ഒരു മുന്‍
കത്തോലിക്കയും, ഇപ്പോള്‍ കോട്ടയത്തിനടുത്ത് ചിങ്ങവനം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 'ഇന്ത്യ ചര്ച്ച് ഓഫ് ഗോഡ്’ എന്ന സമൂഹത്തില്‍ (0481 2430329) കര്‍മ്മനിരതയുമായ സി. ആഞ്ജലീനായുമായി മിസ്സസ് മറിയാമ്മ തമ്പി നടത്തിയ അഭിമുഖത്തിന്‍റെ
സംഗ്രഹമാണ് താഴെ കൊടുത്തിരിക്കുന്നത്. ഈ പ്രസംഗത്തിന്‍റെ വീഡിയോ യൂ ട്യൂബിലും ലഭ്യമാണ്.
സി. ആഞ്ജലീനാ: “എന്‍റെ പ്രാര്‍ത്ഥന എന്ത് കൊണ്ട് ദൈവം കേള്‍ക്കുന്നില്ലായെന്ന എന്‍റെ
ചോദ്യത്തിന് കര്‍ത്താവെന്നോട് സംസാരിക്കുവാന്‍ ഇടയായി. ഞങ്ങളെ സംബന്ധിച്ചിടത്തോളം,
മദ്ധ്യസ്ഥരോട് മാദ്ധ്യസ്ഥം യാചിക്കേണ്ടതിന് ഉദാഹരണമായി എടുത്തു വെച്ചിരിക്കുന്ന
വചനം കാനായിലെ കല്യാണ വിരുന്നുമായി ബന്ധപ്പെട്ടതാണ്. അവിടെ മറിയം മാദ്ധ്യസ്ഥം വഹിച്ചില്ലേയെന്നതാണ്
ആ ഭാഗം ഉദ്ധരിച്ച് ഇപ്പോഴും ചോദിച്ചു കൊണ്ടിരിക്കുന്നത്. പക്ഷേ, അവിടെ വെള്ളം വീഞ്ഞാക്കണമേയെന്ന്
ആരും മറിയത്തോട് അപേക്ഷിക്കുവാന്‍ ഇടയായില്ല. കാരണം, യേശു അത്ഭുതം പ്രവര്‍ത്തിക്കുമോ
ഇല്ലയോയെന്ന കാര്യം ജനങ്ങള്‍ക്ക് അന്ന് അറിയില്ലായിരുന്നു. പക്ഷേ, യേശു അത്ഭുതം
ചെയ്ത ആ നിമിഷം മുതല്‍ എല്ലാ ജനങ്ങളും
യേശുവിന്‍റെ പക്കലേക്കാണ് അനുഗ്രഹങ്ങളും സൌഖ്യവും തേടിപ്പോയത്; അല്ലാതെ മാതാവ്
ജീവനോടെയിരിക്കുമ്പോള്‍ ഒരു വ്യക്തി പോലും മാതാവിന്‍റെ അടുത്ത് അപേക്ഷ തേടി
പോയിട്ടില്ല. മറിയം മരിച്ചപ്പോള്‍ അവളുടെ
മദ്ധ്യസ്ഥം തേടി പോകണം, അവളുടെ മദ്ധ്യസ്ഥതയിലൂടെ ഉദ്ദിഷ്ട കാര്യങ്ങള്‍ നടത്തണം
എന്ന് സഭയില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയ കാര്യം തെറ്റാണെന്ന് അംഗീകരിക്കുവാനുള്ള
കൃപ, എന്‍റെ കര്‍ത്താവ് എനിക്ക് തരുവാനിടയായി.
മാതാവ്
ഉടലോടെ സ്വര്‍ഗ്ഗത്തില്‍ പോയിയെന്ന് 1950 ലെ മാര്‍പ്പാപ്പാ
പുറപ്പെടുവിച്ച സന്ദേശം സഭാവിരുദ്ധമെന്ന് മനസ്സിലാക്കുവാനുള്ള കൃപയും കര്‍ത്താവ്
എനിക്ക് തന്നു. വി. പൌലോസ് അപ്പസ്തോലന്‍ ഹെബ്രായക്കാര്‍ക്കെഴുതിയ ലേഖനത്തില്‍ പറയുന്നു, “മനുഷ്യന്‍ ഒരു പ്രാവശ്യം മരിക്കണം അതിനു ശേഷം
വിധിയെന്നു നിശ്ചയിക്കപ്പെട്ടിരിക്കുന്നു” വെന്ന് (9-27) . മാതാവ് ഒരു മനുഷ്യസ്ത്രീ
ആയതിനാല്‍ അവള്‍ മരിച്ചേ തീരൂവെന്നത്
എത്രയോ വ്യക്തമാണെന്ന് കര്‍ത്താവ് എന്നോട് സംസാരിക്കുവാന്‍ ഇടയായി. യോഹന്നാന്‍റെ സുവിശേഷം പറയുന്നു, സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി വന്ന
മനുഷ്യപുത്രനല്ലാതെ ഇതുവരെ ആരും സ്വര്ഗ്ഗത്തില്‍ കയറിയിട്ടില്ലായെന്ന് (3-13). ഇത്
യേശുക്രിസ്തുവിന്‍റെ വചനമാകയാല്‍ മാതാവ് ഉടലോടെ സ്വര്‍ഗ്ഗത്തില്‍ പോയിയെന്നും
ഇന്നും സ്വര്ഗ്ഗരാജ്ഞിയായി ഇരിക്കുന്നുവെന്നുമുള്ള എന്‍റെ ഊഹം ശരിയല്ലെന്ന്
ഗ്രഹിക്കുവാനുമുള്ള കൃപയും കര്‍ത്താവുതന്നു. അന്ത്യകാഹളം മുഴങ്ങുമ്പോഴാണ് ശരീരം
രൂപാന്തരം വന്നുയിര്‍ക്കുന്നത്. മാതാവെന്നല്ല മരിച്ചുപോയ ഒരു വ്യക്തിയുടെയും സ്വസ്ഥതക്ക്
ഇളക്കം തട്ടിക്കുവാന്‍ ഭൂമിയില്‍ നിന്നുയരുന്ന യാതൊരു പ്രാര്‍ത്ഥനയ്ക്കോ നൊവേനയ്ക്കോ
കൊന്തയ്ക്കോ രൂപങ്ങള്‍ക്കോ, യാതൊന്നിനും സാദ്ധ്യമല്ല. മറിയമടക്കം നിദ്ര പ്രാപിച്ച
സകല വിശുദ്ധരും ഇന്നു സ്വസ്ഥതയിലാണ്. അവര്‍ക്ക് യാതൊന്നും ചെയ്ത്
അദ്ധ്വാനിക്കുവാന്‍ കഴിയുകയില്ലായെന്നു കര്‍ത്താവ് പഠിപ്പിച്ചു. ഏശയ്യാ പ്രവാചകന്‍റെ
പുസ്തകം പറയുന്നു,
ജീവിച്ചിരിക്കുന്നവര്‍ മരിച്ചവരുടെ സഹായം ആരായണമെന്ന് ഉപദേശിക്കുന്നവര്‍ അന്ധകാരത്തില്‍ ആണ്ടുപോയവരെന്ന് (8/19-22).
ഞാന്‍ ഞാന്‍ കര്‍ത്താവിന്‍റെ അടുത്തു ചോദിച്ചു, കര്‍ത്താവേ
ഇത്ര വ്യക്തമായി ഈ വചനം എഴുതി വെച്ചിട്ട് ഞാന്‍ ഇത്രനാള്‍ പലതും കാട്ടിക്കൊട്ടിയല്ലോയെന്ന്.
പക്ഷേ, കര്‍ത്താവ് പറഞ്ഞു ഇത് ബുദ്ധിമാന്മാരില്‍
നിന്നും വിവേകികളില്‍ നിന്നും മറച്ചു
വെച്ച് ശിശുക്കള്‍ക്ക് വെളിപ്പെടുത്തികൊടുത്തിരിക്കുന്നുവെന്ന്. ഇതെല്ലാവര്‍ക്കും സാദ്ധ്യമല്ലത്രെ. കര്‍ത്താവിനു മുമ്പില്‍ ആരു ഭോഷനാകും?
കര്‍ത്താവ് വചനത്തിലൂടെ ഇടപെട്ടതിനാല്‍ ഗീവര്‍ഗിസ്, അന്തോനിസ്, യൂദാ, മറിയം, ഔസെഫ്
തുടങ്ങിയവരോടുള്ള മദ്ധ്യസ്ഥത ഉപേക്ഷിച്ചുകൊണ്ട് എന്നേക്കും ജീവിക്കുന്ന എന്‍റെ യേശു
ക്രിസ്തുവിനോട് മാത്രം മദ്ധ്യസ്ഥം അപേക്ഷിക്കുവാനുള്ള വന്‍ അനുഗ്രഹം യേശു തന്നിരിക്കുന്നു.”
മറിയാമ്മ
തമ്പി: “വചനത്തില്‍ അങ്ങിനെയാണല്ലോ പറഞ്ഞിരിക്കുന്നത്. മദ്ധ്യസ്ഥന്‍ ഒന്നേയുള്ളൂ,
അത് എല്ലാവര്ക്കും വേണ്ടി ബലിയായി തീര്‍ന്ന
യേശു മാത്രം. ഇത് വ്യക്തമായി എഴുതിയിരുന്നിട്ടും, ഈ ബൈബിള്‍ കൊണ്ടുനടന്നിട്ട് അത്
വായിച്ചില്ലായെന്നു കേള്‍ക്കുമ്പോള്‍ തന്നെ
അത്ഭുതം തോന്നുന്നു. ഒരു കാര്യം ചോദിച്ചോട്ടെ, ഈ വിശ്വാസികള്‍ എന്ന് പറയുന്നവര്‍ക്ക്
അമ്മയില്ലായെന്ന് പറയാറുണ്ട്. അതിനെക്കുറിച്ച് സിസ്ടര്‍ എന്താണ് പറയുന്നത്?”
സി. ആഞ്ജലീനാ:“തീര്ച്ചയായും ആദ്യകാലങ്ങളിലൊക്കെ പെന്തിക്കൊസുകാര്‍ പ്രത്യേകിച്ച് സിസ്റ്റര്‍മാരെയും
കത്തോലിക്കരേയും കാണുമ്പോള്‍ പറയുമായിരുന്നു, മാതാവെന്നു
പറഞ്ഞാല്‍ മുട്ടത്തോടാണെന്ന്. പക്ഷേ, ഇന്ന് ബൈബിളില്‍ സ്ത്രികള്‍ക്ക്
അനുകരിക്കാവുന്നതും അംഗീകരിക്കാവുന്നതുമായ
ഏറ്റവും നല്ല വ്യക്തി മാതാവാണ്. പക്ഷേ, മാതാവിന് കൊടുക്കേണ്ട സ്ഥാനമുണ്ട്,
ദൈവത്തിനു കൊടുക്കേണ്ട സ്ഥാനമുണ്ട്. സകല സ്തുതിക്കും, സര്‍വ്വ ആരാധനക്കും സര്‍വ്വ പുകഴ്ച്ചക്കും
യോഗ്യമായവാന്‍ ദൈവത്തിനു മുമ്പിലുള്ള ഏക മദ്ധ്യസ്ഥനായ യേശുക്രിസ്തു മാത്രം.”
മറിയാമ്മ
തമ്പി: “ഒരാളെ അനുകരിക്കുന്ന കാര്യം അനുകരിക്കുന്നവരല്ല, അതു കണ്ടു നില്‍ക്കുന്നവരാണ്
പറയേണ്ടത്. നിശ്ചയമായും അമ്മയുണ്ടോ ഇല്ലയോ എന്ന കാര്യം അവരുടെ പ്രവൃത്തിയില്‍
നിന്നാണ് വെളിപ്പെട്ടു വരേണ്ടത്. മാതാവ് ചെയ്ത കാര്യങ്ങള്‍ ചെയ്യാന്‍ മുമ്പോട്ട്
വരുന്നവരാണ് മാതാവിനെ അനുകരിക്കുന്നവര്. മാതാവ് ‘നിന്‍റെ ഇഷ്ടം എന്നില്‍ ഭവിക്കട്ടെ' യെന്നു
പറഞ്ഞുകൊണ്ട് യേശുവിനു വേണ്ടി മാത്രം ജീവിച്ചു; സ്വന്തം ഉദരം തുറന്നു കൊടുക്കുകയും
ചെയ്തു. ഇതു മാത്രമല്ല പെന്തക്കുസ്താ ദിവസം അവിടെക്കൂടിയ നൂറ്റിയിരുപതു പേരുടെ കൂട്ടത്തില്‍
മാതാവും ഉണ്ടായിരുന്നു. അവരെല്ലാവരും ഒന്നിച്ചുകൂടി പ്രാര്‍ഥിക്കുകയും ആത്മാവില്‍
നിറഞ്ഞ് അന്യഭാഷകളില്‍ സംസാരിക്കുകയും ചെയ്തു. അങ്ങിനെ, മാതാവിന്‍റെ ജീവിതമാതൃക
പങ്കു പറ്റുന്നവരാണ് മാതാവിനെ അനുഗമിക്കുന്നവര്‍..”
സി. ആഞ്ജലീനാ: “അതുപോലെ തന്നെ ഞാന്‍ കര്‍ത്താവിനോടു രക്ഷ പ്രാപിക്കുന്നതിനെപ്പറ്റി ചോദിച്ചു,
ഹിന്ദുക്കള്‍ക്കും, മുസ്ലീമുകള്‍ക്കും എന്താണ് പറഞ്ഞിരിക്കുന്നത്. ഇത് ഞാന്‍
ഏറ്റെടുക്കണോ? അതിനെപ്പറ്റി കര്‍ത്താവ് പറഞ്ഞു, രക്ഷ പ്രാപിക്കുന്നവരെ അനുദിനം തന്‍റെ
സഭയോട് ചേര്‍ത്തുകൊണ്ടിരുന്നുവെന്ന്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും രക്ഷ
പ്രാപിക്കുന്നവരെ, തന്‍റെ സഭയോട് ചേര്‍ക്കാനാണ് കര്‍ത്താവ് ആവശ്യപ്പെടുന്നത്.
പ്രധാനമന്ത്രിയായിരുന്നാലും പോപ്പായാലും, ധ്യാനഗുരുവായാലും, സന്യാസിനിയായാലും,
ആരായാലും രക്ഷിക്കപ്പെട്ടാല്‍ മാത്രമെ കര്‍ത്താവ് തന്‍റെ സഭയോട് ചേര്‍ക്കുന്നുള്ളൂവെന്നു
കര്‍ത്താവെന്നെ പഠിപ്പിച്ചതിനാല് , ഞാന്‍ പലപ്പോഴും സഭയോട് ചേര്‍ന്ന്നിന്ന് ചെയ്തു
കൂട്ടിയതായ ശിശുസ്നാനം, സ്ഥൈര്യലേപനം, പട്ടം, സ്വരൂപവണക്കം, കൊന്ത, മദ്ധ്യസ്ഥര്‍,
അനേകം പെരുന്നാളുകള്‍ എന്നിവയൊക്കെ ഉണ്ടെന്നുള്ള വിശ്വാസം യേശു കല്പ്പിച്ചിട്ടില്ലെന്നും,
ശിക്ഷ്യന്മാര്‍ പഠിപ്പിച്ചിട്ടില്ലെന്നും, ആദിമസഭ ചെയ്തിട്ടില്ലെന്നും പഴയ
നിയമത്തില്‍ അതിന്‍റെ സൂചനകളില്ലെന്നും, ലേഖനങ്ങളില്‍ ഉറപ്പിച്ചു
പറഞ്ഞിട്ടില്ലെന്നും പരി. ആത്മാവ് എന്നെ
പഠിപ്പിച്ചതിനാല്‍ യേശു ക്ല്‍പ്പിച്ചിട്ടുള്ളതും, ശിക്ഷ്യന്മാര്‍ പഠിപ്പിച്ചിട്ടുള്ളതും,
ആദിമസഭ ചെയ്തിട്ടുള്ളതും പഴയ നിയമത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതും, ലേഖനങ്ങള്‍ ഉറപ്പിച്ചു
പറഞ്ഞിട്ടുള്ളതുമായ യേശുക്രിസ്തുവിനോട് ചേരുന്ന വിശ്വാസത്തില്‍ നില്‍ക്കുവാനുള്ള
ഭാഗ്യം എന്‍റെ കര്‍ത്താവ് എനിക്ക് തരുവാന്‍ ഇടയായി. ഇന്ന് സത്യത്തില് ആത്മാവിലും ആരാധിക്കുന്ന ദൈവമക്കളോടോന്നു
ചേര്‍ന്ന് ഞാന്‍ നില്‍ക്കുന്നു.”
വീഡിയോ കാണാന്‍ ഈ ലിങ്ക് ഉപയോഗിക്കുക.
മനസ്സ് തുറക്കുമ്പോൾ എന്ന ഈ വീഡിയോയിൽ ഇന്നത്തെ പള്ളിയുടെ വേദപാഠത്തെ മുഴുവൻ തള്ളിപ്പറയാൻ ധൈര്യം കാണിച്ച ഈ കന്യാസ്ത്രീയെ അഭിനന്ദിക്കണം. യേശു വെളിപ്പെടുത്തിയെന്നവർ പറയുന്നത് അവരുടെ ബുദ്ധി കാണിച്ചുകൊടുത്തു എന്ന അർത്ഥത്തിൽ എടുത്താൽ മതി. അല്ലെങ്കിൽ ആര്ക്കും ചോദിക്കാം ഇത്രയും നാൾ യേശു എവിടെയായിരുന്നു എന്ന്. ഒരു പോപ്പിനുപോലും 'വെളിപ്പെടുത്തിക്കിട്ടുന്നത്' പലപ്പോഴും എന്ത് മാത്രം അസംബന്ധങ്ങളാണ്!
ReplyDeleteഇന്നത്തെ സഭാമക്കൾക്ക് ഭക്തിയുടെ അവിഭാജ്യ ഘടകങ്ങളായിത്തീർന്നിരിക്കുന്ന അത്ഭുതങ്ങൾ മനുഷ്യബുദ്ധിക്ക് ഒട്ടും നിരക്കുന്നതല്ല. അത്ഭുതങ്ങള്‍ക്കായി കേഴുക, അത്ഭുതങ്ങൾ നടത്തുന്ന വിശുദ്ധരെ തേടിപ്പോകുക എന്നതെല്ലാം വെറും ബാലിശവും അനാവശ്യവുമായ കാര്യങ്ങളാണ്. നാം പറഞ്ഞു കേൾക്കുന്ന അത്ഭുതങ്ങളെല്ലാം സർക്കസ് കളിക്കാർ കാണിക്കുന്ന മെയ് വഴക്കങ്ങൾ പോലെയേയുള്ളൂ. ആദ്യത്തേത് ശരീരത്തിന്റെ സ്വാധീനതകൊണ്ട് ചെയ്യാവുന്നവ, രണ്ടാമത്തേത് മനസ്സിന്റെ പരിധിയിൽ വരുന്നത് എന്ന വ്യത്യാസമേ ഉള്ളൂ. യഥാർത്ഥ അത്ഭുതം എന്തെന്നാൽ, മനുഷ്യർ ഏതു സാഹചര്യത്തിലും സഹജീവിബോധത്തോടെ, അഹത്തിന്റെ തികട്ടലില്ലാതെ, അന്യരെ അധീനപ്പെടുത്താനാഗ്രഹിക്കാതെ, സമഭാവനയോടെ ജീവിക്കാൻ പഠിക്കുക, അതിനുള്ള തന്റേടവും കഴിവും കൈവശമാക്കുക എന്നതാണ്. അതിൽ കവിഞ്ഞ ഒരത്ഭുതവും ഈ ജീവിതത്തിൽ ആര്ക്കും സാധ്യമല്ല, ആവശ്യവുമില്ല. അത്ഭുതങ്ങൾ പ്രവര്ത്തിക്കുന്ന ഒരു വിശുദ്ധന്റെയും വിശുദ്ധയുടെയും സഹായമില്ലാതെ സന്തുഷ്ടിയിൽ കഴിയാൻ സാധിക്കുമെങ്കിൽ എന്തിനാണ് നമ്മൾ ഇത്തരം മദ്ധ്യസ്ഥരെ സൃഷ്ടിച്ചു കൂട്ടുന്നത്? ദൈവത്തിനു കൊടുക്കേണ്ട ആരാധന അവർക്ക് നല്കുന്നത്?
മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യം അവൻ വിശ്വസിക്കുന്നത് ശരിയാണ് എന്ന സ്ഥിരീകരണമാണ്. അത് കൂടിക്കൂടി, ഇപ്പോൾ പല കാര്യങ്ങളും ശരിയാകണമെങ്കിൽ ഒരത്ഭുതം തന്നെ നടക്കണം എന്ന കടുംപിടുത്തം വരെയെത്തിയിട്ടുണ്ട്. എന്നാൽ അതുകൊണ്ട് എന്താണ് നമ്മൾ നേടുന്നത്? അത് നമ്മെ ഏതു തരത്തിലാണ് കൂടുതൽ മെച്ചപ്പെടുത്തുന്നത് എന്ന് ആരും ചിന്തിക്കുന്നില്ല. ബാലിശമായ സങ്കൽപ്പങ്ങൾ ഇല്ലാതിരുന്നാൽ മാത്രമേ ഒരാൾക്ക് സത്യത്തിൽ എത്തിച്ചേരാനാവൂ. വിശ്വസിക്കുക എന്നാൽ ഞാൻ ചിന്തിക്കുന്നത് സത്യമാണെന്ന ധൈര്യമാണ്. അത്തരക്കാര്ക്ക് ഒന്നും നേടാനില്ല. അവർക്കെന്തിനാണ് പിന്നീട് ഈ ലോകം? ജീവിതം അവിടെ നിശ്ചലമായിത്തീരുന്നു. എങ്കിൽ പിന്നെ അവർ മരിക്കുന്നതല്ലേ നല്ലത്? നേരെ ദൈവത്തിൽ എത്താമല്ലോ!
സുഖവും സന്തുഷ്ടിയും രണ്ടാണ്. ഒന്ന് പുറത്തുള്ളവകൊണ്ട് നേടുന്നതും മറ്റേതു അകത്തുള്ളവകൊണ്ട് നേടുന്നതുമാണ്. ശരീരവും മനസ്സും പുറത്തുള്ളതാണ്. അവ രണ്ടും humus അല്ലെങ്കിൽ top soil ആകാനുള്ളതാണ്. നമ്മുടെ ജീവിതം അവയിൽ ഒതുങ്ങുമെങ്കിൽ അത് എത്ര നിസ്സാരമാണ് എന്ന് ഓർത്ത് നോക്കുക. പുറത്തുനിന്നു വരുന്നത് പുറത്തേയ്ക്കുതന്നെ പോകാനുള്ളതാണ്. The moment we can divert our attention from being secure, then only we begin to live. That nothing is going to happen, come what may എന്ന ധൈര്യമുള്ളവർക്ക് അത്ഭുതങ്ങളുടെ ആവശ്യം തോന്നുകയില്ല. അത്ഭുതങ്ങൾ പ്രവര്ത്തിക്കാത്ത ഏതെങ്കിലും വിശുദ്ധനെ മനുഷ്യർ ഓർക്കാറുണ്ടോ? അതിന്റെ അർത്ഥം, നമ്മൾ ആഗ്രഹിക്കുന്നതുപോലെ ജീവിതത്തെ മാറ്റിത്തരാൻ കഴിവുള്ളവർ ആയിരിക്കണം വിശുദ്ധർ, വിശ്വാസികള്ക്ക് അത്തരക്കാരെ മതി എന്നല്ലേ?
ഇന്ന് സഭയിൽ വളർന്നു പന്തലിക്കുന്ന അന്ധവിശ്വാസങ്ങൾക്ക് തടയിടാൻ ഇത്തരം സാക്ഷ്യങ്ങൾ വളരെ ഉതകും. ഒരു കന്യാസ്ത്രീ അതിനുള്ള ചങ്കൂറ്റം കാണിച്ചത് ഏറ്റവും നന്നായി.
എന്നാലും സിസ്റ്റർ ആന്ജെലീന 'ദൈവം / പരിശുദ്ധാത്മാവ് എനിക്ക് വെളിപ്പെടുത്തി എന്ന് പറയുന്നതുപോലെ ആര്ക്കും പറയരുതോ? ഇങ്ങനെ ഓരോ 'സത്യങ്ങളും' ഓരോരുത്തർക്ക് വെളിപ്പെടുത്തിക്കിട്ടുമെങ്കിൽ ഈ സഭയുടെയും മതാദ്ധ്യാപനത്തിന്റെയുമൊന്നും ആവശ്യമില്ലല്ലോ. ഇല്ലെന്നു തന്നെയാണ് ഞാൻ പറയുന്നത്. കാരണം, അവയിലൂടെ കൈമാറപ്പെടുന്നത് സത്യങ്ങളെക്കാൾ അസത്യങ്ങളാണ് എന്ന് ചിന്തിക്കുന്നവർക്കറിയാം.
മറിയം ഉടലോടെ സ്വർഗത്തിലേയ്ക്ക് എടുക്കപ്പെട്ടു എന്നത് സ്വയം വിശ്വസിക്കുക മാത്രമല്ല, ആ വിശ്വാസം സഭയുടെ മുഴുവൻ തലയില്‍ കെട്ടിവയ്ക്കുകയും ചെയ്ത പോപ്പ്, രണ്ടാം ക്ളാസു വരെ പോലും പഠിച്ചിട്ടില്ലാത്ത ഒരു വിഡ്ഢിയായിരുന്നിരിക്കണം.
ഒരു മുൻ കത്തോലിക്കാ ആയ ബഹു മുൻ കന്യാസ്ത്രി ഇപ്പോഴും ആ ഉടുപ്പു തന്നെ എന്തിനു ധരിക്കുന്നു? ആളുകളെ തെറ്റിധരിപ്പിക്കാനല്ലേ? പോലീസിൽ നിന്നും പിരിഞ്ഞു പോയ ആൾ പിന്നീടും പോലീസ് യുണിഫോം ധരിക്കുന്നത് പോലത്തെ അപാകത ഇല്ലേ?
ReplyDeleteഈ സിസ്റ്ററിനു എന്തോ ഹിസ്റ്റീരിയാ ബാധിച്ചെന്ന് തോന്നുന്നു. കൊന്തയും നമസ്ക്കാരവും ജപവും മാറ്റി വചനത്തിൽ ചുരുണ്ടുകൂടി നടക്കുവാൻ കർത്താവ് പറഞ്ഞെന്ന വട്ടുപറച്ചിലും. ഈ ഭ്രാന്തിനാണോ നവീകരണം എന്ന് പറയുന്നത്.
ReplyDeleteഒരു സ്ത്രീക്ക് മുട്ടത്തോടിന്റെ വിലയോ? ഇവരൊക്കെ അമ്മയും അപ്പനുമില്ലാതെ ഉണ്ടായതുകൊണ്ടായിരിക്കാം തെരുവിൽ കിടന്ന് വേദം പ്രസംഗിക്കാൻ പഠിച്ചത്. സ്ത്രീത്വത്തെ ആരാധിക്കേണ്ട, ബഹുമാനിച്ചു കൂടെ? ഇസ്ലാം മതംപോലും മരിയാക്ക് നബിയുടെ സ്ഥാനം കല്പ്പിച്ചിട്ടുണ്ട്. പാപിനായായ ഒരു സ്ത്രീയുടെ ഉദരത്തിൽ പിറന്ന യേശുവിന്റെ രക്തത്തിലും പാപക്കറ കാണുമായിരിക്കുമല്ലോ. പിന്നെ എങ്ങനെ യേശുവിന് മാത്രം സ്വർഗം. മനുഷ്യനായ യേശുവിനുമാത്രം സ്വർഗം പ്രപഞ്ചനിയമത്തിന് എതിരാണ്. പ്രപഞ്ചം സൃഷ്ടിച്ചവൻ സൃഷ്ടിയും സൃഷ്ടാവുമോ?
അന്ധവിശ്വാസങ്ങളെന്ന കാൻസർ ഇന്ന് സിസ്റ്ററിന്റെ തലച്ചോറിൽ ആകെ പടർന്നു പിടിച്ചിട്ടുണ്ട്. ഒരു ക്രിസ്തുവും ആയിരം ഈർക്കിലിസഭകളും. പിന്നെ ക്രിസ്തുവിനെ പൊസ്റ്റ്മാർട്ടം ചെയ്യലും. വചനത്തിൽമാത്രം കടിച്ചുതൂങ്ങി കിടക്കാതെ സമയമുണ്ടെങ്കിൽ അമ്പാടി കൃഷ്ണനും, അവൻ നെയ്യ് കക്കുന്ന കഥകളും വായിച്ച് മനസിനെ സന്തോഷിപ്പിക്കൂ. കന്യാസ്ത്രീ കൂട്ടിൽനിന്ന് ചാടുന്നവരിൽ പലരിൽനിന്നും ഇത്തരം കിറുക്ക്പറച്ചിൽ സാധാരണമാണ്. മനുഷ്യസ്ത്രീയാകുക സിസ്റ്റർ; ഇത് നിങ്ങളുടെ ഉപജീവനമെങ്കിൽ തുടർന്നുകൊള്ളൂ. ആത്മാവിനെ രക്ഷിക്കലെങ്കിൽ ഇതെല്ലാം പാഴായ ശ്രമങ്ങളാണ്.സ്വയം ഒരു കൊലയും. ആത്മഹത്യക്ക് തുല്ല്യവുമാണ്. കന്യാസ്ത്രികൂട്ടിൽനിന്നും സ്വാതന്ത്ര്യംതേടി മറ്റൊരു കൂട്ടിൽ ഈ കിളി അടഞ്ഞു കിടക്കുന്നതു കണ്ടു യേശുപോലും കരയുന്നുണ്ടാകും.
ശ്രീ ജോസഫ് മാത്യുവിനോട് ,> verygood അച്ചായ! അച്ചായൻ പറഞ്ഞപോലീകൊച്ചിനു സാരമായ കേടുണ്ട്..നമുക്കെന്താ ചേതം? വയറ്റിപാടാകാം; പക്ഷെ ആ പഴയ uniform അഴിച്ചു മാറ്റിയിട്ടൊരു സാരി ഉടുത്തിരുന്നെങ്കിൽ വീണ്ടുംജനിച്ചതിന്റെ ഒരു തനിമ ഉണ്ടായിരുന്നു.... . കുരിശിലെ നാഥന്റെ അവസാനവച്ചനങ്ങളിൽ ഒന്ന് "യോഹന്നാനെ "ഇതാ നിന്റെ അമ്മ." അമ്മയോട് "സ്ത്രീയെ ഇതാ നിന്റെ മകൻ "എന്നായിരുന്നു സത്യം !യോഹന്നാനു പകരം ഈ ഞാൻ അവിടെയുണ്ടായിരുന്നെങ്കിൽ എന്നോട് "സമുവേലെ ഇതാ നിന്റ അമ്മ "എന്നും അമ്മയോട് "സ്ത്രീയോ ഇതാ നിന്റെ മകൻ" എന്നും പറയുമായിരുന്നു എന്നെനിക്കു നല്ല ഉറപ്പുള്ളതുകൊണ്ട് ഇമ്മാതിരി ചെറ്റവാക്കുകൾ കേട്ടാലും കേട്ടില്ലാപ്പട്ടങ്ങു പോകും ഞാൻ ...ലോകത്തിന്റെ സകല ഭോഷത്തരങ്ങൾക്കും ഉത്തരം പറയേണ്ട ഗുരുക്കന്മാരല്ല നമ്മളാരും .പിന്നെ കത്തോലിക്കാസഭ കാശുവാരാൻ ആഴ്ച്ച തോറും പുതിയപുതിയ പുണ്ണ്യാളന്മാരെ ഉണ്ടാക്കുന്നതിന്റെ പുറകെ പോകാൻ എനിക്ക് മനസാവുകില്ല! ഇത് പറഞ്ഞപ്പൊളാണൊരു സംഭവം ഓർത്തത് >പണ്ടൊക്കെ ഞാൻ സബരിമലയിൽ കൂട്ടുകാരൊത്തു പോകുമായിരുന്നു വനഭംഗി കാണാനും കാട്ടരുവിയിൽ കുളിക്കാനും ഒക്കെ . മൂന്നു വട്ടം സന്നിധാനത്തിൽ ചെന്നിട്ടും എനിക്കാ അയ്യപ്പനോടോന്നും ചോദിക്കാൻ തോന്നിയില്ല സത്യം ! പക്ഷെ എന്റെ കൂട്ടുകാരാൻ 18.ആം പടികയറി സന്നിധിയിൽ സാഷ്ടാംഗപ്രണാമം ചെയ്യുന്നത് കണ്ടു എന്റെ മനസ്സിൽ ഞാൻ അയ്യപ്പനോടു "അയ്യപ്പാ കഴിഞ്ഞ മൂന്നു തവണയും ഞാൻ ഒന്നും ചോദിക്കാഞ്ഞത്,കർത്താവെല്ലാം എനിക്ക് തരുന്നത്തുകൊണ്ടാണ്.,കർത്താവെല്ലാം എനിക്ക് ചോദിക്കാതെതന്നെ തരുമ്പോൾ ,ഇവിടെ വന്നു ചോദിച്ചെന്നെങ്ങാനും കർത്താവറിഞ്ഞാൽ എന്തകുമാമനസിൽ പിന്നീടെന്നോട് ? അതുകൊണ്ടീ പ്രസാദ് യാചിക്കുന്നതവൻ അർഹിക്കുന്നതാണെങ്കിൽ കൊടുത്താട്ടു "എന്ന് മന്ത്രിച്ചു സത്യം .
ReplyDeleteകൂടലച്ചായനും മാത്യു സാറും ഈ കൊച്ചു കന്യാസ്ത്രീയെ ഇത്രയങ്ങ് വിരട്ടുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. കള്ളഭക്തികൾ പ്രകടിപ്പിക്കുന്നവരെ ഭർസിക്കുന്നവർ തന്നെ കപടഭക്തിയുടെ ചില ഭാവങ്ങളെ തള്ളിപ്പറയുന്ന ഈ കന്യാസ്ത്രീയെ കുറ്റപ്പെടുത്തുന്നു. എന്നാൽ താരതമ്യേന അവരാണ് ബാക്കി ഏവരെയുംകാൾ സുബോധത്തോടെ ചിന്തിക്കുന്നത് എന്നാണെനിക്കു തോന്നുന്നത്. അവരവര്ക്ക് തോന്നുന്ന ദൈവശാസ്ത്രത്തിനു താങ്ങായി ബൈബിൾ വാക്യങ്ങൾ കണ്ടെത്താൻ ആർക്കും സാധിക്കും.
ReplyDeleteനമ്മുടെ അഞ്ച് ഇന്ദ്രിയങ്ങളും നമ്മോട് ഒന്നിന്റെയും സത്യാവസ്ഥ പറഞ്ഞു തരുന്നില്ല. തല്ക്കാലം നമ്മുടെ ചുറ്റുപാടുകളുമായി ഒത്തുപോകാനുതകുന്ന ആപേക്ഷികമായ 'അറിവുകൾ' മാത്രമാണ് അവയിലൂടെ നമുക്ക് കിട്ടുന്നത്. മനുഷ്യന് അങ്ങേയറ്റത്തെ സത്യത്തെ അറിഞ്ഞ് സ്വസ്ഥത നേടാൻ അവ പോരാതെ വരുമ്പോൾ, ആ അറിവുകളെ അടിസ്ഥാനമാക്കി മറ്റു പലതും സങ്കല്പ്പിക്കുക എന്നത്ന്റെ ഫലമാണ് മതങ്ങളും വിശുദ്ധരും അങ്ങേലോകവും അവിടെയുണ്ടെന്ന് ധരിച്ചുപോകുന്നവരുമായുള്ള ബന്ധപ്പെടലുമൊക്കെ. ദൈവം നമ്മെക്കാൾ ഒത്തിരി വലിയ ഒരാളായിരക്കണമെന്ന് നമ്മൾ സങ്കല്പ്പിക്കുന്നു. ഒരു പട്ടിക്ക് നമ്മുടെതുപോലുള്ള ബുദ്ധി ഉണ്ടായിരുന്നെങ്കിൽ, അത് വിചാരിക്കുമായിരുന്നു ഒത്തിരി വലിയ ഒരു പട്ടിയായിരിക്കും ദൈവമെന്ന്. ഈ ലോകം പോലെയാണ് മരിച്ചു കഴിഞ്ഞവരുടെ ലോകവും അവിടുത്തെ നിയമങ്ങളും ഇടപെടലുകളും എന്ന് കരുതിയാണ് മനുഷ്യർ പൂർവികരെയും ബാക്കി നല്ലവരെന്നു തോന്നുന്നവരെയും ഓരോരോ സ്ഥാനം നല്കി ബഹുമാനിച്ചിട്ട് അവരോടു യാചിക്കുക, അവരെ സഖിപ്പിക്കാൻ അതുമിതും ചെയ്യുക തുടങ്ങിയ വിവരക്കെടുകൾക്കു അടിപ്പെടുന്നത്. യേശു ഉയിര്ത്തെഴുന്നേറ്റു, മറിയം മരിക്കുകപോലും ചെയ്യാതെ അങ്ങ് പൊങ്ങിപ്പോയി എന്നൊക്കെ സ്വപ്നം കാണുന്നതും ഇതില്പ്പെടുന്നതാണ്. മരണം കഴിഞ്ഞ് എന്തെന്ന് ഒരു കുഞ്ഞിനും അറിയില്ല എന്നതാണ് സത്യം. അറിയാവുന്നത് ഈ ജീവിതം മാത്രം, അതും ഇന്ദ്രിയവിധേയമായിട്ടു മാത്രം. അതിലും സത്യമില്ലെന്നു നിരീക്ഷിക്കുന്നവർക്ക് കണ്ടെത്താനാവും.
അപ്പോൾ, അറിയാവുന്ന കാര്യങ്ങളിൽ നല്ലതെന്ന് തോന്നുന്നവ ചെയ്യുക, അവിടെ സന്തുഷ്ടി കണ്ടെത്തുക എന്നതൊക്കെ സാധാരണക്കാരന് പോലും സാധിക്കുന്ന കാര്യമാണ്. നല്ല ജീവിതത്തിനു അത് ധാരാളമാണ്. അതിൽ കൂടുതൽ ഈ ജീവിതത്തിനു അർത്ഥമുണ്ടെങ്കിൽ അത് വഴിയെ അറിയാം എന്ന തന്റേടം ഉണ്ടെങ്കിൽ ഒരു വാദപ്രതിവാദത്തിനും സമയം കളയേണ്ടതില്ല.
സി. ആന്ജലീനായുമായുള്ള അഭിമുഖം ഇവിടെ കൊടുത്തത് അതില്‍ പരിചിന്തനം അര്ഹിക്കുന്ന ചില വസ്തുതകള്‍ ഉണ്ടെന്നതുകൊണ്ടാണ്. കര്ത്താവ് സംസാരിച്ചുവെന്നൊക്കെയുള്ള അവരുടെ അവകാശവാദം കേട്ടാല്‍ അവര്ക്ക് എന്തോ കുഴപ്പം പറ്റിയിട്ടുണ്ടെന്ന് ആര്ക്കും തോന്നും. ഈ പ്രശ്നം സാക്കും പരാമര്ശിച്ചിട്ടുണ്ട്. കര്ത്താവിന്റെയും അരൂപികളുടെയും പേരില്‍ ലോകത്ത് നടന്നിട്ടുള്ള പരിഷ്കാരങ്ങള്‍ നിരവധിയാണ്, ഒന്ന് ഒന്നിനെ പലപ്പോഴും നിഷേധിക്കുന്നതും കാണാം. അവര്ക്ക് മാത്രമായി കര്ത്താവിനു പ്രത്യക്ഷപ്പെട്ടുകൂടെയെന്നു ചോദിച്ചാല്‍ നിഷേധിക്കാനും സാദ്ധ്യമല്ല.
ReplyDeleteസഭയില്‍ വികസിപ്പിച്ച ആചാരങ്ങളുടെ ഭാഗമാണ് മാതൃഭക്തിയും. മരിച്ചവര്ക്ക് വേണ്ടിയുള്ള പ്രാര്ത്ഥിനതന്നെ തുടങ്ങിയത് എ ഡി 300 ലാണ്. വിശുദ്ധന്മാരെന്നു വിശേഷിപ്പിച്ചവരെ വണങ്ങാന്‍ തുടങ്ങിയത് എ ഡി 375 ലാണ്. തിരുശേഷിപ്പുകളെ വണങ്ങുന്നത് ഔദ്യോഗികമായി അംഗീകരിച്ചത് എ ഡി 786 ലാണ്. 1090 ജപമാല ആരംഭിച്ചു. 1508 ല്‍ 'നന്മനിറഞ്ഞ മറിയമേ' എന്ന പ്രാര്‍ത്ഥന ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. പിന്നെ അമലോത്ഭവമായി, സ്വര്ഗ്ഗാരോഹണമായി, അവസാനം 1965 ല്‍ മറിയം സഭാ മാതാവായി പ്രഖ്യാപിക്കപ്പെട്ടു. നാള്‍ വഴിയുടെ ഒരു വിഹഗ വീക്ഷണമാണിത്.
മാര്ത്തോമ്മ സ്ലീഹാ മരിയഭക്തി പ്രചരിപ്പിച്ചതായി അറിവില്ല; പക്ഷേ, എന്റെ ഓര്മ്മയുള്ള നാള്‍ മുതല്‍ കൊന്തനമസ്കാരം കുടുംബപ്രാര്‍ത്ഥനയുടെ ഭാഗമാണ്. ഏറ്റവും കൂടുതല്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളതും മാതാവാണ്, ഏറ്റവും കൂടുതല്‍ തീര്ഥാ്ടനകേന്ദ്രങ്ങള്‍ സ്വന്തമായുള്ളതും മാതാവിനാണ്, ഏറ്റവും കൂടുതല്‍ അപരനാമങ്ങളുള്ളതും മാതാവിനാണ്. ഏറ്റവും കൂടുതല്‍ അത്ഭുതങ്ങളും മാതാവിന്റെ നാമത്തിലാണ് നടന്നിട്ടുള്ളതെന്നും ചരിത്രം പറയുന്നു. ഇപ്പോള്‍ തോന്നുന്നു, ഏറ്റവും കൂടുതല്‍ അപഹസിക്കപ്പെട്ടതും ഈ മാതാവ് തന്നെയല്ലേയെന്ന്.
എനിക്ക് കുറേക്കൂടി താത്പര്യം തോന്നുന്നത് സാക്കിന്‍റെ അഭിപ്രായത്തോടാണ്. മനുഷ്യന്‍ രക്ഷയാണ് തേടുന്നതെങ്കില്‍ ഒരു രീതിയിലുമുള്ള മാദ്ധ്യമങ്ങളെയും ആശ്രയിക്കാതിരിക്കുകയാണ് ഉചിതം. 'മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലൊ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ രൂപമോ നിര്മ്മിക്കരുത്. അവയ്ക്കു മുന്നില്‍ പ്രണമിക്കുകയോ കുമ്പിട്ടാരാധിക്കുകയോ ചെയ്യരുത്', ഇങ്ങിനെയൊരു വചനവും ബൈബിളില്‍ ഉണ്ടെന്ന് നാം ഓര്ക്കണം. 1439 വര്ഷങ്ങള്‍ എടുത്തു കൂദാശകള്‍ ഏഴേ ഉള്ളൂവെന്ന് ഉറപ്പിക്കാന്‍. ഇനിയും ഏറെ വര്ഷ്ങ്ങള്ക്കൂടി മനുഷ്യ വംശം ഇവിടുണ്ടാവും, അന്ന് എന്താണ് സംഭവിക്കുകയെന്ന് എനിക്ക് നിശ്ചയമില്ല. മറിയത്തിന്റെ സ്ഥാന നിശ്ചയത്തിന്റെ് പിന്നാലെ ജനത്തെ തെളിച്ചത് ഏതായാലും സഭ ചെയ്ത ഒരു നല്ല കാര്യമല്ല. വരും കാലം യേശു പൂര്ണ്ണ മായും പിന്തള്ളപ്പെട്ടാലും എനിക്ക് ആശ്ചര്യമില്ല.
അടുത്ത കാലത്തു റാഞ്ചി ബിഷപ്പ് കര്ദ്ദിനാള്‍ ടെലെസ്പോരെ ടോപ്പോയോടൊപ്പം വി.കുര്ബാ്ന അര്പ്പിച്ച ഫ്രാന്സിസ് മാര്പ്പാ പ്പ പറഞ്ഞ ഒരു കാര്യമുണ്ട് 'യേശു സ്വയം ബലിയായതിലൂടെ നാം രക്ഷിക്കപ്പെട്ടവരാണ്. നമ്മുടെ ഇപ്പോഴത്തെ അവസ്ഥ സമ്പൂര്ണ്ണ സ്വതന്ത്രരുടേതാണ്. ഈ സ്വാതന്ത്ര്യമാണ് ക്രൈസ്തവന്റെ അടയാളം.' അനുഷ്ടാനങ്ങളുടെ ചങ്ങലകള്‍ അതെന്തായാലും പൊട്ടിച്ചെറിയാന്‍ തന്റെടമുള്ളവനേ ക്രിസ്ത്യാനി എന്ന പേരിനും അര്ഹതയുള്ളൂ.
ശ്രീ ജോസഫ് മാത്യുവിനോട് ,> verygood അച്ചായ! അച്ചായൻ പറഞ്ഞപോലീകൊച്ചിനു സാരമായ കേടുണ്ട്..നമുക്കെന്താ ചേതം? വയറ്റിപാടാകാം; പക്ഷെ ആ പഴയ uniform അഴിച്ചു മാറ്റിയിട്ടൊരു സാരി ഉടുത്തിരുന്നെങ്കിൽ വീണ്ടുംജനിച്ചതിന്റെ ഒരു തനിമ ഉണ്ടായിരുന്നു.... true just for making money from pentachostals by blaming catholics in catholic nun dress to impress.
ReplyDeleteRead about her non christian spirits from www.tsbalan.com a websight run by a pentachost himself.
ബിംബാരാധാനയെപ്പറ്റി ശ്രീ മറ്റപ്പള്ളി എഴുതി. ലോകത്തില ഏത് മതം അല്ലെങ്കിൽ സഭയാണ് ബിംബാരാധന ഇല്ലാത്തതെന്ന് വ്യക്തമല്ല. കത്തോലിക്കർക്ക് രൂപങ്ങളുണ്ട്. നവീകരണക്കാർക്ക് മുത്താൻ ബൈബിൾ ഉണ്ട്. ബിംബാരാധാന പാടില്ലെന്ന് ദൈവം കല്പ്പിച്ചത് യഹൂദനായ മോസസിനായിരുന്നു.
ReplyDeleteമോസ്സസ്സിനു ദൈവം പ്രത്യക്ഷപ്പെട്ടെന്നു പഴയനിയമത്തിൽ പറയുന്നു. മോസ്സസ് ദൈവത്തെ കണ്ടില്ല. ദൈവത്തിൻറെ പത്തു പ്രമാണങ്ങൾ വായിച്ചത് പാറയിൽ നോക്കിയാണ്. അവിടെ ദൈവത്തെ കാണുവാൻ പാറയായിരുന്നു ബിംബം. അശരീരി കേട്ടതും ദൈവം സംസാരിച്ചതും പാറയിൽക്കൂടിയായിരുന്നു. അതുകൊണ്ട് ക്രിസ്ത്യാനികൾ മറ്റുള്ളവരെ ബിംബാരാധകർ എന്നു വിളിക്കുന്നതിലും അര്ധമില്ല. ഈ കൊച്ചു കന്യാസ്ത്രി, മഠം ചാടിയതുകൊണ്ട് നവീകരണക്കാർക്ക് പൂജ്യതയായി. ശ്രീ കൂടൽ പറഞ്ഞതുപോലെ ആ വേഷത്തിൽ തന്നെ പറ്റികിടക്കുന്നു. ഇപ്പോഴും സിസ്റ്റർ എന്ന പദവിയും അലങ്കരിച്ചു നടക്കുന്നു. ഇത് മറ്റൊരു മൗലികമതം. മൗലികവാദികളെ ശ്രദ്ധിച്ചാൽ സ്നേഹിക്കുന്ന യേശുവിനെ മാജിക്കും ട്രിക്കും കാണിക്കുന്ന ആത്മീയതയില്ലാത്ത മന്ത്രവാദിയായി തോന്നും. മതഭ്രാന്തും വചനം കൊട്ടി ഘോഷിക്കലും കഠിനപ്രാർഥനകളും മനുഷ്യനെ ഭീകരർ ആക്കുന്നു.
ആരാണ് ക്രിസ്ത്യാനിയെന്ന് വ്യക്തമായി ഒരാളിനെ ചൂണ്ടി കാണിക്കുവാൻ എനിക്ക് സാധിക്കുകയില്ല. നസ്രത്തിലെ യേശു ക്രിസ്ത്യാനി യായിരുന്നില്ല. പിന്നെ ക്രിസ്തുവിനെ അനുകരിക്കുന്നവൻ ആയി ഗാന്ധിജിയെ ചൂണ്ടി കാണിക്കാം. അദ്ദേഹം ഹിന്ദുവായിരുന്നു.
യേശു ദൈവമെന്നുതന്നെ വിവിധ ക്രിസ്ത്യൻ മതങ്ങൾ പൊതുവായി വിശ്വസിക്കുന്നു. എന്നാല്‍ ബൈബിളില്‍ യേശുവിനെ പൂര്‍ണ്ണനായ ഒരു ദൈവമായി ചിത്രീകരിച്ചിട്ടില്ല. പഴയ നിയമത്തില്‍ യഹോവാ ഞാന്‍ ദൈവമാണെന്നു പറഞ്ഞിട്ടുണ്ടെങ്കിലും പുതിയ നിയമത്തില്‍ യേശു ഒരിക്കലും അങ്ങനെ അവകാശപ്പെട്ടിട്ടില്ല. അവിടെയാണ് യേശു മാനവലോകത്തിന്‍റെ മൊത്തം ദീപമായത്. ദൈവമെന്നു സ്വയം പറഞ്ഞിരുന്നുവെങ്കില്‍ ഇന്നു കാണുന്ന ശോഷിച്ച ആള്‍ദൈവങ്ങളുടെ കൂട്ടത്തിൽ യേശുവും ഉള്‍പ്പെടുമായിരുന്നു.
സഭകളിൽ യേശുവിന്റെ ദൈവസങ്കല്പ്പത്തിലും പരിഷ്ക്കാരങ്ങൾ നടക്കാറുണ്ട്. ഏ. ഡി. 325ലെ നിക്കാകൌണ്‍സില്‍ യേശുവിനെ പൂര്‍ണ്ണദൈവമായി അംഗീകരിച്ചു. Arians ദൈവമല്ലെന്നും Apollinarians യേശു ദൈവമാണെന്നും എന്നാല്‍ പൂര്‍ണ്ണമനുഷ്യനല്ലെന്നും വിശ്വസിച്ചു. A.D. 381 Constantinople സുനഹദോസ് അനുസരിച്ചുള്ള തീരുമാനം യേശു പൂര്‍ണ്ണനായ മനുഷ്യനെന്നാണ്. നെസ്ത്തോറിയന്‍കാര്‍ മറ്റൊരു യേശുദൈവത്തെ പ്രതിഷ്ഠിച്ചു. ക്രിസ്തുവിനെ രണ്ടു രൂപത്തില്‍ നെസ്തോറിയന്‍സ് കണ്ടു. ഒന്ന് ദൈവവും മറ്റത് മനുഷ്യനും
ക്രിസ്തുമതം സ്ഥാപിച്ചത് വിജാതിയരുടെയിടയില്‍ വേദം പഠിപ്പിച്ച പോള്‍ ആണെന്നു ദൈവശാസ്ത്രജ്ഞരുടെയിടയില്‍ അഭിപ്രായമുണ്ട്. ക്രിസ്തുമതത്തിന്‍റെ സ്ഥാപകനെന്നു കരുതുന്ന പോളിനു ചരിത്രത്തിലെ യേശുവിനെ നേരിട്ട് അറിയത്തില്ലായിരുന്നു. പോളിന്‍റെ കത്തുകളും പോള്‍ എഴുതിയതെന്നു സ്ഥാപിക്കുവാന്‍ പ്രയാസമാണ്. അങ്ങനെ ആദിമ ക്രിസ്ത്യാനികളെ സംബന്ധിച്ചു വിവരങ്ങള്‍ക്കായി ബൈബിള്‍ ഒരു ചരിത്രപുസ്തകമായി ഗണിച്ചാല്‍ ശരിയാവുകയില്ല.ജീസസിന്‍റെ മരണശേഷം നാലാംനൂറ്റാണ്ടിലാണ് ക്രിസ്ത്യാനികള്‍ ബൈബിള്‍ ഉപയോഗിക്കുവാന്‍ തുടങ്ങിയത്. ക്രിസ്തുമതം റോമൻ സാമ്രാജ്യത്തിന്‍റെ ഭാഗമായി അറിയപ്പെടുവാന്‍ തുടങ്ങി. നാലാം നൂറ്റാണ്ടില്‍ സുവിശേഷങ്ങളെ പഠിക്കുവാന്‍ ഒരു സിനഗോഗ്കൂടി. അന്നവര്‍ക്കു ലഭിച്ച മാനുസ്ക്രിപ്റ്റുകള്‍ പല തലമുറകള്‍മാറി എഴുതിയ കോപ്പികളായിരുന്നു. ഓരോ തലമുറകളും അവരുടെ ഭാവനകളസരിച്ച് സുവിശേഷങ്ങള്‍ക്ക് മാറ്റംവരുത്തി കാണും. പല കാലങ്ങളിലായി കവികളും, തത്ത്വചിന്തകരും ക്രിസ്തുമതവിരോധികളായ യഹൂദരും എഴുതിയ മാനുസ്ക്രിപ്റ്റ് പരിശോധിച്ച ശേഷമാണ് ബൈബിളിനെ സ്വന്തം വേദമായി ക്രിസ്തുമതം അംഗികരിച്ചത്. . അതുകൊണ്ട് ബൈബിളിനെ ആസ്പദമാക്കി ക്രിസ്ത്യാനിയെന്ന പദത്തിന്‍റെ ഉത്ഭവം കണ്ടെത്തുവാന്‍ സാധിക്കുകയില്ല. നവീകരണക്കാർ മുത്തുന്നതുപോലെ ബൈബിളിനെ മുത്തി നടക്കുന്നതും ഒരു തരം വികൃതമതം തന്നെ.
നല്ല ദിശയില്‍ നടക്കുന്ന ഒരു ചര്‍ച്ച. വിവിധ വശങ്ങളിലൂടെ നോക്കിയാലേ ചിലപ്പോള്‍ സത്യത്തിന്‍റെ ശീലുകള്‍ പുറത്തു വന്നെന്നിരിക്കൂ. മനുഷ്യന്‍ രക്ഷയാണ് തേടുന്നതെങ്കില്‍ ഒരു രീതിയിലുമുള്ള മാദ്ധ്യമങ്ങളെയും ആശ്രയിക്കാതിരിക്കുകയാണ് ഉചിതമെന്ന് ഞാന്‍ എഴുതിയിരുന്നു. സമയവും സ്ഥലവും അളന്ന് തിട്ടപ്പെടുത്തപ്പെട്ട ഒരു ലോകത്ത് നാം ജീവിക്കുമ്പോള്‍ ഇവയുടെ സഹായം ഇല്ലാതെ മുന്നോട്ടു പോകാനാവില്ല. അവ നാം പ്രയോജനപ്പെടുത്തുമ്പോള്‍ അവയില്ലാതെ മുന്നോട്ടു പോവേണ്ട ഒരു സാഹചര്യവും കൂടി മുന്നില്‍ കാണണം എന്നാണു ഞാന്‍ ഉദ്ദേശിക്കുന്നത്. ധ്യാനം എന്നത് ആശയങ്ങളെ മനസ്സിലേക്ക് കൂട്ടി വെയ്ക്കുകയല്ല, വികേന്ദ്രീകരണമാണ്. ഒന്നാം ക്ലാസ്സില്‍ കല്ലുപെന്‍സില്‍ ഉപയോഗിക്കുന്നത് പോലെതന്നെയാണിതും. കെന്ദ്രീകരണത്തിലൂടെ വികെന്ദ്രീകരണത്തിലേക്ക് കടക്കണം. പക്ഷേ, രണ്ടാമത്തേത് ഇവിടെ നടക്കുന്നില്ല.
Deleteഈ വളര്‍ച്ചയിലേക്ക് പോകാതെ അവിടെത്തന്നെ അടിഞ്ഞു കൂടുമ്പോഴാണ് നാം ബിംബാരാധനക്കാരും അന്ധ വിശ്വാസികളുമാവുന്നത്. ഇക്കാര്യം കത്തോലിക്കാ സഭക്കറിയാം,അവര്‍ അത് പറയുന്നുമുണ്ട്. പക്ഷേ, വിശ്വാസികള്‍ക്ക് അതല്ല വേണ്ടത്. ആത്മവിശുദ്ധീകരണത്തിന്‍റെ പാതയില്‍ യുക്തിക്കും ബുദ്ധിക്കും ഏറെ സ്ഥാനമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. നിര്‍ത്തെണ്ടാതിനെ നിര്‍ത്തെണ്ടാടിടത്തു നിര്‍ത്താന്‍ നമുക്ക് കഴിയുന്നില്ല. അതല്ലേ ജൊസഫ് മാത്യു സാര്‍ യഥാര്‍ത്ഥ പ്രശനം?
ബൈബിളിൽ പത്തുകൽപ്പനകളിൽ ബിംബാരാധന പാടില്ലെന്ന് പറയുന്നുണ്ടെങ്കിലും യഹോവാ തന്നെ പലയിടത്തും ബിംബങ്ങൾ ഉണ്ടാക്കുവാൻ പറയുന്നുണ്ട്. യോഹന്നാൻ 5:39 ൽ ബിംബാരാധാന പാടില്ലെന്ന് പറയുന്നുണ്ടെങ്കിലും മതപരമായി അരുതെന്ന് ഒരു സ്ഥലത്തും പറയുന്നില്ല യഹോവാ മാലാഖമാരെ നിർമ്മിക്കുവാൻ കല്പ്പിക്കുന്നത് പുറപ്പാട് പുസ്തകത്തില അദ്ധ്യായം 2 5 : 18-20 വാക്യങ്ങൾ ഞാൻ കോപ്പി ചെയ്യുന്നു.
Deleteപൊന്നുകൊണ്ടു രണ്ടു കെരൂബുകളെ (angels)ഉണ്ടാക്കേണം; കൃപാസനത്തിന്റെ രണ്ടു അറ്റത്തും അടിപ്പുപണിയായി പൊന്നുകൊണ്ടു അവയെ ഉണ്ടാക്കേണം.
ഒരു കെരൂബിനെ(angel) ഒരു അറ്റത്തും മറ്റെ കെരൂബിനെ (angel)മറ്റെ അറ്റത്തും ഉണ്ടാക്കേണം. കെരൂബുകളെ കൃപാസനത്തിൽനിന്നുള്ളവയായി അതിന്റെ രണ്ടു അറ്റത്തും ഉണ്ടാക്കേണം.കെരൂബുകൾ(angels) മേലോട്ടു ചിറകുവിടർത്തി ചിറകുകൊണ്ടു കൃപാസനത്തെ മൂടുകയും തമ്മിൽ അഭിമുഖമായിരിക്കയും വേണം. കെരൂബുകളുടെ മുഖം കൃപാസനത്തിന്നു നേരെ ഇരിക്കേണം. ദിനവൃത്താന്തത്തിൽ യഹോവാ മോശയോട് അഗ്നി സർപ്പം ഉണ്ടാക്കുവാൻ പറയുന്നുണ്ട്.
യഹോവ മോശെയോടു: ഒരു അഗ്നിസർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കുക; കടിയേല്ക്കുന്നവൻ ആരെങ്കിലും അതിനെ നോക്കിയാൽ ജീവിക്കും എന്നു പറഞ്ഞു.അങ്ങനെ മോശെ താമ്രംകൊണ്ടു ഒരു സർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കി; പിന്നെ സർപ്പം ആരെയെങ്കിലും കടിച്ചിട്ടു അവൻ താമ്രസർപ്പത്തെ നോക്കിയാൽ ജീവിക്കും ദിനവൃത്താന്തം (28:18- 19)
ഇങ്ങനെ പല സ്ഥലങ്ങളിലും പ്രതിമകൾ ഉണ്ടാക്കുവാൻ യഹോവാ അജ്ഞാപിക്കുന്നുണ്ട്. ഒരു വചനംകൂടി ചേർത്തിട്ട് നിറുത്തുന്നു. മൗലിക വാദികൾക്ക് തലവേദന ഉണ്ടാകുവാൻ ആഗ്രഹിക്കാത്തതിനാൾ ഒരു വചനം കൂടി ചേർത്തിട്ട് ചുരുക്കുന്നു. "
"ധൂപപീഠത്തിന്നു തൂക്കപ്രകാരം വേണ്ടുന്ന ഊതിക്കഴിച്ച പൊന്നും ചിറകു വിരിച്ചു യഹോവയുടെ നിയമപെട്ടകം മൂടുന്ന കെരൂബുകളായ ഇവയെല്ലാം ഈ മാതൃകയുടെ എല്ലാപണികളും യഹോവ എനിക്കു വേണ്ടി തന്റെ കൈകൊണ്ടു എഴുതിയ രേഖാമൂലം എന്നെ ഗ്രഹിപ്പിച്ചിരിക്കുന്നു എന്നു ദാവീദ് പറഞ്ഞു.മാതൃകെക്കു വേണ്ടുന്ന പൊന്നും കൊടുത്തു"
പുരോഹിതനും പാസ്റ്ററുക്കും മറ്റൊരു ബിംബാരാധാനയാണുള്ളത്. ബിംബം എന്ന് പറയുന്നത് ധനം, അധികാരം, സ്ഥാനം, കീർത്തി, ജനസമ്മിതി, സുഖസൌകര്യങ്ങൾ, വില കൂടിയ കാറ് എന്നിവയാണ്. ഒരു ഭക്തൻ വന്ന് ജീവനില്ലാത്ത രൂപത്തിൽ തൊട്ട് പ്രാർഥിച്ചാലൊന്നും പാപം ആകുന്നില്ല. ജീവനുള്ളവരായ അഭിഷ്ക്തരെ തൊഴുക, കൈമുത്തുക, മുത്തുകുട പിടിക്കുക എന്നിവകളാണ് ദൈവം വിലക്കിയിരിക്കുന്ന ശരിയായ ബിംബാരാധാന. ഉണ്ടാക്കുന്ന പണം പുരോഹിതനെയും അഭിഷിക്തനെയും വിഡ്ഢികൾ എല്പ്പിക്കുന്നു. അതു മറ്റൊരുതരം ബിംബാരാധാന.
Deleteഇതാണ് ശരിയായ കാഴ്ചപ്പാട്. ഈ വിധത്തിലുള്ള ബിംബാരാധനയാണ് നമ്മുടെ അഭിഷിക്ത സമൂഹം ആഗ്രഹിക്കുന്നത്. അതിനു വളം വയ്ക്കാൻ റെഡിയായി നില്ക്കുന്ന അല്മായരും ഇഷ്ടം പോലെയുണ്ട്. ഇപ്രാവശ്യത്തെ Laity Voice ൽ ഒരു കുറിപ്പ് കണ്ടു. ആത്മീയ ചടങ്ങുകളിൽ പോലും, അഭിഷിക്തർ കയറി നിൽക്കേണ്ടിടത്തു രാഷ്ട്രീയക്കാർ കയറി നിന്ന് കൈയടി വാങ്ങിക്കുന്നു, പൂജയും വെഞ്ചെരിപ്പുമൊക്കെ പേര് മാറ്റിയിട്ട് പുരോഹിതരെ വിളിക്കുന്നതിനു പകരം മറ്റു നേതാക്കളെക്കൊണ്ട് ചെയ്യിക്കുന്നു, അത് ശരിയല്ല എന്നും മറ്റും. അദ്വൊക്കെയ്ത്റ്റ് ഫിലിപ്പ് പഴേംപള്ളിയാണ് വേദനയോടെ ഇത് കുറിച്ചിരിക്കുന്നത്. ലെയിറ്റി വോയിസ് ലെ മറ്റു താളുകളിൽ ഈ സംഘടനയിലെ പ്രധാന വ്യക്തിത്വങ്ങളായ മെത്രാന്മാരുടെ ചന്ദ്രനെപ്പോലെ തിളങ്ങുന്ന തിരുമുഖങ്ങൾ കാണാനുണ്ട്. ജാതിരഹിത, മതരഹിത വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് വലിയ പാതകമായി എടുത്തു പറഞ്ഞിട്ടുണ്ട്. ജോസെഫ് മാത്യു സൂചിപ്പിക്കുന്ന വിധത്തിലുള്ള ബിംബാരാധന ഇങ്ങനെ തുടര്ന്നുകൊണ്ടുപോകാൻ ആളുള്ളപ്പോൾ അതിനു നിന്നുകൊടുക്കുന്നവരെ മാത്രം പഴിച്ചിട്ട് എന്ത് കാര്യം?
DeleteThis comment has been removed by the author.
ReplyDeleteഒരുവന്റെ ദൈവാനുഭവത്തിന്റെ അളവുകോൽ അവന്റെ ദർശനങ്ങൾ തന്നെ .അതോരോരുത്തരും അവർക്കു സഹജമായ സങ്കേതങ്ങളിലൂന്നി ആവിഷ്കരിക്കുന്നു എന്നുമാത്രം കരുതിയാൽ പോരേ ?"കർത്താവ് വെളിപ്പെടുത്തി" എന്നൊക്കെയുള്ള സി .അഞ്ജലീന യുടെ പരാമർശങ്ങൾ , വാച്യാർത്ഥത്തിൽ അത്രയല്ലേ ഗൗരവം അർഹിക്കുന്നുള്ളൂ ? കപടഭക്തി പ്രചരിപ്പിക്കുന്നവരോട് ഒരു മമതയും സിസ്റ്റർ കാണിച്ചിട്ടില്ല .അല്മായശബ്ദത്തിനും ഇതൊക്കെ തന്നെയല്ലേ പറയാനുള്ളത് ? ശ്രീ .ജോസഫ് മാത്യു സാറിനും ശ്രീ .കൂടൽ സാറിനും ഈ കന്യകാസ്ത്രീയോടുള്ള ആക്ഷേപത്തിനു പിന്നിൽ ,അവരുടെ ഭാഷ അല്മായശബ്ദത്തിന്റെ പൊതുവായ ശൈലിക്കു സമന്തരമല്ല എന്നയൊരു കാരണം മാത്രമല്ലേ ?
ReplyDeleteജീവിച്ചിരിക്കുന്നവര്‍ മരിച്ചവരുടെ സഹായം ആരായണമെന്ന് ഉപദേശിക്കുന്നവര്‍ അന്ധകാരത്തില്‍ ആണ്ടുപോയവരെന്ന് (8/19-22).
ReplyDeleteഅങ്ങനെയെങ്കിൽ യേശുവിനോട് പ്രാര്തിക്കാമോ ?
ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരെല്ലാം ദൈവപുത്രർ ആണ് എന്നും ബൈബിളിൽ ഉണ്ട് .
കൊച്ചു കന്യാസ്ത്രിയുടെ ചൂടുപിടിച്ച പരിശുദ്ധാത്മാവിന്റെ ആവേശം തണുക്കുവാൻ അനൂപിന്റെ ഈ ഒരു ചോദ്യം മതിയാവും. സ്വർഗത്തിൽ ഇപ്പോൾ കർത്താവ് മാത്രമെങ്കിൽ നല്ല കള്ളനോട് കർത്താവ് കള്ളം പറഞ്ഞുവെന്ന് അനുമാനിക്കണം.
ReplyDeleteവടക്കേഇന്ത്യയിലെ ഹിന്ദുമതഭ്രാന്തർ ക്രിസ്ത്യാനികളെ ചുട്ടുകരിച്ചതും ഇവരുടെ കവലകളിലുള്ള മതപ്രഭാഷണം ആയിരുന്നു. ഹൈന്ദമതങ്ങളെയും ബിംബങ്ങളെയും കവലകളിലും മറ്റും പരസ്യമായി അവഹേളിച്ചിരുന്നത് കൊണ്ടാണ് ഇന്ന് ഹിന്ദുക്കളെ ക്രിസ്ത്യൻ വിരൊധികളാക്കിയത്. മതമൗലികവാദികൾ നാടിന് ആപത്തുവരുത്തും. അധികംആയാൽ അമൃതം വിഷമാണ്. യേശു-യേശുവെന്ന് പറഞ്ഞ് ഹിസ്റ്റീരിയാ കയറ്റുന്നതിലും നല്ലത് കൊന്തയിലെ ഭ്രാന്തുതന്നെയാണ്. ഭ്രാന്തു വരുമ്പോൾ കൊന്തയിൽ മുറുകെ പിടിക്കുകയും ചെയ്യാം.
പുതിയ നിയമത്തിൽ മരിച്ചവരോട് യേശു സംസാരിച്ചിട്ടുണ്ട്. ലുക്ക്. ഒമ്പതാം അദ്ധ്യായം 29 - 3 1 വാക്യങ്ങൾ ആ കന്യാസ്ത്രി വായിക്കട്ടെ.
28. ഈ വാക്കുകളെ പറഞ്ഞിട്ടു ഏകദേശം എട്ടുനാൾ കഴിഞ്ഞപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ടു പ്രാർത്ഥിപ്പാൻ മലയിൽ കയറിപ്പോയി.
29
അവൻ പ്രാർത്ഥിക്കുമ്പോൾ മുഖത്തിന്റെ ഭാവം മാറി, ഉടുപ്പു മിന്നുന്ന വെള്ളയായും തിർന്നു.
30
രണ്ടു പുരുഷന്മാർ അവനോടു സംഭാഷിച്ചു; മോശെയും ഏലീയാവും തന്നേ.
31
അവർ തേജസ്സിൽ പ്രത്യക്ഷരായി അവൻ യെരൂശലേമിൽ പ്രാപിപ്പാനുള്ള നിര്യാണത്തെക്കുറിച്ചു സംസാരിച്ചു.
Deutronomy 34:5 വാക്യത്തിൽ മോസസ് മരിച്ചു പോയെന്നും പറയുന്നു. അപ്പോൾ സ്വർഗത്തിൽ യേശു മാത്രമേയുള്ളോ? ഈ സിസ്റ്ററിനു അരൂപിയുണ്ടായപ്പോൾ പരിശുദ്ധാത്മാവ് ഇതൊന്നും പറഞ്ഞുകൊടുത്തില്ലേ? എലിയായും മൊസസുമായുള്ള യേശുവിന്റെ ഈ സംഭാഷണം വചനത്തിലെ കാതലായ ഒരു ഭാഗമാണ്.
Evidently Sr (rather ex- Sr) Angelina is obsessed with what she discovered either thru an indepth reading of the
ReplyDeleteBible or thru an intuitive understanding of certain texts. True, she has the same tonality like so many of those (vachanapraghoshakar) which can be misleading and makes her "witnessing" overzealous.As xtians we may remember that Jesus was only a "rabbi" in the long prophetic tradition of Judaism; and he went about talking to people about life and living, men and morals as he understood them. HE DID NOT FOUND ANY RELIGION NOR ANY CHURCH It all began long after his
disparition and the process took neasrly 4 centuries. His greatness, uniqueness, in the context of that time, was this:
he ascertained unambiguously that man does not need a middleman to get connected to God/ the heavenly father/the creator.(Read Ernest RENAN's book :JESUS) It is not the birth or death of Jesus that matter, but what he said and did during his active yearss. (Eugen Drewermann)As for Mary's ascension in the church, read TIME magazine's special no
published some time back. I would like to meet Sr Angelina though, will be delighted to hear her!
" ഒരു മൈൻഡ് ഓപ്പറേഷൻ കാറ്റലൊഗ് " എന്നകണക്കെ നാമെല്ലാം ക്രിഷ്ണനോതിയ "ഗീത" മനസിലാക്കിയിരുന്നെങ്കിൽ ഈ പാവം കൊച്ചിന് പെണ്‍ളൊഹയിട്ടു കന്യാസ്ത്രീയാകെണ്ടിയിരുന്നില്ല ,(ഒരുത്തന്റെകൂടെ സുഖിച്ചുവാണു നാലു മക്കൾക്കും മുലയൂട്ടാമായിരുന്നു! ഇപ്പോൾ ആകെ വൈസ്റ്റുമായി) .... പിന്നെ ആ ളോഹ ഉപേക്ഷികാതെതന്നെ ഫീമൈൽപാസ്ടരും ആകെണ്ടാതില്ലായിരുന്നു...ഒരു വീട്ടുപകരണം വാങ്ങുമ്പോൾ( tv , vcr ) operation manual തരുന്നതുപോലെ ലോകഗുരു ശ്രീകൃഷ്ണൻ മാനവരാശിക്കായി തന്ന മനസിന്റെ manual ആണു "ഭഗവത്ഗീത" എന്നീ അച്ചായസമൂഹം പഠിക്കുവോളം , ഇവറ്റകൾ ഒന്നുകിൽ പാതിരി/അല്ലങ്കിൽ പാസ്ടർ അടിമകളായിരിക്കും ഏതു പോലീസുകാരനായാലും ശരി ! "മനസ് മനസല്ലാതായ് മാറുന്ന നാൾവരെയെൻ മനസ്സിൽ നീ മരുവൂയെൻ അരുമനാഥാ..മനസ്സിൽ നീ വാസിയായാൽ മ്രിതർ അമ്രിതരായ് മാറും , അവിവേകി ജ്ഞാനിയായി ഉടനെ മാറും !" മനസിന്നുള്ളീലാണു ദൈവമെന്ന മനസിലാക്കലിനെയാണീ പരമപാതിരിപാസ്സ്ട്രന്മാർ തടയിട്ടു മറയ്ക്കുന്ന മഹാപാപം ചെയ്യുന്നതും ! മനസിലാക്കൂ...
ReplyDeleteമറിയത്തോടുള്ള ഭക്തിബഹുമാനങ്ങള്‍ സാവധാനം പൊന്തിവന്നതാണെന്ന് പറഞ്ഞല്ലോ. സുവിശേഷകര്‍ത്താക്കള്‍ മറിയത്തിന് അമിതപ്രാധാന്യം കൊടുത്തില്ല. യേശുപോലും അദ്ദേഹത്തിന്‍റെയമ്മയെയും കുടുംബത്തെയും അത്ര ശ്രദ്ധിച്ചിരുന്നില്ല എന്ന് നാം വായിക്കുന്നുമുണ്ട്. ആദിമസഭയില്‍ ആരെങ്കിലും മറിയത്തെ വിളിച്ചു പ്രാര്‍ത്ഥിച്ചിരുന്നതായി കാണുന്നില്ല. അന്ന് ആ ബഹുമാനം ലഭിച്ചത് രക്തസാക്ഷികള്‍ക്കായിരുന്നു. അവരുടെ കാലം കഴിഞ്ഞതോടെ, ഒരു പകരമെന്നോണം, മറിയം ശ്രദ്ധേയയായിത്തീര്‍ന്നിരിക്കാം. 431 ലാണ് സഭക്കൂട്ടം മറിയത്തെ ദൈവമാതാവായി പ്രഖ്യാ പിക്കുന്നത്. അതും ഗ്രീസിലെ എഫെസൂസില്‍ വച്ച്. നൂറ്റാണ്ടുകളായി ആര്‍തെമിസ് ദേവതയുടെ പ്രതിഷ്ഠ അവിടെയുണ്ടായിരുന്നു. യവനര്‍ക്ക് ആര്‍തെമിസ് നിരന്തരം മരിക്കുകയും വീണ്ടും ഉയിര്‍ക്കുകയും ചെയ്യുന്ന ദൈവത്തിന്റെയും ഒപ്പം ലോകത്തിന്റെയും മാതാവായിരുന്നു. ആ സ്ഥാനത്തേയ്ക്ക് സൂനഹദോസ് മറിയത്തെ ഉയര്‍ത്തിപ്രതിഷ്ഠിച്ചു. മനുഷ്യസ്ത്രീയില്‍ ദൈവത്വമാരോപിക്കുന്ന ഈ കടന്ന പ്രവണതയെ ചോദ്യംചെയ്ത നെസ്തോറിയസിനെ സഭാപിതാക്കള്‍ ശപിച്ച് നിശബ്ദനാക്കി. ദൈവമാതാവിന് പിന്നെയങ്ങോട്ട് അടിവച്ചുയര്‍ച്ചയായിരുന്നു. അതിലേയ്ക്ക് പോപ്പുമാര്‍ ഉദാരമായി സംഭാവന ചെയ്കയും ചെയ്തു.
ReplyDeleteമദ്ധ്യയുഗങ്ങളോടെ ദൈവമാതാവിന്റെ പേരിലുള്ള പള്ളികള്‍, മേരീവിഗ്രഹങ്ങള്‍, നേര്‍ച്ചപ്പെട്ടികള്‍ എന്നിവകൊണ്ട് യൂറോപ്പ് മുഴുവന്‍ നിറഞ്ഞു. എവിടെയും അത്ഭുതങ്ങളുടെ പെരുമഴ! പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ച വി. ബര്‍നാര്‍ദിന്റെ ജീവിതലക്ഷ്യമേ മറിയത്തിന്റെ മഹത്വങ്ങള്‍ വര്‍ണ്ണിക്കുകയായിരുന്നു. അതിനടുത്ത നൂറ്റാണ്ടിലാണ് മാതാവിന്റെ ലുത്തിനിയ എഴുതപ്പെട്ടത്. നാഥനായ (Our Lord) യേശുവിനോടൊപ്പം മറിയം Our Lady യായി ഉയര്‍ത്തപ്പെട്ടു. ഡാന്തേ, ഡാവിഞ്ചി, റഫയേല്‍, എല്‍ ഗ്രെകോ തുടങ്ങിയ സര്‍ഗ്ഗധനന്‍മാരെല്ലാം കലകളിലൂടെ മേരീമഹത്വങ്ങള്‍ പുകഴ്ത്തി. വാസ്തവത്തില്‍, ലുത്തിനിയയില്‍ ഉരുവിടുന്ന ഡസന്‍കണക്കിനുള്ള അപരനാമങ്ങള്‍ക്കെന്നപോലെ, ദൈവമാതാവെന്ന സംബോധനക്കും ഭക്തിയുടെ ന്യായീകരണം മാത്രമേയുള്ളൂ. എങ്കിലും, കയറൂരിവിട്ട ഭക്തി കാരണം, അമലോത്ഭവം, ഉടലോടെയുള്ള സ്വര്‍ഗ്ഗാരോഹണം എന്നിവ വിശ്വാസപ്രമാണത്തിന്റെ തന്നെ ഭാഗമായി. 2005 ല്‍ മരിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ ജപമാലഭക്തര്‍ക്കായി, പ്രകാശത്തിന്റെ അഞ്ചു രഹസ്യങ്ങള്‍ കൂടി കണ്ടുപിടിച്ചു നല്‍കി. "ലോകത്തിനു ജീവനായിരിക്കുന്നവന്റെ പ്രതിപുരുഷന്‍" എന്ന് സ്വയം വിശേഷിപ്പിച്ച അങ്ങേരായിരുന്നു St. ബര്‍നര്‍ദ് കഴിഞ്ഞാല്‍ ഏറ്റം വലിയ മരിയഭക്തന്‍. (മൂന്നാംസ്ഥാനം ഷാലോം റ്റി.വിക്കുള്ളതാണ്!)
ഗ്രന്ഥകാരനും പണ്ഡിതനുമായ പീറ്റര്‍ ഡി റോസയുടെതാണ് രസകരമായ ഈ നിരീക്ഷണം. ഒരു വീട്ടമ്മയായി തുടങ്ങി മദ്ധ്യശതകത്തോടെ ലോകമാതാവും സ്വര്‍ഗ്ഗരാജ്ഞിയുമായി ഉയര്‍ത്തപ്പെട്ട മറിയത്തിന്റെയും അതേ കാലയളവിനുള്ളില്‍ റോമായിലെ ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെ നിലയില്‍ നിന്ന് സര്‍വ്വലോകാധികാരിയുടെ പദവിവരെ ഉയര്‍ന്ന റോമാമെത്രാന്റെയും വളര്‍ച്ചയിലെ സമാനതകള്‍ വിചിത്രമെന്നേ പറയേണ്ടു. 1867 ല്‍ റോമാ സന്ദര്‍ശിച്ച മാര്‍ക്ക് റ്റ്വൈന്‍ അവിടെ കണ്ടതും കേട്ടതും സമാഹരിച്ചുകൊണ്ട് ഈ നിഗമനത്തിലെത്തി: റോമായിലെ അധികാര- ബഹുമാനശ്രേണി ഇപ്രകാരമാണ്. ഒന്നാംസ്ഥാനത്ത് ദൈവമാതാവ്. രണ്ടാമത്, ദൈവം തമ്പുരാന്‍. മൂന്നാംസ്ഥാനം പത്രോസിന്. നാലാമത് പരിശുദ്ധ പാപ്പാമാര്‍. ഏറ്റവുമവസാനം, അഞ്ചാംസ്ഥാനത്ത്, യേശുക്രിസ്തു! അതും ദൈവമാതാവിന്റെ കൈയില്‍ നിസ്സഹായനായി ഇരിക്കുന്ന ഉണ്ണിയായി!
സംസ്കാരമുള്ള മനുഷ്യസമൂഹങ്ങളില്‍ സ്ത്രീകളനുഭവിക്കുന്ന അവകാശങ്ങളും ബഹുമാനങ്ങളും പോയിട്ട്, അടിസ്ഥാനാവകാശങ്ങള്‍ പോലും സഭാകാര്യങ്ങളില്‍ അവര്‍ക്കനുവദിച്ചുകൊടുക്കാന്‍ കൂട്ടാക്കാത്ത സഭാതലവന്മാര്‍ ഇത്രയുദാരമായി മറിയത്തെ അലങ്കരിച്ചും സ്തുതിച്ചും കൊണ്ടാടുന്നതിന്റെ പിന്നിലെ മന:ശാസ്ത്രം ആഴമായി പഠിക്കേണ്ട ഒരു വിഷയമാണ്.
- See more at: http://znperingulam.blogspot.ch/2010/09/blog-post_16.html#sthash.7iOaSCFQ.dpuf
https://www.facebook.com/photo.php?v=254032338055123
ReplyDeletePlease kindly watch this video too and think about our complaints and sarcasms about.... Do something from your A?C rooms.
Moderator please publish this video for the real suffering human beings.
///മറിയമടക്കം നിദ്ര പ്രാപിച്ച സകല വിശുദ്ധരും ഇന്നു സ്വസ്ഥതയിലാണ്. അവര്‍ക്ക് യാതൊന്നും ചെയ്ത് അദ്ധ്വാനിക്കുവാന്‍ കഴിയുകയില്ലായെന്നു കര്‍ത്താവ് പഠിപ്പിച്ചു. ഏശയ്യാ പ്രവാചകന്‍റെ പുസ്തകം പറയുന്നു, ജീവിച്ചിരിക്കുന്നവര്‍ മരിച്ചവരുടെ സഹായം ആരായണമെന്ന് ഉപദേശിക്കുന്നവര്‍ അന്ധകാരത്തില്‍ ആണ്ടുപോയവരെന്ന് (8/19-22).////ദൈവതിരുസന്നിധിയില്‍ ജീവിച്ചിരിക്കുന്ന മരിച്ചവര്ക്കുിവേണ്ടി¬യാണ് നാം പ്രാര്ത്ഥിിക്കുന്നത്¬. മരിച്ചവര്ക്കു വേണ്ടി¬ സ്‌നാനം സ്വീകരിക്കുന്നതിനെപ്¬പറ്റി പൗലോസ് ശ്ലീഹാ 1 കോറി 15: 29-30 ല്‍ പരാമര്ശി¬ക്കുന്നുണ്ട¬്. മരിച്ചവര്ക്കു വേണ്ടി¬ സ്‌നാനം ഏല്ക്കാം, പ്രാര്ത്ഥിിക്കാന്‍ പാടില്ല എന്നു പറയുന്നത് എത്രവലിയ വിഢിത്തമാണ്..ഈശോ തന്റെ പ്രിയപ്പെട്ടവര്ക്ക് ¬ ജീവന്‍ നല്കുിമെന്ന് (യോഹ 5 : 21) ല്‍ അരുളിച്ചെയ്തിട്ടുണ്ട¬്. 'പിതാവ് മരിച്ചവരെ എഴുന്നേല്പ്പികച്ച് അവര്ക്കു ജീവന്‍ നല്കുചന്നതുപോലെ തന്നെ പുത്രനും താന്‍ ഇച്ഛിക്കുന്നവര്‍ക്ക്¬ ജീവന്‍ നല്കു്ന്നു.' വീണ്ടും യോഹ 6 : 51 ല്‍ അവിടുന്ന് പറയുന്നു 'സ്വര്ഗ്ഗ ത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍ നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും' ലൂക്കാ 20 : 37-38 ല്‍ ഈശോ പറയുന്നു 'മോശ പോലും മുള്പ്പംടര്പ്പിിങ്കല¬്‍ വെച്ചു കര്ത്താചവിനെ അബ്രാഹത്തിന്റെ ദൈവമെന്നും ഇസഹാക്കിന്റെ ദൈവമെന്നും യാക്കോബിന്റെ ദൈവമെന്നും വിളിച്ചുകൊണ്ട്, മരിച്ചവര്‍ ഉയിര്ക്കു മെന്ന് കാണിച്ചുതന്നിട്ടുണ്ട¬്. അവിടുന്ന് മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. അവിടുത്തേയ്ക്ക് എല്ലാവരും ജീവിക്കുന്നവര്‍ തന്നെ' മത്തായിയുടെ സുവിശേഷത്തില്‍ ഈശോയുടെ കുരിശുമരണ സമയത്ത് നിദ്രപ്രാപിച്ചിരുന്ന¬ പല വിശുദ്ധന്മാരുടെയും ശരീരങ്ങള്‍ ഉയിര്പ്പി ക്കപ്പെട്ട¬തായി സാക്ഷ്യപ്പെടുത്തുന്ന¬ുണ്ട്. 'നിദ്ര പ്രാപിച്ചിരുന്ന പല വിശുദ്ധന്മാരുടെയും ശരീരങ്ങള്‍ ഉയിര്പ്പി ക്കപ്പെട്ട¬ു. അവന്റെ പുനരുദ്ധാനത്തിനു ശേഷം, അവര്‍ ശവകുടീരങ്ങളില്‍ നിന്നു പുറത്തുവന്ന് വിശുദ്ധനഗരത്തില്‍ പ്രവേശിച്ച് പലര്ക്കും പ്രത്യക്ഷപ്പെട്ടു.' (മത്തായി 27 : 52-53) എന്താണ് ഈ വചനങ്ങളിലൂടെ വ്യക്തമാകുന്നത് : നാം മരിച്ചുപോയവര്‍ എന്നു വിളിക്കുന്ന വിശുദ്ധര്‍ ദൈവസന്നിധിയില്‍ ജീവിച്ചിരിക്കുന്നുവെ¬ന്നല്ലേ? ഇനി ഇവരോട് പ്രാര്ത്ഥി ച്ചാല്‍ ഇവര്‍ കേള്ക്കു മോ? എന്ന ചോദ്യത്തിനുള്ള ഉത്തരത്തെക്കുറിച്ച് നോക്കാം. (മത്തായി 27 : 52-53) ല്‍ ഉത്ഥാനം ചെയ്യ്തവര്‍ പലര്ക്കും പ്രത്യക്ഷപ്പെട്ടതായി¬ പറയുന്നുണ്ട് 'നിദ്ര പ്രാപിച്ചിരുന്ന പല വിശുദ്ധന്മാരുടെയും ശരീരങ്ങള്‍ ഉയിര്പ്പി ക്കപ്പെട്ട¬ു. അവന്റെ പുനരുദ്ധാനത്തിനു ശേഷം, അവര്‍ ശവകുടീരങ്ങളില്‍ നിന്നു പുറത്തുവന്ന് വിശുദ്ധനഗരത്തില്‍ പ്രവേശിച്ച് പലര്ക്കും പ്രത്യക്ഷപ്പെട്ടു.' ലൂക്കായുടെ സുവിശേഷത്തില്‍ ഈശോ പുനരുത്ഥാനം ചെയ്യ്തവരുടെ പ്രത്യേകത എന്താണെന്ന് വ്യക്തമാക്കുന്നുണ്ട്¬ 'പുനരുത്ഥാനത്തിന്റെ മക്കള്‍ എന്ന നിലയില്‍ അവര്‍ ദൈവദൂതന്മാര്ക്കു തുല്യരും ദൈവമക്കളുമാണ്' (ലൂക്കാ 20 : 36) ലൂക്കായുടെ സുവിശേഷം 9 : 30 ല്‍ ഏലിയായും മോശയും ഈശോയുടെ രൂപാന്തരീകരണ വേളയില്‍ പ്രത്യക്ഷപ്പെടുന്നതാ¬യും ജറുസലേമില്‍ പൂര്ത്തി യാകേണ്ട അവിടുത്തെ കടന്നുപോകലിനെക്കുറിച¬്ച് സംസാരിച്ചതായും രേഖപ്പെടുത്തിയിട്ടുണ¬്ട്
ReplyDeleteഗബ്രിയേല്‍ ദുതന്‍ ദൈവത്തിനും മറിയത്തിനും ഇടയില്‍ മദ്ധ്യസ്ഥം വഹിക്കുന്നു. ദൂതനോടുള്ള മാറിയത്തി സംസാരംമാണ് മദ്ധ്യസ്ഥപ്രാര്ത്ഥയന.