Translate

Friday, March 25, 2016

പെൺകുട്ടികളുടെ വസ്ത്രധാരണത്തെ കുറിച്ച് വൈദികന്റെ പ്രഭാഷണം; കളിയാക്കലുമായി സോഷ്യൽ മീഡിയ

'ആൺകുട്ടികളിടുന്ന ജീൻസും പാന്റ്‌സും ബനിയനുമിടാൻ കത്തോലിക്കാ സഭ നിങ്ങൾക്ക് അനുവാദം തരുന്നുണ്ടോ? പെൺകുട്ടികളുടെ വസ്ത്രധാരണത്തെ കുറിച്ച് വൈദികന്റെ പ്രഭാഷണം; കളിയാക്കലുമായി സോഷ്യൽ മീഡിയ

March 23, 2016 | 02:42 PM | Permalink



ആവണി ഗോപാൽ

തിരുവനന്തപുരം: വസ്ത്രധാരണവും വിശ്വാസവും തമ്മിൽ പലപ്പോഴും ബന്ധപ്പെട്ടു കിടക്കുന്നതാണ്. പ്രത്യേകിച്ചും സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട്. ഇസ്ലാം മതത്തിലാണ് ഇത്തരത്തിൽ കർക്കശമായ നിർദ്ദേശമുള്ളത്. എന്നാൽ, അത് പലപ്പോവും വ്യക്തിസ്വാന്ത്ര്യവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ചിലർ മതത്തെ അനുശാസിച്ച് വസ്ത്രം ധരിക്കുമ്പോൾ മറ്റു ചിലർ പരമ്പരാഗത വസ്ത്രങ്ങളിൽ നിന്നും വ്യതിചലിച്ചവരുമുണ്ട്. പർദ്ദ അടക്കമുള്ള വസ്ത്രങ്ങളാകട്ടെ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആകാറുമുണ്ട്. എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത് ക്രൈസ്തവ പെൺകുട്ടികളുടെ വസ്ത്രധാരണമാണ്. ഇതിന് ഇടയാക്കിയതാകട്ടെ ശാലോം ടിവിയിലൂടെ ഒരു വൈദികൻ നടത്തിയ പ്രസംഗവും.

പെൺകുട്ടികൾ ജീൻസും പാന്റ്‌സും ബനിയനും അടക്കമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിനെ തുറന്നെതിർത്തു കൊണ്ടാണ് കത്തോലിക്കാ വികാരം പ്രസംഗിക്കുന്നു. ഒരു സമയത്ത് പ്രസംഗം പുരോഗമിക്കുമ്പോൾ കാര്യങ്ങൾ അൽപ്പം കടന്നുപോയോ എന്നും പലർക്കും തോന്നും. അതേപോലെയാണ് അച്ചന്റെ പ്ര്‌സംഗം. ജീൻസും പാന്റ്‌സും ഷർട്ടും ബനിയനുമൊക്കെ ആൺ കുട്ടികൾ മാത്രം ഇട്ടാൽ മതിയെന്നാണ് വികാരിയുടെ പക്ഷം. ആൺകുട്ടികളിടുന്ന ജീൻസും പാന്റ്‌സും ഷർട്ടും ബനിയനുമിടാൻ കത്തോലിക്കാ സഭ നിനക്കനുവാദം തരുന്നുണ്ടോ? എന്നു ചോദിച്ചാണ് അച്ചന്റെ പ്രസംഗം. സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായ അച്ചന്റെ പ്രസംഗം എന്തായാലും പുരോഗമന ആശയക്കാരെ ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്.

വിശ്വാസികളായ പെൺകുട്ടികൾ ജീൻസും ബനിയനും ടീ ഷർട്ടും മറ്റും ധരിക്കുന്നതിനെയാണ് ഈ വൈദികൻ തന്റെ പ്രസംഗത്തിൽ ഉടനീളം വിമർശിക്കുന്നത്. അച്ചന്റെ പ്രസംഗം ഇങ്ങനെയാണ്: ''ചില പള്ളികളിലൊക്കെ ധ്യാനിപ്പിക്കാൻ വേണ്ടി ചെല്ലുമ്പോൾ, ചില പെൺകുട്ടികൾ വന്ന് നിൽക്കുന്നത് കാണുമ്പോൾ കുർബാന കൊടുക്കാനും തോന്നാറില്ല. അതുങ്ങളെ പള്ളിയിൽ നിർത്താനും തോന്നാറില്ല. കാരണം മറ്റൊന്നുമല്ല, ഒന്നുകിൽ ഒരു ജീൻസ്, അല്ലെങ്കിൽ ഒരു പാന്റ്. ഷർട്ട്, ബനിയൻ...കയ്യിൽ ഒരു മൊബൈലും കാണും ഒരു ടവ്വലും കാണും. അതങ്ങനെ വീശിക്കൊണ്ടിരിക്കും. ആ തലമുടി എന്ന് കെട്ടി വെക്കുമോ അത് പോലും ഇല്ല.ന്തിനാ ആ സാധനം പള്ളിയിൽ വന്നേക്കുന്നത് എന്നെനിക്ക് അറിഞ്ഞുകൂടാ'' - വൈദികൻ പറയുന്നു.

ഇങ്ങനെ പ്രസംഗം പുരോഗമിക്കവേയാണ് അച്ചൻ പെൺകട്ടികളോട് ജീൻസും പാന്റ്‌സും ഷർട്ടും ബനിയനുമിടാൻ കത്തോലിക്കാ സഭ നിനക്കനുവാദം തരുന്നുണ്ടോ എന്ന് ചോദിക്കുന്നത്. ബൈബിളിൽ പറയുന്നുണ്ടോ എന്നും വൈദികൻ ചോദിക്കുന്നു. ഇങ്ങനെ വസ്ത്രം ധരിക്കുന്നവർ ദൈവത്തിന് നിന്ദ്യനാവുമെന്നാണ് അച്ചൻ പറഞ്ഞു വെക്കുന്നുത്. ഇത്തരത്തിൽ വസ്ത്രധാരണം ചെയ്യുന്ന പെൺകുട്ടികൾ ആൺകുട്ടികളെ പ്രലോഭിപ്പിക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു വാദം. ചില ആൺകുട്ടികൾ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ദുഷ്‌പ്രേരണ ഉണ്ടാക്കുന്നവരെ കഴുത്തിൽ തിരികല്ല് കെട്ടി കടലിന്റെ ആഴത്തിൽ തള്ളണമെന്നാണ് ബൈബിൾ പറയുന്നതെന്നും അച്ചൻ പ്രസംഗത്തിൽ പറയുന്നു. ജീൻസ് മാത്രമല്ല, ചുരിദാറും ലെഗിൻസുമെല്ലാം മോശം വസ്ത്രങ്ങളാണെന്നാണ് വികാരിയുടെ പക്ഷം. വികാരിയെന്ന നിലയിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് വികാരിയുടെ വിമർശനങ്ങൾ. പെൺകു്ട്ടിയെ ആദ്യകുർബാനയ്ക്ക് കൊണ്ടുവരുമ്പോൾ കെട്ടിയൊരുക്കി മാതാപിതാക്കൾ കൊണ്ടുവന്ന കാര്യം കൂടി അദ്ദേഹം ഒർമ്മിക്കുന്നു.

"ആൺകുട്ടികളിടുന്ന ജീൻസും പാന്റ്സും ഷർട്ടും ബനിയനുമിടാൻ കത്തോലിക്കാ സഭ നിനക്കനുവാദം തരുന്നുണ്ടോ? ഉണ്ടോ?"തെക്കേയിന്ത്യയിലെ കത്തോലിക്കർ നാഗരിക വേഷം ധരിച്ച് പള്ളിയിൽ വരുന്ന സ്ത്രീകളെ എത്രയെളുപ്പമാണ് വിധിക്കുന്നത് എന്ന് മുംബൈയിലെ ഒരു കത്തോലിക്കാ ഇടവകയിൽ യൂത്ത് മിനിസ്റ്റ്രി നയിക്കുന്ന ഒരു മുംബൈക്കാരി സുഹൃത്ത് പണ്ടൊരിക്കൽ ഫേസ്‌ബുക്കിൽ എഴുതിയത് ഓർക്കുന്നു. ഔദ്യോഗിക ചാനലിലൂടെ സഭ തന്നെ ഇതിനൊക്കെ വളം വക്കുന്നു എന്നതാണ് ഖേദകരം. 'കഴുത്തിൽ തിരികല്ല് കെട്ടി കടലിന്റെ ആഴത്തിൽ തള്ളണമെന്നാണ്' ബൈബിൾ ക്വോട്ട് ചെയ്ത് അച്ചൻ കണ്ടെത്തുന്ന പരിഹാരം.

Posted by Joseph Thomas on Monday, March 21, 2016

എന്തായാലും പെൺകുട്ടികളെ വസ്ത്രത്തിന്റെ സദാചാരം പഠിപ്പിക്കുന്ന വൈദികനെ ശരിക്കും കളിയാക്കുയാണ് സോഷ്യൽ മീഡിയ ചെയ്യുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നുമാണ് ക്രൈസ്തവ മതം ഇന്ത്യയിലെത്തിയതെന്നും സായിപ്പന്മാരായവരെല്ലാം ക്രൈസ്തവരുടെ ശത്രുക്കളാണോ എന്നുമാണ് അച്ചനോടുള്ള ചോദ്യം. കർത്താവിന്റെ വസ്ത്രധാരണം പോലും ചിലർ വിമർശനം മുറുകുമ്പോൾ പരാമർശിക്കുന്നുണ്ട്.

6 comments:

  1. In the early eighties when Jeans was just getting popular in India, a young female employee working in the Supreme Court of India was suspended for wearing Jeans at work. There were lot of outcry against the action of the Chief Justice. The attitude of the Indian people towards Jeans have changed dramatically. I don't think any employer will dare to suspended an employee for appearing in Jeans unless there is a dress code banning such dress.

    ReplyDelete
  2. 'പ്രസംഗ തൊഴിലാളി' ആയ കത്തനാര്‍ സ്ത്രീകളുടെ വസ്ത്രത്തില്‍ തൊടുന്നതിനു മുന്‍പേ (പരിശുദ്ധ പോപ്പിന്റെ / കത്തോലിക്കാ സഭയുടെ) വത്തിക്കാനില്‍ ഒന്ന് പോകണമായിരുന്നു ! മഞ്ഞുകാലമൊന്നു മാറിയാല്‍, പെണ്ണെന്നു പറയുന്ന സാധനത്തിനു 'നാണ'മെന്ന ഭാവം ഒരിക്കലും കൊടുക്കാത്ത കര്‍ത്താവിനെ നമ്മള്‍ ഓര്‍ത്തുപോകും ! കത്തോലിക്കാ സഭയിലെ പെണ്ണാട്‌കള്‍ക്ക് 'സമ്മറില്‍' തുണിയെ വേണ്ടെന്നാണോ പോപ്പാപ്പച്ചന്‍ നിയമമാക്കിയത് എന്നും ഓര്‍ത്തുപോകും! ഈക്കൊല്ലം പെണ്ണിന്റെ കാലും പെസഹായിക്ക് കഴുകി, ക്രിസ്തുവിനു പുതിയ 'മാതൃക' കാണിച്ചുകൊടുത്ത പോപ്പേ, നീ ശുദ്ധമുള്ളവനാകുന്നു! (നീ ബലവാനും പരിശുദ്ധനും ആണെന്ന് നേരത്തെതന്നെ ആടുകള്‍ സമ്മതിച്ചതാണല്ലോ ..)
    കര്‍ത്താവിനൊരു ഏഴാം തിരുമുറിവ് ! "അന്നു സെഹിയോനില്‍ മാതാവായ മറിയത്തെയും മഗ്നല്ന മറിയത്തെയും കൂടി ആ സെഹിയോന്‍ വിരുന്നിനു കൂട്ടാമായിരുന്നു , താന്‍ "സാത്താനെ എന്നെ വിട്ടുപോ" എന്നാട്ടിപ്പായിച്ച പത്രോച്ചനെയും , ഒറ്റുകാരനായ പരിശുദ്ധ യൂദായെയും ഒഴിവാക്കി, ആകസേരകളില്‍ രണ്ടു മറിയാമ്മമാരെയും ഇരുത്തെണ്ടാതായിരുന്നു" എന്നൊരു വീണ്ടുവിചാരം നമ്മുടെ കര്‍ത്തവിനും ഉണ്ടായി ! ഭേഷ്..കര്‍ത്താവായാലും ഭര്‍ത്താവായാലും വീണ്ടുവിചാരമില്ലേല്‍ പിന്നതു തിരുമുറിവാകും!!.

    ReplyDelete
  3. പുരോഗമന ചിന്താഗതികൾ സഭയൊരിക്കലും ഇഷ്ടപ്പെടില്ല. എന്റെ ചെറുപ്പകാലത്ത് പള്ളിയിൽ വരുന്നവരുടെ തലമുടി നീണ്ടിരുന്നാൽ പുരോഹിതനെ ചൊടിപ്പിക്കുമായിരുന്നു. ചട്ടയും മുണ്ടും മാറി പാവാട വന്നപ്പോഴും കലി വന്നത് പുരോഹിതനായിരുന്നു. ബ്ലൌസിന് നീളം വരുമ്പോഴും കുറയുമ്പോഴും തുള്ളുന്നത് അയാൾ തന്നെ. സർപ്പങ്ങളെപ്പോലെ പെൺക്കുട്ടികൾ സാരി ധരിച്ചപ്പോഴും 'ആടു പാമ്പേ'യെന്നു തുള്ളിയതും പള്ളി പുരോഹിതരായിരുന്നു. ചൂരിദാരിന്റെ തുടക്കവും ഇവർ ഇഷ്ടപ്പെട്ടില്ല. പെൺക്കുട്ടികൾ രണ്ടായി തല പിന്നിക്കൊണ്ടു വരുന്ന കാലങ്ങളിൽ അവരെ പള്ളി പ്രസംഗത്തിൽ പുരോഹിതർ പരിഹസിക്കുമായിരുന്നു. മനുഷ്യരായി ജീവിക്കാൻ ആദ്യം പുരോഹിതർ പഠിക്കട്ടെ. പടുകിളവന്മാർ വരെ ധരിക്കുന്ന ഇവരുടെ നീണ്ട കുപ്പായങ്ങൾ കോൺസ്റ്റാന്റിൻ ചക്രവർത്തിയ്ക്ക് മുമ്പുള്ള കാലഘട്ടങ്ങളിലെയും കഥകൾ പറയും. കണ്ണുനീരും രക്തക്കറകളും ബലാൽസംഘങ്ങളും കൂട്ടക്കൊലകളും കൊള്ളയും തട്ടിപ്പും മറ്റു ഭീകരതകളും കുപ്പായങ്ങളുടെ കഥകളായിരുന്നുവെന്നും പുരോഹിതർ മറക്കുന്നു. അവനെ ക്രൂശിക്കുകയെന്നു കുരിശിന്റെ താഴെ നിന്ന് അന്ന് യഹൂദ ജനത്തോടൊപ്പം വിളിച്ചു കൂവിയതും നീണ്ട കുപ്പായങ്ങളണിഞ്ഞ പുരോഹിതരായിരുന്നു.

    ഒരു പുരോഹിതനിടുന്ന നീളമുള്ള കുപ്പായത്തിന്റെ മൂന്നിലൊന്നുണ്ടെങ്കിൽ പാവപ്പെട്ട ഒരുവന് ഷർട്ട്‌ ധരിക്കാൻ സാധിക്കും. യേശു പറഞ്ഞത് രണ്ടുള്ളവൻ ഒന്നു പാവങ്ങൾക്ക് കൊടുക്കാനാണ്. പുറം കുപ്പായം വരെ ഊരി കൊടുക്കാൻ പറഞ്ഞിട്ടുണ്ട്. കരുണയുടെ വർഷത്തിൽ ഈ പുരോഹിതൻ അത്തരമൊരു ധ്യാഗ പ്രവർത്തി ചെയ്തിരുന്നെങ്കിൽ, സകല പുരോഹിതരും കുപ്പായത്തിന്റെ അളവു കുറച്ചിരുന്നെങ്കിൽ മിച്ചമുള്ള തുണി കൊണ്ട് പതിനായരക്കണക്കിനു ദരിദ്രരായവരുടെ നഗ്നത മറയ്ക്കാൻ സാധിക്കുമായിരുന്നു. കരുണയുടെ വർഷത്തിൽ പുരോഹിതർ ചെയ്യുന്ന ഒരു നന്മയുമാകുമായിരുന്നു.

    കന്യാസ്ത്രികളും മാന്യമായി തുണി ധരിച്ചാൽ അവർ സ്ത്രീകളെന്ന സ്വയം ബോധമുണ്ടാകും. ധരിക്കുന്ന വേഷത്തിൽ തുണിയുടെ അളവു കുറയ്ക്കുകയും ചെയ്യാം. അവരെ നല്ല വേഷങ്ങൾ ധരിക്കാൻ സഭ അനുവദിച്ചാൽ സഭ ഇടിഞ്ഞു വീഴില്ല. ജീൻസ് ധരിച്ചാൽ അവരുടെ കന്യാവ്ര്തത്തിനു ക്ഷീണവും സംഭവിക്കില്ല.കൊച്ചു കന്യാസ്ത്രികളും അവരുടെ ഉള്ളിന്റെയുള്ളിൽ അത്തരം വേഷങ്ങൾ ധരിക്കാൻ ആഗ്രഹിക്കുന്നുണ്ട്.

    ജീൻസ് ധരിക്കാൻ കത്തോലിക്കാ സഭ പഠിപ്പിക്കുന്നുണ്ടോയെന്ന് ഈ ലേഖനത്തിൽ പുരോഹിതൻ ചോദിക്കുന്നുണ്ട്. എന്തുകൊണ്ട് പുരോഹിതർ യേശുവിന്റെ വചനങ്ങൾ ശ്രവിക്കുന്നില്ല? നീളമുള്ള കുപ്പായമിടണമെന്നു കാനോൻ നിയമത്തിലുണ്ടോ? എങ്കിൽ കാനോൻ പുസ്തകം വിഡ്ഢികൾ പഠിക്കുന്ന ഒരു പുസ്തകമെന്നു പറയേണ്ടി വരും. ശാസ്ത്രത്തിലെ ബുദ്ധിമാന്മാരായ ഗവേഷകർക്ക് പണ്ട് പി.എച്ച്.ഡി ബിരുദം കൊടുക്കുമായിരുന്നു. അക്കൂടെ 1200 പേജുകൾ മാത്രമുള്ള കാനോൻ പുസ്തകം പഠിച്ചവരും നാണമില്ലാതെ പി.എച്ച് ഡി സ്വന്തം പേരിന്റെ കൂടി വെച്ചു നടക്കുന്നതും വിദ്യയോടുള്ള അവഹേളനവും അപമാനവുമാണ്.

    മുത്തുകുടയും ചൂണ്ടി രാജകീയ വേഷത്തിൽ മെത്രാനെ എഴുന്നള്ളിക്കുന്നത് വികാരിയ്ക്ക് പ്രശ്നമല്ല. അല്മെനിയുടെ വേഷമാണ് ഇവർക്ക് സഹിക്കാൻ സാധിക്കാത്തത്. ജീൻസിട്ട പെൺകുട്ടികൾക്ക് കുർബാന കൊടുക്കാൻ പ്രയാസമുണ്ടെങ്കിൽ ഈ വികാരി ഞരമ്പ് രോഗത്തിനുള്ള ചീകത്സ നടത്തണം. പട്ടം കിട്ടുമ്പോൾ തലയിലെ പുറകു ഭാഗം പുരോഹിതർ പണ്ട് വടിച്ചു കളയുമായിരുന്നു. എന്തേ, പുരോഹിതാ, നിങ്ങള്ക്കും ആ പാരമ്പര്യം തുടരരുതോ? സ്വന്തം കണ്ണിലെ കാരിരുമ്പ് നീക്കി മറ്റുള്ളവരുടെ കണ്ണിലെ കരട് മാറ്റുകയല്ലേ നല്ലത്? സ്വയം കോമാളി വേഷങ്ങൾ അണിഞ്ഞു കൊണ്ടാണ് അല്മെനികളെ പുരോഹിതർ പരിഹസിക്കുന്നതെന്നും മനസിലാക്കണം.

    ReplyDelete
  4. സ്വയം കോമാളി വേഷങ്ങൾ അണിഞ്ഞു കൊണ്ടാണ് അല്മെനികളെ പുരോഹിതർ പരിഹസിക്കുന്നതെന്നും മനസിലാക്കണം.

    ReplyDelete
  5. പെണ്ണാടുകളുടെ വസ്ത്രധാരണത്തില്‍ മാത്രമല്ല കത്തനാരുടെ കണ്ണ് ! ഞങ്ങളുടെ പള്ളിയില്‍ ഈയിടെ വിരുന്നിനു വികാരിയായി വന്ന കത്തനാരുകൊച്ചനു പള്ളിയില്‍ വന്ന ഒരു മണവാട്ടിക്കിട്ടായിരുന്നു കണ്ണുകടി ! അവളുടെ 'മിന്നു' സാരിക്കടിയില്‍ ഒളിച്ചു വച്ചത് കത്തനാര്‍ക്ക് സുഖിച്ചില്ല ! കത്തനാരു പബ്ലിക്കായി അവളെ ശാസിച്ചു മിന്നു പുറത്തിടിയിപ്പിച്ചതു, ഗള്‍ഫ്കാരന്‍ മണവാളനു അറിഞ്ഞപ്പോള്‍ അവനും സഹിച്ചില്ല ! അവധിയെടുത്തവന്‍ നാട്ടില്‍ വന്നു കത്തനാരെ കൈകാര്യം ചെയ്തു , കത്തനാരു ട്രാന്‍സ്ഫെര്‍ വാങ്ങി നാണംകെട്ടു സ്ഥലം വിടുകയും ചെയ്തു ! കത്തനാര്‍ന്മാര്‍ പെണ്ണാടുകളുടെ മാറത്തു നോക്കണ്ട കുംബസാരക്കൂട്ടിലും എന്നു കാനോന്‍ നിയമം തിരുത്തെണ്ടുന്ന കാലം അതിക്രമിചിരിക്കുന്നു !
    ഉടുതുണിക്ക്‌ മറുതുണിയില്ലാത്ത കുരിശിതന്റെ മുന്നില്‍ നൂറു മീറ്റെര്‍ കളര്‍ ളോഹ ധരിച്ചു സ്വര്‍ണാഭരണ ഭൂഷിതനായി അംശവടിയും പേറി, മറ്റെകയ്യില്‍ സ്വർണ്ണക്കുരിസും പിടിച്ചു നില്‍ക്കുന്നത് കണ്ടാല്‍ ഏതു കര്‍ത്താവാണ് ഭയക്കാതിരിക്കുക ? കര്‍ത്താവിനെ ളോഹകാട്ടി വിരട്ടുന്ന ഇവറ്റകള്‍ പിന്നെ പെണ്ണാടിനെയും കുഞ്ഞാടുകളെയും പള്ളിയില്‍ കണ്ടാല്‍ വകവരുത്താതിരിക്കുമോ ?

    ReplyDelete
  6. ഈ പുങ്കന്റെ പേര് അറിയില്ല ,ഇവനെപ്പോളുല്ലുള്ള നൂറുകണക്കിന് മണ്ടന്മാർ കേരളമാകെ ,ലോകമാകെ കരിസ്മാറ്റിക് വിഷം വിതറുകയാണ്‌ .
    ബിരിയാണി മുസ്ലിം ഭക്ഷണമാണ് സാമ്പാറും അവിയലും ഹിന്ദുഭക്ഷണമാണ് ഇതൊന്നും ക്രിസ്ത്യാനി കഴിക്കരുത് എന്നൊക്കെ പറയുന്നതാവും അടുത്ത സ്റ്റേജ് ഇവാൻജലൈ സേഷൻ .ഈ കുർബ്ബാന തൊഴിലാളിയുടെ പേര് അറിയുന്നവർ ഷെയർ ചെയ്യുക .

    ReplyDelete