ക്രിമിനല്‍ നടപടി നിയമം 154 വകുപ്പ് പ്രകാരം 576/19 ആയി രജിസ്റ്റര്‍ ചെയ്തിരുന്ന എഫ്.ഐ.ആറില്‍ ഐപിസി 1860ലെ 228എ, 509, കേരള പോലീസ് ആക്ട് 2011 ലെ 120(ഒ) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്
ക്രിമിനല്‍ നടപടി നിയമം 154 വകുപ്പ് പ്രകാരം 576/19 ആയി രജിസ്റ്റര്‍ ചെയ്തിരുന്ന എഫ്.ഐ.ആറില്‍ ഐപിസി 1860ലെ 228എ, 509, കേരള പോലീസ് ആക്ട് 2011 ലെ 120(ഒ) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഏപ്രില്‍ 14നാണ് കന്യാസ്ത്രീകള്‍ പരാതി നല്‍കിയിരിക്കുന്നതെന്ന് പോലീസ് പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു.
കുറവിലങ്ങാട് പോലീസ് സ്‌റ്റേഷന്‍ ക്രൈം 746/18 ാം നമ്പര്‍ കേസിലെ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കേസില്‍ നിന്നും രക്ഷിക്കണമെന്നുള്ള ഉദ്ദേശത്തോടെ ആവലാതിക്കാതിയെയും അവരുടെ കൂടെ സന്യാസജീവിതം നയിച്ച് സേവനം അനുഷ്ഠിക്കുന്ന കുറവിലങ്ങാട് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ ആവലാതിക്കാരിയുടെ സഹപ്രവര്‍ത്തകയേയും ഫ്രാങ്കോക്കെതിരായ കേസിലെ ഇരയുടെ പേര് വെളിവാക്കുന്ന രീതി വ്യംഗമായ പേരുകള്‍ ഉപയോഗിച്ച് 17/10/2018 ന് ഫേസ്ബുക്ക് വഴിയും ചാനല്‍ പരിപാടിയിലും 10/02/2019 തീയതി യു ട്യൂബ് വഴിയും സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് ആവലാതിക്കാരിയേയും പരാതിക്കാരിയെയും പൊതുജന മധ്യത്തില്‍ മാനഹാനിയും മനോവിഷമവും സൃഷ്ടിച്ച് നിത്യജീവിതത്തില്‍ ശല്യമായി തീരുന്ന വിധം പ്രവര്‍ത്തിച്ചുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
അതേസമയം, തനിക്കെതിരെ കേസെടുത്ത കാര്യം ഇന്ന് സ്‌റ്റേഷനില്‍ നിന്ന് എസ്.ഐ വിളിച്ചപ്പോഴാണ് അറിഞ്ഞതെന്ന് കെന്നഡി കരിമ്പിന്‍കാലായില്‍ പ്രതികരിച്ചു. ചാനല്‍ ചര്‍ച്ചകളിലും മറ്റും പറഞ്ഞ കാര്യങ്ങളാവാം കേസിനു അടിസ്ഥാനം. അല്ലാതെ താന്‍ ഇവര്‍ക്കെതിരെ നേരിട്ടോ അല്ലാതെയോ ഒരിടത്തും ഒന്നും പറഞ്ഞിട്ടില്ല. 120 വകുപ്പ് എങ്ങനെയാണ് തനിക്കെതിരെ വന്നതെന്ന് അറിയില്ല. 120 വകുപ്പ് വരുമ്പോള്‍ താന്‍ മാത്രമാവില്ല കേസില്‍ വരികയെന്നും അദ്ദേഹം പറഞ്ഞു. സേവ് സീറോ മലബാര്‍ ഫോറം എന്ന സംഘടനയുടെ പേരിലായിരുന്നു ഇദ്ദേഹം ചാനല്‍ ചര്‍ച്ചകളില്‍ പ്രതികരിക്കാന്‍ വന്നിരുന്നത്.
http://www.mangalam.com/news/detail/325174-latest-news-bp-franco-mulakkal-case-fir-against-laity-leader-for-slandering-nuns.html
NB
Shyju Antony
ഫ്രാങ്കോ കേസ്
തെളിവ് നശിപ്പിക്കൽ വ്യാപകമായി നടക്കുന്നു എന്നു സംശയിക്കേണ്ടിയിരിക്കുന്നു. Forensic Science Laboratory റിപ്പോർട്ട് കൈപ്പറ്റിയ പ്രതി അതോടൊപ്പം കൊടുത്ത DVD വേണമെന്ന് നിർബന്ധപൂർവം ആവശ്യപ്പെടുകയായിരുന്നു. പൊലീസ് ഈ റിപ്പോർട്ടുകൾ കൊടുത്തില്ല എന്നായിരുന്നു വ്യാപക പ്രചാരണം. എന്നാൽ ഈ റിപ്പോർട്ടിൻ്റെ കസ്റ്റോഡിയൻ കോടതിയാണ്. FSL നേരിട്ട് കോടതിക്കാണ് റിപ്പോർട്ട് കൊടുക്കുന്നത്. പൊലീസിന് കോപ്പി മാത്രമാണ് കൊടുക്കുക. പ്രതിയുടെ നിർബന്ധപ്രകാരം DVD കോപ്പി എടുത്തു കൊടുക്കാൻ കോടതി സമ്മതിച്ചു. എന്നാൽ ഇന്ന് കോടതിയിൽ DVD പരിശോധിച്ചപ്പോൾ കോടതിയുടെ കൈയ്യിലുള്ള ഒറിജിനലും പൊലീസിൻ്റെ കയ്യിലുള്ള കോപ്പിയും വ്യത്യാസപ്പെട്ടിരിക്കുന്നു. പൊലീസിൻ്റ കോപ്പിയിൽ ഫോൾഡർ രണ്ടും മൂന്നും ബ്ളാങ്കാണ്. എന്നാൽ കോടതിയിലുള്ളതിൽ ഫയലുണ്ട്. കോടതി FSL ലാബിനോട് പൊലീസിന് മുഴുവൻ ഫയലുമുള്ള DVD കൊടുക്കാൻ നിർദ്ദേശിച്ചു
No comments:
Post a Comment