Translate

Saturday, March 26, 2016

കര്‍ത്താവിന്‍റെ ഏഴാം തിരുമുറിവ്

ആര്  തെറ്റ് ചെയ്താലും അത്  തെറ്റ്  തന്നയാണ് ;   ആ തെറ്റുകൾ തിരുത്തപ്പെടെണ്ടതുമാണ്!.          പാവം മനുഷ്യനു തെറ്റുകൾ കൂടെപ്പിറപ്പുകൾ ആയത് കാരണം  ക്രിസ്തുവും തന്റെ മനുഷ്യാവതാര കാലത്ത് ഒരു തെറ്റ് ചെയ്തു !  ഒരു ചിന്ന തെറ്റ് !  ദേ, നമ്മുടെ ഫ്രാൻസിസ് മാര്പാപ്പ അത് തിരുത്തി ! വെരി ഗുഡ് !  ദൈവത്തെ തിരുത്താൻ ദൈവത്തിനും പറ്റില്ല എന്ന് പറയുന്ന ലോകമേ,                     വെറും കപ്പിയാര് മൂത്ത് കത്തനാരും, പിന്നെ ആ കത്തനാര് മൂത്ത് കർദ്ദിനാളും ആകുന്ന കത്തോലിക്കാ സഭയിൽ, വെള്ളപുകയാൽ നിര്മ്മിക്കപ്പെട്ട ഒരു പോപ്പ് കര്ത്താവിനെയും തിരുത്തി,കുറേകൂടി നല്ല മാതൃക കാണിച്ചിരിക്കുന്നു !    ഈക്കൊല്ലം പെണ്ണുങ്ങളുടെ കാലുകളും പെസഹായിക്ക് കഴുകി, ക്രിസ്തുവിനു ഒരു പുതിയ 'മാതൃക' കാണിച്ചുകൊടുത്ത പോപ്പേ, നീ ശുദ്ധമുള്ളവനാകുന്നു;നീ ഒരു അതിശയമാകുന്നു!  (ബലവാനും ബുദ്ധിമാനും ആണെന്ന്നേരത്തെ തന്നെ ആടുകള്‍ സമ്മതിച്ചതാണല്ലോ)  നാളെ പോപ്പിനിട്ടു ആരാനും കേറി  കുര്ബാന ചൊല്ലിയാൽ, കൊന്ത ചൊല്ലല്‍ ഉണ്ടാക്കിയാല്‍, "പോപ്പേ, നീ ശുദ്ധമുള്ളവനാകുന്നു! പോപ്പേ നീ ബലവാനുമാകുന്നു , കര്ത്താവിനു വേണ്ടി പെണ്ണുങ്ങളുടെ കാലുകൾ കഴുകിയവനെ ഞങ്ങളെ അനുഗ്രഹിക്കേണമേ "  എന്നായിരിക്കും നാളെമുതല്‍ പള്ളിയിലും വീട്ടിലും കൌമാപ്പടി ആടുകള്‍ ചൊല്ലുക !  പോപ്പ് കാലുകൾ കഴുകിയവരെ നാളെ വത്തിക്കാൻ പുണ്ണ്യവതികളാക്കി രൂപക്കൂട്ടിൽ മല്ങ്കരെയാകെ വഴിയോരക്കാഴ്ചയാക്കും നിശ്ചയം !ഹിന്ദു മൈത്രിക്ക് പണികൂടും...
   
കര്‍ത്താവിന്‍റെ ഏഴാം തിരുമുറിവ് ! "അന്നു സെഹിയോനില്‍ അവസാനനാളില്‍ ആ വിരുന്നിനു  മാതാവായ മറിയത്തെയും മഗ്നല്ന മറിയത്തെയും കൂടി കൂട്ടാമായിരുന്നു, താന്‍ അരിശം വന്നു വായ് തുറന്നു "സാത്താനെ എന്നെ വിട്ടുപോ" എന്നാട്ടിപ്പായിച്ച ആ പത്രോച്ചനെയും, പിന്നെ  ഒറ്റുകാരനായ പരിശുദ്ധ യൂദായെയും ഒഴിവാക്കി, ആ കസേരകളില്‍ രണ്ടു മറിയാമ്മമാരെയും ഇരുത്തെണ്ടാതായിരുന്നു" എന്നൊരു വീണ്ടുവിചാരം, പോപ്പിന്റെ ഈ ഓര്‍ക്കാപ്പുറത്തെ പണി കണ്ട് നമ്മുടെ കര്‍ത്തവിനും ഉണ്ടായി ! ഭേഷ്..കര്‍ത്താവായാലും ഭര്‍ത്താവായാലും വീണ്ടുവിചാരമില്ലേല്‍ പിന്നതു തിരുമുറിവാകും!എഴാമാത്തെതായാലും പത്താമാത്തെതായാലും മുറിവ് ഉണങ്ങാമുറിവാകരുതെ.....

എങ്കിൽ എനിക്കും ഒരു മോഹം (പ്രാര്‍ത്ഥന )

പല കൽപ്പകാലമായ്  പതിവായി  സൂര്യൻ നിന്  അമലാജ്ഞ കേട്ട് കിഴക്കുദിപ്പൂ;                           ധര തന്റെ യാനത്തിൽ ദിനവും ഭ്രമിപ്പതും ഒരു ദിക്കിലേക്ക് നിന് കല്പ്പനയാൽ !
ഒരുവാക്ക് നീ ചൊന്നാൽ നിയതം അവനിതൻ ഭ്രമണം മറു ദിശയ്ക്കാകുമെന്നും ; വചനത്താൽ പശ്ചിമ ദിശയിൽ ഉദിക്കുമാ പകലോനും സംശയമില്ല തെല്ലും !

ഉഷസിൽ നിന്നൊരു രാവങ്ങുടനേ പിറക്കുവാൻ ഒരുവട്ടം മാത്രമൊന്നരുളൂ ദേവാ ;
ഉണരട്ടെ പുലര്കാലം സന്ധ്യയിൽ നിന്നന്നു,വിസ്മയിച്ചീ ഉലകം 'വിറ' കൊള്ളട്ടെ!
ഉരുകട്ടെ ധ്രുവദേശ ഹിമാമാകെ , ഉടനടി ഒഴുകട്ടെ കടലുകൾ കരകൾ താണ്ടി ;
പുഴ പിന്നോട്ടോടട്ടെ , പ്രളയം വന്നലറട്ടെ , നിറയട്ടെ മണമുള്ള മരുവിലെങ്ങും !

അമ്പരന്നലറട്ടെ രാപ്പാടി പകലാകെ , സിംഹങ്ങൾ കുയിൽ നാദം മൂളട്ടിനിയും;
കരകാണാക്കിളികൾ തൻ ചിരി ചക്രവാളത്തിൽ അലയട്ടെ 'ചെവി'തേടി കാലമെല്ലാം !
ഭൂമധ്യരേഖയ്ക്കരികിൽ മേവും ജനം നളെമുതൽക്കു വെളുത്തിടട്ടെ;
ഉടയനേ, നീ ഉണ്ടെന്നറിയാത്ത മനസുകൾ ഒരുനേരം തിരുനാമം ഉരുവിട്ടോട്ടെ !

അമ്പിളിമ്മാമനെ കയ്യിലാക്കാന്‍ പൈതല്‍ അമ്മയോടെന്നും കരയുന്നപോല്‍,
വെറുതെയെന്‍ മോഹങ്ങള്‍ അറിയാതുരച്ചതോര്‍ത്തു അടിയനോടരുതയ്മ തോന്നരുതേ ...
                                                                                                                            (സാമസംഗീതം )

No comments:

Post a Comment