പോളണ്ടുകാരൻ പോപ്പ് ജോണ്‍ പോൾ രണ്ടാമൻ ഉടനെ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുമെന്ന് വാര്ത്ത കണ്ടു. ആരാണ്ടടെയോ ഏതാണ്ടോ അസുഖം മാറിയത്രെ! http://malayalam.deepikaglobal.com/News_Latest.aspx?catcode=latest&newscode=122692&rnd=kxHYc9a
അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന ബനടിക്റ്റ് XVI ആണ് ഇതിനു പിന്നിൽ എന്ന് സൂചന. ജോണ് പോളിനെപ്പോലെ അടിച്ചു പൊളിച്ച്, ആത്മപ്രശംസ നടത്തി, അന്ധമായ ഭക്തിപ്രസരം കാണിച്ച്, അധികാരത്തിൽ അള്ളിപ്പിടിച്ചുകിടന്നു ജീവിച്ച ഒരാളെ വിശുദ്ധൻ എന്ന് പ്രഖ്യാപിച്ചാൽ അതുകൊണ്ട് എന്ത് മാതൃകയാണ് സഭ വിശ്വാസികള്ക്ക് മുമ്പിൽ വയ്ക്കുന്നത് എന്ന് ചോദിച്ചുപോകുന്നു. ഇങ്ങനെ, ചിലരുടെ സ്വാധീനമുപയോഗിച്ച് എഴുതിക്കൊടുക്കാനുള്ള സര്ട്ടിഫിക്കറ്റ് ആണോ വിശുദ്ധപദവി? അദ്ദേഹത്തിന്റെ ജീവിതശൈലിയും പണമിടപാടുകളും അറിയാവുന്നവർക്ക് ഇതൊക്കെ ഒരുതരം വിലകുറഞ്ഞ ഏർപ്പാടായി തോന്നിയാൽ അതിൽ തെറ്റുണ്ടോ? ഒബാമക്ക് സമാധാനത്തിനുള്ള നോബേൽ പുരസ്ക്കാരം നല്കിയതിലൂടെ അതിന്റെ വില കുത്തനെയിടിഞ്ഞുപോയപോലെയായിരിക്കും ഇതും. ജോണ്‍ പോൾ കഴിഞ്ഞാൽ, ഉടനെ ഒരു വിശുദ്ധ ബാനടിക്ടിനെയും പ്രതീക്ഷിക്കാം. താത്പരകക്ഷികൾക്ക് വിശുദ്ധിയുടെ തെളിവായി അധികാരത്തിൽ നിന്നുള്ള അദ്ദേഹത്തിൻറ വിടവാങ്ങൽ മാത്രം മതിയാവും. അത് പിന്നെയും സഹിക്കാം.
വരുന്ന ഡിസംബർ എട്ടിന്, ജീവിച്ചിരുന്നപ്പോൾ തന്നെ വിശുദ്ധനായിരുന്ന ജോണ്‍ ഇരുപത്തി മൂന്നാമനേയും ജോണ്‍ പോൾ രണ്ടാമനോടൊപ്പം വിശുദ്ധ പദവി കൊടുത്ത് ആദരിക്കുമെന്നാണറിവ്. http://www.guardian.co.uk/world/2013/jul/02/pope-john-paul-ii-sainthood രണ്ടുപേരും വിരുദ്ധ ധൃവങ്ങളിൽ നിന്നിരുന്നവർ ആയിരുന്നു. ജോണ്‍ പോളിനെപ്പറ്റി "Some of the Holy See's deep-seated problems – clerical sex abuse, dysfunctional governance and financial scandals at the Vatican bank – essentially date from shortcomings of his pontificate" എന്നത് എല്ലാവര്ക്കും അറിയാവുന്ന സത്യങ്ങളാണ്. ഇത്തരമൊരു വ്യക്തിയെ ഇത്ര വേഗം ഇങ്ങനെ ഉയർത്തുന്നതിൽ ഉണ്ടാകാനിടയുള്ള എതിർപ്പിനെ നേരിടാനും കൂടിയാണ് ജോണ്‍ ഇരുപത്തിമൂന്നാമനേയും ഒരേ സമയം വിശുദ്ധനായി പ്രഖ്യാപിക്കുന്നത് എന്ന് ഊഹിക്കുന്നതിൽ തെറ്റില്ല.
നേരത്തെ ഇങ്ങനെയൊരു കളി ജോണ്‍ പോൾ തന്നെ നടത്തിയിട്ടുണ്ട്. 2000ൽ ജോണ്‍ ഇരുപത്തി മൂന്നാമനെ വാഴ്ത്തപ്പെട്ടവൻ ആക്കിയപ്പോൾ, അതേ സമയം പയസ് IXനും ആ സ്ഥാനം കൊടുത്തു. യഹൂദരെ റോമായിലെ നരകതുല്യമായ ചേരികളിൽ എറിഞ്ഞതും അവരെ പട്ടികൾ എന്ന് വിളിച്ചതും ഈ പയസ് IX ആയിരുന്നു.
അയോഗ്യരെ യോഗ്യരാക്കുന്ന ഈ സംഭവം പോപ് ഫ്രാൻസിസിന്റെ വിലയിടിയാൻ കാരണമായേക്കാവുന്ന ഒന്നായിരിക്കുമെന്ന് പ്രവചിക്കാവുന്നതെയുള്ളൂ. തീർത്തും അപക്വമായ ഒരു പ്രവൃത്തിയായിരിക്കും അദ്ദേഹം ചെയ്യുക.
അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന ബനടിക്റ്റ് XVI ആണ് ഇതിനു പിന്നിൽ എന്ന് സൂചന. ജോണ് പോളിനെപ്പോലെ അടിച്ചു പൊളിച്ച്, ആത്മപ്രശംസ നടത്തി, അന്ധമായ ഭക്തിപ്രസരം കാണിച്ച്, അധികാരത്തിൽ അള്ളിപ്പിടിച്ചുകിടന്നു ജീവിച്ച ഒരാളെ വിശുദ്ധൻ എന്ന് പ്രഖ്യാപിച്ചാൽ അതുകൊണ്ട് എന്ത് മാതൃകയാണ് സഭ വിശ്വാസികള്ക്ക് മുമ്പിൽ വയ്ക്കുന്നത് എന്ന് ചോദിച്ചുപോകുന്നു. ഇങ്ങനെ, ചിലരുടെ സ്വാധീനമുപയോഗിച്ച് എഴുതിക്കൊടുക്കാനുള്ള സര്ട്ടിഫിക്കറ്റ് ആണോ വിശുദ്ധപദവി? അദ്ദേഹത്തിന്റെ ജീവിതശൈലിയും പണമിടപാടുകളും അറിയാവുന്നവർക്ക് ഇതൊക്കെ ഒരുതരം വിലകുറഞ്ഞ ഏർപ്പാടായി തോന്നിയാൽ അതിൽ തെറ്റുണ്ടോ? ഒബാമക്ക് സമാധാനത്തിനുള്ള നോബേൽ പുരസ്ക്കാരം നല്കിയതിലൂടെ അതിന്റെ വില കുത്തനെയിടിഞ്ഞുപോയപോലെയായിരിക്കും ഇതും. ജോണ്‍ പോൾ കഴിഞ്ഞാൽ, ഉടനെ ഒരു വിശുദ്ധ ബാനടിക്ടിനെയും പ്രതീക്ഷിക്കാം. താത്പരകക്ഷികൾക്ക് വിശുദ്ധിയുടെ തെളിവായി അധികാരത്തിൽ നിന്നുള്ള അദ്ദേഹത്തിൻറ വിടവാങ്ങൽ മാത്രം മതിയാവും. അത് പിന്നെയും സഹിക്കാം.
വരുന്ന ഡിസംബർ എട്ടിന്, ജീവിച്ചിരുന്നപ്പോൾ തന്നെ വിശുദ്ധനായിരുന്ന ജോണ്‍ ഇരുപത്തി മൂന്നാമനേയും ജോണ്‍ പോൾ രണ്ടാമനോടൊപ്പം വിശുദ്ധ പദവി കൊടുത്ത് ആദരിക്കുമെന്നാണറിവ്. http://www.guardian.co.uk/world/2013/jul/02/pope-john-paul-ii-sainthood രണ്ടുപേരും വിരുദ്ധ ധൃവങ്ങളിൽ നിന്നിരുന്നവർ ആയിരുന്നു. ജോണ്‍ പോളിനെപ്പറ്റി "Some of the Holy See's deep-seated problems – clerical sex abuse, dysfunctional governance and financial scandals at the Vatican bank – essentially date from shortcomings of his pontificate" എന്നത് എല്ലാവര്ക്കും അറിയാവുന്ന സത്യങ്ങളാണ്. ഇത്തരമൊരു വ്യക്തിയെ ഇത്ര വേഗം ഇങ്ങനെ ഉയർത്തുന്നതിൽ ഉണ്ടാകാനിടയുള്ള എതിർപ്പിനെ നേരിടാനും കൂടിയാണ് ജോണ്‍ ഇരുപത്തിമൂന്നാമനേയും ഒരേ സമയം വിശുദ്ധനായി പ്രഖ്യാപിക്കുന്നത് എന്ന് ഊഹിക്കുന്നതിൽ തെറ്റില്ല.
നേരത്തെ ഇങ്ങനെയൊരു കളി ജോണ്‍ പോൾ തന്നെ നടത്തിയിട്ടുണ്ട്. 2000ൽ ജോണ്‍ ഇരുപത്തി മൂന്നാമനെ വാഴ്ത്തപ്പെട്ടവൻ ആക്കിയപ്പോൾ, അതേ സമയം പയസ് IXനും ആ സ്ഥാനം കൊടുത്തു. യഹൂദരെ റോമായിലെ നരകതുല്യമായ ചേരികളിൽ എറിഞ്ഞതും അവരെ പട്ടികൾ എന്ന് വിളിച്ചതും ഈ പയസ് IX ആയിരുന്നു.
അയോഗ്യരെ യോഗ്യരാക്കുന്ന ഈ സംഭവം പോപ് ഫ്രാൻസിസിന്റെ വിലയിടിയാൻ കാരണമായേക്കാവുന്ന ഒന്നായിരിക്കുമെന്ന് പ്രവചിക്കാവുന്നതെയുള്ളൂ. തീർത്തും അപക്വമായ ഒരു പ്രവൃത്തിയായിരിക്കും അദ്ദേഹം ചെയ്യുക.
വി. ബൈബിളില്‍ ഇല്ലാത്ത ഒരു വാക്കാണ് നീക്കുപോക്ക്. വാസ്തു കണക്കനുസരിച്ച് വീടു പണിതാലും സ്ഥലത്തിനനുസരിച്ചു ചില നീക്കുപോക്കുകള്‍ നിര്‍ദ്ദേശിക്കും. എല്ലാ ഭൌതിക നിയമങ്ങള്‍ക്കും ഇങ്ങിനെ ചില അപവാദങ്ങളെ സ്വീകരിക്കേണ്ടി വരും. പക്ഷേ, ആത്മാവിന്‍റെ കണക്കു പുസ്തകത്തില്‍ ഒരു നിയമത്തിനും നീക്കു പോക്കുകളോ അപവാദങ്ങളോ ഇല്ല. Adjustment എന്ന വാക്ക് ബൈബിളിലും ഇല്ല. പക്ഷേ, സഭ ഒരു പ്രസ്ഥാനം ആയപ്പോള്‍ ചില നീക്കുപോക്കുകള്‍ രാജ്യങ്ങളുമായും സമൂഹവുമായും ബടത്തെണ്ടി വന്നു; ഇപ്പോഴും നടത്തുന്നു. ഇത് എല്ലാ തുറകളിലും നാം കാണുന്നു. അതുകൊണ്ടാണ് ഇവിടുത്തെ പാപം യൂറോപ്പിലും അമേരിക്കയിലുമൊക്കെ പാപം അല്ലാതാവുന്നത്.
ReplyDeleteവിശുദ്ധരെ അവരോധിക്കുന്ന കാര്യത്തിലും, അവരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്ന കാര്യത്തിലും ഈ സമീപനം സഭയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്, ഇപ്പോഴും തുടരുന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പ തന്നെ ഒറ്റയടിക്ക് ഇരുന്നൂറോളം പേരെ വിശുദ്ധരായി മാര്‍പ്പാപ്പാ കേരളത്തില്‍ വന്നപ്പോള്‍ അല്‍ഫോസാമ്മയോടൊപ്പം ചാവറ കുരിയാക്കോസ് അച്ചനെയും ഇമ്മിണി കൂടിയ പദവിയിലേക്ക് തള്ളിക്കയറ്റാന്‍, കൊവേന്തക്കാര് നടത്തിയ ശ്രമം അന്ന് നാട്ടില്‍ പാട്ടായിരുന്നു. അല്ഫോന്സാമ്മയെക്കാള്‍ ഒരു പടി കൂടി മുകളില്‍ ജീവിച്ചിരുന്ന ഒരു മഹാനാണ് വിജയവാഡാക്കടുത്തുള്ള രാവിക്കംപാട്ടിലുള്ള ജൊസഫ് തമ്പി എന്നാ പുണ്യാത്മാവ്. അദ്ദേഹം ഒരു പാര്‍ട്ടിയിലെയും അംഗമല്ലായിരുന്നു, അദ്ദേഹത്തിനു വേണ്ടി വാദിക്കാനും ആരുമില്ലായിരുന്നു. എങ്കിലും ലോകം അദ്ദേഹത്തെ ആദരിക്കുന്നു; അദ്ദേഹത്തിന്‍റെ ചെറ്റക്കുടില്‍ ഇന്നും അവിടുണ്ട്. അനേകര്‍ ഇപ്പോഴും അവിടെ എത്തുന്നുമുണ്ട്.
സഭ വിശുദ്ധരെന്നു പ്രഖ്യാപിച്ചതുകൊണ്ട് പൊതു സമൂഹത്തില്‍ അത് വലിയ ചലനങ്ങളോന്നും സൃഷ്ടിക്കുന്നില്ല. Adjustment ഇല്ലാതെ സാക്ഷാല്‍ യേശു ക്രിസ്തുവിനുപോലും ഇവിടെ ഒരു നിമിഷം പോലും ആയിരിക്കാന്‍ ആവില്ല.
"സഭ ഒരാളെ വിശുദ്ധൻ / വിശുദ്ധ എന്നു പ്രഖ്യാപിച്ചതുകൊണ്ട് പൊതു സമൂഹത്തില്‍ അത് വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കുന്നില്ല." എന്ന് മറ്റപ്പള്ളി സാർ പറയുമ്പോൾ എനിക്ക് വിശ്വാസമാകുന്നില്ല. തന്റെ സ്വന്തം സമൂഹത്തിൽ ഒരു പ്രാധാന്യവും ഇല്ലാതിരുന്ന അല്ഫോന്സാമ്മക്ക് ഇന്ന് ഇരിക്കപ്പൊറുതിയുണ്ടോ? കേരളത്തിലെയും തമിഴ് നാട്ടിലെയും എന്തുമാത്രം ജനമാണ് ദിവസവും ഭരണങ്ങാനത്ത് വന്ന് ബഹളം വയ്ക്കുന്നത്! ഓരോ വര്ഷവും എന്തെല്ലാം ഉത്സവങ്ങളാണ് അവിടെ അരങ്ങേറുന്നത്, മനുഷ്യജീവിതത്തിന് വളരെ കോളിളക്കം വരുത്തിക്കൊണ്ട്. ഇതൊന്നും ചലനങ്ങലല്ലേ? അതിന്റെ പേരില് ഇന്ന് ഭരണങ്ങാനത്ത് സ്ഥലത്തിന്റെ വില എത്ര മടങ്ങാണ് ഉയര്ന്നത്? അവിടം മൊത്തം ഒരു ബിസിനസ് കൊമ്പ്ളെക്സായി മാറിക്കഴിഞ്ഞില്ലേ? ഗതാഗതം എത്രമാത്രമാണ് ഇരട്ടിക്കുന്നത്? പരിസരമലിനീകരണം എന്തുമാത്രം രൂക്ഷമായിത്തീർന്നിരിക്കുന്നു!
Deleteഇനി സീറോ മലബാർകാർ വളരെ ആദരിച്ചിരുന്ന ജോണ്‍ പോൾ II വിശുദ്ധനായാൽ തീർച്ചയായും പള്ളികൾ ആ പേരിൽ ഉയര്ന്നു വരും. അത്ഭുതങ്ങൾ പെരുകും. കാണിക്കവഞ്ചികളുടെ മുഴുപ്പ് കണ്ടമാനം വർദ്ധിക്കും. ഉള്ള വഴിവക്കിലെല്ലാം കുരിശുപള്ളികളിൽ കവലപ്രാർത്ഥനകൾ പെരുകും. ഗതാഗതം സ്തംഭിക്കും. തിരുശേഷിപ്പുകൾ എത്തും. അദ്ദേഹത്തിൻറെ കബറിടം സന്ദർശിക്കാൻ മലയാളികളെ കൊണ്ടുപോകാൻ വികാരിമാർ മൊത്തം Air India വിമാനങ്ങൾ തന്നെ ബുക്ക് ചെയ്യും. സമൂഹത്തിൽ ഒരു ചലനവും ഉണ്ടാകില്ല പോലും!
കത്തോലിക്കാസഭ വിശുദ്ധരെന്നു തീരുമാനിക്കുന്നവരേക്കാൾ പതിന്മടങ്ങ് വിശുദ്ധിയിൽ ജീവിച്ചു മരിച്ചവരും ഇപ്പോഴും ജീവിക്കുന്നവരെയും നമ്മുടെ അയല്വക്കങ്ങളിലും പാതയോരങ്ങളിലും പോലും കാണാം. അവർ പോപ്പും മെത്രാനും വൈദികനും കന്യാസ്ത്രീയും ഒന്നും ആയിരിക്കേണ്ടതില്ല. ഇത്തരം കൂട്ടങ്ങളിൽ വിശുദ്ധരെ കണ്ടെത്തുന്ന അസ്സാദ്ധ്യകാര്യത്തിലായിരിക്കാം സഭക്ക് താത്പര്യം. എന്നാൽ സാധാരണക്കാരുടെ ഇടയിലാണ് വിശുദ്ധർ ധാരളമുള്ളത് എന്ന് നമുക്കും അവര്ക്കും അറിയാം. അല്മായരെക്കാൾ ഉയർന്ന ഒരു ശ്രേണിയാണ് ബാക്കിയുള്ളവ എന്ന് വരുത്തിത്തീർക്കാനുള്ള വ്യഗ്രതയിലാണ് സഭ അങ്ങനെ ഇത്രയും കാലം ചിന്തിച്ചും പ്രവര്ത്തിച്ചും പോന്നത്. അതിനൊരു മാറ്റം വരുത്തേണ്ട സമയമായി.
ReplyDeleteഅത് മാത്രമല്ല, വിശുദ്ധിയും അത്ഭുതകാര്യങ്ങളുമായി എന്ത് ബന്ധമാണുള്ളത് എന്നും നാം ചിന്തിച്ചു നോക്കണം. ഒരു ബന്ധവുമില്ല. പുണ്യം ചെയ്യുക എന്നാൽ, പ്രകൃതിയുടെയും ദൈവത്തിന്റെയും നിയമങ്ങളെ അതിലംഘിക്കുക എന്ന പരിപാടിക്കുള്ള ഒരു ലൈസെൻസല്ല. വിശുദ്ധരായവർ ഉടനടി അത്ഭുതവൃത്തിയിൽ മുഴുകുന്നു എന്ന തീര്ത്തും തെറ്റായ പഠനം സഭ തുടരുന്നത് വിഡ്ഢിത്തരമാണ്.
അതും പോരാഞ്ഞ്, മരണശേഷം, ഈ ലോകവുമായി ബന്ധപ്പെടാൻ സാധ്യതയുണ്ടോ എന്നത് പോലും, ഒരിക്കലും സ്ഥിരീകരിചിട്ടില്ലാത്ത ഒരു സങ്കൽപം മാത്രമാണ്. അങ്ങനെയാണന്നുള്ളത് ഒരു തഴക്കം മാത്രമാണ്. അതുകൊണ്ട് അത്ഭുതങ്ങളുടെ ബലത്തിൽ വിശുദ്ധ പദവി എഴുതി കൊടുക്കുന്നത് ബാലിശമാണ്. സഭ ഇത്രക്കങ്ങു തരം താണു പോകുക എന്നത് ഒട്ടും ആശാവഹമല്ല. വിശുദ്ധിയിലെത്തിയ കാര്യം ഔദ്യോഗികമായി കൊട്ടിഘോഷിക്കുക എന്നതിന്റെ ആവശ്യം തന്നെ കൈക്കൂലി കൊടുത്ത് അവരെക്കൊണ്ട് കാര്യം നേടാം എന്ന ജടിലപാഠത്തിന്റെ മാറ്റൊലിയാണ്. അതിൽ ഒരു സത്യവുമില്ല. അല്ലെങ്കിൽ പിന്നെ മനുഷ്യജീവിതത്തിനു എന്താണ് വില?
യഥാര്‍ഥത്തില്‍ മിഷന്‍ലീഗിന്റെ സ്ഥാപകനും ജീവാത്മാവും പരമാത്മാവും പല്ലാട്ടുകുന്നേല്‍ പി. സി. അബ്രാഹം എന്ന കുഞ്ഞേട്ടന്‍ ആയിരുന്നു. അദ്ദേഹം ഒരപകടത്തെത്തുടര്‍ന്ന് മരണമടഞ്ഞപ്പോള്‍ കിരണം എന്ന മാസികയില്‍ ശ്രദ്ധേയമായ ഒരു ലേഖനം വന്നിരുന്നു. അത് ഈ ലിങ്കില്‍നിന്ന് വായിക്കാം. http://motivatione-books.blogspot.in/2012/03/blog-post_07.html
Deleteഅതിന്റെ പ്രചോദനത്തില്‍ ഞാന്‍ എഴുതിയ ഒരു കവിത ഉദ്ധരിക്കുന്നത് ഇവിടെ പ്രസക്തമായിരിക്കും എന്നു കരുതുന്നു:
സ്വര്‍ഗസ്ഥനായ കുഞ്ഞേട്ടന്‍
സ്വര്‍ഗം - സര്‍വം കാണാനാവുമൊ-
രിടമാണിവിടം! ലോകവുമോരോ
മര്‍ത്യനുമുള്ളിന്നുള്ളിലൊതുക്കും
വിവിധവികാര വിചാര പരമ്പര
പുഴകള്‍പോലൊഴുകുന്നതുമിങ്ങീ
കൊടുമുടിമേലേറിടുകില്‍ കാണാം!
അകമുഖമായ് കണ്ടീടാം സകലം!!
മുഖപടമെല്ലാമിവിടഴിയുന്നു!!!
അപകടമൊന്നില്‍പ്പെട്ടു പരിക്കുക-
ളരുളും വേദനയില്‍ കഴിയുമ്പോള്‍
പലരുടെയും മുഖപടമഴിയുന്നതു
കണ്ടവനാം ഞാന്‍! മൃതിയിവിടെന്നെ-
യണച്ചിടുമെന്നൊരു പ്രത്യാശയൊടേ
സകലതുമന്നു പൊറുത്തവനാം ഞാന്‍!!
ഇവിടെയിരു,ന്നവിടുള്ളൊരു കപടത
പരമപിതാവു പൊറുക്കുന്നതു പോല്‍
തനയരുമങ്ങു പൊറുക്കുന്നതിലൊരു
ഗതികേടുള്ളതു കാണുന്നൂ ഞാന്‍!
അല്‍ഫോന്‍സാമ്മയെ ഇന്നെന്നതുപോല്‍
എന്നെയുമൊരു പണമരമായ്ക്കണ്ടി-
ട്ടൊരു മധ്യസ്ഥ-വിശുദ്ധപദത്തില്‍
അവരോധിക്കാ, മതു തടയാനാര്‍?
എന്നെ സ്‌നേഹിക്കുന്നവരെ ഞാന്‍
തേടവെ കണ്ടൂ: യാഥാര്‍ഥ്യങ്ങള്‍!
അവയറിയിപ്പതുമൊരു സുവിശേഷം:
'അറിവിലുണര്‍ന്നാലല്ലോ സ്വര്‍ഗം!
മര്‍ത്യരെ സത്യം കൊണ്ടല്ലാതിനി
മുക്തിയിലെത്തിക്കാനാവില്ല!!!'
ജോസേട്ടാ http://motivatione-books.blogspot.in/2012/03/blog-post_07.html ഷെയർ ചെയ്തതിനു വളരെ നന്ദി ....
DeleteKerala Catholic Reformation https://www.facebook.com/KCRMove ഷെയർ ചെയ്തിട്ടുണ്ട് , അനേകർക്ക് പ്രചോദനമകേണ്ട ബ്ലോഗ്
Canonization Comedy
ReplyDeleteI am simply touched to the core by the comments of Sree Zach Nedunkanal and Joseph Mattappally on the tragic comedy called the beatification and canonization process in the Catholic Church. Zach has simply hit the bull’s eye by bringing in the comparison of giving Nobel price to Obama sending killer troops to Afghanistan and fluttering peace-flag at the same time. I wrote an article saying the same when Obama was given that award.
The whole world shouted as one voice: “Good Pope” only about John XXIII. That was his canonization par excellence by public acclaim, more valuable than any pontifical proclamation. The Catholic Reporter, an outstanding weekly in US brought out a cartoon as powerful as the observation of my friend Zach. The cartoon showed two long processions on two parallel global highways – one lead by Pope John XXIII and other led by John Paul II. Both get arrested at the Vatican gates. But the “Walk-in preference ticket” and “Right of Way” was given to John Paul II’s and John XXIII’s procession was held back and asked to wait patiently. Thus John Pau II who started off his race much later beat back his predecessor at heaven’s gate thanks to wheeling and dealing called “Vatican Diplomacy”.
If there is a place called heaven, rest assured, the whole world of people bypassed by the Vatican will be there in the first raw. Fortunately for “all of us sinners”, we will be there as “all of us Saints” because heaven alone is the place of perfect equality conceivable for human mind. Think also of the saying: “Your names are all written in the palm of my hands.” A foretaste of things to come ? Or an instance of brain-washing at its very best? Besides didn’t the best theological mind in the Catholic Church St.Thomas Aquinas say: “In the next world things will be just the opposite (totaliter aliter) of what we think here?
jameskotoor@gmail.com
ശ്രീ ജെയിംസ് കൊട്ടൂരിന്റെ ഈ വീക്ഷണത്തിനും അതിലെ നർമ്മത്തിനും നന്ദി. വിശുദ്ധരെ ഉണ്ടാക്കുക എന്നത് ഒരു വല്ലാത്തെ സൂത്രം തന്നെ. അതിനുള്ള യോഗ്യത നിശ്ചയിക്കുന്നത് എന്ത് മാനദണ്ഡം വച്ചാണന്നത് വത്തിക്കാന്റെ രഹസ്യമാണ്. കണ്ടിടത്തോളം അതിൽ common sense ഒരു ശതമാനം പോലുമില്ല.
Deleteസദ്ഗുരു വാസുദേവൻ പറഞ്ഞ ഒരു കഥ ഓർക്കുകയാണ്. കുറെ ബയോളജിസ്റ്സ് ഒരു പരീക്ഷണം നടത്തി. നാല് കാലും ഉണ്ടെങ്കിൽ ഒരു തവള എത്ര ദൂരം ചാടും? 20 അടി എന്നവർ കണ്ടെത്തി. ഒരു കാല് മുറിച്ചു കളഞ്ഞാലോ? 15 അടി. രണ്ടു കാലുകൾ മുറിച്ചാലോ? 10 അടി. മൂന്നു കാലുകൾ മുറിച്ചപ്പോൾ തവള രണ്ടടി എന്നിട്ടും ചാടി. നാല് കാലും മുറിച്ചപ്പോൾ അവര്ക്ക് മനസ്സിലായതെന്തെന്നോ? തവളയ്ക്ക് കേൾവിശക്തി പൂർണ്ണമായും നഷ്ടപ്പെട്ടുവെന്ന്!
മാനുഷികമായ ഓരോരോ സ്വാതന്ത്ര്യങ്ങൾ മുറിച്ചു മുറിച്ച് വിശുദ്ധ പദവിയിലേയ്ക്ക് മനുഷ്യരെ ഉയർത്താനുള്ള വഴികളാണ് പള്ളിയിലും ധ്യാനകേന്ദ്രങ്ങളിലും പരീക്ഷിച്ചു നോക്കുന്നത്. എല്ലാ സ്വാതന്ത്യവും നശിപ്പിച്ച ഒരാൾ മരിക്കുമ്പോൾ, അയാൾ വിശുദ്ധനായിത്തീരുന്നു. അതോടേ അയാൾക്ക് പെട്ടെന്നു കിട്ടുന്ന വരമാണ് അത്ഭുതങ്ങൾ പ്രവർത്തിക്കുക എന്നത്. തവളയുടെ കാലും കേള്വിശതിയും തമ്മിലുള്ള ബന്ധം പോലെയാണിത് എന്നല്ലാതെ എന്ത് പറയാൻ?
വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മധ്യസ്ഥതയില്‍ രണ്ടാമത്തെ അദ്ഭുതവും സ്ഥിരീകരിച്ചതോടെ അദ്ദേഹത്തെ ഡിസംബറില്‍ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയേക്കുമെന്ന് പേരു വെളിപ്പെടുത്താത്ത വത്തിക്കാന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ച് വത്തിക്കാന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി വിശ്വാസികള്‍ കാത്തിരിക്കുകയാണ്.
ReplyDeleteകോസ്റ്റാറിക്കയിലെ ഒരു സ്ത്രീയുടെ തലച്ചോറിനുണ്ടായ ഗുരുതരമായ രോഗം സുഖപ്പെട്ട സംഭവമാണു രണ്ടാമത്തെ അദ്ഭുതമായി സ്ഥിരീകരിച്ചിരിക്കുന്നത്. വൈദ്യശാസ്ത്രത്തിനു ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ കേസാണിത്. ജോണ്‍പോള്‍ രണ്ടാമന്റെ മാധ്യസ്ഥ്യം അപേക്ഷിച്ച് പ്രാര്‍ഥിച്ചതുമൂലമാണ് രോഗശാന്തി ലഭിച്ചതെന്ന് ഈ സ്ത്രീയുടെ കുടുംബാംഗങ്ങള്‍ സാക്ഷ്യപ്പെടുത്തി.
ദൈവശാസ്ത്രജ്ഞന്മാര്‍ സംഭവം അദ്ഭുതമായി അംഗീകരിച്ച് കര്‍ദിനാള്‍ തിരുസംഘത്തിനു റിപ്പോര്‍ട്ട് നല്‍കി. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് തന്റെ മുന്‍ഗാമിയും സന്തതസഹചാരിയുമായിരുന്ന ജോണ്‍ പോള്‍ രണ്ടാമന്റെ നാമകരണ നടപടികള്‍ക്കു തുടക്കം കുറിച്ചത്. ഒരു വ്യക്തിയുടെ മരണം നടന്ന് അഞ്ചുവര്‍ഷം കഴിഞ്ഞു മാത്രമേ നാമകരണ നടപടികള്‍ ആരംഭിക്കാവൂവെന്ന പതിവുതെറ്റിച്ചു ജോണ്‍ പോള്‍ രണ്ടാമന്റെ നാമകരണ നടപടികള്‍ നേരത്തേയാക്കുകയായിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്റെ മധ്യസ്ഥതയില്‍ മാരി സിമോണ്‍ പിയറി എന്ന ഫ്രഞ്ച് കന്യാസ്ത്രീയുടെ പാര്‍ക്കിന്‍സണ്‍സ് രോഗം ഭേദമായ സംഭവം ആദ്യത്തെ അദ്ഭുതമായി അംഗീകരിച്ച കത്തോലിക്കാ സഭ 2011-ല്‍ ജോണ്‍ പോള്‍ രണ്ടാമനെ വാഴത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയിരുന്നു.
"അല്മായശബ്ദത്തിന്റെ സത്യജ്വാല"എന്ന നാലാം കവിതയിൽ (അപ്രിയ യാഗങ്ങൾ) "ദുഷ്ടന്മാരെ നീതിമാന്മാർ എന്ന് വിളിച്ചീടരുതെ , ശാപമേല്ക്കും ;യേശുവോദി ,സഭയായാലും! നിന്ദ്യമായി പൌരോഹിത്യം ,കുപ്പായത്തിൻ നിറം മങ്ങി; വെറുംജാഡ ,തയ്യൽക്കാരൻ മേനഞ്ഞവേഷം... പരിശുദ്ധി തീണ്ടാത്തോരെ പരിശുദ്ധരെന്നു വാഴ്ത്തി, ആ പദവും വ്യഭിചരിച്ചശുദ്ധമാക്കി ! എന്ന് ഞാൻ പാടി ....ഇത് കലികാല വൈഭവം അത്രതന്നെ ..
ReplyDelete