Translate

Monday, March 21, 2016

'ദേവാലയശുദ്ധീകരണത്തിരുനാള്‍ '

ഡിസംബര്‍ ഇരുപത്തിയഞ്ചിനു ജനിക്കുന്ന 'തിരുപ്പിറവി കൂദാശ' വെറും മൂന്നു മാസംകൊണ്ട് മാര്‍ച്ച്‌ ഇരുപത്തിയഞ്ചിനു 'ദുഃഖവെള്ളി കൂടാശയില്‍' ഒതുക്കുന്ന വിരുതന്മാരാന് സഭ സംവിധാനം ചെയ്തതെന്നോര്‍ക്കുമ്പോള്‍ കര്‍ത്താവുതന്നെ വിരണ്ടുപോകും ! മുപ്പത്തിമൂന്നര കൊല്ലത്തെ തന്റെ ഇഹലോകവാസ ചരിതം വെറും എന്പത്തിയെട്ടു ദിനങ്ങളില്‍ ഒതുക്കിതീര്‍ത്ത പൌരോഹിത്യമേ, നിനക്ക് സ്തുതി എന്നു കര്‍ത്താവുപോലും ഇവന്മാരെ ആദരിക്കും നിശ്ചയം !
സഹ്യനിലെ മലകളാകെ പള്ളിക്കടുത്ത "കുരിശുമല"കളാക്കുന്ന കുടില തന്ത്രന്മാരെ,കര്‍ത്താവ് ചുമന്ന മരക്കുരിശിനു പകരം,ആ  ഓര്‍മ്മ പുതുക്കാന്‍ ആടുകളെ കൊണ്ട്  വെറും പൊള്ളക്കുരിശുമേന്തി, കുരിശു മലകള്‍ കയറ്റുന്ന കത്തനാരെ,ഓശാനപ്പെരുന്നാളില്‍ കയറുകൊണ്ടുള്ള ചമ്മട്ടിയല്ലേ നിങ്ങളെ (കള്ളന്മാരുടെ ഗുഹകളെ) ശുദ്ധീകരിക്കാന്‍ അവന്‍ കയ്യില്‍ അന്നു കരുതിയത്‌? ആ പുണ്ണ്യനാളിന്റെ ഓര്‍മ്മ പുതുക്കാന്‍ ആടുകള്‍ ഇനിയും ഓരോ ചമ്മട്ടികള്മായി ഒശാനനാളില്‍  പള്ളിയില്‍ വരട്ടെ ! എങ്കിലും നിങ്ങള്‍ ഭയപ്പെടേണ്ടാ, ദൈവപുത്രനെ കുരിശില്‍ തറച്ചു കൊന്നവരെ , നിങ്ങളുടെ അടിമകളാണീ മനനമില്ലാത്ത അജഗണങ്ങള്‍ എന്നാളും,സംശയം ഇല്ലേയില്ല ....
'ഓശാന ഞായറല്ല', 'കുരുത്തോല പെരുനാളുമല്ല';   'ദേവാലയശുദ്ധീകരണത്തിരുനാള്‍ '  എന്നാകട്ടെ ഇനിയും ഹാശാഞായറാഴ്ച്കു ! കുരുത്തോലകള്‍ക്കു പകരം കയറുകൊണ്ടുള്ള ചമ്മട്ടി കയ്യില്‍ കരുതിയ ക്രിസ്തീയര്‍ ഈ പെരുനാള്‍ പള്ളികളില്‍ ആഘോഷിക്കട്ടെ ! ആശിക്കുന്നു ഞാന്‍,,,വെറുതേ മോഹിക്കുവാന്‍ മോഹം

No comments:

Post a Comment