ശ്രീ ചാക്കോ കളരിക്കലിന്റെ 'വടക്കെ അമേരിക്കയിലെ ക്‌നാനായ പ്രതിസന്ധി: ഒരു അവലോകനം'
എന്ന ലേഖനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അനേക പ്രതികരണങ്ങൾ ക്നനായ് വിശേഷങ്ങളിൽ വായിച്ചു. (ലിങ്ക്: http://www.worldkna.blogspot.com/2013/10/blog-post_24.html) അത്തരം പ്രതികരണങ്ങളിൽ ശ്രീ ഡോമിനിക്ക് സാവിയോയുടെ ലേഖനം ഏറെ ശ്രദ്ധേയമാണ്. വിമർശനാത്മകമായ അദ്ദേഹത്തിന്റെ ലേഖനത്തിന് മറുപടി അർഹിക്കുന്നുവെങ്കിലും ശ്രീ ചാക്കോയെ അദ്ദേഹം വ്യക്തിപരമായി പരിഹസിക്കുന്നതിൽ മൌനം പാലിക്കാനേ എനിക്ക് സാധിക്കുന്നുള്ളൂ. ശ്രീ സാവിയോ സമയമുണ്ടെങ്കിൽ സഭാ നവീകരണങ്ങളെ സംബന്ധിച്ച് ശ്രീ ചാക്കോ പ്രസിദ്ധികരിച്ച അഞ്ചു പുസ്തകങ്ങളിൽ ഏതെങ്കിലും ഒന്ന് വായിക്കാൻ മനസുവെച്ചാൽ തെറ്റിധാരണകൾ ഇല്ലാതാകും.
ശ്രീ ചാക്കോയുടെ ലേഖനം ക്നനായ് സമൂഹത്തിൽ ചിലരുടെ അബദ്ധ ചിന്താഗതികളുടെ ഫലമായി ചൂടുപിടിച്ച ഒരു വിവാദവിഷയമായിരിക്കുന്നു. അദ്ദേഹത്തിന്റെ വാദഗതികൾ തെറ്റാണെന്ന് തെളിയിക്കാൻ ക്നനായി മക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും ആർക്കും ചരിത്രത്തിന്റെ ഒരു പിൻബലം ലഭിക്കുന്നില്ലായെന്നാണ് സത്യം. അതിനാലായിരിക്കാം ലേഖനങ്ങളിൽക്കൂടി അദ്ദേഹത്തെ വ്യക്തിപരമായി പലരും അധിക്ഷേപിക്കാൻ ശ്രമിക്കുന്നത്. അവരുടെ ആക്ഷേപങ്ങൾക്ക് കാരണം കേരളചരിത്രത്തിൻറെ അഞ്ചാം നൂറ്റാണ്ടുവരെയുള്ള സാംസ്ക്കാരിക മൂല്യങ്ങളെ സംബന്ധിച്ചുള്ള അറിവില്ലായ്മയാണ്.
സമൂഹത്തിന്റെ മനുഷ്യമനസാക്ഷിയെ ഉണർത്തുന്ന സാമൂഹിക പ്രതിപാസങ്ങളെ കാണുമ്പോൾ അതിന് പുറത്തുള്ളവർ അത് കണ്ടില്ലെന്ന് നടിച്ച് നിശബ്ദരായി ഇരിക്കണോ? ക്നനായ്ക്കാരനല്ലാത്ത ശ്രീ ചാക്കോ കളരിക്കലിന് ക്നനായ് പ്രശ്നങ്ങളിൽ സംസാരിക്കാൻ എന്താണവകാശമെന്ന് ലേഖകനായ ശ്രീ ഡോമിനിക്ക് സാവിയോ ചോദിക്കുന്നു. ക്രിസ്ത്യാനിയല്ലാത്ത യഹൂദനായ യേശുവിനെ നാം എല്ലാം നമസ്ക്കരിക്കുന്നുണ്ട്. എങ്കിൽ യഹൂദരെന്നഭിമാനിക്കുന്ന ക്രിസ്ത്യാനികളായ ക്നാനായ വൈകൃത സംസ്ക്കാരത്തെ ഒരു ക്രിസ്ത്യാനി വിമർശിക്കുന്നതുകൊണ്ടുള്ള തെറ്റെന്താണ്?
'മുണ്ടുടുക്കാത്ത നാട്ടിൽ വെളുത്തേടൻ അധികപ്പറ്റെന്ന തലവാചകത്തിലാണ് ലേഖനത്തിന്റെ തുടക്കം. ശ്രീ സാവിയോ അറിഞ്ഞോ അറിയാതെയോ സ്വന്തം സമുദായത്തെ നോവിപ്പിച്ചുകൊണ്ട് എന്തിനാണ് ലേഖനം എഴുതിയതെന്നും മനസിലാകുന്നില്ല. കൌപീന കാലഘട്ടത്തിൽ ജീവിക്കുന്ന തുണിയില്ലാത്ത ഒരു സമുദായത്തെ തുണി ഉടുപ്പിക്കാൻ ശ്രീ ചാക്കോ തുണിയുംകൊണ്ട് വന്നുവെന്നേ സാമാന്യ വായനക്കാരന് മനസിലാവുകയുള്ളൂ. അസത്യങ്ങളും അർദ്ധസത്യങ്ങളുമാണ് ശ്രീ ചാക്കോയുടെ ലേഖനമെന്നുള്ള ശ്രീ സാവിയോടെ വാദങ്ങളിലും അടിസ്ഥാനമില്ല. സത്യങ്ങൾ ഒന്നുംതന്നെ ശ്രീ സാവിയോ അദ്ദേഹത്തിന്റെ ലേഖനത്തിൽ തെളിയിച്ചിട്ടുമില്ല. സ്വവംശവിവാഹങ്ങൾ ക്നാനായ സമുദായത്തിന്റെ പ്രശ്നമെന്നുള്ള ശ്രീ ചാക്കോയുടെ വാക്കുകളെ നിഷേധിച്ചുകൊണ്ട് അത് സമുദായത്തിന്റെയല്ല മിശ്രവിവാഹം വഴി സമുദായത്തിന് പുറത്തുപോയവരുടെ പ്രശ്നമെന്ന് ലേഖകൻ അഭിപ്രായപ്പെട്ടിരിക്കുന്നു. ഒരു അപ്പൻ മക്കളെ പുറത്താക്കിയാൽ അപ്പനും മക്കൾക്കും ഒന്നുപോലെ പ്രശ്നം വരും. ഇത്രമാത്രം സമുദായഭ്രാന്തുള്ള നിങ്ങൾക്ക് പ്രശ്നമില്ലെങ്കിൽ പിന്നെ എന്തിന് നിങ്ങളുടെ സഹോദരന് സമുദായ ഭ്രഷ്ട്ട് കല്പ്പിക്കണം. സ്വന്തം മക്കൾ ഉപേക്ഷിച്ചു പോവുമ്പോൾ നിങ്ങളുടെ അപ്പന്മാർക്ക് പ്രശ്നങ്ങളും പ്രയാസങ്ങളും അനുഭവപ്പെടാറില്ലേ? മുടിയനായ പുത്രനെയും അപ്പൻ സ്വീകരിച്ചില്ലേ?
'സ്വവംശം' എന്ന പദംതന്നെ അപരിഷ്കൃതമെന്ന് ശ്രീ സാവിയോ മനസിലാക്കണം. സ്വവംശംമൂലം വിവാഹിതരാവുന്നവരുടെ മക്കൾക്കാണ് ദുരിതങ്ങൾ അനുഭവപ്പെടുന്നത്. അത്തരം ചിന്താഗതി മനുഷ്യത്വത്തോടുള്ള സ്വയം അവഗണനയുമാണ്. രക്തബന്ധങ്ങൾ തമ്മിലുള്ള ലൈംഗികതകൾ പ്രാകൃതഈജിപ്റ്റിൽ ഉണ്ടായിരുന്നു. ഇത്തരക്കാരിൽനിന്ന് ജനിക്കുന്ന കുട്ടികൾക്ക് ജന്മസിദ്ധമായ വൈകല്യങ്ങളുമുണ്ടാകുമെന്ന് (Congenitial) ശാസ്ത്രം തെളിയിച്ചിട്ടുള്ളതാണ്. അതാണ് പല രാജകുടുംബങ്ങളിലും സംഭവിച്ചിട്ടുള്ളത്. റഷ്യയിലെ സാർ ചക്രവർത്തിയുടെ ഒടുവിലത്തെ രാജകുമാരന്റെ കഥയും വായിക്കുക. മറ്റേത് സമുദായത്തെക്കാളും പ്രകൃത്യാ അംഗവൈകല്യമുള്ളവർ കൂടുതലായും കാണുന്നത് ക്നാനായ സമുദായത്തിലെന്നും കാണാം. അത്തരം സത്യങ്ങൾ ചൂണ്ടികാണിക്കാൻ ക്നനായ്ക്കാർക്ക് പുറത്തുള്ളവർക്ക് അവകാശമില്ലെന്നുള്ള ശ്രീ സാവിയോയുടെ വാദം തികച്ചും ബാലിശമാണ്. അദ്ദേഹത്തിന്റെ പരിമിതമായ അറിവിനെ വിപുലപ്പെടുത്തേണ്ടതുമുണ്ട്.
103 വർഷങ്ങൾക്ക് മുമ്പ് ക്നനായ്ക്കാർക്ക് സ്വവംശ വിവാഹം മാർപാപ്പാ അനുവദിച്ചെന്ന് ശ്രീ സാവിയോ അവകാശപ്പെടുന്നു. മാർപാപ്പയുടെ അന്നത്തെ ചാക്രികലേഖനം വത്തിക്കാനിൽ ആരോ ഒളിച്ചു വെച്ചെന്നു വേണം അനുമാനിക്കാൻ. വത്തിക്കാൻ ലൈബ്രറിയിൽ അങ്ങനെ ഒരു കൽപ്പനയില്ലെന്നാണ് പണ്ഡിതരുടെ ലേഖനങ്ങളിൽനിന്നും എനിക്ക് മനസിലായത്. സ്വവംശ വിവാഹനുഷ്ടാനം ക്നനായ സമുദായത്തിൽ നിർബന്ധിതമെന്ന് വത്തിക്കാൻ അറിഞ്ഞതും അടുത്ത കാലത്താണ്. ക്രിസ്ത്യൻ മൌലികതയ്ക്കുതന്നെ കളങ്കം വരുത്തുന്ന സ്വവംശ വിവാഹനിയമം മാർപാപ്പായെ അന്ന് കുപിതനുമാക്കിയിരുന്നു. അത്തരം ആചാരങ്ങളിൽക്കൂടി പുതിയ നിയമത്തിന്റെ തത്ത്വങ്ങൾതന്നെ ക്നനായക്കാർ ലംഘിക്കുകയാണ്. സ്വന്തം കുടുംബത്തിനും സ്വന്തം വംശത്തിനും ഉപരി അയല്ക്കാരനെ സ്നേഹിക്കാനാണ് യേശു അരുളി ചെയ്തിരിക്കുന്നത്. രക്തശുദ്ധി പാലിച്ച പ്രവാചകരും പഴയ നിയമത്തിൽ ഉണ്ടായിരിക്കാം. പ്രവാചകനായ അപ്പനെ വീഞ്ഞ് കുടിപ്പിച്ച് പെണ്മക്കൾ രതിക്രിയകൾ നടത്തിയത് പ്രാചീന സംസ്ക്കാരത്തിലെ യഹൂദ ജനതയിൽ ആയിരുന്നു. അത്തരം സംസ്കാരം യഹൂദ ജനത തുടർന്നിരുന്നുവെങ്കിൽ പരിഷ്കൃതലോകം പ്രതികരിക്കാതെ നിശബ്ദമായിരിക്കുമോ? ആ ദൌത്യം മാത്രമേ ക്നാനായ്ക്കാരനല്ലാത്ത ശ്രീ ചാക്കോ കളരിക്കൽ തന്റെ ലേഖനത്തിൽക്കൂടി നിർവഹിച്ചുള്ളൂ.യഹൂദനെന്ന് അഭിമാനിക്കുന്ന പീറ്ററെ യേശുവിന്റെ ദൌത്യം എന്തെന്ന് പോൾ ബോധ്യപ്പെടുത്തുന്നുണ്ട്. സത്യത്തിന്റെ വെളിച്ചത്തിൽ പോളിന്റെ വചനം അക്ഷരംപ്രതി പീറ്റർ അനുസരിക്കുകയായിരുന്നു. യേശുവിന്റെ നാമം പറഞ്ഞ് കപടവിശ്വാസം പുലർത്തിയിരുന്ന കപട ക്രിസ്ത്യാനികളെ ആദിമസഭ അംഗീകരിച്ചിരുന്നില്ല. ക്നനായക്കാരുടെ യഹൂദപ്രേമം ക്രൈസ്തവ ധർമ്മത്തിനും നീതികരിക്കാത്തതെന്ന് വ്യക്തമാകുന്നു.
ശ്രീ സാവിയോ പരിഹസിച്ചപോലെ നൂറ്റിമുപ്പതു കോടി ജനങ്ങളെ നവീകരിക്കാനല്ല ശ്രീ ചാക്കോ ലേഖനമെഴുതിയത്. സ്വന്തം കണ്ണുവെട്ടത്ത് ഇക്കരെ കനാലിലിൽനിന്നുള്ള വടക്കൻ അക്കരെയുള്ള തെക്കൻ മുങ്ങാൻ പോകുമ്പോൾ രക്ഷപ്പെടുത്തുന്നതാണൊ തമാശ. പെരിയാറിന്റെ വടക്കും തെക്കുമല്ലേ നമ്മൾ താമസിച്ചിരുന്നത്. ആങ്ങള പെങ്ങളമാരെപ്പോലെ ജീവിക്കേണ്ടവർ തമ്മിൽ അനുരാഗവും, ലൈംഗികാസക്തിയുമല്ലേ ചാക്കോ സാറിന്റെ ലേഖനത്തേക്കാൾ കൂടുതൽ തമാശ. താങ്കളുടെ ചോദ്യവും തമാശതന്നെ. "തറവാട്ടിൽ ഇടിച്ചുകയറി ഒറ്റ രാത്രികൊണ്ട് ആർക്കെങ്കിലും തറവാടിയാകാൻ കഴിയുമോ? തീർച്ചയായുമില്ല. പക്ഷെ നമ്മൾ അക്കരയും ഇക്കരെയും ജീവിച്ച ആദിവാസികളായതുകൊണ്ട് തറവാടിത്തം ക്നാനായ സമൂഹത്തിന് കൂടുതലായുണ്ടെന്നും തോന്നുന്നില്ല. തറവാടിന്റെ മഹത്വം പ്രകീർത്തിച്ച് ' ക്നനായ്ക്കാർ വസിഷ്ഠ മുനികളുടെ സന്തതികളോ' എന്ന ലേഖനം ഇവിടെ ലിങ്ക് ചെയ്തത് വായിക്കുക. (http://almayasabdam.blogspot.com/2011/12/blog-post_482.html)
ക്നാനായ ചിന്തകരുടെ തീവ്രമായ ഗവേഷണത്തിൽ കണ്ടെത്തിയ പൊതുവായ സമുദായവിശ്വാസം ആ സമുദായത്തിന് 72 രാജകീയ പദവികൾ രാജാവിൽനിന്നും ലഭിച്ചിട്ടുണ്ടെന്നാണ്. ഈ പദവികൾ വടക്കുംഭാഗർക്കും ലഭിച്ചതായി സംഘകൃതികളിൽ കാണുന്നു. ആദിമ സമുദായങ്ങളായ പുലയൻ, പറയൻ എന്നീ സമൂഹങ്ങൾക്ക് ഈ അവകാശങ്ങൾ ലഭിച്ചെന്നാണ് തമിഴ് കൃതികളിൽ സൂചിപ്പിച്ചിരിക്കുന്നത്. അത്തരം എന്തെങ്കിലും അവകാശങ്ങൾ ക്നനായക്കാരുടെ ചരിത്ര കൃതികളിലുണ്ടെങ്കിൽ അവർ ആദിമ വർഗങ്ങളെന്നുള്ള പ്രധാന തെളിവാണ്. 'ക്നാനായ' എന്ന വാക്ക് ശ്രീ സാവിയോ സൂചിപ്പിച്ച ഐ.പി. എസ്‌കാരന്റെ ഗ്രന്ഥപ്പുരയിൽ വന്നത് എങ്ങനെയെന്ന് വ്യക്തമല്ല. ഒരു പക്ഷെ മൂന്നാം നൂറ്റാണ്ടിൽ ആദിമ ക്രിസ്ത്യാനികളായ തെക്കുംഭാഗർ അന്ന് കൃഷിയാവിശ്യത്തിനായി കനാലുകൾ വെട്ടുന്ന ജോലിയിൽ എർപ്പെട്ടിരിക്കാം. ക്നനായ്ക്കാർക്ക് 'ഇസ്രായേൽക്കാർ' എന്ന അർത്ഥം ഉണ്ടായതും വ്യക്തമല്ല. ചിലരുടെ ഗവേഷണങ്ങളിൽ ക്നനായ ഇറാക്കിന്റെ എതോ പ്രദേശമെന്നാണ്. അക്കാലത്ത് ഇത്രമാത്രം ഭൂമിശാസ്ത്രം അറിയാവുന്ന മഹാനായ ആ ഭൂമി ശാസ്ത്രജ്നനെയും ഇനിമുതൽ ഗവേഷണം നടത്തണം. ഇവരുടെ ശുദ്ധമായ മലയാളത്തിൽ ഹീബ്രുവിന്റെയോ യേശുവിന്റെ ഭാഷയായ അറാമിക്കിന്റെയോ ഒറ്റ പദം പോലുമില്ല.
മൂന്നാം നൂറ്റാണ്ടിൽ വന്നുവെന്ന് വിശ്വസിക്കുന്ന ക്നാനായ തൊമ്മന്റെ അനുയായികൾക്ക് ലഭിച്ച അംഗീകാരങ്ങൾ 1542 ൽ ഗോവയിൽ എത്തി മത പരിവർത്തനം ചെയ്ത ക്രിസ്ത്യാനികള്ക്ക് ലഭിച്ചില്ലെന്നാണ് ക്നനായക്കാരന്റെ ഗവേഷണങ്ങളിൽ കാണുന്നതെന്ന് ശ്രീ സാവിയോ ഡോമിനിക്കിന്റെ ലേഖനത്തിൽ സൂചിപ്പിച്ചിരിക്കുന്നു. ക്നാനായ തൊമ്മനും ഫ്രാൻസീസ് സേവിയറും തമ്മിൽ പന്ത്രണ്ട് നൂറ്റാണ്ട് വിടവുണ്ടെന്ന കാര്യവും ക്നാനായ ഗവേഷകർ വിസ്മരിക്കുന്നു. 72 പദവികൾ വടക്കർക്കും ഉണ്ടായിരുന്ന കാര്യവും ഇതിൽനിന്ന് വ്യക്തമാണ്. ഫ്രാൻസീസ് സേവിയർ വന്നപ്പോൾ മുന്നോക്ക പിന്നോക്ക സമുദായം ഉണ്ടായിരുന്നിരിക്കാം. മൂന്നാം നൂറ്റാണ്ടിൽ കേരളത്തിൽ മുന്നോക്ക പിന്നോക്കയെന്ന വർണ്ണവ്യവസ്തയുണ്ടായിരുന്നില്ല. ബ്രാഹ്മണർ കേരളത്തിൽ കുടിയേറാൻ ആരംഭിച്ചത് അഞ്ചാംനൂറ്റാണ്ടിന് ശേഷമെന്ന് ആധികാരികമായി തെളിയിച്ചിട്ടുണ്ട്. മൂന്നാം നൂറ്റാണ്ടിലെ തറവാടികളായിരുന്നവർ പാണ, കുറുവ, പറയ, വേട്ട എന്നീ ജാതികളായിരുന്നു. ചേരമാൻ പെരുമാൾ 72 പദവികൾ ഈ ജാതികൾക്ക് കൊടുത്തതായി തമിഴ് കൃതികളിൽ ഉണ്ട്. ക്നാനായ്ക്കാര്ക്ക് അത്തരം പദവികൾ ഉണ്ടെങ്കിൽ ഇവരുടെ വംശാവലി തുടങ്ങുന്നത് മുകളിൽ പറഞ്ഞ ജാതികളിൽനിന്നാണെന്നും അനുമാനിക്കണം. തെക്കരുടെ ഇന്നത്തെ ഭക്ഷണരീതിയും, പന്നിയിറച്ചി, പന്നിയെലി തീറ്റിയും ആദി ദ്രാവിഡരുടെതായിരുന്നു. യഹൂദർ പന്നിയിറച്ചി കഴിക്കില്ല. മറ്റ് സാമൂഹിക രീതികളായ വെളിച്ചപ്പാട്, കുഴലൂത്ത്, മെത്രാന്റെ ശവശരീരം പറയമൂപ്പനെപ്പോലെ ഇരുത്തിയടക്കുക എന്നീ ആചാരങ്ങൾ, ദേവാലയ മണി, വിവാഹത്തിൽ വധുവിന്റെ സാരിതുമ്പിൽ ചാരംകെട്ട് എന്നിവ ആദിമ വേട്ടവ,പറയ ജാതികളുടെയായിരുന്നു. കർദ്ദിനാൾ വർക്കി വിതയത്തിലിന്റെയും ഭൌതിക ശരീരം ഇരുത്തിയടക്കി പ്രാചീനസംസ്ക്കാര പാരമ്പര്യം കാത്തുസൂക്ഷിച്ചു. 'ജീവിച്ചിരിക്കുന്നവരെ മരിച്ചവരുടെയിടയിൽ തേടുന്നത് എന്തേ'യെന്നാണ് ലേഖകന്റെ ചാക്കോ സാറിനോടുള്ള ചോദ്യം. ഇത് തന്നെയാണ് ക്നനായക്കാരോട് ചോദിക്കാനുള്ള ചോദ്യവും. മരിച്ചുപോയവരുടെ ഈ പ്രാകൃത സംസ്ക്കാരവും സാമൂഹിക ദർശനവും തറവാടിത്തവും, മിഥ്യാബോധവും എന്തിന് പുലർത്തുന്നു? ഇത്തരം നാടോടി കഥകളിൽ വിശ്വസിക്കാതെ ജീവിച്ചിരിക്കുന്നവരെപോലെ ആധുനിക നേട്ടങ്ങളിൽ അഭിമാനിക്കരുതോ? അറിവ് പള്ളികളിൽനിന്നും മാത്രം ലഭിച്ചാൽ എന്നുമിങ്ങനെ തല മരച്ചിരിക്കും. സത്യത്തെ അന്വേഷിക്കുകയില്ല. കമ്പ്യൂട്ടറിലും വൈക്കോ പിഡിയായിലും വിജ്ഞാപ്രദമായ ലേഖനങ്ങൾ ഉണ്ട്. ഒരു ചാഴികാടന്റെയോ ഒരു ഐ.പി. എസ്കാരന്റെയോ, പോലീസുകാരന്റെയോ പുസ്തകം മാത്രം വായിച്ചാൽ സത്യത്തെ കണ്ടുപിടിക്കുകയില്ല. നാടോടികഥകൾ സത്യങ്ങളെന്ന് വിശ്വസിച്ച് നടക്കും. രോഗതുല്യമായ ഇത്തരം നാടോടി വിശ്വാസങ്ങൾ ഇന്ന് ക്നാനായ മക്കൾക്കുള്ളത് അവരെ പണ്ടുള്ളവർ മസ്തിഷ്ക്ക പ്രഷാളനം നടത്തിയതുകൊണ്ടാണ്.ബ്രിഗേഡിയർ ക്നാനായ തൊമ്മൻ പരിവാരസഹിതം വന്നെന്നും ആചാരവെടികളോടെ ചേരമാൻ പെരുമാൾ തുറമുഖത്ത് വന്ന് എതിരേറ്റന്നുമുള്ള കഥകൾ കേൾക്കുമ്പോൾ ക്നാനായ തൊമ്മന്റെ പ്രേതം ക്നാനായ മക്കളെ നോക്കി കുഴിമാടത്തിൽനിന്നും അലറി പൊട്ടിച്ചിരിക്കുന്നുണ്ടാവാം.
പലവിധ റീത്തുകൾ വ്യത്യസ്തങ്ങളായ സംസ്കാരങ്ങൾ പുലർത്തുന്നതിൽ റോമൻ സഭയ്ക്ക് എതിർപ്പില്ലെന്നാണ് ലേഖകന്റെ മറ്റൊരു നിഗമനം. എന്നാൽ ശ്രീ ചാക്കോ കളരിക്കലിന്റെ ലേഖനത്തിലെ വിഷയം റീത്തോ വ്യത്യസ്തമായ സംസ്ക്കാരത്തെപ്പറ്റിയോ അല്ല. ബഹുവിധ റീത്തുകൾ ഉണ്ടെങ്കിലും വിശ്വാസസത്യം ഒന്നുതന്നെയാണ്.വിവിധങ്ങളായ സംസ്ക്കാരങ്ങൾ ഭാരതീയർക്ക് സ്വീകാര്യമാണ്. ഇവിടെ വിഷയം സ്വവംശ രക്തശുദ്ധീകരണ വാദമെന്നതാണ്. അത്തരം രക്ത ശുദ്ധീകരണത്തിൽകൂടിയുള്ള ലൈംഗികവേഴ്ചകൾ മന്ദബുദ്ധികളെയും അംഗവൈകല്യം ഉള്ളവരെയും സൃഷ്ടിക്കുമെന്ന് ശാസ്ത്രം തെളിയിച്ചിട്ടുള്ളതാണ്. മന്ദബുദ്ധികളെയാണ് ക്നാനായ സമുദായത്തിനാവശ്യമെന്നും അഭിഷിക്തർ ചിന്തിക്കുന്നു. വടക്കനും തെക്കനും ഒരു ജാതി തന്നെയെന്ന തത്ത്വം ആദ്യം മനസിലാക്കണം. ഭാരതീയരായ നമ്മുടെ രക്തം ദ്രാവിഡ ജനതയുടെതാണ്. ഒരു വിദേശ സംസ്ക്കാരത്തിൽ അഭിമാനിക്കാതെ ഭാരതീയ സംസ്ക്കാരത്തിന് വിലമതിക്കൂ. സത്യവും ധർമ്മവും വേദങ്ങളും പുരാണങ്ങളും പൗരാണിക ഭാരതത്തിന്റെ മാത്രം സ്വത്താണ്. വേട്ടവരെങ്കിൽ വേട്ടവർ, പറയരെങ്കിൽ പറയരെന്ന് അഭിമാനിക്കുന്നതിനുപകരം കൊള്ളയടിക്കാൻ വന്ന കടൽകൊള്ളക്കാരനായ ക്നാനായ തൊമ്മന്റെ സന്തതി പരമ്പരകളാണെന്നും വടക്കരെക്കാളും തറവാടിത്തം ഉള്ളവരെന്നും പറഞ്ഞു നടന്നാൽ എന്തഭിമാനമാണൂള്ളത്?
ക്നാനായ്കളുടെ കൂട്ടയ്മയെയോ, വൈകാരിക ബന്ധങ്ങളെയോ, സമൂഹത്തെയോ മതത്തിനോടുള്ള സ്നേഹത്തെയോ ആരും വിമർശിക്കുന്നില്ല. അനേകർക്ക് വിദേശത്ത് കുടിയേറാൻ സാധിച്ചതും അവരുടെ ബന്ധുക്കൾ അഭിവൃത്തിപ്പെട്ടതും ക്നാനായ സമൂഹത്തിന്റെ ഈ വൈകാരിക ഐക്യം തന്നെയാണ്.അതിൽ ആ സമുദായത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു. ഈ വൈകാരിക ഐക്യം ലോകത്തിലെ ഭീകരവാദികളെപ്പോലെ അധികമാകാതെയിരുന്നാൽ മതി. എന്നാൽ സ്വവംശശുദ്ധീകരണ വാദത്തിലൂടെ മറ്റുള്ള സമുദായങ്ങളെ ചെറുതായി കണ്ട് തറവാടിത്തം പുലമ്പുമ്പോൾ നിങ്ങളെ നോക്കി മറ്റുള്ള സമുദായങ്ങൾ പരിഹസിച്ചെങ്കിൽ അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പന്തുകളിയിൽ പന്ത് നിങ്ങളുടെ കോർട്ടിലാണ്. പന്ത് തിരിച്ചടിച്ച് വിജയിച്ച് സത്യത്തിന്റെ വഴി തെരഞ്ഞെടുക്കേണ്ടതും നിങ്ങളുടെ കടമയാണ്. ഇപ്പോൾ കഴുതകളുടെ വിഴുപ്പ് ചുമക്കുന്നതുപോലെ പണ്ടാരോ എഴുതി വെച്ച ചരിത്രങ്ങൾ വാസ്തവങ്ങളെന്നും നിങ്ങൾ വിശ്വസിക്കുന്നു. ഭാരതത്തിൽ പതിനേഴ് നൂറ്റാണ്ടിന്റെ ചരിത്രം ഉണ്ടെന്ന അവകാശവാദവും യോജിക്കുന്നില്ല. നിങ്ങളുടെ സംസ്ക്കാരം ഭാരതത്തിൽ ക്രിസ്തുവിന് അനേക നൂറ്റാണ്ടുകൾ മുമ്പും ഉണ്ടായിരുന്നു. ആദിദ്രാവിഡരെ സംബന്ധിച്ച് അശോകന്റെ കല്ലുകളിൽ കൊത്തിയ ശിലാലിഖിതങ്ങൾ ഈ ചരിത്ര സത്യങ്ങൾക്ക് വെളിച്ചം നല്കുന്നുണ്ട്. വടക്കനാണോ തെക്കനാണോ കൂടുതൽ തറവാടിത്ത പാരമ്പര്യമുള്ളതെന്ന് നാളിതുവരെയായി ഒരു നരവംശ ശാസ്ത്രജ്ഞനും ഗവേഷണം നടത്തിയിട്ടില്ല. അതുകൊണ്ട് വടക്കർ തെക്കരോട് അസൂയപ്പെടേണ്ട കാര്യവുമില്ല. ഇപ്പോൾ തർക്കമുള്ളത് കാട്ടുകള്ളൻ വീരപ്പൻ വടക്കനോ തെക്കനോഎന്നാണ്. പുലയനെങ്കിൽ വടക്കൻ, പറയനെങ്കിൽ തെക്കനെന്നും വിചാരിക്കാം. വീരപ്പൻ തമിഴകത്തോ കൊടുങ്ങല്ലൂരോ വന്ന യഹൂദനായ കടൽകൊള്ളക്കാരൻ മറ്റൊരു തോമസിന്റെ സന്തതിയുമാകാം. ശ്രീ സാവിയോ ഡോമിനിക്കിന്റെ ലേഖനം തുടങ്ങുന്നതും അവസാനിക്കുന്നതും "മുണ്ടുടുക്കാത്ത നാട്ടിൽ വെളുത്തെടനെന്തിന്' എന്നു ചോദിച്ചുകൊണ്ടാണ്. പെരിയാറിന്റെ തെക്കുവശത്തായി ഇന്നും കൗപീനം ധരിച്ചുനടക്കുന്ന ഒരു ജനതയോട് സംസ്ക്കാരത്തിന്റെ വഴി ഒരു വടക്കൻ കാണിച്ചു കൊടുക്കുന്നതിൽ അയാളെ അഭിനന്ദിക്കുകയാണ് വേണ്ടത്. 'അപ്പാ എന്നെ എത്ര തല്ലിയാലും ഞാൻ നന്നാവുകയില്ലാ' യെന്ന് വിലപിക്കുകയല്ല വേണ്ടത്. കൗപീനം മാറ്റി കുറഞ്ഞത് മുണ്ടെങ്കിലും ഉടുക്കൂ. വെളുത്തേടത്തിനും തൊഴിൽ വേണമല്ലോ.
This comment has been removed by a blog administrator.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteI just read your article: മുണ്ടുടുക്കാത്തനാട്ടില്‍ വെളുത്തേടന്‍ മുണ്ടുടുപ്പിക്കാൻ. I find it very thought provoking and enlightening, countering argument with argument to convey your point. I am happy a very healthy discussion is taking place on Endogamy in Almayasabdam and in many Malaylam Blogs in USA and around the glob ever since we had the Knanaya Seminar on the subject on Aug.3rd at Syromalabar Cathedral Hall in Chicago.
ReplyDeleteMany learnerned persons have contributed their mite to bring conflicting minds to a sensible vision and agreement. The articles I read were that of Chackochan Kalarickal, Mathew Idiculla and the latest by Joseph Mathew. I found them all enlightening and very decent, enlightening and countering arguments with argument, and never for a moment demeaning themselves to attack or hurt any one. That is the spirit to be maintained in discussions between mature people. Unfortunately I read also other articles beating below the below and demeaning themselves to calling names and ridiculing. I wish such tendencies are avoided.
As for my views on the topic you can still read it in my website:http://sites.google.com/site/jameskottoorspeaking/ : Read the article under the title:
Endogamy & Knananites: Human Right Violation Pure & Simple!
It is to be noted that the article: Endogamy: a closer look, is by Mathew Idikkula, who is himself a Knananite. I found his article very impartial and scientific. I wish more such articles are published to clear misunderstandings between members of the same community. None of us have any axe to grind. All we want is to help TRUTH triumph and get accepted by all. Sathyameva Jayathe. To achieve that I wish a healthy and erudite continued discussion on the topic till all doubts and misunderstanding are cleared must be persued.. " Unity in necessary things, diversity in unnecessary things and charity in all things," as St. Augustine says should be the motto that should guide us all. james kottoor
With Warm Regards,
Dr. James Kottoor,
അതുകൊണ്ട് വടക്കർ തെക്കരോട് അസൂയപ്പെടേണ്ട കാര്യവുമില്ല. നീണ്ട തെറി ലേഖനത്തിന്റെ അടിസ്ഥാനവും പുറത്തു വന്നു. കൈപട്ടിയ നന്മാകല്ക്ക് thank you knaanayakkaar എന്നൊന്നു പറയുന്നതിന് പകരം അസൂയ കുമിഞ്ഞുകൂടി കൊടുത്ത കൈക്ക് കടിച്ചു രസിക്കുന്ന ലേഖകൻ.
ReplyDeleteആരോ ഇവിടെ ക്നനായക്കാരുടെ നിത്യമായ പൈതൃകത്തെപ്പറ്റിയെഴുതി. എന്താണോ ഈ പൈതൃകം. ഒരു തരം കൾട്ടുകളുടെ ചിന്തകളെന്നും പറയാം. അവരുടെ അഭിഷിക്തരോ നേതാവോ പറയുന്നതിനപ്പുറം ആരെങ്കിലും അഭിപ്രായം പുറപ്പെടുവിച്ചാൽ കൂലിയെഴുത്തുകാരായി. ഇതു തന്നെയാണ് ഗയാനയിൽ സംഭവിച്ചതും. നേതാവ് പറയുന്നത് ശരിയെന്നു വിചാരിച്ച് അവിടെ ഒരു സമൂഹം മുഴുവൻ ആത്മാഹൂതി ചെയ്തു.
ReplyDeleteഇവരുടെ ഈ പൈതൃകം നാളിതുവരെ ശാസ്ത്രീയമായൊ, നരവംശപരമായോ, തെളിയിക്കാൻ സാധിച്ചിട്ടില്ല. ആചാരാനുഷ്ഠാനങ്ങളിൽ ആദിദ്രാവിഡ പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നുവെന്ന് എന്റെ മുകളിലത്തെ പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം മുത്തച്ചന്റെ അപ്പന്റെ പേര് പറയാൻ കഴിവില്ലാത്ത കുറെ ചരിത്രകാർ എഴുതിയ കല്ലുവെച്ച നുണകൾ സത്യങ്ങളെന്ന് വിചാരിച്ചുനടക്കുന്ന നിഷ്കളങ്കരായ ഒരു ജനതയാണ് ക്നാനായ സമൂഹം. വടക്കരെക്കാളും ഹൃദയ ശുദ്ധിയുള്ളവർ തെക്കെരെന്നതിലും സംശയമില്ല. എന്തും വിശ്വസിക്കുന്ന തെക്കർക്ക് കപടത വടക്കരെയപേക്ഷിച്ച് കുറവാണ്. അത്തരം മനസും ദോഷം ചെയ്യും.
ശുദ്ധരക്തവാദികളുടെയിടയിൽ ചരിത്രാതീത കാലങ്ങളിൽ സംഭവിച്ച ബലാൽസംഗങ്ങളുടെ കഥകൾ മറക്കുന്നു. അത്തരത്തിൽ ഉണ്ടായവരുടെ രക്തവും പൈതൃകത്തിൽ ഉണ്ടെന്നും നിഷേധിക്കാൻ സാധിക്കില്ല. പോർട്ടുഗീസുകാർ ഇന്നാട്ടിലെ നാടൻസ്ത്രീകളെ ബലാൽസംഗം ചെയ്ത് കുട്ടികളെ സൃഷ്ടിച്ചതും ചരിത്രസത്യങ്ങളാണ്. പറങ്കിപ്പടയുടെ ഇത്തരം കാടത്തത്തിനെതിരെ കുഞ്ഞാലിമരക്കാരുടെ വീരസാഹസിക കഥകളൊന്നും അസത്യങ്ങളായി കണക്കാക്കുവാൻ സാധിക്കില്ല. മുസ്ലിമുകൾ അവരുടെ സ്ത്രീകളെ സംരക്ഷിച്ചപ്പോൾ ക്രിസ്ത്യാനികൾ സാമ്പത്തിക ലാഭത്തിനായി അവരുടെ സ്ത്രീകളെ പറങ്കികൾക്ക് ബലികൊടുത്തിരുന്നതായും ചരിത്രത്തിന്റെ കറുത്ത പേജുകളിൽ ഉണ്ട്.
ക്നനായക്കാരുടെ രക്തം യഹൂദ രക്തമെന്നുള്ള ഒരു ഡി.എൻ.എ. സാമ്പിളും നാളുതുവരെ ശാസ്ത്ര ലോകത്തിന്റെ മേശയിൽ എത്തിയിട്ടില്ല. ശ്രീമാൻ മൂലേക്കാടിന്റെ പ്രസംഗത്തിൽ ഇവരുടെ ഗോത്രം ദാവീദിന്റെ അപ്പുറവും പറന്നു പറന്നു പോവുന്നു. നോക്കണേ, ആടിനെ പട്ടിയാക്കുന്ന അഭിഷിക്തരുടെ ഒരു പകിടകളിയെ.? നേർച്ചപ്പെട്ടി നിറയെ പണം കുന്നുകൂടിക്കോളും. അഭയാകേസിലെ കോട്ടൂരും വെള്ളിയാനുംവരെ നാളത്തെ സുവർണ്ണ ചരിത്ര താരങ്ങളായിരിക്കും. ക്നാനായിലെ വിരുന്നിലെ യേശുവിന്റെ അത്ഭുതങ്ങളെക്കാളും ജനങ്ങളുടെ കണ്ണിൽ മണ്ണുവാരിയിടുന്ന അഭിഷിക്തർ നിയമിച്ച ക്നാനായ ചരിത്രകാരുടെ കൂലിയെഴുത്തും വർദ്ധിച്ചുവരുന്നു. തലയടഞ്ഞിരിക്കുന്നവർക്ക് സത്യങ്ങളെന്നും മിഥ്യകളായി തോന്നും. നോണ്‍സെൻസ് എന്ന പദവും അറിയാം. സത്യങ്ങൾ അവരുടെ മനസിനെ വേദനിപ്പിക്കുന്നു.
This comment has been removed by a blog administrator.
DeleteThis comment has been removed by a blog administrator.
DeleteThis comment has been removed by a blog administrator.
DeleteThis comment has been removed by a blog administrator.
ReplyDeleteThis comment has been removed by a blog administrator.
DeleteThis comment has been removed by a blog administrator.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteEmail from Salu:
ReplyDeleteThe email by Mr. Mapleton is titled "Some Commonly Propagated Falsehoods" . The Title on his article is what he is trying to do and that is "propagate falsehood". I think it is better to just laugh it off.
Those Knanites who decides to marry nonKnanite are seeking permission to leave their ancestral church because they are not allowed to marry in their ancestral church. He says that this Knanaya diocese was erected exclusively for Southists. The Bull does not say "exclusive". This is false.
He also says that" (Knanites are of Iraqi-Judeo Christian descent.)" What a nonsense. Ask him to look in the mirror and ask himself does he look like an Iraqui-Judeo Christian? Ask him to have the courage to admit that he is an Indian or south Indian like you and I. These people are living in an euphoria. They need to come to a sense of reality.
His article should be just ignored and laughed at as "childish"
Salu.
A teacher sees a 'teacher' in someone who teaches something. A veluthedan sees a 'veluthedan' in someone who engages in cleansing something. Man's perception of the world around him is the extension of what he is. When fool shoots, it backfires at him. Your writing excels as a detergent. It is so profound that it irritates and uproots the dirt. Consequently it hurts and annoys the dirty.
ReplyDeleteComment by
George J. Poozhikala
ശ്രീ ജോസഫ് മാത്യുവിനോട് വേറെ പണിനോക്കാൻ നിർദേശിച്ചുകൊണ്ടുള്ള ശ്രീ ജോസഫ് പുലികുത്തീൽ (Joseph Kurien Pulikuthiel) എഴുതിയ കാര്യഗൗരവമുള്ള ഒരു പോസ്റ്റ് ക്നാനായ വിശേഷങ്ങളിൽ ഉണ്ട്. അദ്ദേഹം അങ്ങനെ പറഞ്ഞെങ്കിലും ക്നാനായ സമുദായത്തിന്റെ മൗലികാശയങ്ങൾ ലേഖനത്തിന്റെ ഉള്ളടക്കത്തിൽ വായിക്കാം. ആരംഭിച്ച പണി തീർക്കാതെ പിന്തിരിയാനും മടിയുണ്ട്. ശ്രീ പുലികുത്തീലിന്റെ വിശുദ്ധ തോമസിനെപ്പറ്റി പറഞ്ഞ വാസ്തവികങ്ങളായ ചരിത്ര പശ്ചാത്തലത്തിൽ എനിക്കും യോജിപ്പുണ്ട്. എന്നാൽ കടലിൽനിന്നു പൊന്തിവന്ന ഒരു ക്നായ തോമസിനെപ്പറ്റിയുള്ള പൊങ്ങച്ചത്തിന്റെ തുറുപ്പുച്ചീട്ടിൽ വിയോജിപ്പാണുള്ളത്.
ReplyDeleteവെട്ടിക്കുന്നേൽ മത്തായി കത്തനാർ എഴുതിയ പുസ്തകത്തിൽ ദേശീയക്രിസ്ത്യാനികളെ വർഗ ജാതിവ്യവസ്ഥയിൽ നിന്ന് മോചിപ്പിച്ച് ക്നാനായ് തൊമ്മനും കൂട്ടരും സമൂഹത്തിൽ ഉന്നത സ്ഥാനം നേടികൊടുത്തെന്ന് പ്രസ്താവിച്ചിരിക്കുന്നു. കേരള ചരിത്രത്തിന്റെ പ്രാഥമിക പാഠംപോലും ഈ കത്തനാർക്ക് അറിവില്ലെന്ന് തോന്നുന്നു. ക്നാനായ തൊമ്മൻ വന്ന നൂറ്റാണ്ടുകളിൽ കേരളത്തിൽ ജാതി വ്യവസ്തയുണ്ടായിരുന്നില്ല. ജാതി വ്യവസ്ഥ കേരളത്തിൽ വന്നത് ബ്രാഹ്മണർ ശക്തി പ്രാപിച്ച എട്ടാം നൂറ്റാണ്ടു മുതലാണ്. ശങ്കരന്റെ തത്ത്വങ്ങൾ വ്യാപിച്ചതോടെ കേരളത്തിൽ തീണ്ടൽ തൊടീൽ എന്ന ദുരാചാരങ്ങൾ ശക്തമായി. കത്താനരുടെ പുസ്തകത്തിൽ ഉള്ളതുപോലെ ചരിത്രത്തിൽ ഒരു രാജാവും ക്രിസ്ത്യാനികളെ പീഡിപ്പിച്ചിട്ടില്ല.. മറിച്ച്, ഹിന്ദുരാജാക്കന്മാർ പള്ളികൾക്കും ക്രിസ്ത്യാനികൾക്ക് കച്ചവടങ്ങൾക്കും സ്ഥലം ദാനമായി നല്കിയ ചരിത്രമാണുള്ളത്.
ക്നനായക്കാരന്റെ പ്രാചീന മാർഗംകളിയെ ശ്രീ ജോസഫ് പുലികുത്തീലിന്റെ ലേഖനത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. തമിഴ് പദങ്ങളുടെ ചുവയില്ലാത്ത ഈ പഴം മലയാളകൂത്തുപാട്ട് പ്രാചീന കവിതകളിൽ സ്ഥാനം കല്പ്പിച്ചിട്ടില്ല. മാർഗംകളിയെന്ന് പറഞ്ഞാൽ വഴിപ്പാട്ടെന്നാണ് അർഥം. 'സംഘം പാട്ട്' എന്ന പേരിൽ തമിഴ് പറയർ ചൂട്ടും കെട്ടി വെളുപ്പാൻ കാലം പണിക്ക് പോയിരുന്ന വഴികളിൽ പാടിയിരുന്ന പാട്ട് പിന്നീട് മലയാളീകരിച്ച് മാർഗം കളിയുടെ പാട്ടാക്കി. സംഘം പാട്ടിനെപ്പറ്റി തമിഴ് സംഘം കൃതിയിൽ ഉണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ ഈ പാട്ടിനെ അത്മീകരിച്ച് ക്നനനായ സമുദായം വംശീയ പാട്ടാക്കി.
മൂന്നും നാലും നൂറ്റാണ്ടുകളിൽ യഹൂദർ ഇറാക്കിൽ ക്രിസ്ത്യാനികളെ പീഡിപ്പിച്ച കാലങ്ങളിൽ ക്രിസ്തുമതത്തെ റോമിൽ അക്കാലത്ത് ദേശീയ മതമാക്കിയിരുന്നു. ആ കാലയളവിൽത്തന്നെ ഭാരതത്തിൽ ഹിന്ദുക്കൾ ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്നെന്ന് കത്തനാരും അഭിപ്രായപ്പെടുന്നു. എങ്കിൽ പീഡനം ഭയന്ന് കൂടുതൽ സുരക്ഷിതമായ റോമിലേക്ക് ക്നാനായ തൊമ്മനും കൂട്ടരും എന്തുകൊണ്ട് പലായനം ചെയ്തില്ല? ഈ കഥ കത്തനാരുടെ പുസ്തകത്തിലെ സൃഷ്ടിയെന്നും കരുതണം.
സർ സി.പി. യ്ക്കെതിരെ ക്രിസ്ത്യൻ സമൂഹത്തെ രക്ഷിക്കാൻ മുന്നണിപോരാളി ജോസഫ് ചാഴികാടനായിരുന്നുവെന്ന് ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്. തിരുവിതാംകൂർ ചരിത്രം ശരിയായി അവലോകനം ചെയ്‌താൽ വ്യക്തമായ ചരിത്രം കിട്ടും. വടക്കരായ പാലാക്കാരും കാഞ്ഞിരപ്പള്ളിക്കാരുമായിരുന്നു അന്ന് മുമ്പിൽ ഉണ്ടായിരുന്നത്. തെക്കരുടെ മെത്രാന്മാർ സി.പി.യ്ക്കെതിരെ നിശബ്ദത പാലിച്ചപ്പോൾ അറസ്റ്റിനെ വകവെക്കാതെ സധൈര്യം ആ ഏകാധിപതിക്കെതിരെ ശക്തമായ ഇടയലേഖനം ഇറക്കിയത് ബിഷപ്പ് ജെയിംസ് കാളാശേരിയായിരുന്നു. അന്നത്തെ ജനകീയ നേതൃത്വം ആർ.വി.തോമസ്, അക്കാമ്മ, പട്ടം, വർഗീസ് എന്നിവരായിരുന്നു. അവർ ചെയ്ത സമരങ്ങളുടെ ക്രെഡിറ്റ് ക്നാനായ പുസ്തകങ്ങൾ ഇന്ന് ചാഴികാടന് കൊടുത്തിരിക്കുകയാണ്. സി.പി. യ്ക്കെതിരെയുള്ള പോരാട്ടത്തിൽ അന്ന് ചാഴികാടൻ അപ്രധാന രാഷ്ട്രീയ വ്യക്തിയായിരുന്നു.
ക്നനായക്കാരുടെ ലേഖനത്തിലുള്ള പൊങ്ങച്ചത്തിൽ കേരളത്തിൽ സുറിയാനി ഭാഷയും റീത്തും ക്നാനായ തൊമ്മൻ ഇറാക്കിൽനിന്നും കൊണ്ടുവന്നുവെന്നാണ്. സുറിയാനി ഭാഷയുടെ കേരളചരിത്രം പതിമ്മൂന്ന് നൂറ്റാണ്ട് മാത്രമുള്ളപ്പോൾ നാലാം നൂറ്റാണ്ടിൽ ക്നനായി തൊമ്മൻ സുറിയാനിഭാഷ ആരാധനയിൽ നടപ്പിലാക്കിയെന്ന വാദം അവിശ്വസിനീയമാണ്. ലിങ്ക് ചെയ്തിരിക്കുന്ന അനുബന്ധത്തിലെ Dr. രാധാകൃഷ്ണന്റെ ലേഖനം വായിച്ചാൽ ചരിത്രത്തിന്റെ ചൂണ്ടുപലക കാണാം. http://indiatoday.intoday.in/story/tiny-village-in-kerala-one-of-the-last-bastions-of-syriac-in-the-world/1/276352.html
അടുത്ത വാദം മാർ യോഹന്നാൻ എന്ന കിഴക്കിന്റെ കാതോലിക്കാ ക്നായാ തോമസിനെ ഭാരതത്തിൽ അയച്ചുവെന്നാണ്. കിഴക്കിന്റെ കാതോലിക്കാമാരുടെ ലിസ്റ്റിൽ എ..ഡി. 680 -683വരെ യോഹന്നാൻ-1 എന്ന ബാവായുടെ പേരുണ്ട്. അവിടെയും ക്നനായ തോമസിൻറെ നാലാം നൂറ്റാണ്ടിലെ ചരിത്രം യോജിക്കുന്നില്ല.
ബ്രാഹ്മണ നായർ സമുദായങ്ങൾ രക്തബന്ധം തുടരുന്നുണ്ടെങ്കിലും അവരെ സമുദായം വിലക്കുന്നില്ല. ബ്രാഹ്മണനും നായരും തമ്മിൽ വിവാഹബന്ധം ഏർപ്പെട്ടാൽ അവരിൽ ഉണ്ടാകുന്ന മക്കൾ ‘മേനോൻ’ എന്ന ഉയർന്ന ജാതിയിൽ ഉൾപ്പെടുത്തും. ക്നനായക്കാരെപ്പോലെ അവർക്ക് മതകർമ്മങ്ങൾ നിഷേധിച്ച് അമ്പലവിലക്ക് കല്പിപ്പിക്കാറുമില്ല.
Email from a friend:
DeleteDear Joseph
If you have not already done it, do give a link of Pulikuthiyel article (link of Knanaya Viseshangal Post). Let the people read him. I do want our Pulikuthiyel to read your reply.
Friend
Here is the link for Joseph Kurian Pulikuthiyel post-:
http://worldkna.blogspot.com/2013/11/who-on-earth-is-purely-egalitarian-and.html