Translate

Tuesday, December 1, 2015

കന്യാസ്ത്രീകൾക്കു നേരേയുള്ള അതിക്രമങ്ങൾ മനസ്സിൽ നൻമയുള്ളവർ പ്രതികരിക്കുക

  കന്യാസ്ത്രീകൾക്കു നേരേ തുടരെത്തുടരെയുണ്ടാവുന്ന  അതിക്രമങ്ങളും കൊലപാതകങ്ങളും  ലൈംഗിക ചൂഷണങ്ങളും    സി. ബി. ഐ.  അന്വേക്ഷിക്കണം. കെ.സി.ആർ.എം - എക്‌സ് പ്രീസ്റ്റ്  & നൺസ് അസോസിയേഷൻ.

 അടുത്ത കാലത്തായി നിരവി കന്യാസ്ത്രീകൾ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ലൈംഗിക ചൂഷണത്തിനു വിധേയരാവുകയോ ചെയ്യുന്നു. ഗത്യന്തിരമില്ലാതെ നിരവധി പേർ പുറത്തേയ്ക്കു പോരുന്നു. സമൂഹത്തേയും സ്വന്തം വീടിനേയും ബന്ധുക്കളെയും ഭയന്നും, പുറത്തുവന്നാൽ സ്വന്തമായി ജീവിക്കുവാൻ മാർഗ്ഗങ്ങളില്ലാത്തതിനാലും, എല്ലാം സഹിച്ച് മരവിച്ച മനസ്സുമായി,  എല്ലാത്തരം പീഢനങ്ങളും സഹിച്ച് കഴിയുന്ന ആയിരങ്ങളാണ് മഠങ്ങളുടെ അകത്തളങ്ങളിലുള്ളത്. മഠത്തിനുള്ളിലെ അതിക്രമങ്ങളും ലൈംഗിക ചൂഷണങ്ങളും എതിർക്കുന്നവരെ പലവിധത്തിൽ ഇല്ലാതാക്കുന്നു.

 കൊല്ലപ്പെട്ടവർക്ക് മാനസികരോഗമാണെന്നോ, മരണം സ്വാഭാവികമോ, ആത്മഹത്യയോ  ആണെന്ന് വരുത്തിത്തീർത്ത്  സംഭവം അവസാനിപ്പിക്കുന്നതിന് സഭാ നേതൃത്വത്തിന്റെ പണത്തിനും സ്വാധീനത്തിനും അനായാസം സാധിക്കുന്നു.  ഇത്തരം സംഭവങ്ങൾ  പുറത്തുകൊണ്ടുവരുവാൻ ശ്രമിക്കുന്ന വ്യക്തികളെയും  സംഘടനകളെയും സഭാനേതൃത്വം ഇല്ലാതാക്കുകയോ വ്യക്തിഹത്യ നടത്തുകയോ ആക്രമിക്കുകയൊ ചെയ്ത് ഭയപ്പെടുത്തുന്നു.

      കണക്കുളളതും ഇല്ലാത്തതുമായ ദശലക്ഷം കോടി രൂപ സഭാ നേതൃത്വത്തിന്റെ പക്കലുണ്ടായിട്ടും നിരവധിവർഷങ്ങൾ  സേവനം ചെയ്തിട്ടു  പുറത്തുപോരുന്ന പുരോഹിതർക്കും കന്യാസത്രീകൾക്കും ചില്ലിക്കാശുകൊടുക്കുവാൻ തയ്യാറാവുന്നില്ലെന്നു മാത്രമല്ല അവരെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു. പ്രീസ്റ്റു ഹോമുകളിലെ സ്ഥിതി ദുരിതപൂർണ്ണമാണ്. മറ്റു സമുദായങ്ങൾക്ക് ദേവസ്വം ബോർഡ്, വഖത്ത് ബോർഡ്, ഗുരുദ്വാര ബോർഡ് തുടങ്ങിയവയുള്ളപ്പോൾ കത്തോലിക്കാ സഭക്കുമാത്രമെന്തുകൊണ്ടാണ് മറ്റൊരു നിയമമെന്ന് ചിന്തിക്കണം. എന്തുകൊണ്ട് ഏകീകൃത സിവിൽകോഡ് നടപ്പാക്കിക്കൂടാ? സഭയുടെ സ്വത്തുക്കളിൽ വിശ്വാസികൾക്ക് അവകാശമില്ല. മെത്രാൻമാർക്കാണ് സ്വത്തവകാശം.

    സഭയുടെ സ്വത്തുക്കൾ സംബന്ധിച്ച് സർക്കാരിൽ യാതൊരുവിധ കണക്കോ ധാരണയോയില്ലാത്തത് മറ്റു സമുദായങ്ങളോട് കാണിക്കുന്ന വഞ്ചനയാണ്. ഈ അപ്രമാദിത്വമാണ് സഭക്കുള്ളിലെ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിനും അവ പുറത്തുവരാത്തതിനുമുളള ഒരു കാരണം. സഭക്കുള്ളിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ പുറംലോകം അറിയാതിരിക്കുന്നതിനും ജനങ്ങളുടെ പ്രതികരണങ്ങൾ പുറത്തുവരാതിരിക്കുവാനും വൻ മാധ്യമ സിൻഡിക്കേറ്റും പ്രവർത്തിക്കുന്നു. ഈ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ഉളുപ്പുണിയിലെ സിസ്റ്റർ ലിൻസയുടേതുൾപ്പെടെയുള്ള മരണങ്ങളും കന്യാസ്ത്രീകൾക്കു നേരേയുണ്ടായിട്ടുള്ള അതിക്രമങ്ങളും സി.ബി ഐ അന്വേഷിക്കണം.

( മനസ്സിൽ നൻമയുള്ളവർ പ്രതികരിക്കുക.)






2 comments:

  1. Joseph Pulikunnel in FB

    (വാഗമണ്‍ ഉളുപ്പൂണി എസ് എച്ച് കോണ്‍വന്റിലെ ഇന്നലെ നടന്ന സി. ലിസാമരിയയുടെ മരണവാര്‍ത്തയോടു ചേര്‍ത്തുവച്ച് വായിച്ചാല്‍
    ഓശാന മാസികയില്‍ 2003 ഫെബ്രുവരിയില്‍ ശ്രീ ജോസഫ് പുലിക്കുന്നേല്‍ എഴുതിയ ഈ ലേഖനം ഇന്നും എത്ര പ്രസക്തമാണെന്ന് വ്യക്തമാകും)
    ചാഞ്ഞോടി എസ്.എച്ച്. കോണ്‍വെന്റിലെ അംഗമായ സി. ആന്‍ ജോയെ തൂങ്ങിമരിച്ച നിലയില്‍ കോണ്‍വെന്റില്‍ കണ്ടെത്തി. ഇത് ഒരു ആത്മഹത്യയാണ് എന്ന് പൊലീസ് പിന്നീടു പറഞ്ഞു.
    കന്യാസ്ത്രീസഹോദരിമാരുടെ ദുര്‍മരണങ്ങളെല്ലാം ആത്മഹത്യയാക്കുന്ന ചുമതല പോലീസില്‍ അര്‍പ്പിതമായിരിക്കയാല്‍ അവര്‍ പറയുന്നത് നമുക്ക് വിശ്വസിക്കാം. പാലാ സ്‌നേഹഗിരിമഠത്തിലെ സിസ്റ്റര്‍ പോള്‍സി വിഷംകഴിച്ച് ആത്മഹത്യ ചെയ്തതാണെന്നു പോലീസുകാര്‍ കണ്ടെത്തുകയുണ്ടായി. ആമാശയത്തില്‍ ഫ്യൂറിഡാന്‍ കണ്ടെത്തിയെങ്കിലും വായിലോ അന്നനാളത്തിലോ ഫ്യൂറിഡാന്‍ ഉണ്ടായിരുന്നില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതില്‍ നിന്നും അന്ന് അവര്‍ക്ക് നല്കിയ ബിരിയാണിയിലൂടെയാണ് വിഷം അകത്തു ചെന്നതെന്നു വ്യക്തമായിരുന്നിട്ടും, അത് ആത്മഹത്യയാണെന്നു പോലീസിനു പറയാതിരിക്കാന്‍ കഴിഞ്ഞില്ല.
    സിസ്റ്റര്‍ അഭയയുടെ മരണവും ആത്മഹത്യയാണെന്നായിരുന്നല്ലോ പോലീസിന്റെ കണ്ടുപിടുത്തം! ഏതായാലും നമുക്ക് ഇതൊക്കെ വിശ്വസിക്കാം. കാരണം, ഈ മരണങ്ങളിലെല്ലാം, പോലീസിനെപ്പോലെതന്നെ സഭാധികാരവും, കന്യാസ്ത്രീസഹോദരിമാര്‍ ആത്മഹത്യ ചെയ്തതാണെന്നു വിശ്വസിക്കുകയും വിശ്വസിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ മണവാട്ടിമാരുടെ മരണം എങ്ങനെയാണെന്നതിനെക്കുറിച്ച് ക്രിസ്തുവിന്റെ വികാരിമാര്‍ക്കാണല്ലോ കൂടുതല്‍ അറിവ്.
    പത്രവാര്‍ത്തകളനുസരിച്ച് കേരളത്തില്‍ പതിനഞ്ചോളം കന്യാസ്ത്രീസഹോദരിമാര്‍ കഴിഞ്ഞ ഒരു വ്യാഴവട്ടത്തിനിടയില്‍ ‘ആത്മഹത്യ’ ചെയ്യുകയുണ്ടായി. ക്രിസ്തുവിനെ മണവാളനായി സ്വീകരിച്ച് സമര്‍പ്പിതജീവിതചര്യ സ്വീകരിച്ച കന്യാസ്ത്രീസഹോദരിമാര്‍ എന്തിന്, ഇങ്ങനെ ആത്മഹത്യയ്‌ക്കൊരുങ്ങുന്നു എന്നതിനെക്കുറിച്ച് ഒരു പഠനം ആവശ്യമാണ് എന്ന് സഭയ്‌ക്കോ സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ക്കോ ഇതുവരെയും തോന്നിയിട്ടില്ലെന്നുള്ളത് വിചിത്രമായി തോന്നുന്നു. .......

    ReplyDelete
  2. The Assembly elections in Kerala is only a few months away. KCRM leadership should take a bold initiative to make Church Act an election issue and persuade LDF leadership to include it in their Manifesto. By doing so, LDF has nothing to loose, but everything to gain. Also we need to seriously consider to field a candidate of our own with LDF support either at Palai or its surrounding constituencies to make it an election issue and encourage public discussion.

    ReplyDelete