"ഒരു ജാതി, ഒരുമതം, ഒരു ദൈവം, ഒരു സെമിത്തേരി മനുഷ്യനു"
"കണ്ണ് തുറക്കാത്ത ദൈവങ്ങള്‍" കണക്കെ അസംബ്ലിയില്‍ ഉറങ്ങുന്ന രാഷ്ട്രീയ നേതാക്കന്മാരേ, നിങ്ങള്‍ സ്ഥിരം പ്രീണിപ്പിക്കുന്ന ഈ അച്ചായ 'ന്യൂനപക്ഷത്തെ' അവരുടെതന്നെ ചോരകുടിച്ചു ജീവിക്കുന്ന പുരോഹിതവര്‍ഗം , സെമിത്തേരിയില്‍ പോലും അവരെ പിഴിയുന്നതും പീഡിപ്പിക്കുന്നതും നിങ്ങള്‍ കാണുന്നില്ലയോ? ഓരോ ഗ്രാമത്തിനും ഒരു പൊതു സെമിത്തേരി സര്‍ക്കര്‍വകയായി ഉണ്ടാക്കിയാല്‍, സര്‍ക്കാരിനു വരുമാനവും ജനത്തിനു സ്വസ്ഥതയും കൂടും ! പാരീശ പാതിരിമാരുടെ പള്ളിയുടെ പേരിലുളള ഈ പകല്‍കൊള്ള ഇല്ലാതാവുകയും ചെയ്യും! വിദേശയാത്രാവിവരണം നാളെ നിങ്ങള്‍ കുറിക്കുമ്പോള്‍ ഒരു മറുനാടന്‍ സെമിത്തേരി കണ്ടാതായും ,ഉദ്യാന സമാനമായ ആ കുഴിമാടപ്പൂന്തോട്ടം നിങ്ങളുടെ കല്ലുപോലുള്ള ഹൃദയങ്ങളെ വല്ലാതെ ആകര്‍ഷിച്ചത് കാരണം നമ്മുടെ നാട്ടിലും ഓരോ പഞ്ചായത്തിലും ഓരോ സെമിത്തേരി പൊതുജനത്തിനായി തുറക്കാന്‍ ഇടയാക്കിയതായും എഴുതാന്‍ ഇടവരട്ടെ, ആശംസിക്കുന്നു ഞാന്‍!
"മാറ്റങ്ങൾക്ക് മാത്രം മാറ്റമില്ല , മറ്റുള്ള എല്ലാറ്റിനും 'മാറ്റം' അനിവാര്യമാണുതാനും" എന്ന മഹാസത്യം ഇവിടെ ചിന്തനീയമാണ് ! "മാറ്റുവീൻ ചട്ടങ്ങളെ "// മാറ്റുവീൻ മതങ്ങളെ // മാറ്റുവീൻ ആചാരങ്ങളെ //മാറ്റുവീൻ വിശ്വാസങ്ങളെ//മാറ്റുവീൻ 'വിലവിവരപ്പട്ടിക' //എന്നാണെങ്കിൽ , ഉടനെ പള്ളിപ്പറമ്പിന്റെ വിലയും മാറ്റുവീൻ// കല്ലറ വാടകയും, പിന്നെ കാലാവധിയും മാറ്റുവീൻ എന്നകുമല്ലോ ! ആദാമിന്റെ കാലത്തു, പിന്നെ കര്ത്താവിന്റെ കാലത്തും പള്ളിക്കല്ലറയും കാലവധിവച്ച 'വാടകയും'. പുതുക്കിയ വാടകയും ഇല്ലായിരുന്നല്ലോ! പക്ഷെ ദേവാലയം കര്ത്താവിന്റെ തിരുനാവിൽ "കള്ളന്മാരുടെ ഗുഹ" ആയതോടെ , ദേവാലയത്തിൽ "പരിശുദ്ധ ചന്ത" തുടങ്ങിയതോടെ, സംഗതിക്കാകെ മാറ്റമായി ! കുർബാനപ്പീീസു കാലാകാലമായി കത്തനാരുകൂട്ടി , ആരും വാദിച്ചില്ല; "മാനിഷാദാ" "അരുത് കാട്ടാളാ " എന്ന് ഒരുവന്പോലും ആക്രോശിച്ചുമില്ല! എന്നാലിപ്പോൾ കല്ലറ വാടകയും, കാലാവധിയും കൂട്ടിയപ്പോൾ എന്നാത്തിന് വെറുതെയീ നാണംകെട്ട പൊല്ലാപ്പിനായി കുറെ അവിശ്വാസികളായ ജനം കലഹിക്കുന്നു ?ഛെ ..ചേ..
പരിശുദ്ധ പള്ളിച്ഛന്തയിലെ, എന്നും വിലകൂട്ടാവുന്ന ഏക സാധനമാണ് കല്ലറയ്ക്കുള്ള 'ഭൂമി' (ഇടം)! ഇടം കൊടുക്കുന്നവൻ "ഇടയൻ",എന്ന് ചിന്തിക്കുന്നവൻ "ഇടത്തിന് "വിലയും വാടകയും തോന്ന്യവാസിയായി കൂട്ടുന്ന ആർത്തിമൂത്ത കത്തനാരെ 'ഇടയൻ' എന്ന് വിളിക്കാമോ? ഇവന്റെ തോന്യാസ ജല്പനങ്ങളെ 'ഇടയ ലേഖന'മെന്നു കരുതാമോ?
മനനമുള്ള മനുഷ്യാ ,"ഘര് വാപ്പസി"യാണ് നിനക്കുത്തമം! സനാതന ഭാരതീയ മതത്തിൽ കത്തനാരുടെ കൊള്ളയ്ക്കും കൊള്ളയിടീലിനും ഇടമില്ല ! അഗ്നിയിൽ നിന്നും ഉരുവായതിനെ (ദേഹത്തെ) അഗ്നിയിൽത്തന്നെ അമര്ത്തി,അതിനെ ഇല്ലാതെയാക്കാതെ പലതാക്കുന്നതാണ് ഉത്തമം !!
(Bishop Sunny Abraham Panachamootil we want private cemetery.that can be used by all.....like the arrangements in അമേരിക്ക)
ഇന്നലെ ഞാൻ അല്മായശബ്ദത്തിലും ഫേസ് ബുക്ക് ലും കൊടുത്തിരുന്ന ഈ സെമിത്തേരി പ്രശ്നത്തിനു ഒരു നിര്‍ദ്ദേശം കൊടുത്ത -Bishop Sunny Abraham പനച്ചമൂടിൽ-നു നന്ദി ! ഓരോ ഗ്രാമത്തിലും തല്‍ക്കാലം സാധ്യമല്ലങ്കില്‍, ഓരോ താലൂക്കിലെങ്കിലും ഒരു പൊതു സ്മശാനം ജനനന്മയ്ക്ക് നമ്മുടെ സര്‍ക്കാര്‍ സ്ഥാപിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു ! ഒരു പൂവടിപോലെ മനോഹരമായി കിടക്കുന്ന യൂറോപ്പിലെ സ്മശാനങ്ങള്‍ നമ്മുടെ മന്ത്രിമാര്‍ ഒന്നുപോയി കണ്ടിരുന്നെങ്കില്‍ , തമ്മിലടി നിര്‍ത്തി അവര്‍ ഈ നാട്ടിലും നന്മ ചെയ്യാന്‍ തുടങ്ങിയെനേം .. എങ്കില്‍ ജനത്തെ ശവത്തിന്റെ പേരിലും പിഴിയുന്ന പുരോഹിത ഹുങ്ക് ഒന്ന് ശമിച്ചെനെം ! അയല്‍ക്കാരനെ സ്നേഹിക്കുവാന്‍ പറഞ്ഞ ക്രിസ്തുവും സന്തോഷിച്ചേനേം .. "ഒരു ജാതി, ഒരുമതം, ഒരു ദൈവം, ഒരു സെമിത്തേരി മനുഷ്യനു"എന്ന നാരായണീയ ചിന്ത മാലഖമാരോടൊപ്പം നമുക്കും പങ്കിടാം ...

No comments:
Post a Comment