Translate
Friday, July 26, 2013
KCRM വാര്‍ഷികപൊതുയോഗവും മാര്‍പ്പാപ്പായ്ക്കുള്ള നിവേദനങ്ങളുടെ വായനയും ചര്‍ച്ചയും
കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം (Kcrm)
(Reg.No.K.152/10), തറക്കുന്നേല്‍ ബില്‍ഡിംഗ്, പാലാ, കോട്ടയം 686 575
ബഹുമാന്യ സുഹൃത്തേ,
2013 ജൂലൈ 27 ശനിയാഴ്ച ഉച്ചയ്ക്കു 2 മുതല്‍, പാലാ ടോംസ് ചേമ്പര്‍ ഹാളില്‍ 'കേരളകത്തോലിക്കാസഭാനവീകരണപ്രസ്ഥാന'(KCRM)ത്തിന്റെ വാര്‍ഷികപൊതുയോഗം നടക്കും. തുടര്‍ന്ന്, ഫ്രാന്‍സീസ് മാര്‍പ്പാപ്പായ്ക്കു സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ നിവേദനങ്ങളുടെ വായനയും ചര്‍ച്ചയുണ്ടാകും.
KCRM-ന്റെ എല്ലാം അംഗങ്ങളെയും, 'സത്യജ്വാല' വരിക്കാരുള്‍പ്പെടെ എല്ലാ അഭ്യുദയകാംക്ഷികളെയും ഈ പരിപാടികളിലേക്കു ഹാര്‍ദ്ദമായി ക്ഷണിക്കുന്നു.
സ്‌നേഹാദരപൂര്‍വ്വം
കെ.ജോര്‍ജ്ജ് ജോസഫ് (9496313963) കെ.കെ. ജോസ് കണ്ടത്തില്‍(8547573730)
(ചെയര്‍മാന്‍, KCRM) (സെക്രട്ടറി, KCRM)
കാര്യപരിപാടി
വാര്‍ഷികപ്പൊതുയോഗം
2.00 : മൗനപ്രാര്‍ത്ഥന
: സ്വാഗതം - ശ്രീ. കെ.കെ. ജോസ് കണ്ടത്തില്‍ (സെക്രട്ടറി)
: അദ്ധ്യക്ഷപ്രസംഗം - ശ്രീ. കെ. ജോര്‍ജ് ജോസഫ് (ചെയര്‍മാന്‍)
2.30 : വാര്‍ഷികറിപ്പോര്‍ട്ട് - സെക്രട്ടറി
അവതരണം
'' ചര്‍ച്ച. അംഗീകാരം - അംഗങ്ങള്‍
: ഓഡിറ്റുചെയ്ത വാര്‍ഷിക
കണക്കവതരണം - ശ്രീ. ഷാജു ജോസ് തറപ്പേല്‍ (ട്രഷറര്‍)
: '' ചര്‍ച്ച, അംഗീകാരം - അംഗങ്ങള്‍
3.30 : ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്
4.00 : മാര്‍പ്പാപ്പായ്ക്കുള്ള നിവേദനങ്ങള്‍
നിവേദനങ്ങള്‍ വായിച്ച് ചര്‍ച്ച നയിക്കുന്നവര്‍
1) സഭയുടെ പരമോന്നത ആദ്ധ്യാത്മികാചാര്യന്‍ എന്ന ഉത്തരവാദിത്വത്തില്‍ ശ്രദ്ധയൂന്നാന്‍, ഭൗതികഭരണാധികാരത്തില്‍നിന്നു മാര്‍പ്പാപ്പാ മാറേണ്ടതു സംബന്ധിച്ച നിവേദനം. - പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം
2) കേരളസഭയുടെ പള്ളിയോഗസഭാഭരണസമ്പ്രദായം വീണ്ടെടുത്ത് സഭയെ ജനാധിപത്യവല്‍ക്കരിക്കേണ്ടതിനെക്കുറിച്ചുള്ള നിവേദനം. -ജോര്‍ജ് മൂലേച്ചാലില്‍
3) പുരോഹിതരുടെ നിര്‍ബന്ധിതബ്രഹ്മചര്യവ്യവസ്ഥ റദ്ദുചെയ്യാനും, വിവാഹം, ആഗ്രഹിക്കുന്ന വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും അതനുവദിക്കാനും ആവശ്യപ്പെടുന്ന നിവേദനം. -ശ്രീ. ജോസ് തെങ്ങുംപള്ളില്‍
4) 21 വയസ്സെങ്കിലും ആകുന്നതിനുമുമ്പ് വൈദികപരിശീലനത്തിനോ കന്യാസ്ത്രീപരിശീലനത്തിനോ ആരംഭം കുറിക്കരുത് എന്നു നിഷ്‌കര്‍ഷിക്കണം എന്നാവശ്യപ്പെടുന്ന നിവേദനം. -കുമാരി ഇന്ദുലേഖാ ജോസഫ്
5) സന്ന്യാസ-സന്യാസിനീ ജീവിതാന്തസുകള്‍ വേണ്ടെന്നുവച്ച് സഭകളില്‍നിന്നും പിരിഞ്ഞുപോകാനാഗ്രഹിക്കുന്നവരെ അതിനും, അവരുടെ പുനരധിവാസത്തിനും സഹായിക്കണം എന്നാവശ്യപ്പെടുന്ന നിവേദനം. - ശ്രീ. ജോസാന്റണി
5.30 : കൃതജ്ഞത
Subscribe to:
Post Comments (Atom)
ചർച്ചാവിഷയങ്ങൾ എല്ലാംതന്നെ വളരെ രസകരമായിരിക്കുന്നു. ആഗോളസഭയെ സംബന്ധിച്ചുള്ളതാണ് ഭൂരിഭാഗം ചർച്ചാവിഷയങ്ങളും. ലോകത്തിന്റെ നാനാഭാഗത്തും ദാസ്യജോലി ചെയ്യുന്നത് മലയാളികളായ കന്യാസ്ത്രികുട്ടികളാണ്. കൽക്കട്ടായിൽ തെരുവിൽ ജീവിക്കുന്നവരെക്കാളും കഷ്ടമാണ് അവരുടെ മിഷ്യനറി പ്രവർത്തനങ്ങളിൽക്കൂടിയുള്ള ജീവിതം. കന്യാസ്ത്രിയാകുവാൻ ആഗ്രഹിക്കുന്ന കുട്ടികളും ഇത്തരം ചർച്ചകളിൽ പങ്കെടുക്കുന്നത് നന്നായിരിക്കും. കന്യാസ്ത്രിയാകുവാൻ മഷ്തിഷ്ക്കം കലക്കിയ കുട്ടികൾക്ക് മാതാപിതാക്കൾ ഇങ്ങനെയുള്ള ചർച്ചകളിൽ പങ്കെടുക്കുവാൻ പ്രോത്സാഹനം നൽകേണ്ടതാണ്.. തങ്ങള് ഓമനിച്ചു വളർത്തിയ കുട്ടികളെ അറവുശാലകൾക്ക് കൊടുക്കുന്നതിന് തുല്യമാണ് കന്യാസ്ത്രിമഠങ്ങളിൽ അയക്കുന്നതെന്ന് മാതാപിതാക്കൾ അറിയുന്നില്ല. അവർക്കും ക്ലാസുകൾ കൊടുക്കണം. പ്രൊഫസർ സെബാസ്റ്റ്യന്‍ വട്ടമറ്റത്തിന്റെ വിഷയം വിവാദമേറിയതാണ്. ഞാൻ പോസ്റ്റ് ചെയ്ത ലിങ്ക് താഴെകൊടുക്കുന്നു.
ReplyDeletehttp://almayasabdam.blogspot.com/2013/07/kcrm.html
പോപ്പിന് നിവേദനം അയക്കുന്നത് കൊള്ളാം, അതങ്ങ് എത്തുകയും, അദ്ദേഹം അത് വായിക്കുകയും ചെയ്യുമെങ്കിൽ. എന്നാൽ അതിനുമുമ്പ് നമ്മുടെ മെത്രാന് ഒരു ചെറിയ കുറിപ്പ് കൊടുക്കുന്നതിനെപ്പറ്റിയും ആലോചിക്കാം. ഇതാ ഒരു വിഷയം.
ReplyDeleteഅടുത്ത കാലത്തായി സമകാലികവിഷയങ്ങള വിശകലനം ചെയ്താണ് ദീപികപ്പത്രം എഡിറ്റോറിയൽ എഴുതുന്നത്. എങ്ങും എത്താത്ത തട്ടിപ്പുകളുടെ ഒരിടത്തും എത്താത്ത അന്വേഷണങ്ങളെപ്പറ്റിയാണ് ഇന്നത്തെ (28.7.13) മുഖപ്രസംഗം. അതിൽ വളരെ പ്രസക്തമായ കാര്യങ്ങൾ പറയുന്നുണ്ട്. എന്നാൽ കഴിഞ്ഞ ഒരാഴ്ചയായി, മരിച്ചുപോയ ഒരു സാധു കന്യാസ്ത്രീയുടെ പേര് പറഞ്ഞ്, അന്ധവിശ്വാസികളായ ലക്ഷക്കണക്കിന് ആളുകളെ ഭരണങ്ങാനത്തേയ്ക്ക് മാടിവിളിച്ചുകൊണ്ടിരിക്കുകയായിരുന്നു രൂപതയും ഭരണങ്ങാനം പള്ളിയുമൊക്കെ. ഈ തട്ടിപ്പ് എല്ലാ വര്ഷവും ഒന്നിനൊന്ന് ആസൂത്രിതമായി നടക്കുന്നു. ഇങ്ങനെ തടിച്ചുകൂടുന്നവരിൽ 99% ആൾക്കാരും എന്തെങ്കിലും കാര്യസാദ്ധ്യം ആഗ്രഹിച്ചുവരുന്നവരാണ്. എല്ലാവരും നല്ല മനസ്സോടെ കുറെ കാശ് നേര്ച്ചയിടും, ഭക്തിസാധങ്ങൾ വാങ്ങാൻ പണം മുടക്കും. കുര്ബാനക്കും മറ്റ് പ്രാര്ത്ഥനകൾക്കുമായി ദാനം ചെയ്യും. ഇതിനെല്ലാം പുറമേ, പള്ളിവക കെട്ടിടങ്ങളുടെ വാടകയുടെയും ലാഭത്തിന്റെയും വിഹിതമായും അരമനക്ക് കാശ് വാരാനുള്ള സമയമാണിത്. ഇതെല്ലാം എത്രയെന്ന് ആരോടും പറയാതെ വാരിക്കൊണ്ട് പോകുന്ന പാലാ രൂപതയുടെ മെത്രാൻ ആഘോഷത്തിന്റെ പരിസമാപ്തിയിൽ ഒന്നാന്തരം ഒരു പ്രസംഗം നടത്തും - "ലാളിത്യത്തിന്റെ മാതൃകയാണ് അല്ഫോന്സാമ്മ. ദൈവിക അടുപ്പവും ലാളിത്യവും സ്നേഹവും നമ്മൾ ജീവിതത്തിൽ അറിയണം; അടഞ്ഞ സഭ അതിനാൽത്തന്നെ മലിനീകരിക്കപ്പെടുന്നതിനാൽ, തുറന്ന, ഒഴുക്കുള്ള സഭ അനിവാര്യമാണ്. തുറന്ന മനസ്സോടെ അതിർത്തികൾവരെ പോകാൻ നമ്മുടെ പാപ്പാ പുതിയ കർമ്മപദ്ധതികൾ നിർദ്ദേശിക്കുന്നു. അഴിയാതെ, ആരോടും ചേരാതെ നില്ക്കുന്നത് തെറ്റാണ്." അദ്ദേഹത്തിൻറെ ഇത്തരം സുന്ദരമായ വാക്കുകളും ഇന്നത്തെ പത്രങ്ങളിൽ ഉണ്ട്.
എന്നാൽ, ഈ മഹദ്വചനങ്ങൾ എന്തെങ്കിലും ഫലം പുറപ്പെടുവിക്കുന്നുണ്ടോ? വർഷാവർഷം അല്ഫോന്സാമ്മവുടെ പേരിൽ വന്നുവീഴുന്ന പണം എത്രയെന്ന് എന്തുകൊണ്ട് ജനം അറിയുന്നില്ല? എന്തുകൊണ്ട് ഏതാനും ദരിദ്ര കുടുംബങ്ങൾക്ക് വേണ്ടിയെങ്കിലും അതിന്റെ ഒരംശം ഉപയോഗപ്പെടുത്താൻ രൂപത സുതാര്യമായ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നില്ല? എന്തുകൊണ്ട് ഇക്കാര്യങ്ങളിലെല്ലാം വലിയ രഹസ്യം നിലനില്ക്കുന്നു? ഭക്തികൊണ്ടാണ്, "വിശുദ്ധയുടെ പുണ്യകുടീരം ദീപസ്തംഭമായതിനാലാണ് ആയിരങ്ങൾ ഭരണങ്ങാനത്ത് എത്തുന്നതെങ്കിൽ" എന്തിനാണ് ദീപികയിലൂടെയും ബസ്സുകളിലും തൂണുകളിലും പതിപ്പിച്ചും രൂപത ഇത്രമാത്രം പരസ്യങ്ങൾ അതിനായി നടത്തുന്നത്? പണമല്ല, ഭക്തിയാണ് ഇതിന്റെയെല്ലാം പിന്നിൽ എന്ന് ബുദ്ധിയുള്ള ആര്ക്കെങ്കിലും തോന്നുന്നുണ്ടോ? അങ്ങനെ പറഞ്ഞുപിടിപ്പിക്കുന്നത് ഒരു വലിയ ബൌദ്ധിക തട്ടിപ്പുതന്നെയല്ലേ? താൻ പ്രകീർത്തിക്കുന്ന പുതിയ പാപ്പയുടെ ആഹ്വാനം സ്വീകരിച്ച് എന്ത് ലാളിത്യമാണ് മാർ കല്ലറങാട്ട് സ്വന്തം ഔദ്യോഗിക ജീവിതത്തിലും രൂപതയിലും കൊണ്ടുവരാൻ ശ്രമിക്കുന്നത്? ഈ ചോദ്യങ്ങള്ക്ക് ഉത്തരം തരാൻ തയ്യാറുള്ള ഒരാളെങ്കിലും അരമനയിൽ ഉണ്ടോ?
പാവങ്ങൾക്കും വിശ്വാസികൾക്കും അടുത്തു ചെല്ലാൻ പറ്റുന്ന ഒരു മെത്രാനാണ് താനെന്ന് തെളിയിക്കാൻ എന്തെങ്കിലും മാറ്റം വരുത്താൻ ഈ "ഇടയൻ" സന്നദ്ധനാണോ?