വലിയ ബുദ്ധിമുട്ടാണ്, ഇക്കാലത്ത് നെല്ലും പതിരും തിരിച്ചെടുക്കാൻ. നെല്ലിന് പഴയ ഘനമില്ല പതിരിനു ഗരിമ കൂടുതലും.
ഞാനിതു പറയാൻ കാരണം ഐർലാൻറിൽ നടന്ന ഒരു സംഭവ
വുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് കണ്ണിൽ പെട്ടതാണ്.1993 ൽ ഒരു കന്യാസ്ത്രിമഠംകാർ, ഇക്കാലത്തുപോലും കർദിനാളൻമാരോ മെ
ത്രാൻമാരോ പരസ്യമായി ചെയ്യാൻ മടിയുള്ള ഒരു കാര്യം ചെയ്തു. ഒരുപാടു കാശുണ്ടായതുകൊണ്ട് ആവാം ഷെയർ മാർക്കറ്റിലതിട്ടു
കളിച്ചു. ലോകത്തുള്ള ഒരു പാടാണുങ്ങൾക്കു പറ്റിയിട്ടുള്ളത്,
ഈ പെണ്ണുങ്ങൾക്കും സംഭവിച്ചു. മാർക്കറ്റിനെ കരടി പിടിച്ചപ്പോൾ,
ആയമ്മമാർ വാങ്ങിയ ഷെയറുകളുടെ വിലയെല്ലാം താഴോട്ടു പതിച്ചു. നെറ്റ് വർത്ത് കിണററിലടിയിലായി. തുടർന്ന്, മoത്തിന്റെ കുറെ ഭൂമി ഒരു റിയൽ എസ്റ്റേറ്റു പാർട്ടിക്കു വിറ്റു. അയാളവിടെ മണ്ണുമാന്തിയന്ത്രം കൊണ്ടുവന്നു മാന്തിയപ്പോൾ, ഒരു mass burial
area യിൽ ചെന്ന് യന്ത്രക്കൈ struck ആയി.133 മൃതദേഹങ്ങളെ കണ്ടെത്തുന്നു.സ്ഥലം മാത്രമേ താൻ വാങ്ങിയിട്ടുള്ളു എന്നായി
റിയൽ എസ്റ്റേറ്റുകാരൻ. അയാൾക്ക്, കൊടുത്ത കാശും ഇതുവരെ ചിലവായ തുകയും തിരിച്ചു കിട്ടണമത്രേ. സ്വതേ പിടിവാശിക്കാ
രായതിനാൽ മറുപക്ഷം 'വാങ്ങിയതൊക്കെ തന്റേത്'എന്നുടക്കിട്ടു.
പക്ഷേ, ഒന്നുകിൽ,'മണ്ണ് മൈനസ്സ് മൃതദേഹങ്ങൾ'എന്ന ഫോർമുല
അംഗീകരിക്കുക, അല്ലെങ്കിൽ 'പത്രം/റേഡിയോ/ വക്കീൽ' എന്ന വാശിയിൽ റിയൽ എസ്റ്റേറ്റുകാരൻ ഉറച്ചു നിന്നപ്പോൾ നിവൃത്തി
യില്ലാതായി അമ്മമാർക്ക്. രഹസ്യ വട്ടമേശാ സമ്മേളനത്തിൽ ഉരുത്തിരിഞ്ഞ റസല്യൂഷൻ 133 മൃതദേഹങ്ങൾ ഒരു സെമിത്തേ
രിയിൽ കൊണ്ടുപോയി മറവു ചെയ്യുന്നതിന്റെ ചിലവ് മഠം വഹി
യ്ക്കണം എന്നതായിരുന്നു. കാര്യങ്ങൾ അവിടം കൊണ്ടവസാനി
ക്കേണ്ടതായിരുന്നു. പക്ഷേ, പിന്നീടു പൊങ്ങി വന്ന 15 മൃതദേഹ
ങ്ങൾ കാര്യങ്ങൾ വഷളാക്കി.മഠം കാർ പിടിവാശി വീണ്ടും പുറ
ത്തെടുത്തു. അവർ പറഞ്ഞു നിങ്ങളുടെ 15 ഡെഡ് ബോഡീസ് എവിടെങ്കിലും കൊണ്ടുപോയി മറവു ചെയ്തോ, ഇനി ചത്തവർ
ക്കായി കാശു ചിലവാക്കാൻ ഞങ്ങൾക്കാവതില്ല. പറഞ്ഞു നിർ
ത്തിയില്ല;അതിനു മുന്നം മണം പിടിച്ച്പത്രക്കാരും പോലീസും സർക്കാരും നാട്ടുകാരും പാഞ്ഞെത്തി. സംഗതി, ചുരുക്കത്തിൽ 'അൽഗുലുത്താ'യി.

ഈ മഠം, ക്രിസ്ത്യൻ യൂറോപ്പിൽ, ഏകദേശം മുന്നൂറു വർഷങ്ങളായി നിലനിന്നിരുന്ന, പ്രൊട്ടസ്റ്റന്റ് സഭ തുടങ്ങി വച്ച് പിന്നീട് കത്തോലിക്കാ സഭ വൻതോതിൽ വളർത്തിയെടുത്ത ഒരു ചാരിറ്റി പ്രസ്ഥാനം നട
ത്തിയിരുന്നു. ബൈബിളിനെ ചാരി, വള്ളത്തോൾ മാത്രമല്ല, യൂറോ
പ്പിലെ മതാചാര്യൻമാരും, മഗ്ദലയിലെ മേരിയെപ്പിടിച്ച് വേശ്യാസ്ത്രീ
യാക്കിയപ്പോൾ, അവർ തുടക്കമിട്ട കരുണയുടെ പ്രസ്ഥാനത്തിനും
ഒരു പേരു വേണ്ടി വന്നപ്പോൾ, അതും ആ മേരിയുടെ അക്കൗണ്ടി
ലാക്കി - "മഗ്ദലൈൻ തുണിഅലക്കുശാലകൾ".

വേശ്യാവൃത്തിയിൽ നിന്നും പിൻമാറാൻ തയാറായവർ, ആ കരീയറിൽ നിന്നും റിട്ടയർ ചെയ്തവർ, ചതിയിൽ ഗർഭിണികളായ അവിവാഹിതകൾ, അവരുടെ മക്കൾ - ഇങ്ങനെയുള്ളവരുടെ അ
ന്തസ്സായ പുനരധിവാസമായിരുന്നു ലക്ഷ്യം. അഭിമാനത്തോടെ എന്തെങ്കിലും തൊഴില് ചെയ്ത് ഒരു കമ്യൂണിറ്റി ലൈഫിലൂടെ നഷ്ട
പ്പെട്ട ജീവിതാന്തസ്സ് കുറെയൊക്കെ തിരിച്ചുപിടിക്കാൻ ഈ പാവങ്ങ
ളെസഹായിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഇതു തുടക്കമിട്ടത്. യൂറോപ്പിലും അമേരിയ്ക്കയിലും ഈ മോഡലിന് വലിയ സ്വീകാര്യത ലഭിച്ചു.കാലം ചെന്നപ്പോൾ, ഈ അലക്കു ശാല
കളിലെ തൊഴിൽ അടിമപ്പണിയായി മാറി. വെറും വയറ്റിപ്പിഴപ്പിനു
മാത്രം കൊടുക്കുന്ന കഞ്ഞീം വെള്ളോം കുടിച്ച് ഇതുങ്ങൾ രാവെളു
ക്കുമ്പോൾ മുതൽ തുണി അലക്കോട് അലക്ക്.!

മുൻപ് പറഞ്ഞ മൃതദേഹക്കേസ് പുറത്തു വന്നതോടെ സർക്കാ
രിന്റെ വിവിധ ഏജൻസികൾ അന്വേഷണമാരംഭിച്ചു.ലൈംഗിക, സാമ്പത്തിക, മാനസിക പീഡനങ്ങൾ ഏറ്റുവാങ്ങി മടുത്ത് ജീവനൊടുങ്ങന്നതിനു മുൻപ് പുറത്തു വന്ന ഇരകൾ കൊടുത്ത മൊഴികൾ ഞെട്ടിക്കുന്നവയായിരുന്നു.മഠം, കാരുണ്യപർവ്വത്തിന്റെ കഥയ്ക്കു പുറകിൽ ദു:ശ്ശാഠ്യത്തോടെ നിന്നപ്പോൾ സർക്കാരിന് അതിൽ കൂടുതൽ കരുണ അവരോടു കാണിക്കേണ്ടി വന്നു:A formal state apology was issued in 2013, and a £50 million compensation scheme for survivors was set up by the Irish Government.

[McAleese Report, Irish Government Commission Report,
The 1997 Channel 4 documentary 'Sex in a Cold Climate'.
The award-winning 2002 film 'The Magdalene Sisters ', written and directed by Peter Mullan.
Steven O' Riordan's, documentary, The Forgotten Maggies.]

No comments:
Post a Comment