Translate

Wednesday, December 2, 2015

കത്തോലിക്കാസഭയിൽ നവീകരണം സാധ്യമോ?




കത്തോലിക്കാസഭയിൽ കാലോചിതമായ നവീകരണം വരുത്തണമെന്ന് ആവശ്യപ്പെട്ട് 476 ദൈവശാസ്ത്രജ്ഞന്മാർ ഒപ്പിട്ട ഒരു മെമ്മോറാണ്ടം സഭാധികൃതർക്ക് കുറെനാൾ മുൻപ് നല്കുകയുണ്ടായി. പ്രധാനമായും പാശ്ചാത്യ ദൈവശാസ്ത്രജ്ഞന്മാരാണ് അതിൽ പങ്കെടുത്തത്. പൌരോഹിത്യത്തിലെ നിർബന്ധിത ബ്രഹ്മചര്യം നിർത്തൽ ചെയ്യുക, സ്ത്രീ പൌരോഹിത്യം പുന:സ്ഥാപിക്കുക, സഭാസംബന്ധമായ തീരുമാനങ്ങളിൽ സഭാപൌരരെ ഉൾപ്പെടുത്തുക, കൃത്രിമ ജനനനിയന്ത്രണോപാധികൾ ഉപയോഗിക്കാൻ വിശ്വാസികളെ അനുവദിക്കുക തുടങ്ങിയ പരിവർത്തനങ്ങളാണ് അവർ മുൻപോട്ടുവെച്ച നവീകരണാശയങ്ങൾ. "ഞങ്ങൾക്കിനി മിണ്ടാതിരിക്കാൻ സാദ്ധ്യമല്ല" എന്ന് അവർ ആ രേഖവഴി വ്യക്തമായി പ്രഖ്യാപിച്ചു. സഭാനവീകരണത്തിലേക്കുള്ള സംഭാവനയാണന്നാണ് സഭാധികാരികൾ ആ രേഖയെ വിശേഷിപ്പിച്ചത്.

എന്നാൽ കത്തോലിക്കാസഭ യഥാർത്ഥത്തിൽ പരിവർത്തന
വിധേയമാകുമോ? 'yes' ഉം 'no' യുമായിരിക്കും അതിനുള്ള ഉത്തരം.
സഭാനിയമങ്ങൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും സഭാപഠനങ്ങൾക്കും മാറ്റങ്ങൾ സംഭവിക്കാറുണ്ട്.

സുന്നത്തുപ്രശ്നം സംബന്ധിച്ച് പത്രോസും പൌലോസും തമ്മിൽ വഴക്കിട്ടു. അന്നത് അന്ത്യോക്യായിലെ ഒരു മഹാസംഭവമായിരുന്നു. ഇന്നാക്കഥ എത്ര കത്തോലിക്കർക്കറിയാം? 1966-നുമുൻപ് വെള്ളിയാഴ്ചകളിൽ മാംസം ഭക്ഷിച്ചവർ നരകത്തിൽ പോയി. അതിനുശേഷം ജനിച്ചവർ രക്ഷപെട്ടു. പതിമ്മൂന്നാം നൂറ്റാണ്ടുവരെ എത്ര കൂദാശകൾ ഉണ്ടെന്നുപോലും സഭയ്കറിയില്ലായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ ത്രെന്തോസ് സൂനഹദോസാണ് ഏഴു കൂദാശകൾ നിർണയിച്ച് നിർവചിച്ചത്. മറ്റൊന്ന്, ത്രെന്തോസ് സൂനഹദോസുവരെ ഓരോ ദേശത്തെയും ഭാഷയായിരുന്നു ബലിയർപ്പണത്തിന് ഉപയോഗിച്ചിരുന്നത്. ലത്തീൻ സഭയിൽ ദേശഭാഷ മാറ്റി ലത്തീൻഭാഷ ഉപയോഗിച്ച് ബലിയർപ്പിക്കണമെന്ന നിയമം ത്രെന്തോസ് കൊണ്ടുവന്നു. അല്മായർക്ക് ബലിയിലുള്ള വായന നിർത്തൽ ചെയ്തു. രണ്ടാം വത്തിക്കാൻ കൌണ്‍സിലിൽ അതു മാറ്റിക്കുറിച്ച് ദേശഭാഷ ബലിയർപ്പണത്തിന് ഉപയോഗിക്കണമെന്നും അല്മായരെ ദിവ്യബലിയിൽ കൂടുതൽ ഭാഗവാക്കുകളാക്കണമെന്നും തീരുമാനമുണ്ടായി. ഒരു കാലത്ത് അടിമത്തം ധാർമികമാണന്ന് സഭ കരുതിയിരുന്നു. സഭ ഇന്ന് അടിമത്തത്തെ ന്യായീകരിക്കുന്നില്ല. ഭൂമി പരന്നതാണന്ന് സഭ ഒരുകാലത്ത് പഠിപ്പിച്ചിരുന്നു. ഇന്നങ്ങനെ പഠിപ്പിക്കുന്നില്ല. ദാമ്പത്യജീവിതത്തിലെ ലൈംഗീക പെരുമാറ്റം സന്താനോത്പാദനത്തിനുവേണ്ടിയുള്ള അവശ്യമായ തിന്മയാണന്ന് ഇരുപതാം നൂറ്റാണ്ടുവരെ സഭ പഠിപ്പിച്ചിരുന്നു. ഇന്നത് തിന്മയാണന്ന് സഭ പഠിപ്പിക്കുന്നില്ല. ഇങ്ങനെ എന്തെല്ലാം മാറ്റങ്ങൾ സഭയിൽ നടന്നിരിക്കുന്നു. ഇതെല്ലാം റോം തീരുമാനിക്കുന്നു. അജഗണങ്ങൾ വിശ്വസിക്കുന്നു. സ്വന്തം ബുദ്ധിയുപയോഗിച്ച് വിശ്വാസകാര്യങ്ങളെക്കുറിച്ച് തുറന്ന് ചിന്തിക്കരുതെന്ന് സഭ അവർക്ക് താക്കീതും നല്കുന്നു.

നിയമങ്ങളും ആചാരങ്ങളും പഠനങ്ങളുമെല്ലാം സഭയ്ക്ക് മാറ്റാമെന്നിരുന്നാലും മാറ്റാൻ സാധിക്കാത്ത സിദ്ധാന്തങ്ങളും പഠനങ്ങളുമുണ്ട്. ഉദാഹരണത്തിന് ദിവ്യബലിയിൽ സത്താമാറ്റം സംഭവിക്കുന്നു എന്ന സിദ്ധാന്തത്തെ സഭയ്ക്ക് ഒരിക്കലും മാറ്റാൻ സാധിക്കയില്ല. യേശു ദൈവപുത്രനും മനുഷരുടെ വീണ്ടെടുപ്പിനുമായി കുരിശിൽ മരിച്ചെന്നുമുള്ള സിദ്ധാന്തത്തെ സഭയ്ക്ക് ഒരിക്കലും മാറ്റാൻ സാധിക്കയില്ല. മാറ്റിയാല്പിന്നെ സഭയില്ലല്ലോ. അപ്പോൾ സഭയ്ക്ക് മാറ്റാൻ സാധിക്കാത്ത സിദ്ധാന്തങ്ങളുമുണ്ട്. നൂറുവർഷം കഴിയുമ്പോൾ സ്ത്രീ പൌരോഹിത്യത്തെ സംബന്ധിച്ചോ വിവാഹിത പൌരോഹിത്യത്തെ സംബന്ധിച്ചോ ഗർഭാധാനപ്രതിരോധനത്തെ സംബന്ധിച്ചോ ഒന്നും സംവാദങ്ങൾ ഉണ്ടായിരിക്കുകയില്ല. കാരണം അപ്പോഴേയ്ക്കും ഇന്ന് നമ്മൾ സംവാദിക്കുന്ന വിഷയങ്ങൾ സഭയിൽ നടപ്പിലായിക്കഴിഞ്ഞിരിക്കും.

ജോണ്‍ പോൾ രണ്ടാമനും ബനടിക്റ്റ് പതിനാറാമനും കൂടി നിയമിച്ച ആയിരക്കണക്കിന് മതഭ്രാന്തന്മാരായ മെത്രാന്മാർ അടിത്തൂണു പറ്റുന്നതുവരെ ഈ സഭയിൽ ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല. ഫ്രാൻസിസ് പാപ്പ മനുഷപ്പറ്റുള്ള ചില കാര്യങ്ങൾ പ്രസംഗിച്ച് നടപ്പുണ്ടെങ്കിലും യാഥാസ്ഥിതിക താപ്പാനകൾ ചെരിഞ്ഞാലെ സഭയ്ക്ക് രക്ഷയുള്ളൂ. വളരെയധികം കൊട്ടിഘോഷിച്ച് കോടികൾ മുടക്കി നടത്തിയ ഫാമിലിസിനഡിന് എന്തു സംഭവിച്ചെന്ന് നമുക്കറിയാം. വള്ളം പിന്നേയും തിരുനക്കരത്തന്നെ!

വഞ്ചകരും മതഭ്രാന്തരും തമ്മിലുള്ള കൂട്ടുകെട്ടാണ് സഭയെ നശിപ്പിക്കുന്നത്. അതിന് നല്ലൊരുദാഹരണമാണ് ജനനനിയന്ത്രണത്തെ സംബന്ധിച്ചുള്ള പോൾ ആറാമൻ മാർപാപ്പയുടെ ഹുമാനെ വീത്തെ (Humanae Vitae) എന്ന കുപ്രസിദ്ധ ചാക്രികലേഖനം. മാർപാപ്പതന്നെ നിയോഗിച്ച കമ്മറ്റിയുടെ നിർദ്ധേശത്തെ തള്ളിക്കളഞ്ഞ് യാഥാസ്ഥിതികരുടെ പക്ഷത്തേയ്ക്ക് മാർപാപ്പ ചെരിഞ്ഞ് കൃത്രിമ ജനനനിയന്ത്രണത്തിന് വിലക്കു കല്പിച്ചു. അതുമൂലം വിശ്വാസികളിൽനിന്നും വൻ എതിർപ്പും പൂർണനിരസിക്കലുമാണ് സംഭവിച്ചത്. വളരെപ്പേർക്ക് സഭയിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഈ ചാക്രിക ലേഖനം കാരണമായി.

ഗർഭാധാനപ്രതിരോധനം യഥാർത്ഥത്തിൽ മതപരമായ ഒരു വിഷയമേയല്ല. വിശുദ്ധഗ്രന്ഥത്തിൽ പ്രതിപാദിക്കുകയോ സഭയുടെ വിശ്വാസപ്രമാണത്താൽ വിലക്കപ്പെട്ടതോ ആയ ഒരു വിഷയമല്ലിത്. സഭാധികാരികൾതന്നെ ഇപ്പോൾ പറഞ്ഞുനടക്കുന്നത്‌ കൃത്രിമജനനനിയന്ത്രണം പ്രകൃതിനിയമത്തിന് എതിരാണന്നാണ്. 90% കത്തോലിക്കരും കൃത്രിമജനനനിയന്ത്രണം പ്രകൃതിക്കെതിരായി ചെയ്യുന്ന തിന്മയാണന്ന് കരുതുന്നില്ല. ഗർഭാധാനപ്രതിരോധനം വിശ്വാസികൾക്ക് സ്വീകാര്യവും നിയമപരവും സധാരണവുമാണ്. അതിനുള്ള തെളിവാണ് ഒന്നും രണ്ടും കുട്ടികൾ മാത്രമുള്ള കുടുംബങ്ങൾ. ചിത്തഭ്രമം സംഭവിച്ചവർ മാത്രമെ ഗർഭധാരണപ്രതിരോധനം തെറ്റാണന്നു പറയൂ. സെക്സ് സന്താനോത്പാദനത്തിനുവേണ്ടി പ്രകൃതി കണ്ടുപിടിച്ചതാണന്നുള്ളത് ശരിതന്നെ. എന്നാൽ അതിനോട് അനുബന്ധമായ ഒരു കാര്യമാണ് സംഭോഗംവഴിയുള്ള സുഖാനുഭവം എന്ന കുസൃതി. ഭക്ഷണം കഴിക്കുന്നത്‌ ജീവൻ നിലനിർത്താൻവേണ്ടിയാണ്. എന്നുവെച്ച് ഭക്ഷണം കഴിക്കുന്നതിലെ ആസ്വാദനം മുഴുവൻ പ്രകൃതിവിരുദ്ധമാകുമോ? സൌഹൃദം പങ്കുവെക്കാനായി ഒരാൾ കൂടുതൽ ഭക്ഷിക്കുകയും ആസ്വദിക്കുകയും ചെയ്തെന്നിരിക്കും. അതുപോലെ സ്നേഹപ്രകടനത്തിനായി ഭാര്യാഭാർത്താക്കന്മാർ കുട്ടികളെ ജനിപ്പിക്കണമെന്നുള്ള ഉദ്ദേശമില്ലാതെയും സംഭോഗം നടത്തിയെന്നിരിക്കും. അതെങ്ങനെ പ്രകൃതിക്കെതിരായ തെറ്റാകും? സെക്സിനെ സ്വാദുള്ളതായി കാണാൻ സഭാധികാരികൾ കൂട്ടാക്കാത്തത് ചരിത്രപരമായ ചില കാര്യങ്ങൾ അതിൽ ഒളിഞ്ഞുകിടക്കുന്നതുകൊണ്ടാണ്. സഭയിലെ പൂർവ്വപിതാക്കന്മാർക്ക് സെക്സ് കണ്ണിലെ കരടായിരുന്നു. അതുകൊണ്ടാണല്ലോ അവിവാഹിതപൌരോഹിത്യത്തിന് ഇന്നും കമ്പോളനിരക്ക് അധികമായിട്ടുള്ളത്. തോമസ്‌ അക്വീനാസിൻറെ അഭിപ്രായം വിശുദ്ധപാത്രം കൈകാര്യം ചെയ്യുന്ന കൈകൾ പരിശുദ്ധമായിരിക്കമെങ്കിൽ പുരോഹിതർ ചാരിത്രഭംഗം ഇല്ലാത്തവനായിരിക്കണമെന്നാണ്. അപ്പോൾ പത്രോസിൻറെ കൈകൾക്ക് കർത്താവിനെ സ്പർശിക്കാൻ യോഗ്യത ഇല്ലായിരുന്നുയെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഒരു കാലത്ത് സഭാപിതാക്കന്മാർക്കു മനുഷശരീരം മുഴുവൻ വെടിപ്പുള്ളതായിരുന്നില്ല. ഇത്തരം ചിന്താഗതിയുടെ പിൻഫലമാണ് ഗർഭാധാനപ്രതിരോധനത്തോടുള്ള എതിർപ്പെന്ന് പറയേണ്ടിവരുന്നു. ആധുനിക കാലത്ത് സഭയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയത്തിന് പ്രധാന കാരണം ജനനനിയന്ത്രണത്തിനെതിരായി പള്ളിയുടെ പ്രസംഗപീഠങ്ങൾ ഉപയോഗിക്കുന്നതാണ്. സാധാരണ വിശ്വാസികൾ പുരോഹിതരുടെ പ്രസംഗം കേട്ടിട്ടല്ല അവർക്ക് എത്ര കുട്ടികൾ വേണമെന്ന് തീരുമാനിക്കുന്നതെന്ന വസ്തുതപോലും മനസ്സിലാക്കാനുള്ള വിവരം ഈ പരമാധികാരികൾക്കില്ല. മെത്രാന്മാരും വൈദികരും എന്തിന് സദാചാര പോലീസുകാരെപ്പോലെ കോണ്ടം (condom) പൊലീസുകാരാകുന്നു? ബുദ്ധിയും ബോധവുമുള്ള സഭാപൗരർ അവരുടെ സെക്സ്കാര്യം സ്വയം  തീരുമാനിച്ചുകൊള്ളും എന്നങ്ങ് വിടാനുള്ള മാന്യതയെങ്കിലും കാണിക്കണ്ടേ?

വോട്ടുകിട്ടാനായി, നല്ലപോലെ ചിരിച്ചുകൊണ്ട്, ചില രാഷ്ട്രീയ ഭ്രാന്തന്മാരും ഗർഭനിരോധനം തലവെട്ടലാണന്നുവരെ പറഞ്ഞുകളയും. പരിണാമസിദ്ധാന്തത്തെയും ലോകവ്യാപക താപവർദ്ധനവിനേയും ഗർഭനിരോധനത്തെയുമെല്ലാം തള്ളിപ്പറയുന്ന രാഷ്ട്രീയക്കാരും മതമേധാവികളും സാമാന്യബുദ്ധിയില്ലാത്തവരും അവസരവാദികളുമാണ്. അവരുടെ വിചാരം തങ്ങൾ മതസ്വാതന്ത്ര്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിക്കുന്നവരാണെന്നാണ്. "സഭയുടെ തത്ത്വങ്ങളെ തള്ളിപറയുന്നതിലും മെച്ചം മരിക്കുകയാണ്" എന്നുവരെ ഇക്കൂട്ടർ പറഞ്ഞുകളയും! സഭയും രാഷ്ട്രീയവും തമ്മിലുള്ള അവിഹിതബന്ധമാണ് ഇതിനൊക്കെ കാരണം. അമേരിക്കയിലെ പിയോറിയ (Peoria) രൂപതാമെത്രാൻ പ്രസിഡൻറു് ബറാക് ഒബാമയെ നാസി ഹിറ്റ്ലറോടും റഷ്യൻ സ്റ്റലിനൊടുമാണ് ഉപമിച്ചത്. സഭാസ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന എല്ലാ മതങ്ങളിലുംപെട്ട ജീവനക്കാർക്ക് ഹെൽത്ത് ഇൻഷ്വറൻസുവഴി അവർ ആവശ്യപ്പെട്ടാൽ ഗർഭനിരോധന ഗുളികകൾ നല്കണമെന്നുള്ള നിയമം കൊണ്ടുവന്നതാണ് അതിനു കാരണം. ന്യൂയോർക്ക് അതിരൂപതയും തൊഴിലാളി യൂണിയനും തമ്മിലുള്ള ചർച്ചവഴി പത്തുവർഷം മുമ്പുമുതൽ ഗർഭനിരോധനഗുളികകൾ ആവശ്യപ്പെടുന്ന ജീവനക്കാർക്ക് നല്കിക്കൊണ്ടിരിക്കുന്നു എന്നതാണ് ഈ വിഷയത്തിലെ വിചിത്രമായ കാര്യം.

സഭയിലെ ചില കാതലായ സിദ്ധാന്തങ്ങൾവരെ മാറ്റി എഴുതപ്പെട്ടിട്ടുണ്ട്. സഭയ്ക്ക്പുറത്ത് നിത്യരക്ഷയില്ലന്നും അവരെല്ലാം നിത്യനരഗാഗ്നിക്ക് യോഗ്യരാണന്നും യൂജീൻ നാലാമൻ മാർപാപ്പ 1441-ൽ പഠിപ്പിച്ചു. ഇരുപതാം നൂറ്റാണ്ടിൻറെ പകുതിയായപ്പോൾ ഈ സിദ്ധാന്തത്തെ മാറ്റിക്കുറിച്ചു. മറ്റു മതസ്ഥരും നിരീശ്വരരുമെല്ലാം ഔപചാരികമായി കത്തോലിക്കാസഭയിലെ അംഗങ്ങളല്ലെങ്കിലും സഭയുമായുള്ള നിഗൂഢബന്ധത്തിൻറെ അടിസ്ഥാനത്തിൽ ക്രിസ്തുവിൻറെ അനുഗ്രഹങ്ങളിൽ അവരും പങ്കാളികളായി നിത്യരക്ഷ പ്രാപിക്കുമെന്ന് ഇപ്പോൾ പോപ്പുമാർ പഠിപ്പിക്കുന്നു. 1014-ൽ വിശ്വാസപ്രമാണത്തിൽ 'പുത്രനിൽ നിന്നും' എന്നുകൂടി കൂട്ടിച്ചേർത്ത് ത്രിത്വത്തിൻറെ ദൈവശാസ്ത്രത്തിൽ ഭേദഗതിവരുത്തി. അതിനുമുൻപ്‌ പരിശുദ്ധാത്മാവ് പിതാവിൽനിന്നു മാത്രമായിരുന്നു പുറപ്പെടുന്നത്. പിന്നീടത് പിതാവിൽനിന്നും പുത്രനിൽനിന്നും പുറപ്പെടുന്നതായി. ഇന്ന് ലോകം മുഴുവൻ ചൊല്ലുന്ന വിശ്വാസപ്രമാണത്തെ തിരസ്ക്കരിച്ച്‌, 'പുത്രനിൽ നിന്നും' എന്നത് നീക്കംചെയ്ത് 1014- ന് മുൻപുള്ള വിശ്വാസപ്രമാണത്തിലേയ്ക്ക് സീറോ മലബാർ സഭ തിരിച്ചുപോയന്നുകേട്ടു. അപ്പോൾ സഭയുടെ ഏറ്റവും കാതലായ വിശ്വാസപ്രമാണത്തെവരെ ഇട്ടു വട്ടുതട്ടുമ്പോൾ സഭയിൽ മാറ്റങ്ങൾ സംഭവിക്കുമോ എന്ന ചോദ്യംതന്നെ എനിക്ക് ബാലിശമായി തോന്നുന്നു. സഭ ഒരു തീർത്ഥാടന സഭയാണ്. ആ സഭയിൽ മാറ്റങ്ങൾ അനിവാര്യമാണ്. പക്ഷേ, മാറ്റങ്ങൾ സഭയിൽ സാവധാനമെ സംഭവിക്കൂ. നല്ലക്രിസ്ത്യാനികൾ ക്ഷമയോടെ കാത്തിരിക്കുക.

13 comments:

  1. "ആത്മാവില്‍ ദാരിദ്ര്യമില്ലാത്ത" പുരോഹിതപുങ്കന്മാര്‍ നയിക്കുന്ന ഒരു പ്രസ്ഥാനവും ആരാലും ഒരിക്കലും നന്നാക്കുവാന്‍/നവീകരിക്കുവാന്‍ സാധ്യമല്ല എന്ന അറിവിന്റെ നിറവിലാണ് ക്രിസ്തു "കള്ളന്മാരുടെ ഗുഹകളെ വിട്ടോടുവാന്‍ നമ്മോടാഹ്വാനം ചെയ്തത്! യഹൂദമതത്തെ ഒന്ന് നന്നാക്കിക്കളയാം എന്ന ദുര്‍മോഹമായിരുന്നു നസരായാണ് വിനയായത് ! ദൈവത്തെക്കാളും അറിവുള്ള പാതിരിയെ/അവന്‍ നയിക്കുന്ന സഭയെ ഒരുവനും നവീകരിക്കുവാന്‍ മിനക്കെടെണ്ടാ എന്നതാണ് കുരിശിലെ വിലാപസത്യം ! "ഇവര്‍ ചെയ്യുന്നത് ഇന്നതെന്നു ഇവര്‍ അറിയുന്നില്ല " എന്ന ക്രിസ്തുവിന്റെ അന്തിമ കണ്ടെത്തൽ നമുക്കും ചിന്തനീയമാണ് !സഭയെ നവീകരിക്കാന്‍ വൃഥാ ശ്രമിക്കാതെ ,പള്ളിയില്‍ പോകാതെയിരിക്കുകയാണ് വരുംതലമുറകള്‍ക്ക് ഉത്തമം ...പോപ്പിന്റെ ളോഹ അണിഞ്ഞ നാള്‍മുതല്‍ പാവം ഫ്രാന്‍സിസ് മാര്‍പാപ്പാ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുന്നു, പക്ഷെ ഫലമില്ലാതാനും ! ഒറ്റ കർദ്ദിനാളും നാളിതുവരെ എളിമയാല്‍ മനം നനച്ചില്ല ! "രാജകീയ പൌരോഹിത്യം" എന്ന പാഴ്വാക്ക് ചുമന്നവര്‍, കാലത്തെ ഫൂളാക്കാന്‍ നോക്കുന്ന ഫൂളുകളുടെ കലാപഭൂമിയാണ് സഭകള്‍ ആകമാനം !

    ReplyDelete
  2. "1966-നുമുൻപ് വെള്ളിയാഴ്ചകളിൽ മാംസം ഭക്ഷിച്ചവർ നരകത്തിൽ പോയി. അതിനുശേഷം ജനിച്ചവർ രക്ഷപെട്ടു." വളരെ നന്നായി പറഞ്ഞുവച്ചു. ഇത്രയേ ഉള്ളൂ കത്തോലിക്കാ സഭയിലെ വിശ്വാസങ്ങളുടെയും സഭയുടെ കല്പനകളുടെയും കാര്യം. വേണമെന്നുവച്ചാൽ എല്ലാം മാറ്റപ്പെടാവുന്നതാണ്. ശ്രീ ചാക്കോ കളരിക്കൽ എടുത്തുപറയുന്ന രണ്ടു സിദ്ധാന്തങ്ങളും (ദിവ്യബലിയിൽ സത്താമാറ്റം സംഭവിക്കുന്നു എന്ന സിദ്ധാന്തം, യേശു ദൈവപുത്രനും മനുഷരുടെ വീണ്ടെടുപ്പിനുമായി കുരിശിൽ മരിച്ച ദൈവമനുഷ്യനാണെന്നുള്ള സിദ്ധാന്തം) എന്നെങ്കിലും മാറ്റേണ്ടി വരും എന്നാണു എന്റെ പക്ഷം. ഇവരണ്ടും ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായി വ്യാഖ്യാനിച്ചും കഴിഞ്ഞുകൂടേണ്ട ഒരു കാലം ക. സഭക്ക് വരും. ഇപ്പോൾ തന്നെ ഈ രണ്ടു വിഷയങ്ങളിലും സഭയുടേതിൽനിന്ന് വ്യത്യസ്തമായി ചിന്തിക്കുന്ന വേദപണ്ഡിതർ ആവോളം ഉണ്ടെന്ന് ആധുനിക ദൈവശാസ്ത്ര പുസ്തകങ്ങൾ വായിക്കുന്നവർക്ക് വ്യക്തമായി അറിയാം.

    "ജോണ്‍ പോൾ രണ്ടാമനും ബനടിക്റ്റ് പതിനാറാമനും കൂടി നിയമിച്ച ആയിരക്കണക്കിന് മതഭ്രാന്തന്മാരായ മെത്രാന്മാർ അടിത്തൂണു പറ്റുന്നതുവരെ ഈ സഭയിൽ ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല." സഭക്ക് മാനുഷിക മുഖം ഉണ്ടാക്കാൻ പരിശ്രമിക്കുന്ന പോപ്‌ ഫ്രാൻസിസിന് തലവേദനയുണ്ടാക്കുന്നവർ തന്നെയാണ് ഇക്കൂട്ടർ. ധൈര്യമുണ്ടെങ്കിൽ അദ്ദേഹത്തിന് മെത്രാന്മാരുടെ അധികാരപരിധി 60 വയസ്സ് എന്ന് തീരുമാനിക്കാം. ആ പരിധി കഴിഞ്ഞാൽ മെത്രാന്മാർ സാധാരണ വിശ്വാസിയുടെ നിലയിലേയ്ക്ക് താഴണം. ഈ കേരളത്തിൽ തന്നെ മിസ്റ്റർ പവത്തിലിനെപ്പൊലെ എത്ര മുതുക്കൻ മെത്രാന്മാരാണ് സ്ഥാനമൊഴിഞ്ഞിട്ടും ഓരോ വിവദങ്ങളുണ്ടാക്കാൻ വേണ്ടി അസംബന്ധങ്ങൾ പുലമ്പിക്കൊണ്ട് നടക്കുന്നത്. ഇത്തരം വിട്ടുമാറാത്ത ശല്യങ്ങളെ ഒതുക്കാതെ സഭക്ക് കാര്യമായ യാതൊരു പുരോഗതിയും സാദ്ധ്യമല്ല.

    ReplyDelete

  3. ശ്രീ കളരിക്കൽ ചാക്കോച്ചൻ എഴുതിയ നവീകരണാശയങ്ങൾ കാലഹരണപ്പെട്ട ഒരു സഭയെ പുനരുദ്ധരിക്കാൻ സഹായകമാണ്. സ്വന്തം പുസ്തകങ്ങളിൽകൂടി വളരെക്കാലം മുമ്പുതന്നെ അദ്ദേഹം ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയിട്ടുമുണ്ട്. ലോകം മുഴുവൻ മാറ്റങ്ങളിൽക്കൂടി പരിവർത്തന വിധേയമായിക്കൊണ്ടിരിക്കുമ്പോൾ സഭയുടെ ഒരു അച്ചുതണ്ട് തിരിയാൻ നൂറ്റാണ്ടുകൾ തന്നെ വേണ്ടിവരുന്നു. പണത്തിലും പ്രതാപത്തിലും കോഴയിലും കഴിയുന്ന പുരോഹിതപ്പട മാറ്റങ്ങളെ എതിർക്കുന്നത് അവരുടെ സുഖ ജീവിതത്തിനു തടസം വരാതിരിക്കാനാണ്. പുരോഹിതർ ദരിദ്രരോടൊപ്പം ഇടപെടണമെന്ന് ഫ്രാൻസീസ് മാർപ്പാപ്പാ പറഞ്ഞാൽ, സഭ ദരിദ്രരുടെതെന്ന് പറഞ്ഞാൽ കൂന്തതോപ്പിയും ധരിച്ചു നടക്കുന്ന പുരോഹിത ശ്രേഷ്ടർക്ക് അത്തരം വാക്കുകൾ വെറും ബധിര വിലാപമായിരിക്കും.

    അല്മായരുടെ വേദനകളെപ്പറ്റി പുരോഹിത ലോകം ശ്രവിക്കില്ല. ഏതു പഴുതുകളിൽക്കൂടിയും പണമുണ്ടാക്കാൻ ഉത്സാഹം കാണിക്കുന്നതു കാണാം. ഭക്ഷണം കഴിക്കുന്ന ആസ്വാദനം പോലെ ദാമ്പത്തിക സുഖവും ആസ്വദിക്കണമെന്നും ആ ആസ്വാദനം പ്രകൃതി നിയമമെന്നും ചാക്കോച്ചൻ ലേഖനത്തിൽ അഭിപ്രായപ്പെട്ടിരിക്കുന്നു. പഴങ്കാല സഭയുടെ ദൃഷ്ടിയിൽ വൈവാഹിക ജീവിതത്തിലെ ആസ്വാദനം പാപമായിരുന്നു. വിവാഹം കഴിക്കാത്ത ഈ പുരോഹിതർക്ക് വൈവാഹിക ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നവരെ, ഭോഗ സുഖങ്ങളെപ്പറ്റി എങ്ങനെ ഉപദേശിക്കാൻ സാധിക്കും? പുരോഹിതരെ വിവാഹം കഴിക്കാൻ അനുവദിക്കുകയെന്നത് ഒരു പ്രരിഹാരമായിരിക്കാം.കിഴക്കിന്റെ പല കത്തോലിക്കാ സഭകളുടെയും പുരോഹിതർ വിവാഹിതരുമാണ്.

    വത്തിക്കാനിലെ ഒരു സിനഡ് വിജയകരമാക്കണമെങ്കിൽ യാഥാസ്ഥിതികരെ തീരുമാനങ്ങളെടുക്കുന്ന സദസ്സിൽനിന്നും അകറ്റി നിറുത്തി ബുദ്ധിയും ബോധവുമുള്ള സ്വതന്ത്ര ചിന്തകരായ അല്മെനികളെക്കൊണ്ട് നിറയ്ക്കണം. വിശ്വാസികൾക്ക് യേശുവിൻറെ തീൻ മേശയിലിരിക്കാൻ അവകാശമില്ലെങ്കിൽ സഭയുടെ അടിസ്ഥാന തത്ത്വങ്ങൾ അപൂർണ്ണമെന്നും കണക്കാക്കണം. യേശുവിനൊപ്പം ഒരു പുരോഹിതനും അപ്പം പങ്കു വെയ്ക്കാനുണ്ടായിരുന്നില്ല. കോണ്‍സ്റ്റാന്റിൻ ചക്രവർത്തിയുടെ കൈകളിൽ സഭ അകപ്പെട്ടപ്പോഴാണ് പുരോഹിത സർപ്പങ്ങൾ സഭയെ വിഴുങ്ങിയത്. സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും ഭാഷയറിയാത്തവർ അല്മേനികളുടെ മാനസിക വികാരങ്ങൾക്ക് പ്രാധാന്യം കല്പ്പിച്ചെന്നു വരില്ല. സ്നേഹമാണ് സഭയുടെ സന്ദേശമെന്നു പ്രചരിപ്പിക്കുന്നതിനു പകരം ഇവർ വിദ്വേഷം ജ്വലിപ്പിക്കുന്നു. കൂറ്റൻ ദേവാലയങ്ങളും മെത്രാൻ മന്ദിരങ്ങളും പണിയാൻ അല്മെനിയുടെ പണവും വേണം. തീരുമാനങ്ങളെടുക്കാനും ശബ്ദിക്കാനും ഈ തീയോളജി കുബുദ്ധികൾ അല്മെനികളെ സമ്മതിക്കുകയുമില്ല. അല്മേനിയെന്നാൽ പുരോഹിത ഭാഷയിൽ അജ്ഞാനികളെന്ന ദ്വായാർത്ഥവുമുണ്ട്. നിശബ്ദരായി സഭയ്ക്ക് സംഭാവനയും കൊടുത്ത് സഭയെ പരിപോഷിപ്പിക്കുന്ന ജോലി മാത്രം അല്മായരുടെതും. ഇവരെ സഭാപൗരന്മാരായി കാണാനും അവരുടെ തീരുമാനങ്ങളെ സ്വീകരിക്കാനും സഭയ്ക്കു കഴിയണം. സഭാ പൌരന്മാരുടെ ശബ്ദം സഭാ നവീകരണത്തിന്റെ ചവിട്ടുപടികളുമാകണം.

    സുപ്രധാനമായ തീരുമാനങ്ങളെടുക്കുമ്പോൾ സഭയിൽ വോട്ടു ചെയ്യുന്നതും പുരുഷന്മാർ മാത്രം. സ്ത്രീകള്ക്ക് ഇവർ യാതൊരുവിധ പരിഗണനയോ സമത്വമോ അവകാശങ്ങളോ നല്കാറില്ല. കാലഹരണപ്പെട്ട അരിസ്റ്റോട്ടിയൻ ഗ്രീക്ക് പുരാണങ്ങൾ ഇന്നും സഭ പിന്തുടരുന്നു. ക്രിസ്തുവിന്റെ ബലിയ്ക്കൊപ്പം അവസാനം വരെ വിലപിച്ചതു സ്ത്രീകളായിരുന്നുവെന്ന കാര്യം പുരുഷ മേധാവിത്വം മറക്കുന്നു.കുടുംബ കാര്യങ്ങളിലും മക്കളെ വളർത്തുന്നതിലും കൂടുതൽ ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ചവർ സ്ത്രീകളാണ്. കുടുംബത്തിന്റെ വേദനകളെപ്പറ്റി ശരിയായി മനസിലാക്കിയവരും സുഖ ദുഃഖ ങ്ങളിൽ കൂടുതൽ പങ്കാളികളായവരും സ്ത്രീകളാണ്. അവരെ തഴഞ്ഞു കൊണ്ടുള്ള വത്തിക്കാൻ സിനഡിന്റെ എന്തു തീരുമാനങ്ങളും അപൂർണ്ണവുമായിരിക്കും.

    അടുത്ത കാലത്ത് ഫിലാഡല്ഫിയായിലും വത്തിക്കാനിലും നടന്ന സിനഡുകളിൽ പുരോഹിതിതരുടെ അവിഹിത ലൈംഗികതയെപ്പറ്റിയോ പീഡനങ്ങളെപ്പറ്റിയോ സൂചിപ്പിക്കുകപോലും ഉണ്ടായില്ല. സഭയുടെ ധാർമ്മിക ഉത്തരവാദിത്വത്തിൽ നിന്നും അതൊരു വ്യതിചലനമാണ്. എത്രയായിരം കുടുംബങ്ങൾ പുരോഹിതരുടെ ലൈംഗിക ചുഴലിക്കാറ്റിലകപ്പെട്ട് നശിച്ചു പോയിരിക്കുന്നു. സുപ്രധാനമായ ഒരു സിനഡ് കൂടിയപ്പോൾ സഭ എന്തുകൊണ്ട് അവരുടെ വേദനകളിൽ പങ്കു കൊണ്ടില്ല.? പകരം സംഘിടിത സഭ അവരെ സംരക്ഷിക്കുകയല്ലേ ചെയ്തത്. സ്വവർഗ പുരോഹിത കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ നിന്നും രക്ഷിക്കാൻ തലമുറകളായി അല്മായർ സ്വരൂപിച്ച നിധിയിൽ നിന്നും കോടാനുകോടി ഡോളർ ചെലവഴിച്ചില്ലേ? സംസ്ക്കാരമുള്ള പുരോഹിതരാണ് സഭയ്ക്കാവശ്യം. കാട്ടാള ചിന്താഗതിയുള്ള പൌരാഹിത്യത്തിനു മാറ്റം വന്നില്ലെങ്കിൽ പള്ളിയിൽ പോകരുതെന്നുള്ള ശ്രീ കൂടലിന്റെ അഭിപ്രായത്തെ മാനിയ്ക്കേണ്ടി വരും.

    ReplyDelete
  4. "ബുദ്ധിയും ബോധവുമുള്ള സഭാപൗരർ അവരുടെ സെക്സ്കാര്യം സ്വയം തീരുമാനിച്ചുകൊള്ളും എന്നങ്ങ് വിടാനുള്ള മാന്യതയെങ്കിലും കാണിക്കണ്ടേ?" ചാക്കോ കളരിക്കലിന്റെ ലേഖനത്തിൽ നിന്ന്.

    അല്ലെങ്കിൽ തന്നെ ആകാവുന്നതും അരുതാത്തതും തമ്മിൽ തരംതിരിച്ചു തിരിച്ച് നപുംസകസമാനമായിത്തീർന്ന പൌരോഹിത്യത്തിന് ലൈംഗികതയുടെ അനീശ*സൌന്ദര്യത്തെപ്പറ്റി എന്തറിയാം?

    താഴെക്കുറിച്ചിരിക്കുന്നതുപോലെ, തീവ്രപ്രണയത്തിന്റെ ദീപ്തസ്വരുമയിൽ കഴിയുന്ന ദമ്പതികളിൽ ആരെങ്കിലും തങ്ങളുടെ ദാമ്പത്യ ബന്ധങ്ങളെ പുരോഹിതമന്ത്രണങ്ങളാൽ നിയന്ത്രിക്കപ്പെടാൻ അനുവദിക്കുമോ? അവരിലാരെങ്കിലും അതിരാവിലെ എഴുന്നേറ്റ് വികാരരഹിതമായ മനപ്പാഠപ്രാർഥനകൾക്കായി പള്ളിയിലേയ്ക്കോടുമോ? അല്ലെങ്കിൽ, തന്റെ പ്രിയനെ/പ്രിയയെ വിട്ട് ഒരാഴ്ചക്കാലം പോട്ടയിലോ സെഹിയനിലോ പോയി തലമരച്ചിരിക്കുമോ? മുക്തസ്വാതന്ത്ര്യത്തിന്റെ കുളിർകാറ്റുകൊള്ളാൻ മനശ്ശക്തിയുള്ളവർ മാത്രം തുടർന്നുവായിക്കുക:

    എന്റെ അണ്ണാർക്കണ്ണീ, അയാൾ വിളിച്ചു.
    അയാളെക്കാത്തുകാത്ത് എന്തോ ഓർത്തുകിടന്ന അവൾ കുരുകുടാ ചിരിച്ചുകൊണ്ട് എഴുന്നേറ്റു.
    ....മോനൂ, നീ വന്നു!
    ....അതേ , വന്നതേ നിന്നെ ഞാൻ കടിച്ചു കടിച്ചു തിന്നാൻ പോവാ, അതുകഴിഞ്ഞു മതി ഇന്നത്തെ ചായ.
    ....വേണ്ടാ, നീയെന്നെ കടിച്ചു കടിച്ചു തിന്നുന്നതോർത്ത് ആദ്യം എനിക്കല്പം ദൂരെയിരിക്കണം, ആ നേരത്ത് ഞാൻ ചായയിടാം.
    എന്നാൽ ശരി, ഞാൻ കുളിച്ചു വരാം.
    ....കുട്ടാ, കുളിമുറിയിൽ നിന്ന് നീയെന്നെ കൂകിവിളിച്ച കുസൃതിപ്പേരുകൾ കേട്ട്, ചായയും വിട്ടിട്ട്, നിൻറെ കൂടെ കയറി ഷവറിനടിയിൽ നില്കണമെന്നു തോന്നിയെനിക്ക്.
    ....എനിക്കറിയാം, എത്ര വിളമ്പിയാലും സ്നേഹത്തിനായി പിന്നെയും നിനക്കാർത്തിയാണ്, അല്ലേ, മുത്തേ?
    ....ആണോന്ന്, നീ കുളി കഴിയാൻ നോക്കിയിരുന്നുതന്നെ, കരളേ, ഞാനപ്പിടിയങ്ങു നനഞ്ഞു!
    ....യ്യേ, ഇവളെക്കൊണ്ട്‌ ഞാൻ തോറ്റു. ഇനി ചായ വേണ്ട, നീയിങ്ങു വന്നാൽ മതി! കൊതിയാവുന്നു, നിന്നെ മുത്തിയും നക്കിയും കൊല്ലാൻ! മധുരം നിറഞ്ഞ അല്ഫോന്സ് മാമ്പഴം പോലെയാണ് നീ.
    ....ചക്കരേ, എന്തൊരു രസമാണിത്! എത്രമാത്രം പങ്കുവച്ചാലും ഇത് കുറയല്ലേ എന്ന് ഞാൻ കരഞ്ഞു പ്രാർഥിക്കാറുണ്ട്. അനശ്വരമാണ് നമ്മുടെ സ്നേഹം.
    ....എന്നെ കൊത്തിയെടുത്ത് ചക്രവാളങ്ങളെ തൊടുന്ന ചിറകുകൾ വിരിച്ച് പറക്കൂ, പ്രിയനേ!
    ....വേണോ, അണ്ണാർക്കണ്ണീ? അപ്പോൾ നിന്നെ ലാളിക്കാൻ എനിക്കെവിടെയാണ് കൈകൾ?
    ....വരൂ, ഞാൻ നിന്റെ നെഞ്ഞത്ത് കയറിക്കിടക്കാം. നിന്നെ ഞാൻ കടിക്കട്ടെ? എന്റെ പല്ലും നാവും നഖവും നിന്റെ കരുത്തറിയട്ടെ!
    ....ഞാൻ ലഹരിയിലാണ്, വരൂ, മുത്തേ, എന്നെ ഊറ്റിക്കുടിക്കൂ!
    ....ഈ സ്നേഹം എത്ര മത്തുപിടിപ്പിക്കുന്നത്! എന്നും ഇതിങ്ങനെയായിരിക്കുമോ?
    ....തീർച്ചയായും, മോളൂ, ഞാൻ നീയും നീ ഞാനുമായിരിക്കുവോളം! സൗരഭ്യം വിതറുന്ന നിന്റെ ഓരോ ഇതളും വിടർത്തൂ, ഞാനവയിൽ ഉമ്മവയ്ക്കട്ടെ.
    ....പൊന്നൂ, അവയെല്ലാം വിടര്ന്നിരിക്കുന്നു, ഈ പ്രണയമില്ലെങ്കിൽ, ഈ ജീവിതമെന്തിന്?
    ....സ്നേഹം വിളമ്പി, ഓമനേ, നമുക്ക് പരസ്പരം ഊട്ടാം. ഇനി നമുക്ക് വെളിച്ചമണയ്ക്കാം, നമ്മുടെ സ്പർശനങ്ങളും അവയുടെ ഗന്ധങ്ങളും ഇനി ധാരാളം. നമ്മെക്കണ്ട് പൌർണമിയും കണ്ണുചിമ്മട്ടെ!
    ...അസ്തമയ സമയത്ത് സൂര്യൻ തഴുകുന്ന തീവ്രനിറമാർന്ന മേഘക്കെട്ടുകൾ പോലെ തീഷ്ണ സൌന്ദര്യത്തിൽ പിന്നിപ്പിണഞ്ഞുകിടന്ന് നമുക്ക് നിദ്രയിലേയ്ക് ഊളിയിടാം....

    *മറ്റൊന്നിനാലും നിയന്ത്രിക്കപ്പെടാത്ത
    കടപ്പാട്: എന്റെ പ്രിയതമന്റെ 'അണ്ണാർക്കണ്ണി' എന്ന ഗദ്യകവിതയിൽ നിന്ന്.

    ReplyDelete
  5. Lekshmi Kanath in FB
    Yesterday at 2:24pm ·
    എന്റെ ദൈവമേ ? ദേ അച്ചമാർ ഇപ്പൊ പറയുന്നു യേശു തിരിച്ചൊന്നും വരാൻ പോകുന്നില്ല എന്ന് ? അപ്പൊ ഇത്രയും കാലം യേശു തിരിച്ചു വന്നു യേശു വിൽ വിശ്വസിക്കുന്നവരെ മാത്രം തിരഞ്ഞു പിടിച്ചു സ്വർഗത്തിൽ എത്തിക്കും എന്നൊക്കെ പറഞ്ഞു വിശ്വസിപ്പിച്ചു വച്ചിരിക്കുന്നവർക്ക് ബോധം വരുമോ ? ഒരു മതത്തിൽ നിന്നും മാറി വേറൊരു മതത്തിൽ എത്തി മാറിയ മതത്തിനെ കുറ്റപ്പെടുത്തിയും അവഹേളിച്ചും നടന്നാൽ മാത്രം രക്ഷിക്കാൻ ദൈവം വര്ഗീയ വാദിയല്ല എന്നുള്ള തിരിച്ചറിവ് കുഞ്ഞാടുകൾക്ക് ഇനിയെന്ക്കിലും ഉണ്ടായാൽ മതിയായിരുന്നു , ഇനിയെന്നാണോ എന്തോ ഇത്രയും കാലം വാഗ്ദാനം ചെയ്തിരുന്ന സ്വര്ഗം ഇല്ല എന്നുള്ള കണ്ടെത്തൽ കൂടി നടത്തുന്നത് ?

    ReplyDelete
  6. Jesus is NOT Coming BACK – Roman Catholic Leaders SAID
    By GhanaVibes.com | November 25, 2015

    A SPOKESPERSON for the Vatican (Roman Catholic) has officially announced today that the second coming of Jesus, the only son of the God, may not happen now after all, but urged followers to still continue with their faith, regardless of the news.

    Cardinal Giorgio Salvadore told WWN that this years 1,981st anniversary is to be the Vatican’s last in regards to waiting for the Lord to return to Earth.

    “We just feel Jesus is not coming back by the looks of it.” he said. “It’s been ages like. He’s probably flat out doing other really good things for people somewhere else.”

    Nearly two thousand years ago, Jesus promised his disciples that he would come again in chapter John 14:1-3 of the bible: “There are many homes up where my Father lives, and I am going to prepare them for your coming. When everything is ready, then I will come and get you, so that you can always be with Me where I am. If this weren’t so, I would tell you plainly”
    The Vatican defended Jesus’ broken promise, claiming “he was probably drinking wine” at the time when he made the comments.

    “Having the ability to turn water into wine had its ups and its downs.” added Cardinal Salvadore. “We all make promises we can’t keep when we’re drunk. Jesus was no different.”

    The church said it will now focus attentions on rebuilding its reputation around the world, but will keep an optimistic mind for the savior’s second coming.

    ReplyDelete
  7. 70% of women who get abortions identify as Christians, survey finds.
    U.S, November 25, 2015: Over 40 percent of women who have had an abortion say they were frequent churchgoers at the time they ended their pregnancies and about a half of them say they kept their abortions hidden from church members, new LifeWay Research shows.
    In a survey released Monday that was sponsored by the pregnancy center support organization Care Net, researchers from the Christian research group LifeWay found that about 70 percent of women who had an abortion self-identified as Christians, while 43 percent say they attended a Christian church at least once per month or more at the time they aborted their child.
    The survey, which interviewed 1,038 respondents who’ve all had abortions, found that 20 percent of the respondents attended church at least once a week at the time of their first pregnancy termination. Six percent said they attended church more than once per week, while about 54 percent said they rarely or never attended a church.

    ReplyDelete
  8. മനയത്തെ ത്രേസിയാമ്മചി അവതരിപ്പിച്ച ( എന്റെ പ്രിയതമന്റെ 'അണ്ണാർക്കണ്ണി')എന്ന ഗദ്യ കവിത വായിച്ചാല്‍ , 'ഉത്തമഗീതം' വായിച്ച ലഹരി ഓരോ വിവാഹനിഷേധി മെത്രാനും പാതിരിക്കും അവരുടെ മണവാട്ടിമാര്‍ക്കും കിട്ടും സംശയമില്ല ! എന്റെ കുട്ടിക്കാലത്ത് ദിവസവും സന്ധ്യയ്ക്ക് ഒരു പഴയനിയമഅദ്ധ്യായവും ഒരു പുതിയനിയമഅദ്ധ്യായവും ഒരു സങ്കീർത്തനവും വായിച്ചശേഷമേ കുടുംബപ്രാര്‍ഥനയും അത്താഴവും ഞങ്ങളുടെ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ .. ...അബദ്ധവശാല്‍ പഴയനിയമത്തിലെ 'ഉത്തമഗീതം' ഒന്നു വായിച്ചാല്‍, അമ്മ ഓടിവന്നതു നിര്‍ത്തല്‍ ചെയ്യും ! കൌമാരക്കാരനായ എനിക്കന്നു കാര്യം പിടികിട്ടിയിട്ടില്ലായിരുന്നു ! പിന്നെപ്പിന്ന്നെ ഒരു 'അണ്ണാര്‍കണ്ണി' കവിതയല്ലേ ജീവിതംതന്നെ എന്നും ഓര്‍ത്തുപോയി ! വിശുദ്ധമായ 'സെക്സ്' പാപമാക്കി, പള്ളിയില്‍ അതിനെ കൂദാശ ചെയ്തു സൂക്ഷിച്ച പുരോഹിതകുബുദ്ധിയെ നമിക്കാതെ തരമില്ല ! ഈ സഭകളെ ജനം പിരിച്ചുവിടുന്ന കാലം വരുന്നു ! അന്നു പള്ളികളില്‍ ഹൊമൊസെക്സിനായി അല്ത്താരകുഞ്ഞുങ്ങളോ, പുറത്തു 'ആമ്മീന്‍' ചൊല്ലി അത്താഴമൂട്ടാന്‍ കര്‍ത്താവിന്‍റെ കിണ്ണന്‍കാച്ചി മണവാറ്റിമാരോ ഇല്ലാതാവുന്നതുമൂലം, കള്ളപ്പാതിരിമാര്‍ "മലകളെ ഞങ്ങളെ മൂടുവീന്‍" എന്നുറക്കെ കരയും ! "മരണം വരദാനമായ് ഒന്നിരന്നാലും, കരച്ചില്‍ കാണാ ദൈവം പറയുംപോലുമന്നു; " എന്നെ നീ അറിഞ്ഞീല ,നിന്നെ ഞാന്‍ അറിയീല ;നീതിയിന്‍ സൂര്യന്‍ അന്ധകാരത്തെ അറിയീല"....

    ReplyDelete
  9. “A SPOKESPERSON for the Vatican (Roman Catholic) has officially announced today that the second coming of Jesus, the only son of the God, may not happen now after all, but urged followers to still continue with their faith, regardless of the news.” Then my question is that why we repeatedly confess during every celebration of the Mass "Christ has died, Christ has risen, Christ will come again," the congregation proclaims, while the Lord's Prayer pleads, "Thy kingdom come," and the Nicene Creed promises that Christ "will come again in glory to judge the living and the dead" and has the faithful look forward to the "life of the world to come." Even if many Mass-goers don't think much about the meaning of these words, the expectant hope for Christ's Second Coming and for the ultimate redemption and transformation of the world-what theologians call eschatology, is at the core of the Good News Christians proclaim.
    I am confused. I have been waiting for Christ’s Second Coming all these years. “Ready or not, here I come...again” idea is false why not the Church authorities change the senseless prayers!?

    ReplyDelete
  10. Shreee James Kottoor, chief editor of CCV commented

    Dear Kalarickal,
    Congratulation for your thought provoking article which makes every thinking section in the Catholic church to get confirmed in their discovery that most of the doctrines taught by them are stupidities and nothing but stupidities. Only two days ago I sent an item for posting in CCV in which I wrote in the Editorial note: Don't expect any substantial reform in the church in one's life time, because only by then all the so-called celibate (pun intended) prelates both young or bend with old age appointed by John Paul II and Benedict would have died out. None of the out dated living ones are going to resign like Benedict and become less of a burden for others. As Thomas Aquinas wrote at the end: "In the next world it will be totally different (Totaliter aliter) from what the church is teaching today. They will go on teaching about Purgatory ( which our elders used to say is the stomach of the priestly class and correctly) and other indigestible things for their survival without perspiring, that is, to escape from the biblical injunction, those who do not work should not eat.

    As for the creed recited during the Mass what do I do when I hear it said? I just tell my friend Jesus (That is my relationship with Him, since he told us to deal with him as a friend only): "My friend and Lord Jesus I don't believe any of these stupid things which I don't and can't understand. It is a torture for me even to listen to it silently. I come to the church to be in touch with the community in which I am born. You know I pray silently from dawn to dusk. I can't do anything to reform the church except through my frankly speaking writing. You spoke frankly for which you were crucified." I told this to some of my friends. Now I write it for the benefit of my readers.
    As for sex, it has become the big stumbling block especially for the celibate clergy ever since the time of St.Augustine because of the many illicit sex affairs he was trapped before conversion. Sex was heaven for him before conversion and it became hell for him and his church after conversion. He was both right and wrong. After all where is heaven and hell? We are blessed or condemned to go through both here on earth. According to Hindu philosophy heaven is Nirvana with the deity of your love, your predilection. Similarly you find your ecstasy here below in the spiritual and physical orgasm gone through in sexual union between man and woman.

    Honestly I do not know what ecstasies the saints and our very pious folks (sisters speak of Jesus as their heavenly spouse) among us are having through their union of adoring love with their heavenly spouses. About these things all what I know for certain is that I do not know. My delight here below -- after all that is heaven, isn't it? -- is to be busy like a bee to suck the juice out of every wakeful moment here below and discard it like squeezed lemon from dawn to dusk and to be totally unconcerned about a morrow which may or may not be waiting for me. The clerical class can't speak like this honestly and fearlessly. I hope and pray that day dawns for them also very soon. james kottoor

    ReplyDelete

  11. വിശ്വാസപ്രമാണത്തിന് സഭയുടെ ഔദ്യോഗിക ഭാഷയില്‍ Credo എന്നാണു പറയുക. അത് ലത്തീന്‍ ആണ്. അര്‍ത്ഥം, I believe, ഞാന്‍ വിശ്വസിക്കുന്നു. ഇപ്പോള്‍ Englishല്‍ ഉള്ള believe എന്ന വാക്ക് മദ്ധ്യകാലങ്ങളില്‍ believen എന്നായിരുന്നു. അതിന്റെ അര്‍ത്ഥമാകട്ടെ സ്നേഹിക്കുക എന്നായിരുന്നു. lieben = to love എന്ന ജര്‍മ്മന്‍വാക്കുണ്ടായത് ഈ മൂലത്തില്‍നിന്നാണ്.

    The Niceno–Constantinopolitan Council of 381ല്‍ ആണ് ഇത് എഴുതിയുണ്ടാക്കിയത്. വിശ്വാസ പ്രമാണത്തിലെ വിഷയങ്ങള്‍ എല്ലാം അന്ന് നിലവിലുണ്ടായിരുന്ന പാഷാണ്ടതകള്‍ക്കെതിരായിട്ടുള്ള സ്ഥിരീകരണങ്ങള്‍ മാത്രമായിരുന്നു. അതുകൊണ്ട്, ക്രിസ്തുവിന്റെ പരമപ്രധാനമായ സുവിശേഷം - നിന്നെപ്പോലെ അന്യരെയും കാണുക - എന്നതിന്റെ ലാഞ്ചനപോലും വിശ്വാസപ്രമാണത്തില്‍ ഉള്‍പ്പെടുത്താന്‍ സഭാപിതാകന്മാര്‍ മറന്നുപോയി! ഈ ഉള്‍ക്കാഴ്ച പിന്നീടൊരിക്കലും സഭക്ക് കൈവന്നില്ല എന്നത് എത്ര ദയനീയമാണ്! സഭ ഇന്നും 1932 വര്‍ഷമെങ്കിലും പിന്നിലാണെന്ന് പറഞ്ഞാല്‍ അതെത്ര സത്യമാണ്. ഈ വലിയ പാളിച്ച വത്തിക്കാനെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടാതാണ്. ഇന്ന് വിശ്വാസ പ്രമാണത്തില്‍ ഉരുവിടുന്ന കാര്യങ്ങള്‍ മാത്രം മതി ഒരു ക്രിസ്ത്യാനി ആകാന്‍ എങ്കില്‍, അതിലും ഭേദം നിരീശ്വരനായി കഴിയുന്നതാണ്, ഒരു സംശയവുമില്ല.

    ഇപ്പോഴത്തെ 'credo'യിൽ വിശ്വസിക്കാനുതകുന്ന ഒന്നുമില്ലന്നും അത് മൊത്തം തിരുത്തി ഒരു പുതിയ വിശ്വാസപ്രമാണം എഴുതി ഉണ്ടാക്കണമെന്നും ഞാൻ പല തവണ എഴുതിയിട്ടുണ്ട്. ഒരു മതസമൂഹത്തിന്റെ വിശ്വാസരേഖ തന്നെ null and void ആണെങ്കിൽ പിന്നെ എന്തിനായിട്ടാണ് ആയിരങ്ങൾ അതിൽ കടിച്ചു തൂങ്ങികിടക്കുന്നത്? ശരിക്കുള്ള ഒരുത്തരം തരാൻ ആരുണ്ട്‌?

    ReplyDelete
  12. Satheesh Rational എന്നാ പേരിൽ FBൽ കണ്ട ഈ ചോദ്യങ്ങൾ ഇവിടെ പ്രസക്തമാണെന്ന് കരുതുന്നു.
    ആർക്കും എന്തും വിശ്വസിക്കാം. എന്നാൽ വിശ്വാസയോഗ്യമായവയാണ് താൻ വിശ്വസിക്കുന്നതെന്ന് ഓരോരുത്തർക്കും ബോദ്ധ്യം വേണം. വിശ്വാസിയായി ജീവിതം ആരംഭിച്ച ഞാന്‍ എത്ര ആലോചിച്ചിട്ടും ഈവക ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം കിട്ടാത്തതുകൊണ്ടാണ്, ദയവ് ചെയ്ത് ഏതെങ്കിലും വിശ്വാസി ഇവയ്ക്ക് ഉത്തരം തന്ന്‍ സഹായിച്ചാൽ നന്ദിയുണ്ട്.
    .
    1) സത്യത്തില്‍ ഒരൊറ്റ ദൈവം മാത്രമേ ഉള്ളൂ എങ്കില്‍ ഏത് മതത്തിനാണ് അതിന്റെ ദൈവസങ്കല്പമാണ് ശരി എന്ന് പറയാനാവുന്നത്? എന്താണ് അതിനുള്ള മാനദണ്ഡം?
    .
    2) ഈ പ്രപഞ്ചം മൊത്തവും നമ്മള്‍ ഓരോരുത്തരേയും സൃഷ്ടിച്ചത് ദൈവമാണെങ്കിൽ തീര്‍ച്ചയായും ആ ദൈവത്തിൽ വിശ്വാസമില്ലാത്തവരെയും അത് ബോദ്ധ്യപ്പെടുത്താൽ ദൈവത്തിന് ആവണം. എന്നാൽ എന്തുകൊണ്ടാണ് സ്വന്തം സൃഷ്ടികളില്‍ പോലും തന്നിലുള്ള വിശ്വാസം നിലനിര്‍ത്താന്‍ ദൈവത്തിന് കഴിയാത്തത്?

    3) മതതീവ്രവാദം ഇന്ന്‍ ലോകം നേരിടുന്ന ഏറ്റവും വലിയ ശാപമാണ്. എന്നാല്‍ അതാത് മതസ്ഥര്‍ പറയുന്നത്, മതത്ത്വങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഒരു ന്യൂനപക്ഷം മാത്രമാണ് ഇതിന് ഉത്തരവാദികള്‍ എന്നാണ്. എന്തുകൊണ്ടാണ് ദൈവങ്ങള്‍ നേരിട്ടോ ദൈവീകദൂതരോ രൂപം കൊടുത്ത ഈ മതതത്ത്വങ്ങള്‍ പല വ്യാഖ്യാനങ്ങള്‍ക്ക് ഇടനല്‍കാതെ straight forward ആയി എഴുതപ്പെടാത്തത്?
    .
    4) കഴിഞ്ഞ ചോദ്യത്തിന്റെ തുടര്‍ച്ചയാണ് - തന്റെ വാക്കുകള്‍ വളച്ചൊടിച്ച് ചിലര്‍ ഈ ലോകത്ത് ദുരന്തം വിതയ്ക്കുന്നത് കണ്ടിട്ടും എന്തുകൊണ്ടാണ് ദൈവം അതില്‍ ഇടപെടാത്തത്?
    .
    5) ഇത്രയും പെര്‍ഫക്റ്റ് ആയ ലോകം താനേ ഉണ്ടാവില്ല, ദൈവം എന്നൊരു intelligent designer ഇതിന്റെ പിന്നിലുണ്ട് എന്നാണ് മതവിശ്വാസികള്‍ പറയുന്നത്. അപ്പോള്‍ അംഗവൈകല്യം സംഭവിച്ചവരെയും ബുദ്ധിമാന്ദ്യം സംഭവിച്ചവരെയും ഒക്കെ സൃഷ്ടിച്ചത് ആരാണ്? അവരെയും ദൈവം തന്നെ മനപ്പൂര്‍വം സൃഷ്ടിച്ചതാണെങ്കില്‍ മറ്റുള്ളവരില്‍ നിന്നും എന്ത് വ്യത്യാസമാണ് അദ്ദേഹം അത്തരം ആളുകളില്‍നിന്ന് ഉദ്ദേശിക്കുന്നത്?

    6) പുതിയ തലമുറയെ ഉത്പാദിപ്പിക്കാന്‍ ദൈവം നല്കിയ മാര്‍ഗമാണ് സെക്സും പ്രസവവും എങ്കില്‍ സെക്സ് സന്തോഷകരവും പ്രസവം ഇത്ര വേദനാകരവും ആയത് എന്തുകൊണ്ടാണ്?

    7) ക്ഷേത്രങ്ങളിലും പള്ളികളിലും ദൈവം ഉണ്ടെങ്കില്‍ അവയ്ക്കു മുകളില്‍ മിന്നല്‍ രക്ഷാചാലകങ്ങളും അവിടങ്ങളില്‍ വാതിലുകളും അവയ്ക്ക് പൂട്ടും താക്കോലും മറ്റ് ആധുനിക സുരക്ഷാസംവിധാനങ്ങളും ഒക്കെ എന്തിനാണ്?

    8) ആരാധനാലയങ്ങളില്‍ കാണിക്ക സമര്‍പ്പിക്കുന്നതും ദൈവവുമായി ബന്ധമുണ്ടോ? ഉണ്ടെങ്കില്‍ കൈക്കൂലിക്കാരനായ ഒരു ഉദ്യോഗസ്ഥനും ദൈവവും തമ്മില്‍ എന്താണ് വ്യത്യാസം? ഇനി ബന്ധമില്ലെങ്കില്‍ പിന്നെ എന്താണ് ദൈവകാര്യത്തില്‍ കാണിക്കയുടെ പ്രസക്തി? (ആരാധനാവശ്യങ്ങള്‍ക്കായി നല്‍കുന്ന എല്ലാ സംഭാവനകളും പൂജകളും കാണിക്ക എന്ന നിര്‍വചനത്തില്‍ പെടുത്തിയിരിക്കുന്നു.)
    .
    9) ആഫ്രിക്കന്‍ രാജ്യങ്ങളിലെ പട്ടിണിക്കോലങ്ങളായ ജനങ്ങളെ സൃഷ്ടിച്ചത് ദൈവമാണെങ്കിൽ അത്തരത്തിലൊരു ദൈവത്തെ നീതിമാൻ കാരുണ്യവാൻ എന്നൊക്ക വിശേഷിപ്പിക്കുന്നത് ശരിയാണോ? കൊടുങ്കാറ്റുകളും ഭൂമികുലുക്കങ്ങളും വെള്ളപ്പൊക്കങ്ങളും ഉണ്ടാക്കുന്നത് ദൈവം തന്നെയാണ് എങ്കില്‍ എന്തിനായിരിക്കും അദ്ദേഹം അത് ചെയ്യുന്നത്? എന്തുകൊണ്ടാണ് ദൈവം ഇവയൊക്കെ തടയാത്തത്? സര്‍വശക്തനായിരുന്നിട്ടും ഈ ലോകത്ത് ഇത്രയധികം കൊള്ളരുതായ്മകള്‍ നടക്കുന്നത് കണ്ടിട്ട് ദൈവം ഇടപെടാത്തത് എന്തുകൊണ്ടാണ്? അദ്ദേഹം ഇടപെടുന്നുണ്ട് എന്നാണെങ്കില്‍ എന്തുകൊണ്ടാണ് നമുക്കത് മനസ്സിലാകാത്തത്?

    10) ദൈവത്തില്‍ വിശ്വസിക്കാത്തവരെ മതവിശ്വാസികള്‍ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ പെരുകുന്നു. ദൈവത്തിനു നേരിട്ട് അവരെ ശിക്ഷിക്കാൻ കഴിയാഞ്ഞിട്ടാണോ ഇത്?

    11) മതാധിഷ്ഠിത ഭരണഘടന നിലനിൽക്കുന്ന രാജ്യങ്ങളിൽ ദൈവദൂഷണ കുറ്റവാളികൾക്ക് മനുഷ്യർ ശിക്ഷ വിധിക്കുന്നത് ദൈവം അവർക്ക് ശിക്ഷ നൽകുമെന്ന് ഉറപ്പില്ലാഞ്ഞിട്ടാണോ ?

    12) മതതീവ്രവാദികളോട്: നിങ്ങളെ പ്രസവിച്ച സമയത്ത് ലേബർ റൂമിൽ വെച്ച് മറ്റൊരു മതത്തിൽപെട്ട മാതാപിതാക്കളുടെ കുട്ടിയുമായി പരസ്പരം മാറിയിരുന്നു എങ്കിൽ നിങ്ങൾ ഇന്ന് ആ മതത്തിനു വേണ്ടി ശക്തമായി വാദിക്കുകയും ന്യായീകരണങ്ങൾ നിരത്തുകയും ചെയ്യുമായിരുന്നില്ലേ?

    ഈ ചോദ്യങ്ങൾക്ക് ലളിതവും വ്യക്തവുമായ ഉത്തരങ്ങൾ തരാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ, മുന്നോട്ടുവരിക.

    ReplyDelete

  13. ജന്മം കൊണ്ട് ഓരോ മതത്തില്‍ (അഭിപ്രായത്തില്‍) അകപ്പെട്ടുപോയ മനസുകളാണ് മാനവകുലമാകെ! 'വിശ്വാസങ്ങളും' 'അനുഭവങ്ങളും' തമ്മില്‍ വേര്‍തിരിക്കാന്‍ മനസിനെ പരിശീലിപ്പിക്കാൻ അറിവുള്ള ഗുരുക്കന്മാര്‍ ഇല്ലാതെപോയതാണ് പലമതങ്ങളുടെയും എന്നത്തെയും മൂല്യച്യുതിക്ക് കാരണമായത്‌ !
    "ഈശനുള്ളില്‍ ഉണ്ടെന്നാരും പറഞ്ഞുതന്നില്ലാപ്പള്ളീല്‍ ,
    പഠിപ്പുള്ളോരുണ്ടാകേണ്ടേ ഗുരുക്കളാകാൻ?" എന്ന (അപ്രിയയാഗത്തിലെ ) ചോദ്യം ഇവിടെ പ്രസക്തമാണ്! അതാതു മതങ്ങളവതരിപ്പിക്കുന്ന ഈശ്വരസങ്കല്പങ്ങളെ വിശ്വസിക്കാൻ ജനത്തെ പരിശീലിപ്പിച്ചതിനു പകരം, ആ ഈശ്വരനെത്തന്നെ സ്വയം ഉള്ളിലറിയാൻ അവരെ മൌനത്തിലൂടെ ധ്യാനശീലരാക്കിയിരുന്നെങ്കിൽ ഈ മതങ്ങളുടെ ഇന്നത്തെ കുരുക്ഷേത്രയുദ്ധം ഭൂമിയിൽ സദാ ഉണ്ടാകുമായിരുന്നില്ല! ഈശ്വരൻ വിശ്വസിക്കപ്പെടെണ്ടാതല്ല പിന്നെയോ, അനുഭവവേദ്യമാകേണ്ട "ബോധമാണ്" !
    എവിടാണ് നീ, നിന്റെ സ്ഥിരവാസമെവിടെ? പേർ പറയൂ , ഞാനാരോടും പറയുകില്ല ;
    മനുജർ ഹാ തേടട്ടെ പലവഴിക്കായ്‌ നിന്നെ, അവനിലേയ്ക്കൊരുവട്ടം നോക്കിടാതെ " (സാമസംഗീതം) എന്ന് ഓരോ മനസും പണ്ടേ പാടണമായിരുന്നു!
    യേശു എന്നും വിളിച്ചിരുന്ന "പിതാവിനെ " സ്വയം ഉള്ളില്നെയുള്ളിൽ കണ്ടെത്തി, എന്നും സ്വയം സ്വർഗവാസിയായിരിക്കേണ്ട മനുഷ്യനെ, അനുഷ്ടാനങ്ങളുടെ ചതിക്കുഴിയിൽ തള്ളിയിട്ടു , "മരണാനന്തര സ്വര്ഗം" പറഞ്ഞു മോഹിപ്പിച്ചു അവശരാക്കിയ പൌരോഹിത്യമാണ് സകലമതങ്ങളുടെയും, കാലത്തിന്റെയും ശാപം!

    "പലരാണ് ദൈവങ്ങള്‍ എന്നു വന്നാകിലോ കലഹം സുലഭമാണുയരത്തിലും,
    അവരുടെ അടിപിടിയോശയോ ഇടിനാദം? അറിവൂറും ശാസ്ത്രങ്ങള്‍ അപപാഠമോ ?"(സാമസംഗീതം ) എന്നും സംശയിക്കേണ്ടിയിരുന്നു ! മനുഷ്യന് എന്നും ഉണ്ടാകാവുന്ന സകല സംശയങ്ങൾക്കും ചോദ്യങ്ങള്ക്കും ശരിയുത്തരം ശ്രീമത് ഭഗവത് ഗീതയിലുണ്ടല്ലോ ! മനുഷ്യാ ഒരുവട്ടം നീയതൊന്നു മനസിലേറ്റൂ ..ലോകം ശന്തമാകട്ടെ ..ഓം ശാന്തി ...

    ReplyDelete