Translate

Tuesday, June 30, 2015

വൈദികനാകാൻ യോഗ്യതാ പരീക്ഷ!

 Church Citizens' Voice ൽ  ഇന്ന്

വൈദികനാകാൻ യോഗ്യതാ പരീക്ഷ! കൂടുതൽ വായിക്കുക:

2 comments:

  1. കറക്കി കുത്തിയുള്ള പരീക്ഷകൾ പാസായതുകൊണ്ട് ഒരാൾ വ്യക്തി ജീവിതത്തിൽ ശോഭിക്കണമെന്നില്ല. പരീക്ഷാ രീതികൾ അത്തരത്തിലുള്ളതാണ്. ഇന്നത്തെ യുവ ഡോക്ടർമാർ തന്നെ ഉദാഹരണമാണ്. ഒരു അസുഖം കണ്ടുപിടിക്കാൻ നൂറായിരം ടെസ്റ്റുകളും ഉപകരണങ്ങളും അവർക്ക് കൂടിയേ തീരൂ. ഒടുവിൽ ചീകത്സിക്കുന്നത് ഇല്ലാത്ത മറ്റു രോഗങ്ങൾക്കുമായിരിക്കും. ഇന്നത്തെ മെഡിക്കൽ ലോകത്തിൽ കണ്ണ്, മൂക്ക്, ചെവി, കാല്, തുടകൾക്കെല്ലാം പ്രത്യേക പ്രത്യേക ഡോക്റ്റർമാർ വേണം. ഇവരുടെയെല്ലാം ഓഫീസുകളിൽ പോയി സമയവും പണവും ചെലവഴിച്ചാലെ രോഗ നിവാരണം നടത്താൻ സാധിക്കുള്ളൂ. പണ്ടൊക്കെ ഗ്രാമങ്ങളിലുണ്ടായിരുന്ന ഡോക്റ്റർമാർക്ക് രോഗിയെ കാണുമ്പോഴേ അവരുടെ അകക്കണ്ണൂകൊണ്ട് രോഗം നിർണ്ണയിക്കാനുള്ള കഴിവുണ്ടായിരുന്നു.

    ഇപ്പോൾ തന്നെ കറക്കന്മാരായ പുരോഹിതർക്ക് ഇനി കറക്കി കുത്തിയുള്ള പരീക്ഷകളുംകൂടി നടത്തി പുരോഹിതരാക്കിയാൽ അവരുടെ കറക്കു കമ്പനിപ്രസ്ഥാനം കൂടുതൽ ശക്തി പ്രാപിക്കുകയേയുള്ളൂ. തൂമ്പാ തൊഴിലിനും കൂന്താലി കൊണ്ട് പണിയുന്നതിനും പ്രത്യേക പരിശീലനം വേണം . ഒരു പുരോഹിതന്റെ തൊഴിലിനെ സംബന്ധിച്ച് ഈ പരിശീലനത്തിന്റെ ആവശ്യവുമില്ല, ഏതു വിഡ്ഡിക്കും പുരോഹിതനാകാൻ സാധിക്കുമെന്നതാണ് മറ്റൊരു സത്യം.

    പണ്ട് സ്കൂളിൽ പോകാത്ത ഒരു തോമ്മാ ഉപദേശി പഴയ നിയമവും പുതിയ നിയമവും ഹൃദ്യസ്ഥമാക്കി വഴിയരികിൽ വേദം പ്രസംഗിക്കുന്നതും ഒർമ്മയിലുണ്ട്. തീയൊളജി പഠിപ്പിക്കുന്നവർ പൊതുവേ യാഥാസ്ഥിതികരെന്നു തോന്നുന്നു. അനേക വർഷങ്ങൾ പരിശീലനത്തിൽ ഫിൽറ്റർ ചെയ്ത് ഒരു പറ്റം വിവരമില്ലാത്ത യാഥാസ്ഥിതികരായ പുരോഹിതരെ ഇവർ പള്ളി കച്ചവട മാർക്കറ്റിലേയ്ക്ക് ജോലിക്കായി പുറത്തു വിടുന്നു.

    അല്മായർ മുഴുവൻ പാപികളാണെന്നും ഇവരെ സെമിനാരിയിൽ പഠിപ്പിച്ചും വിടുന്നു. കാടന്മാരുടെ തീയോളാജി കോളേജിൽ നിന്നും പുറത്തിറങ്ങുന്ന ഈ കാട്ടുപുരോഹിതരെ നാട്ടുപുരോഹിതരായി പരിശീലനം കൊടുക്കാൻ വിവരമുള്ള അല്മായാർ ഒരു സ്കൂൾ തുടങ്ങുകയാണ് വേണ്ടത്. ഫ്രാൻസീസ് മാർപ്പായുടെ ചിന്തകൾ ആലഞ്ചേരി തൊട്ടുള്ളവരെ വ്യക്തമായി പഠിപ്പിക്കുകയും വേണം. അല്മായന്റെ ആത്മീയ ചിന്തകളടങ്ങുന്ന കത്തുകൾക്ക് മറുപടി അയക്കാനുള്ള മര്യാദയും പുരോഹിതരെ പറഞ്ഞു മനസിലാക്കുകയും വേണം.

    ReplyDelete
  2. അടുത്ത തെരഞ്ഞെടുപ്പിൽ 'ബീ.ജെ.പീ' കേരളത്തിൽ വിജയിച്ചു തുടങ്ങും എന്നുറപ്പായതില്‍ ഈയുള്ളവന് വല്ലാത്തോരുന്മാദം ! അഴിമതികോണ്‍ഗ്രസും അഹങ്കാരികമ്മ്യൂണിസ്റ്റും ഇവിടെ ഇന്നല്ലെങ്കിൽനാളെ ഇല്ലാതാകുമെന്നത് ഉറപ്പുതന്നെ ! ഇന്നേയ്ക്ക് പത്തുപതിനഞ്ചു കൊല്ലത്തിനകം കേരളത്തില്‍ താനേ 'ബീജേപീ' ഭരിക്കുമെങ്കില്‍, കഴിഞ്ഞസണ്‍‌ഡേ ഇന്ത്യ ഒട്ടാകെ 'യോഗാഭ്യാസം' തുടങ്ങിയവര്‍, സ്കൂള്‍വിദ്യാഭ്യാസരംഗത്ത് 'ഭഗവത്‌ഗീത' ഒരു 'കമ്പല്സറി' വിഷയമാക്കില്ല എന്നാരു കണ്ടു ? അങ്ങിനെയെങ്കില്‍ പിന്നെയെന്തിനീ അചായസമൂഹത്തിനു ''വൈദീകനാകാന്‍ യോഗ്യതാ പരീക്ഷ""? എന്നൊരു ചോദ്യം ചുമ്മാതെന്റെ മനസിലുണര്‍ന്നു ! അപ്പോള്‍ പിന്നെ "കാടന്മാരുടെ തീയോളാജി കോളേജിൽ നിന്നും പുറത്തിറങ്ങുന്ന ഈ കാട്ടുപുരോഹിതരെ നാട്ടുപുരോഹിതരായി പരിശീലനം കൊടുക്കാൻ വിവരമുള്ള അല്മായാർ ഒരു സ്കൂൾ തുടങ്ങുകയാണ് വേണ്ടത്."എന്ന ജോസഫ്‌ മാത്യു സാറിന്റെ നിര്‍ദ്ദേശത്തിനു വലിയ പ്രസക്തിയുണ്ടോ എന്നും സംശയം എന്റെ ഉള്ളിലുദിച്ചു! എങ്കിലും കാലിക പ്രസക്തിയുള്ള ഈ 'സജഷന്' കാലം ജോസഫ്‌ മാത്യു സാറിന് ഒരായിരം നന്ദി പറഞ്ഞേ മതിയാവൂ...
    'ഭഗവത്‌ഗീത' ഹൈസ്കൂള്‍ലവലിലേ ഒരു കുഞ്ഞുതലച്ചോറില്‍ കയറിപ്പറ്റിയാല്‍ ,"അഹം ബ്രഹ്മം " "ഞാനും പിതാവും (ദൈവവും) ഒന്നാകുന്നു " എന്ന് അവന്‍റെ ഉള്ളില്‍ ഉറച്ചാല്‍ പിന്നെയാജീവി കള്ളപ്പാതിരിപ്പുറകെ പോകുകയില്ലതന്നെ ! അപ്പോള്‍ പിന്നെ നാട്ടിലാകെ മരച്ചീനി നടാനുള്ള ഭൂമിയാകെ ' വെര്യിറ്റി 'പള്ളികളും കുരിശടികളും കൊണ്ട് നിറയുമോ ,"കാശു വീഴാന്‍ കുരിശടി പണിയുവോരെ"..? ഭഗവത്‌ഗീത മനസിലേറ്റിയ സമൂഹത്തിനു "പ്രജ്ഞാനം ബ്രഹ്മം" എന്ന ഉള്ളറിവ് ഉള്ളതിനാല്‍ പളളിയും താനേ വേണ്ടാതാകും !; അന്നേ ക്രിസ്തുവും ക്രിസ്തീയതയും ഭാരതത്തില്‍ വരികയുള്ളൂ..("പ്രാര്‍ഥിക്കാന്‍ പള്ളികളില്‍ പോകരുതേ" എന്നരുളിയവന്റെ മതവും അനുയായികളും !!! )

    ReplyDelete