Translate

Monday, June 1, 2015

ക്രൈസ്തവകുടുംബങ്ങളെ തകര്‍ക്കുന്ന ശുദ്ധരക്ത മൃതിവൈറസ്‌വാണിഭക്കാര്‍!



ഡോ. ജയിംസ് കോട്ടൂര്‍
ക്‌നാനായ ശുദ്ധരക്തവാദം ഷിക്കാഗോ രൂപതയില്‍ നടപ്പാക്കിക്കൊണ്ട് മാര്‍ അങ്ങാടിയത്ത് എഴുതിയ ഔദ്യോഗിക കത്തിനോടു പ്രതികരിച്ച്, ‘Peddlers of Pure Blood: Deadly Virus’ എന്ന ശീര്‍ഷകത്തില്‍ മുന്‍വൈദികനും, ‘New Leader’-ന്റെ മുന്‍എഡിറ്ററും,  ഇപ്പോള്‍ ‘Indian Currents’- ൽ കോളമ്നിസ്റ്റുമായ, ഡോ. ജയിംസ് കോട്ടൂര്‍ എഴുതിയ ദീര്‍ഘലേഖനത്തിന്റെ സംക്ഷിപ്തം. 
സ്വതന്ത്ര തര്‍ജ്ജമ: സക്കറിയാസ് നെടുങ്കനാല്‍
നമ്മുടെ ഫ്രാന്‍സീസ് പാപ്പായാണ്, ഇന്നത്തെ സഭയെ യുദ്ധഭൂമിയില്‍ തുറന്ന ഒരു ആതുരാലയമായി സങ്കല്പിച്ചതും, മെത്രാന്മാര്‍ അതില്‍ അടിയന്തിരസേവനം ചെയ്യുന്ന ഡോക്ടര്‍മാരായി സ്വയം അര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടതും. എന്നാല്‍ നമ്മള്‍ കാണുന്നതെന്താണ്?  
രോഗികളെ രക്ഷപ്പെടുത്തേണ്ടവര്‍തന്നെ ശുദ്ധരക്തവാദമെന്ന മാരകമായ വിഷാണുക്കളെ ഇന്ത്യയെന്ന ആശുപത്രിവാര്‍ഡില്‍ മാത്രമല്ല, അമേരിക്കയിലും പടര്‍ത്തുന്നതില്‍ വ്യാപൃതരായിരിക്കുന്നു. ദൈവം ഒരുമിപ്പിച്ചവരെ ഇങ്ങനെ ചിതറിക്കാന്‍, കുടുംബജീവിതത്തെക്കുറിച്ചു ചിന്തിക്കാനും മനനം ചെയ്യാനുമായി സഭ മാറ്റിവച്ചിരിക്കുന്ന ഈ വത്സരത്തില്‍പ്പോലും അവര്‍ മടിക്കുന്നില്ല.

എന്താണു പറഞ്ഞുവരുന്നത് എന്നു സംശയിക്കുന്നവര്‍, ഷിക്കാഗോ രൂപതയെ നയിക്കുന്ന ബിഷപ് അങ്ങാടിയത്തിന്റെ 2014 സെപ്റ്റംബര്‍ 19-ലെ കത്തിലേക്ക് (Prot. No. 1799/2014) ഒന്നു നോക്കിയാല്‍ മതി.  
ആ കത്തിന്റെ സംക്ഷിപ്തവിവര്‍ത്തനം ഇതാ:

ബഹുമാന്യ അച്ചന്മാരേ, ക്‌നാനായ വിശ്വാസികളേ,

അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി, ആമേന്‍!

ക്‌നാനായ ഇടവകകളിലും മിഷനുകളിലുമുള്ള അംഗത്വം സീറോ-മലബാര്‍ മെത്രാന്‍സിനഡില്‍ ചര്‍ച്ച ചെയ്ത്, സീറോ- മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയും നമ്മുടെ കോട്ടയം മെത്രാന്‍ മാത്യു മൂലക്കാട്ടും ഷിക്കാഗോ സീറോ-മലബാര്‍ കത്തോലിക്കാരൂപതാമെത്രാന്‍ ജേക്കബ് അങ്ങാടിയത്തും തമ്മിലുണ്ടായ പൊതുധാരണയിലൂടെ തീരുമാനത്തിലായി എന്നറിയിക്കാന്‍ എനിക്കു സന്തോഷമുണ്ട്.

ക്‌നാനായ ഇടവക/മിഷന്‍ എന്നിവയില്‍ ക്‌നാ നായക്കാര്‍ക്കുമാത്രമേ അംഗത്വമുണ്ടാകൂ. ഒരു ക്‌നാനായ വിശ്വാസി ക്‌നാനായ അല്ലാത്ത രൂപതകളിലുള്ള ഒരാളെയാണു വിവാഹം കഴിക്കുന്നതെങ്കില്‍, ആ വ്യക്തിക്കും ഇരുവര്‍ക്കുമുണ്ടാകുന്ന മക്കള്‍ക്കും ക്‌നാനായ ഇടവകയുടെ/മിഷന്റെ അംഗത്വമല്ല; മറിച്ച്, ക്‌നാനായ വിഭാഗത്തില്‍പ്പെടാത്ത സ്ഥലത്തെ മറ്റു സീറോ-മലബാര്‍ ഇടവകയുടെ/മിഷന്റെ അംഗത്വമാകും ഉണ്ടാകുക...



-നിങ്ങളുടെ സ്‌നേഹപിതാവ്,

മാര്‍ ജേക്കബ് അങ്ങാടിയത്ത്,

ഷിക്കാഗോ രൂപതയുടെ മെത്രാന്‍.



വിശ്വാസികള്‍ ഈ കത്തിന്റെ ഉള്ളടക്കം എങ്ങനെ വ്യാഖ്യാനിക്കണം? വേലിതന്നെ വിളവു തിന്നുന്നതിനുദാഹരമല്ലേ ഇത്?  ആട്ടിന്‍തോല്‍ ധരിച്ച ചെന്നായ്ക്കളാണു തങ്ങള്‍ എന്നു തെളിയിക്കുകയല്ലേ ഇവര്‍? 'ദൈവം കൂട്ടിയോജിപ്പിച്ചതിനെ നിങ്ങള്‍ വേര്‍പെടുത്തരുത്' എന്നും,  'ഞാനും പിതാവും ഒന്നായിരിക്കുന്നതുപോലെ നിങ്ങളും ഒന്നായിരിക്കുവിന്‍' എന്നും പഠിപ്പിച്ച യേശുവിന്റെ ഇംഗിതങ്ങളെ പാടേ നിഷേധിക്കുന്ന ഈ കപടസഭാസംരക്ഷകരെ ആരു തിരുത്തും? യേശുവില്‍ നിങ്ങള്‍ ഗ്രീക്ക്, റോമന്‍, യഹൂദന്‍ എന്ന വ്യത്യാസങ്ങള്‍ ഇല്ലാത്ത ഒരേ പിതാവിന്റെ മക്കളാണ് എന്നു പൗലോസ് അപ്പോസ്തലന്‍ പറഞ്ഞത് ആദിമസഭയില്‍ അംഗീകരിക്കപ്പെട്ട ഒരു പൊതുദര്‍ശനമായിരുന്നു. അതിതാ കാറ്റില്‍ പറത്തിയിരിക്കുന്നു. ഒരേ സഭയുടെ ഭാഗമാണെന്ന് അഭിമാനിക്കുന്ന ഒരു വിഭാഗത്തിന്, ഇങ്ങനെയൊരു കത്തെഴുതാന്‍ ഒരു മെത്രാന് എങ്ങനെ സാധിക്കുമെന്ന് വായനക്കാര്‍ ചിന്തിക്കുക. എത്ര അപഹാസ്യമാണ് ഇവരുടെ വാക്കും പ്രവൃത്തിയും!

സീറോ-മലബാര്‍ സഭയുടെ കാഴ്ചപ്പാടില്‍, പുറത്തുനിന്നു വിവാഹംകഴിച്ച ക്‌നാനായക്കാര്‍ക്ക് അവരുടെ കിടപ്പുമുറിയില്‍ ഒന്നിച്ചു കഴിയാം, ഒന്നാവാം, സന്താനോല്പാദനം നടത്താം; പക്ഷേ, ക്‌നാനായ ഇടവകകളില്‍ ഒന്നിച്ചുനിന്ന് ദൈവാരാധന നടത്താന്‍ പാടില്ല. പങ്കാളിയെയും സന്തതികളെയും അവിടെനിന്നു പുറംതള്ളും! യുക്തിരഹിതമായ ഈ കടുംപിടുത്തത്തിന് എന്ത് ന്യായീകരണമാണ് കണ്ടെത്താനാവുന്നത്? ഒരു വശത്ത്, വര്‍ഷങ്ങളോളം നീണ്ടുനില്ക്കുന്ന ചര്‍ച്ചകളിലൂടെ ക്രിസ്തീയകുടുംബങ്ങളുടെ സ്വരുമയും ഒരുമയും നിലനിര്‍ത്താനായി അദ്ധ്വാനിക്കുന്ന, കുടുംബങ്ങളെ ശിഥിലീകരിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി പഠിക്കാന്‍ മെത്രാന്മാരെ നിയോഗിക്കുന്ന, ഫ്രാന്‍സീസ് പാപ്പാ; മറുവശത്ത്, കുടുംബശിഥിലീകരണനടപടികളില്‍ ഏര്‍പ്പെടുന്ന ഇന്ത്യന്‍ സഭാനേതൃത്വം! എന്നാല്‍ കോട്ടയം രൂപതയിലെ അംഗങ്ങള്‍തന്നെ ശുദ്ധരക്തവാദത്തിലുള്ള അപാകതകളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും പഠനങ്ങള്‍ നടത്തുകയും, ഈ വിഷയത്തില്‍ സീറോ-മലബാര്‍, ലത്തീന്‍, മലങ്കര വിഭാഗങ്ങള്‍ വച്ചുപുലര്‍ത്തുന്ന നിസ്സംഗതയില്‍ പ്രതിഷേധിക്കുകയും, മെത്രാന്മാര്‍ക്കും പോപ്പിനും നിവേദനങ്ങള്‍ അയയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു എന്നത് ആശാവഹമാണ്.

അല്മായരുടെ ശബ്ദം അവഗണിക്കപ്പെടുന്നു

ചിന്താസ്ഥിരതയുള്ള ക്‌നാനായസംഘടനകള്‍ 2013 ആഗസ്റ്റ് മൂന്നിന് ഷിക്കാഗോയിലെ സീറോ-മലബാര്‍ ഹാളില്‍ ഒരു സെമിനാര്‍ സംഘടിപ്പിച്ചു. അതേപ്പറ്റി വിശദമായ വാര്‍ത്ത Kerala Express, Chicago; Indian Currents, Delhi; 'അത്മായശബ്ദം' ബ്ലോഗ് തുടങ്ങി പല മാദ്ധ്യമങ്ങളിലും പ്രസിദ്ധീകരിക്കയും ചെയ്തു. കൂടാതെ, 2014 ഫെബ്രുവരിയില്‍ പാലായില്‍ നടന്ന ഒരാഴ്ച നീണ്ട CBCI മീറ്റിങ്ങിനോട് അനുബന്ധിച്ച് ഒരു പ്രതിഷേധ റാലി നടത്തുകയും മെത്രാന്മാര്‍ക്ക് സങ്കടഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു. വീണ്ടും 2014 ഓഗസ്റ്റ് 16 മുതല്‍  30 വരെ കാക്കനാട്ട് നടന്ന മെത്രാന്‍ സിനഡില്‍ ഇതാവര്‍ത്തിച്ചു. ഇതിനൊന്നും ഒരു ഫലവും പരിഗണനയും ഉണ്ടായില്ല. ഏറ്റവും പുതിയതായി ഇതു സംബന്ധിച്ചുള്ള ഒരു കത്ത് 'ക്‌നാനായകത്തോലിക്കാ നവീകരണസമിതി' (KCNS) 2015 ഒക്‌ടോബറില്‍ നടക്കാന്‍ പോകുന്ന മൂന്നാം വത്തിക്കാന്‍ സൂനഹദോസ് സെക്രട്ടറിക്ക് അയച്ചിട്ടുണ്ട്. ഇതെല്ലാമറിയാവുന്ന ഇന്ത്യന്‍ മെത്രാന്മാര്‍ ഇന്നുവരെ ഒരു മറുപടിയും നല്‍കിയിട്ടില്ല.

'ഡെന്മാര്‍ക്കില്‍ എന്തോ ചീഞ്ഞു നാറുന്നുണ്ട്' എന്നു പറയുമ്പോലെ, കേരള കത്തോലിക്കാസഭയിലെ റീത്തുത്രയത്തിലും സഭ്യമല്ലാത്തതെന്തൊക്കെയോ സംഭവിക്കുന്നുണ്ട്. ഇപ്പോഴത്തെ നേതൃത്വം ഇവിടുത്തെ സഭയുടെ ശാപമായി മാറിയിരിക്കുന്നു. വിശ്വാസിസമൂഹത്തെ ഒന്നിപ്പിക്കേണ്ടവര്‍തന്നെ അതിനെതിരായി നിലകൊള്ളുന്നു. ഒന്നായി പുലരുന്ന കുടുംബത്തെത്തന്നെ പിളര്‍ത്തുന്നു. വിമര്‍ശനാത്മകമായതൊന്നും പരസ്പരം കേള്‍ക്കാനിടവരുത്താതിരിക്കുക എന്നതുമാത്രമാണ് ഇവിടെ റീത്തുകള്‍ തമ്മിലുള്ള സഭാ ഐക്യം. ഇതൊരു പുറംപൂച്ചു മാത്രമാണ്. വാസ്തവത്തില്‍ ഈ റീത്തുകള്‍ക്കിടയില്‍ മെത്രാന്മാരുടെ പൊതു നിഷ്‌ക്രിയത്വമല്ലാതെ യാതൊരൈക്യവുമില്ല. തമ്മില്‍ മത്സരിക്കുന്ന ഇവര്‍ ഇവിടുത്തെ രാഷ്ട്രീയക്കോമരങ്ങളെപ്പോലെ അധികാരത്തിനും പണത്തിനുംവേണ്ടി എന്ത് ഒത്തുതീര്‍പ്പിനും തയ്യാറാകും.

ഈ ഒക്‌ടോബറില്‍ കുടുംബഭദ്രതയ്ക്ക് ഊന്നല്‍ കൊടുത്ത് വത്തിക്കാനില്‍ നടക്കാനിരിക്കുന്ന  സിനഡിലും, കഴിഞ്ഞ തവണ സംഭവിച്ചതുപോലെ നാണംകെടുത്തുന്ന നിര്‍മ്മമതയും മൗനവുമാണോ ആധുനികലോകത്തിനുമുമ്പില്‍ ഇന്ത്യന്‍ മെത്രാന്മാര്‍ കാഴ്ചവയ്ക്കാന്‍ പോകുന്നത്? അങ്ങനെ

യെങ്കില്‍, കോട്ടയം രൂപതയിലെ ഈ നാറുന്ന രക്തശുദ്ധി വിഷയം കിടക്കപ്പായ്ക്കടിയിലേക്കു തള്ളപ്പെടുകയേയുള്ളൂ. ലോകത്തിനു മുഴുവന്‍ പകല്‍പോലെ വ്യക്തമായിരിക്കുന്ന സ്വവംശവിവാഹനിഷ്ഠയെന്ന ദുരാചാരം കണ്ടില്ലെന്നു നടിച്ചും തിരുത്താന്‍ മടിച്ചും ഒട്ടകപ്പക്ഷിയെപ്പോലെ മണ്ണില്‍ തലപൂഴ്ത്തുന്ന ഇന്ത്യന്‍ മെത്രാന്മാരെക്കുറിച്ച്, 'കാപട്യമേ, ഇതോ നിങ്ങളുടെ പേര്' എന്ന് ലോകം അപഹസിക്കുകതന്നെ ചെയ്യും.  ലോകം മുഴുവന്‍ ചര്‍ച്ചചെയ്യുന്ന ഒരു വിഷയത്തെ ഇത്ര നിസ്സംഗരായി എങ്ങനെയാണ് നമ്മുടെ പരമപരിശുദ്ധ ഇടയന്മാര്‍ക്ക് അവഗണിക്കാനാവുന്നത്!

2013-ല്‍ത്തന്നെ 39 അതിപ്രധാന ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ലിസ്റ്റ് മാര്‍പാപ്പാ മെത്രാന്മാര്‍ക്കു നല്‍കിയിരുന്നതാണ്. അതിന്റെ ഉത്തരങ്ങള്‍ ജനങ്ങളില്‍നിന്നു ശേഖരിച്ച് 2014-ലെ സിനഡില്‍ സമര്‍പ്പിക്കേണ്ടതായിരുന്നു.  എന്നാല്‍, ഇന്ത്യയിലെ രൂപതകളെല്ലാം അതു പാടേ അവഗണിക്കുകയാണു ചെയ്തത്. അക്ഷന്തവ്യമായ ഈ അലസതയില്‍ വേദനിച്ച് ശ്രീ ഛോട്ടെബായി (Chottebhai) Catholic Church Reform Internationalന്റെ സഹായത്തോടെ ഒരു പ്രത്യേക ചോദ്യാവലി തയ്യാറാക്കി ഒരു സര്‍വ്വേക്കു തുടക്കമിട്ടെങ്കിലും, അതിന് പൂനെയിലുള്ള ഒരു രൂപതയില്‍ നിന്നുമാത്രമാണ് എന്തെങ്കിലും പ്രതികരണമുണ്ടായത്.

വെറും അഞ്ച് മാസമാണ് മൂന്നാം വത്തിക്കാന്‍ സിനഡിന് ഇനി ബാക്കിയുള്ളത്. സഭാനവീകരണത്തിനായി അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന‘Catholic Church Reform International (CCRI)  എന്ന പ്രസ്ഥാനം, സിനഡിനു മാര്‍ഗ്ഗരേഖയായി തയ്യാറാക്കപ്പെട്ട രേഖ പഠനവിധേയമാക്കുകയും, തനതു നിര്‍ദ്ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് സിനഡില്‍ സമര്‍പ്പിക്കുകയും ചെയ്യും. ഇതിനകംതന്നെ,  സിനഡംഗങ്ങള്‍ക്കു നല്‍കാനുള്ള പ്രതികരണരേഖ തയ്യാറാക്കി അയച്ചു കഴിഞ്ഞു. 
 ‘His Beatitude,‘His Grace എന്നൊക്കെ ഒരുളുപ്പുമില്ലാതെ അന്യോന്യം മേനി പറയുന്ന നമ്മുടെ 'അഭിഷിക്തര്‍' ഇത്തവണയും ചിത്രഭംഗിയുള്ള അങ്കികളിട്ട് കൈയും വീശി റോമില്‍ ചെല്ലുകയും അവിടെ സിനഡില്‍ മിണ്ടാമൂളികളായി കുത്തിയിരിക്കുകയും ചെയ്യാനാണ് ഭാവമെങ്കില്‍, ഭാരതസഭയ്ക്കുവേണ്ടി അവര്‍ക്ക് ഇപ്പോഴേ ചെയ്യാവുന്ന ഒന്നുണ്ട്-സ്ഥാന ത്യാഗംചെയ്ത് ദൈവജനത്തിന് അവര്‍ വരുത്തിവയ്ക്കുന്ന മാനഹാനിയും ദുരിതങ്ങളും ഒഴിവാക്കുകയെങ്കിലും ചെയ്യുക. അവരെക്കൂടാതെയും ഈ സഭ അതിജീവിക്കുമെന്നു മാത്രമല്ല, പോപ്പ് ബെനഡിക്റ്റ് വിട്ടൊഴിഞ്ഞ സ്ഥാനത്ത് പ്രഗത്ഭനും വിശുദ്ധനുമായ ഫ്രാന്‍സീസ് പാപ്പാ ഉദിച്ചുയര്‍ന്നതുപോലെ, ഭാരതത്തിലെ കത്തോലിക്കാസഭയിലും സംഭവിക്കും. 
ഈ സഭയിലേയ്ക്ക് യേശു വിനെ തിരിച്ചു വിളിക്കാന്‍, അവിടുത്തേക്കു വഴിയൊരുക്കാന്‍, കഴിവുള്ള അത്തരം വ്യക്തിത്വങ്ങള്‍ ഭാഗ്യവശാല്‍ ഇപ്പോള്‍ത്തന്നെ ഇവിടെയുണ്ട്. 

ഫോണ്‍: 9446219203

(ഇംഗ്ലീഷിലുള്ള ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാന്‍ ഏപ്രില്‍ 24-ലെ 'അത്മായശബ്ദം'  വെബ്‌സൈറ്റ് സന്ദര്‍ശിക്കുക)

7 comments:

  1. Dear Zachji and Jose Antony,
    You both landed a fantastic SURPRISE on me on this June 1st. I never, never expected Zachji Nedunkanal to take this enormous
    taxing trouble of translating my rather too long English article into Malayalam and post it of all Keralites.
    Kindly accept my profound THANKS FOR THIS LABOUR OF LOVE, you have shown, first to the majority of the LITTLE
    ONES AMONG US (I mean those not proficient in English). When you have done it to these little ones (Mt.25) you have done it
    to me. This is the substance of Christian love and Christian life. This is how I see what you, Zachji, have done.
    You have done a more stupendous work than building 50 crore Edapply Church. Building Churches is building Domestic
    churches, building up Christian families -- especially the poor, illiterate, marginalized and exploited -- around us, in our society
    and state first (Charity begins at home) then spreading to the entire nation and to the whole world to become a WORLD CITIZEN.
    A Church Citizen -- that is what all of us are -- we all have to grow to become World Citizens. That was what JESUS was, the
    Ideal SON OF MAN for all times places, peoples, countries and cultures. For that we don't need churches -- especially over
    2000 divided Churches. Jesus can't be caged in any of these divided churches. Actually Jesus is not in any of these divided
    Churches(read Jn.17) and recall the Russian Novel Brothers Kamrensau, describing Jesus' visit to Spain's Sevil city, and the
    inquistor chasing him back to heaven, lest he should be burned at the stake. I wrote about it some time ago.

    Here the point is that we -- neither you or me -- can be Jesus-like or a true follower Jesus as long as you
    are part of any of these divided Churches. That is what why I am not mentally part of any church, though I happen
    to be born as a member of Syromalabar church through no fault of mine. I said it publicly in Chicago. This topic
    needs longer treatment. Time permitting, I hope to write one.
    This was supposed to be a short note to thank Zachji for translating my article and Jose Antony for posting it .
    Both of you kindly accept my sincere thanks. Perhaps it may be good to print it in Sathyajwala, as most of our
    grown up Keralites don't read website publications. May the good Lord bless all of you. james kottoor

    ReplyDelete
  2. ബഹുമാന്യ അച്ചന്മാരേ, ക്‌നാനായ വിശ്വാസികളേ,

    അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി, ആമേന്‍!

    ക്‌നാനായ ഇടവകകളിലും മിഷനുകളിലുമുള്ള അംഗത്വം സീറോ-മലബാര്‍ മെത്രാന്‍സിനഡില്‍
    ചര്‍ച്ച ചെയ്ത്, സീറോ- മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്
    ആലഞ്ചേരിയും നമ്മുടെ കോട്ടയം മെത്രാന്‍ മാത്യു മൂലക്കാട്ടും ഷിക്കാഗോ സീറോ-മലബാര്‍
    കത്തോലിക്കാരൂപതാമെത്രാന്‍ ജേക്കബ് അങ്ങാടിയത്തും തമ്മിലുണ്ടായ പൊതുധാരണയിലൂടെ
    തീരുമാനത്തിലായി എന്നറിയിക്കാന്‍ എനിക്കു സന്തോഷമുണ്ട്.

    ക്‌നാനായ ഇടവക/മിഷന്‍ എന്നിവയില്‍ ക്‌നാ നായക്കാര്‍ക്കുമാത്രമേ അംഗത്വമുണ്ടാകൂ. ഒരു
    ക്‌നാനായ വിശ്വാസി ക്‌നാനായ അല്ലാത്ത രൂപതകളിലുള്ള ഒരാളെയാണു വിവാഹം കഴിക്കുന്നതെങ്കില്‍,
    ആ വ്യക്തിക്കും ഇരുവര്‍ക്കുമുണ്ടാകുന്ന മക്കള്‍ക്കും ക്‌നാനായ ഇടവകയുടെ/മിഷന്റെ അംഗത്വമല്ല; ,
    ക്‌നാനായ വിഭാഗത്തില്‍പ്പെടാത്ത സ്ഥലത്തെ മറ്റു സീറോ-മലബാര്‍ ഇടവകയുടെ/മിഷന്റെ അംഗത്വമാകും
    ഉണ്ടാകുക...



    -നിങ്ങളുടെ സ്‌നേഹപിതാവ്,

    മാര്‍ ജേക്കബ് അങ്ങാടിയത്ത്,

    ഷിക്കാഗോ രൂപതയുടെ മെത്രാന്‍.
    ...............................................................................................................


    ഇതൊക്കെ പ്രവചിക്കാൻ ഈ മാർ ജേക്കബ് അങ്ങാടിയത്ത് ആരാ?, ആരാണ്
    ഇതൊക്കെ പറയാനും, പറയിപ്പിക്കാനുമുള്ള അധികാരം ഈ ശുംബൻ മെത്രാനു നൽകിയത്. ജനങ്ങളുടെ വ്യക്തി
    പരമായ അല്ലങ്കിൽ നമ്മളുടെ വ്യക്തിപരമായ കാര്യങ്ങളിൽ കൈകടത്താൻ ഈ ജേക്കബ് അങ്ങാടിക്ക് ആരാണ്
    അധികാരം നൽകിയത്. ഈ കർദ്ദിനാൾ ആലഞ്ചേരിയും, മാത്യു മൂലക്കാടനും, അങ്ങാടിയത്തും ഒക്കെയാണോ
    നമ്മുടെ ഭാവി നിർണ്ണയിക്കുന്നത്. ആരെ വിവാഹം ചെയ്യണം ഏത് സഭയിൽ വിശ്വസിക്കണം എന്നൊക്കെ ഇവരാണോ
    തീരുമാനിക്കുന്നത്. ഈ ക്നാനായ ഏതുവിഭാഗത്തിൽ പെട്ട മനുഷ്യരാണ്? ആരാണ് ഇവരുടെ പൂർവ്വികർ. കണ്ടാൽ
    ആരെപോലിരിക്കും. ഞങ്ങളോക്കെ കത്തോലിക്കാസഭയിൽ വിശ്വസിക്കുന്നവരാണ്. ഞങ്ങളിൽ രണ്ട് ജാതിയുണ്ട്,
    ആൺ ജാതിയും, പെൺ ജാതിയും. ഞങ്ങളുടെ ഇപ്പോഴത്തെ സഭാനേതാവ് റോമിലെ പോപ്പ് പ്രാൻസീസ് പാപ്പയാണ്.
    അദ്ദേഹമ്മാണ് ആഗോള കത്തോലിക്കാസഭയുടെ ഇപ്പോഴത്തെ ഭരണാധികാരി. അദ്ദേഹം ഞങ്ങളോട് ഈ വക കാര്യങ്ങൽ
    ഒന്നും പറഞ്ഞിട്ടില്ല്യ.

    വിവാഹമെ വേണ്ടെന്നും വിവാഹം കഴിക്കുന്നത് കത്തോലിക്കാ വൈദികർക്ക് നിഷിപ്തമാണെന്നും ഒക്കെ പറഞ്ഞു
    നടക്കുന്ന ഈ മെത്രാനും കൂട്ടരും എന്തിന് ഒരു കത്തോലിക്കന്റെ മൗലീകകാര്യങ്ങളിൽ തലയിടുന്നു. വിവാഹം വേണ്ട,
    എന്നാൽ അന്യന്റെ ഭാര്യയെ ആഗ്രഹിക്കുകയും ഭർത്താവില്ലാത്ത തക്കംനോക്കി ഭവനത്തിൽ കടന്നുചെന്ന് അർമാതിക്കുന്നതിനു
    കുഴപ്പമില്ല. ആർക്കുവേണം ഇവന്റെയൊക്കെ ക്നാന യും സീറോ യും ഒക്കെ. ആർക്ക് വേണം നാണംകെട്ട നവുംസകങ്ങളായ
    കള്ളമെത്രാന്മാരെയും, കർദ്ദിനാളിനെയും ഒക്കെ. ഈ കള്ള ജേക്കബു അങ്ങാടിയത്തിനെ തന്നെ ഇവിടുന്ന് നാടുകടത്തിയാലെ
    അമേരിക്കയിലെ കത്തോലിക്കർക്ക് സമാധാനമായി ഇവിടെ ജീവിക്കാൻ സാദിക്കുകയുള്ളു. അങ്ങേരു ഗുണ്ഡായിസമാണ്
    ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. അപ്പന്റെ ഗുണ്ഡായിസം മകനും തുടർന്നാൽ ഏറെ താമസിക്കാതെ അപ്പന്റെ വഴി
    തന്നെ മകനും വിധിക്കേണ്ടിവരും. നാണംകെട്ട പരമ നാ.. മെത്രാൻ. ഇവനാണോ നമ്മുടെ സ്നേഹപിതാവ്?,പരമ നാ...

    അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, ആമേൻ,
    ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. Dear Zachji and Jose Antony,
    You both landed a fantastic SURPRISE on me on this June 1st. I never, never expected Zachji Nedunkanal to take this enormous
    taxing trouble of translating my rather too long English article into Malayalam and post it of all Keralites.

    Kindly accept my profound THANKS FOR THIS LABOUR OF LOVE, you have shown, first to the majority of the LITTLE ONES AMONG US (I mean those not proficient in English). When you have done it to these little ones (Mt.25) you have done it to me. This is the substance of Christian love and Christian life. This is how I see what you, Zachji, have done.

    You have done a more stupendous work than building 50 crore Edapply Church. Building Churches is building Domestic churches, building up Christian families -- especially the poor, illiterate, marginalized and exploited -- around us, in our society and state first (Charity begins at home) then spreading to the entire nation and to the whole world to become a WORLD CITIZEN.

    A Church Citizen -- that is what all of us are -- we all have to grow to become World Citizens. That was what JESUS was, the Ideal SON OF MAN for all times places, peoples, countries and cultures. For that we don't need churches -- especially over 2000 divided Churches. Jesus can't be caged in any of these divided churches. Actually Jesus is not in any of these divided Churches(read Jn.17) and recall the Russian Novel Brothers Kamrensau, describing Jesus' visit to Spain's Sevil city, and the inquistor chasing him back to heaven, lest he should be burned at the stake. I wrote about it some time ago.

    Here the point is that we -- neither you or me -- can be Jesus-like or a true follower Jesus as long as you are part of any of these divided Churches. That is what why I am not mentally part of any church, though I happen to be born as a member of Syromalabar church through no fault of mine. I said it publicly in Chicago. This topic needs longer treatment. Time permitting, I hope to write one.

    This was supposed to be a short note to thank Zachji for translating my article and Jose Antony for posting it. Both of you kindly accept my sincere thanks. Perhaps it may be good to print it in Sathyajwala, as most of our grown up Keralites don't read website publications. May the good Lord bless all of you. james kottoor

    ReplyDelete
  5. ക്‌നാനായ വിഷയത്തിൽ അഭിപ്രായ പ്രകടനങ്ങൾക്കിനി വലിയ പ്രസക്തിയുണ്ടെന്നു തോന്നുന്നില്ല. നിലവാരമില്ലാത്ത ഭാക്ഷാപ്രയോഗങ്ങൾ ഒഴിവാക്കുവാക്കുന്നത് ഉജിതമായിരിക്കും. ഈ വിഷയത്തിൽ ആപേക്ഷകളല്ല വിശ്വാസികൾ എല്ലാവരും ചേർന്നുള്ള നടപടികളാണ് ആവശ്യം. കെ.സി ആർ. എം ക്‌നാന ഫ്രീഡം മൂവ്‌മെന്റെ് അതിനുള്ള ശക്തമായ പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ഈ വിഷയം ഇന്ന് ക്‌നാനായക്കാരുടെതല്ല. മറ്റ് കത്തോലിക്കരുടെ രക്തം അശുദ്ധമാണെന്നു പറയുന്നവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുകയും അവരെ ഈ നാട്ടിൽ നിന്നും പുറത്തുപോകുവാൻ പ്രേരിപ്പിക്കുകയുമാണ് വേണ്ടത്.

    ReplyDelete
    Replies
    1. വിവാഹം മൂലം ക്നാനായ സമുദായത്തിൽ നിന്ന് പുറത്താക്കുന്നവരെ സീറോ മലബാർ സഭ സ്വീകരിക്കുന്നത് ക്രൈസ്തവത തന്നെ. പണമാണ് ലക്ഷ്യമെങ്കിൽ അത് മാമ്മോനെ സ്നെഹിക്കലുമാകും. അക്രൈസ്തവമായ ക്നാനായ സമൂഹത്തിന്റെ ചിന്താഗതികളിൽ മാറ്റം വരണമെങ്കിൽ അവരിൽതന്നെ മാനസിക പരിവർത്തനം വരണം. അവരുടെ മനസ് മാറ്റണമെന്നു പറഞ്ഞ് സീറോ മലബാർ സഭ യുദ്ധത്തിനു പോയാൽ ഒന്നും നേടാൻ പോവുന്നില്ല. വത്തിക്കാനും സീറോ മലബാർ നേതൃത്വവും ക്നാനായക്കാരുടെ ഇംഗിതത്തിനൊത്ത് വഴങ്ങുകയും ചെയ്യുന്നു. അമേരിക്കയിൽ കറുത്തവനെന്നും വെളുത്തവനെന്നുമുള്ള ചിന്താഗതികൾ മാറിക്കൊണ്ടിരിക്കുന്നു. ബോധപൂർവമുള്ള ഒരു തലമുറ വളർന്നു വരുന്നതാണ് കാരണം. അതുപോലെ ഇന്നത്തെ മുരടിച്ച ക്നനായക്കാരുടെ തലമുറകൾ കടന്നു പോയാലെ അവർ ബൌദ്ധിക നിലവാരത്തിൽ എത്തുകയുള്ളൂ. അതുവരെ അവരുടെ രക്തം പരിശുദ്ധമെന്നു ചിന്തിച്ചുകൊണ്ടിരിക്കും.

      ക്നാനായ സമൂഹത്തിൽ നിന്ന് പുറത്തു വന്നവർക്കും അവരുടെ സമൂഹത്തിലേക്ക് മടങ്ങി പോവാനെ താല്പ്പര്യമുള്ളൂ. അവരിൽ ഭൂരിഭാഗം പേർക്കും ഉള്ളിന്റെ ഉള്ളിൽ ശുദ്ധ രക്തം മതി. ഇവർക്കെല്ലാം മാനസിക ചീകത്സയാണ് ആവശ്യം. അല്ലാതെ സമയവും പണവും ചിലവാക്കി കെ.സി.ആർ. എം. സംഘടനയും സീറോ മലബാർ സഭയിലുള്ളവരും ക്നനായക്കാർക്കെതിരെ സമരങ്ങൾ അഴിച്ചു വിടുന്നതിൽ അർത്ഥമില്ല. നൂറ്റാണ്ടുകൾ കഴിഞ്ഞാലും പറയന്റെ മനസിനും ബ്രാഹ്മണന്റെ മനസിനും അധികം മാറ്റം സംഭവിക്കില്ല. മാനസിക പരിവർത്തനങ്ങൾ വരുന്നവരെ ക്നായക്കാർ ശുദ്ധ രക്തമെന്ന് വിചാരിച്ച് എന്നും വിഡ്ഢി സ്വർഗത്തിൽ തന്നെയായിരിക്കും. അപക്വമായ അവരുടെ ചിന്താഗതികളിൽ നമുക്ക് മാറിനിന്ന് ചിരിക്കാനെ സാധിക്കുള്ളൂ.

      Delete
    2. ശ്രീ സക്കറിയാസ് നെടുങ്കനാൽ തർജിമ ചെയ്ത ഡോ. ജെയിംസ് കോട്ടൂരിന്റെ ലേഖനം സഭയുടെ തലപ്പത്തിരിക്കുന്നവരുടെ കണ്ണുകൾ തുറപ്പിക്കുമോ ? സാധ്യതയില്ല. കാരണം, അമേരിക്കയിലെ ക്നാനായ വർഗം പൊതുവേ ഉദാരമായി പള്ളിക്ക് സംഭാവന ചെയ്യുന്നവരാണ്. ഇതിനകം തൊഴിലില്ലാ ക്നാനായ ഭർത്താക്കൻമാർ തങ്ങളുടെ നേഴ്സ് ഭാര്യമാരുടെ അദ്ധ്വാനിച്ച പണം കൊണ്ട് ഡസൻ കണക്കിന് പള്ളികെട്ടിടങ്ങൾ പടുത്തുയർത്തി കഴിഞ്ഞു. അതെല്ലാം ഇന്ന് അങ്ങാടിയത്തിന്റെ അധീനതയിലും. മാമ്മോനെ കെട്ടിപ്പിടിച്ചു കിടക്കുന്നവരോട് വേദം ഊതിയാൽ പ്രയോജനമുണ്ടാകുമെന്ന് തോന്നുന്നില്ല. ശുദ്ധരക്ത വിശുദ്ധിയെ സംരക്ഷിക്കുന്ന ക്നനായിക്കാരുടെ ഭ്രാന്തൻ ചിന്താഗതികളെ അംഗീകരിച്ചുകൊണ്ടുള്ള സീറോ മലബാർ സഭയുടെ അഭിഷിക്ത തീരുമാനം തികച്ചും പരിഹാസവും ലജ്ജാവഹവുമാണ്.

      ഉടമ്പടിയിൽ സ്വന്തം പിതാവെന്നു അങ്ങാടിയത്തിന്റെ കയ്യൊപ്പും. ഒരു മനുഷ്യന് എത്ര പിതാക്കന്മാർ വേണം? ജനിപ്പിച്ച പിതാവ്, സ്വർഗസ്ഥനായ പിതാവ്, എവിടെയോ സെമിനാരിയിൽ ബാഹ്യ ലോകവുമായി ബന്ധപ്പെട്ടു വളർന്ന മെത്രാൻ പിതാവ്, അങ്ങനെയങ്ങനെ മൂന്നു പിതാക്കൻമാരെ ഒരു കുഞ്ഞാടിന് വഹിച്ചേ തീരൂ. അഭിഷിക്ത പുരോഹിത ലോകത്തിന്റെ കുഞ്ഞാടുകൾ അവരുടെ ഏതു തീരുമാനങ്ങളെയും ശരി വെക്കുന്ന കീഴ്വഴക്കമാണ് സഭയിലുള്ളത്. ശ്രീ ആലഞ്ചേരിയും അങ്ങാടിയത്തും തീരുമാനങ്ങളെടുക്കുന്നതും പണം ലാക്കാക്കി തന്നെയായിരിക്കും. അവിടെ സുവിശേഷങ്ങൾക്കോ ഫ്രാൻസീസ് മാർപാപ്പായുടെ വാക്കുകൾക്കോ വില കൽപ്പിക്കില്ല.

      ഹിറ്റ്ലറിന്റെ ആര്യ രക്തശുദ്ധിയെ അംഗീകരിച്ച ചരിത്രവും സഭയ്ക്കുണ്ട്. ചരിത്രത്തിലെ ക്രൂരനായ ആര്യരക്തവാദി ഹിറ്റ്ലറെ വളർത്തിയതും സഭ തന്നെ. നാസി ജർമ്മനിയെ സംബന്ധിച്ച് ശുദ്ധരക്തം അവരുടെ നേതാക്കന്മാരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു. ക്നനായിക്കാർ യഹൂദ പാരമ്പര്യത്തിൽ അഭിമാനം കൊള്ളുന്നു. എന്നാൽ നാസികളെ സംബന്ധിച്ച് യഹൂദർ തീണ്ടാ ജാതികളായിരുന്നു. ഹിറ്റ്ലർ ഭരണകാലങ്ങളിൽ വർഗ ശുദ്ധീകരണം പ്രാബല്യത്തിലാക്കാൻ രാജ്യത്തു നിയമങ്ങൾ നടപ്പാക്കി. നാസിരാജ്യത്ത് വർഗശുദ്ധിയെന്ന നിയമം ലംഘിക്കുന്നവരെ കുറ്റക്കാരായി വിധിച്ച് കൊന്നു കളയുമായിരുന്നു. ക്രൂരനായ ഹിറ്റ് ലറിന്റെ തീരുമാനങ്ങളെ സഭ അക്കാലങ്ങളിൽ ശരി വെക്കുകയാണുണ്ടായത്.

      എബ്രാഹമോ മോശയോ കേരള നാട്ടിൽ ജീവിച്ചിട്ടില്ല. ക്നനായ്ക്കാർ ശ്വസിക്കുന്ന വായു പൂർവിക പിതാക്കന്മാരായ യഹൂദ ജനങ്ങൾ ശ്വസിക്കുന്ന വായുവുമല്ല. ഇവിടുത്തെ പുലയ ജാതികളും ദ്രാവിഡരും ശ്വസിച്ച വായു തന്നെയാണ് ഇവരും ശ്വസിക്കുന്നത്. പുലക്കുടിലിലെ രക്തവും പോർട്ടുസു കൊള്ളക്കാരുടെ രക്തവും ക്നാനായ സമൂഹത്തിൽ മിശ്രിതവുമാണ്. എന്തടിസ്ഥാനത്തിലാണ് അവരിൽ ശുദ്ധ രക്തം ഒഴുകുന്നതെന്നും മനസിലാകുന്നില്ല. സ്ഥാനമാനങ്ങൾക്കും അധികാരങ്ങൾക്കും മോഹിക്കുന്ന ക്നാനായ അഭിഷിക്തരുടെ തട്ടിപ്പെന്ന സത്യം അവർ മനസിലാക്കുകയുമില്ല. രണ്ടാം ലോക മഹായുദ്ധ കാലത്ത് ക്നാനായ ജാതി ശുദ്ധ രക്തമെന്നു വീമ്പടിച്ച് നാസി പാളയത്തിൽ എത്തിയിരുന്നെങ്കിൽ ഇന്ന് ഒന്നിന്റെയും തല കാണില്ലായിരുന്നു. ശുദ്ധരക്ത ക്നനായി കുഞ്ഞുങ്ങളെ ഉത്ഭാദിപ്പിക്കാനും സാധിക്കില്ലായിരുന്നു.

      കാനോൻ നിയമങ്ങൾക്കൊപ്പം ഹിറ്റ്ലറിന്റെ 'Mein Kampf’ നിയമങ്ങളും ആലഞ്ചെരിയുടെ സഭ അനുശാസിക്കുന്നുവെന്നു മനസിലാക്കണം. . 'മെയിൻ കെമ്പ് പറയുന്നു, "നാസികളായ നാം യുദ്ധം ചെയ്യുന്നത് നമ്മുടെ ജനതയുടെ വംശ ശുദ്ധീകരണം നിലനിർത്താനാണ്. അതുപോലെ നമുക്കുണ്ടാകുന്ന കുഞ്ഞുങ്ങളുടെ രക്തവും ശുദ്ധമായിരിക്കണം. അശുദ്ധ രക്ത വാദികളിൽ നിന്നും നമ്മുടെ പിതാക്കന്മാരുടെ ശുദ്ധരക്തം നിറഞ്ഞ ഈ രാജ്യത്തെ സ്വതന്ത്രമാക്കണം." ക്നനായക്കാരായവർക്ക് ഇന്ത്യാ അപമാനമെങ്കിൽ കൂട്ടത്തോടെ സ്വന്തം രാജ്യത്ത് പോവരുതോ. ഇവരുടെ പൂർവിക തലമുറകൾ ഇറാക്കിലും സിറിയയിലും ഐ.എസ.ഐ. എസ് ഭീകരരായി യുദ്ധം ചെയ്യുന്നുണ്ട്. പോയി അവരെ സഹായിക്കൂ. കുരിശും വഹിച്ചുകൊണ്ട് ഗാഗുൽത്താ മലയും കയറാം.

      പതിനേഴു നൂറ്റാണ്ടുകൾ രക്തശുദ്ധി കാത്തു സൂക്ഷിച്ചെന്നവകാശപ്പെടുന്ന ഒരു വർഗ്ഗവും ലോകത്തില്ല. ഇടയ്ക്കുള്ള നൂറ്റാണ്ടുകളിൽ രക്ത ശുദ്ധി സങ്കരമായില്ലെന്നുള്ള തെളിവുകൾ ക്നനായക്കാർക്ക് നല്കാനും സാധിക്കില്ല. അന്യ ജാതികളുമായുള്ള വ്യപിചാരത്തിൽ നിന്നുള്ള ജാര സന്തതികൾ ഇവരുടെ പൂർവിക തലമുറകളിലും ഉണ്ട്. അവരെല്ലാം ക്നാനായ പരിശുദ്ധ രക്തത്തിൽ കലർന്നു പോയി. ഇന്നും നിഴലുകളിൽ കൂടി ഉണ്ടായ ക്നാനായ ജാരസന്തതികൾ ശുദ്ധരക്തമായി വളരുന്നു. ഈ സമൂഹത്തിൽ അംഗവൈകല്യമുള്ളവരും ചട്ടനും പൊട്ടനുമായവരായ അനേകരെ കാണുന്ന കാരണവും സ്വവംശ വിവാഹമാണ്. അത്തരം സാമൂഹിക വശങ്ങളെ ചിന്തിക്കാനുള്ള കഴിവ് ക്നാനായ സമൂഹത്തിനില്ലാതെ പോയി. കർദ്ദിനാൾ ആലഞ്ചേരിയുടെ നേതൃത്വത്തിലുള്ള സീറോ മലബാർ സഭയുടെ തീരുമാനം ഭാവി തലമുറകളോട് ചെയ്യുന്ന ഒരു വഞ്ചനകൂടിയെന്നും മനസിലാക്കണം. ജന്മ വൈകല്യമുള്ള കുഞ്ഞുങ്ങളുടെ ജനനത്തിന് സ്വവംശ രക്തബന്ധം കാരണമെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുള്ള ഒരു വസ്തുത കൂടിയാണ്.

      Delete