Translate

Wednesday, July 17, 2013

ഒരു കുരിശു വരുത്തിയ വിന

‘കൊണ്ടവനും കണ്ടവനും അവിടെ നില്‍ക്ക്, കേട്ട ഞാന്‍ പറയാം’. ഇത് മലയാളത്തിലെ ഒരു പൊതുമൊഴി. ഏതാണ്ട് ഇതുപോലെതന്നെയല്ലേ കത്തോലിക്കാ സഭയുടെ ചരിത്രവ്യാഖ്യാനങ്ങളെന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍  അതില്‍ ഒട്ടും അതിശയിക്കേണ്ട. വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ, കിട്ടിയ ചരിത്രവും വിശ്വസിച്ചു സന്തോഷത്തോടെ  വിശ്വാസികള്‍ കഴിഞ്ഞു പോന്നപ്പോഴാണ് മാര്‍ത്തോമ്മാ കുരിശിന്‍റെ വരവ്. കാഞ്ഞിരപ്പള്ളിയില്‍ ജനിച്ച്, ചങ്ങനാശ്ശേരിയിലൂടെ കത്തിക്കയറി വന്ന മാനിക്കേയന്‍ കുരിശു മെത്രാന്മാര്‍ക്ക് വിഴുങ്ങാനും വയ്യാ തുപ്പാനും വയ്യായെന്ന അവസ്ഥയിലാകാനും വലിയ താമസം ഉണ്ടായില്ല. കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായി എറണാകുളം നഗരത്തിലൂടെ നൂറ്റമ്പതോളം വൈദികര്‍ പരസ്യമായി പ്രകടനം നടത്തി സഭാമക്കളുടെ പ്രതിക്ഷേധം അറിയിച്ചു. പഴയ അനുഭവം വെച്ച് കവടി നിരത്തിയ പിതാക്കന്മാര്‍ പെട്ടെന്ന് തന്നെ ഇത് കെട്ടടങ്ങുമെന്നു കരുതി. മാര്‍ത്തോമ്മാ കുരിശു സ്ഥാപിക്കാന്‍ അനുവദിക്കാത്തതുകൊണ്ട്  വെഞ്ചരിക്കാതെ പള്ളിക്കെട്ടിടങ്ങള്‍ കിടന്നു; ക്രൂശിത രൂപം മാറ്റാന്‍ അനുവദിക്കാതെ പ്രതിഷേധിച്ച വിശ്വാസികള്‍ നിരവധി ഇടവകകളില്‍ ഉണ്ടായിരുന്നു. സ്വന്തം രൂപതയില്‍ ഇത് അനുവദിക്കില്ലായെന്നു സധൈര്യം പ്രഖ്യാപിച്ച മെത്രാന്‍വരെ ഇവിടെയുണ്ടായിയെന്നത് വിധിവൈപരിത്യം എന്നേ പറയേണ്ടൂ. അനേകം വര്‍ഷങ്ങളായി  ഹൃദയത്തില്‍ കൊത്തി വെച്ചിരുന്ന ക്രൂശിതരൂപം വളരെ വേദനയോടെയാണ് ഓരോ അത്മായനും അടര്‍ത്തിയെടുത്തു മാറ്റിയത്. എങ്കിലും, ഇന്നും ഒരത്മായന്‍റെ ഉള്ളിലും മാര്‍ത്തോമ്മാക്കുരിശു സ്ഥാനം പിടിച്ചിട്ടില്ലെന്നത് മറ്റൊരു പരമാര്‍ത്ഥം.

മെത്രാന്മാര്‍ അന്ന് കാണിച്ച അവിവേകത്തിന് വളരെ വലിയ ഒരു വില കൊടുക്കേണ്ടിവന്നുവെന്നത് ചരിത്രം രേഖപ്പെടുത്താന്‍ പോകുന്ന ഒരു സത്യമാണെന്ന് നിസ്സംശയം പറയാന്‍ സാധിക്കും. ആദ്യത്തെ കുഴപ്പം മാര്‍ത്തോമ്മാ കുരിശെന്ന പേരില്‍ വില്‍ക്കപ്പെടുന്ന മാനിക്കേയന്‍ കള്ളക്കുരിശിന്‍റെ സമ്പൂര്‍ണ്ണ ചരിത്രം  പണ്ഡിതര്‍ തെളിവു സഹിതം വെളിച്ചത്തു കൊണ്ടുവന്നുവെന്നതാണ്. മാര്‍ത്തോമ്മാക്കുരിശും മാര്‍ത്തോമ്മായുമായി എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നിരിക്കാതിരിക്കില്ലാ എന്നേ ഇതിന്‍റെ ഉപജ്ഞാതാക്കള്‍ പോലും ഇപ്പോള്‍ പറയുന്നുള്ളൂവെന്നത് മറ്റൊരു കാര്യം. AD 52 ലാണ് തോമ്മാസ്ലീഹാ ഇവിടെ വന്നതെങ്കില്‍ അന്നദ്ദേഹത്തിന് കുറഞ്ഞത്‌ എഴുപതു വയസ്സെങ്കിലും കാണുമായിരുന്നിരിക്കണം. ഭാര്യയും പ്രായ പൂര്‍ത്തിയായ മക്കളുമുള്ള മുക്കുവരായിരുന്നു യേശുവിന്‍റെ ശിക്ഷ്യരായി വന്നത് എന്നത് സത്യമാണെങ്കില്‍ തോമ്മാസ്ലീഹാ യേശുവിന്‍റെ കൂടെ കൂടുമ്പോള്‍ കുറഞ്ഞത്‌ അമ്പത് വയസ്സെങ്കിലും കാണണം.  യേശുവിന്‍റെ വിലാവില്‍ തൊട്ടേ വിശ്വസിക്കൂയെന്നു പറഞ്ഞത് പക്വത വന്ന ഒരു മദ്ധ്യ വയസ്കനായിരിക്കാനേ സാദ്ധ്യതയുള്ളൂ. യേശു മരിച്ചു കഴിഞ്ഞ് ഇരുപതു വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാണ് സഭാ ചരിത്ര പ്രകാരം തോമ്മാസ്ലീഹാ ഭാരതത്തില്‍ എത്തിയത്. അതുകൊണ്ടാണ് ഇവിടെ അദ്ദേഹം വന്നെങ്കില്‍ അന്നദ്ദേഹത്തിന് എഴുപതു വയസ്സെങ്കിലും കാണുമായിരിക്കണം എന്ന് അനുമാനിച്ചത്. ഏതായാലും AD 72 ല്‍ മൈലാപ്പൂരില്‍ വെച്ചു വധിക്കപ്പെട്ടത് ഒരു പടുവൃദ്ധനല്ല. എങ്കില്‍ അങ്ങേയറ്റം പതിനഞ്ചു വര്‍ഷങ്ങളെ എല്ലായിടത്തുമായി അദ്ദേഹം ചിലവിട്ടിരിക്കാനും ഇടയുള്ളൂ. ആ സമയത്തിനിടക്ക് ഒരു കൊട്ടാരം പണിയാന്‍ കോണ്ട്രാക്ട് ഒപ്പിടുക മാത്രമല്ല വിവിധ ദേശങ്ങള്‍ താണ്ടി അനേകരെ മാനസാന്തരപ്പെടുത്തുകയും, ഏഴര പള്ളികള്‍ സ്ഥാപിക്കുകയും, മാര്‍ത്തോമ്മാക്കുരിശു കൊത്തുകയും ചെയ്തുവെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ട്. ഏതായാലും, ഈ ഏഴര പള്ളികളില്‍ ഒന്നിന്‍റെയെങ്കിലും അയലത്തുനിന്നു പോലും നാം ഇപ്പോള്‍ പൂജിക്കുന്ന തരം ഒരു മാര്‍ത്തോമ്മാ കുരിശു കണ്ടെടുത്തിട്ടില്ല.  

മാര്‍ത്തോമ്മാസ്ലീഹയുമായി ബന്ധപ്പെട്ടതാണ് മാര്‍ത്തോമ്മാക്കുരിശിന്‍റെ ചരിത്രം എന്ന് സഭ പഠിപ്പിച്ചതുകൊണ്ട് ഇതിനെപ്പറ്റി ഗവേഷണം നടത്തിയവര്‍ പുതിയ ഒരു ചോദ്യം വിശ്വാസികളുടെ ഇടയിലേക്ക് എത്തിച്ചു.അത് മാര്‍ത്തോമ്മാസ്ലീഹാ ഭാരതത്തില്‍ വന്നിരുന്നുവോയെന്നതായിരുന്നു. പണ്ട് പലരും ഇതില്‍ സംശയം പ്രകടിപ്പിച്ചതേയുള്ളൂ. പക്ഷേ, ഇന്ന് ആ ചോദ്യം വളരെ വ്യാപകമായി വിശകലനം ചെയ്യപ്പെടുന്നു. ഇത് മാര്‍ത്തോമ്മാക്കുരിശു വരുത്തിയ ഏറ്റവും വലിയ വിനയായി. മാര്‍ത്തോമ്മാസ്ലീഹാ ഭാരതത്തില്‍ വന്നില്ലായെന്നു തറപ്പിച്ചു പറയാന്‍ ഒരു പണ്ഡിതനും തയ്യാറായിട്ടില്ല, പക്ഷേ തോമ്മാസ്ലീഹായുമായി ബന്ധപ്പെടുത്തി പറയുന്ന ഭൂരിഭാഗം കഥകളും അസംബന്ധമെന്ന് അവര്‍ ആണയിട്ടു പറയുന്നു. അദ്ദേഹത്തിന്‍റെ ഭാരത സന്ദര്‍ശനവുമായി ബന്ധപ്പെട്ടു യാതൊരു ചരിത്രരേഖകളും ലോകത്തൊരിടത്തും ലഭ്യമല്ലായെന്നത് തന്നെയാണ് പ്രധാന കാര്യം. സഭയുമായി ബന്ധപ്പെട്ട ചരിത്രരേഖകളുടെ വിപുലമായ ശേഖരമുള്ള വത്തിക്കാനിലെ രേഖകള്‍ അദ്ദേഹം അഫ്ഗാനിസ്ഥാന്‍ വരെ വന്നതായേ പറയുന്നുള്ളൂ. അതുകൊണ്ടാണ് അദ്ദേഹം ഭാരതത്തില്‍ വന്നിട്ടില്ലായെന്നു പറയാന്‍ ഒരു മാര്‍പ്പാപ്പാ തന്നെ ധൈര്യം കാണിച്ചത്.  ബ്രാഹ്മണര്‍ ശ്രദ്ധേയമായ ഒരു സമൂഹമായി രൂപപ്പെട്ടിരുന്നില്ലാത്ത ഒരു കാലഘട്ടത്തില്‍ അദ്ദേഹം ബ്രാഹ്മണരെ ജ്ഞാനസ്നാനം ചെയ്തുവെന്ന് പറയുന്നതിലും അവര്‍ സംഘം ചേര്‍ന്ന് അദ്ദേഹത്തെ വധിച്ചുവെന്ന് പറയുന്നതിലും അതിശയോക്തിയുണ്ട്. സിറിയക് പുല്ലാപ്പിള്ളി എന്ന ചരിത്ര പണ്ഡിതന്‍ ബ്രാഹ്മണര്‍ കേരളത്തില്‍ വന്നതിനെപ്പറ്റിയുള്ള അനേകം നിഗമനങ്ങള്‍ വിശകലനം ചെയ്തിട്ട് പറഞ്ഞത്, ഒന്നാം നൂറ്റാണ്ടില്‍ നമ്പൂതിരി ബ്രാഹ്മണര്‍ കേരളത്തില്‍ ഉണ്ടായിരുന്നിരിക്കാം എന്ന് മാത്രമാണ്. അവര്‍ വ്യാപകമായി പുരോഹിതരായും സമുദായ പ്രമാണികളായും  രംഗപ്രവേശം ചെയ്തത് ഏതാണ്ട് എട്ടാം നൂറ്റാണ്ടു മുതലാണെന്നും അദ്ദേഹം പ്രസ്താവിക്കുന്നു. 
 
യേശുവിനു മുമ്പ് കേട്ടിട്ടേയില്ലാത്ത, എങ്ങിനെ ചെയ്യണമെന്നു ആര്‍ക്കും യേശു പരിശീലനം കൊടുത്തിട്ടേയില്ലാത്ത ജ്ഞാനസ്നാനം, ക്രിസ്ത്യാനിയാവാനുള്ള ഒരു ചടങ്ങായി തോമ്മാസ്ലീഹാ വ്യാഖ്യാനിച്ചിരുന്നോയെന്നു തീര്‍ച്ചയില്ല. തോമ്മാസ്ലീഹാ യേശുവിന്‍റെ ജ്ഞാനസ്നാനത്തെപ്പറ്റി അറിഞ്ഞിരുന്നുവെന്നും നമുക്കുറപ്പില്ല. യേശുവിന്‍റെ ജീവിതത്തില്‍ നടന്ന എല്ലാ സുപ്രധാന കാര്യങ്ങളും എല്ലാ ശിക്ഷ്യന്മാരും അറിഞ്ഞിട്ടില്ലെന്നതിനു ബൈബിള്‍ സാക്ഷി. കിഴക്ക് നിന്ന് ജ്ഞാനികള്‍ ബേതലഹേമില്‍ വന്നത് നാല് സുവിശേഷകരില്‍ മത്തായി മാത്രമേ അറിഞ്ഞിട്ടുള്ളൂ. ഇത്, ഒരുദാഹരണം മാത്രം. ക്രിസ്ത്യാനിയെന്ന പേരില്‍ ഒരു മതമോ സമുദായമോ രൂപം കൊണ്ടത്‌ ഏതാനും നൂറ്റാണ്ടുകള്‍ കൂടി കഴിഞ്ഞാണെന്നാണ് ചരിത്രം എന്നതുകൂടി കൂട്ടി വായിക്കുക. ഒരു പക്ഷേ, അതിലും വിചിത്രമാണ് പള്ളികളുടെ കാര്യം. ആരാണ് പള്ളികള്‍ എന്ന ആശയം അദ്ദേഹത്തിനു കൊടുത്തതെന്നതിനെപ്പറ്റി ആരും മിണ്ടുന്നില്ല. ഐതിഹ്യമനുസരിച്ച് അദ്ദേഹം ഒരു ശില്പ്പിയായിരുന്നു, ബൈബിള്‍ പറയുന്നത് അദ്ദേഹം മുക്കുവനായിരുന്നു എന്നും. ഈ രണ്ടു പേരും ഒന്ന് തന്നെയായിരുന്നോയെന്നും സംശയം. അദ്ദേഹത്തെ കൊട്ടാരം പണിയാന്‍ ചുമതലപ്പെടുത്തിയ രാജാവിനെ കൊട്ടാരത്തിനു പകരം ഒരു പള്ളി പണിതാണ് അദ്ദേഹം സാന്ത്വനപ്പെടുത്തിയതെന്ന് ഒരു  ഐതിഹ്യവും പറയുന്നില്ല. എങ്കിലും, കേരളത്തില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്‍റെ ശ്രദ്ധ പള്ളി പണിയുന്നതിലും പതിച്ചത്രേ. ഈ പള്ളികളില്‍ അദ്ദേഹം കുര്‍ബാനയും ചൊല്ലിയെന്ന് ആരും അവകാശപ്പെട്ടിട്ടില്ലായെന്നത് ഏതായാലും ആശ്വാസകരം. ആ പള്ളികള്‍ എങ്ങിനെ ഉപയോഗിക്കപ്പെട്ടുവെന്നതിനും കൃത്യമായ മറുപടി ഇല്ല. ഇന്ന് നാം പള്ളികളില്‍ ആചരിക്കുന്ന ഒരു ചടങ്ങും അന്ന് ഉണ്ടായിരുന്നില്ലായെന്നത് പറയേണ്ടതില്ലല്ലോ. കുറഞ്ഞൊരു കാലം കൊണ്ട് മദ്ധ്യപൂര്‍വ്വ ദേശത്തുനിന്നും ഈജിപ്തിലൂടെ, പിന്നെ അഫ്ഗാനിസ്ഥാനിലൂടെ, അവിടെനിന്നും ഭാരതത്തിലെ കാട്ടിലും നാട്ടിലും കൂടെ ആയിരക്കണക്കിന് മൈലുകള്‍ നടന്ന് അവരവരുടെ ഭാഷകളില്‍ സുവിശേഷം പ്രസംഗിക്കുകയും കുറെ പള്ളികള്‍ സ്ഥാപിക്കുകയും ചെയ്ത തോമ്മാ സ്ലീഹായെ ഒരു മഹാത്ഭുതമായി കാണാന്‍ ചിന്തിക്കുന്നവര്‍ തയ്യാറാകുന്നില്ല. വചനം പഠിപ്പിച്ചു പോയതല്ലാതെ വചനം വിശ്വസിച്ചവര്‍ എങ്ങിനെ ഇപ്പോള്‍ ജീവിക്കുന്നുവെന്നു തോമ്മാസ്ലീഹാ തിരിഞ്ഞു നോക്കിയിട്ടില്ല, പൌലോസിനെയോ മറ്റുള്ളവരേയോപോലെ. ഐതിഹ്യങ്ങള്‍ വാരിക്കൂട്ടിയവര്‍ക്ക് ഇവിടെയും പിഴച്ചു. 

ിiടാരംപനിയാന്‍nുuെന്നും്‍ക്കോ  അദ്ദേഹത്തിന്‍റെ മരണത്തെ ചൂഴ്ന്നും ഏറെ ദുരൂഹതകളുണ്ട്. മാര്‍ക്കോ പോളോയുടെ സഞ്ചാരക്കുറിപ്പുകളില്‍ മാര്‍ത്തോമ്മാ സ്ലീഹാ കൊല്ലപ്പെട്ടതുകൊണ്ട് ചുവന്ന മണ്ണെന്ന പേര് വീണ ഒരു സ്ഥലത്തെപ്പറ്റി കൊടുങ്ങല്ലൂരുമായി ബന്ധപ്പെടുത്തി പറയുന്നുണ്ട്. 1341 ലുണ്ടായ മഹാപ്രളയത്തില്‍ കൊടുങ്ങല്ലൂരെ ഏറെ ചരിത്രവും നാമാവശേഷമായതിനാല്‍ ആ സൂചനയുടെ പിന്നാലെ പോകാന്‍ നമുക്കിന്നു കഴിയുന്നില്ല. സീറോ മലബാര്‍ സഭ ഔദ്യോഗികമായി പ്രഖ്യാപിച്ച മൈലാപ്പൂരാണ് അദ്ദേഹം മരിച്ചതെന്ന വാദം വത്തിക്കാന്‍ ഒരിക്കലും അംഗീകരിക്കുമെന്നു തോന്നുന്നില്ല. അദ്ദേഹത്തിന്‍റെ തിരുശേഷിപ്പുകള്‍ ഒരു അജ്ഞാത വ്യാപാരി വഴി എഡെസ്സായില്‍ എത്തിയെന്നും അവിടെ സംസ്കരിക്കപ്പെട്ടുവെന്നും, പിന്നീട് മൂന്നാം നൂറ്റാണ്ടില്‍ മെസ്സപ്പോട്ടേമിയായിലും ഇറ്റലിയിലും എത്തിയെന്നും ചില ചരിത്രകാരന്മാര്‍ ഐതിഹ്യങ്ങളെ ആസ്പദമാക്കി പറയുന്നുണ്ട്. അദ്ദേഹത്തിന്‍റെതെന്നു പറഞ്ഞ് നിരവധി ദേവാലയങ്ങളില്‍ പ്രതിഷ്ടിച്ചിട്ടുള്ള തിരുശേഷിപ്പുകള്‍ റോമിന്‍റെ ചരിത്രം അനുസരിച്ച് അഫ്ഗാനിസ്ഥാനിലെങ്ങോവെച്ച് മരിച്ച അപ്പസ്തോലന്‍റെയാണോ, അതോ മൈലാപ്പൂരില്‍ വെച്ച് മരിച്ച അപ്പസ്തോലന്‍റെയാണോ എന്ന് ആര്‍ക്കും വ്യക്തമല്ല. ഐതിഹ്യപ്രകാരം തോമ്മാ സ്ലീഹയുടെ ഭൌതിക അവശിഷ്ടങ്ങള്‍ ഇവിടെനിന്നു മാറ്റപ്പെട്ടുവെങ്കില്‍ മൈലാപ്പൂരില്‍ ഇപ്പോള്‍ അവശേഷിക്കുന്നതെന്ത്?

തോമ്മാസ്ലീഹായുടെ ചരിത്രത്തിലെ നിഗൂഡത അവിടെയും അവസാനിക്കുന്നില്ല. ഈജിപ്തിലെ നാഗ് ഹമാദിയില്‍ നിന്ന് കണ്ടെടുക്കപ്പെട്ട തോമ്മായുടെ സുവിശേഷം എങ്ങിനെ അവിടെയെത്തി എന്നുള്ളതിനും ഉത്തരം കണ്ടെത്തേണ്ടതുണ്ട്. യേശു പറഞ്ഞത്, ദിദിമസ്  ജൂദാസ് തോമസ്‌ രേഖപ്പെടുത്തിയത് എന്ന് പറഞ്ഞുകൊണ്ടാണ് ആ സുവിശേഷം ആരംഭിക്കുന്നത് തന്നെ. ഭാരതത്തില്‍ ക്രൈസ്തവരുടെ ആരംഭത്തെയും വളര്ച്ചയെയും പറ്റി ഐതിഹ്യങ്ങളല്ലാതെ യാതൊരു രേഖയുമില്ല. മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബര്‍ഡെയിസാന്‍ എന്ന ക്രിസ്ത്യന്‍ പണ്ഡിതന്‍ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ചു പറഞ്ഞാല്‍ തോമ്മാ സ്ലീഹായാണ് തങ്ങളെ മാനസാന്തരപ്പെടുത്തിയതെന്നും, അതിനു തെളിവുകളുണ്ടെന്നും  അവകാശപ്പെടുന്ന ക്രിസ്ത്യന്‍ കൂട്ടായ്മകള്‍ ഭാരതത്തില്‍ രണ്ടാം നൂറ്റാണ്ടില്‍ തന്നെ ഉണ്ടായിരുന്നു. അക്കാലത്ത് റോമിലേക്ക് ഇവിടെ നിന്ന് ക്രിസ്ത്യന്‍ ജ്ഞാനികള്‍ പോയിരുന്നുവെന്നതിന് ഏതായാലും തെളിവുകളുണ്ട്. ഗുരുവിനെ സംശയിച്ച തോമസ്‌, ഇപ്പോള്‍ സംശയിക്കപ്പെടുന്നുവെന്നത് ഒരു പക്ഷേ വിധിഹിതമായിരിക്കാം.


തോമ്മാസ്ലീഹാ കേരളത്തില്‍ വന്നിരിക്കാമെന്നും അദ്ദേഹത്തിലൂടെ ക്രിസ്ത്യാനികള്‍ ഇവിടെ ഉണ്ടായിയെന്നും ഐതിഹ്യങ്ങളുടെ പിന്‍ബലത്തില്‍ നമുക്ക് അനുമാനിക്കാന്‍ അവകാശമുണ്ട്. ഒന്നാം നൂറ്റാണ്ടില്‍ ഭാരതത്തില്‍ യേശുവിനെ മറ്റാരും പരിചയപ്പെടുത്തിയതായി സൂചനകള്‍ ഇല്ലെന്നത് കണക്കിലെടുത്ത്, അതിനപ്പുറത്തേക്ക് ചരിത്രം രചിക്കാന്‍ ശ്രമിച്ചവരാണ് ഈ ചിന്താക്കുഴപ്പം ഇവിടെ സൃഷ്ടിച്ചതെന്ന് പറയാതെ വയ്യാ. ഈ ജ്ഞാനികള്‍ മനസ്സിലാക്കേണ്ടത്, തോമ്മാസ്ലീഹാ പ്രസംഗിച്ചത് ഗലീലിയനായ യേശുവിന്‍റെ വചനങ്ങളായിരുന്നെന്നും ആ വചനങ്ങളിലാണ് അല്ലാതെ തോമ്മാസ്ലീഹായിലോ പാരമ്പര്യങ്ങളിലോ അവയെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യങ്ങളിലോയല്ല ഒരു ക്രിസ്ത്യാനിയുടെ നിലനില്പ്പെന്നുമാണ്. ഒരു തെളിവുകളും അവശേഷിപ്പിക്കാതെ കടന്നുപോയ രണ്ടു നൂറ്റാണ്ടുകളെയും വെല്ലുവിളിച്ചുകൊണ്ട് തോമ്മാസ്ലീഹാ വീട്ടിന് മുമ്പിലൂടെ പോയപ്പോള്‍ ഞങ്ങള്‍ കുരിശു വരയ്ക്കുകയായിരുന്നുവെന്നുപോലും അവകാശപ്പെടുന്ന കുടുംബക്കാര്‍ ഇവിടുണ്ട്. അവരിലെ ജ്ഞാനികളായിരിക്കണം ഭാരത ക്രിസ്ത്യാനിയുടെ ചരിത്രത്തില്‍ ഇത്രയും ഐതിഹ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. ക്ഷമിക്കാനല്ലാതെ നമുക്കെന്തു ചെയ്യാന്‍ സാധിക്കും?   

13 comments:

  1. കുറച്ചു നാളുകളായി ഞാൻ ശ്രദ്ധിക്കുന്നു, മറ്റപ്പള്ളിസാർ എന്തെങ്കിലും എഴുതിയാൽ ആദ്യം കമന്റ് കുറിക്കുന്നത് ഞാനാണ്. ഇപ്രാവശ്യം കുറിക്കാൻ എന്തെങ്കിലും കണ്ടെത്താൻ മാത്രം ചരിത്രപരിജ്ഞാനമോ മാർത്തോമ്മാക്കുരിശിനോട് തോന്നാനിടയുള്ള എന്തെങ്കിലും വികാരമോ ഇല്ലാത്തതുകൊണ്ട്, ഒരു പുതിയ സങ്കൽപം മുന്നോട്ടു വയ്ക്കുകയാണ്. എന്റെ അമ്മവീട്, ഞാൻ സ്നാനം ചെയ്യപപെട്ട പള്ളി എന്നിവ സ്ഥിതിചെയ്യുന്ന ചെമ്മലമറ്റം എന്ന പേര് മാർത്തോമ്മായിൽ നിന്ന് വന്നതാകില്ലെന്നുണ്ടോ? അവിടെ ഏതെങ്കിലും ഒരു കുന്നിൽ വച്ച് അദ്ദേഹം രക്തസാക്ഷിയായി മരിച്ചിരിക്കാം. മണ്ണിനു ചുകപ്പു നിറം വന്നിരിക്കാം. ചെമ്മലമറ്റം എന്ന സുന്ദരൻ പേരിനത് കാരണമായിത്തീർന്നിരിക്കാം. ഇനി ബാക്കി കാര്യങ്ങൾ ആ നാട്ടുകാർ വേണമെങ്കിൽ ഏറ്റെടുക്കട്ടെ. ഈ സങ്കൽപ്പത്തെ ഒരൈതിഹ്യമായി മാറ്റിയാൽ ആര്ക്കാ നഷ്ടം? നേടാനാണെങ്കിൽ എന്തെല്ലാം! പോരാഞ്ഞ് മിഷൻ ലീഗ് കുഞ്ഞച്ചന്റെ ജന്മസ്ഥലവും ആണത്.

    ReplyDelete
  2. തോമ്മാ സ്ലീഹാ ഭാരതത്തില്‍ വന്നില്ലായെന്നു ഞാന്‍ തറപ്പിച്ചു പറഞ്ഞാല്‍ വന്നൂവെന്നു സഭ പറയുന്നതുപോലെയേ കരുതേണ്ടതുള്ളൂ. അനേകം ഗ്രന്ഥങ്ങള്‍ മാര്‍ത്തോമ്മാ സ്ലീഹയുടെ ഭാരത സന്ദര്‍ശനം പ്രതിപാദിക്കുന്നതായുണ്ട്; എല്ലാം ഒന്നില്‍ പറയുന്നതിനെ അധികരിച്ച് വേറൊന്ന് എന്ന രീതിയിലാണ്. എല്ലാത്തിന്‍റെയും ആധാരം ഐതിഹ്യങ്ങളിലാണ് താനും. ചിലരുടെ വ്യാഖ്യാനം കേട്ടാല്‍ ഭാരതം മുഴുവാന്‍ ഒരു ഭാഷയെ ഉണ്ടായിരുന്നുള്ളൂവെന്നു പോലും തോന്നും. ബഹു ഭാഷാ വിദഗ്ദരോ സഞ്ചാരി വര്‍ഗ്ഗമോ ഒന്നും ഇല്ലാതിരുന്ന ഇവിടെ വന്നു നല്ല ഒഴുക്കന്‍ ഭാഷയില്‍ സുവിശേഷം പ്രസംഗിച്ചുവെങ്കില്‍ തോമ്മാ സ്ലീഹായേ സമ്മതിക്കണം അല്ലെ?

    ചെമ്മലമറ്റം തോമ്മാ സ്ലിഹായുടെ സ്പര്‍ശനം ഏറ്റിട്ടില്ലാത്ത ഒരു സ്ഥലം ആയിരിക്കാന്‍ ഇടയില്ല. ചേര്‍പ്പുങ്കല്‍ വരെ വന്നയാള്‍ എങ്ങോട്ടെങ്കിലും പോയിരിക്കണമല്ലോ. ഒന്നുകില്‍ അത് വഴിയാവാം അല്ലെങ്കില്‍ ഇളങ്ങുളം കാഞ്ഞിരപ്പള്ളി വഴിക്കായിരിക്കാം. ഏതായാലും നിലക്കല്‍ വന്നുവെന്നതിനു തെളിവായി അവിടെ ഒരു കുരിശു പൊങ്ങുകയും വേറൊരു കുരിശു താഴുകയും ചെയ്തല്ലോ! അന്ന് ഇത്രയും ബുദ്ധി പോയില്ല അല്ലെങ്കില്‍ കുഴിച്ചെടുത്തത് താമര കുരിശായേനെ.

    ReplyDelete
  3. മലയാളികളെല്ലാം മുൻ സുപ്രീം കോടതി ജഡ്ജി കെ. ജി. ബാലകൃഷ്ണനെപ്പോലെ ഇരിക്കുന്നുവെന്നും എ.കെ.ആന്റണിയും ബാലകൃഷ്ണനും ചേട്ടാനുജന്മാരെപ്പോലെയെന്നും വടക്കേ ഇന്ത്യാക്കാർ മലയാളികളെ കാണുമ്പോൾ അഭിപ്രായം പറയാറുണ്ട്‌. മലയാളി ക്രിസ്ത്യാനികളൂം എ.കെ. അന്റണിയും ഒരുപോലെ മുഖച്ഛായയെന്നും പറയും. കാരണം എ.കെ. ആന്റണി ഒരു ടിപ്പിക്കൽ കേരളനസ്രാണിയാണ്. ആ സ്ഥിതിക്ക് ബാലകൃഷ്ണനെപ്പോലിരിക്കുന്ന ക്രിസ്ത്യാനികളെ ബ്രാഹ്മണരാക്കുന്നത് എങ്ങനെ? ഇവിടെയും സങ്കുചിത ചിന്താഗതിക്കാരനായ ക്രിസ്തുശിക്ഷ്യൻ തോമാശ്ലീഹാ ബ്രാഹ്മണെരെ മാത്രം മുക്കിയെന്നുള്ള ചരിത്രവും സങ്കുചിതമല്ലാതെ പറയരെയും മുക്കിയെന്നുള്ള ചരിത്രവും ഒന്നുപോലെ വിശ്വസിക്കാം.

    തോമാശ്ലീഹ വന്നുവെന്നും ഇല്ലെന്നും ചരിത്രങ്ങൾ ഉണ്ടെന്ന് ശ്രീ മറ്റപ്പള്ളി അഭിപ്രായപ്പെട്ടു. രണ്ടു ചരിത്രകാർക്കും ശരിയായ തെളിവില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്റെ വീടിന്റെ മുമ്പിൽ പബ്ലിക്ക്റോഡിൽ 200 വർഷമെങ്കിലും പഴക്കം തോന്നിക്കുന്ന വലിയ ഒരു മരം ഉണ്ട്. ആ മരത്തിൽ പണ്ട് ജോർജ് വാഷിംഗ്ടണ്‍ കുതിരെയെ കെട്ടിയെന്ന എന്റെ ഒരു നുണകഥ ഇവിടെയുള്ള അനേക മലയാളി സ്ത്രീകൾ വിശ്വസിക്കുന്നു.അദ്ദേഹം വന്നെന്നും വന്നില്ലെന്നും തെളിയിക്കുവാൻ എന്റെവശം തെളിവുകൾ ഇല്ല. ഞാൻ പറഞ്ഞത് പച്ച കള്ളമാണെന്നു മാത്രം അറിയാം. അങ്ങനെ ഞാനും ലോക്കൽ മലയാളികളുടെ ഇടയിൽ ഇവിടെ ഒരു ചരിത്രകാരൻ ആയിരിക്കുകയാണ്. എന്നെത്തേടി ചരിത്രം വാസ്തവമെന്നറിയാൻ ഗവേഷകർ വന്നാൽ ഒളിച്ചിരിക്കാൻ വീടിന്റെ പുറകിൽ ഒരു അരുവിയുമുണ്ട്. കണ്ടുപിടിച്ചാൽ അവിടെയും വാഷിഗ്ടണ്‍ കുതിരയെ കുളിപ്പിച്ചെന്ന് പറയേണ്ടി വരും.

    രണ്ട് ചരിത്രങ്ങളും ശരിയെങ്കിൽ സത്യമായ മൂന്നാമൊതൊരു ചരിത്രവുംകൂടിയുണ്ട്. റെവ.സാമൂവേൽ മറ്റീർ എന്ന യൂറോപ്പ്യൻ എഴുതിയ തിരുവിതാകൂർ സ്വദേശികളുടെ ജീവിതം ( Rev. Samuel Mateer FLS; ‘Native Life of Travancore’ )എന്ന പുസ്തകത്തിൽ മാർത്തോമ്മാ മാമ്മോദീസാ കൊടുത്തത് പറയർക്കാണെന്ന് അനേക സാഹചര്യതെളിവുകളോടെ എഴുതിയിട്ടുണ്ട്. പറയൻമാർ അവരുടെ മൂപ്പന്മാർ മരിക്കുമ്പോൾ ഇരുത്തി അടക്കിയിരുന്നതുപോലെ കർദ്ദിനാൾ വർക്കി വിതയത്തിനെ അടക്കിയതും ഇരുത്തിയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ ഈ സായ്പ്പ്‌ അനേകവർഷം കേരളത്തിൽ ജീവിച്ചശേഷമാണ് ഈ ഗവേഷണചരിത്രം എഴുതിയത്.

    ഒരു മർഫിസായിപ്പ് തോട്ടങ്ങൾ ഉണ്ടാക്കി കഴിഞ്ഞാണ് കാഞ്ഞിരപ്പള്ളി ക്രിസ്ത്യാനികൾ തോട്ടവ്യവസായത്തിൽക്കൂടി പണം ഉണ്ടാക്കിയത്. അതിനുമുമ്പ് ജന്മിമാരുടെ തൂമ്പാപ്പണിക്കാരായിരുന്നു. തോമാശ്ലീഹാ തെങ്ങേൽനിന്നും കവുങ്ങേൽനിന്നും ഇറക്കി ഹാനാൻ വെള്ളം തളിച്ചാണ് ഇന്നത്തെ ആ നാട്ടിലെ പ്രമുഖകുടുംബങ്ങളെ ക്രിസ്ത്യാനികളാക്കിയത്. അറക്കൽ പിതാവ് പറയനായിരുന്നുവെന്ന് തോന്നുന്നില്ല. കാരണം പറയന്മാർക്കു സത്യമുണ്ടായിരുന്നു. അവർ ആദി ദ്രാവിഡകുലങ്ങളിൽനിന്നും വന്നവരാണ്.

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
    2. "എ.കെ.അന്റണി മുൻ സുപ്രീം കോടതി ജഡ്ജി കെ.ജി.ബാലകൃഷ്ണനെപ്പോലെ ഇരിക്കുന്നുവെന്നും മലയാളി ക്രിസ്ത്യാനികളൂം എ.കെ. അന്റണിയും ഒരുപോലെ മുഖച്ഛായയെന്നും വടക്കേ ഇന്ത്യാക്കാർ പറയും. ... ... കാരണം, എ.കെ. ആന്റണി ഒരു ടിപ്പിക്കൽ കേരളനസ്രാണിയാണ്."

      ഈ പറഞ്ഞത് തനി ആന്ത്രോപോളോജി തന്നെയാ ജോസഫേ? അന്തോനിച്ചൻ സത്യസന്ധനാകാൻ വേണ്ടി എന്തും ചെയ്യും, കിട്ടിയ കസേര പുല്ലുപോലെ വലിച്ചെറിയും, (അതിലും മുന്തിയത്തിനു വേണ്ടി). കെ.ജി.ബി. ഏതു വഴിവിട്ട വഴിയും താണ്ടി മുന്തിയ പണി എത്തിപ്പിടിക്കുകയും അതുപോലെ കളയുകയും ചെയ്യും. ഇതിന് മുഖ്ശ്ചായാസാദൃശം എന്നു പറയുന്നതിൽ യുക്തിയെക്കാൾ നർമ്മമാണ് ഞാൻ കാണുന്നത് (ചിരിക്കുന്നു). അക്കൂടെ ഇരുവരുടെയും കോംപ്ളെക്ഷൻ (നിറമെന്നു പറഞ്ഞാലല്ലേ മോശമാകൂ) ഒന്നാണെന്ന് പറയാമോ? നസ്രാണികൾ കോംപ്ളെക്ഷൻ മേനിയ ഏറ്റവും കൂടിയ വർഗ്ഗമാണ്. കല്യാണ പരസ്യങ്ങൾ വായിച്ചാൽ കേരളത്തിൽ ഒറ്റ കറുത്ത പെണ്ണു പോലും ഇല്ലെന്ന് വിശ്വസിക്കേണ്ടി വരും.

      അത് പറഞ്ഞപ്പോഴാണ് ഓർത്തത് എന്റെ കുടുംബത്ത് ആദ്യമായി ഒരു ഇരുണ്ട കുഞ്ഞു ജനിച്ചപ്പോൾ അതിന്റെ തള്ള പറയുമായിരുന്നു, അവന് ആ നിറം ഒരഴകാണെന്ന്. ഏതു കുഞ്ഞിനാണ് പിന്നെ അതിന്റെ നിറം അഴകല്ലാത്തത്? പിന്നെ വേറൊരു കുഞ്ഞിന്റെ കുണ്ടി മാത്രം അല്പം ഇരുന്ടിരുന്നപ്പോൾ അതിന്റെ തള്ള നിത്യം കരച്ചിലായിരുന്നു, ഇതെന്തോ അബദ്ധം പറ്റിയതാണെന്നും പറഞ്ഞ്. ആർക്കു പറ്റിയ അബദ്ധം എന്ന് എങ്ങനെ തീരുമാനിക്കും? എത്ര കറുത്ത നസ്രാണിയോടും അവന്റെ, അവളുടെ നിറം വെളുപ്പാണെന്ന് പറഞ്ഞാൽ ഒരെതിരും പറയില്ല. ഈ നാട്ടിൽ കിട്ടാവുന്നതിൽ ഏറ്റവും നല്ല കോമ്പ്ളിമെന്റ് ആണത്. നമ്മുടെ അന്തോനിച്ചൻ പോലും എതിര് പറയില്ല.

      Delete
  4. എല്ലാ നസ്രാണികളും നമ്പൂതിരിമാരുടെ മക്കളാണ് തങ്ങളെന്ന് വീമ്പിളക്കുമ്പോൾ ഒരു നല്ല വൈദികൻ - ഇപ്പോഴത്തെ അരുവിത്തുറ വികാരി - ഒരു മടിയുമില്ലാതെ ആരോടും പറയും, താൻ പുലയനാണെന്ന്. നന്നായി മുറുക്കിത്തുപ്പി നടക്കുന്ന ഈ വികാരി, തന്റെ ഭാഷയൊഴിച്ചു വേറെ പുലയൻ വേലകളൊന്നും ഇറക്കുന്നതായി കേട്ടിട്ടില്ല. ആരുടേയും തോളിൽ കൈയിട്ടു നടക്കും. കണ്ടാൽ വികാരിയാണെന്ന് പാലാമെത്രാാനു പോലും തോന്നുകയില്ല താനും. അങ്ങേർ ഉണ്ടാക്കിയ വല്യച്ചൻ മല കാണാത്തവർ പോയി കാണണം.
    കാലക്രമേണ വല്യച്ചൻ മല പുലയന്മല എന്ന് അറിയപ്പെട്ടാൽ ചരിത്രത്തിൽ അത് പുലയന്മാർ ഉണ്ടാക്കിയതായി അവകാശങ്ങളുണ്ടാകും. ഈ ചരിത്രം ഇത്ര രസമുള്ള ഒരു വിഷയമായി ആദ്യമായിട്ടാണ് എനിക്കനുഭവപ്പെടുന്നത്.

    ReplyDelete
  5. ശ്രീ ജോസഫ്‌ മറ്റപ്പള്ളിയുടെ "oru കുരിശു വരുത്തിയ വിന"യിലെ ലാസ്റ്റ് വാചകം "തോമ്മാസ്ലീഹാ വീട്ടിന് മുമ്പിലൂടെ പോയപ്പോള്‍ ഞങ്ങള്‍ കുരിശു വരയ്ക്കുകയായിരുന്നുവെന്നുപോലും അവകാശപ്പെടുന്ന കുടുംബക്കാര്‍ ഇവിടുണ്ട് " ഇവരുടെ ഈ വീമ്പിളക്കലു കേൾകുമ്പോൾ സത്യത്തിനു പുശ്ചമാണു തോന്നുന്നത് ! "സവർണ്ണരെ ഭയന്നന്നു സനാതനമതം വിട്ടീ സ്രേയസെന്തെന്നറിയാത്ത സഭയിലെത്താൻ , ഭാരതത്തിൻ ഉപനിഷത്ത് ഉപേക്ഷിച്ചെൻ വല്ല്യപ്പച്ചെൻ ; തലമുറയ്ക്കാത്മജ്ഞാന ദാഹമില്ലാതായ് !" (അപ്രിയ യാഗങ്ങൾ) എന്നാണെന്റെ ആത്മരോദനം എന്നും ! ..ഭാരതത്തിന്റെ സനാതനചിന്ത മനുഷ്യനെ ദൈവമാക്കുന്നതാണു.(അഹം ബ്രഹ്മാസ്മി ,പ്രജഞാനംബ്രഹ്മം , തത്ത്വമസി ) ദുർവിധി, ഇവിടെ നാമോ "വെറും വിവരദോഷി" പാതിരിയുടെ ആടുകളും! "പള്ളിയിൽപോയോ പാതിരി പണിതരും;പാലൂറ്റിക്കുടിക്കും" ! എന്നെ ഞാനുണ്ടാകുംമുൻപേ ഈ കത്തനാരുടെ ചതിക്കുഴിയിലെയ്ക്കെറിഞ്ഞ വല്ല്യപ്പച്ച്ചനെ കണ്ടാൽ (പ്രേതം ആണെങ്കിലും) രണ്ടു പറയാൻ സങ്കടമുണ്ടെന്റെ നെഞ്ചകത്തിൽ! "ചിന്തിച്ചാലന്തമില്ല,ചിന്തിച്ചില്ലേലൊരു കുന്തോമില്ല"എന്ന ചൊല്ലാണച്ചായന്മാർക്കിനി നല്ലത് ... ഇസ്രായേലിലെ കാണാതെപോയ ആടുകളെത്തേടി വന്ന ക്രിസ്തുവിന്റെ ശിഷ്യൻ ഭാരതത്തിൽ വന്നതുകാരണമാണീ ഗതിവന്നതും ! ഇവിടാർക്കു വലിയവനാകാം, വീമ്പിളക്കാൻ,? വെറും ആട്ടിൻ പറ്റങ്ങൾ നമ്മൾ !ആത്മീകാടിമകൾ തലമുറകൾ ! .

    ReplyDelete
  6. അല്മായശബ്ദത്തിലെ എഴുത്തുകാർക്ക് അറക്കൽ മെത്രാനെ ഒത്തിരി ഇഷ്ടമാണെന്ന് തോന്നുന്നു. അദ്ദേഹം പറയനല്ലെന്നു ജോസഫ് മാത്യു സയുക്തം സ്ഥാപിച്ചു കഴിഞ്ഞു. അതിനുമുമ്പ്, അദ്ദേഹത്തിൻറെ സദ്വൃത്തികളുടെ ഒരു ലിസ്റ്റ് തന്നെ എഴുതി വിടുകയും ചെയ്തു. അതിൽപ്പെടുന്നു, ആഫ്രിക്കയിൽ സ്ഥലം വാങ്ങി റബർ കൃഷി, അല്മായകമ്മിഷൻ സെക്രെട്ടറി ശ്രീ സെബാസ്ട്ട്യനുമായി ആസ്ത്രേലിയയിൽ കറങ്ങിയതിന്റെ ഫലമായി അവിടെ വാങ്ങിയ സ്ഥലം, നേരത്തെ വസൂലാക്കിയ മോണിക്കയുടെ സ്ഥലം എന്നിവ. പോരാഞ്ഞ് ന്യൂയോർക്കിൽ സെമിനാരി ക്കെട്ടിടം, പോപ്‌ ഫ്രാൻസിസിനെ നേരിട്ട് ചെന്ന് കണ്ട് മാർത്തോമ്മാകുരിശിൻറെ ചരിത്രം പഠിപ്പിക്കുന്നു, അദ്ദേഹത്തിൻറെ ദാരിദ്യ ജീവിതത്തെപ്പറ്റി പഠിച്ച്, അതെപ്പറ്റി ലെയ്റ്റിവോയ്സിൽ ലേഖനം തുടങ്ങിയവ. ആരോ സമ്മാനിച്ച എണ്പതുലക്ഷത്തിന്റെ കാറ് ഉപയോഗിക്കുന്നത് മനസ്സില്ലാമനസ്സോടെയാണ്.

    സീറോ മലബാർ സഭയിൽ എണ്ണിയാൽ തീരാത്തത്ര മെത്രാന്മാരുണ്ട്. എന്നാലും എല്ലാവര്ക്കും ഇഷ്ടം അറക്കലിനോടാണ്. ഈ ബലഹീനത എനിക്കും തുടങ്ങിയിട്ടുണ്ട്. തോമ്മാസ്ലീഹാ കേരളത്തിൽ വന്നില്ലെന്കിലെന്ത്, നമുക്ക് ഇങ്ങനെയൊരു മെത്രാനുണ്ടല്ലോ!

    ReplyDelete
  7. പോപ്‌ ഫ്രാൻസിസ് റിട്ടയർ ആകും മുമ്പ് ഒരു നല്ല തീരുമാനം എടുക്കേണ്ടതുണ്ട്‌ - സഭാനവീകരണത്തിനുള്ള നിർദ്ദേശങ്ങൾ അല്മായറിൽ നിന്ന് തേടണം. എങ്കിൽ എൻറെ ഒരു നിര്ദ്ദേശം ഇതായിരിക്കും: മെത്രാൻസ്ഥാനക്കാരെ എല്ലാം ഒറ്റയടിക്ക് അല്മായരായി പ്രഖ്യാപിക്കുക. എന്നിട്ട് അവരിൽ താത്പര്യമുള്ളവരെ സെമിനാരികളിൽ ചേർത്ത് ക്രിസ്തീയത എന്താണെന്ന് ആദ്യം മുതൽ പഠിപ്പിക്കുക. പഠിക്കാൻ മണ്ടന്മാരെ മഠങ്ങളിൽ നിന്നുള്ള കന്യാസ്ത്രീകളെക്കൊണ്ട് കെട്ടിച്ചു വിടുക. ഞാൻ ഇപ്പോഴേ, വാതു വയ്ക്കാം, 99%വും ഞങ്ങള് കേട്ടുന്നതെ ഉള്ളൂ, എന്നും പറഞ്ഞ് തടിതപ്പും. മഠങ്ങളിലെയും സഭയിലെയും ഒത്തിരി പ്രശ്നങ്ങൾ അങ്ങനെ തീരും.

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. എന്റെ സക്കരിയാച്ചായാ,ഉഗ്രാൻ ആശയം !' മെത്രാൻസ്ഥാനക്കാരെ എല്ലാം ഒറ്റയടിക്ക് അല്മായരായി പ്രഖ്യാപിക്കുക. എന്നിട്ട് അവരിൽ താത്പര്യമുള്ളവരെ സെമിനാരികളിൽ ചേർത്ത് ക്രിസ്തീയത എന്താണെന്ന് ആദ്യം മുതൽ പഠിപ്പിക്കുക. പഠിക്കാൻ മണ്ടന്മാരെ മഠങ്ങളിൽ നിന്നുള്ള കന്യാസ്ത്രീകളെക്കൊണ്ട് കെട്ടിച്ചു വിടുക. ഞാൻ ഇപ്പോഴേ, വാതു വയ്ക്കാം, 99%വും ഞങ്ങള് കേട്ടുന്നതെ ഉള്ളൂ, എന്നും പറഞ്ഞ് തടിതപ്പും. മഠങ്ങളിലെയും സഭയിലെയും ഒത്തിരി പ്രശ്നങ്ങൾ അങ്ങനെ തീരും." പക്ഷേൽ മേത്രാന്മാരിൽ നല്ല ശതമാനവും ഉടൻ പുതിയ സഭ ഉണ്ടാക്കും ;കത്തോലിക്കാസഭയിലെ ആടുകൾ അങ്ങിനെ നൂറായിരം സഭാകണ്ടങ്ങളിൽ വെറും ഇരുകാലി മൃഗങ്ങളായി വീണ്ടും കത്തനാരുടെ കസ്റ്റടിമരണത്തിനു വിധിക്കപ്പെടും ! പാതിരി രുചിയറിഞ്ഞ പൂച്ച കണക്കെ പള്ളിപ്പരിസരത്ത് ചിനയ്ക്കും;അടുക്കളപരിസരം വിട്ടുമാറുകയുമില്ല ഒരു പൂച്ചയും . .. പിന്നെ ഹരിജനങ്ങളെ മാമോദീസാമുക്കിയാൽ തൊലിവെളുക്കുമൊ ചാക്കോ സാറേ? ജാത്യാലുള്ളതു തൂത്താൽ പോകില്ല! സാമുവൽ,ചാക്കോ,സക്കറിയാ ജോസഫ്‌ എന്നൊക്കെ പേരിട്ടുവെങ്കിലും സ്വർണം ഉരസിയേലെ മാറ്ററിയൂ എന്നപോലെ ആളോടടുക്കുമ്പോൾ അറിയാം ഇനം ഏതെന്നു ! സാക്ഷാൽ തോമാശ്ലീഹാ മുക്കിയകുടുംബാമോ അതോ മെനഞ്ഞാന്നു ആളെക്കൂട്ടാൻ കത്തനാരു മാമൊദീസാമുക്കിയ ഹരിജനമോ എന്ന് ! ഫലം കൊണ്ടും വൃക്ഷമേതെന്നു അറിയരുതോ എന്റച്ചായന്മാരെ ? കളർളോഹകൾക്കുള്ളിലാണീ ചെന്നയ്ക്കളെങ്കിലും കർമ്മം കണ്ടാലറിയില്ലേ ഇവറ്റകളേതു വർഗമെന്നു ഈ ആടുകളായി പരിണമിച്ച അച്ചായന്മാര്ക്ക് ?

    ReplyDelete
  10. TAXILA CROSS - may be another proof of Manichaean Origin of Persian Crosses.

    Taxila Cross :-It was found in 1935 in a field near the site of the ancient city of Sirkap,Taxila,Pakistan.The local zamindar gave it to Mrs.C. King wife of British deputy commissioner of Rawalpindi who then presented to the cathedral at Lahore. Christians started claiming the possible visit of St.Thomas to Taxila to convert King Gondophares Most astonishing thing about this Taxila cross is that it does not even resemble with the said Persian Crosses. But many of our Syriac Church historians wrote a lot about this without making a basic enquiry!

    http://jeephilip.blogspot.in/2013/07/persian-crosses-of-south-india-and-its_11.html

    ReplyDelete
  11. ശ്രീ കെ.സി.വർഗീസ്‌ ഇക്കാര്യത്തിൽ ആധികാരികമായി എഴുതിയിട്ടുണ്ട്. ഈ കുരിശുകളൊക്കെ പെറുക്കി നടന്നിട്ട് എന്ത് കിട്ടാൻ? ക്രിസ്തുവിനു മുമ്പും യേശു അംഗമായിരുന്ന നസ്രീൻ ഗ്രൂപുകാർ ഉണ്ടായിരുന്നു, അവർ ആയിരിക്കണം, യഹൂദ്മർദനം സഹിക്കാഞ്ഞ്, മറ്റു പലയിടത്തേയ്ക്കും ചിതറിയ കൂട്ടത്തിൽ, ഇന്ത്യയിലും ആദികാലങ്ങളിൽ വന്നത്, അല്ലാതെ തോമ്മാസ്ലീഹായോ ക്നാനാ തൊമ്മനൊ ആകില്ല എന്നൊക്കെ അദ്ദേഹം വിവരിച്ചു പറയുന്നുണ്ട്. അങ്ങനെയെങ്കിൽ യേശു സത്യത്തിൽ യാഹൂദൻ പോലും ആയിരുന്നിരിക്കില്ല. വളരെ സാദ്ധ്യതയുള്ള കാര്യമാണ്. നസ്രീന്കാരുടെ വിശ്വാസങ്ങൾ ബുദ്ധമാതത്തിന്റെതുമായി സാമ്യമുള്ളവയായിരുന്നു. സ്വകാര്യസ്വത്തുടമ, വംശീയത, ദേശീയത എന്നിവയ്ക്ക് എതിരായിരുന്നു അവർ. അതുകൊണ്ട് തന്നെ യഹൂദസമൂഹത്തിനും. അപ്പോസ്തോലന്മാരുടെയും പോപ്പിന്റെയുമൊക്കെ സഭ യേശുവിനെപ്പോലും നസ്രായനായ (നശ്രത്തുകാരൻ എന്ന അർത്ഥത്തിൽ) ക്രിസ്തുവാക്കുമ്പോൾ, സത്യപുരുഷൻ, Jesus the Nazreen (കുരിശിൽ എഴുതിയ INRIയുടെ ശരി തര്ജ്ജമയും അതായിരിക്കണം) ആയിരിക്കണം. അദ്ദേഹത്തിനു മുമ്പേ ഇവിടെയുണ്ടായിരുന്ന ആൾക്കാർ പിന്നീട് വന്ന ക്രിസ്ത്യാനികളുമായി സങ്കരപ്പെട്ടിരിക്കാം, പ്രത്യേകിച്ച്, മലബാറിൽ.

    യേശുവും ക്രിസ്തുവും ഒരാളായിരിക്കണമെന്നു പോലുമില്ല എന്നദ്ദേഹം വാദിക്കുന്നു. അല്പബുദ്ധികൾ ഒരു നൂല്ക്കഷണം കണ്ടിട്ട് അത് ക്രിസ്തുവിന്റെ കച്ചയാണെന്നും പറഞ്ഞ് ഓടിനടക്കുന്നു!
    കാണുക: മലയാളം വാരിക ഫെബ്ര്. 2008, മാധ്യമം ആഴ്ചപ്പതിപ്പ്, ഫെബ്ര്. 11, 2008).

    ReplyDelete