By ജോസഫ് പടന്നമാക്കൽ
പശുവിനെ ഭൌതിക ജീവിതത്തിന്റെയും സമൃദ്ധിയുടെയും സമ്പത്തിന്റെയും നിസ്വാർത്ഥതയുടെയും ശക്തിയുടെയും വിശുദ്ധ അടയാളമായി ഹൈന്ദവജനത ആദരിക്കുന്നു. ഹിന്ദുക്കൾക്കും സൊറാസ്ട്രിയർക്കും ജൈനമതക്കാർക്കും ഒന്നുപോലെ പശു ആദരണീയമാണ്. പൗരാണിക ഈജിപ്റ്റിലും ഗ്രീസിലും റോമായിലും ഇതേ വിശ്വാസം തന്നെയുണ്ടായിരുന്നു. എന്നാൽ ഹിന്ദുത്വാ മതംപോലെ പ്രാചീനമതങ്ങൾ പശുവിനെ ദൈവതുല്യമായി ആരാധിച്ചിരുന്നില്ല. മഹാത്മാഗാന്ധിയും പശുവിനെ ആരാധിച്ചിരുന്നു. ഗാന്ധി പറഞ്ഞു "ഞാൻ പശുവിനെ വന്ദിക്കുന്നു. എന്റെ ഈ വിശ്വാസസത്യം ലോകത്തിന്റെമുമ്പിൽ ന്യായികരിക്കാനും തയ്യാറാണ്. പശുക്കളെ സംരക്ഷിക്കുകയെന്നത് ഹൈന്ദവധർമ്മങ്ങളുടെ കാതലായ തത്ത്വമാണ്. പശു കോടാനുകോടി ഭാരതീയരുടെ ആത്മമാതാവാണ്." സ്വന്തം അമ്മ മരിച്ചാൽ മരണാനന്തര ചെലവുകളുണ്ട്. എന്നാൽ അമ്മയായ പശു കൊല്ലപ്പെട്ടാൽ അതിന്റെ കൊമ്പും മാംസവും തൊലിയും എല്ലുമെല്ലാം മനുഷ്യന് ഗുണപ്രദമാണെന്നും പശുഭക്തർ ചിന്തിക്കുന്നു. 1966ല്‍ ഇന്ത്യയിലെ എല്ലാ വര്‍ഗ്ഗീയപാര്‍ട്ടികളും സംഘടനകളും ഒത്തുചേർന്ന് ഗോവധം ദേശീയതലത്തില്‍ നിരോധിക്കുന്നതിനായി ഒരു വന്‍പ്രകടനം സംഘടിപ്പിച്ചിരുന്നു. പാര്‍ലമെന്റിന് മുമ്പിൽ അന്ന് എട്ടോളം പേർ മരിക്കുകയും നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ ആത്മീയ ശിക്ഷ്യനായിരുന്ന വിനോബാഭാവെ ഗോവധം ഭാരതമൊട്ടാകെ നിരോധിക്കാൻ ഇന്ത്യൻ പാർലമെന്റിന് മുമ്പാകെ നിരാഹാര സത്യാഗ്രഹം നടത്തുകയുണ്ടായി.
ആധുനികകാലത്ത് ഗോക്കളെ ദൈവതുല്യമായി കരുതുന്ന ഒരു സംസ്ക്കാരമാണ് ഹിന്ദുമതത്തിലെ തീവ്ര വിപ്ലവകാരികളിൽനിന്നും ഉദയം ചെയ്ത ഹിന്ദുത്വാ എന്ന പുതിയ മതത്തിനുള്ളത്. പശുവിനെ പുരാണങ്ങളിലെ കാമധേനുവിന് തുല്യമായ ദൈവമായി മതമൗലിക വാദികൾ കരുതുന്നു. സപ്ത മഹർഷികളിൽ ഒരാളായ വസിഷ്ഠ മുനിയുടെ അധീനതയിലുണ്ടായിരുന്ന പശുവാണ് കാമധേനു. ആഗ്രഹിക്കുന്നതെന്തും പ്രദാനം ചെയ്യുന്ന ദിവ്യശക്തിയുള്ള പശുവാണത്. പശുവിൽ ഭൌതികചിന്തയും ആത്മീയതയും ഒന്നുപോലെ ഹൈന്ദവാചാരങ്ങളിലെ ചിന്തകളിലുണ്ട്.
തുടർന്നു വായിക്കുക:-http://www.malayalamdailynews.com/?p=51839
ഹിന്ദുശാസ്ത്രവും പശുവ് എന്ന ദിവ്യ മൃഗവും
ReplyDeleteഎന്ന വിഷയത്തെ പറ്റിയുള്ള ലേഖനൻ വായിച്ചു .
ചരിത്ര പരമായ യഥാര്ത്യങ്ങൾ ധാരാളമുള്ള പോസ്റ്റിങ്ങ് അസലായി
വസ്തുനിഷ്ഠ മായ കാര്യങ്ങൽ അറിയാൻസാധിച്ചു നന്ദി .