ശ്രീ ജോസഫ് മാത്യു 'അല്മായ ശബ്ദത്തിൽ' പോസ്റ്റ് ചെയ്തിരുന്ന നർമ്മരസം നിറഞ്ഞ ' 'പ്രവാസി പുരോഹിതരും ഉമ്മ വരുത്തുന്ന വിനകളും' വായിച്ച് ചിരിച്ച് ആസ്വദിക്കാത്തവർ കാണുകയില്ല. വളരെ തന്മയത്വത്തോടെയാണ് ഉമ്മ വയ്ക്കലിൽ അനുഷ്ഠിക്കേണ്ട പത്ത് പ്രമാണങ്ങൾ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. കോമാളിത്ത ജീവിതം നയിക്കുന്ന പുരോഹിതരുടെ വികൃതികൾ നിത്യേന നാം കേൾക്കുന്നതാണ്. മറുനാടുകളിൽ ഇത്തരം സംഭവങ്ങൾ സാധാരണവുമാണ്. അത് സ്പഷ്ടമായി അദ്ദേഹത്തിൻറെ ലേഖനത്തിൽ പ്രതിഫലിച്ചിട്ടുണ്ട്.
ശ്രി ജോസഫ് മാത്യുവിന്റെ എഴുത്തുകളിലെല്ലാം ഞാൻ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. അദ്ദേഹം കാര്യത്തെ വളച്ചൊടിക്കാതെ, മറ്റുള്ളവരുടെ മുഖം നോക്കാതെ തെളിവായി തുറന്നെഴുതും. എഴുത്തുകാർ കാര്യങ്ങളെ സത്യസന്ധമായി വിശകലനം ചെയ്ത് എഴുതിയാൽ മാത്രമേ എഴുത്തുകാരന്റെ ആർജ്ജവം എഴുത്തിൽ പ്രതിഫലിക്കൂ. പഞ്ചസാരയിൽ പൊതിഞ്ഞ വെളിവാക്കുകൾ ശ്രീ ജോസഫ് മാത്യു എഴുതാറില്ല. സത്യം തുറന്നു പറയുമ്പോൾ ചിലർക്ക് വേദനയുണ്ടാകും. അത് വെറും സ്വാഭാവികം മാത്രമാണ്.
പുരോഹിതരുടെ ബാലരതികൾ അമേരിക്കയിൽ ഇന്ന് ഒരു വാർത്ത അല്ലാതായിട്ടുണ്ട്. എന്നാൽ ഒരു ഇൻഡ്യൻ പുരോഹിതന്റെ ലൈംഗികകഥ അമേരിക്കൻ വാർത്തകളിലും ഇൻഡ്യൻ മീഡിയാകളിലും പ്രധാന സ്ഥാനം പിടിച്ചു. അതിനു കാരണം പുരോഹിതന്റെ ജയിലിൽ കിടന്നുള്ള നിസഹായവസ്ഥയിലുള്ള രോധനമായിരുന്നു. ഈ പുരോഹിതൻ ഇക്കാര്യത്തിൽ തെറ്റുചെയ്തവനോ നിർദോഷിയോ ആയിരിക്കാം. അദ്ദേഹത്തെ വിധിക്കാൻ നമുക്കാർക്കും സാധിക്കയില്ല. 'ഞാൻ തമ്പുരാനു തുല്യൻ' എന്ന അഹന്തയാണ് പുരോഹിതരെ ഇത്തരം പ്രശ്നങ്ങളിലും ചെന്നെത്തിക്കുന്നത്. അമേരിക്കക്കാർ ഏത് തെരുവുകളിൽ വച്ചാണെങ്കിലും സ്നേഹിതരെ കണ്ടാൽ ഹസ്തദാനം ചെയ്യുകയോ സ്ത്രീകളെങ്കിൽ സ്നേഹത്തോടെയുള്ള അഭിവാദ്യചുമ്പനം കൊടുക്കുകയോ ചെയ്യുക വെറും സാധാരണമാണ്. പുതിയതായി നാട്ടിൽനിന്നും വരുന്ന ചില പുരോഹിതർക്ക് ഏതു സ്ത്രീയേയും കയറി ഉമ്മ വയ്ക്കാമെന്നുള്ള തെറ്റിദ്ധാരണ ഉണ്ടെന്നു തോന്നുന്നു. ഇത് വളരെ അപകടം നിറഞ്ഞ ധാരണയാണ്. ഇതുപോലുള്ളതും മറ്റ് മണ്ടത്തരങ്ങളിൽ അകപ്പെടുന്നതുമായ സാഹചര്യങ്ങളെ ഒഴിവാക്കാൻ കുടിയേറ്റക്കാരായ പുരോഹിതർക്ക് പ്രവാസി പഠന ക്ലാസുകൾ' അത്യാവശ്യമാണ്. സീറോ മലബാർ സഭയിൽ വിവാഹിതരാകുവാൻ പോകുന്ന ദമ്പതികൾക്ക് നല്കുന്ന വിവാഹ ഒരുക്കൽ ക്ലാസ്സുകൾപോലെ നിർബന്ധമായിരിക്കണം വൈദികർക്കുള്ള പ്രവാസിപഠന ക്ലാസുകൾ. ഈ ക്ലാസ്സുകൾ നല്കുന്നത് അനേക വർഷങ്ങൾ അമേരിക്കയിൽ കുടുംബജീവിതം നയിച്ച സ്ത്രീപുരുഷമാരായിരിക്കുന്നതും നല്ലതാണ്. കാരണം അവരുടെ അനുഭവങ്ങളിൽക്കൂടിയുള്ള അനേക എപ്പിസോഡുകൾ അവർക്ക് പറഞ്ഞു കൊടുക്കുവാൻ കാണും.
‘ഞാനല്ലാതെ മറ്റൊരു തമ്പുരാൻ ഉണ്ടാകരുത്'എന്ന പുരോഹിത ചിന്തയ്ക്ക് മാറ്റം വരണം. 'ഞാൻ മാത്രം ശരി' എന്ന തോന്നൽ വൈദികർക്ക് മൊത്തത്തിൽ ഉണ്ട്. മർക്കട മുഷ്ടികളായ ഈ അഹങ്കാരികളുടെ അഹന്തയെ കുറച്ച് ഒരു വിധത്തിൽ കടഞ്ഞെടുക്കണം. ശീതരാജ്യങ്ങളിലായാലും ഉഷ്ണരാജ്യങ്ങളിലായാലും മലയിടുക്കുകളിലായാലും കടൽത്തീരങ്ങളിലായാലും പുരോഹിതനെങ്കിൽ ഒറ്റ അച്ചിൽ വാർത്തെടുത്ത ഒരേ സ്വഭാവമുള്ളവരെന്ന് തോന്നി പോകുന്നു. അറിവും വിവേകവുമുള്ള പുരോഹിതർവരെ മറുനാടൻ ജീവിതത്തിൽ വിവരം കെട്ടവരാണ്. പുരോഹിത പ്രവാസി പഠന ക്ലാസ്സിലെ ഒന്നാം അദ്ധ്യായമായിരിക്കണം 'ഞാൻ മാത്രം ശരി'.
കേരളത്തിൽ 'ബഹുമാന്യ' രായി ജീവിക്കുന്ന ഇവർക്ക് അമേരിക്കാപോലുള്ള പരിഷ്കൃത രാജ്യത്ത് വസിക്കേണ്ടി വരുമ്പോൾ അവരുടെ ബഹുമാന്യതയ്ക്ക് കോട്ടം സംഭവിക്കുന്നു. ബഹുമാന്യത ഒന്നും കിട്ടുന്നില്ലല്ലോ എന്നോർത്തും ചിലർ ആശങ്കപ്പെടാറുണ്ട്. അമേരിക്കയിലേക്ക് നാലു ഡോളർ സമ്പാദിക്കാൻ കുടിയേറുന്ന ഇവർക്ക് അടിമകളായ അല്മേനികളെ കണ്ടുമുട്ടാനുള്ള സാദ്ധ്യതയുമില്ല. ഈ പുതിയ രാജ്യത്ത് അല്മേനികളെ കയറി 'എടാ പോടാ' എന്നെന്നും വിളിക്കാനും സാധിക്കയില്ല. എന്റെ ഒരനുഭവം പറയട്ടെ. അമേരിക്കയിൽ വന്നിട്ട് വെറും രണ്ടാഴ്ച മാത്രമായ ഒരച്ചൻ എന്നോട് പറയുകയാണ്; "എന്നെ കാണുന്നതുപോലെ ഒന്നുമല്ല, കേട്ടോ. ഞാൻ നാട്ടിൽ ഒരാശുപത്രിയുടെ ഡയറക്ടറാണ്. എന്നെ അവിടെ എല്ലാവർക്കും പേടിയാണ്." കഷ്ടം! ഇതിന് ഞാൻ കൂടുതൽ വിശദീകരണം ഒന്നും എഴുതുന്നില്ല. അയാൾ തന്നെ പത്തുമിനിറ്റു കഴിഞ്ഞപ്പോൾ പറയുകയാണ്: "ഇവിടെ അമേരിക്കയിൽ എല്ലാവരും ട്രാഫിക് റൂൾ കൃത്യമായി പാലിക്കും. എന്നാൽ ദൈവത്തിന്റെ നിയമങ്ങൾ ആരും പാലിക്കുന്നില്ല. " അമേരിക്കയിൽ വന്നു പാർക്കാൻ തുടങ്ങിയിട്ട് പത്തു മുപ്പത്തിയഞ്ച് വർഷം കഴിഞ്ഞ എന്നോടാണ് അയാൾ ഇതു പറയുന്നത്. ഈ അച്ചൻ അമേരിക്കയിലെത്തി രണ്ടാഴ്ചയ്ക്കകം ആയിരകണക്കിന് വിശ്വാസികളെ കുമ്പസാരിപ്പിച്ചോ ദൈവത്തിന്റെ നിയമം ഇവിടത്തുകാർ പാലിക്കുന്നില്ലന്ന് അനുമാനിക്കാൻ? ഇവരുടെ അഹന്ത അപാരം തന്നെ.
അമേരിക്കയിൽ പുതിയതായി വരുന്ന പുരോഹിതർക്ക് ഇംഗ്ലീഷ് ഭാഷയും ഒരു പ്രശ്നമാണ്. തങ്ങൾ ബ്രിട്ടീഷ് ഇംഗ്ലീഷ് സംസാരിക്കുന്നുവെന്നും അമേരിക്കക്കാർക്ക് ഇംഗ്ലീഷ് പറയാൻ അറിയത്തില്ലന്നും പുത്തനച്ചന്മാർ തട്ടി വിടുന്നതും ഞാൻ കേട്ടിട്ടുണ്ട്. അമ്മയുടെ മുലപ്പാൽ മുതൽ ഇംഗ്ലീഷ് സംസാരിക്കുന്ന ഈ നാട്ടുകാർക്ക് ഭാഷ അറിയാൻ പാടില്ലന്ന് വാദിക്കുന്നത് എത്ര ബാലിശമാണന്ന് ചിന്തിക്കുവാനുള്ള കഴിവും ഈ പുരോഹിതർക്കില്ല. സംസാര ഭാഷ പുസ്തക ഭാഷ പോലെയല്ല. പുസ്തക ഭാഷയിലില്ലാത്ത അനേകം വാക്കുകളും പ്രയോഗങ്ങളും അമേരിക്കക്കാരുടെ സംസാര ഭാഷയിലുണ്ട്. അതെല്ലാം സ്പാനീഷിൽനിന്നും ഇതര യൂറോപ്യൻ ഭാഷകളിൽനിന്നും കയറികൂടിയതാണ്. പുതുതായി വരുന്ന വൈദികർ അമേരിക്കൻ ഭാഷാശൈലിയും ഉച്ഛാരണവും കൂടാതെ ഈ നാടിന്റെ സംസ്ക്കാരവും പഠിക്കണം. ആരെങ്കിലും പുരോഹിത മംഗ്ലീഷ് തിരുത്തിയാൽ വ്യക്തിപരമായി അപമാനിക്കലാണെന്ന് അച്ചന്മാർ കരുതരുത്. പുരോഹിതരുടെ മാനസിക അപകർഷത ബോധത്തെപ്പറ്റിയും പ്രവാസി പഠന കളരിയിൽനിന്നും അവർ പഠിക്കേണ്ടതായിട്ടുണ്ട്.
വിധവയായ ഒരു സ്ത്രീയുടെ അത്താഴം കഴിക്കാനുള്ള ക്ഷണമനുസരിച്ചാണ് സംഭവദിവസം രാത്രി ഫാദർ കോപ്പേലാ ആ സ്ത്രീയുടെ വീട്ടിൽ എത്തിയത്. 1 1 വയസു മാത്രം പ്രായമുള്ള പെണ്‍കുട്ടിയുടെ മാറത്ത് കൈവെച്ചുകൊണ്ട് ചുമ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടി ഭയത്താൽ അവശയായതിനാലാണ് ഫാദറെ അറസ്റ്റു ചെയ്തതെന്നാണ് പോലീസിന്റെ അറിയിപ്പ്. പത്തും നാല്പ്പതും വർഷം അമേരിക്കയിൽ ജീവിക്കുന്ന മലയാളികൾപൊലും ഒഴിച്ചു കൂട്ടാൻ സാധിക്കാത്ത സന്ദർഭങ്ങളിൽ മാത്രമേ സ്നേഹിതകളായ സ്ത്രീകളെ ചുമ്പിക്കാറുള്ളു. പരസ്യ ചുമ്പനങ്ങൾ നമ്മുടെ സംസ്ക്കാരത്തിൽ പെട്ടതല്ല. അതാണ് അതിനു കാരണം. സംഭവിച്ചത് സത്യമെങ്കിൽ 11 വയസു മാത്രം പ്രായമുള്ള ഒരു പെണ്‍കൊച്ചിന്റെ മാറിൽ പിടിച്ചുകൊണ്ട് ഉമ്മ വയ്ക്കാതിരിക്കാനുള്ള ആത്മനിയന്ത്രണം അദ്ദേഹത്തിന് ഉണ്ടാകണ്ടതായിരുന്നു. കൊച്ചിനോട് കൊള്ളരുതാത്ത ലൈംഗികഭാഷയിൽ സംസാരിച്ചെന്നും വാർത്തകൾ ഉണ്ട്. കുഞ്ഞാടിന്റെ വേഷം കെട്ടി ചെന്നായ്ക്കളുടെ പ്രവർത്തി ചില പുരോഹിതർ ചെയ്യുന്നു. പരിജ്ഞാനമുള്ള പ്രവാസികളിൽനിന്നും ശരിയായ മാർഗനിർദേശം പ്രവാസി പുരോഹിതർക്ക് ലഭിക്കണം. എങ്കിൽ ഇത്തരം അബദ്ധങ്ങളിൽ നിന്നവർക്ക് ഒഴിഞ്ഞു മാറാനുള്ള കെല്പ് കുറെയെങ്കിലും ഉണ്ടായേനെ.
മലയാളി കൊച്ചച്ചൻമാരോടെനിക്കൊരപേക്ഷയുണ്ട്. ഈ ലേഖനം ഒന്നു വായിക്കുക. ഇത് അനുഭവങ്ങളുടെയും സമകാലത്തിന്റെയും പാഠങ്ങളാണ്. നിങ്ങൾ കാത്തുസൂക്ഷിക്കണ്ടതായ കരുണ, വിശുദ്ധി, എളിമ തുടങ്ങിയവയെല്ലാം നിങ്ങൾക്ക് നഷ്ടപ്പെട്ടാൽ നിങ്ങൾക്കെല്ലാം നഷ്ടപ്പെട്ടു. ജയിലിൽ കിടന്ന് കണ്ണുനീർ വാർത്തിട്ട് കാര്യമില്ല. ഇനി അമേരിക്കൻ കുടിയേറ്റക്കാരോടൊരപേക്ഷ. അച്ചന്മാരോട് അധികം ചെങ്ങാത്തം പാടില്ല. ആവശ്യമില്ലാതെ അവരെ വീട്ടിൽ അടുപ്പിക്കരുത്. ശ്രദ്ധിച്ചില്ലങ്കിൽ അവർ നിങ്ങളുടെ മനസ്സും മാനവും തകർക്കും. നിങ്ങൾ പുരോഹിത അടിമത്തത്തിന്റെ നുകത്തിനടിയിൽ അമരും. "You must be the
change you wish to see in the world" (Mahatma Gandhi).
This comment has been removed by the author.
ReplyDeleteശ്രീ ചാക്കോ കളരിക്കലിന്റെ "കൊച്ചച്ചന്മാരെ സൂക്ഷിക്കുക" എന്ന ലേഖനത്തിലെ "അച്ചന്മാരോട് അധികം ചെങ്ങാത്തം പാടില്ല. ആവശ്യമില്ലാതെ അവരെ വീട്ടിൽ അടുപ്പിക്കരുത്. ,ശ്രദ്ധിച്ചില്ലങ്കിൽ അവർ നിങ്ങളുടെ മനസ്സും മാനവും തകർക്കും. നിങ്ങൾ പുരോഹിത അടിമത്തത്തിന്റെ നുകത്തിനടിയിൽ അമരും. "You must be the change you wish to see in the world" (Mahatma Gandhi)" ഈ വചനം വളരെ കരുതലിടെ മനസ്സിൽ സൂക്ഷികേണ്ടതാണോരോ നസ്രാണിയും; എന്നാണെന്റെ മതം ..കളരിക്കൽ സാറേ, കത്തനാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല . നമ്മുടെ പള്ളിഭക്തകളിൽ 25% "ഗോപസ്ത്രീമനസുകളണെന്ന" സത്യം മറക്കുന്നതും പാപമാണ് ! പാതിരിയുടെ കുപ്പയകിങ്ങിണിമെൽ ഒന്ന് തൊട്ടാൽ പുണ്യം കിട്ടുമെന്ന് കരുതുന്ന പെണ്ണാടുകൾ ഏറെയുള്ള പള്ളികളിൽ കത്തനാരു ക്രിഷ്ണാവതാരം കലക്കിയാൽപോരെ ? "വിധവമാരുടെ വീടുകളെ വിഴുങ്ങും " എന്ന് ക്രിസ്തു തന്നെ മുന്കൂറ് താക്കീത് തന്ന ഈ കൂട്ടരെ വിധവയായവൽ എന്തിനു പാതിരാത്രിയിൽ അത്താഴത്തിനു വിളിക്കണം, പകലൊരു മുത്താഴത്തിന് പോരായിരുന്നു? മറിച്ചു, സാറ് പറഞ്ഞതുപോലെ ചെത്തിജീവിക്കാൻ കുപ്പായമിട്ടവരാണധികവും! കൂടലിലെന്റെ പള്ളിയിൽ ഈയിടെ ഒരു ചെത്ത്കത്താനാരുചെക്കൻ പള്ളിയിൽ വന്ന സുന്ദരിയുടെ കഴുത്തിൽ കിടന്ന മാല സാരികൊണ്ടു മറഞ്ഞുപോയത് കണ്ടു മനം നൊന്തു വേദന സഹിക്കാഞ്ഞു മാല സാരിയുടെ മുകലിൽ മാറിൽ ഇടാനായി .........ഒടുവിൽ ഗൾഫ്കാരൻ hus നാട്ടിൽ വന്നു കത്തനാരെ തല്ലാൻ....പക്ഷെ തല്ലിയില്ല മാപ്പാക്കി !ഇമ്മാതിരി 100 അല്ലായിരം സംഭവങ്ങൾ പറയാനുണ്ടിതുപോലെ വേറെ ...പോകട്ടെ ചപ്പു ....ഓർത്താലും ഓക്കാനം !
ReplyDeleteപുതിയതായി വിദേശത്ത് വരുന്ന പുരോഹിതർക്ക് പ്രായോഗിക പരിജ്ഞാനമുള്ള പ്രവാസികളിൽനിന്ന് പരിശീലനം നേടണമെന്ന ചാക്കൊച്ചന്റെ അഭിപ്രായത്തോട് പൂർണ്ണമായും ഞാൻ യോജിക്കുന്നു. അത്തരം ക്ലാസുകൾ പ്രവാസികളാകുന്ന വൈദികർക്ക് വളരെ അത്യാവിശ്യമാണ്. പ്രത്യേകിച്ച് കോളേജുകളിൽ പഠിപ്പിച്ചിരുന്ന കാടൻപ്രൊഫസർ അച്ചന്മാർക്കാണ് ക്ലാസുകൾ ആവശ്യം. പഠിപ്പിക്കുന്ന കാലങ്ങളിൽ അധികാരം ഉണ്ടായിരുന്നതുകൊണ്ട് ഇവരുടെ സ്വഭാവം മനുഷ്യർക്കും മൃഗങ്ങൾക്കും ഇടയ്ക്കായിരിക്കും. ഇവരോടൊത്ത് ജോലി ചെയ്തിട്ടുള്ളതുകൊണ്ട് എനിക്കിവരുടെ തലക്കനത്തെപ്പറ്റി നല്ലവണ്ണം അറിയാം. പ്രവാസിയാകുമ്പൊൾ ഇത്തരം ക്ലാസുകളിൽകൂടി വൈദികരെ മെരുക്കിയെടുക്കുവാനും സാധിക്കും.
ReplyDeleteസെമിനാരി ജീവിതത്തിലെ ചെളികുണ്ടിൽ ഉരുണ്ടുജീവിച്ചതുകൊണ്ട് ശരിയായ ലോകത്തെപ്പറ്റി ഇവർ തികച്ചും അജ്ഞരാണ്. ലോകം പരന്നതെന്നാണ് പഠിപ്പിച്ചിരിക്കുന്നതും. കൗമാരകാലത്തിലുണ്ടായിരുന്ന സെമിനാരിയിലെ പുരോഹിതർ അവരിൽ ചിലരെ ദുരുപയോഗം ചെയ്തതും മനസിനെ അലട്ടുന്നുണ്ടാകാം. ക്ലാസുകളിൽകൂടി നിങ്ങൾക്കുണ്ടായ അനുഭവങ്ങളെപ്പറ്റി പ്രവാസിഗുരുക്കളൊട് തുറന്ന് സംസാരിക്കാം. ഇക്കഥകൾ എഴുതുവാൻ ഞാനും ചാക്കോച്ചനും അല്മായ ശബ്ദത്തിലെ എല്ലാ എഴുത്തുകാരും ഉണ്ട്. കൊച്ചച്ചന്മാരായ നിങ്ങളെ സഹായിക്കുകയെന്നതാണ് ക്ലാസുകളുടെ ലക്ഷ്യവും.
അവിവാഹിതരായ പുരോഹിതർ വിവാഹിതരാകാൻ പോകുന്ന വധുവരന്മാർക്ക് ക്ലാസുകൾ നടത്തുന്നതുപോലെ വിവാഹിതരായ പ്രവാസികൾ വേണം അച്ചന്മാർക്ക് ക്ലാസുകൾ എടുക്കുവാൻ. ഇതിൽ പുരോഹിതർക്ക് കുറച്ചിൽ വരുമെന്ന് പേടിക്കേണ്ടാ. പിന്നീട് ദുഖിക്കാതെയിരിക്കുവാൻ നിങ്ങളുടെ മാനമാണ് ഇവിടെ രക്ഷിക്കുന്നത്.
വിവാഹം കഴിക്കുന്നവരിൽ നിന്ന് ക്ലാസുകൾക്കായി വൈദികർ ഭീമമായ ഫീസ് ഈടാക്കുന്നുവെന്ന് അല്മായശബ്ദത്തിൽ വന്ന ഏഷ്യാനെറ്റ് വീഡിയോയിൽനിന്ന് മനസിലായി. പണത്തിനായി ക്ലാസുകൾ നടത്തണമെന്നുള്ള ഉദ്ദേശം പ്രവാസികൾക്കില്ല. നിങ്ങൾ ഒരു പുരോഹിതനെങ്കിൽ പ്രാവാസികളായവർ നിങ്ങളിൽ നല്ലവനായ ഒരു പുരോഹിതന്റെ വ്യക്തിത്വം കാണുവാൻ ആഗ്രഹിക്കുന്നു. നിങ്ങൾ മറുനാടുകളിൽ വന്ന് കാടൻസ്വഭാവം ഇറക്കുമ്പോൾ തൊലിഉരിയുന്നത് കണ്ടുകൊണ്ടിരിക്കുന്ന പ്രവാസികൾക്കാണെന്നും അറിയുക. സഭയ്ക്കും നാടിനും നാണക്കേട് വരുത്തി പല പ്രവാസിവൈദികരും ഈ നാട്ടിലെ പള്ളികളിൽ സേവനം നടത്തുന്നുണ്ട്.
കുറച്ച് വർഷങ്ങൾക്കുമുമ്പ് തൃശ്ശൂർകാരനായ ഒരു കൊവേന്തവൈദികൻ കൂട്ടിനുണ്ടായിരുന്നു. കാണുമ്പോൾ എല്ലാം നാട്ടിലുണ്ടായിരുന്ന ഒരു ഉഷയെപ്പറ്റി മാത്രമേ അയാൾക്ക് പറയുവാൻ ഉണ്ടായിരുന്നുള്ളൂ. അവൾ പാട്ടുകാരി, ഡാൻസ് കാരി, മിടുക്കി എന്നുള്ള പൊങ്ങച്ച വർത്തമാനങ്ങൾ എന്നും കേൾക്കണമായിരുന്നു. അവളുടെ പൊട്ടിനെപ്പട്ടിയും പറയും. തൃശൂരിലെ ഒരു പ്രോഗ്രാമിൽ ഉഷ അയാളോട് വർത്തമാനം പറഞ്ഞ ബന്ധം മാത്രമേ ഈ വൈദികനുള്ളൂ. മറ്റ് യാതൊരു സ്വഭാവ ദൂഷ്യവും ഇല്ലാത്ത ഈ പുരോഹിതൻ വെറും ഒരു സ്വപ്ന ജീവിയാണെന്നും മനസിലായി.
ഈ കൊവേന്തക്കാരൻ അച്ചൻ സാമാന്യം ഇംഗ്ലീഷ് സംസാരിക്കുമായിരുന്നു. ഒരിക്കൽ കുർബാനയിലെ പ്രസംഗത്തിൽ അമേരിക്കക്കാരോട് കൂടുതലും ഉഷയെപ്പറ്റിയായിരുന്നു സംസാരിച്ചത്. ഉഷ പാടുന്ന പാട്ടെന്ന് പറഞ്ഞ് കൂട്ടത്തിൽ "കായലരികത്ത്" എന്ന മലയാളം പാട്ടും പാടി പള്ളിയിൽ വരുന്നവരെ രസിപ്പിച്ചു. അമേരിക്കക്കാരുടെ കുർബാനമദ്ധ്യേയുള്ള കൈയടിയും കിട്ടി. അതിൽ സന്തോഷിച്ചു നില്ക്കുന്ന ആ വിഡ്ഢിയാന്റെ ചിരിയും ഓർക്കുന്നു. ഇതു പോലുള്ള അനേക കോമാളികളായ ഫാദർ ഉഷാമാർ അമേരിക്കയിൽ ഉണ്ട്. പലരും നിഷ്കളങ്കരെങ്കിലും ശിഷ്ടൻ ദുഷ്ടന്റെ ഫലം ചെയ്യുമെന്നുള്ളതാണ് സത്യം. ഇവരിൽ ചിലർ അറിവില്ലായ്മകൊണ്ട് കുഴപ്പത്തിൽ ചാടാറുണ്ട്. ഇത് തന്നെയായിരിക്കാം ജയിലിൽ കിടക്കുന്ന ആന്ധ്രാഅച്ചനു സംഭവിച്ചതും. ഉമ്മ വെക്കുന്ന രീതി അമേരിക്കയിൽ മാറത്ത് പിടിച്ചുകൊണ്ടായിരിക്കാമെന്ന് അച്ചൻ വിചാരിച്ചിരിക്കാം. പാർട്ടികളിൽ സ്ത്രീകളുമായി ഡാൻസ് ചെയ്യുന്ന മലയാളി അച്ചന്മാരും ഇങ്ങനെ ഫൗളുകൾ കാണിക്കാറുണ്ട്. സ്ത്രീകള് പ്രതിഷേധിച്ച് ഒപ്പം അച്ചനുമായി ഡാൻസ് ചെയ്യാതെ മാറി പോവുന്നതും കണ്ടിട്ടുണ്ട്. കത്തോലിക്കരായ നമുക്ക് നമ്മുടെ അച്ചൻമാരെ നേരെയാക്കേണ്ട ചുമതലയില്ലേ. പ്രവാസി ഗുരുക്കൾ നിങ്ങളെ ഡാൻസിന്റെ നിയമങ്ങളും പഠിപ്പിക്കും.
കളരിക്കൽ ചാക്കോച്ചന്റെ ഈ നിർദേശത്തെ ബിഷപ് അങ്ങാടിയത്തിന്റെ ഓഫീസ് പരിഗണിക്കുമെന്ന് വിചാരിക്കുന്നു. അടുത്ത കാലത്താണ് അദ്ദേഹത്തിന്റെ രൂപതയിലെ ഒരു വികാരി ഒരാളിന്റെ ഭാര്യയെ തട്ടികൊണ്ട് പോയി വിവാഹ മോചനം നടത്തിച്ച് നാട്ടിൽവെച്ചു വിവാഹം കഴിച്ചത്. "ഞാൻ പെണ്ണു പിടുത്തക്കാരാൻ അല്ലെന്ന്" കുർബാന മദ്ധ്യേ അദ്ദേഹം വൈദികനായിരുന്ന നാളുകളിൽ പ്രസംഗിക്കുമായിരുന്നു. ഇങ്ങനെയുള്ള കഥകൾ ശ്രീ ചാക്കോച്ചൻ നിങ്ങൾക്ക് ക്ലാസുകൾ എടുക്കുമ്പോൾ പറഞ്ഞു തന്നുകൊള്ളും. ക്ലാസുകൾ വളരെ രസകരവും ആയിരിക്കും.
ശ്രീ ചാക്കോച്ചന്റെ ലേഖനത്തെ കമന്റു ചെയ്ത് ജോസഫ് മാത്യു എഴുതിയ കാര്യങ്ങൾ നന്നായിരിക്കുന്നു. ഒരു ട്ടിക്കറ്റ് കിട്ടിയിരുന്നെങ്കിൽ അവിടെ വരെ വന്നു ഒന്നുകിൽ കൊച്ചച്ചന്മാർക്കു ക്ളാസ് എടുക്കാൻ കൂടാമായിരുന്നു, അതിനു ഒഴിവില്ലെങ്കിൽ ക്ളാസിൽ സംബന്ധിച്ച് അല്പം വിദേശ ഡാൻസ് പഠിക്കാനെകിലും ആഗ്രഹമുണ്ട്. അടുത്ത കാലത്ത് തന്നെ യൂറോപ്പിലും സീറോ മലബാർ രൂപത ഉണ്ടാക്കാൻ ആലഞ്ചേരി കിണഞ്ഞു പരിശ്രമിക്കുന്ന്ടെന്നു കേൾക്കുന്നു. ഒരു കൊച്ചച്ചനായിരുന്നെങ്കിൽ ഇപ്പോൾ നല്ല ചാൻസായിരുന്നെനെ. pre-marriage counselling പോലെ പ്രവാസി സീറോ മലബാർ വികാരിയാകാൻ pre-vicar counselingനായി അമേരിക്കയിൽ വന്നശേഷം യൂറോപ്പിലേയ്ക്ക് കടക്കണം എന്ന ഒരു നിയമവും ഉണ്ടാക്കിയാൽ എത്ര നന്ന്! കറങ്ങാൻ വളരെ താത്പര്യമുള്ള ഈ അഭിഷിക്തർക്ക് അതൊക്കെ നല്ല അനുഭവങ്ങളായിരിക്കും.അച്ചന്മാരുടെ നല്ല കാലം വരാനിരിക്കുന്നതേയുള്ളൂ.
ReplyDelete