മൃതസംസ്കാരത്തിന് റീത്തിനും പുഷ്പ്പഹാരങ്ങൾക്കും പകരം മുണ്ടോ സാരിയോ നൽകാൻ ഇടവകയുടെ ആഹ്വാനം .
തൃശൂർ : അടുത്തിടെ കെഎം മാണിസാറിന്റെ മൃതസംസ്കാര ശുശ്രൂഷാ സമയത്ത് പാലായിൽ,മാണിസാറിന്റെ വസതിയിൽ നിന്നും ലഭിച്ച വിവരമനുസരിച്ചു മരടിൽ നിന്നും വിലാപയാത്രയാരംഭിച്ചതുമുതൽ അടുത്ത ദിവസത്തെ മൃതസംസ്‌കാര ശുശ്രൂഷ വരെ ഏകദേശം നാലു ട്രക്ക് റീത്തുകളും പുഷ്പ്പഹാരങ്ങളുമാണ് സമർപ്പിക്കപ്പെട്ടത്.പാലായിൽ അന്ന് റീത്തുകളും പുഷ്പ്പഹാരങ്ങളും ലഭ്യമായിരുന്നില്ല എന്ന് പറയാം .
മൃതസംസ്കാരത്തിന് റീത്തുകളും പുഷ്പഹാരങ്ങളും സമർപ്പിക്കുന്നതിന് പകരം സാരികളും മുണ്ടുകളും സമർപ്പിക്കൂ, അവ പാവങ്ങൾക്ക് ഉപകരിക്കുമെന്ന ആഹ്വാനവുമായി തൃശൂർ അതിരൂപതയിലെ കോളങ്ങാട്ടുകര സെന്റ് മേരീസ് ഇടവകാംഗങ്ങൾ രംഗത്ത് .ഇടവകയിലെ ആലപ്പാട്ട് പൊറിഞ്ചുവിന്റെ മരണത്തെ തുടർന്ന് മൃതസംസ്‌കാര ശുശ്രൂഷയിലാണ് അവർ ഈ മാറ്റത്തിന് തുടക്കം കുറിച്ചത് .
തൃശൂർ അതിരൂപതാ മുൻ മെത്രാപോലീത്ത മാർ ജോസഫ് കുണ്ടുകുളത്തിന്റെ മൃതസംസ്‌കാര ശുശ്രൂഷയ്ക്ക് റീത്തിന് പകരം സാരിയും മുണ്ടുമായിരുന്നു വച്ചത് ,അത് ധാരാളം നിർധനർക്ക് ഉടുവസ്ത്രമായി മാറി .
ഇന്ന് 400 രൂപ മുതൽ 1000 രൂപ വരെയാണ് റീത്തിന്റെയും പുഷ്പഹാരങ്ങളുടെയും കേരളത്തിലെ വില .ഒരു മുണ്ടിനോ സാരിക്കോഅത്രയും തുകയാകില്ല .കൂടാതെ മുണ്ടും സാരിയും സെമിത്തേരിയിൽ പാരിസ്ഥിതിക പ്രശ്‌നങ്ങളും ഉയർത്തില്ല .പള്ളിവഴി അവ പാവങ്ങളിൽ എത്തിക്കാനാകും .ഇതാണ് ഇടവകാംഗങ്ങളുടെ നിലപാട് .
No comments:
Post a Comment