍ കേസിലെ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കേസില്‍ നിന്നും രക്ഷിക്കണമെന്നുള്ള ഉദ്ദേശത്തോടെ ആവലാതിക്കാതിയെയും അവരുടെ കൂടെ സന്യാസജീവിതം നയിച്ച് സേവനം അനുഷ്ഠിക്കുന്ന കുറവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ ആവലാതിക്കാരിയുടെ സഹപ്രവര്‍ത്തകയേയും ഫ്രാങ്കോക്കെതിരായ കേസിലെ ഇരയുടെ പേര് വെളിവാക്കുന്ന രീതി വ്യംഗമായ പേരുകള്‍ ഉപയോഗിച്ച് 17/10/2018 ന് ഫേസ്ബുക്ക് വഴിയും ചാനല്‍ പരിപാടിയിലും 10/02/2019 തീയതി യു ട്യൂബ് വഴിയും സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് ആവലാതിക്കാരിയേയും പരാതിക്കാരിയെയും പൊതുജന മധ്യത്തില്‍ മാനഹാനിയും മനോവിഷമവും സൃഷ്ടിച്ച് നിത്യജീവിതത്തില്‍ ശല്യമായി തീരുന്ന വിധം പ്രവര്‍ത്തിച്ചുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
അതേസമയം, തനിക്കെതിരെ കേസെടുത്ത കാര്യം ഇന്ന് സ്‌റ്റേഷനില്‍ നിന്ന് എസ്.ഐ വിളിച്ചപ്പോഴാണ് അറിഞ്ഞതെന്ന് കെന്നഡി കരിമ്പിന്‍കാലായില്‍ പ്രതികരിച്ചു. ചാനല്‍ ചര്‍ച്ചകളിലും മറ്റും പറഞ്ഞ കാര്യങ്ങളാവാം കേസിനു അടിസ്ഥാനം. അല്ലാതെ താന്‍ ഇവര്‍ക്കെതിരെ നേരിട്ടോ അല്ലാതെയോ ഒരിടത്തും ഒന്നും പറഞ്ഞിട്ടില്ല. 120 വകുപ്പ് എങ്ങനെയാണ് തനിക്കെതിരെ വന്നതെന്ന് അറിയില്ല. 120 വകുപ്പ് വരുമ്പോള്‍ താന്‍ മാത്രമാവില്ല കേസില്‍ വരികയെന്നും അദ്ദേഹം പറഞ്ഞു. സേവ് സീറോ മലബാര്‍ ഫോറം എന്ന സംഘടനയുടെ പേരിലായിരുന്നു ഇദ്ദേഹം ചാനല്‍ ചര്‍ച്ചകളില്‍ പ്രതികരിക്കാന്‍ വന്നിരുന്നത്.
http://www.mangalam.com/news/detail/325174-latest-news-bp-franco-mulakkal-case-fir-against-laity-leader-for-slandering-nuns.html

NB
Shyju Antony

ഫ്രാങ്കോ കേസ്
തെളിവ് നശിപ്പിക്കൽ വ്യാപകമായി നടക്കുന്നു എന്നു സംശയിക്കേണ്ടിയിരിക്കുന്നു. Forensic Science Laboratory റിപ്പോർട്ട് കൈപ്പറ്റിയ പ്രതി അതോടൊപ്പം കൊടുത്ത DVD വേണമെന്ന് നിർബന്ധപൂർവം ആവശ്യപ്പെടുകയായിരുന്നു. പൊലീസ് ഈ റിപ്പോർട്ടുകൾ കൊടുത്തില്ല എന്നായിരുന്നു വ്യാപക പ്രചാരണം. എന്നാൽ ഈ റിപ്പോർട്ടിൻ്റെ കസ്റ്റോഡിയൻ കോടതിയാണ്. FSL നേരിട്ട് കോടതിക്കാണ് റിപ്പോർട്ട് കൊടുക്കുന്നത്. പൊലീസിന് കോപ്പി മാത്രമാണ് കൊടുക്കുക. പ്രതിയുടെ നിർബന്ധപ്രകാരം DVD കോപ്പി എടുത്തു കൊടുക്കാൻ കോടതി സമ്മതിച്ചു. എന്നാൽ ഇന്ന് കോടതിയിൽ DVD പരിശോധിച്ചപ്പോൾ കോടതിയുടെ കൈയ്യിലുള്ള ഒറിജിനലും പൊലീസിൻ്റെ കയ്യിലുള്ള കോപ്പിയും വ്യത്യാസപ്പെട്ടിരിക്കുന്നു. പൊലീസിൻ്റ കോപ്പിയിൽ ഫോൾഡർ രണ്ടും മൂന്നും ബ്ളാങ്കാണ്. എന്നാൽ കോടതിയിലുള്ളതിൽ ഫയലുണ്ട്. കോടതി FSL ലാബിനോട് പൊലീസിന് മുഴുവൻ ഫയലുമുള്ള DVD കൊടുക്കാൻ നിർദ്ദേശിച്ചു

Friday, July 26, 2019

ഞങ്ങളെക്കൊണ്ട് കുരിശെടുപ്പിക്കാതെ നിങ്ങള്‍ സ്വയം കുരിശെടുത്തത് ഒരു മാറ്റത്തിന്റെ തുടക്കം;

എറണാകുളത്തെ വൈദികരുടെ സമരത്തെ പിന്തുണച്ച് സി.അനുപമയുടെ പിതാവ്

''രാജാവ് നഗ്നാണെന്ന് വിളിച്ചുപറയുന്ന കുട്ടിയുടെ ആര്‍ജ്ജവമെങ്കിലും, മെത്രാന്മാരേ,  നിങ്ങള്‍ക്കില്ലെങ്കില്‍, അതു വിശ്വാസസമൂഹത്തിനു നിങ്ങളോടുള്ള സ്‌നേഹവും വിശ്വാസവും നഷ്ടമാക്കും.''
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ പ്രതിഷേധ ഉപവാസ സത്യാഗ്രഹം നടത്തിയതിനെ പിന്തുണച്ച് സി.അനുപമ എം.ജെയുടെ പിതാവ് കെ.എം വര്‍ഗീസ്. ഞങ്ങളെക്കൊണ്ട് കുരിശെടുപ്പിക്കാതെ നിങ്ങള്‍ സ്വയം കുരിശെടുത്തത് ഒരു മാറ്റത്തിനുള്ള തുടക്കമാണെന്ന് വര്‍ഗീസ് പറയുന്നു. 

ഇത് കേരള സഭയിലും ഭാരതസഭയിലും ഒരു മാറ്റത്തിന്റെ തുടക്കംമാത്രമായി കണക്കാക്കിയാല്‍ മതി. കഴിഞ്ഞ വര്‍ഷം നടന്ന കന്യാസ്ത്രീകളുടെ സമരത്തിനു ഉത്തരവാദികള്‍ സഭാനേതൃത്വം തന്നെയല്ലേ? ഈ സമരം കൊണ്ട് കന്യാസ്ത്രീകളോടുള്ള സമീപനത്തില്‍ വൈദീകര്‍ക്കും മെത്രാന്മാര്‍ക്കും വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

കെ.എം വര്‍ഗീസ് 'മംഗളം ഓണ്‍ലൈന്' അയച്ച കത്തിലാണ് വൈദിക സമരത്തെ പിന്തുണക്കുകയും ഒപ്പം സഭാനേതൃത്വത്തിനു പറ്റിയ പിഴവുകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നത്. കത്തിന്റെ പൂര്‍ണ്ണരൂപം:
വൈദികരുടെ പ്രതിഷേധം ഒരു മാറ്റത്തിന്റെ തുടക്കം
എറണാകുളം അങ്കമാലി അതിരൂപത എന്നു പറയുന്നത് ഒരു വലിയ കുടുംബം ആണ്. അതിന്റെ കാരണവരാണ് കര്‍ദിനാള്‍ ആലഞ്ചേരി തിരുമേനി. അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ ഉപദേശംകേട്ട്, തന്നിഷ്ടപ്രകാരം കാട്ടുകൂട്ടിയ ചില ക്രയവിക്രയങ്ങളും തിരിമറികളും ആണ് മക്കള്‍ ചോദ്യം ചെയ്തതും പ്രതിഷേധിച്ചതും. അമ്മയെ തല്ലിയാലും രണ്ടുപക്ഷം കാണുമല്ലോ? അത് ഇവിടെയുമുണ്ട്. വൈദികര്‍ നടത്തിയ പ്രതിഷേധം കേരളസഭയിലും ഭാരതസഭയിലും ഒരു മാറ്റത്തിന്റെ തുടക്കം മാത്രമായി കണക്കാക്കിയാല്‍ മതി. കഴിഞ്ഞ വര്‍ഷം നടന്ന കന്യാസ്ത്രീ സമരത്തിനു ഉത്തരവാദികള്‍ സഭാനേതൃത്വം തന്നെയല്ലേ? പ്രസ്തുത സമരംമൂലം കന്യാസ്ത്രീകളുള്ള സമരത്തില്‍ വൈദികര്‍ക്കും മെത്രാന്മാര്‍ക്കും വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ.
കര്‍ദിനാള്‍പക്ഷം, നുണപ്രചാരണം നടത്തിയും പുലഭ്യം വിളിച്ചും വൈദികരെയും വിശ്വാസികളെയും അപകീര്‍ത്തിപ്പെടുത്തുവാന്‍ നടത്തുന്ന ശ്രമങ്ങളില്‍ നിന്നും സ്‌നേഹബുദ്ധ്യ പിന്‍തിരിയുകയാണ് അഭികാമ്യം. പ്രിയ വൈദികരെ, സത്യത്തിനും നീതിക്കും വേണ്ടിയുള്ള ഈ ധര്‍മ്മസമരത്തില്‍, ഞാന്‍ ഉള്‍പ്പെടെയുള്ള നീതിബോധവും അര്‍പ്പണ മനോഭാവവുമുള്ള വിശ്വാസികള്‍ നിങ്ങളോടൊപ്പം ഉണ്ട്. ഞങ്ങനെക്കൊണ്ട് കുരിശ് എടുപ്പിക്കാതെ, നിങ്ങള്‍ സ്വയം കുരിടെുത്ത് മാറ്റത്തിനായി തുടക്കംകുറിക്കുമ്പോള്‍ ഞങ്ങളും നിങ്ങളുടെ പിന്നാലെയുണ്ട്.
സുദീര്‍ഘമായ ചരിത്രം ഉറങ്ങുന്ന എറണാകുളം അങ്കമാലി അതിരൂപതയില്‍ ഫാ.ജോസഫ് പാറേക്കാട്ടില്‍ അനുഷ്ഠിച്ച സമരം, കര്‍ദിനാളിനെതിരെയല്ല, മറിച്ച് കര്‍ദിനാള്‍ ആലഞ്ചേരിയെ പോലെയുള്ള നിരവധിപേരുടെ തെറ്റായ ചെയ്തികള്‍ക്കും പ്രവണതകള്‍ക്കും എതിരെയാണ് എന്നാണ് മനസ്സിലാക്കുന്നത്. ക്രിസ്തീയ വിശ്വാസത്തേയും സനാതന മൂല്യങ്ങളെയും ധാര്‍മ്മിക അടിത്തറയേയും തകര്‍ക്കുന്ന പ്രവണതകളാണ് സഭയുടെ തലപ്പത്തിരിക്കുന്ന ചിലര്‍ കുറെ നാളുകളായി ചെയ്തുകൊണ്ടിരിക്കുന്നത്. സഭയിലെ ദീര്‍ഘദര്‍ശികളായവര്‍ തുടങ്ങിവച്ച ദിനപത്രത്തെ നശിപ്പിച്ചതില്‍ തലപ്പത്തിരിക്കുന്ന മെത്രാന്മാരുടെ പങ്ക് നിര്‍ണായകമാണ്. ആ പത്രത്തിന്റെ തലപ്പത്തിരുന്ന ഒരു കത്തനാരച്ചന്‍ ആണല്ലോ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഗര്‍ഭം സമ്മാനിച്ചിട്ട് അവളുടെ അപ്പന്റെ തലയില്‍ അത് വെച്ചുകെട്ടിയത്. അതോടൊപ്പം വിലമതിക്കാനാവാത്ത സാമ്പത്തികവും. എന്നാല്‍ ഈ രാജ്യത്തെ നിയമവ്യവസ്ഥകള്‍ അത്ര എളുപ്പത്തില്‍ മറികടക്കാനാവാത്തതിനാല്‍, പോക്‌സോ നിയമപ്രകാരം ആ വൈദികന്‍ ജയിലിലായി. അയാളെ അത്തരക്കാരനായി വളര്‍ത്തിയ മെത്രാന്മാര്‍ സുരക്ഷിതമായ വിശുദ്ധ കുപ്പായത്തില്‍ വിലസുന്നു. ഇത്തരം പ്രവണതകള്‍ മാറിയേ പറ്റൂ.
സഭയില്‍ ക്രയവിക്രയങ്ങള്‍ സുതാര്യമായിരിക്കണമെന്ന് നിഷ്‌കര്‍ഷിച്ച മഹാരഥന്മാര്‍ ഉണ്ടായിരുന്ന അതിരൂപതയാണ് എറണാകുളം-അങ്കമാലി. ളൂയിസ് പഴേപറമ്പില്‍, കണ്ടത്തില്‍ മാര്‍ അഗസ്റ്റിന്‍, കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍, കര്‍ദിനാള്‍ ആന്റണി പടിയറ, കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ എന്നിവര്‍ ഇരുന്നിരുന്ന കസേരയില്‍ കയറിക്കൂടിയിട്ടാണ് ജോര്‍ജ് ആലഞ്ചേരി ത്രൊപ്പോലീത്ത 'കര്‍ദിനാള്‍' പദവിയില്‍ എത്തിയത്. പരിപാവനവും വിശുദ്ധവുമായ ആ കസേരയില്‍ ഇരുന്നുകൊണ്ടാണ് സുതാര്യമല്ലാത്ത ക്രയവിക്രയങ്ങള്‍ അദ്ദേഹവും ഉപജാപക സംഘവും കൂടി നടത്തിയത്. അമിതമായ സമുദായ സ്‌നേഹം പ്രകടിപ്പിച്ച അദ്ദേഹം ഈ കച്ചവടത്തില്‍ മാത്രം അത് കാണിച്ചില്ലെന്നുള്ളത്, വളരെയേറെ ദുരൂഹതകള്‍ സൃഷ്ടിച്ചു.
സഭാ വസ്തുക്കളുടെ നടത്തിപ്പുകാരായി ഒരു വൈദികനോ, അല്‍മായനോ ഉണ്ടാകണമെന്നാണ് സഭാനിയമം എന്നു മനസ്സിലാക്കുന്നു. വൈദീകര്‍ക്ക് സ്വീകാര്യനായ കഴിവുറ്റ സത്യസന്ധനായ നീതിബോധമുള്ള ഒരു വ്യക്തിയെ ആ സ്ഥാനത്തുവച്ച് നീതിപൂര്‍വ്വവും സുതാര്യവുമായി നടത്തേണ്ടിയിരുന്ന ഇടപാടുകള്‍ തനിക്ക് പ്രിയങ്കരനായ ഫാ.ജോഷി പുതുവയെ തന്നിഷ്ടപ്രകാരം നിയമിച്ചു അദ്ദേഹം നടത്തിയത്. ഇത്തരത്തിലുള്ള ഏകാധിപത്യ പ്രവണതകള്‍ സഭയില്‍ നിന്നും തുടച്ചുനീക്കേണ്ടതാണ്. ബഹുമാനപ്പെട്ട വൈദികര്‍ നടത്തിയ പ്രതിഷേധ സമരം ഇത്തരമൊരു കാലത്തിനു കൂടിയാകട്ടെ എന്ന് പ്രത്യാശിക്കുന്നു.
പീഡനത്തിന് വിധേയയായ കന്യാസ്ത്രീ, അഭയം തേടിയെത്തിയിട്ട്, നീതി നടത്തിത്തെരാമെന്ന് പറഞ്ഞ് അവരെ മടക്കി അയക്കുകയും പിന്നീട് അവരെ അവഹേളിക്കുന്ന സമീപനമല്ലേ അദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്നില്‍ നടത്തിയത്. ഭാരത കത്തോലിക്കാസഭയുടെ തലവന്‍ എന്നു കരുതി, ഞങ്ങള്‍ മഹാവന്ദ്യ ദിവ്യശ്രീ അത്യുന്നത കര്‍ദ്ദിനാള്‍ തിരുമനസ്സേ! വലിയ പിതാവേ! എന്നു വിളിച്ച അദ്ദേഹം ആ പദവിക്ക് അര്‍ഹനല്ലെന്ന് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും പെരുമാറ്റത്തിലും കാണുകയും കേള്‍ക്കുകയും ചെയ്തതില്‍ അതിയായ വിഷമം ഉണ്ട്.
സഭയുമായും അതോടൊപ്പം രാഷ്ട്രത്തിന്റെയും നിയമം പാലിക്കാന്‍ കടപ്പെട്ടവരാണ് ക്രൈസ്തവര്‍ എന്ന് ഞങ്ങളെ പഠിപ്പിച്ച മഹാരഥന്മാര്‍ ഇരുന്ന കസേരയില്‍ ഇരുന്നുകൊണ്ടാണ് താന്‍, രാഷ്ട്രത്തിന്റെ നിയമം പാലിക്കേണ്ടതില്ലെന്ന് അദ്ദേഹം പറയുന്നത് എന്നു കേള്‍ക്കേണ്ടിവന്നതിലുള്ള അതീവദുഃഖം രേഖപ്പെടുത്തുന്നു. പണത്തിന്റെ ശക്തിയും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് തനിക്കെതിരെ അല്‍മായര്‍ നല്‍കിയ കേസുകള്‍ ഇല്ലാതാക്കുകയും തന്റെ ചെയ്തികള്‍ക്ക് എതിരുനില്‍ക്കുന്നവരെ കള്ളക്കേസുകളില്‍ കുരുക്കുകയും ചെയ്യുന്ന പ്രവണത ഇനിയെങ്കിലും ഒരു മെത്രാന്റെ ഭാഗത്തുനിന്നും ഉണ്ടാകരുത്. കര്‍ദിനാള്‍ ആലഞ്ചേരിയുമായി ബന്ധപ്പെട്ടതെന്ന് കരുതുന്ന ചില രേഖകള്‍, വ്യാജരേഖകള്‍ എന്ന പേരില്‍ നടക്കുന്ന അന്വേഷണം ബഹുമാനപ്പെട്ട സര്‍ക്കാരും പോലീസും അത്മായരും പ്രലോഭനങ്ങളില്‍ പെടാതെ വലയില്‍ വീഴാതെ സത്യസന്ധമായി നടത്തണം. വിശ്വാസികള്‍ക്ക് സത്യാവസ്ഥ ബോധ്യപ്പെടണം. അന്വേഷണത്തില്‍ വെള്ളം ചേര്‍ത്താല്‍ സത്യം ഒരിക്കലും പുറത്തുവരുകയോ തട്ടിപ്പുകാര്‍ കുടുങ്ങുമെന്നോ കരുതാനാവില്ല.
ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പിനാരായണന്റെ പേരിലുള്ള ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആര്‍ക്കൊക്കെയോ വേണ്ടി തിരിമറി നടത്തി നമ്പി നാരായണനെ മൃഗീയമായി മര്‍ദ്ദിച്ച് ജയിലില്‍ അടച്ചു. കാല്‍ നൂറ്റാണ്ടിനു ശേഷം അത്യുന്നത നീതിപീഠം നമ്പിനാരായണനെ കുറ്റവിമുക്തനാക്കി. വൈദികര്‍ നടത്തിയ പ്രതിഷേധ സമരം ഇത്തരം പ്രവണതകള്‍ക്ക് എതിരാണെന്ന് മനസ്സിലാക്കുന്നു. അതിനാല്‍ വൈദികരെ പിന്തുണയ്ക്കുന്നു.
കേരളത്തിലെ മെത്രാന്‍ സമൂഹത്തോട് ഞങ്ങള്‍ക്കൊരപേക്ഷയുണ്ട്. ഞങ്ങളോട് ക്രൈസ്തവ ധര്‍മ്മത്തെകുറിച്ചും സത്യത്തെ കുറിച്ചും നീതിയെയും സ്‌നേഹത്തെയുംകുറിച്ചും സര്‍ക്കുലര്‍ വഴിയും അല്ലാതെയും പറയുന്ന നിങ്ങള്‍ പരിശുദ്ധ ഫ്രാന്‍സിസ് പാപ്പായെ പോലെ ജീവിച്ചുകാണിക്കുക. സത്യവും നീതിയും ധര്‍മ്മവും കൈവിടാതെ പ്രവര്‍ത്തിച്ചു മാതൃക കാണിക്കുക. ഇത്രയുമൊക്കെ ആയിട്ടും കര്‍ദിനാള്‍ ആലഞ്ചേരിയോടും ഫ്രാങ്കോ മെത്രാനോടും നിങ്ങള്‍ കാണിക്കുന്ന വിധേയത്വം നിന്ദ്യമാണ്. നീചമാണ്. രാജാവ് നഗ്നാണെന്ന് വിളിച്ചുപറയുന്ന കുട്ടിയുടെ ആര്‍ജ്ജവമെങ്കിലും നിങ്ങള്‍ക്കില്ലെങ്കില്‍, അതു വിശ്വാസ സമൂഹത്തിനു നിങ്ങളോടുള്ള സ്‌നേഹവും വിശ്വാസവും നഷ്ടമാകും. വൈദികരുടെ പ്രതിഷേധ സമരം നിങ്ങളുടെയെല്ലാം കണ്ണ് തുറപ്പിക്കട്ടെ.
പ്രാര്‍ത്ഥന ആശംസകളോടെ കെ.എം വര്‍ഗീസ്.

Wednesday, July 24, 2019

കെസിആർഎം നോർത് അമേരിക്ക: പത്തൊമ്പതാമത്‌ ടെലികോൺഫെറൻസ് റിപ്പോർട്ട്



ചാക്കോ കളരിക്കൽ

കെസിആർഎം നോർത് അമേരിക്ക ജൂലൈ 10, 2019 ബുധനാഴ്ച്ച നടത്തിയ പത്തൊമ്പതാമത്‌ ടെലികോൺഫെറൻസിൻറെ റിപ്പോർട്ട് ചുവടെ കൊടുക്കുന്നു. രണ്ടുമണിക്കൂറിലധികം നീണ്ടുനിന്ന ആ ടെലികോൺഫെറൻസ് ശ്രീ എ സി ജോർജ് മോഡറേറ്റ് ചെയ്തു. മുപ്പതിലധികം ആൾക്കാർ അതിൽ പങ്കെടുത്തു. ഇപ്രാവശ്യത്തെ മുഖ്യ പ്രഭാഷകൻ ഹ്യുസ്റ്റണിൽ നിന്നുള്ള റവ ഡോ തോമസ് അമ്പലവേലിൽ ആയിരുന്നു. വിഷയം: "വേദപുസ്തകാടിസ്ഥാനത്തിൽ സഭാശ്രേഷ്ഠരുടെ ശുശ്രൂഷകളും ഉത്തരവാദിത്വങ്ങളും".

മൗനപ്രാർത്ഥനയോടെയാണ് ടെലികോൺഫെറൻസ് ആരംഭിച്ചത്. തോമസച്ചൻ പ്രഭാഷണത്തിൻറെ ആരംഭത്തിൽത്തന്നെ സഭയിലെ നേതാക്കൾ മെത്രാന്മാർ, പുരോഹിതർ, കന്ന്യാസ്ത്രികൾ, സ്ഥിരഡീക്കന്മാർ, അല്മായപ്രമുഖർ തുടങ്ങിയവർ ആണെന്ന് വ്യക്തമാക്കി. പഴയനിയമത്തിലും പുതിയനിയമത്തിലുമുള്ള പൗരോഹിത്യ അവസ്ഥയെസംബന്ധിച്ച് അദ്ദേഹം വിശദീകരിച്ച് സംസാരിച്ചു. പഴയനിയമത്തിലെ പുരോഹിതർ എങ്ങനെ ഉള്ളവരായിരുന്നുയെന്നും പുതിയനിയമത്തിൽ യേശുവിൽ ജ്ഞാനസ്നാനം സ്വീകരിച്ച എല്ലാവരും രാജകീയ പുരോഹിതഗണത്തിൽ പെട്ടവരാണെന്നും അദ്ദേഹം വ്യക്തമാക്കി. ശുശ്രൂഷാപൗരോഹിത്യം ദൈവവും മനുഷ്യനുമായുള്ള ബന്ധത്തിൽ ഒരുമിച്ച് പ്രവർത്തിക്കുന്നു.

മോറൽ ലോ പ്രകാരവും സിവിൽ ലോ പ്രകാരവും പുരോഹിതർ തെറ്റ് ചെയ്യാൻ പാടില്ലാത്തവരാണ്. മോറൽ ലോ ദൈവനിയമ ലംഘനമാണ്. ഉദാഹരണത്തിന് പത്തുകല്പനകളുടെ ലംഘനം. മോറൽ ലോയുടെ ലംഘനമാണ് സിവിൽ ലോ. മോറൽ ലോയും സിവിൽ ലോയും സഭാനിയമപ്രകാരം സഭാകോടതികളിൽവെച്ച് തീർപ്പ് കല്പിക്കപ്പെടേണ്ടതാണ്. ശുശ്രൂഷാപുരോഹിതർ അഴിമതിക്കാരാകുമ്പോഴും വിശ്വാസികളെല്ലാവരും രാജകീയ പുരോഹിതവർഗത്തിൽ പെട്ടവരാകയാലും എന്തിന് ശുശ്രൂഷാപുരോഹിതരെന്ന ഇടനിലക്കാരുടെ ആവശ്യം? എന്നാൽ ശുശ്രൂഷാപുരോഹിതർ എന്നുപറയുന്നവർ സഭാകോടതിയിൽ മോറൽ ലോയെ അടിസ്ഥാനമാക്കി വിധികല്പിക്കാൻ നിയോഗിക്കപ്പെട്ടവരാണ്. പുതിയനിയമപ്രകാരം പുരോഹിതൻ ദിവ്യബലിയാകുന്ന കൂദാശ പാരികർമം ചെയ്യുന്നവനും മനുഷ്യനും ദൈവവുമായുള്ള ബന്ധത്തിലെ വിഭവ പങ്കാളിയുമാണ് (resource partner). വൈദിക ജീവിതത്തിന് ശരിയായ അടിസ്ഥാനം വേണം; ദൈവികമായ മാർഗനിർദേശം വേണം; സ്വയം നിയന്ത്രിക്കാൻ പ്രാപ്തിയുള്ളവരായിരിക്കണം; വിശ്വാസികൾക്കവർ അത്താണിയായിരിക്കണം; അവരെ നിരുപാധികം സ്നേഹിക്കുന്നവരായിരിക്കണം. കർത്താവായ യേശുക്രിസ്തു പഠിപ്പിച്ച വിശുദ്ധിയില്ലാത്തവർ പുരോഹിതരായിരിക്കാൻ പാടില്ല. ലൈംഗിക ദുരുപയോഗത്തിൽ ഏർപ്പെടുന്നവരും മദ്യപാനികളും ദ്രവ്യാഗ്രഹികളുമായ പുരോഹിതർക്ക് പ്രസംഗപീഠത്തിൽ കയറിനിന്ന് എങ്ങനെ ദൈവജനത്തെ ഉപദേശിക്കാൻ കഴിയും? അവർ കപടഭക്തരാണ്. പുരോഹിതർ ധാർമിക മികവുള്ളവർ ആയിരിക്കണം.

ധാർമികമികവ് എന്താണെന്ന് മനസ്സിലാക്കണം. ആവശ്യത്തിൽകൂടുതൽ ധനം ശേഖരിച്ചുവെയ്ക്കുന്നത് ധാർമികമല്ല. കാരണം ആ സ്വത്ത് പാവപ്പെട്ടവരെ സഹായിക്കാൻ ഉപയോഗിക്കേണ്ടതാണ്. സഭയുടെ മിച്ചമുള്ള തുക ബാങ്കിലിടാനുള്ളതല്ല. പാവപ്പെട്ടവരെ സഹായിക്കാനുള്ളതാണ്. പള്ളിക്ക് ആവശ്യത്തിലധികം ഭൂമി കൈവശപ്പെടുത്തിവെയ്ക്കാൻ പാടില്ല. മിച്ചഭൂമി ഭൂരഹിതർക്കുള്ളതാണ്. പുരോഹിതസ്ഥാനം ഒരു അധികാരസ്ഥാനമല്ല. അത് സത്യത്തിലും നീതിയിലും വിശുദ്ധിയിലും അടിയുറച്ചുനിന്നുകൊണ്ട് ദൈവജനത്തിന് ശുശ്രൂഷ  ചെയ്യാനുള്ള അവസരമാണ്. സ്നാനം സ്വീകരിച്ചവരുടെ പൗരോഹിത്യവും ശുശ്രൂഷാപൗരോഹിത്യവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് എല്ലാവരും വേദപുസ്തകാടിസ്ഥാനത്തിൽ പഠിക്കണമെന്നുള്ള ആഹ്വാനത്തോടെയും ഒരു പ്രാത്ഥനയോടുംകൂടിയാണ് തോമസച്ചൻ തൻറെ വിഷയാവതരണം അവസാനിപ്പിച്ചത്.

വിഷയാവതരണത്തിനുശേഷം സുദീർഘവും വളരെ സജീവവുമായ ചർച്ച നടക്കുകയുണ്ടായി.

അടുത്തമാസം, അതായത് ഓഗസ്റ്റ് 10, 2019-ൽ ഷിക്കാഗോയിൽവെച്ച് കെസിആർഎം നോർത് അമേരിക്കയുടെ സമ്മേളനം നടക്കുന്നതിനാൽ ഓഗസ്റ്റിൽ ടെലികോൺഫെറൻസ് ഉണ്ടായിരിക്കുന്നതല്ല. ഷിക്കാഗോസമ്മേളനത്തിലേക്ക്‌ എല്ലാവരെയും വീണ്ടും ക്ഷണിച്ചുകൊള്ളുന്നു.

സഭാനേതൃത്വത്തിനെതിരെ വിമര്ശനവുമായി ഒരു കത്തോലിക്കാ വൈദികന്‍

http://www.mangalam.com/news/detail/324156-latest-news-frjose-vallikatts-face-book-post-on-church-issues.html

മതം ആത്യന്തികമായി മനുഷ്യനും സമൂഹത്തിനും നൽകുന്ന സംഭാവന പരമമായ സത്യത്തെ കുറിച്ചുള്ള ഉൾകാഴ്ചയും ഉത്തരങ്ങളും ആണ്. അതായത് സത്യത്തെ അനാവൃതമാക്കുക എന്നതാണ് ആത്മീയ വെളിപാടുകളുടെ സത്ത. മതം പ്രകൃതിശക്തികളെ ദൈവമായി കാണുകയും ഇന്നത്തെ പോലെ വ്യവസ്ഥാപിതമല്ലാതിരിക്കുകയും ചെയ്ത കാലഘട്ടങ്ങളിൽ ദാർശനികരാണ് പരമമായ യാഥാർഥ്യത്തെ സംബന്ധിച്ചുള്ള നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുത്തിയിരുന്നത്. തേയിൽസും, പൈതഗോറസും, പർമനീദസും അരിസ്റ്റോട്ടിലും പ്ലേറ്റോയും ഒക്കെ ഇതാണ് ലോകത്തോട് പങ്കുവച്ചത്. പൗരസ്ത്യ ദേശത്തു ബുദ്ധനും, ജൈനനും, കൺഫ്യൂഷ്യസും, താവോയും ഒക്കെ വെളിപ്പെടുത്തിയതും പരമ സത്യങ്ങളായിരുന്നു.
ക്രിസ്തുവിന്റെ ദൈവിക വെളിപാടുകൾ ഇക്കൂട്ടരുടെ രീതിശാസ്ത്രം പോലെ ബൗദ്ധികവും, സൈദ്ധാന്തികവും ആയിരുന്നില്ല. അത് അതുല്യവും, അനന്യവും ആയിരുന്നു. അവൻ സിദ്ധാന്തങ്ങൾ വഴിയല്ല, ജീവിതം വഴിയാണ് സത്യത്തെ വെളിപ്പെടുത്തിയത്.
ആ വെളിപ്പെടുത്തലിന്റെ സംഘർഷാത്മകവും മൂർദ്ധന്യവുമായ (ക്ലൈമാൿറ്റിക്) മുഹൂർത്തം ഈശോയുടെ വിചാരണ വേളയിലാണ് നടക്കുന്നത്. താൻ വിചാരണ ചെയ്തു, മരണശിക്ഷ കൊടുക്കാൻ തയ്യാറായി നിൽക്കുന്ന വേളയിൽ തനിക്കുമുന്നിൽ ആത്മവിശ്വാസത്തിന്റെ തലയെടുപ്പുമായി നിൽക്കുന്ന വിചാരണ തടവുകാരനോട് ('കുറ്റവാളിയോട്') പീലാത്തോസ് ചോദിക്കുന്നു, ജീവിതത്തിന്റെ ആഴങ്ങൾ തേടുന്ന ആ ചോദ്യം. അധികാരത്തിന്റെ ഉത്തുംഗശൃംഘങ്ങളിൽ വിലസുമ്പോളും, ആഗ്രഹിക്കുന്ന അറിവുകളൊക്കെ കൈയ്യകലത്തിൽ ഉള്ളപ്പോഴും അയാൾക്ക്‌ സംലഭ്യമാകാതിരുന്ന ഉത്തരത്തിന്റെ ചോദ്യം: എന്താണ് സത്യം? (യോഹ 18:38). സത്യമറിയാതെ ഒരു മനുഷ്യജീവന്റെ കഥാഗതി നിർണ്ണയിക്കുന്നിടത്തോളം ദുർഗതി ഒരു ന്യായാധിപന് ഉണ്ടാവില്ല!
ആശ്ചര്യമെന്തെന്നാൽ, ആ ചോദ്യത്തിന് ഉത്തരം കിട്ടാൻ അയാൾ കാത്തു നിൽക്കുന്നില്ല. "സത്യത്തിനു സാക്ഷ്യം നൽകുകയാണ്" തന്റെ ജന്മോദ്ദേശ്യം (യോഹ 18:37) എന്ന് തടവുപുള്ളി തൊട്ടു മുന്നേ അർത്ഥശങ്കക്കിടയില്ലാത്തവണ്ണം പറഞ്ഞിരുന്നുവല്ലോ. യോഹന്നാന്റെ സുവിശേഷം, ആദ്യ അദ്ധ്യായം മുതൽ അവസാന അദ്ധ്യായം വരെ ക്രിസ്തുവിന്റെ സത്യാന്വേഷണ പരീക്ഷണങ്ങളുടെയും, സത്യത്തെക്കുറിച്ചുള്ള ഉറപ്പുള്ള ഉത്തരങ്ങളുടെയും സംഘർഷ ഭരിതമായ കഥയാണ്. സത്യത്തെ കുറിച്ചുള്ള അവിടുത്തെ രണ്ടു ശ്രദ്ധേയമായ വെളിപ്പെടുത്തലുകൾ ഉണ്ട്: യേശു തന്നെയാണ് വഴിയും സത്യവും ജീവനും (യോഹ14:6; യോഹ 1:14 ഉം കാണുക) എന്നതാണ് ഒന്ന്. രണ്ടാമത്തേത് ദൈവത്തിന്റെ വചനമാണ് സത്യം (യോഹ 17:17) എന്നതാണ്.
അതിലും ശ്രദ്ധേയമായത്, ക്രിസ്തു ശിഷ്യനാകാനുള്ള ആത്യന്തിക മാനദണ്ഡത്തെ അസന്നിഗ്ധമായി ക്രിസ്തു അവതരിപ്പിച്ചത് ഏതൊരു ക്രിസ്ത്വന്വേഷിയെയും അമ്പരപ്പിക്കുന്നതും വെല്ലുവിളിക്കുന്നതും ആണ്: "എന്റെ പഠനങ്ങൾ (ഞാൻ വെളിപ്പെടുത്തിയ സത്യം) പാലിച്ചാൽ നിങ്ങൾ എന്റെ ശിഷ്യന്മാർ ആകും" (യോഹ 8:31). പ്രിയ ക്രൈസ്തവ അനുവാചകരെ, മാമോദീസ വെള്ളം തലയിൽ വീണതിനാൽ നിങ്ങൾ ക്രിസ്ത്യാനികളായി എന്ന് കരുതിന്നിടത്തോളം ഭോഷ്ക് ഈ ലോകത്തുണ്ടാവില്ല. പ്രതീകാത്മകമായ അനുഷ്ടാനങ്ങൾ ആവശ്യമാണ് എങ്കിലും സത്യത്തിന്റെ പരിച്ഛേദനം സ്വീകരിക്കാത്തിടത്തോളം നാമമാത്ര ക്രൈസ്തവരോ, അനുഷ്ഠാന ക്രിസ്ത്യാനികളോ ആയി മാറും. നിങ്ങൾ അറിയുന്ന സത്യമാണ് (ക്രിസ്തു എന്ന സത്യം) നിങ്ങളെ സ്വതന്ത്രരാക്കാൻ പോകുന്നത് (യോഹ 8:32). നാം ദിനേന ചെയ്തു വരുന്ന അനുഷ്ഠാനങ്ങൾ നമ്മുടെ ആത്മീയ സ്വാതന്ത്ര്യം ലക്ഷ്യമാക്കിയാണല്ലോ പാലിക്കുന്നത്. സമയവും സമ്പത്തും നാം അതിനായി വ്യയം ചെയ്യുന്നു. ആ സ്വാതന്ത്ര്യം (രക്ഷ) പ്രാപിക്കാൻ പറ്റാത്തവണ്ണം ഇന്നത്തെ പൗരോഹിത്യ മേധാവിത്തം വിശ്വാസികളെ അനുഷ്ഠാനങ്ങളിൽ കുരുക്കിയിട്ടിരിക്കുകയാണ്. പരമമായ സത്യത്തിന്റെ ചെറിയ സ്വാദ് പോലും പകരാൻ അവർ പരാജയപ്പെട്ടിരിക്കുന്നു. ആ സ്വാദ് നമ്മുടെ അവകാശമാണ്, അത് കവരേണ്ടതു നമ്മുടെ ഉത്തരവാദിത്തമാണ്, അതെ നമ്മുടെ മാത്രം!
"സത്യം വെളിപ്പെടുത്തിയാൽ മതം തന്നെ ഇല്ലാതാകും" എന്ന് ഏതെങ്കിലും മതാചാര്യൻ പഠിപ്പിക്കുന്നെങ്കിൽ ആ മതം നുണകളിൽ ആണ് കെട്ടിപ്പടുത്തിരിക്കുന്നതു എന്ന് അയാൾ അടിവര ഇടുകയാണ്. സത്യത്തിനു സാക്ഷ്യം വഹിക്കാൻ വന്ന, സത്യം തന്നെയായ ക്രിസ്തു സംരക്ഷിക്കാത്ത ഏതു ഘടനകളെയാണ് ഈ മതാചാര്യന്മാർ താങ്ങി നിറുത്തുന്നത്? വെളിപ്പെടുത്താതെ മറച്ചു വക്കാൻ മാത്രം എന്ത് സത്യമാണ് (നുണ) ഇവരുടെ പക്കലുള്ളത്?
പരമമായ സത്യത്തെ കുറിച്ച് കാര്യമായി വെളിപ്പെടുത്തുവാൻ ഒന്നുമില്ലാതായിരിക്കുകയോ, അതിനെ കുറിച്ച് പര്യാകുലത ഇല്ലാതിരിക്കുകയോ ചെയ്യുന്ന അവസ്ഥ ഒരു മതത്തിന്റെ (മതവിഭാഗത്തിന്റെ) അസ്ഥിവാരം പൂർണ്ണമായി ഇളകി, ജീർണ്ണത പ്രാപിച്ചു എന്നതിലേക്കുള്ള വ്യക്തമായ ചൂണ്ടുപലകയാണ്. ദൗത്യം മറന്ന മതമായി അത് അവസാനിച്ചു കഴിഞ്ഞു. തനിക്കു മുന്നിലിരിക്കുന്ന നൂറോളം വരുന്ന മത ആക്ടിവിസ്റ്റുകളെ സംതൃപ്തിപെടുത്താൻ പറയുന്ന പൊള്ളയായ ജനകീയ വാചകക്കസർത്തുകൾ ലക്ഷോപലക്ഷം വരുന്ന സാദാ വിശ്വാസികളുടെ നെഞ്ചിൽ അടിച്ചിറക്കുന്ന ആണിയാണ്. ഏതു സത്യത്തെയാണ് അവർ ഇനി വിശ്വസിക്കുക. ആത്മീയവും ഭൗതികവുമായ ഉതപ്പു ഇതിൽ പരം ഇനി ഉണ്ടാകാനുണ്ടോ?
"സത്യമെന്താണ്" എന്ന് ആത്മാർത്ഥതയില്ലാത്ത ചോദ്യമെറിഞ്ഞു, ഉത്തരം കേൾക്കാൻ കാത്തു നില്കാതെ, "ഇതാ സത്യം, നിങ്ങൾ അതിനെ ക്രൂശിക്കുക" എന്ന് നിർദാക്ഷിണ്യം കൈകഴുകിയ പീലാത്തോസിനെ പോലെ, നുണകളുടെ രാജാക്കന്മാർ, "സത്യമല്ലാതെ ഞാനൊന്നും ചെയ്തിട്ടില്ല" എന്ന് ജനം വിശ്വസിക്കണം എന്ന് നിർബന്ധിച്ചു രക്ഷപെടുന്ന കാഴ്ച എത്ര ഭീകരവും, അനാത്മീയവും ആണ് സുഹൃത്തുക്കളെ? മതത്തിന്റെ വ്യഭിചാരം ഇവിടെ നടന്നുകഴിഞ്ഞു.
മതം തകരും എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു സത്യം മറച്ചു വക്കുന്നവർ മരുഭൂമിയിലേക്ക് പോകട്ടെ. മരുഭൂമിയുടെ ചൂടും, ഏകാന്തതയും, കണ്ഠനാളത്തിലെ വരൾച്ചയും യഥാർത്ഥ സത്യത്തെ അഭിമുഖം കാണാനും, അനുഭവിക്കാനും, കൂടുതൽ ആത്മീയമായി കർമ്മ പഥത്തിലേക്ക് തിരിച്ചു വരുവാനും സാധിക്കും. അതല്ല, കുറച്ചുകൂടെ വചനാനുസൃതമായി ജീവിക്കണം എങ്കിൽ ഈശോയുടെ വാക്കുകൾ ഓർക്കുക: കഴുത്തിൽ തിരികല്ലു കെട്ടി കടലിൽ ചാടുക (മത്താ 18:6).
ക്രൈസ്തവ പൗരോഹിത്യ വിധിപ്രകാരം വിശുദ്ധീകരിക്കപ്പെടാനുള്ള ഏക മാർഗ്ഗം സത്യത്താൽ പൊതിയപ്പെടുക എന്നതാണ്. "സത്യത്താൽ അവരെ വിശുദ്ധീകരിക്കണമേ" എന്നതായിരുന്നു ഈശോയുടെ പ്രാർത്ഥന (യോഹ 17:17). പുരോഹിത ആശീർവാദമോ, ഹന്നാൻ വെള്ളം തളിക്കലോ ഒക്കെ അത് കഴിഞ്ഞേ വരൂ. പുരോഹിതരും മതാധ്യക്ഷന്മാരും ശ്രദ്ധിക്കേണ്ട കാര്യവും അത് തന്നെ; സത്യത്താൽ ജനങ്ങളെയും ലോകത്തെയും വിശുദ്ധീകരിക്കുക. അപ്പോഴാണ് സ്വർഗ്ഗീയ പിതാവിന്റെ പൂർണ്ണത പുരോഹിതർക്കും വിശ്വാസികൾക്കും അവകാശപ്പെടാൻ ആവുക. (മത്താ 5:48).

Monday, July 22, 2019

പെന്‍മനന്‍റ് സിനഡിന് മുമ്പില്‍എറണാകുളം വിമത വൈദികര്‍ സമര്‍പ്പിച്ച ആവശ്യങ്ങളും അവയ്ക്ക് ലഭിച്ച മറുപടികളും

Divine Photolamination

*ആവശ്യം 1*. വ്യാജരേഖ കേസ് പിന്വലിക്കണം. കേസിൽ വൈദികരെയും വിശ്വാസികളെയും പൊലീസ് പീഡിപ്പിക്കുന്നത് തടയണം 


*പെര്മനന്റ് സിനഡ്:* പരാതി നല്കി എന്നത് മാത്രമാണ് സിനഡ് ചെയ്ത കാര്യം. ബാക്കിയെല്ലാം പോലീസ് അന്വേഷണത്തിന്റെ ഭാഗമാണ്. അരെ പിടിക്കണം പിടിക്കേണ്ട എന്ന് പറയുന്നത് സിനഡിന്റെ ജോലിയല്ല. 

*വിമത വേര്ഷന്:* അച്ചന്മാരെ ഉപദ്രവിക്കരുതെന്ന് പോലീസിനോടാവശ്യപ്പെടാമെന്നും ആദിത്യനെ അകാരണമായി പീഢിപ്പിച്ചതിനെക്കുറിച്ച് നിയമ നടപടി എടുക്കാമെന്നും, വേണ്ടി വന്നാല് ഉന്നത തല ഏജന്സിയെക്കൊണ്ട് അന്വേഷിപ്പിക്കാമെന്നും സിനഡ് സമ്മതിച്ചു

*ആവശ്യം 2.* കര്ദിനാള് മാര് ജോര്ജ് ആലഞ്ചേരി അതിരൂപതാ ഭരണ ചുമതലയില് നിന്നും സിനഡ് അദ്യക്ഷ സ്ഥാനത്തു നിന്നും മാറണം

*പെര്മനന്റ് സിനഡ്:* ഇത്തരം കാര്യങ്ങള് നിങ്ങളുടെ പരിധിക്കും അപ്പുറത്താണ്. ആവശ്യമില്ലാത്ത കാര്യങ്ങളില്ഇടപെടാതിരിക്കുന്നതായിരിക്കും നല്ലത്

*വിമത വേര്ഷന്:* ഇത്രയും കടുപ്പിച്ച് പറഞ്ഞാല് പിന്നെ ഞങ്ങള് എന്നാ പറയാനാ

*ആവശ്യം 3.* അതിരൂപതയുടെ ഭരണസമിതിയിൽ നിന്ന് കാരണം പറയാതെ പുറത്താക്കിയ സഹായമെത്രാന്മാര്ക്ക് ചുമതലകൾ തിരികെ നൽകണം 

*പെര്മനന്റ് സിനഡ്:* ഈ തീരുമാനം സിനഡിന്റേതല്ല. അതുകൊണ്ടു തന്നെ സിനഡിന് സഹായ മെത്രാന്മാരെ തിരികെ കൊണ്ടുവരുവാനുള്ള അധികാരം ഇല്ല. ഇക്കാര്യത്തില് കാര്യകാരണ സഹിതം തീരുമാനമെടുത്ത മാര്പ്പാപ്പ തീരുമാനം മാറ്റാന് ഇടയില്ല. 

*വിമത വേര്ഷന്:* സഹായമെത്രാന്മാരെ തിരികെ കൊണ്ടുവരുന്ന കാര്യം സിനഡ് പരിഗണിക്കും

*ആവശ്യം 4.* എറണാകുംളം-അങ്കമാലി അതിരൂപതാംഗമായ അഡ്മിനിട്രേറ്റീവ് ആര്ച്ചു ബിഷപ്പിനെ നിയമിക്കണം.

*പെര്മനന്റ് സിനഡ്:* അഡ്മിനിട്രേറ്റീവ് ആര്ച്ചു ബിഷപ്പ് എന്നത് പൗരസ്ത്യ കാനോന് നിയമപ്രകാര്യം സാധ്യമല്ല. കര്ദിനാള് സര്ക്കുലറിലൂടെ അറിയിച്ചിരുന്നതു പോലെ പ്രത്യേക അധികാരങ്ങളുള്ള ഒരു മെത്രാനെ കാലക്രമത്തില്ആലഞ്ചേരിപ്പിതാവ് തന്നെ നിയമിക്കും.

*വിമത വേര്ഷന്:* എറണാകുംളം-അങ്കമാലി അതിരൂപതാംഗമായ അഡ്മിനിട്രേറ്റീവ് ആര്ച്ചു ബിഷപ്പിനെ നിയമിക്കാമെന്ന് സമ്മതിച്ചു

*ആവശ്യം 5.* എറണാകുളം-അങ്കമാലി അതിരൂപതയിലെ വിഷയങ്ങള് സിനഡില് ചര്ച്ച ചെയ്യുമ്പോള്അപ്പസ്തോലിക് പ്രതിനിധിയുടെ സാന്നിദ്ധ്യമുണ്ടാകണം

*പെര്മനന്റ് സിനഡ്:* സീറോ മലബാര് സഭയുടെ സിനഡ് എല്ലാ കാര്യങ്ങളും നിര്വ്വഹിക്കുന്നത് പരിശുദ്ധ സിംഹാസനത്തിന്റെ നിര്ദ്ദേശങ്ങള്ക്ക് വിധേയപ്പെട്ടുകൊണ്ടാണ്. അതുകൊണ്ടു തന്നെ പ്രത്യേക അപ്പസ്തോലിക്ക് പ്രതിനിധിയുടെ ആവശ്യമില്ല.

*വിമത വേര്ഷന്:* പ്രത്യേകിച്ചൊന്നും പറയാനില്ല.

Saturday, July 20, 2019

A petition to US Homeland Security


From,

Kerala Catholic Church Reformation Movement North America

3981 NW 88 Terrace

Cooper City, FL 33024-8747

To,

Office of the Inspector General/MAIL STOP 0305

Department of Homeland Security

245 Murray Lane SW

Washington, DC 20528-0305

 
Sir/Madam,

It has come to our attention that Fr. Dominic Valanmanal, a Catholic priest from India, is scheduled to conduct a three-day Bible convention in Chantilly, VA 20151 from August 30, 2019 to September 01, 2019.

This priest rose to notoriety when he preached against parents of children afflicted with autism. In his sermon, he lashed out that the parents who indulge in alcohol, drugs, cigarettes, pornography, adultery, masturbation, or homosexuality are bound to have children with autism. He continued by saying they lead an animal-like life; they copulate like animals; they bear children like animals; and children also will be like animals.

The parents of the autistic children came forward to stop this priest at first. They were hurt. They were humiliated. People are outraged by his hate speeches. He continues to conduct retreats and he claims that he cured children with autism through prayers. Fr. Valanmanal has seriously hurt the sentiments of a lot of god-fearing and law-abiding citizens with his inhumane, atrocious, and totally baseless accusations.

Fr. Valanmanal was scheduled for healing retreats in the Calgary Diocese of Canada, Diocese of Ireland, and Diocese of Australia. Parents of the autistic children and their supporters petitioned to the church authorities and to the respective governments to stop those retreats. The church hierarchy rose to the occasion and cancelled his conventions in those countries. Since the news of the retreat scheduled in Virginia broke out, people are getting agitated. It has also come to our attention that people have started a signature campaign against said convention.

We request that you review our petition and take the necessary steps to stop Fr. Dominic Valanmanal from conducting retreats in America. Your immediate attention and necessary action in this matter is very much appreciated because otherwise, it will create a huge division in the community and there is fear that the event may lead to a law and order situation.

Should you require any further information or clarification in this matter, please feel free to contact me ckalarickal10@hotmail.com or (586-601-5195).

Sincerely yours,

Chacko Kalarickal

KCRMNA President

Sunday, July 14, 2019

കെ സി ആർ എം നോർത് അമേരിക്കയുടെ സമ്മേളനത്തിലേയ്ക്ക് സ്വാഗതം



ജോസ് കല്ലിടുക്കിൽ (ഷിക്കാഗോ)

വൈസ് പ്രസിഡൻറ്, കെസിആർഎം നോർത് അമേരിക്ക

ഓഗസ്റ്റ് 10, 2019 ശനിയാഴ്ച ഷിക്കാഗോ മലയാളി അസ്സോസിയേഷൻ ഹാളിൽവെച്ച് നടത്തപ്പെടുന്ന കേരള കാത്തോലിക് ചർച്ച് റിഫർമേഷൻ മൂവ്മെൻറ് നോർത് അമേരിക്ക (കെസിആർഎംഎൻഎ)- യുടെ മുഴുദിന സമ്മേളനത്തിലേക്ക് വടക്കെ അമേരിക്കയിലുള്ള ക്രിസ്തുമത വിശ്വാസികളേയും നവോത്ഥാന ആശയം ഉൾകൊള്ളുന്ന ഇതര സമൂഹാംഗങ്ങളേയും സംഘാടകർ സ്വാഗതം ചെയ്യുന്നു. സംഘടനയുടെ പ്രസിഡൻറ് ശ്രീ ചാക്കോ കളരിക്കൽ അദ്ധ്യക്ഷം വഹിക്കുന്ന സമ്മേളനത്തിൽ പ്രശസ്ത ജേർണലിസ്റ്റും എഴുത്തുകാരനുമായ ഡോ. ജെയിംസ് കോട്ടൂർ, ഗ്രന്ഥകർത്താവും സഭാനവീകരണ പ്രസ്ഥാനങ്ങളുടെ സുഹൃത്തുമായ ശ്രീ അബ്രഹാം നെടുങ്ങാട്ട് എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും. ഈ സമ്മേളനത്തിൻറെ സവിശേഷത 'ചർച്ച് ആക്റ്റ്' ആഴത്തിൽ ചർച്ച ചെയ്യപ്പെടുന്ന വടക്കെ അമേരിക്കയിലെ പ്രഥമ സമ്മേളനങ്ങളിൽ ഒന്നാകും എന്നതാണ്.

നിയമ പണ്ഡിതനും മലയാളികളുടെ സ്വകാര്യ അഭിമാനവുമായിരുന്ന അന്തരിച്ച മുൻ സുപ്രീം കോടതി ജസ്റ്റിസ്‌ വി ആർ കൃഷ്ണയ്യർ തയ്യാറാക്കി 2009-ൽ കേരളാ ഗവൺമെൻറിനു സമർപ്പിച്ച ചർച്ച് ട്രസ്റ്റ് ബിൽ നടപ്പിലാക്കുന്നതിൽ മാറി മാറി വന്ന സംസ്ഥാന സർക്കാരുകൾ ആത്മാർത്ഥമായ സമീപനം സ്വീകരിച്ചിട്ടില്ല. ചർച്ച് ആക്റ്റിൻറെ അഭാവം ഒന്നുമാത്രമാണ് ഒട്ടുമിക്ക കേരള ക്രിസ്ത്യൻ സഭകളിലും നിലനിൽക്കുന്ന സഭാസ്വത്ത് തർക്കങ്ങളുടെയും വിഭാഗീതയുടെയും അടിസ്ഥാനം. പുരോഹിതർക്കിടയിലും ഒരു വിഭാഗം വിശ്വാസികൾക്കിടയിലും ഈ വിഷയത്തിൽ നിലനില്ക്കുന്ന ആശങ്കകളും സന്ദേഹങ്ങൾക്കും നിവാരണം നേടുവാനും ഈ സമ്മേളനത്തിൽ അവസരമുണ്ടാകും.

ലഞ്ചിനുശേഷം 2 pm-ന് ആരംഭിക്കുന്ന മദ്ധ്യാഹ്ന സെഷനിൽ സംഘടനാവിഷയങ്ങൾ ചർച്ച ചെയ്യപ്പെടും. കൂടാതെ, സമ്മേളനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സോവനീറിൻറെ പ്രകാശനകർമവും നടത്തപ്പെടും. 6 pm-ന് സമ്മേളനത്തിൻറെ സമാപനത്തെ തുടർന്ന് നടത്തപ്പെടുന്ന സൗഹൃദസമ്മേളനത്തിൽ ഷിക്കാഗോയിലെ വാനമ്പാടികളായ ശാന്തി, ശോഭ സഹോദരികളുടെ ഗാനവിരുന്ന് ഉൾപ്പെടുത്തിയിട്ടുണ്ട്. ലൂക്കോസ് പാറേട്ട് (പ്രസിഡണ്ട് കാനാ) കൺവീനറായി ടോമി മെത്തിപ്പാറ, ജോയി ഒറവണക്കളം, ജോസ് കല്ലിടുക്കിൽ, ജയിംസ് കുരീക്കാട്ടിൽ, മേരി ജോസ്, ജോർജ് തൈല, സണ്ണി ചിറയിൽ, ജോർജ് നെടുവേലിൽ എന്നിവർ അടങ്ങുന്ന കമ്മറ്റിയാണ് സമ്മേളനത്തിൻറെ നടത്തിപ്പിൻറെ ചുമതല വഹിക്കുന്നത്. റെജിസ്ട്രേഷൻ തികച്ചും സൗജന്യമായിരിക്കും.

സീറോമലബാർ സഭയും അത്മായ ശാക്തീകരണവും

സിറിയക് സെബാസ്റ്റ്യൻ

കളമശേരി : സീറോമലബാർ സഭയിൽ അടുത്തിടെയുണ്ടായ ഏതാനും സംഭവവികാസങ്ങളെ രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയുടെ അത്മായ പ്രേഷിതത്വം എന്ന ഡിക്രിയുമായി എത്രമാത്രം ഒത്തുപോകുന്നുവെന്ന് ഇത്തരുണത്തിൽ ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു .
എറണാകുളം -അങ്കമാലി അതിരൂപതയിലെ കോന്തുരുത്തി ഇടവകയിലെ മതാധ്യാപകൻ കൂടിയായ ആദിത്യ സക്കറിയ വളവി എന്ന യുവാവിന്റെ കസ്റ്റഡി പീഡനവുമായി ബന്ധപ്പെട്ട എറണാകുളം വഞ്ചി സ്‌ക്വയറിലെ സമര സമാപിച്ചിട്ട് ഒരു മണിക്കൂർ പോലും ആകുന്നില്ല .
കൂടാതെ ഇക്കഴിഞ്ഞ ജൂലൈ ഏഴിന് എറണാകുളം കലൂർ റിന്യൂവൽ സെന്ററിൽ നടന്ന അത്മായ സംഗമമാണ് അടുത്തകാലത്ത് സീറോമലബാർ സഭയിൽ അധികാര കേന്ദ്രങ്ങൾക്കെതിരെ നടന്ന ഏറ്റവും വലിയ സമരവും .
ഈ രണ്ടു സമരങ്ങളും തികച്ചും ഗാന്ധിയൻ സമരരീതിയിലാണ് നടന്നത് എന്നതും ശ്രദ്ധേയമാണ് .
ഇന്നലെ തന്റെ അഭിഭാഷകൻ വഴി മൂവാറ്റുപുഴ കോടതിയിൽ മാർ ജോർജ് ആലഞ്ചേരി നൽകിയ സത്യവാങ്മൂലവും അത്മായ ശാക്തീകരണവുമായി കൂട്ടിവായിക്കാനും ലേഖകൻ താത്പര്യപ്പെടുന്നു.സത്യവാങ്മൂലത്തിന്റെ രത്നച്ചുരുക്കം ഇതാണ് " സഭയുടെ സ്വത്തിന്റെ അവകാശി മെത്രാനാണ്,അതിന്റെ ക്രയവിക്രയങ്ങളെപ്പറ്റി ചോദ്യം ചെയ്യാൻ അത്മായന് അവകാശമില്ല".
തുടർന്ന് ഫേസ്ബുക്കിൽ ഒരു വ്യക്തി കുറിക്കുന്നു "മെത്രാന്മാരും വൈദികരും കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്തിൽ അത്മായന് എന്തവകാശം ?" .അതായത് സഭാഭരണത്തിൽ മുന്തിയ ശ്രേണിയിലുള്ളവർ പറയുന്നതെന്തും വെള്ളം തൊടാതെ വിഴുങ്ങുന്ന ഒരു വിശ്വാസിസമൂഹമാണ് കേരളത്തിലുള്ളതെന്ന് ചുരുക്കം .
1962 ഒക്ടോബർ 11 മുതൽ 1965 ഡിസംബർ 8 വരെ വത്തിക്കാനിൽ നടന്ന കത്തോലിക്കാ സഭയിലെ ഏറ്റവും ബൃഹത്തായ ആധുനിക സിനഡായിരുന്നു രണ്ടാം വത്തിക്കാൻ കൗൺസിൽ .സഭാ ഭരണത്തിലേക്ക് അത്മായർ കടന്നുവരണമെന്നും വൈദികരും മെത്രാന്മാരും അതിന് വഴിയൊരുക്കണമെന്നും ഉത്‌ഘോഷിക്കുന്ന സിനഡിന്റെ പ്രമാണ രേഖയാണ് "അത്മായ പ്രേഷിതത്വം ".
പക്ഷേ രണ്ടാം വത്തിക്കാൻ കൗൺസിൽ കഴിഞ്ഞിട്ട് കൃത്യം 54 വർഷങ്ങളായി .കത്തോലിക്കാ സഭയിൽ ,വിശിഷ്യാ കേരള കത്തോലിക്കാ സഭയിൽ ഭരണകാര്യത്തിൽ മെത്രാന്മാരും വൈദികരും " സഭയുടെ സ്വത്തിന്റെ അവകാശി മെത്രാനാണ്,അതിന്റെ ക്രയവിക്രയങ്ങളെപ്പറ്റി ചോദ്യം ചെയ്യാൻ അത്മായന് അവകാശമില്ല" എന്നു പറയുന്ന കുറെ ഏറാൻ മൂളികളെ പാസ്റ്ററൽ കൗൺസിലുകളിലും ഇടവക ട്രസ്റ്റുകളിലും തിരുകിക്കയറ്റുന്നതൊഴികെ സഭാഭരണത്തിൽ അത്മായരുടെ റോൾ കടലും കടലാടിയും തമ്മിലുള്ള ബന്ധമേയുള്ളൂ.
സീറോമലബാർ സഭയിൽ ഉദയംപേരൂർ സൂനഹദോസിന് മുമ്പുള്ള പാരമ്പര്യം തിരികെക്കൊണ്ടുവരണം എന്ന് ഉറക്കെയുറക്കെ എഴുതിയ, പ്രസംഗിച്ച ചില അഭിവന്ദ്യർ സഭയിലുണ്ട് .പക്ഷേ സഭാ കാനൻ എഴുതിയുണ്ടാക്കിയപ്പോൾ അവർ സ്വീകരിച്ചതാകട്ടെ മെത്രാന്മാർക്കും വൈദികർക്കും പൂർണ്ണ മേൽക്കോയ്മ നൽകുന്ന ലത്തീൻ കാനനുകളും.അതായത് ഇരട്ടത്താപ്പ് വ്യക്തമാണെന്ന് ചുരുക്കം.
ഇനി റിന്യൂവൽ സെന്ററിലെ ജൂലൈ ഏഴിലെ സമ്മേളനവും ഇന്നത്തെ വഞ്ചി സ്‌ക്വയറിലെ സമരവും ഒന്നു പ്രതിപാദിക്കാം .രണ്ടും അത്മായ മുന്നേറ്റങ്ങളാണ്.ഒന്ന് തങ്ങളുടെ രൂപതയുടെ സ്വത്ത് വിറ്റതിലുള്ള പ്രതിഷേധമാണെങ്കിൽ അടുത്തത് തങ്ങളിലൊരാളെ ബലിയടാക്കിയതിനെതിരേയുള്ള പ്രതിഷേധമാണ്. അധികാരത്തിന്റെ അപ്പക്കഷണം ഭുജിക്കുന്നവർ പ്രതിഷേധിക്കുന്ന വിശ്വാസികൾക്ക് നൽകിയ ഓമനപ്പേരാണ് -"വിമതർ ".
ഒരു പടികൂടിക്കടന്ന് പ്രതിഷേധികൾക്ക് മറ്റു രൂപതയിലെ വൈദികരും അവരുടെ സ്തുതിപാഠകരും നൽകുന്ന പേര് സഭാവിരുദ്ധർ ,സാത്താൻ സേവകർ എന്നൊക്കെയാണ് .സത്യത്തിൽ ക്രിസ്‌തുവിന്റെ സഭയിലെ സഭാവിരുദ്ധർ,സാത്താൻസേവകർ ബാലപീഡകനായ റോബിന് ക്യാനഡക്കുള്ള വിസയൊരുക്കിയ സഭാനേതൃത്വവും കന്യാസ്ത്രീ പീഡകനായ ഫ്രാങ്കോയ്ക്ക് ഊട്ടുമേശ ഒരുക്കുന്ന മെത്രാൻമാരും വൈദികരും അവരുടെ പിണിയാളുകളും തന്നെയല്ലേ ?.ഉത്തരം നൽകേണ്ടത് സമൂഹ മനഃസാക്ഷിയാണ് .സാക്ഷാൽ ക്രിസ്‌തു തന്നെയാണ്.
ഇന്നലെ മൂവാറ്റുപുഴ കോടതിയിൽ സമർപ്പിക്കപ്പെട്ട സത്യവാങ്മൂലത്തോടെ സഭാഭരണത്തിൽ അത്മായനു ഒരു സ്ഥാനവുമില്ല എന്ന് അസന്നിഗ്ദ്ധമായി സഭാതലവൻ തന്നെ പറഞ്ഞു കഴിഞ്ഞു.ഇതിനെല്ലാം സ്തുതിപാടാനായി ,ഹല്ലേലൂയ്യ -ഓശാന സ്തുതികളുമായി, ആമേനുകളുമായി ഒരുപറ്റം വിശ്വാസികൾ കൂടെയുള്ളതുതന്നെയാണ് അഴിമതിയിൽ മുങ്ങിക്കുളിച്ച നേതൃനിരയുടെ ബലവും.
( )

Saturday, July 13, 2019

സർക്കുലറിന് ഒരു “ആത്മീയ വിശദീകരണം”


https://www.facebook.com/groups/1086105081531421/?multi_permalinks=1556701597805098&notif_id=1562939971350437&notif_t=group_activity&ref=notif 


ഷൈജു ആന്റണി


വന്ദ്യ പിതാവേ,
അങ്ങയുടെ സർക്കുലറിൽ പറയുന്നതുപോലെ 2019 ജൂൺ 27 നു സംഭവിച്ച ദുരന്തത്തെക്കുറിച്ചു ഞങ്ങൾക്ക് അറിവുണ്ട്. എന്നാൽ 2017 മുതൽ ഈ അതിരൂപതയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ചു കൂടുതൽ അറിവ് ഞങ്ങൾക്കുണ്ട്. പരിശുദ്ധ സിംഹാസനത്തിൽ നിന്നും ലഭിച്ച വിവരമല്ല 2017 മുതൽ ഞങ്ങൾ കേൾക്കുന്നത്. ക്രിസ്തീയ ചൈതന്യത്തിനു നിരക്കാത്തതും സഭയുടെ നിയമങ്ങൾക്കും അച്ചടക്കത്തിനും നിരക്കാത്തതുമായ കാര്യങ്ങളാണ് അങ്ങയുടെ ഭാഗത്തുനിന്നും ഭൂമി വിവാദത്തിലൂടെ ഉണ്ടായതെന്നും ഞങ്ങൾക്കറിയാം. ക്രിസ്തു ശിഷ്യരായ ഞങ്ങൾക്ക് നേതൃത്വം നൽകേണ്ട താങ്കൾ തന്നെ പ്രശ്നങ്ങൾ സൃഷിക്കുകയും വിഭാഗീയത വളർത്തുകയും ചെയ്തു. 2017 ൽ തന്നെ ബസ്ലിക്ക ഇടവകയിൽ പെട്ട ചിലരെ വിളിച്ചു അവരെ ബ്രെയിൻ വാഷ് ചെയ്തു അതിരൂപതയിൽ വിഭജനത്തിൻറെ വിത്ത് പാകിയതിനു തെളിവ് ലഭിച്ചിട്ടുണ്ട്.
2017 മുതൽ ഈ അതിരൂപതയിലെ വൈദീകർ എത്ര പ്രാവശ്യം അങ്ങയുടെ അടുത്ത് അനുരജ്ഞനത്തിനും പ്രശ്ന പരിഹാരത്തിനുമായി വന്നു. അന്നൊന്നുമില്ലാതിരുന്ന തുറന്ന മനോഭാവം എപ്പോൾ പെട്ടന്ന് എങ്ങനെ ഉണ്ടായി. വൈദികരുടെയും അത്മായരുടെയും കമ്മിറ്റിയെ വച്ചിട്ട് ആ റിപ്പോർട്ടിൻറെ വെളിച്ചത്തിൽ ഒരു ചർച്ചക്കുപോലും തയ്യാറാകാതെ 2018 ജനുവരിയിൽ അങ്ങ് ബന്ദി നാടകം കളിച്ചതു വലിയ തുറന്ന മനോഭാവം ഉണ്ടായിട്ടാണോ. ആരെയാണ് അങ്ങ് ഭയപ്പെടുന്നത്. ആരെയാണ് താങ്കൾ കളിപ്പിക്കാൻ നോക്കുന്നത്.
മാർ സെബാസ്റ്യൻ എടയന്ത്രത്തിനു അധികാരം ഏൽപിച്ചു എന്ന് പറഞ്ഞിട്ട് അദ്ദേഹം പരിഹരിക്കാൻ ശ്രമിച്ച പ്രശനങ്ങളില്ലെല്ലാം പുറമെനിന്ന് ഇടപെട്ടു ഇടവകയിൽ വിഭാഗിയത വളർത്താൻ ആളെ പറഞ്ഞു വിട്ടത് അങ്ങയുടെ അറിവോടെയല്ലായെന്നു പറയാൻ പറ്റുമോ. മാർ മാനത്തോടത്തിൻറെ നേതൃത്വത്തിലുള്ള കമ്മീഷനോട് അങ്ങ് സഹകരിച്ചു എന്നാണല്ലോ അവകാശപ്പെടുന്നത്. എന്നാൽ ആ റിപ്പോർട്ടു പ്രസിദ്ധീകരിക്കാൻ താങ്കൾ മുൻകൈ എടുക്കുക. അതിലെ കണ്ടെത്തലുകൾ ഞങ്ങൾ അറിയട്ടെ. അതും മാർപ്പാപ്പ നിയമിച്ച ആളു തന്നെയാണല്ലോ. ഭൂമി ഇടപാടിൽ അതിരൂപതക്ക് നഷ്ടം ഉണ്ടാക്കുന്ന ഒരു നടപടിയും അങ്ങ് സ്വീകരിച്ചിട്ടില്ലായെന്നു പറയുന്നുണ്ടല്ലോ. ചിലർക്ക് ലാഭമുണ്ടാക്കുന്ന നടപടിയാണ് എടുത്തതല്ലേ. അങ്ങയുടെ മനസാക്ഷിയുടെ കാര്യം ഒന്നും പറയണ്ട. അങ്ങയുടെ സാമ്പത്തിക കാര്യസമിതിയുടെ റിപ്പോർട്ടു അങ്ങ് ഒന്ന് കൂടി വായിച്ചു നോക്കുക. അങ്ങ് ഒപ്പിട്ട റിപ്പോർട്ടാണല്ലോ. ഭൂമി വി റ്റിട്ടു 26 കോടി രൂപ കിട്ടി എന്ന് അങ്ങ് നിയമിച്ച പ്രൊക്യൂറേറ്റർ അച്ചൻ പറഞ്ഞത് അവിടെ എഴുതിയിട്ടുണ്ടല്ലോ. എന്നിട്ടു ആ പണം എവിടെ പോയി. എന്താണ് രേഖയിൽ 13.5 കോടി രൂപ മാത്രം കാണിച്ചിരിക്കുന്നത്. അതുകൊണ്ടു അങ്ങേക്ക് എല്ലാം വിശദീകരിക്കാൻ സാധിക്കില്ല. അങ്ങയുടെ ഉത്തരവിദിത്വം റിയൽ എസ്റ്റേറ്റ് നടത്തുകയല്ലല്ലോ. അങ്ങ് വീണ്ടും സർക്കുലർ എഴുതി എല്ലാവരെയും വിഡ്ഡികളാക്കാമെന്നു കരുതുകയാണോ.
വിഭാഗീയത സൃഷ്ടിക്കാനും ആളുകളുടെയിടയിൽ ഭിന്നിപ്പുണ്ടാക്കാനും അങ്ങ് പ്രോത്സാഹനം കൊടുത്തിട്ടു പ്രശ്നങ്ങൾക്കും വിഭാഗീയതക്കും കാരണക്കാർ കൊച്ചുപിതാക്കന്മാർ എന്ന് വളരെ കൗശലപൂർവ്വം സർക്കുലറിൽ പറഞ്ഞു വച്ച് പീലാത്തോസിനെ പോലെ കൈ കഴുകി മിടുക്കാനാകാൻ ശ്രമിക്കുകയാണല്ലേ. ഞങ്ങൾക്കും ബുദ്ധിയും ബോധവും ഉണ്ടെന്നു മനസിലാക്കുന്നത് നല്ലതു. അങ്ങയുടെ ബുദ്ധിസാമർത്ഥ്യത്തിൻറെ വിഡ്ഢിത്വമാണ് ഈ അതിരൂപതയെ ഈ അവസ്ഥയിൽ എത്തിച്ചത്. കൊച്ചു പിതാക്കന്മാരെ ബലിയാടാക്കി നല്ല പുള്ള ചമയാനുള്ള ഈ സർക്കുലർ വിവേകമുള്ളവർ തള്ളി ക്കളയും മനഃസാക്ഷിയുള്ള വൈദീകർ വായിക്കുകയുമില്ല.
പരിശുദ്ധ പിതാവിൻറെ തീരുമാനങ്ങൾ എന്ന് പറഞ്ഞു തെറ്റിദ്ധാരണ പരത്തിയത് താങ്കളുടെ പിണിയാളായ മീഡിയ കമ്മീഷൻ ചെയർമാൻ ഉണ്ടല്ലോ. അയാൾക്കു ഒരു ഉപദേശം കൊടുക്കുന്നത് നല്ലതാണ്.
സഭയിലെ അഭിഷിക്തരായ വൈദീകരെ കുറിച്ച് പറയാൻ അങ്ങേക്ക് എന്തു ധാർമ്മിക അധികാരമാണുള്ളത്. ഉദാത്തമായ എന്ത് ക്രിസ്തീയ മാതൃകയാണ് താങ്കൾ കേരള സഭക്ക് നൽകിയിട്ടുള്ളത്. ഫോട്ടോ ഗ്രാഫറെ ഏർപ്പാടു ചെയ്തു ഓട്ടോ റിക്ഷയിൽ സഞ്ചരിച്ചു ഫോട്ടോ എടുത്തു ദീപിക പത്രത്തിൽ ഇട്ടതോ. അങ്ങേക്ക് നൽകപ്പെട്ടിരിക്കുന്ന അജപാലന അധികാരം രാഷ്ട്രീയ അധികാരം പോലെ ഉപയോഗിച്ച് ഏതു വൃത്തികെട്ടവനെയും കൂട്ട് പിടിച്ചു കാര്യം നേടുവാൻ ഒരു മടിയുമില്ലാത്ത അങ്ങയുടെ വൈദീകർക്കുള്ള ഉപദേശവും ഉഗ്രനായിരിക്കുന്നു.
അങ്ങയുടെ കുശാഗ്ര ബുദ്ധിയും യാതൊരു മടിയുമില്ലാതെ നുണ പറയാനുള്ള പാടവവും അഭിനയിക്കാനുള്ള കഴിവും സമ്മതിക്കുന്നു. എന്നാൽ ക്രിസ്തുവിൻറെ അനുയായികൾക്ക് ഇത് മനസിലാകും.
ഫൊറോനാ വികാരികമാരുടെ യോഗത്തിൽ അവരുടെ അഭിപ്രായം ആരാഞ്ഞപ്പോൾ ആഗസ്റ്റിലെ സിനഡിനുശേഷം സർക്കുലർ ഇറക്കിയാൽ മതി എന്ന് അവർ പറഞ്ഞപ്പോൾ അത് സമ്മതിച്ച അങ്ങ് ഇപ്പോൾ കാണിച്ചിരിക്കുന്നത് വിശ്വാസ വഞ്ചനയാണ്. ഇതിനെയാണ് രാഷ്ട്രീയ കളി എന്ന് ഞങ്ങൾ പറയുന്നത്. അങ്ങയുടെ നേതൃത്വത്തിൽ സീറോ മലബാർ സഭക്ക് ഒരു ഭാവിയും ഞങ്ങൾ കാണുന്നില്ല. അങ്ങ് രാജി വച്ച് നല്ല ക്രിസ്തീയ മാതൃക കാണിക്കുക എന്നതാണ് ഈ കാലഘട്ടത്തിൽ ഏറ്റവും അഭികാമ്യമായത്. അതിനായി ഞങ്ങൾ പ്രാർത്ഥിക്കാം . അങ്ങേക്ക് നല്ല ബുദ്ധി തോന്നട്ടെ. വല്ലപ്പോഴും ദിവ്യകാരുണ്യത്തിൻറെ മുൻപിൽ ഇരുന്നു അൽപ സമയം പ്രാർത്ഥിക്കുക. അങ്ങേക്ക് മാനസാന്തരം ആവശ്യമാണ്. ദൈവം അനുഗ്രഹിക്കട്ടെ.

Friday, July 12, 2019

ഒരു സാധാരണ കോട്ടയം വിശ്വാസിയുടെ കലിപ്പ്


from face book  2:42PM, 07/07/2019] +91 94478 09528

*സീറോ മലബാര്‍ സഭേപ്പെട്ട അച്ചായമ്മാരേ, അമ്മച്ചിമാരേ, പെങ്ങമ്മാരേ, ചേട്ടാനിയന്‍മാരേ, പിള്ളാരേ* .....
നമ്മടെ സഭേന്നുവച്ചാ എന്നാരുന്നു? കിടലവല്ലാരുന്നോ? പള്ളീന്നുവച്ചാ നമ്മക്ക് ജീവനല്ലാരുന്നോ? തിരുവന്തോരത്തോ ഡെല്ലീലോ ദുബായിലോ ?അമേരിക്കേലോ എവിടെ ചെന്നാലും നമ്മക്കൊരു പേരുവീഴുംഅച്ചായന്‍. ആ അച്ചായന്‍വിളിക്ക് ഒത്തിരിയൊത്തിരി അര്‍ത്ഥവൊണ്ടാരുന്നു.
അച്ചമ്മാരും ?കന്യാസ്ത്രീകളും നമ്മക്ക് സൊന്തക്കാരല്ലാരുന്നോ? അതൊക്കെ ഒരു കാലം.
ഇപ്പ ദേ നാണംകെട്ടിട്ട് തലേ മുണ്ടിട്ടോണ്ടു നടക്കേണ്ട ഗതികേടാ. ഒന്നു കഴിയുമ്പം മറ്റൊന്ന്. അതു കഴിയുമ്പം വേറൊന്ന്. മൊത്തം പ്രശ്‌നവല്ലേ. അവസാനം ലത്തീന്‍ സഭയിലെ പിതാവ് കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവോം കറങ്ങിത്തിരിഞ്ഞ് കോട്ടയം ഭാഗത്തെത്തി.
ആകെ മൊത്തം ടോട്ടല് കൊളമായിരിക്കുമ്പം ചെല മെത്രാമ്മാരും അച്ചമ്മാരും ധ്യാനഗുരുക്കമ്മാരും പറയുന്ന കേട്ടാ ചൊറിഞ്ഞുവരും. വിശ്വാസികള് ആഞ്ഞുപിടിച്ചാ സഭ ഒയര്‍ത്തെഴുന്നേക്കുവെന്ന്!
അല്ല, അയിന് നമ്മളെന്നാ പെഴച്ചു?
 സഭയിലെ അധികാരികള്‍ ഇക്കണ്ട വേണ്ടാതീനത്തിലെല്ലാം പോയി ചാടിയതിന് വിശ്വാസികള്‍ എന്നാ വേണം?
കുരിശിന്റേം കുര്‍ബാനേടേം പേരു പറഞ്ഞ് സഭയെ വെട്ടിക്കീറിയത് നമ്മള് സാദാ വിശ്വാസികളാണോ?
സൊന്തം പണിയെന്താന്ന് അറിയാമ്മേലാത്ത,വിശ്വാസികളുടെ കാര്യത്തില്‍ ഒരു താല്‍പര്യോമില്ലാത്ത, വെറും കച്ചവടക്കാരായ കൊറേപ്പേരേ അച്ചമ്മാരും മെത്രാന്‍മ്മാരുമാക്കിയത് നമ്മളാണോ?
എറണാകുളത്ത് കോടിക്കണക്കിന് രൂപേടെ സ്ഥലക്കച്ചോടം നടത്തിയ ആധാരത്തില്‍ ഒപ്പിട്ടത് ഏതെങ്കിലും സാദാ വിശ്വാസിയാന്നോ?
കോടികള് മൊടക്കി പള്ളി പണിയാനുള്ള തീരുമാനത്തില്‍ നമ്മക്ക് എത്രപേര്‍ക്ക് പങ്കുണ്ട്?
പള്ളി പണിക്ക് നമ്മളു കൊടുക്കേണ്ട വീതം തീരുമാനിക്കുന്നത് നമ്മളാന്നോ?
എന്ത് കച്ചോടം വേണേലും നടത്തി കാശുണ്ടാക്കാനൊള്ള തെരക്കിനിടയില്‍ തങ്ങളുടെ ശരിക്കുള്ള ചുമതല മറന്നത് നമ്മളാന്നോ?
ഞാറയ്ക്കല്‍ മീത്തിലെ കന്യാസ്ത്രീമാരെകഷ്ടപ്പെടുത്തിയത് നമ്മളാന്നോ?
കാഞ്ഞിരപ്പള്ളീല് പ്രായമായ അപ്പച്ചന്റേം അമ്മച്ചീടേം സ്ഥലം തട്ടിയെടുത്തത് നമ്മളാന്നോ?
തീവ്രവാദികള്‍ കൈവെട്ടിക്കളഞ്ഞ  ജോസഫ് സാറിനെ അതു കഴിഞ്ഞും കഷ്ടപ്പെടുത്തിയത് നമ്മളാണോ?
ദീപിക പത്രം കൊളമാക്കിയതും അതിന്റെ സ്വത്തെല്ലാം വിറ്റു തൊലച്ചതും നമ്മളാന്നോ?
രോഗശാന്തീയുടെയും ബാധയൊഴിപ്പീരിന്റേം പേരില്‍ തട്ടിപ്പ് നടത്തുന്നത് നമ്മളാന്നോ?
പ്രായപൂര്‍ത്തികായാത്ത പെണ്‍കൊച്ചിനെ ഉപദ്രവിച്ചതും ഗര്‍ഭമൊണ്ടാക്കിയതും അത് ഒതുക്കാന്‍ ശ്രമിച്ചതും പീഡിപ്പിച്ചവനെ കാനഡയിലേക്ക് കടത്താന്‍ ശ്രമിച്ചതും നമ്മളാന്നോ?
ഓണാഘോഷത്തിന്റെ പേരും പറഞ്ഞ് പള്ളിയിലെ ഞായറാഴ്ച കുര്‍ബാനയും മാറ്റി വച്ച് യുവജനങ്ങളെക്കൊണ്ട് മാവേലിയെയും, വാമനനെയും വേഷം കെട്ടിച്ച് ഘോഷയാത്ര നടത്തുന്നത് ഇടവക ജനങ്ങളാണോ ..?
 വലതു കയ്യ് ചെയ്യുന്നത് ഇടതു കയ്യ് അറിയരുതെന്ന് പഠിപ്പിച്ച യേശു നാഥന്റെ പേരും പറഞ്ഞ് പള്ളി വളപ്പിലെ കാന്താരിമുളക് ദാനം നല്‍കുന്നത് പോലും പത്രത്തില്‍ വാര്‍ത്തയാക്കി മീഡിയ ഭ്രമവുമായി നടക്കുന്നത് ഇടവകക്കാരാണോ..?
 പള്ളിയിലെ വാര്‍ഷിക കണക്കില്‍ കള്ളത്തരം കാട്ടി കണക്ക് ബോധിപ്പിക്കേണ്ട വരെ പറ്റിക്കുന്നത് ഇടവക ജനമാണോ ...?
കുട്ടനാട്ടില്‍ പാവപ്പെട്ട കര്‍ഷകരെ കബളിപ്പിച്ച് കാശടിച്ചു മാറ്റിയതും അതിന്റെ പേരില്‍ പോലിസ് പിടിച്ചതും നമ്മളെയാന്നോ?
കന്യാസ്ത്രീയെ പീഡിപ്പിച്ചതിലും ആ കേസ് ഒതുക്കാന്‍ ശ്രമിച്ചതിലും നമ്മക്ക് പങ്കുണ്ടോ?
എന്നാത്തിനാ ഒത്തിരി പറയുന്നേ...
ഒരു മാമോദിസ  സ്വീകരിച്ചു വിശ്വാസി ആയി എന്ന പേരു പറഞ്ഞു ലോകത്തു എവിടെ പോയി രക്ഷപെടാന്‍ ശ്രമിച്ചാലും  അംഗത്വം കുത്തിപ്പിരിവും (direct debit) അല്ലെങ്കില്‍ കൂദാശ തരില്ല എന്ന ഭീഷണിയുമായി പാവം പ്രവാസികളെ കുത്തി പിരിച്ചു സുഖിച്ചു കുത്തിമറിഞ്ഞു  ജീവിക്കുന്ന വിശ്വാസം കച്ചവടക്കാരല്ലേ നിങ്ങള്‍?
*കുര്‍ബാനയും ഒപ്പീസും വിലയ്ക്കു വില്‍ക്കുന്ന, കല്യാണത്തിനും മരിച്ചടക്കിനും കുത്തിനു പിടിച്ചു കാശു മേടിക്കുന്ന ബ്ലേഡുകാരാണ് ഈ പറഞ്ഞ എല്ലാ പോക്രിത്തരവും കാണിച്ചത്.* എന്നിട്ട് നമ്മള്‍ വിശ്വാസികള്‍ ആഞ്ഞുപിടിച്ച്  !?സഭയെ ഉയര്‍പ്പിക്കണം പോലും!
ലോകം മുഴുവനുള്ള സീറോ മലബാര്‍ വിശ്വാസികള്‍ ആഞ്ഞു പിടിച്ചു പ്രാര്‍ത്ഥിച്ചാലും  ഇവര് സ്വന്തം കയ്യിലിരുപ്പ് നന്നാക്കിയില്ലെങ്കില്‍ എന്തു ഫലം?
ഇനി ഈ ഉപദേശവും കൊണ്ട് സോഷ്യല്‍ മീഡിയയിലും നേരിട്ടും വരുന്നോമ്മാരോട് പറയണം ആദ്യം നീയൊക്കെയാണ് നന്നാകേണ്ടതെന്ന്.

Thursday, July 11, 2019

Should the Church in Kerala fall apart?

By P J Chacko
The Church in Kerala appears to be in agonizing throes. Court cases, division among the priestly class, the laity split into ‘for’ and ‘against,’ oblique criticisms and tongue in cheek inanities, part of the laity becoming doubting Thomases and part wading through confused feelings, and a flourishing charismatic industry. And, reports have it that there is an emergence of Satan worshipers to add to the ‘cauldron bubble.’
Perhaps it was coming. The crumbling part, the falling apart. The spurt of sky-embracing steeples, monumental erection of churches to compete with the Roman Basilica, the highly patronized and sponsored liturgical theatricals, and such other items manifest the pride of sections of both the clergy and the laity. The humble Nazarene is kept imprisoned in gilded tabernacles and concrete churches. The rest is business. Pride goes before a fall. And her sister, prejudice, is in a gyrating and convulsive mood.
Time was when the Kerala Church was known for its vibrant faith community and missionary vision. But, it appears that both have taken a nose dive. High-priced liturgical services, donation boxes bulging with fat offerings as if to bribe the Lord of the universe, and priests gauging the vibrancy of the faithful by the bulge of donations and offerings are not myths, but ground realities. Pompous weddings and sponsored liturgical items add charm and magic to Christian life.
Sections of diocesan clergy and religious congregations of men and women compete to grab ambience in running posh educational institutions to strike gold by catering to the upper class upper caste gentry. There is little interest in them to give time and space to the fast emerging problems in families, among young men and women, to family counselling, to creative formation in education etc.
Education is a lucrative business with little creative formation for its students. Just as the church steeples go up, high-rise educational institutions become favorite service centers. Added to these is the little taste the young have towards humanitarian service as many are caught up in the net of the highly commercialized digital world, social media, and drugs.
Further, the nucleus family concept catching up in Kerala has little to offer by way of sending young men and women for missionary work outside Kerala. Most priests and religious going out of the state appear to carry the mission of propagating the Syrian liturgy in the rest of India as if the Latin liturgy is a second class entity. Some have wondered if this attempt is not intended to create a class within a class. The pride of one’s liturgy becomes an underlying factor of devotion to Jesus.
The Church in Kerala, not just the Catholic group, needs to reinvent itself if it has to survive. It has to consciously step down from its pedestals of power and glory, name and fame, and face a diagnostic therapy.
The scandals that pop up one after another are but symptoms of a deep-rooted malaise of complacency, arrogance both among the clergy and the laity, worshiping the mammon of wealth, glorying in temporal power, and eagerness to grab the spoils of a commercialized church. Sections of the clergy and the laity need to face the bar of conscience.
The clergy should ask themselves where they are as far as Christian service is concerned. In today’s world, the priestly class and the religious assemblage are not expected to indulge in liturgical services only, but in humanitarian services too. The third eye, that is the social eye they are expected to possess, seems to have been kept closed for the sake of convenience. That is where a breakdown of communication between the priestly-religious class and the faithful exists. Each wants to hold on to its narrow world vision with its eyes on parallel lines.
And, as if to embolden this parallel line approach, there are vested interests to make them fight against one another and, thereby, grab the resultant benefit. The media world is out with a hatchet to gain instant popularity. Someone has aptly said that the media often makes a mountain out of a mole hill and thinks that it has the last word on everything else.
Then there are disgruntled anti-Church groups within the Christian fold. They sit in judgement like straight-laced Pharisees equipped with stones in hand. Such groups take special pleasure in washing the dirty linen in public view. They have no qualms in making a beeline for sacramental confession in private while their index finger is pointed out at the other. They and the enemies of the Church connive together to condemn people to hell.
The Kerala Church has much cud to chew. The need of the hour is humility for all warring factions to sit together and sort issues out amicably and equitably. A pharisaic approach will not work. They need to down the shutters of their arrogance and let in Jesus Christ into the Church. Otherwise, they will be provoking the Nazarene to stage his entry with whip in hand.
(P J Chacko is a Jesuit lawyer and social activist, a native of Kerala, who has been working among tribal people of Santal Parganas in Jharkhand state for more than half a century.)