ടി.ജെ.ജോസഫ് തേനമ്മാക്കല്‍ ഫോണ്‍: 9447374680
ലോകത്തിലെ
ഏറ്റവും വലിയ ജനായത്തസമ്പ്രദായത്തില്‍ ജീവിക്കുന്ന ഭാരതീയരിലെ ഒരു നിസ്സാര
ശതമാനംമാത്രം വരുന്ന ഭാരത മാര്‍ത്തോമ്മാ കത്തോലിക്കരെ (Syro- Malabar എന്നും പാഠഭേദമുണ്ട്.!) ഭരിക്കുന്നത്
രണ്ടു ഭരണഘടനകളാണ്-മാതൃരാജ്യമായ ഭാരതത്തിന്റെ ഭരണഘടനയും CCEO എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന 'Codex
Canonum Ecclesiarum Orientalium - Code of Canons of the Oriental Churches' എന്ന ഒരത്ഭുത റോമന്‍നിര്‍മ്മിത
നിയമസംഹിതയും.
ആദ്യത്തേതില്‍, ഭരണാധിപര്‍ ജനായത്തരീതിയില്‍
തിരഞ്ഞെടുക്കപ്പെടുന്നു. നിയമങ്ങള്‍ നിര്‍മ്മിച്ച് ചട്ടങ്ങള്‍ രൂപീകരിക്കുവാന്‍
ജനായത്തവേദിയായ ലെജിസ്ലേച്ചര്‍, അവ നടപ്പിലാക്കാന്‍ എക്‌സിക്യൂട്ടീവ്, നിയമങ്ങളെ അവയുടെ സമഗ്രതയില്‍
ഭരണഘടനാടിസ്ഥാനത്തില്‍ വിശദീകരിക്കാനും വിശകലനംനടത്താനും കോടതി. ഇത്രയുമൊക്കെ
സ്ഥാപനങ്ങള്‍ ജനക്ഷേമം എന്ന ഒരൊറ്റക്കാര്യത്തിനായി പ്രവര്‍ത്തിക്കുന്നു.
ഇത്രമാത്രം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനത്തിനകത്ത് ഏകാധിപതികളുടെ കുറെ കുട്ടിസാമ്രാജ്യങ്ങള്‍
പ്രവര്‍ത്തിക്കുന്നുവെന്നത് ഭാരത മാര്‍ത്തോമ്മാ കത്തോലിക്കാമതവിശ്വാസികളില്‍
അടിമത്തബോധം നിറയ്ക്കുന്നതിനോടൊപ്പം, സമൂഹത്തില്‍ അവരെ അവഹേളനാപാത്രങ്ങളും
ആക്കിത്തീര്‍ക്കുന്നു.
ദൈവത്തിന്റെയോ
ആള്‍ദൈവത്തിന്റെയോ വഴിവക്കിലവറാന്റെയോ പേരിലോ, പേരില്ലായ്മയിലോ ആയാലും, ഈ രാജ്യത്ത് സ്വത്തുക്കള്‍ സമാര്‍ജ്ജിക്കാനും
നിലനിറുത്താനും വിറ്റഴിക്കാനുമൊക്കെ രാജ്യത്തെ നിയമങ്ങളോടാവണം, ഏതൊരു പൗരസമൂഹത്തിനും കടപ്പാട്.
സഭയെന്ന്,
നാം
തോന്നുമ്പോള്‍ തോന്നുന്നതുപോലെ വ്യാഖ്യാനിക്കുന്ന (ഉദാ.സഭ: 'ക്രിസ്തുവിന്റെ മൗതികശരീരം' - കാണാനും കേള്‍ക്കാനും പറ്റില്ലാത്ത
ാ്യേെശരമഹ യീറ്യ; 'വിശ്വാസികളുടെ
കൂട്ടായ്മ', 'ഒരു
പ്രാദേശിക മെത്രാന്/ പാത്രിയര്‍ക്കീസിന് വിധേയപ്പെട്ടുകഴിയുന്ന അജഗണം') ഈ ജനസമൂഹത്തിന്റെ നേതൃത്വം ഒരു
മനുഷ്യനിലാണ്. ആ മനുഷ്യനാണ് എപ്പാര്‍ക്കിയല്‍ ബിഷപ്പ്! ഈ ബിഷപ്പ്,
CCEO എന്ന ഒരു വിദേശനിയമസംഹിതയുടെ 178-ാം കാനോനില്‍ ഇങ്ങനെ വെളിച്ചപ്പെടുന്നു:
' The eparchial bishop, as a vicar and legate of Christ,
governs in his own name the eparchy entrusted to him for shepherding. This
power, which he exercises personally in the name of Christ, is proper,
ordinary, and immediate, although its exercise is ultimately regulated by the
Supreme Authority of the Church and can be defined with certain limits should
the usefulness of the Church or the Christian faithful require it.'
കുറെ
വാക്കുകളുടെ അര്‍ത്ഥങ്ങള്‍ നോക്കിയപ്പോള്‍ കണ്ടത്:
Vicar = an agent, representative, any one acting in the
person of a superior- കാനന്‍
അനുസരിച്ച് ക്രിസ്തുവിന്റെ പ്രതിനിധി; ച്ചാല്‍, സബ്സ്റ്റിട്യൂട്ട്!
Legate - an Envoy, Ambassador, Representative of Pope- പഴയ റോമന്‍ സീസര്‍മാരുടെ ഭരണകാലത്ത്
അങ്ങോട്ടും തിരിച്ചിങ്ങോട്ടുമൊക്കെയുള്ള രാജ്യപ്രതിപുരുഷന്‍, എന്നൊക്കെയുള്ള അര്‍ഥങ്ങള്‍ മികച്ച
ഡിക്ഷ്ണറികള്‍ നോക്കിയാല്‍ കാണാം.
Ordinary (Law)= One
who exercises jurisdiction in his own right, and not by delegation. ഞാന്‍ എന്റെ ഋുമൃരവ്യ-യുടെ നിര്‍ദ്ദിഷ്ട
ഭൂപ്രദേശത്തിനുള്ളില്‍ എവിടെ കസേര വലിച്ചിട്ടിരുന്ന് എന്തെഴുതിയാലും പറഞ്ഞാലും അവ
എന്നെ മേയിക്കാനേല്‍പ്പിച്ച ആട്ടിന്‍കൂട്ടത്തിനുള്ള കല്പനകളാവും എന്നു ചുരുക്കം.
അമ്പമ്പടാ, ്യൂഞാനേ!
ഇത്രയും
കഥ കേട്ടിട്ടും പൊരുള്‍ തിരിയാത്ത മണ്ടന്‍മാര്‍ക്കായി ടി കാനന്റെ 191-ന്റെ 1-ാം പിരിവ് ഇതാ:
'Canon 191 - §1. The eparchial bishop governs the eparchy
entrusted to him with legislative, executive and judicial power.'
ഇതില്‍
നിയമനിര്‍മാണാധികാരം തനതു പിടിയില്‍തന്നെ, നിത്യേന കൈയില്‍ വെക്കും. മററു രണ്ടെണ്ണം,
തോന്നിയാല്‍
ഏതെങ്കിലും പ്രതിനിധികള്‍ക്കു കൊടുത്ത്, അവരിലൂടെ എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും
ശക്തിപ്പെടുത്തി ശരിപ്പെടുത്തും. ഈ വിവരം, 191-ന്റെതന്നെ പിരിവ് ങ്ങ2-ല്‍ ഉണ്ട്.
ഇനി
ആകമാന കത്തോലിക്കാസഭയിലെതന്നെ പശ്ചിമദിക്കിലെ സ്വാശ്രയസഭയിലെ (ലത്തീനെന്നു
മറുപേരുണ്ട്!) രാജപ്രമുഖരെ ഒന്നു പരിചയപ്പെടാം.
'ബിഷപ്പ്'
ലത്തീനില്‍
'Can. 375 §1 By divine institution, Bishops succeed the
Apostles through the Holy Spirit who is given to them. They are constituted as
Pastors in the Church, to be the teachers of doctrine, the priests of sacred
worship and the ministers of governance'
§2 By their episcopal consecration, Bishops receive,
together with the office of sanctifying, the offices also of teaching and of
ruling, which however, by their nature, can be exercised only in hierarchical
communion with the head of the College and its members.
ആകെമൊത്തമൊരു
വശപ്പിശകുണ്ടല്ലേ? പരിശുദ്ധാരൂപിയും
അപ്പസ്‌തോലന്‍മാരും ഇടയത്വവും പഠിപ്പിക്കലും പൗരോഹിത്യശുശ്രൂഷയും ഒക്കെ കയറി വന്ന്,
ഈ കക്ഷികളെ
വല്ലാതെ ഞെരുക്കുന്നു. ഇവിടെ പ്രകടമാവുന്ന ഒരു കാര്യം, ലത്തീന്‍കാര്‍ക്ക് പ്രഥമന്മാരുടെ
അധികാരഗര്‍വില്ല, ഭരണത്വരയില്ല
എന്നതാണ്. ദൈവം സ്ഥാപിച്ചുതന്നു എന്ന വിനീത പ്രഖ്യാപനത്തിലൂടെ ഇവര്‍ മിനിമം
ദൈവത്തോടെങ്കിലും വിധേയത്വം പ്രഖ്യാപിക്കുന്നു. ആദ്യകൂട്ടര്‍, ഇഇഋഛപ്രകാരം, ക്രിസ്തുവിനെ മൊത്തമായി ഹൈജാക്കുചെയ്ത്
പ്രസിഡന്റ് ഭരണമേര്‍പ്പെടുത്തിയപ്പോള്‍, ഇക്കൂട്ടര്‍ക്ക് പാര്‍ലമെന്റും എക്‌സിക്യൂട്ടീവും
ജുഡീഷ്യറിയുമൊക്കെ, പ്രതിഷ്ഠിതമായിരിക്കുന്നത്
കുറെക്കൂടി വിവരവും കാര്യശേഷിയുമുള്ള (അങ്ങനെ പ്രതീക്ഷിക്കാവുന്ന) ഒരു ശ്രേണിയിലും,
അതിന്റെ
കൂട്ടായ്മയിലുമാണ്.
ആയതുകൊണ്ട്,
എന്റെ പ്രിയ
മാര്‍ത്തോമ്മ കത്തോലിക്കാ നാട്ടുകൂട്ടമേ, മൂന്നധികാരങ്ങള്‍ ഒന്നിച്ചു കര്‍ത്താവില്‍നിന്നു
പിടിച്ചുപറിച്ച് കൈവശംവച്ചനുഭവിക്കുന്ന മെത്രാനെന്ന രാജാവിനെ സൃഷ്ടിക്കുന്ന,
പൗരസ്ത്യസഭകള്‍ക്കായുള്ള
ഈ കാനന്‍ നിയമം ജനാധിപത്യരാജ്യമായ ഭാരതത്തില്‍ ജീവിക്കുന്ന ഞങ്ങള്‍ക്കു വേണ്ട
എന്നു പറയുവാന്‍,
നാമിനിയെങ്കിലും തയ്യാറാവണം.
No comments:
Post a Comment