Translate

Saturday, March 12, 2016

അറിയാത്ത പോപ്പുലർ ഫ്രണ്ടുകാരെക്കാൾ എന്നോടു ക്രൂരത കാട്ടിയത് എല്ലാമറിയുന്ന കോളേജുകാരും സഭയും

ഡിടിപിക്കാരി തെറ്റ് അറിയിച്ചുവെന്നു പ്രചരിപ്പിച്ചതു കത്തോലിക്കാസഭ; അറിയാത്ത പോപ്പുലർ ഫ്രണ്ടുകാരെക്കാൾ എന്നോടു ക്രൂരത കാട്ടിയത് എല്ലാമറിയുന്ന കോളേജുകാരും സഭയും; പ്രവാചകനിന്ദ നടത്തിയെന്ന സോഷ്യൽ മീഡിയ പ്രചരണങ്ങളിൽ ഇപ്പോഴും ആശങ്ക: പ്രൊഫ ടി ജെ ജോസഫ് മറുനാടൻ മലയാളിയോട്

May 11, 2015 | 01:39 PM | Permalink



ജിബി റോക്കി

കൊച്ചി: പി ടി കുഞ്ഞുമുഹമ്മദിന്റെ ലേഖനത്തിൽനിന്ന് ഒരുഭാഗം അടർത്തിയെടുത്ത് അതിലെ ഭ്രാന്തനെന്ന കഥാപാത്രത്തിന് മുഹമ്മദ് എന്നു പേരിട്ടതാണ് കൈവെട്ടുകേസിലും പിന്നെ 13 പേരുടെ തടവിനും അതിലുപരി കേരളീയ സമൂഹത്തിനിടയിൽ പെട്ടെന്നുണങ്ങാത്ത മുറിവിനും കാരണമായത്. മുഹമ്മദ് എന്നതിനെ മുഹമ്മദ് നബിയായും ചോദ്യം പ്രവാചകനിന്ദയായും കണ്ടാണ് പോപ്പുലർ ഫ്രണ്ടുകാർ ഇത്രയും വലിയ നീചകൃത്യം നടത്തിയത്. അപ്പോൾ ഏതെങ്കിലും രചനയിൽ കഥാപാത്രത്തിനു മുഹമ്മദ് എന്ന പേരിട്ടാൽ കൈവെട്ടാൻ കാരണമാകുമോ? കഴിഞ്ഞദിവസം പോപ്പുലർഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഇതിനു മറുനാടൻ മലയാളിക്കു മറുപടി നൽകി- അദ്ധ്യാപകൻ ചോദ്യത്തിൽ മുഹമ്മദ് എന്നുപേരിടുകയും ഡിടിപി ഓപ്പറേറ്ററും വിദ്യാർത്ഥികളും തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും തിരുത്തിയില്ലെന്നും. തെറ്റാണെന്നറിഞ്ഞിട്ടും തെറ്റ് ചെയ്തുവെന്ന്.

ഈ ആരോപണത്തോടു പ്രഫ. ടി ജെ ജോസഫ് പ്രതികരിക്കുകയാണിവിടെ. ഡി ടി പി ക്കാരനും വിദ്യാർത്ഥികളുമൊന്നും ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ലെന്നും ഇങ്ങനെ പ്രചരിപ്പിക്കുന്നതു കത്തോലിക്കാസഭയാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. എന്നെ ഒട്ടും അറിയാത്ത പോപ്പുലർ ഫ്രണ്ടുകാർ എന്നോടു ചെയ്തതിനെക്കാൾ വലിയ ക്രൂരത എന്നെ വർഷങ്ങളായി അറിയുന്ന എന്റെ കോളജ് അധികൃതരും കത്തോലിക്കാസഭയുമാണ് എന്നോടു കാട്ടിയത്....പ്രഫ ജോസഫ് പറയുന്നു. മറുനാടൻ ലേഖകൻ ജിബി റോക്കിയുമായുള്ള അഭിമുഖത്തിൽനിന്ന്.

  • കൈവെട്ടു കേസിന്റെ വിധിയെ എങ്ങനെ കാണുന്നു?

കേസിലെ വിധി എന്നിൽ പ്രത്യേകിച്ച് ഒരു വികാരവും ഉളവാക്കിയില്ല.കാരണം എന്നെ ആക്രമിച്ചവരോട് ഞാൻ ആശുപത്രിയിൽ ആയിരിക്കുമ്പോൾ തന്നെ ക്ഷമിച്ചതാണ്.

  • ആക്രമിച്ചവർക്ക് ശിക്ഷ കുറഞ്ഞു പോയെന്നു തോന്നുന്നുണ്ടോ?

ഒരിക്കലുമില്ല.കേസിൽ പ്രതി ചേർക്കപ്പെട്ട പലരുടേയും ഭാര്യമാരും ചെറിയ കുഞ്ഞുങ്ങളും അവരെ കാണാൻ കോടതിയിലെത്തിയ രംഗം ഇപ്പോഴും എന്റെ മനസിലുണ്ട്. കൈ വിലങ്ങുമായി പോകുന്ന പിതാവിന്റെ വിലങ്ങിട്ട കൈയിൽ തൂങ്ങുന്ന കുഞ്ഞുങ്ങളും പൊലീസ് വാഹനത്തിൽ കയറാൻ പോകുന്ന ഭർത്താക്കന്മാരുടെ പിന്നാലെ വേഗത്തിൽ ചെന്നു വേദനയോടെ സംസാരിക്കുന്ന സഹോദരിമാരുമെല്ലാം എന്റെ ഉള്ളിൽ വലിയ വേദനയാണ് ഉണ്ടാക്കിയത്.

  • താങ്കളുടെ മൊഴിയാണ് കേസിലെ പ്രധാന തെളിവ് താങ്കൾ ആക്രമിച്ചവരോട് ക്ഷമിച്ചെങ്കിൽ പിന്നെ അവർക്കെതിരെ എന്തിനാണ് മൊഴി കൊടുത്തത്.?

ഞാൻ ഈ കേസിലെ ഇരയും സാക്ഷിയുമാണ്. ഇരയെന്ന നിലയിൽ എന്നെ ആക്രമിച്ചവരോട് ഞാൻ ക്ഷമിച്ചു. എന്നാൽ സാക്ഷി എന്ന നിലയിൽ ഇന്ത്യയിലെ നിയമ വ്യവസ്ഥയോട് സത്യസന്ധത പുലർത്തുന്ന പൗരന്റെ കടമയാണ് ഞാൻ നിർവ്വഹിച്ചത്. ക്ഷമിച്ചു എന്നു പറയുമ്പോഴും എന്റെ നേരെ നടന്ന ശാരീരിക ആക്രമണത്തെയാണ് ക്ഷമിച്ചത്. എന്നാൽ ആക്രമണത്തിന് അവരെ പ്രേരിപ്പിച്ച പ്രത്യയശാസ്ത്രത്തെ അനുകൂലിക്കാൻ കഴിയില്ല. കാരണം അത് ഒരു സാമൂഹികവിപത്താണ്.

  • പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയെ എങ്ങനെ വിലയിരുത്തുന്നു?

എന്നെ ആക്രമിച്ചവർ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകരാണെന്ന് എനിക്കറിയില്ലായിരുന്നു. പിന്നീട് മാദ്ധ്യമങ്ങളിൽനിന്നാണ് ഞാൻ അറിഞ്ഞത്. ഒരു തെറ്റിദ്ധാരണയുടെ പുറത്താണ് അവർ എന്നെ ആക്രമിച്ചതെന്നാണ് ഞാൻ മനസിലാക്കുന്നത്. അതുകൊണ്ടു തന്നെ ഈ ആക്രമണത്തിൽനിന്ന് അവരും നല്ല പാഠങ്ങൾ പഠിച്ചിട്ടുണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്.

.കേസിൽ പ്രതി ചേർക്കപ്പെട്ട പലരുടേയും ഭാര്യമാരും ചെറിയ കുഞ്ഞുങ്ങളും അവരെ കാണാൻ കോടതിയിലെത്തിയ രംഗം ഇപ്പോഴും എന്റെ മനസിലുണ്ട്. കൈ വിലങ്ങുമായി പോകുന്ന പിതാവിന്റെ വിലങ്ങിട്ട കൈയിൽ തൂങ്ങുന്ന കുഞ്ഞുങ്ങളും പൊലീസ് വാഹനത്തിൽ കയറാൻ പോകുന്ന ഭർത്താക്കന്മാരുടെ പിന്നാലെ വേഗത്തിൽ ചെന്നു വേദനയോടെ സംസാരിക്കുന്ന സഹോദരിമാരുമെല്ലാം എന്റെ ഉള്ളിൽ വലിയ വേദനയാണ് ഉണ്ടാക്കിയത്.

  • യഥാർത്ഥത്തിൽ ചോദ്യപേപ്പർ തയ്യാറാക്കുമ്പോൾ പ്രവാചകനെ നിന്ദിക്കുക എന്ന ലക്ഷ്യം താങ്കൾക്ക് ഉണ്ടായിരുന്നോ?

ഒരിക്കലുമില്ല. അങ്ങനെ ഒരു കാര്യം ഞാൻ ചിന്തിച്ചിരുന്നുപോലുമില്ല. പി ടി കുഞ്ഞുമുഹമ്മദിന്റെ പുസ്തകത്തിൽനിന്നുള്ള ഒരു ഭാഗമായിരുന്നു ചോദ്യം തയ്യാറാക്കാൻ ഉപയോഗിച്ചത്. അതിലെ ഭ്രാന്തൻ എന്ന കഥാപാത്രത്തിൻ ഒരു പേരു കൊടുക്കാൻ തീരുമാനിച്ചപ്പോൾ ആദ്യം മനസിൽ വന്നത് കുഞ്ഞുമുഹമ്മദിന്റെ തന്നെ പേരാണ്.അതിൽ നിന്ന് കുഞ്ഞ് ഒഴിവാക്കി മുഹമ്മദ് എന്ന് ഉപയോഗിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരു രാത്രി എന്റെ ഒരു സഹപ്രവർത്തകൻ എന്നെ വിളിച്ചു പറഞ്ഞു ഞാൻ തയ്യാറാക്കിയ ചോദ്യപേപ്പർ വിവാദമായെന്നും ആ വാർത്ത ഇന്ത്യാവിഷൻ ചാനലിൽ ടെലികാസ്റ്റ് ചെയ്‌തെന്നും.അപ്പോഴും ഞാൻ ധരിച്ചത് ചോദ്യത്തിൽ ഉപയോഗിച്ച നായിന്റെ മോൻ എന്ന പ്രയോഗം ആളുകൾ അസഭ്യമായി ചിന്തിച്ചതായിരിക്കുമെന്ന്. എന്നാൽ പിറ്റേദിവസമാണ് മുഹമ്മദ് എന്ന പേര് ഉപയോഗിച്ചതാണ് പ്രശ്‌നമായതെന്ന്. അപ്പോഴാണ് ഞാൻ നബിയെക്കുറിച്ച് ചിന്തിച്ചതു തന്നെ. അപ്പോൾ യഥാർത്ഥത്തിൽ എനിക്ക് ദുഃഖം തോന്നി. കാരണം ഞാൻ നബിയെ വല്ലാതെ ബഹുമാനിക്കുന്ന ഒരാളാണ്. കഴിഞ്ഞ ദിവസം പ്രസദ്ധീകരിച്ച 'നല്ല പാഠങ്ങൾ' എന്ന എന്റെ പുസ്തകത്തിന്റെ 44-ാം പേജിൽ ഞാൻ മുഹമ്മദ് നബിയെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്, അത് ആർക്കും പരിശോധിക്കാവുന്നതാണ്.

  • അത് ആക്രമണത്തിനുശേഷം താങ്കൾ നല്ലപിള്ള ചമയാൻ ശ്രമിച്ചതാണെന്ന് ചിന്തിക്കാമല്ലോ

ഒരിക്കലുമല്ല. ഈ പുസ്തകത്തിന്റെ ഡിടിപി ജോലികൾ ആക്രമണത്തിനു മുമ്പ് ഞാൻ പൂർത്തിയാക്കിയതാണ്. അതിൽ ഞങ്ങളുടെ പ്രിൻസിപ്പാൾ തീയതി വച്ച് ഒപ്പിട്ടിട്ടുണ്ട്. നിങ്ങൾക്കത് പരിശോധിക്കാം.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അടക്കമുള്ള കേരളത്തിലെ മുസ്ലിം സമൂഹം താങ്കൾക്കെതിരെ ഉയർത്തുന്ന പ്രധാന ആരോപണം, ചോദ്യപേപ്പറിന്റെ ഡിടിപി തയ്യാറാക്കിയ ആളും പരീക്ഷ എഴുതിയ കുട്ടികളും മുഹമ്മദ് എന്ന പേര് ചോദ്യത്തിൽനിന്ന് ഒഴിവാക്കി മറ്റൊരു പേര് നൽകാൻ നിർദ്ദേശിച്ചിട്ടും താങ്കൾ അംഗീകരിച്ചില്ലെന്നാണ്. അക്കാരണത്താൽ തന്നെ പ്രവാചകനെ നിന്ദിക്കുക എന്ന ലക്ഷ്യം താങ്കൾക്ക് ഉണ്ടായിരുന്നു എന്നാണ്. അതിനോട് എങ്ങനെ പ്രതികരിക്കുന്നു.?

പരീക്ഷ കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഒരു രാത്രി എന്റെ ഒരു സഹപ്രവർത്തകൻ എന്നെ വിളിച്ചു പറഞ്ഞു ഞാൻ തയ്യാറാക്കിയ ചോദ്യപേപ്പർ വിവാദമായെന്നും ആ വാർത്ത ഇന്ത്യാവിഷൻ ചാനലിൽ ടെലികാസ്റ്റ് ചെയ്‌തെന്നും.അപ്പോഴും ഞാൻ ധരിച്ചത് ചോദ്യത്തിൽ ഉപയോഗിച്ച നായിന്റെ മോൻ എന്ന പ്രയോഗം ആളുകൾ അസഭ്യമായി ചിന്തിച്ചതായിരിക്കുമെന്ന്.

അതിന് അവരെ തെറ്റുപറയാൻ കഴിയില്ല.അതാണ് ഞാൻ മുമ്പു പറഞ്ഞത് എന്നെ ആക്രമിച്ചവരടക്കം തെറ്റിദ്ധരിക്കപ്പെടുകയായിരുന്നെന്ന്. ഡിടിപി ചെയ്തയാൾ ചൂണ്ടികാണിച്ചു എന്നത് എന്റെ കോളജിന്റെ മാനേജ്‌മെന്റ് പ്രതിനിധാനം ചെയ്യുന്ന കത്തോലിക്കാസഭ ഉണ്ടാക്കിയ കള്ളക്കഥയാണ്. കോതമംഗലം രൂപതയിലെ എല്ലാ പള്ളികളിലും ഈ കള്ളക്കഥ ഇടയലേഖനത്തിലൂടെ പ്രസിദ്ധപ്പെടുത്തുകയായിരുന്നു. ചോദ്യപേപ്പർ ഡിടിപി ചെയ്തത് ഒരു പെൺകുട്ടിയായിരുന്നു. ഞാൻ ചോദ്യപേപ്പർ ടൈപ്പ് ചെയ്യാൻ ഈ പെൺകുട്ടിയെ ഏൽപിച്ചിട്ട് വിവാദമായ ചോദ്യം ചൂണ്ടിക്കാട്ടിയിട്ട് പറഞ്ഞു, ഈ ചോദ്യം ചിഹ്നം ഇടാനുള്ളതാണ്. അതിനാൽ ചിഹ്നങ്ങൾ ഉപയോഗിക്കരുതെന്ന്. അപ്പോൾ ആ പെൺകുട്ടി എന്നെ നോക്കി ചിരിക്കുകയായിരുന്നു. അവർ പൊലീസിന് കൊടുത്ത മൊഴിയിലും കോളജ് നിയോഗിച്ച അന്വേഷണ കമ്മീഷനു മുന്നിലും ഇതു തന്നെയാണ് പറഞ്ഞിരിക്കുന്നത്. നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ മൊഴിപ്പകർപ്പ് ഞാൻ കാണിച്ചു തരാം.

മാത്രമല്ല ഒരു ഡിടിപി ഓപ്പറേറ്റർ മലയാളം വിഭാഗം മേധാവിയും വളരെ സീനിയറുമായ ഒരു അദ്ധ്യാപകനോട് ചോദ്യം തിരുത്താൻ പറയുമെന്ന് സാമാന്യബോധമുള്ളവർ കരുതുമോ? പിന്നീട് ഈ പെൺകുട്ടി പോകുന്ന പള്ളിയിൽ അന്നത്തെ കോതമംഗലം രൂപതാ ബിഷപ്പ് ആയിരുന്ന മാർ ജോർജ് പുന്നക്കോട്ടിൽ ഇറക്കിയ ഇടയലേഖനം വായിച്ചപ്പോൾ പെൺകുട്ടി ഞെട്ടിപ്പോയി. മാത്രമല്ല തുടർന്നുണ്ടായ ഞെട്ടിക്കുന്ന സംഭവവികാസങ്ങളെത്തുടർന്ന് ഈ കുട്ടി വലിയ മാനസിക പിരിമുറക്കത്തിന് അടിമയാകുകയും ചെയതു. പിന്നീട് തുടർച്ചയായ കൗൺസിലിംഗിലൂടെയാണ് പെൺകുട്ടി സാധാരണ നിലയിൽ ആയത്. ഇനി കുട്ടികൾ ചൂണ്ടിക്കാണിച്ചെന്ന ആരോപണം. പരീക്ഷക്ക് എത്തിയപ്പോഴാണ് കുട്ടികൾ ചോദ്യം കാണുന്നത്. അവരാരും നബിയെ നിന്ദിക്കുന്ന ചോദ്യമാണെന്ന് ആ സമയത്ത് ചിന്തിച്ചിരുന്നുപോലുമില്ല.ഇതെല്ലാം പച്ചക്കള്ളങ്ങളാണ്.

  • അപ്പോൾ പോപ്പുലർ ഫ്രണ്ടിനേക്കാൾ ക്രൂരത കാണിച്ചത് സഭയാണെന്നാണോ?

തീർച്ചയായും, എനിക്കു നേരെയുണ്ടായ ശാരീരിക ആക്രമണത്തിലുണ്ടായ വേദന കുറച്ചു ദിവസം കൊണ്ട് മാറി. അത് ഒരു വാഹനാപകടം ഉണ്ടായതു പോലെ മാത്രമേ ഞാൻ കണക്കാക്കുന്നുള്ളു. എന്നാൽ സഭയും കോളേജ് മാനേജ്‌മെന്റ്ും എനിക്കുണ്ടാക്കിയ മാനസികവേദന ഇന്നും മാറിയിട്ടില്ല.

  • ഈ വിഷയങ്ങൾ എല്ലാമുണ്ടായപ്പോൾ മാനേജ്‌മെന്റിന്റെ നിലപാട് എന്തായിരുന്നു ?

അവർ എന്നോട് കടുത്ത അനീതിയാണ് കാണിച്ചത്.ഞാൻ തയ്യാറാക്കിയ ചോദ്യപേപ്പർ പ്രൻസിപ്പാൾ അടക്കം എല്ലാവരും കണ്ടിരുന്നതാണ്. അന്ന് അവരാരും ആ ചോദ്യത്തിൽ പ്രവാചകനിന്ദ കണ്ടെത്തിയില്ല. പിന്നീട് വിവാദമായപ്പോൾ ഞാൻ ഗുരുതരമായ തെറ്റു ചെയ്തു എന്ന രീതിയിൽ അവർ എന്നെ ജോലിയിൽനിന്നുപുറത്താക്കി. എന്റെ നിരപരാധിത്വം സഭയ്ക്കും മാനേജ്‌മെന്റിനും കൃത്യമായി അറിയാവുന്നതായിരുന്നു. എന്നിട്ടും അവർ എന്നെ ഡിസ്മിസ് ചെയ്തു. അവർ എന്നോട് നിർബന്ധിത വിരമിക്കൽ ആവശ്യപ്പെട്ടിരുന്നെങ്കിൽ എന്റെ ആനുകൂല്യങ്ങൾ എനിക്കു കിട്ടുമായിരുന്നു. എന്നാൽ അതിനു പോലും മാനേജ്‌മെന്റ് എന്നെ അനുവദിച്ചില്ല. മുസ്ലിം സംഘടനകൾ പോലും എന്നെ ഡിസ്മിസ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നില്ല. എന്നെ സ്ഥലം മാറ്റണമെന്നതായിരുന്നു അവരുടെ ആവശ്യം. അതാണ് ഞാൻ പറഞ്ഞത് എന്നെ ആക്രമിച്ചവരെക്കാൾ ക്രൂരത എന്നോടു ചെയ്തത് സഭയാണെന്ന്. എന്നെ ഡിസ്മിസ് ചെയ്തതിനു ശേഷം ഞാൻ കോതമംഗലം രൂപതാ ബിഷപ്പിനെ കണ്ട് അക്ഷരാർത്ഥത്തിൽ കാലുപിടിച്ച് നിരപരാധി ആണെന്നു പറഞ്ഞു കരഞ്ഞു. എന്നിട്ടും അവർ എന്നോട് മനുഷ്യത്വം കാണിച്ചില്ല. ഇതേ തുടർന്ന് വലിയ ദാരിദ്യമാണ് ഞങ്ങൾക്ക് അനുഭവിക്കേണ്ടിവന്നത്. അതുമൂലം എന്റെ ഭാര്യക്കുണ്ടായ വിഷാദരോഗമാണ് അവരുടെ മരണത്തിൽ എത്തിച്ചത്.

എന്നോട് കടുത്ത അനീതിയാണ് കാണിച്ചത്.ഞാൻ തയ്യാറാക്കിയ ചോദ്യപേപ്പർ പ്രൻസിപ്പാൾ അടക്കം എല്ലാവരും കണ്ടിരുന്നതാണ്. അന്ന് അവരാരും ആ ചോദ്യത്തിൽ പ്രവാചകനിന്ദ കണ്ടെത്തിയില്ല. പിന്നീട് വിവാദമായപ്പോൾ ഞാൻ ഗുരുതരമായ തെറ്റു ചെയ്തു എന്ന രീതിയിൽ അവർ എന്നെ ജോലിയിൽനിന്നുപുറത്താക്കി. എന്റെ നിരപരാധിത്വം സഭയ്ക്കും മാനേജ്‌മെന്റിനും കൃത്യമായി അറിയാവുന്നതായിരുന്നു. എന്നിട്ടും അവർ എന്നെ ഡിസ്മിസ് ചെയ്തു. അവർ എന്നോട് നിർബന്ധിത വിരമിക്കൽ ആവശ്യപ്പെട്ടിരുന്നെങ്കിൽ എന്റെ ആനുകൂല്യങ്ങൾ എനിക്കു കിട്ടുമായിരുന്നു. എന്നാൽ അതിനു പോലും മാനേജ്‌മെന്റ് എന്നെ അനുവദിച്ചില്ല.

  • ഈ വിഷയത്തിൽ സർക്കാരിന്റെ നിലപാട് എന്തായിരുന്നു?

സർക്കാരും എന്നോട് അനീതിയാണ് കാണിച്ചത്.ചോദ്യപേപ്പർ വിവാദമായപ്പോൾ എനിക്കെതിരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് ചില സുഹൃത്തുക്കൾ എന്നോട് പറഞ്ഞു. ഇതേതുടർന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഞാൻ മുവാറ്റുപുഴ ഡിവൈ എസ്‌പിയെ സമീപിച്ചു എന്നാൽ അദ്ദേഹം എന്റെ എന്റെ ആവശ്യം അവഗണിക്കുകയായിരുന്നു. അന്ന് എനിക്ക് സംരക്ഷണം തന്നിരുന്നെങ്കിൽ പ്രശ്‌നം ഇത്ര സങ്കീർണമാവില്ലായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ഞാൻ. മാത്രമല്ല പരാതിക്കാരില്ലായിരുന്നിട്ടും മതനിന്ദ ആരോപിച്ച് അവർ എനിക്കെതിരെ കേസെടുത്തു. ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്തുക എന്ന നയമാണ് സർക്കാർ സ്വീകരിച്ചത്. എന്നാൽ കോടതി എന്നെ കുറ്റവിമുക്തനാക്കുകയായിരുന്നു.

  • ഇനിയും താങ്കൾ ആക്രമിക്കപ്പെടുമെന്ന് ആശങ്കയുണ്ടോ

ഒരിക്കലുമില്ല. പക്ഷേ ഇപ്പോഴും സോഷ്യൽ മീഡിയകളിലും ചില മാദ്ധ്യമങ്ങളിലും ഞാൻ പ്രവാചകനിന്ദ നടത്തിയെന്ന തരത്തിൽ ചർച്ചകൾ വരുന്നതിൽ ആശങ്കയുണ്ട്. ഞാൻ മതനിന്ദ നടത്തിയിട്ടില്ലെന്ന് കോടതി കണ്ടെത്തിയതാണ്. അക്കാരണത്താൽ തന്നെ എന്നെ മതനിന്ദകനാക്കുന്നത് കോടതിയലക്ഷ്യവുമാണ്.

No comments:

Post a Comment