from face book 2:42PM, 07/07/2019] +91 94478 09528
*സീറോ മലബാര്‍
സഭേപ്പെട്ട അച്ചായമ്മാരേ, അമ്മച്ചിമാരേ, പെങ്ങമ്മാരേ, ചേട്ടാനിയന്‍മാരേ, പിള്ളാരേ* .....
നമ്മടെ
സഭേന്നുവച്ചാ എന്നാരുന്നു? കിടലവല്ലാരുന്നോ? പള്ളീന്നുവച്ചാ നമ്മക്ക്
ജീവനല്ലാരുന്നോ? തിരുവന്തോരത്തോ ഡെല്ലീലോ ദുബായിലോ ?അമേരിക്കേലോ എവിടെ ചെന്നാലും നമ്മക്കൊരു പേരുവീഴുംഅച്ചായന്‍. ആ അച്ചായന്‍വിളിക്ക്
ഒത്തിരിയൊത്തിരി അര്‍ത്ഥവൊണ്ടാരുന്നു.
അച്ചമ്മാരും ?കന്യാസ്ത്രീകളും നമ്മക്ക്
സൊന്തക്കാരല്ലാരുന്നോ? അതൊക്കെ ഒരു കാലം.
ഇപ്പ ദേ
നാണംകെട്ടിട്ട് തലേ മുണ്ടിട്ടോണ്ടു നടക്കേണ്ട ഗതികേടാ. ഒന്നു കഴിയുമ്പം മറ്റൊന്ന്.
അതു കഴിയുമ്പം വേറൊന്ന്. മൊത്തം പ്രശ്‌നവല്ലേ. അവസാനം ലത്തീന്‍ സഭയിലെ പിതാവ്
കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവോം കറങ്ങിത്തിരിഞ്ഞ് കോട്ടയം ഭാഗത്തെത്തി.
ആകെ മൊത്തം ടോട്ടല്
കൊളമായിരിക്കുമ്പം ചെല മെത്രാമ്മാരും അച്ചമ്മാരും ധ്യാനഗുരുക്കമ്മാരും പറയുന്ന
കേട്ടാ ചൊറിഞ്ഞുവരും. വിശ്വാസികള് ആഞ്ഞുപിടിച്ചാ സഭ ഒയര്‍ത്തെഴുന്നേക്കുവെന്ന്!
അല്ല, അയിന് നമ്മളെന്നാ പെഴച്ചു?
സഭയിലെ അധികാരികള്‍ ഇക്കണ്ട
വേണ്ടാതീനത്തിലെല്ലാം പോയി ചാടിയതിന് വിശ്വാസികള്‍ എന്നാ വേണം?
കുരിശിന്റേം കുര്‍ബാനേടേം
പേരു പറഞ്ഞ് സഭയെ വെട്ടിക്കീറിയത് നമ്മള് സാദാ വിശ്വാസികളാണോ?
സൊന്തം
പണിയെന്താന്ന് അറിയാമ്മേലാത്ത,വിശ്വാസികളുടെ കാര്യത്തില്‍ ഒരു താല്‍പര്യോമില്ലാത്ത, വെറും കച്ചവടക്കാരായ കൊറേപ്പേരേ അച്ചമ്മാരും മെത്രാന്‍മ്മാരുമാക്കിയത്
നമ്മളാണോ?
എറണാകുളത്ത്
കോടിക്കണക്കിന് രൂപേടെ സ്ഥലക്കച്ചോടം നടത്തിയ ആധാരത്തില്‍ ഒപ്പിട്ടത് ഏതെങ്കിലും
സാദാ വിശ്വാസിയാന്നോ?
കോടികള് മൊടക്കി
പള്ളി പണിയാനുള്ള തീരുമാനത്തില്‍ നമ്മക്ക് എത്രപേര്‍ക്ക് പങ്കുണ്ട്?
പള്ളി പണിക്ക്
നമ്മളു കൊടുക്കേണ്ട വീതം തീരുമാനിക്കുന്നത് നമ്മളാന്നോ?
എന്ത് കച്ചോടം
വേണേലും നടത്തി കാശുണ്ടാക്കാനൊള്ള തെരക്കിനിടയില്‍ തങ്ങളുടെ ശരിക്കുള്ള ചുമതല
മറന്നത് നമ്മളാന്നോ?
ഞാറയ്ക്കല്‍
മീത്തിലെ കന്യാസ്ത്രീമാരെകഷ്ടപ്പെടുത്തിയത് നമ്മളാന്നോ?
കാഞ്ഞിരപ്പള്ളീല്
പ്രായമായ അപ്പച്ചന്റേം അമ്മച്ചീടേം സ്ഥലം തട്ടിയെടുത്തത് നമ്മളാന്നോ?
തീവ്രവാദികള്‍
കൈവെട്ടിക്കളഞ്ഞ ജോസഫ് സാറിനെ അതു
കഴിഞ്ഞും കഷ്ടപ്പെടുത്തിയത് നമ്മളാണോ?
ദീപിക പത്രം
കൊളമാക്കിയതും അതിന്റെ സ്വത്തെല്ലാം വിറ്റു തൊലച്ചതും നമ്മളാന്നോ?
രോഗശാന്തീയുടെയും
ബാധയൊഴിപ്പീരിന്റേം പേരില്‍ തട്ടിപ്പ് നടത്തുന്നത് നമ്മളാന്നോ?
പ്രായപൂര്‍ത്തികായാത്ത
പെണ്‍കൊച്ചിനെ ഉപദ്രവിച്ചതും ഗര്‍ഭമൊണ്ടാക്കിയതും അത് ഒതുക്കാന്‍ ശ്രമിച്ചതും
പീഡിപ്പിച്ചവനെ കാനഡയിലേക്ക് കടത്താന്‍ ശ്രമിച്ചതും നമ്മളാന്നോ?
ഓണാഘോഷത്തിന്റെ
പേരും പറഞ്ഞ് പള്ളിയിലെ ഞായറാഴ്ച കുര്‍ബാനയും മാറ്റി വച്ച് യുവജനങ്ങളെക്കൊണ്ട്
മാവേലിയെയും, വാമനനെയും
വേഷം കെട്ടിച്ച് ഘോഷയാത്ര നടത്തുന്നത് ഇടവക ജനങ്ങളാണോ ..?
വലതു കയ്യ് ചെയ്യുന്നത് ഇടതു കയ്യ് അറിയരുതെന്ന്
പഠിപ്പിച്ച യേശു നാഥന്റെ പേരും പറഞ്ഞ് പള്ളി വളപ്പിലെ കാന്താരിമുളക് ദാനം നല്‍കുന്നത്
പോലും പത്രത്തില്‍ വാര്‍ത്തയാക്കി മീഡിയ ഭ്രമവുമായി നടക്കുന്നത് ഇടവകക്കാരാണോ..?
പള്ളിയിലെ വാര്‍ഷിക കണക്കില്‍ കള്ളത്തരം കാട്ടി
കണക്ക് ബോധിപ്പിക്കേണ്ട വരെ പറ്റിക്കുന്നത് ഇടവക ജനമാണോ ...?
കുട്ടനാട്ടില്‍
പാവപ്പെട്ട കര്‍ഷകരെ കബളിപ്പിച്ച് കാശടിച്ചു മാറ്റിയതും അതിന്റെ പേരില്‍ പോലിസ്
പിടിച്ചതും നമ്മളെയാന്നോ?
കന്യാസ്ത്രീയെ
പീഡിപ്പിച്ചതിലും ആ കേസ് ഒതുക്കാന്‍ ശ്രമിച്ചതിലും നമ്മക്ക് പങ്കുണ്ടോ?
എന്നാത്തിനാ
ഒത്തിരി പറയുന്നേ...
ഒരു മാമോദിസ സ്വീകരിച്ചു വിശ്വാസി ആയി എന്ന പേരു പറഞ്ഞു
ലോകത്തു എവിടെ പോയി രക്ഷപെടാന്‍ ശ്രമിച്ചാലും
അംഗത്വം കുത്തിപ്പിരിവും (direct
debit) അല്ലെങ്കില്‍ കൂദാശ തരില്ല എന്ന ഭീഷണിയുമായി പാവം പ്രവാസികളെ
കുത്തി പിരിച്ചു സുഖിച്ചു കുത്തിമറിഞ്ഞു
ജീവിക്കുന്ന വിശ്വാസം കച്ചവടക്കാരല്ലേ നിങ്ങള്‍?
*കുര്‍ബാനയും
ഒപ്പീസും വിലയ്ക്കു വില്‍ക്കുന്ന, കല്യാണത്തിനും
മരിച്ചടക്കിനും കുത്തിനു പിടിച്ചു കാശു മേടിക്കുന്ന ബ്ലേഡുകാരാണ് ഈ പറഞ്ഞ എല്ലാ
പോക്രിത്തരവും കാണിച്ചത്.* എന്നിട്ട് നമ്മള്‍ വിശ്വാസികള്‍ ആഞ്ഞുപിടിച്ച് !?സഭയെ ഉയര്‍പ്പിക്കണം
പോലും!
ലോകം മുഴുവനുള്ള
സീറോ മലബാര്‍ വിശ്വാസികള്‍ ആഞ്ഞു പിടിച്ചു പ്രാര്‍ത്ഥിച്ചാലും ഇവര് സ്വന്തം കയ്യിലിരുപ്പ്
നന്നാക്കിയില്ലെങ്കില്‍ എന്തു ഫലം?
ഇനി ഈ ഉപദേശവും
കൊണ്ട് സോഷ്യല്‍ മീഡിയയിലും നേരിട്ടും വരുന്നോമ്മാരോട് പറയണം ആദ്യം നീയൊക്കെയാണ്
നന്നാകേണ്ടതെന്ന്.
No comments:
Post a Comment