Translate

Thursday, December 17, 2015

"പള്ളിയില്‍ സംഘര്‍ഷം" !

"പള്ളിയില്‍ സംഘര്‍ഷം" ! പണ്ടൊക്കെ കക്ഷിവഴക്ക്‌ കാരണം, വിശ്വാസ തര്‍ക്കം കാരണം, മേല്‍ക്കോയ്മ പിടിവാശി കാരണം, ശവത്തിന്റെ ഉടമസ്ഥതയെ ചൊല്ലി,  പ്രത്യേകിച്ചും തെക്കന്‍ കേരളത്തില്‍ ഇത് 'ഡെയിലി ന്യൂസ്‌' ആയിരുന്നു ! ഇന്നിതാ  അതിനൊരു ശമനം വന്നു കാര്യം മറ്റൊന്നിലായി, പുതിയ ദേവാലയ /പാര്സനെജു നിർമ്മാണത്തെ ചൊല്ലിയായി, കത്തനാരുടെ ധൂര്‍ത്തിനെ ചൊല്ലിയായി, "കള്ളന്മാരുടെ ഗുഹകളിൽ" ഇന്നും എന്നും കലഹം തന്നെ! റബ്ബര്‍, നാളികേരം തുടങ്ങിയവയുടെ വിലയിടിവ് കാരണം ആടുകള്‍ 'രണ്ടറ്റം കാണാന്‍' വിയര്‍ക്കുമ്പോള്‍, മേര്സിഡീസീല്‍, അരമനകളില്‍ വിരാജിക്കുന്ന 'രാജകീയ കപടപൌരോഹിത്യത്തിന്' ഇതെങ്ങിനെ മനസിലാകും ? "പെറ്റവള്‍ക്കല്ലേ പേറ്റുനോവ് അറിയൂ "എന്നതുപോലെ അബ്രഹാമിന്റെ സന്തതികള്‍ ഭൂമിയില്‍ പെരുകാനായി ഒരു ചെറുവിരല് പോലും അനക്കാത്ത ഈ കള്ളക്കത്തനാര്‍ക്കെവിടെ ഒരു കുടുംബനാഥന്റെ ദുരിതങ്ങള്‍ അറിയുക?   

'ദൈവത്തിന്റെ സ്വന്തം നാട്ടില്‍' സാത്താന്റെ സന്തതികള്‍ കുടിയേറി പാര്‍ക്കുന്നത് കാരണം, നമ്മുടെ പ്രവാസികളുടെ തിരിച്ചുവരവ്  ഇനിയും (ഗതികേടുകാരണം) ഗള്‍ഫുകാര്‍ മാത്രമായിരിക്കും ! പിന്നെയാര്‍ക്ക് വേണ്ടിയാണീ ഈ "പരിശുദ്ധ ചന്തകള്‍ "(ക്രിസ്തുവിന്റെ ഭാഷയില്‍ ="കള്ളന്മാരുടെ ഗുഹകള്‍" ) കോടികള്‍ ചിലവഴിച്ചു (യൂറോപിലെ പഴയകാല കത്തീഡ്രൽസു പോലെ) ധൂര്‍ത്തിനായി ഈ 'കടുംകൈ പണപ്പിരിവ്' നടത്തി                            പണിയിപ്പിക്കുന്നു ?
"ഈശനോട് പ്രാര്‍ഥിക്കാതെ പ്രാപിക്കൂ നീ അവനെ 
നിന്‍ ചേതസിനെ ഉണര്ത്തുമാ ബോധചേതന;
മുന്തിരിതന്‍ വള്ളിയോടു ചില്ലിയൊന്നും പ്രാര്‍ഥിക്കില്ല ,
പ്രാപിച്ചവര്‍ പരസ്പര പൂരകം ,ഒന്നായ്!" (അപ്രിയ യാഗങ്ങള്‍)എന്നേ ഞാന്‍ പാടൂ..
"നിങ്ങള്‍ യാചിക്കും മുന്‍പേ ,നിങ്ങള്‍ യാചിക്കുന്നതു ഇന്നതെന്നു നിങ്ങളുടെ പിതാവ് അറിയുന്നുവല്ലോ " എന്ന ക്രിസ്തുവചനം ഇവിടെ ചിന്തനീയമാണ് ! മാളോരെ/മനനമില്ലാത്ത വെറും ആട്ടിന്‍ കൂട്ടമേ, പ്രാര്‍ഥനയും പള്ളിയില്പോക്കും നിര്‍ത്തൂ ;പകരം നിങ്ങളെതന്നെ  (മനസുകളെ )അവനായി ,/അവനില്‍ സമര്‍പ്പിക്കൂ ...
"പിതാവേ ,കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും നീക്കേണമേ" എന്നത് പാവം ക്രിസ്തുവിന്റെ (പിതാവിനാല്‍ നിരസിക്കപ്പെട്ട) പ്രാര്‍ഥനയും , "അങ്ങയുടെ തിരുഹിതം എന്നില്‍ നിറവേറട്ടെ" എന്നത് ക്രിസ്തുവിന്റെ ആത്മസമര്‍പ്പണവും ആണെന്ന് മനനംകൊണ്ട് നാം ഇനിയെങ്കിലും  മനസിലാകണം !   
 മനസിനെയും, അതിലെ മനനങ്ങളെയും ദൈവത്തില്‍ സമര്‍പ്പിക്കുന്നതോടൊപ്പം (ഭക്തി),ഭൌതീകതയോട് വിരക്തിയും ഒരുവന് വരേണ്ടിയിരിക്കുന്നു ! വിരക്തിയുടെ ചെറിയ ഭാഗമായി 'ത്യാഗം' ചെയ്യുവാന്‍ മനസ്സില്‍ താനേ ഓരോമനസിലും കൊതിയൂറണം ! "നിനക്കുള്ളതെല്ലാം വിറ്റ് (പള്ളിക്ക് കൊടുക്കൂ) എന്നല്ല.,പകരം ദരിദ്രര്‍ക്ക് കൊടുകൂ" എന്നാണു നസരായന്റെ നിര്‍ദ്ദേശം എന്നു സദാ മനം കരുതിയിരിക്കണം ! പള്ളി പണിയാൻ സ്ഥലം കൊടുത്തവനെത്തന്നെ ആ പള്ളിയുടെ തെമ്മാടിക്കുഴിയില്‍ അടക്കുന്ന തെമ്മാടികളാണ് പുരോഹിതരും അവരുടെ ശിന്കിടികളുമാണ് പള്ളികൾ ആളുന്നത് എന്നും മനമറിയണം!
"പണിതീരാത്ത വീടു"പോലെ "പണിതീരാത്ത പള്ളികള്‍" നാടാകെ വഴിയോര കാഴ്ചകളായി (നമുക്ക് സാക്ഷ്യത്തിനായി) ഇന്ന് കേരളമാകെ നിലകൊള്ളുന്നു എന്നുത്, "പ്രാര്‍ഥിക്കാന്‍ പള്ളിയില്‍ പോകരുതേ "എന്നരുളിയവനെ കളിയാക്കാന്‍ മാത്രമാണ് സത്യം !
  
   

No comments:

Post a Comment