അമേരിക്കയിലെ സീറോ മലബാർ കാത്തലിക് കോണ്‍ഗ്രസിന്റെ (SMCC) 2013 ലെ
നാഷണൽ ഫാമിലി കോണ്‍ഫറൻസ് ജൂണ്‍ 28-30 തീയതികളിൽ ഡിട്രോയിറ്റിൽ
വച്ച് നടത്തുകയുണ്ടായി. മൂന്നു ദിവസം നീണ്ടു നിന്ന ഈ കണ്‍വെൻഷനിൽ ചിക്കാഗോ സീറോ
മലബാർ രൂപതാദ്ധ്യക്ഷൻ മാർ
അങ്ങാടിയാത്തും രൂപതയിൽ സേവനം ചെയ്യുന്ന ചില വൈദികരും അമേരിക്കയിലെ ചില സംസ്ഥാനങ്ങളിൽ നിന്നായി 200 ഓളം കുടുംബങ്ങളും പങ്കെടുക്കുകയുണ്ടായി. SMCC യുടെ പൂർവചരിത്രത്തിൽ കൂടി ഒന്ന് കണ്ണോടിച്ചാൽ എന്തുകൊണ്ടാണ് മാർ അങ്ങാടിയാത്തും ചില വൈദികരും ഈ നാഷനൽ ഫാമിലി കോണ്ഫറർസിൽ സംബന്ധിച്ചതെന്നതിന്റെ പൊരുൾ പിടികിട്ടും. "ചരിത്രങ്ങളും അറ്റ്ലാന്റയിലെ
സീറോ മലബാർ കണ്‍വന്‍ഷനും" എന്ന ശീർഷകത്തിൽ ജൂലൈ 9, 2012 ൽ അല്മായശബ്ദത്തിൽ
ഞാൻ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
ആദ്യത്തെ സീറോ മലബാർ കണ്വെൻഷൻ ഡോ. ജെയിംസ്
കുറുച്ചിയുടെ നേതൃത്വത്തിൽ അനേക
അല്മായരുടെ പരിശ്രമഫലമായി 1999 ആഗസ്റ്റ് 13-15ന് ഫിലാഡൽഫിയയിൽ വച്ച് നടത്തപ്പെട്ടു. അന്നത്തെ പ്രവർത്തകരുടെ രാപകലില്ലാത്ത പരിശ്രമംകൊണ്ട് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 300 ഓളം കുടുംബങ്ങൾ അതിൽ പങ്കെടുക്കുകയുണ്ടായി. ചരിത്രത്തിന്റെ ചവിട്ടുപടിയായി അരങ്ങേറിയ ആ കണ്വെൻഷൻ ഒരു വൻ വിജയമായിരുന്നു. അന്നത്തെ ശ്രേഷ്ഠ മെത്രാ പ്പോലീത്ത കർദിനാൾ വിതയത്തിലും ഇപ്പോഴത്തെ ശ്രേഷ്ഠ മെത്രാപ്പോലീത്ത മാർ ആലഞ്ചെരിയും ചിക്കാഗോ രൂപതാദ്ധ്യക്ഷൻ മാർ അങ്ങാടിയാത്തും കരൊട്ടെംബ്രെയിൽ
മെത്രാനുമെല്ലാം സന്നിഹിതരായിരുന്നു. കണ്‍വെൻഷനു ശേഷം അന്നത്തെ നേതാക്കന്മാർ എല്ലാം കൂടിയാണ് സീറോ മലബാർ കാത്തലിക് കോണ്ഗ്രെസ് എന്ന പേരിൽ ഒരു സംഘടനക്കു
രൂപം നല്‍കിയത്. സംഘടനയുടെ ആഭിമുഖ്യത്തിൽ സീറോ മലബാർകാർക്ക് അമേരിക്കയിൽ ഒരു രൂപത അനുവദിച്ചുതരണമെന്നു അമേരിക്കൻ പ്രവാസികളുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മാർ കരോട്ടെംബ്രെയിലിനോട് അഭ്യർഥിക്കുകയും ചെയ്തു. പിന്നീട് ജൂലൈ 1-3, 2001 ൽ ചിക്കാഗോയിൽ
വച്ച് SMCCയുടെ രണ്ടാമത്തെ കണ്വെൻഷൻ നടന്നു. ആ അവസരത്തിൽ ചിക്കാഗോ സീറോ മലബാർ രൂപത നിലവിൽ വരുകയും രൂപതയുടെ പ്രഥമ മെത്രാനായി മാർ അങ്ങാടിയാത്തിന്റെ പട്ടാഭിഷേകവും സ്ഥാനാരോഹണവും നടക്കുകയുമുണ്ടായി.
രൂപതാസ്ഥാപനത്തിന് ശേഷം SMCC യുടെ സ്വതന്ത്ര പ്രവര്‍ത്തനങ്ങൾക്ക് രൂപതാനേതൃത്വം തടസ്സങ്ങൾ
സൃഷ്ടിക്കുവാൻ തുടങ്ങി. രൂപതയ്ക്ക് അടിസ്ഥാനമിട്ട അല്മായ സംഘടനയായ SMCC യെ നിർവീര്യമാക്കാനുള്ള കുതന്ത്രങ്ങൾ അച്ചന്മാർ മെനഞ്ഞുതുടങ്ങി. കീഴ്ജാതിക്കാരനായ ശില്പി കൊത്തിയ വിഗ്രഹം ശ്രീകോവിലിൽ പ്രതിഷ്ഠിച്ചുകഴിയുമ്പോൾ കീഴ് ജാതിക്കാരന് വിഗ്രഹത്തിന്റെ മുമ്പിൽ പോകാൻ ബ്രാഹ്മണർ
മുടക്കുന്നതുപോലെ SMCC ക്ക് രൂപത മുടക്ക് കല്‍പ്പിച്ച പരുവമായി. രൂപത ഉണ്ടാക്കാനും പള്ളി വാങ്ങിക്കാനും അല്മായർ വേണം. രൂപതയും പള്ളിയും ഉണ്ടായിക്കഴിഞ്ഞാൽ അല്മേനി
പുറത്ത്. പിന്നീട് ബിഷപ്സ് ഹൌസ്, കതീഡ്രൽ പള്ളി, ഫൊറോനാ പള്ളി, ഇടവക പള്ളി, മിഷൻ സ്റ്റേഷൻ ഒക്കെയായി. ഇവിടൊക്കെ അച്ചന്മാരുടെ അനുവാദത്തിനായി അല്മേനി തൊഴുകൈയോടെ നില്‍ക്കണം. കാരണം, എല്ലാമായിക്കഴിയുമ്പോൾ കാനോണ്നിയമങ്ങൾ പത്തിവിടര്‍ത്തി ആടാൻ
തുടങ്ങും. അല്മേനി ആവശ്യമില്ലാതെ തങ്ങളുടെ തല കൊണ്ടുപോയി അച്ചന്മാരുടെ കഷത്തിൽ വച്ചു എന്നതാകും അവസ്ഥ. അമേരിക്കായിലെന്തിനു സീറോ മലബാർ രൂപത? പക്ഷേ,
രൂപതാസ്ഥാപനം മൂലമുണ്ടാകുന്ന ദുരിതങ്ങൾ ഇന്ന് അമേരിക്കൻ പ്രവാസികൾ അനുഭവിക്കുന്നു എന്നതാണ് സത്യം.
SMCC യെ പുറംതള്ളിക്കൊണ്ട് 2003 ൽ രൂപതാടിസ്ഥാനത്തിൽ ന്യൂ ജെര്സിയിൽ വച്ച് സീറോ മലബാർ കണ്വെൻഷൻ നടത്തുകയുണ്ടായി. അതായിരുന്നു രൂപതയുടെ ഒന്നാമത്തെ കണ്‍വന്‍ഷന്റെ അരങ്ങേറ്റം. സ്വതന്ത്ര അല്മായസംഘടനകളോടുള്ള സീറോ മലബാർ സഭയുടെ നിഷേധ മനോഭാവമാണ് SMCC യെയും തകര്‍ക്കാൻ രൂപതാധികാരത്തെ ധൈര്യപ്പെടുത്തിയത്. അല്മായ നേതൃത്വത്തിൽ വൈദികര്‍ക്ക് അവിശ്വാസവും പരിഭ്രാന്തിയുമാണ്. വൈദിക
മേലാളവ്യവസ്ഥയിൽ അല്മേനികളെ എന്നും അടിമകളാക്കി തളച്ചിടാനാണ് പുരോഹിര്തർക്ക് താത്പര്യം. കൂടാതെ, കണ്‍വന്‍ഷനിൽ നിന്നുണ്ടാകുന്ന വരുമാനത്തിലും പുരോഹിതര്‍ക്ക് കണ്ണുണ്ട്. SMCC യുടെ
നേതൃത്വത്തിൽ കണ്വെൻഷൻ നടത്തിയാൽ അതിൽ നിന്ന് ലഭിക്കുന്ന വരുമാനം രൂപതയ്ക്ക് നഷ്ടപ്പെടുമെന്ന് വൈദികര്‍ക്ക് ഭയമുണ്ട്. രൂപത വരുന്നത് വരെ പള്ളി ഉണ്ടാക്കിയതും അതിനെ വളര്‍ത്തിയതും അല്മായരാണ്. രൂപത വന്നതോടെ
എല്ലാം രൂപതയുടെതായി. രൂപതയ്ക്ക് പള്ളിസ്വത്ത് എഴുതിക്കൊടുക്കാത്ത ഇടങ്ങളിൽ നിന്നെന്ല്ലാം മെത്രാൻ അച്ചന്മാരെ പിന്‍വലിച്ചു. ഭൌതികവസ്തുക്കളുടെ ഭരണം അല്മെനികളെ എല്പിച്ചല്ൽ എന്താ, മാനം തകര്‍ന്നു വീഴുമോ? പാലം കടക്കുവോളം നാരായണ നാരായണ, പാലം കടന്നുകഴിയുമ്പോൾ ആ പാലം കൂടി വലിച്ചുകളയുന്നു.
അല്മായര്ക്ക് വേണ്ടി സഭാധികാരം ധ്യാനം സംഘടിപ്പിക്കുന്നതിന് പകരം അല്മായനോടുള്ള ഐത്തം മാറ്റുകയാണ് വേണ്ടത്. 2004 ൽ SMCC ന്യൂ
യോർക്കിൽ വച്ച് ഒരു കണ്വൻഷൻ നടത്താൻ ആലോചിച്ചപ്പോൾ 2005ൽ രൂപതാ കണ്വെൻഷൻ നടത്താൻ പോകുന്നുവെന്ന് അച്ചന്മാർ പള്ളിയായ പള്ളികളിലെല്ലാം വിളിച്ചുപറഞ്ഞ് കണ്വെന്ഷന്
തുരങ്കം വച്ചു. ആ SMCC കണ്വെൻഷൻ അമ്പേ പരാജയപ്പെട്ടു. പിന്നീട് 2009ൽ SMCC ഫിലാഡേല്ഫിയയിൽ വച്ച്
ഒരു കണ്വെന്ഷൻ നടത്തി. അതെ തീയതികളിൽ എല്ലാ ഇടവകകളിലും സ്പെഷൽ പ്രോഗ്രാമുകൾ അച്ചമ്മാർ സംഘടിപ്പിച്ചതിനാൽ ചുരുക്കം ചില കുടുംബംങ്ങൾ മാതമേ അതിൽ പങ്കെടുത്തുള്ളൂ. 2012 ജൂലൈ ഒന്ന്
മുതൽ മൂന്നു തീയതികളിൽ സീറോ മലബാർ സഭയുടെ കീഴിൽ ഒരു വമ്പിച്ച കണ്വെന്ഷൻ അറ്റ്ലാന്ടയിൽ വച്ച് നടത്തുകയുണ്ടായി. കേരളത്തിലെ രാഷ്ട്രീയ നേതാക്കളും മത, സാമൂഹിക നേതാക്കളും കുറെ അഭിവന്ദ്യ തിരുമേനിമാരും അതിൽ പങ്കെടുക്കുകയുണ്ടായി. ആ കണ്‍വെന്‍ഷനിൽ വച്ച് SMCC യുടെ ഒരു യോഗം കൂടാൻപോലും സഭാധികാരികൾ അനുവദിച്ചില്ല
.
ഈ
പൂർവചരിത്രം നിലനില്‍ക്കെ SMCC യുടെ 2013 ലെ നാഷണൽ ഫാമിലി കോണ്‍ഫറന്‍സിൽ മാർ അങ്ങാടിയാത്തും അച്ചന്മാരും
എന്തുകൊണ്ട് പങ്കെടുത്തു? രൂപതയ്ക്ക് ചില നിഗൂഡ അജണ്ടകൾ അതിന്റെ പിന്നിലുണ്ടായിരുന്നുവെന്നത് തീര്‍ച്ചയായ കാര്യമാണ്. കേരളത്തിലെ കത്തോലിക്കാ കോണ്ഗ്രെസിന് പുതിയ ഒരു നിയമാവലി ഉണ്ടാക്കുകയും സംഘടനയിലേയ്ക്കു ഒരു മെത്രാനെ ഉപദേശകനായി കുത്തിത്തിരുകയും ചെയ്ത് അതിനെ ജ്ഞാനസ്നാനപ്പെടുത്തി മെത്രാൻസംരക്ഷണ സമിതിയാക്കി രൂപാന്തരപ്പെടുത്തിയത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്. അതുപോലെ, SMCC യുടെ സ്പിരിച്വൽ
ഡിറക്ടർ ആയ വൈദികനെ ഏകപക്ഷീയമായി അതിന്റെ ഡിറക്ടർ എന്നാക്കി, അങ്ങാടിയാത്തു
മെത്രാൽ. SMCC യുടെ ഭാരവാഹികല്ക്ക്
അതിൽ അമര്‍ഷം ഉണ്ടെന്നു കേട്ടു. SMCC യുടെ പുതിയ
ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്ർ ഫാമിലി കോണ്‍ഫറന്‍സിൽ വച്ച് നടന്നു. എന്നാൽ ചിലരുടെ പേരുകൾ മെത്രാൻ പ്രഖ്യാപിച്ചിട്ടില്ലെന്നു ആക്ഷേപവും പൊന്തിവന്നിട്ടുണ്ട്. ഏതായാലും SMCC യെ ഒരു സ്വന്ത്ര സംഘടനയായി പ്രവര്‍ത്തിക്കാൻ ചിക്കാഗോ രൂപതാധികാരം അനുവദിക്കില്ലെന്ന കാര്യം തീര്‍ച്ചയാണ്. SMCC യെ സാവധാനം മെത്രാൻ സംരക്ഷണ സമിതിയാക്കി മാറ്റുവാനുള്ള കരുനീക്കങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത് എന്നാണ് നാം ഊഹിക്കേണ്ടത്. മെത്രാനെ ചുറ്റിപ്പറ്റി നില്ക്കുന്ന വൈദികരും അവര്‍ക്ക് ധൂമക്കുറ്റി വീശുന്ന അല്മായരും താലപ്പൊലി പിടിക്കുന്ന അവരുടെ ഭാര്യമാരും കൂടി SMCC യിൽ നുഴഞ്ഞുകയറും.
അവസാനം മെത്രാന്റെയും അച്ചന്മാരുടെയും കസ്റ്റടിയിലാവും SMCC എന്ന അമേരിക്കയിലെ അല്മായ സംഘടന. വേലിയേൽ ചാരി നിന്നവൻ പെണ്ണിനേയുംകൊണ്ട് പോയി എന്നു പറഞ്ഞതുപോലെ അല്മെനിയുടെ അദ്ധ്വാനവും പണവും സമയവും ചെലവഴിച്ചു പണുത പള്ളികളും ഇപ്പോൾ ആൽമായന്റെ സംഘടനയും രൂപത സ്വന്തമാക്കുന്നു. അമേരിക്കയിൽ സീറോ മലബാർ സഭ വളരുകയാണോ തളരുകയാണോ എന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക.
"അപ്രിയ യാഗങ്ങ "ളിലെ മൂന്നാം കവിത "പള്ളിഗോദാ" ഇൽ "പള്ളീ പണിതോനു പള്ളീ ഇല്ലാക്കാലം വരുമതാൽ ഒഴുക്കിയ വിയർപ്പന്നേ കരഞ്ഞു കഷ്ടം !" എന്ന് ഞാൻ പാടിയത് സത്യമായി എന്നുതോന്നി , ശ്രീ.ചാക്കോ കളരിക്കൽ സാറിന്റെ രചന വായിച്ചപ്പോൾ! "ഭൂമിയും അതിന്റെ പൂർണതയും യാഹോവയ്ക്കുള്ളതാകുന്നു. യഹോവാ പുരോഹിതന്റെ കൈമുതലാകുന്നു" എന്ന ദാവീദിന്റെ ഗാനം മശിഹാ തിരുത്തിയതു അച്ചായനും , അവന്റെ അച്ഛനും മെത്രാനും മനസിലായില്ല ഇതുവരെ, എന്നു സാരം! "സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവിനെ " കത്തനാരുടെ കുത്തകമുതലായി വിട്ടുകൊടുത്ത മരമണ്ടാന്മാരാണീ കാളേത്തിന്നി അച്ചായവൃന്ദം ആകമാനം!. എന്നൊരുവനു "സ്വർഗസ്ഥനായവൻ സ്വന്തം ഹൃദയസ്ഥനാകുന്നുവോ" അന്നാൾവരെ പാതിരിപ്പടയുടെ ഉപജീവനത്തിനായി അവതരിച്ച പാഴ്ജന്മപ്പിറവികളായ വെറും ആട്ടിൻപറ്റങ്ങളാണീ നസ്രാണീവ്രിന്ദം ! ഇതിനിടയിൽ ഒരു ചാക്കോ കളരിക്കലിനെ ആരു കേൾക്കാൻ ? ദൈവം മനുഷ്യനെ മെനഞ്ഞു ; പക്ഷെ പുരോഹിതനെ മെനഞ്ഞില്ല..... അവൻ സ്വയം "സാറു" കളിച്ചതാണ് ! ക്രിസ്തു അവതരിച്ചീ പുരോഹിതവാഴ്ച്ച ഇല്ലാതാക്കാനാണ് മനനമുള്ളവരോടായി "പളളിയിൽ പോകരു "തെന്നും അരുളിയത്! എന്നെ ദൈവമല്ല "അല്മായ "നെന്നു പേരിട്ടു വേര്തിരിച്ച്ചതും! "ഞാൻ അല്മായനല്ല =നീ പുരോഹിതനുമല്ല ,നാം ദൈവമക്കൾ ,എന്നെ അടിമയാക്കാൻ നീ രചിച്ചതാണീ കുർബാനക്കൂദാശകൾ" എന്നോരോ നാവും ഇനി ഉറക്കെ പറയണം .എങ്കിലെ ഈ പുരോഹിതരാജ്യം പോയി സ്വർഗരാജ്യം ഭൂവിൽ വരികയുള്ളൂ സത്യം ! .
ReplyDelete