(ശ്രി. ചാക്കോ കളരിക്കൽ കമന്റായി അയച്ചു തന്നതാണിത്. ഒപ്പം ചേർക്കാൻ ഒരു ഫോട്ടോയും അയച്ചു തന്നിരുന്നു. കമൻറ് ബോക്സിൽ ഫോട്ടോകളും ലിങ്കുകളും സാദ്ധ്യമല്ലാത്തതുകൊണ്ടും. ഈ ഫോട്ടോകൾക്ക് ഫെയിസ് ബുക്കിൽ കിട്ടിയ കമന്റുകൾകൂടി ചേർക്കേണ്ടതുള്ളതുകൊണ്ടൂം ഈ കത്ത് ഒരു പോസ്റ്റായി തന്നെ കൊടുക്കുന്നു - എഡിറ്റർ )
ശ്രീ റോഷൻ ഫ്രാൻസീസിനെ അഭിനന്ദിച്ചുകൊണ്ട് എനിക്കും രണ്ടുവാക്ക് എഴുതാതിരിക്കാൻ സാധിക്കുകയില്ല. ഒരു അനുഗ്രഹീത ഹാസ്യ എഴുത്തുകാരനാണ് റോഷൻ. അദ്ദേഹത്തിൻറെ ലേഖനം കണ്ടാൽ അത് വായിച്ചുതീർക്കാതെ ഞാൻ മറ്റൊന്നും ചെയ്യാറില്ല. ശ്രീ സാക്ക് നെടുങ്കനാൽ സൂചിപ്പിച്ചതുപോലെ സഭയിൽ നടക്കുന്ന സംഭവങ്ങൾ സംഗ്രഹിച്ചെഴുതുന്നതിലുള്ള റോഷൻറെ കഴിവ് അപാരം തന്നെ. അതിന് അദ്ദേഹത്തെ പ്രശംസിക്കേണ്ടിയിരിക്കുന്നു. വളരെ തന്മയത്വമായി എല്ലാം കൂട്ടിച്ചേർത്ത് അനുവാചകരുടെ മുൻപിൽ സരസമായി അവതരിപ്പിക്കുന്നു. എനിക്കിവിടെ പ്രത്യേകം പറയാനുള്ളത് റോഷൻറെ എഴുത്തുകൾ വായിക്കാനായി കാത്തിരിക്കുന്നവർ അനേകരുണ്ടെന്നും അതുകൊണ്ട് അദ്ദേഹത്തിൻറെ തൂലിക കൂടുതൽ ചലിക്കട്ടെയെന്നുമാണ്.
താഴെ കൊടുക്കുന്ന ഫോട്ടോ ഒന്നു കാണുക.
ആ ഫോട്ടോകൾ കണ്ടപ്പോൾ എനിക്കു തോന്നി വേഷഭൂഷാദികളിൽ മണവാട്ടികൾപോലും തോറ്റുപോകുമെന്ന്. വസ്ത്രത്തിൻറെ മുകളിൽ ആഭരണങ്ങൾ ഇടുന്നത് സ്ത്രീകളൊഴിച്ചാൽ മെത്രാന്മാർ മാത്രമാണ്. പണ്ടൊക്കെ ഒരു മാലയും കുരിശുമാണ് തൂക്കിയിരുന്നത്. ഇപ്പോൾ മൂന്നെണ്ണമാണ് ഞാന്നുകിടക്കുന്നത്. എൻറെ കർത്താവേ, കർത്താവ് കുരിശിൽ തൂങ്ങിയത് ഇവർക്കത് തൂക്കിക്കൊണ്ടുനടക്കാനാണോ? അതും കൂടാതെ വെളിച്ചപ്പാടിൻറെ വാളുപോലെ ഒരു കുരിശ് കൈയിലും. തൊപ്പിയുടെ നടുക്ക് വേറൊരു കുരിശ്. അങ്ങനെ ദേഹം മുഴുവൻ എണ്ണിയാൽ തീരാത്തത്ര കുരിശ്. ചുരുക്കിപ്പറഞ്ഞാൽ കുരിശുക്കൊണ്ടൊരാറാട്ട്. കൂടാതെ റോഷൻ എഴുതിയപോലെ ഒരു ജൗളിക്കടയിലെ തുണി മുഴുവൻ ഒരു കുപ്പായത്തിന്. അതും കണ്ണഞ്ചിച്ചുപോകുന്നതരം. ഇവരുടെ നോട്ടത്തിൽ സഭയുടെ പൈതൃകം നിശ്ചയിക്കുന്നത് ഈ വേഷഭൂഷാദികൽകൊണ്ടായിരിക്കും. കഷ്ടമെന്നല്ലാതെ എന്തുപറയാൻ!
പിന്നൊരു ചോദ്യം. ഫ്ലോറിഡായിൽ ഒരച്ചൻ 'വേണ്ടാതീനം' കാണിച്ചെന്നും അച്ചനും രൂപതയ്ക്കുമെതിരായി പെൺകുട്ടിയുടെ വീട്ടുകാർ 33 കോടി രൂപാ നഷ്ടപരിഹാരം ചോദിച്ച് കേസുകൊടുത്തെന്നും കേട്ടിരുന്നു. ഇപ്പോൾ അതുസംബന്ധമായി യാതൊരനക്കവുമില്ല. കത്തോലിക്കാസഭയുടെ നടപടിക്രമംപോലെ നാട്ടുകാർ പിരിച്ചെടുത്ത ഡോളർ കൊടുത്ത് കേസൊതുക്കിയൊ?
കർത്താവായ ഈശോമിശിഖ പീഠനങ്ങളേറ്റു കുരിശിൽ തറക്കപെട്ട്
ReplyDeleteമരണം വരിച്ചപ്പോഴും അനുഭവിച്ച വേദനയേക്കാളും എത്രയോ ഇരട്ടി
വേദനയാണ് അവിടുന്നിപ്പോൾ അനുഭവിക്കുന്നതെന്നോർത്താൽ നാം
ഓരോരുത്തരും ഹൃയംപൊട്ടി മരിക്കേണ്ടിവരും . കാരണം സഭാ
നേതൃത്വത്തിന്റെ അധികാര പ്രൗഡിയെ സൂചിപ്പിക്കുന്ന
വേഷഭൂഷാദികളും മണവാട്ടിമാർ ധരിക്കുന്ന ആഡ ആഭരണങ്ങളും
മാനിക്കേയൻ തൊപ്പി ആദിവാസിമൂപ്പന്മാരുടെ തലയോട്ടിവടിയും ഒക്കെ
ഏന്തി നിൽക്കുന്ന ആ നിൽപ്പുകണ്ടാൽ തോന്നും ക്രിസ്തു അനുഭവിച്ചതു
മുഴവനും ഇവന്മാർക്ക് വേണ്ടി മാത്രമാണെന്നു തോന്നിപോകും .
ക്രിസ്തുമാർഗ്ഗം എന്തെന്നറിയാത്ത ഈ കപടവേഷധാരികളെ സഭയിൽ
നിന്നല്ല ഈ ലോകത്തുനിന്നുതന്നെ പറിച്ചു എറിയണം . വെള്ളയടിച്ച
കുഴിമാടങ്ങൾ .
"അകമേ അഴുക്കുചാലായിരങ്ങൾ, പുറമേനി മനമോഹമതിമോഹനം;
ReplyDeleteവെള്ളയണിഞ്ഞ ശവപ്പറമ്പിൻ ഉള്ളിലെ കൂരിരുളല്ലേ നിങ്ങൾ" ? എന്ന് ക്രിസ്തു ഇവന്മാരെ അപഹസിച്ചപ്പോൾ നാം ഒരു നാണവുമില്ലാതെ ഇവന്റെയൊക്കെ കൈമുത്തുന്നു !
ജനമേ, നമുക്കെന്തു പറ്റി?