Translate

Wednesday, March 30, 2016

നമ്മുടെ കെട്ടുകഥകൾ ആരെയും ബോറടിപ്പിക്കുന്നോ?

സഭക്കു പുറത്തു രക്ഷയുണ്ടെങ്കിൽ എന്തിനു മാമ്മോദീസാ? നമ്മുടെ കെട്ടുകഥകൾ ആരെയും ബോറടിപ്പിക്കുന്നോ? വിശ്വാസികളെ ചൊടിപ്പിക്കുന്ന ചോദ്യങ്ങൾ
ചോദിക്കുന്നതിൽ മുൻ മാർപ്പാപ്പയും. അദ്ദേഹത്തിന്റെ കുമ്പസ്സാരങ്ങൾ എന്തുകൊണ്ട് മാർപ്പാപ്പാ യായിരുന്നപ്പോൾ ചെയ്തില്ല? ഡോ. കോട്ടൂരിന്റെ ചോദ്യങ്ങൾക്ക് ആര് മറുപടി പറയും? റൊബെർട്ട് മിക്കൻസ് 'റോമൻ ഒബ്സേർവറിൽ'  എഴുതിയ വിവാദ ലേഖനം വായിക്കുക.  
Greatest story never told


CNN IBN showed the following headlines: Around 00:23 hours today, CNN IBN showed the following headlines:
  1. Priest captors demand ransom
  2. Sources: Captors of Indian priest held in Yemen send video to govt. demanding millions
  3. Sources: Video shows abducted Indian priest asking for help & a man standing behind.
Videos were not shown.  This means CNN IBN do not have access to them (because they said : Sources) or they are not authenticated. 


Sunday, March 27, 2016

ഈസ്റ്റർ മൂട്ടകൾ

കത്തോലിക്കാ സഭക്കു പ്രത്യേകിച്ച് രാഷ്ട്രീയ താൽപ്പര്യക്കാരില്ലെന്നും, വിശ്വാസിക്കിഷ്ടമുള്ളവർക്ക് വോട്ടു ചെയ്യാമെന്നും സഭയുടെ മേജർ ആർച്ച് ബിഷപ്പ് പറഞ്ഞതായി പല മാധ്യമങ്ങളിലും വന്നു. സർവ്വ ബഹുമാനത്തോടും കൂടി ഞാനൊന്നു ചോദിച്ചോട്ടെ മേജർ തിരുമേനി, ഈ ഇടുക്കി, തൃശ്ശൂർ, താമരശ്ശേരി, കാഞ്ഞിരപ്പള്ളി ........ തുടങ്ങിയ രൂപതകളൊന്നും സീറോ മലബാറല്ലേ? കഴിഞ്ഞ തിരഞ്ഞെടുപ്പിനും ഇതു തന്നെയായിരുന്നോ താങ്കൾ പറഞ്ഞത്? കുറെപ്പേർക്ക് അനുഭവത്തിൽ നിന്നു ബോധം വീണുവെന്നു കരുതാം. പക്ഷെ, കാഞ്ഞിരപ്പള്ളിയിൽ ഇതു യാതൊരു ചലനവും സൃഷ്ടിച്ചില്ലെന്നാണ് പ്രഥമദൃഷ്ട്യാ എനിക്കു തോന്നുന്നത്. ഓശാന ഞായറാഴ്ച അവിടെ ഫ്രാൻസിസ് ജോർജ്ജോ കൂട്ടുകാരോ ഒക്കെ വന്നിരുന്നെന്നു പല പത്രങ്ങളിലും കണ്ടു. ഇതിനെപ്പറ്റി ആരെങ്കിലും അന്വേഷിക്കണം, സംഭവം സത്യമാണെങ്കിൽ അന്യ രൂപതകളിൽ നിന്നും അവിടെ വന്ന അത്മായരുടെ പേരിൽ നടപടിയും എടുക്കണം. നാട്ടുകാരു പിരിവെടുത്തു പണിത അരമനകൾ കെ എം മാണിക്കിട്ടോ പി സി ജോർജ്ജിനിട്ടോ പാര പണിയാനോ, ബി ജെ പി യുടെ അക്കൗണ്ട് തുറക്കാനോ, പിണറായിയെ മുഖ്യമന്ത്രി ആക്കാനോ വേണ്ടിയുള്ള ചർച്ചകൾക്കുള്ളതല്ലെന്നു സർവ്വ മെത്രാന്മാരും അറിയാൻ വേണ്ടി ഞാൻ പറയുന്നു. അങ്ങിനെയുള്ള പണി തൊട്ടടുത്ത ഹോട്ടലിലോ പാർട്ടി ഓഫീസുകളിലോ പോയിരുന്നു ചെയ്യുക. ഇതെന്താ നാഥനില്ലാത്ത കളരിയോ? 

മിശ്രവിവാഹങ്ങളിൽ ക്രിസ്ത്യാനിയുടെ ഇണയെ അവരവരുടെ മതങ്ങൾ മാറാതെ പള്ളിയിൽ കെട്ടിക്കാൻ സഹായിക്കുന്ന ചില വകുപ്പുകൾ കാനോനിലുണ്ട്, ഇരിഞ്ഞാലക്കുട പിതാവ് സദയം അത് ഊരകംകാരാൻ ബെന്നിക്കു പറഞ്ഞു കൊടുത്ത് അവരുടെ പ്രശ്നം തീർക്കുക. വെറുതെ എന്തിനാ ഈ സോഷ്യൽ മീഡീയായിൽ വേണ്ടാത്ത പ്രശ്നങ്ങൾ കൊണ്ടുവന്നലക്കുന്നത്. ഇങ്ങിനെയുള്ള ഇവിടെ നടന്ന മുഴുവൻ കല്യാണങ്ങളുടേയും കണക്കെടുക്കാൻ സോഷ്യൽ മീഡിയാക്ക് ഒരൊറ്റ ദിവസം മതി. പിണറായി വിജയൻ മുഖ്യ മന്ത്രിയായാൽ ഈ ബ്ലോഗ്ഗുകാരെ മുഴുവൻ വറക്കാം എന്നായിരിക്കാം ചില മെത്രാന്മാർ കരുതിയിരിക്കുന്നത് (ആഞ്ഞുള്ള പിടുത്തം കണ്ടാൽ അതാർക്കും തോന്നും). ഈ പെസഹാക്ക് ഒരു സ്ത്രീയുടെ കാലു കഴുകിയ വികാരിയച്ചനോടു സഭ വിശദീകരണം ചോദിച്ചെന്നും പത്രങ്ങളിൽ ഞാൻ കണ്ടു. അച്ചൻ പറഞ്ഞ മറുപടി കേട്ടല്ലോ! ഞാൻ തിരുസഭയുടെ തലവൻ പറഞ്ഞതാ ചെയ്തതെന്നു തന്നെയാ ആ അച്ചൻ പറഞ്ഞത്. ദിവസവും തിരുസ്സഭയോട് ഐക്യധാർഢ്യം പ്രഖ്യാപിക്കുകയും ...... (ഞാൻ പറഞ്ഞാലതധികമായിപ്പ്പോകും). ഉണ്ണുന്നവൻ അറിഞ്ഞില്ലേൽ വിളമ്പുന്നവൻ അറിഞ്ഞിരിക്കണം. മാർപ്പാപ്പാ പോട്ടെ; സാക്ഷാൽ കർത്താവീശോമിശിഹാ പറഞ്ഞത്, തന്റെ പിന്നാലെ വരുന്നവർ ബിയാറ്റിറ്റ്യുഡുകളെന്നും, എക്സളൻസികളെന്നും വിളിക്കപ്പെടണമെന്നും, നാടു നീളെ കൂറ്റൻ പള്ളികൾ പണിയണമെന്നും, മുഴത്തിനു നാൽപ്പതു വട്ടം വിശ്വാസികളെ പിരിച്ചു കൊണ്ടിരിക്കണമെന്നുമല്ലല്ലൊ? 

യൂദാസ് പള്ളിയിൽ വലിച്ചെറിഞ്ഞ ശപിക്കപ്പെട്ട പണം കൊണ്ട് അവർ പരദേശികളെ സംസ്കരിക്കാൻ കുശവന്റെ പറമ്പ് വാങ്ങിക്കുകയാണ് ചെയ്തത്. ഇവിടെ പള്ളിക്ക് കിട്ടുന്ന പണം എങ്ങിനെ വരുന്നുവെന്നും ആരും ചിന്തിക്കുന്നില്ല, ഒരു പരദേശിയെ സംസ്കരിക്കുകയെന്നത് ഒരു ദൌത്യമായി ആരും കരുതുന്നുമില്ല. കർത്താവിനെ കുരിശിൽത്തറച്ച യൂദന്മാരെക്കാളും താഴേക്കു നാം പോയിരിക്കുന്നു. നമ്മുടെ ജനങ്ങൾ പിരിച്ചെടുത്തു വാങ്ങിയ പള്ളിപ്പറമ്പിലെ സിമിത്തേരിയിൽ അടക്കാൻ സ്വന്തം ജനമാണെങ്കിലും വികാരിയച്ചൻ തീരുമാനിക്കണം - ചോദിക്കുന്ന കാശും കൊടുക്കണം. നമുക്കീ സഭയങ്ങു പിരിച്ചു വിട്ടാലെന്നാ നേതാക്കന്മാരെ? കുറെപ്പേരെങ്കിലും രക്ഷപ്പെടുകില്ലേ? മലയാളിയായ നാഗപ്പൂർ  ബിഷപ്പിനു പോലും വേണ്ട സ്ത്രീകളോടുള്ള നമ്മുടെ സഭയുടെ വിവേചനം. അങ്ങേര് ആറു സ്ത്രീകളുടെ കാലുകൾ കഴുകി, ഈ വ്യാഴാഴ്ച. ഈ സ്ത്രീകൾ കരിസ്മാറ്റിക് തലയ്കു പിടിച്ച് ഓരോ കുടുംബങ്ങളിൽ വിലങ്ങുതടി പോലെ നിന്നിരുന്നില്ലെങ്കിൽ പല സിംഹാസനങ്ങളും ഇപ്പോൾ ചാവുകടലിൽ കണ്ടേനെ. അവരുണ്ടാക്കിത്തരുന്ന ഇറച്ചി ഉലത്തിയതും കപ്പ പുഴുങ്ങിയതുമൊക്കെ മതി പലർക്കും. 

ജീൻസും ബനിയനുമൊക്കെയിടാൻ സ്ത്രീകൾക്ക് ബൈബിൾ അനുവാദം കൊടുത്തിട്ടില്ലെന്നാണ് ഒരു വൈദികൻ ഇയ്യിടെ ശാലോം ടിവി യിലൂടെ പ്രഖ്യാപിച്ചത്. (ശരിയാ, ഞാനും ബൈബിൾ വ്വയിച്ചു നോക്കി; ജീൻസ്, ബനിയൻ, ബ്ലൌസ്, ........ തുടങ്ങിയ പദങ്ങളൊന്നും ബൈബിളിൽ കണ്ടില്ല. അയ്യേ! അത്യാവശ്യമുള്ള ചില സാധനങ്ങളുടെ പേരും അവിടില്ല. ഇംഗ്ലിഷ് ബൈബിളിൽ Care, free, top, less, bottom, up, see, through, look, sin, repent എന്നൊക്കെയുള്ള പദങ്ങൾ ഞാൻ ധാരാളം കണ്ടു. പക്ഷേ, അതൊന്നും നാം ധരിക്കുന്നതല്ലല്ലോ! അച്ചോ, കേരള സർക്കാർ വനിതാ പോലീസിനെ സാരി ഉടുപ്പിച്ചതാ; അത് വലിച്ചു പറിക്കാൻ എളുപ്പമാണെന്നു കണ്ടപ്പോഴാ പാന്റ്സ് ആക്കിയത്. ഏതെങ്കിലും സ്ത്രീകൾ പാന്റ്സ് ഇട്ടു നടക്കുന്നുണ്ടെങ്കിൽ അതിന്റെ പിന്നിൽ ഇങ്ങിനെയൊരു ലക്ഷ്യവും കണ്ടേക്കാം. പെൺകുട്ടികൾ എല്ലാവരും നന്നായിട്ടാണ് ഡ്രസ്സ് ചെയ്യുന്നതെന്ന അഭിപ്രായം എനിക്കില്ല. ധൃതിക്ക് പോവുമ്പോൾ എല്ലാം ഇടാൻ ഒർക്കണമെന്നില്ലല്ലൊ! ഓരോരുത്തരുടെയും വേഷത്തിലൂടെ അവർ സമൂഹത്തിനു കൊടുക്കുന്ന സന്ദേശത്തിന്റെ ഉത്തരവാദിത്വം അവർക്കായിരിക്കുകയും ചെയ്യും. കത്തോലിക്കാ പെൺകുട്ടികളെയല്ലേ അച്ചന്മാർക്കു നന്നാക്കാൻ സാധിക്കൂ. കാലിൽ ചെളി പറ്റുന്നതു തടയാൻ വഴി മുഴുവൻ കാർപ്പെറ്റ് ഇടുകയല്ല, കാലിൽ ഒരു ചെരിപ്പിടുകയാണ് സാധാരണ വിവരമുള്ളവർ ചെയ്യുക. ഇപ്പോഴുമുണ്ട് ഒട്ടുമേ വസ്ത്രം ധരിക്കാത്ത മനുഷ്യ സമൂഹങ്ങൾ. അവിടെയെല്ലാം അനാശാശ്യങ്ങളായിരിക്കുമെന്നാണോ ആവോ അച്ചൻ കരുതുന്നത്? 

പറയുമ്പം എല്ലാ പറയണമല്ലോ, കാഞ്ഞിരപ്പള്ളിയിലെ ഒരച്ചൻ പണ്ടൊരിക്കൽ ചുരിദാറിട്ടുകൊണ്ടു വന്നവരേയും തെറി പറഞ്ഞിട്ടുണ്ട്. അന്നതിറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. ഇതേ അനുഭവം ചട്ട മാറ്റി സാരിയുടുത്ത പെണ്ണുങ്ങൾക്കും ഉണ്ടായിക്കാണണം. ചിലർക്കു മാറ് മറക്കാനനുവാദമില്ലതിരുന്ന കാലഘട്ടത്തിൽ ഇവിടെ അച്ചന്മാരാരും ഇല്ലായിരുന്നോ? ഇത്തരം പ്രസംഗകരുടെ വിചാരം തുണിയും ദൈവം സ്രുഷ്ടിച്ചതാണെന്നാ. സർവ്വ പുണ്യവാന്മാരെയും ഉടുപ്പിച്ചതു പോലെ സർവ്വ വിശ്വാസികളെയും ഉടുപ്പിക്കാതിരുന്നാൽ മതിയായിരുന്നു. ഈ പ്രസംഗിച്ച അച്ചന്റെ മനസ്സിൽ വേണ്ടാത്ത ഓർമ്മകളൊന്നുമില്ലെന്ന് എല്ലാവരും കരുതണമെന്ന് ഞാനഭ്യർഥിക്കുന്നു. കേരളത്തിലെ സഭക്കു തിളപ്പിന്റെ സൂക്കേടാ. എന്ത് പറഞ്ഞാലും ആരും ഒന്നും ചോദിക്കാനില്ലല്ലോ! അമേരിക്കയിലും ആസ്ട്രേലിയായിലുമൊക്കെ അവിടുത്തെ രാജ്യങ്ങളൂടെ നിയമങ്ങൾ അനുസരിച്ചു സഭ കംപനിയായും, LLC ആയും രജിസ്ടർ ചെയ്തു പ്രവർത്തിപ്പിക്കാൻ ആർക്കും മടിയില്ല; ഒരു ന്യൂനപക്ഷാവകാശങ്ങളൂം വേണ്ട, വഴി മുടക്കി പെരുന്നാളും നടത്തണമെന്നില്ല. അവിടെ ആരോടും എന്താ ഇടേണ്ടതെന്നു പ്രസംഗിക്കാൻ ആർക്കും ധൈര്യവുമില്ല. പക്ഷേ, കേരളത്തിൽ വന്നാൽ സ്വഭാവം മാറും! മെയിൻ റോഡിൽ വണ്ടി പാർക്ക് ചെയ്യരുതെന്ന് പള്ളിപ്പറമ്പിൽ ബോർഡ് വെയ്കാനും, പെരുന്നാളിനു പോസ്റ്റ് നാട്ടാൻ വഴി കുത്തിപ്പൊളിക്കാനും കേരളത്തിലുള്ളവർ മടിക്കാറില്ല. എല്ലാം അവരുടെ സ്വന്തമാണല്ലോ!

നല്ല കള്ളന്റെ കാര്യം എല്ലാ ഈസ്ടറിനും അച്ചന്മാർ ഓർപ്പിക്കാറുണ്ട്. അവരോർപ്പ്പിക്കാത്ത ഒരു കാര്യം, ഈ ഒരു മനുഷ്യനോടു മാത്രമേ യേശു നാളെ നീ എന്നോടൊപ്പം പറുദീസായിൽ ഉണ്ടായിരിക്കുമെന്നു പറഞ്ഞിട്ടുള്ളൂവെന്ന സത്യമാണ്. ഇത്ര ഉറപ്പായും വിശുദ്ധനായിരിക്കുന്ന ഈ വിശുദ്ധനെ കേരളത്തിൽ കാണാറില്ല; അതെന്താ തിരുമേനീ? പ്രവ്വസികളുടേ മദ്ധ്യസ്ഥനായ തട്ടിൽ മെത്രാനോടു ചോദിച്ചാലോ! വേണ്ടാ, ഒല്ലൂരുകാരൻ റാഫേലിനൊടു പറഞ്ഞത് പോലെ വല്ലതുമാ പറയുന്നതെങ്കിൽ ആകെ ചൊറയാകും.

Saturday, March 26, 2016

കര്‍ത്താവിന്‍റെ ഏഴാം തിരുമുറിവ്

ആര്  തെറ്റ് ചെയ്താലും അത്  തെറ്റ്  തന്നയാണ് ;   ആ തെറ്റുകൾ തിരുത്തപ്പെടെണ്ടതുമാണ്!.          പാവം മനുഷ്യനു തെറ്റുകൾ കൂടെപ്പിറപ്പുകൾ ആയത് കാരണം  ക്രിസ്തുവും തന്റെ മനുഷ്യാവതാര കാലത്ത് ഒരു തെറ്റ് ചെയ്തു !  ഒരു ചിന്ന തെറ്റ് !  ദേ, നമ്മുടെ ഫ്രാൻസിസ് മാര്പാപ്പ അത് തിരുത്തി ! വെരി ഗുഡ് !  ദൈവത്തെ തിരുത്താൻ ദൈവത്തിനും പറ്റില്ല എന്ന് പറയുന്ന ലോകമേ,                     വെറും കപ്പിയാര് മൂത്ത് കത്തനാരും, പിന്നെ ആ കത്തനാര് മൂത്ത് കർദ്ദിനാളും ആകുന്ന കത്തോലിക്കാ സഭയിൽ, വെള്ളപുകയാൽ നിര്മ്മിക്കപ്പെട്ട ഒരു പോപ്പ് കര്ത്താവിനെയും തിരുത്തി,കുറേകൂടി നല്ല മാതൃക കാണിച്ചിരിക്കുന്നു !    ഈക്കൊല്ലം പെണ്ണുങ്ങളുടെ കാലുകളും പെസഹായിക്ക് കഴുകി, ക്രിസ്തുവിനു ഒരു പുതിയ 'മാതൃക' കാണിച്ചുകൊടുത്ത പോപ്പേ, നീ ശുദ്ധമുള്ളവനാകുന്നു;നീ ഒരു അതിശയമാകുന്നു!  (ബലവാനും ബുദ്ധിമാനും ആണെന്ന്നേരത്തെ തന്നെ ആടുകള്‍ സമ്മതിച്ചതാണല്ലോ)  നാളെ പോപ്പിനിട്ടു ആരാനും കേറി  കുര്ബാന ചൊല്ലിയാൽ, കൊന്ത ചൊല്ലല്‍ ഉണ്ടാക്കിയാല്‍, "പോപ്പേ, നീ ശുദ്ധമുള്ളവനാകുന്നു! പോപ്പേ നീ ബലവാനുമാകുന്നു , കര്ത്താവിനു വേണ്ടി പെണ്ണുങ്ങളുടെ കാലുകൾ കഴുകിയവനെ ഞങ്ങളെ അനുഗ്രഹിക്കേണമേ "  എന്നായിരിക്കും നാളെമുതല്‍ പള്ളിയിലും വീട്ടിലും കൌമാപ്പടി ആടുകള്‍ ചൊല്ലുക !  പോപ്പ് കാലുകൾ കഴുകിയവരെ നാളെ വത്തിക്കാൻ പുണ്ണ്യവതികളാക്കി രൂപക്കൂട്ടിൽ മല്ങ്കരെയാകെ വഴിയോരക്കാഴ്ചയാക്കും നിശ്ചയം !ഹിന്ദു മൈത്രിക്ക് പണികൂടും...
   
കര്‍ത്താവിന്‍റെ ഏഴാം തിരുമുറിവ് ! "അന്നു സെഹിയോനില്‍ അവസാനനാളില്‍ ആ വിരുന്നിനു  മാതാവായ മറിയത്തെയും മഗ്നല്ന മറിയത്തെയും കൂടി കൂട്ടാമായിരുന്നു, താന്‍ അരിശം വന്നു വായ് തുറന്നു "സാത്താനെ എന്നെ വിട്ടുപോ" എന്നാട്ടിപ്പായിച്ച ആ പത്രോച്ചനെയും, പിന്നെ  ഒറ്റുകാരനായ പരിശുദ്ധ യൂദായെയും ഒഴിവാക്കി, ആ കസേരകളില്‍ രണ്ടു മറിയാമ്മമാരെയും ഇരുത്തെണ്ടാതായിരുന്നു" എന്നൊരു വീണ്ടുവിചാരം, പോപ്പിന്റെ ഈ ഓര്‍ക്കാപ്പുറത്തെ പണി കണ്ട് നമ്മുടെ കര്‍ത്തവിനും ഉണ്ടായി ! ഭേഷ്..കര്‍ത്താവായാലും ഭര്‍ത്താവായാലും വീണ്ടുവിചാരമില്ലേല്‍ പിന്നതു തിരുമുറിവാകും!എഴാമാത്തെതായാലും പത്താമാത്തെതായാലും മുറിവ് ഉണങ്ങാമുറിവാകരുതെ.....

എങ്കിൽ എനിക്കും ഒരു മോഹം (പ്രാര്‍ത്ഥന )

പല കൽപ്പകാലമായ്  പതിവായി  സൂര്യൻ നിന്  അമലാജ്ഞ കേട്ട് കിഴക്കുദിപ്പൂ;                           ധര തന്റെ യാനത്തിൽ ദിനവും ഭ്രമിപ്പതും ഒരു ദിക്കിലേക്ക് നിന് കല്പ്പനയാൽ !
ഒരുവാക്ക് നീ ചൊന്നാൽ നിയതം അവനിതൻ ഭ്രമണം മറു ദിശയ്ക്കാകുമെന്നും ; വചനത്താൽ പശ്ചിമ ദിശയിൽ ഉദിക്കുമാ പകലോനും സംശയമില്ല തെല്ലും !

ഉഷസിൽ നിന്നൊരു രാവങ്ങുടനേ പിറക്കുവാൻ ഒരുവട്ടം മാത്രമൊന്നരുളൂ ദേവാ ;
ഉണരട്ടെ പുലര്കാലം സന്ധ്യയിൽ നിന്നന്നു,വിസ്മയിച്ചീ ഉലകം 'വിറ' കൊള്ളട്ടെ!
ഉരുകട്ടെ ധ്രുവദേശ ഹിമാമാകെ , ഉടനടി ഒഴുകട്ടെ കടലുകൾ കരകൾ താണ്ടി ;
പുഴ പിന്നോട്ടോടട്ടെ , പ്രളയം വന്നലറട്ടെ , നിറയട്ടെ മണമുള്ള മരുവിലെങ്ങും !

അമ്പരന്നലറട്ടെ രാപ്പാടി പകലാകെ , സിംഹങ്ങൾ കുയിൽ നാദം മൂളട്ടിനിയും;
കരകാണാക്കിളികൾ തൻ ചിരി ചക്രവാളത്തിൽ അലയട്ടെ 'ചെവി'തേടി കാലമെല്ലാം !
ഭൂമധ്യരേഖയ്ക്കരികിൽ മേവും ജനം നളെമുതൽക്കു വെളുത്തിടട്ടെ;
ഉടയനേ, നീ ഉണ്ടെന്നറിയാത്ത മനസുകൾ ഒരുനേരം തിരുനാമം ഉരുവിട്ടോട്ടെ !

അമ്പിളിമ്മാമനെ കയ്യിലാക്കാന്‍ പൈതല്‍ അമ്മയോടെന്നും കരയുന്നപോല്‍,
വെറുതെയെന്‍ മോഹങ്ങള്‍ അറിയാതുരച്ചതോര്‍ത്തു അടിയനോടരുതയ്മ തോന്നരുതേ ...
                                                                                                                            (സാമസംഗീതം )

Friday, March 25, 2016

പെൺകുട്ടികളുടെ വസ്ത്രധാരണത്തെ കുറിച്ച് വൈദികന്റെ പ്രഭാഷണം; കളിയാക്കലുമായി സോഷ്യൽ മീഡിയ

'ആൺകുട്ടികളിടുന്ന ജീൻസും പാന്റ്‌സും ബനിയനുമിടാൻ കത്തോലിക്കാ സഭ നിങ്ങൾക്ക് അനുവാദം തരുന്നുണ്ടോ? പെൺകുട്ടികളുടെ വസ്ത്രധാരണത്തെ കുറിച്ച് വൈദികന്റെ പ്രഭാഷണം; കളിയാക്കലുമായി സോഷ്യൽ മീഡിയ

March 23, 2016 | 02:42 PM | Permalink



ആവണി ഗോപാൽ

തിരുവനന്തപുരം: വസ്ത്രധാരണവും വിശ്വാസവും തമ്മിൽ പലപ്പോഴും ബന്ധപ്പെട്ടു കിടക്കുന്നതാണ്. പ്രത്യേകിച്ചും സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട്. ഇസ്ലാം മതത്തിലാണ് ഇത്തരത്തിൽ കർക്കശമായ നിർദ്ദേശമുള്ളത്. എന്നാൽ, അത് പലപ്പോവും വ്യക്തിസ്വാന്ത്ര്യവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ചിലർ മതത്തെ അനുശാസിച്ച് വസ്ത്രം ധരിക്കുമ്പോൾ മറ്റു ചിലർ പരമ്പരാഗത വസ്ത്രങ്ങളിൽ നിന്നും വ്യതിചലിച്ചവരുമുണ്ട്. പർദ്ദ അടക്കമുള്ള വസ്ത്രങ്ങളാകട്ടെ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആകാറുമുണ്ട്. എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത് ക്രൈസ്തവ പെൺകുട്ടികളുടെ വസ്ത്രധാരണമാണ്. ഇതിന് ഇടയാക്കിയതാകട്ടെ ശാലോം ടിവിയിലൂടെ ഒരു വൈദികൻ നടത്തിയ പ്രസംഗവും.

പെൺകുട്ടികൾ ജീൻസും പാന്റ്‌സും ബനിയനും അടക്കമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിനെ തുറന്നെതിർത്തു കൊണ്ടാണ് കത്തോലിക്കാ വികാരം പ്രസംഗിക്കുന്നു. ഒരു സമയത്ത് പ്രസംഗം പുരോഗമിക്കുമ്പോൾ കാര്യങ്ങൾ അൽപ്പം കടന്നുപോയോ എന്നും പലർക്കും തോന്നും. അതേപോലെയാണ് അച്ചന്റെ പ്ര്‌സംഗം. ജീൻസും പാന്റ്‌സും ഷർട്ടും ബനിയനുമൊക്കെ ആൺ കുട്ടികൾ മാത്രം ഇട്ടാൽ മതിയെന്നാണ് വികാരിയുടെ പക്ഷം. ആൺകുട്ടികളിടുന്ന ജീൻസും പാന്റ്‌സും ഷർട്ടും ബനിയനുമിടാൻ കത്തോലിക്കാ സഭ നിനക്കനുവാദം തരുന്നുണ്ടോ? എന്നു ചോദിച്ചാണ് അച്ചന്റെ പ്രസംഗം. സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായ അച്ചന്റെ പ്രസംഗം എന്തായാലും പുരോഗമന ആശയക്കാരെ ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്.

വിശ്വാസികളായ പെൺകുട്ടികൾ ജീൻസും ബനിയനും ടീ ഷർട്ടും മറ്റും ധരിക്കുന്നതിനെയാണ് ഈ വൈദികൻ തന്റെ പ്രസംഗത്തിൽ ഉടനീളം വിമർശിക്കുന്നത്. അച്ചന്റെ പ്രസംഗം ഇങ്ങനെയാണ്: ''ചില പള്ളികളിലൊക്കെ ധ്യാനിപ്പിക്കാൻ വേണ്ടി ചെല്ലുമ്പോൾ, ചില പെൺകുട്ടികൾ വന്ന് നിൽക്കുന്നത് കാണുമ്പോൾ കുർബാന കൊടുക്കാനും തോന്നാറില്ല. അതുങ്ങളെ പള്ളിയിൽ നിർത്താനും തോന്നാറില്ല. കാരണം മറ്റൊന്നുമല്ല, ഒന്നുകിൽ ഒരു ജീൻസ്, അല്ലെങ്കിൽ ഒരു പാന്റ്. ഷർട്ട്, ബനിയൻ...കയ്യിൽ ഒരു മൊബൈലും കാണും ഒരു ടവ്വലും കാണും. അതങ്ങനെ വീശിക്കൊണ്ടിരിക്കും. ആ തലമുടി എന്ന് കെട്ടി വെക്കുമോ അത് പോലും ഇല്ല.ന്തിനാ ആ സാധനം പള്ളിയിൽ വന്നേക്കുന്നത് എന്നെനിക്ക് അറിഞ്ഞുകൂടാ'' - വൈദികൻ പറയുന്നു.

ഇങ്ങനെ പ്രസംഗം പുരോഗമിക്കവേയാണ് അച്ചൻ പെൺകട്ടികളോട് ജീൻസും പാന്റ്‌സും ഷർട്ടും ബനിയനുമിടാൻ കത്തോലിക്കാ സഭ നിനക്കനുവാദം തരുന്നുണ്ടോ എന്ന് ചോദിക്കുന്നത്. ബൈബിളിൽ പറയുന്നുണ്ടോ എന്നും വൈദികൻ ചോദിക്കുന്നു. ഇങ്ങനെ വസ്ത്രം ധരിക്കുന്നവർ ദൈവത്തിന് നിന്ദ്യനാവുമെന്നാണ് അച്ചൻ പറഞ്ഞു വെക്കുന്നുത്. ഇത്തരത്തിൽ വസ്ത്രധാരണം ചെയ്യുന്ന പെൺകുട്ടികൾ ആൺകുട്ടികളെ പ്രലോഭിപ്പിക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു വാദം. ചില ആൺകുട്ടികൾ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ദുഷ്‌പ്രേരണ ഉണ്ടാക്കുന്നവരെ കഴുത്തിൽ തിരികല്ല് കെട്ടി കടലിന്റെ ആഴത്തിൽ തള്ളണമെന്നാണ് ബൈബിൾ പറയുന്നതെന്നും അച്ചൻ പ്രസംഗത്തിൽ പറയുന്നു. ജീൻസ് മാത്രമല്ല, ചുരിദാറും ലെഗിൻസുമെല്ലാം മോശം വസ്ത്രങ്ങളാണെന്നാണ് വികാരിയുടെ പക്ഷം. വികാരിയെന്ന നിലയിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് വികാരിയുടെ വിമർശനങ്ങൾ. പെൺകു്ട്ടിയെ ആദ്യകുർബാനയ്ക്ക് കൊണ്ടുവരുമ്പോൾ കെട്ടിയൊരുക്കി മാതാപിതാക്കൾ കൊണ്ടുവന്ന കാര്യം കൂടി അദ്ദേഹം ഒർമ്മിക്കുന്നു.

"ആൺകുട്ടികളിടുന്ന ജീൻസും പാന്റ്സും ഷർട്ടും ബനിയനുമിടാൻ കത്തോലിക്കാ സഭ നിനക്കനുവാദം തരുന്നുണ്ടോ? ഉണ്ടോ?"തെക്കേയിന്ത്യയിലെ കത്തോലിക്കർ നാഗരിക വേഷം ധരിച്ച് പള്ളിയിൽ വരുന്ന സ്ത്രീകളെ എത്രയെളുപ്പമാണ് വിധിക്കുന്നത് എന്ന് മുംബൈയിലെ ഒരു കത്തോലിക്കാ ഇടവകയിൽ യൂത്ത് മിനിസ്റ്റ്രി നയിക്കുന്ന ഒരു മുംബൈക്കാരി സുഹൃത്ത് പണ്ടൊരിക്കൽ ഫേസ്‌ബുക്കിൽ എഴുതിയത് ഓർക്കുന്നു. ഔദ്യോഗിക ചാനലിലൂടെ സഭ തന്നെ ഇതിനൊക്കെ വളം വക്കുന്നു എന്നതാണ് ഖേദകരം. 'കഴുത്തിൽ തിരികല്ല് കെട്ടി കടലിന്റെ ആഴത്തിൽ തള്ളണമെന്നാണ്' ബൈബിൾ ക്വോട്ട് ചെയ്ത് അച്ചൻ കണ്ടെത്തുന്ന പരിഹാരം.

Posted by Joseph Thomas on Monday, March 21, 2016

എന്തായാലും പെൺകുട്ടികളെ വസ്ത്രത്തിന്റെ സദാചാരം പഠിപ്പിക്കുന്ന വൈദികനെ ശരിക്കും കളിയാക്കുയാണ് സോഷ്യൽ മീഡിയ ചെയ്യുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നുമാണ് ക്രൈസ്തവ മതം ഇന്ത്യയിലെത്തിയതെന്നും സായിപ്പന്മാരായവരെല്ലാം ക്രൈസ്തവരുടെ ശത്രുക്കളാണോ എന്നുമാണ് അച്ചനോടുള്ള ചോദ്യം. കർത്താവിന്റെ വസ്ത്രധാരണം പോലും ചിലർ വിമർശനം മുറുകുമ്പോൾ പരാമർശിക്കുന്നുണ്ട്.

Thursday, March 24, 2016

അവനെ അനുകരിക്കാൻ കൂടി നമുക്ക് കഴിയേണ്ടതല്ലേ?

ഈ വിശുദ്ധ വാരത്തിലേക്ക് നമ്മുടെ പരിചിന്തനത്തിനായി ഡോ. ജെയിംസ് കോട്ടൂർ തന്നിരിക്കുന്ന ഈ മനോഹരമായ ചിന്തകൾ ആരെയും വിഷമിപ്പിക്കും. നാം കാലങ്ങളായി ക്രിസ്തുവിനെ അനുഗമിച്ചുകൊണ്ടേയിരിക്കുന്നു, പക്ഷെ, 
അവനെ അനുകരിക്കാൻ കൂടി നമുക്ക് കഴിയേണ്ടതല്ലേ? ചില്ലും പളുങ്കുകളും ചേർത്തു പണിയുന്ന മനോജ്ഞമായ സൌധങ്ങളിൽ യേശു സന്നിഹിതനാവും എന്നതിനേക്കാൾ മൗഢ്യമായ മറ്റൊരു ചിന്തയെ ഉണ്ടാവാനിടയില്ല. അഭിനവ ക്രിസ്ത്യാനികളുടെ മുഖം മൂടികൾ ഡോ. കോട്ടൂർ ഇവിടെ തുറന്നു കാട്ടുന്നു - സി സി വി യിൽ വായിക്കുക: Jesus & ourselves, compare!  He emptied himself, we peacock! dr. james kottoor

Tuesday, March 22, 2016

സീ സി വി യിൽ വായിക്കുക

മോഡി ഭരണം 2026 വരെ നീളുമെന്നു നോസ്ടഡാമസിന്റെ പ്രവചനമോ? 

ഇതാ മണവാളനെത്തിക്കഴിഞ്ഞു!

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പോരാട്ടത്തേക്കാളും കടുത്തതായിരിക്കാം ഇരിഞ്ഞാലക്കുട രൂപതയും, ചിറ്റിലപ്പള്ളി ബെന്നിയും തമ്മിൽ നടക്കാൻ പോകുന്ന പോരാട്ടം. പത്രങ്ങൾ റിപ്പോർട്ടു ചെയ്യുന്നതു ശരിയെങ്കിൽ, സമാനമായ ഒരു പോരാട്ടം കാഞ്ഞിരപ്പള്ളി മെത്രാനും പൂഞ്ഞാറിലെ വോട്ടറന്മാരും തമ്മിലും അടുത്തു തന്നെ നടന്നേക്കാം; പൂഞ്ഞാർ സീറ്റ്, ഇടതു മുന്നണി കേ. കോൺഗ്രസ്സ് വിമത വിഭാഗത്തിനു കൊടുത്തിരിക്കുകയാണെന്നും, അവരതു മെത്രാന്റെ തീരുമാനത്തിനു വിട്ടിരിക്കുകയാണെന്നും ചില പത്രങ്ങൾ എഴുതിയിരിക്കുന്നു. അങ്ങിനെയെങ്കിൽ, ആർക്കും വേണ്ടാത്ത ഒരു ഭക്ത സ്ഥാനാർത്തിയെ ഇടതു മുന്നണിയുടെ ബാനറിൽ അവിടെ നിർത്തി ആ സീറ്റ് ജോർജ്ജിനു തന്നെ തരപ്പെടുത്തുകയായിരിക്കുമോ, അതോ 'വോട്ടർസിയോ മറക്കൽസ്യാ' എന്ന രോഗം കലശലായി ബാധിച്ചിരുന്നുവെന്നാരോപിക്കപെട്ട ജോയി എബ്രാഹം മൂലം നഷ്ടപ്പെട്ടുപോയ പൂഞ്ഞാർ സീറ്റ് യു ഡി എഫിന് തന്നെ തിരിച്ചു കിട്ടാൻ സഹായിക്കുകയാവുമോ മെത്രാൻ ചെയ്യുക? മെത്രാന്റെ സ്ഥാനാർഥിയെ ഞങ്ങൾക്കു വേണ്ടായെന്ന പോസ്ടറുകൾ കേരളത്തിൽ  വ്യാപകമായി കാണപ്പെടുന്നുവെന്ന റിപ്പോർട്ടുകളുള്ളത് കൊണ്ടാ ഞാനങ്ങിനെ ചിന്തിച്ചത്. പത്രക്കാർ ആരോപിക്കുന്നത് പോലെ ഈ മെത്രാൻ പി സി യോട് മുൻ വൈരാഗ്യം വെച്ചു പ്രവർത്തിക്കാൻ സാദ്ധ്യതയില്ല - വർഷം കരുണയുടേതല്ലേ? കരുണ എല്ലാ തുറകളിലും ആകാമെന്ന് ഈ മെത്രാൻ അടുത്തിടക്കു പറഞ്ഞതായും ഞാൻ വായിച്ചതാ. ഏതായാലും, കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ഈ മെത്രാനെന്താ ഉദ്ദേശിക്കുന്നതെന്നു ദൈവത്തിനു പോലും പിടികിട്ടിയിട്ടില്ലെന്നാണറിവ്  - പിന്നല്ലേ മനുഷ്യന്. പൂഞ്ഞാറിൽ മെത്രാൻ പിന്തുണക്കുന്ന (?) ഇടതു മുന്നണിയുടേതിനോടൊപ്പം, അദ്ദേഹത്തിന്റെ ഒരിഷ്ടതാരവും ബി ജെ പി ബാനറിൽ കാഞ്ഞിരപ്പള്ളിയിൽ മൽസരിക്കുന്നുണ്ട്. ഇടതു മുന്നണിയുടെ നിർദ്ദേശപ്രകാരമാണോ ഇതൊക്കെ കാഞ്ഞിരപ്പള്ളിയിൽ നടക്കുന്നതെന്നും എനിക്ക് സംശയമുണ്ട്. 

ബെന്നിക്കു തുണയായി പള്ളിയോടു യുദ്ധം ചെയ്യാൻ ഒരു തിരുവനന്തോരംകാരനുമുണ്ട്. അച്ചന്മാർക്ക് ഞങ്ങടെ വീട്ടിലെന്തു കാര്യമെന്നാണു ബെന്നി ചോദിക്കുന്നത് (ബെന്നി ഒരു ഹിന്ദു യുവതിയെ കെട്ടി, രണ്ടു മക്കളുമായി സന്തോഷമായിട്ട് ജീവിക്കുന്നു - പത്തു വർഷങ്ങൾ കഴിഞ്ഞപ്പോൾ കാരണം കാണിക്കണമെന്നു സൂചിപ്പിച്ച് അരമനയിൽ നിന്നും കത്ത്; അവരു സന്തോഷമായി കഴിയുന്നുവെന്നറിഞ്ഞതായിരിക്കില്ല കാരണം). അന്യദേശങ്ങളിലുള്ളവരേയോ ഹിന്ദുക്കളേയോ കെട്ടുന്നവർക്ക് ഇത്തരം നോട്ടീസ് അയക്കില്ലെന്നായിരുന്നു കാഞ്ഞിരപ്പള്ളിക്കാരനായ എന്റെ ധാരണ (ഞങ്ങടെ കാഞ്ഞിരപ്പള്ളി മെത്രാൻ മിശ്ര വിവാഹം നടത്തിയവരെ അതേ നിലയിൽ നേരിട്ടുതന്നെ കെട്ടിച്ചു കൊടുത്തിട്ടുണ്ട് - ഇന്നേവരെ ഒരു നോട്ടീസും അവർക്ക് അരമനയിൽ നിന്ന് പോയിട്ടില്ലെന്നാണറിവ് ). ഞാൻ വിവാഹിതനാണോ അല്ലയോന്നു പറയേണ്ടത്‌ രൂപതാ കോടതിയാണോന്നാണ് തിരുവനന്തോരംകാരൻ കത്തോലിക്കൻ ഹൈക്കോടതിയോട് ചോദിച്ചത് (കഥയിങ്ങനെ: അയാളുൾപ്പെട്ട വിവാഹമോചന കേസിൽ കുടുംബക്കോടതി തീരുമാനം പറഞ്ഞിട്ടില്ല, പക്ഷെ, രൂപതാക്കോടതി ഭാര്യയുടെ പരാതി സ്വീകരിച്ച് ഭർത്താവിന്റെ വിശദീകരണം കേൾക്കാതെ വിവാഹം അസാധുവാക്കി); അതിനു ചങ്ങനാശ്ശേരി അരമനയും കോടതിയിൽ മറുപടി പറയണം. രൂപതകളേയും മെത്രാന്മാരെയും കൂടി വിവരാവകാശ നിയമത്തിന്റെ കീഴിൽ കൊണ്ടുവരണമെന്നാവശ്യപ്പെടുന്ന ഒരു കേസും, മാനനഷ്ടത്തിന് ഒരു വിശ്വാസി മെത്രാന്മാർക്കെതിരെ കൊടുക്കുന്ന ഒരു കേസും കൂടിയുണ്ടായാൽ കഥക്കൊരു വഴിത്തിരിവുണ്ടാകും. 

ഈ യുദ്ധങ്ങളുടെ ഫലം, കണ്ടും കേട്ടും കഴിഞ്ഞാലേ, അരമനക്കോടതികൾ വേണോ, മതവും ജാതിയും ഒന്നാണോ, അന്യമതസ്ഥർ മനുഷ്യരാണോ, മെത്രാന്മാരെ എന്തു ചെയ്യണം തുടങ്ങിയ ചില പ്രധാനകാര്യങ്ങളിൽ തീരുമാനമാകൂ. ഒളിപ്പോരാളികൾ ഐ എസ് കളിച്ചതു കൊണ്ടുമാത്രം പ്രയോജനമില്ല, മേൽക്കാര്യങ്ങളിൽ മാർപ്പാപ്പായുടെ തീരുമാനങ്ങളും കാനോനും എന്താണു പറയുന്നതെന്നു മനസ്സിലാക്കണം, അക്കാര്യം കോടതിയിൽ എത്തിക്കുകയും വേണം. ഇതിന്റെ കൂട്ടത്തിൽ ചർച്ച് ആക്റ്റ്‌ തിളപ്പിച്ച് പലരേയും ആവിപിടിക്കേണ്ടതുമുണ്ട്.
ബാറുകളിൽ വളരെ നേരത്തെ തന്നെ നിലയുറപ്പിച്ചിരിക്കുന്ന ശ്രീ കൂടല്ലൂരിനെപ്പോലുള്ള പ്രഗൽഭരായ വക്കീലന്മാർ ബെന്നി പക്ഷത്തുള്ളവർക്കു പരുക്കേൽക്കാതെ നോക്കാനുള്ള സൌകര്യങ്ങൾ നേരത്തെ തന്നെ ചെയ്തിരിക്കുന്നതു കൊണ്ട്, ഈ യുദ്ധവും പതിനെട്ടു വർഷങ്ങളെങ്കിലും നീണ്ടു പോകാൻ ഇടയുണ്ട്. ഭീമന്റെ സ്ഥാനത്ത്, ഒല്ലൂരുനിന്നുള്ള റാഫേലും, അർജ്ജുനന്റെ സ്ഥാനത്ത് ഇപ്പനും ഈ കുരുക്ഷേത്ര ഭൂമിയിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നാണറിയാൻ കഴിഞ്ഞിട്ടുള്ളത്. ഇപ്പന്റെ കൂടയിൽ കൊക്കാസ്ത്രം, എഡ്വിനാസ്ത്രം ബെനഡിക്റ്റാസ്ത്രം അഭയാസ്ത്രം മുതലായവക്ക് പുറമേ മാരകശക്തിയുള്ള ഓശാനാസ്ത്രവും ഉണ്ട്. ദിവ്യദൃഷ്ടിയുള്ള സത്യജ്വാലൻ യുദ്ധരംഗത്തു നടക്കുന്ന കാര്യങ്ങൾ അപ്പപ്പോൾ അമേരിക്കയിലും ലോകമെങ്ങുമുള്ള വിശ്വാസികളെ അറിയിക്കുന്നതായിരിക്കും. 

ഈ കടുത്ത യുദ്ധത്തിൽ ഇരു പക്ഷത്തുമായുള്ള 18 അക്ഷൗണികളും നാമാവശേഷമാകാനും, മെത്രാൻ പക്ഷത്തുള്ള ഏഴു കൂദാശകൾക്കും ക്ഷതമേക്കാനും സാദ്ധ്യതയുണ്ട്. അണുബോംബിനു സമാനമായ മടയലേഖനങ്ങളുടെ ഒരു നിര തന്നെ ശത്രുപക്ഷത്തെ ലക്ഷ്യമാക്കി വിവിധ സ്ഥലങ്ങളിലായി സജ്ജീകരിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. ഇടുക്കിയിൽ ആരോ രാസായുധം ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്നും സംസാരമുണ്ട്. സർവ്വതും നഷ്ടപ്പെട്ട മോനിക്കയുടെ ശപഥം നിലനില്കുന്നതു കൊണ്ടും, കട്ടപ്പനക്കാരൻ റെജിസാർ ഈയ്യിടെ പുറത്തിറക്കിയ ഡ്രോണുകളുടെ പ്രഹരശേഷി കടുത്തതായതു കൊണ്ടും അത്മായാ  ശല്യക്കാർ മൂട്ടകളേപ്പോലെ പെരുകുന്നതു കൊണ്ടും, മെത്രാൻ പക്ഷത്തിനു പരാജയം വന്നേക്കാമെങ്കിലും, ഫലം പ്രവചനാതീതം! 

ഞാനിന്നലെയൊരു റ്റൈംസ് ഓഫ് ഇന്ത്യ വാർത്ത വായിച്ചൊത്തിരി ചിരിച്ചു. വാർത്തയിൽ ചിരിക്കാനൊന്നുമുണ്ടായിട്ടല്ല ചിരിച്ചത്; എനിക്കു തകരാറൊന്നും പറ്റിയിട്ടുമല്ല ചിരിച്ചത്. റായ്പൂർ പള്ളിക്കത്തു ഗുണ്ടകൾ വിളയാടിയതിനു പിന്നാലെ റായ്പൂർ മുനിസിപ്പാലിറ്റി പള്ളിക്കാർക്കു നോട്ടീസ് കൊടുത്തിരിക്കുന്നു - അനധികൃതമായി സർക്കാർ സ്ഥലം കൈയ്യേറി നിർമ്മിച്ചതായതു കൊണ്ട് പള്ളി പൊളിക്കേണ്ടിവരുമെന്നു കാണിച്ച്. സംഗതിയുടെ കിടപ്പ് മനസ്സിലായിട്ടാ, ക്ലീമ്മിസ് പ്രസിഡണ്ട് എങ്ങും തൊടാതെ റായ്പൂർ  പ്രശ്നത്തിനു മറുപടി പറഞ്ഞതെന്ന് എനിക്ക് മനസ്സിലായി. ഞാൻ ചിരിച്ചതതോർത്തുമല്ല - അങ്ങിനെയൊരു വകുപ്പു കേരളത്തിലാരെങ്കിലും പ്രയോഗിച്ചാൽ, അല്ലെങ്കിൽ വികസനത്തിനാവശ്യമുള്ള സ്ഥലങ്ങളിലെ കുരിശുകൾ മുഴുവൻ മാറ്റാൻ തീരുമാനിച്ചാൽ നാമാവശേഷമായിപ്പോകുന്ന ആയിരക്കണക്കിനു കുരിശുപള്ളികളെപ്പറ്റി ഞാൻ ചിന്തിച്ചു പോയി. അങ്ങിനെ സംഭവിച്ചാൽ, വാലില്ലാത്ത, അല്ലെങ്കിൽ അരവാലു മാത്രമുള്ള കുരങ്ങന്മാരെപ്പോലെ നിരവധി പള്ളികൾ കേരളത്തിൽ അങ്ങിങ്ങു കാണാൻ കഴിയും. ഓർത്താൽ എങ്ങിനെ ചിരിക്കാതിരിക്കും? കാഞ്ഞിരപ്പള്ളിയിൽ മെയിൻ റോഡുകളുടെ നടുക്കുണ്ടൊരെണ്ണം, ഏറ്റുമാനൂർ കവലയിലും കോട്ടയം കഞ്ഞിക്കുഴിക്കവലയിലുമെല്ലാം ഉണ്ടോരോന്ന്. സത്യത്തിൽ പള്ളിക്കാരെ അപ്പാടെ ഇവിടെ നിരോധിച്ചാൽ തന്നെ നാടും രാഷ്ട്രീയവും അരമുഴം നന്നാവുമെന്നു മനസ്സിലായല്ലോ!

ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷത്തോടേ ജീവിക്കുന്നവരിൽ ഇന്ത്യയുടെ റാങ്ക് 118 (സോമാലിയായുടെ റാങ്ക് 76 ആണെന്നോർക്കണം). ഏറ്റവും സന്തുഷ്ടരായ ആളുകളുള്ളത് ഡെന്മാർക്കിൽ. ആളുകൾക്കിടയിലുള്ള അസന്തുലിതാവസ്ഥയാണ് പ്രധാന വില്ലനെന്നും യു എൻ പറയുന്നു. അച്ചന്മാരും അത്മേനികളും പരസ്പരം തോളിൽ കൈയ്യിട്ടു നടക്കുന്ന നമ്മുടേ കത്തോലിക്കാ സഭയുടെ റാങ്ക് നോക്കിയിരുന്നെങ്കിൽ പതിനായിരത്തിനു മുകളിൽ ആകുമായിരുന്നെനിക്ക് തോന്നുന്നു. ഒന്നാം സ്ഥനത്തു നിൽക്കുന്ന രാജ്യങ്ങളിലെ അമ്മമാരിൽ നല്ല പങ്കും അവിവാഹിതകളാണെന്നുള്ളതും അവരുടെ സമ്പത്തിന്റെ വലിപ്പമല്ല അവരെ സന്തുഷ്ടരാക്കുന്നതെന്നുമൊക്കെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക. സ്വാതന്ത്ര്യമാണ് മനുഷ്യനു വലുത്! അതു സീറോ മലബാറിൽ ഉള്ളിടത്തോളം മറ്റെവിടെ കിട്ടും? ഒരു യുവകത്തോലിക്കൻ, അവന്റെ ഗതികേടിന് നാടുവിട്ട് എവിടെങ്കിലും പോയി രണ്ടു വർഷം കഴിയേണ്ടി വന്നാൽ (അത് തിഹാർ ജയിലിലായാലും), ഞാൻ കല്യാണം കഴിച്ചിട്ടില്ലെന്നു കാണിച്ച് തൊട്ടടുത്ത സീറോ പള്ളിയിലെ എഴുത്തുമായി വരണം, കെട്ടണമെങ്കിൽ. അവധിയെടുത്തു മൈലുകൾ താണ്ടി തൊട്ടടുത്ത പള്ളിയിൽ ചെല്ലുമ്പോൾ .......... (വിട്ടു പോയ ഭാഗം വായനക്കാർ പൂരിപ്പിക്കുക).

എളിമ മുഖമുദ്രയാക്കണമെന്ന് ഈ ഓശാന ഞായറാഴ്ച മാർപ്പാപ്പാ പറഞ്ഞിട്ടുണ്ട്. സഭ അപകടത്തിലാണെന്ന് മുൻ മാർപ്പാപ്പാ പത്രസമ്മേളനം നടത്തി പറഞ്ഞതും കൂടി ശ്രദ്ധിച്ചാൽ ... പേടി തോന്നുന്നു. യൂറോപ്പിലേക്കു പോകുന്ന ഏതെങ്കിലും ഫ്ലൈറ്റിൽ കീടനാശിനിക്കുപ്പി കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. സംഗതി പ്രശ്നമാണെന്നു ഞാൻ മനസ്സിലാക്കിയത് ഈ  21 ലെ ദീപിക 'ഇ പേപ്പർ'കൂടി കണ്ടപ്പോഴാണ്. ഓശാന ഞായറാഴ്ച്ചത്തെ പത്രത്തിൽ മാർപ്പാപ്പായുടെ പടം മുന്നിലുണ്ട്, പക്ഷേ മാർപ്പാപ്പാ എന്താണന്നു പറഞ്ഞതെന്നെഴുതിയിട്ടില്ല. പക്ഷെ, അവസാന പേജിൽ അഭയാർത്ഥികളേ കൈവിടരുതെന്നു കുറേനാൾ മുമ്പ് മാർപ്പാപ്പാ പറഞ്ഞതിട്ടിട്ടുമുണ്ട്. കാഞ്ഞിരപ്പള്ളിയിലെ മെത്രാന്മാർ കുരിശോല വിതരണം ചെയ്യുന്ന ഫോട്ടോകളൂടെ അടിയിൽ മത്തങ്ങാ മുഴുപ്പിൽ കാഞ്ഞിരപ്പള്ളിയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുമെന്നുമുണ്ട്. ഓശാനക്ക് എല്ലാരും ഓല വാങ്ങി വീട്ടിപ്പോയി. ഈ ഓല എങ്ങിനെ അവിടെ വന്നെന്ന് ആരെങ്കിലും ചോദിക്കുന്നുണ്ടോ? ചിക്കാഗോയിൽ തെങ്ങില്ലെന്നു ചിക്കാഗോക്കാർ പോലും ഓർക്കുന്നില്ലെങ്കിൽ എന്തു ചെയ്യും? മാർത്തോമ്മായുടെ പാരമ്പര്യം... കാക്കാനും വയ്യ, കാക്കാതിരിക്കാനും വയ്യ! ജെരൂസലേമിൽ നമ്മൂടെ രൂപത വന്നാലീമെത്രാന്മാർ എന്തു തീരുമാനിക്കുമോ ആവോ!

രണ്ടു കള്ളുകുടിയന്മാർ നടന്നു പോകുന്ന വഴി ഒരാൾ പറഞ്ഞു, "നമ്മൾ പട്ടണത്തിനടുത്തെത്തിയിട്ടുണ്ട്."
രണ്ടാമൻ ചോദിച്ചു, "നിനക്കതെങ്ങിനെ മനസ്സിലായി?" 
ആദ്യത്തവൻ മറുപടി പറഞ്ഞു, "ഇപ്പോൾ നമ്മൾ കൂടുതൽ പേരുടെ ദേഹത്തു മുട്ടുന്നുണ്ട്!" 
സഭയിപ്പോൾ സ്വർഗ്ഗത്തിനടുത്തെത്തിയെന്ന് എനിക്കും തോന്നുന്നു.  കൂടുതൽ അത്മായരിപ്പോൾ സഭയുമായി മുട്ടുന്നുണ്ട്. ഇതാണോ ആവോ പവ്വം കൊണ്ടോന്ന ആ കുരിശിന്റെ ശക്തി? 

ഡല്‍ഹിയിലെ അല്മായവിജയം



ജോര്‍ജ് മൂലേച്ചാലില്‍ 

2916 മാര്‍ച്ച് ലക്കം സത്യജ്വാല മാസികയുടെ എഡിറ്റോറിയല്‍

ഡല്‍ഹിയിലെ പ്രബുദ്ധരായ സീറോ-മലബാര്‍ കത്തോലിക്കര്‍ ഒരു വിജയഗാഥ വിരചിച്ചിരിക്കുന്നു! ജീവിതം കരുപ്പിടിപ്പിക്കുന്നതിന് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമെത്തി വിവിധ ജോലികളിലേര്‍പ്പെട്ടും ഉദ്യോഗങ്ങള്‍ വഹിച്ചും ബിസ്സിനസ് ചെയ്തും, ഡല്‍ഹി ലത്തീന്‍ അതിരൂപതയുടെ കീഴിലുള്ള ഇടവകകളില്‍ അംഗങ്ങളായി സഭാജീവിതം നയിച്ചും സമാധാനത്തോടെ ജീവിച്ചുപോന്ന അവര്‍ക്കുമേല്‍, ഫരീദാബാദില്‍ ഒരു സീറോ-മലബാര്‍ രൂപത സ്ഥാപിച്ച് ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ചതിനെയാണ് അവര്‍ ചെറുത്തുതോല്പിച്ചിരിക്കുന്നത്.
പുതുതായി സ്ഥാപിക്കപ്പെട്ട ഫരീദാബാദ് രൂപതയുടെ ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയും ഡല്‍ഹി അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് അനില്‍ കൂട്ടോയും ചേര്‍ന്ന്, ഫരീദാബാദ് രൂപതാതിര്‍ത്തിയില്‍ ജീവിക്കുന്ന സീറോ-മലബാര്‍ കത്തോലിക്കര്‍ക്കായി 2013 നവംബര്‍ 1-ന് ഒരു സംയുക്ത ഇടയലേഖനമിറക്കിയതായിരുന്നു പ്രശ്‌നങ്ങള്‍ക്കു തുടക്കമായത്. സീറോ-മലബാര്‍ പൈതൃകമുള്ള എല്ലാ കത്തോലിക്കരുടെയും സഭാംഗത്വം ഡല്‍ഹി ലത്തീന്‍ രൂപതയില്‍നിന്നു ഫരീദാബാദ് രൂപതയിലേക്കു മാറ്റിയിരിക്കുന്നു എന്ന പ്രഖ്യാപനമായിരുന്നു, അതിന്റെ ഉള്ളടക്കം. കഴിഞ്ഞ 50-60 വര്‍ഷത്തിലേറെക്കാലം മുതല്‍, ഡല്‍ഹി അതിരൂപതയുടെ ഭാഗമായും അതിന്റെ വിവിധ ഇടവകകളിലെ സജീവ അംഗങ്ങളായും സ്വസ്ഥമായി കഴിഞ്ഞുപോന്ന ഒരു ലക്ഷത്തോളം മലയാളിക്കത്തോലിക്കരെ സംബന്ധിച്ച് അതൊരു ഇരുട്ടടിയായാണ് അനുഭവപ്പെട്ടത്. പക്ഷേ ആ അടിയേറ്റ് അവര്‍ അടിപതറി വീഴുകയല്ല ചെയ്തത്; മറിച്ച്, ഉണര്‍ന്നെണീക്കുകയായിരുന്നു. അവര്‍ 'റീത്ത് ഏകോപനസമിതി' (Team Rite Co-ordinating Group) എന്നൊരു സംഘടനയ്ക്കു രൂപംകൊടുത്തു. അറിവും കഴിവും പക്വതയും ഒന്നുചേര്‍ന്ന പ്രഗത്ഭമതികള്‍ നേതൃത്വത്തില്‍വന്നു. അവര്‍ ബൈബിള്‍ കൂടുതലായി പഠിച്ചു; റീത്തു സംബന്ധമായി നിലവിലുള്ള കാനോന്‍ നിയമവകുപ്പുകള്‍ പഠിച്ചു; കൂടാതെ, മുമ്പു ബോംബെയില്‍ കല്യാണ്‍ സീറോ-മലബാര്‍ രൂപത സ്ഥാപിച്ചതിനേത്തുടര്‍ന്ന് അവിടുത്തെ മലയാളി കത്തോലിക്കര്‍ക്കുണ്ടായ സമാനമായ പ്രശ്‌നങ്ങളെക്കുറിച്ചും അവരതിനെ വിജയകരമായി നേരിട്ടതെങ്ങനെ എന്നതിനേക്കുറിച്ചും പഠിച്ചു. ഇതിനെല്ലാം പുറമേ, ലത്തീന്‍ റീത്തിനുമേല്‍ സീറോ-മലബാര്‍ റീത്ത് പ്രകടിപ്പിച്ചുപോരുന്ന സാമ്രാജ്യത്വസമാനമായ അധിനിവേശത്വരയെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചും അവര്‍ പഠിച്ചു. അങ്ങനെ വേണ്ടത്ര 'ഹോംവര്‍ക്ക്' ചെയ്തതിനുശേഷം, Laity 4 Unity എന്ന ശീര്‍ഷകത്തില്‍, സീറോ-മലബാര്‍ സഭാധികാരം അധിനിവേശലക്ഷ്യത്തോടെ കഴിഞ്ഞ 4 പതിറ്റാണ്ടുകാലം നടത്തിയിട്ടുള്ള ഗൂഢതന്ത്രങ്ങള്‍ വെളിച്ചത്താക്കുന്ന 109 ആധികാരിക രേഖകളുള്‍പ്പെടുത്തിയും തങ്ങളുടെ ആവശ്യങ്ങള്‍ അറിയിച്ചും 155 പേജു വരുന്ന ഒരു നിവേദനം 2014 മെയ് 24-ന് ഫ്രാന്‍സീസ് മാര്‍പ്പാപ്പായ്ക്കും ബന്ധപ്പെട്ട മറ്റധികാരസ്ഥാനികള്‍ക്കും അയച്ചുകൊണ്ടാണ് അവര്‍ സമരത്തിനു തുടക്കംകുറിച്ചത്.
ഈ നിവേദനത്തില്‍, മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയുടെ താല്പര്യപ്രകാരം പ്രഖ്യാപിക്കപ്പെട്ട സംയുക്ത കല്പനമൂലം തങ്ങള്‍ക്കുണ്ടാകാന്‍ പോകുന്ന വിപത്തുകള്‍ അവര്‍ അക്കമിട്ടു നിരത്തിയിരുന്നു: ഫരീദാബാദ് രൂപതാതിര്‍ത്തിക്കുള്ളില്‍ പണിയാന്‍ പ്ലാനിട്ടിരിക്കുന്ന, ഉദ്ദേശം 11 കോടി രൂപവീതം ചെലവുവരുന്ന 40 സീറോ-മലബാര്‍ പള്ളികളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഭീമമായ സാമ്പത്തികഭാരമത്രയും ഒരു ലക്ഷത്തില്‍ത്താഴെമാത്രം വരുന്ന തങ്ങളുടെ ചുമലില്‍ വന്നുപതിക്കും; തങ്ങളുടെകൂടി സംഭാവനകള്‍കൊണ്ടും അദ്ധ്വാനംകൊണ്ടും കെട്ടിപ്പടുത്ത ലത്തീന്‍ ഇടവകകളിലും അതിന്റെ സ്ഥാപനങ്ങളിലും തങ്ങളനുഭവിച്ചുപോരുന്ന എല്ലാ അവകാശങ്ങളില്‍നിന്നും അജപാലനശുശ്രൂഷകളില്‍നിന്നും തങ്ങള്‍ പുറത്താക്കപ്പെടും; ഔപചാരിക അംഗത്വം നഷ്ടപ്പെടുന്നതോടെ, കുട്ടികളുടെ മാമോദീസായും സ്ഥൈര്യലേപനവും വിവാഹവും കേരളത്തിലെ തങ്ങളുടെ ഇടവകകളില്‍ നടത്താനാവശ്യമായ കുറികള്‍ ഡല്‍ഹി രൂപതയിലെ ഇടവകകളില്‍നിന്നു ലഭിക്കാത്ത സാഹചര്യമുണ്ടാകും; അല്ലെങ്കില്‍ത്തന്നെ, ഡല്‍ഹിയില്‍ ഒരു സീറോ-മലബാര്‍ രൂപത ഉണ്ടായിരിക്കേ, ലത്തീന്‍ ഇടവകകളില്‍നിന്നുള്ള കുറികള്‍ കേരളത്തിലെ സീറോ-മലബാര്‍ പള്ളികള്‍ സ്വീകരിക്കാത്ത സാഹചര്യവും ഉണ്ടാകും; ഫരീദാബാദ് രൂപതയില്‍ ഇപ്പോള്‍ ഇടവകപ്പള്ളികള്‍ ഇല്ലാത്തതിനാലും, രൂപതയിലുള്ള വൈദികര്‍ക്ക് രൂപതാതിര്‍ത്തിക്കുള്ളിലുള്ള വിശ്വാസികളെ അറിഞ്ഞുകൂടാത്തതിനാലും അവിടെനിന്നു കുറികള്‍ കിട്ടുകയെന്നതും ദുഷ്‌ക്കരമാകും. കൂടാതെ, മലയാളഭാഷപോലും നല്ല വശമില്ലാത്തവരും സീറോ-മലബാര്‍ രീതികളുമായി പരിചയമില്ലാത്തവരുമായ തങ്ങളുടെ കുട്ടികളുടെമേല്‍ സീറോ-മലബാര്‍ ആചാരാനുഷ്ഠാനങ്ങള്‍ അടിച്ചേല്പിക്കപ്പെടുന്നപക്ഷം അവരിലത് അരോചകത്വവും വെറുപ്പും ഉളവാക്കാനും ഇടയുണ്ട്... ഇക്കാര്യങ്ങളെല്ലാം മുന്നില്‍ക്കണ്ടുകൊണ്ട്, 2002-ല്‍ത്തന്നെ ഇത്തരമൊരു രൂപത ഡല്‍ഹിയില്‍ വരുന്നതിനോട് മഹാഭൂരിപക്ഷം സീറോ-മലബാര്‍കാരും വിയോജിപ്പു പ്രകടിപ്പിച്ചിരുന്നതായും അവരതില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാരണങ്ങളാലൊക്കെ, കേരളീയരായ തങ്ങളുടെ സീറോ-മലബാര്‍ പൈതൃകം നിലനിര്‍ത്തിക്കൊണ്ടുതന്നെ, തങ്ങള്‍ ജോലി ചെയ്യുകയും ജീവിക്കുകയും ചെയ്യുന്ന ഡല്‍ഹിയിലെ ലത്തീന്‍ രൂപതയിലും ഇടവകകളിലും തുടരാനുള്ള നിയമപരമായ അവകാശം വ്യവസ്ഥാപിച്ചു തരണമെന്നാണ് അവരതില്‍ ആവശ്യപ്പെട്ടിരുന്നത്.
 ഇതിന്മേലുള്ള വത്തിക്കാന്റെ തീരുമാനം, ഇക്കഴിഞ്ഞ ജനുവരി 28-ന് ഡല്‍ഹി അതിരൂപതാ ആര്‍ച്ചുബിഷപ്പ് വഴി 'റീത്ത് ഏകോപനസമിതി' (Laity4Unity എന്നാണ് ഈ സംഘടന ഇപ്പോള്‍ അറിയപ്പെടുന്നത്) ഭാരവാഹികള്‍ കൈപ്പറ്റുകയായിരുന്നു. തങ്ങളുടെ നിലപാടുകളെ പൂര്‍ണ്ണമായി അംഗീകരിച്ചുകൊണ്ടുള്ളതാണ് വത്തിക്കാനിലെ പൗരസ്ത്യസംഘത്തിന്റെ തീരുമാനവും നിര്‍ദ്ദേശങ്ങളുമെന്ന്  Laity4Unity നേതാക്കള്‍ പ്രസ്താവിച്ചുകഴിഞ്ഞു (കാണുക പേജ് -5). സീറോ-മലബാര്‍ സഭാപൈതൃകത്തില്‍ നിലനിന്നുകൊണ്ടുതന്നെ, ഡല്‍ഹി ലത്തീന്‍ രൂപതയിലും ഇടവകകളിലും അംഗങ്ങളായിരിക്കാന്‍ സഭാനിയമപ്രകാരംതന്നെ തങ്ങള്‍ക്കവകാശമുണ്ടെന്ന ഡല്‍ഹി മലയാളിക്കത്തോലിക്കരുടെ വാദത്തെ പൗരസ്ത്യസംഘം അംഗീകരിച്ചുവെന്നു മാത്രമല്ല, 'ഈ നിലപാട് തികച്ചും മനസ്സിലാക്കാവുന്നതും ഏറെ ശ്ലാഘനീയവും (most understandable and even praise worthy) ആണെ'ന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
പൗരസ്ത്യസംഘത്തിന്റെ ഈ പ്രബോധനമനുസരിച്ച്, ഏതു റീത്തിലെ പള്ളിയിലാണോ ഒരാള്‍ക്കു മാമോദീസാ നല്‍കിയത്, ആ പള്ളിയിലെ വൈദികന്‍ അയാള്‍ക്കുവേണ്ടി നല്‍കുന്ന വിവാഹക്കുറിയുംമറ്റും ഏതു റീത്തിലെ പള്ളികളിലും സ്വീകാര്യമായിരിക്കും. ഇക്കാര്യത്തില്‍ പരസ്പരസഹകരണത്തിന്റേതായ അരൂപിയോടെ സസന്തോഷം കാര്യങ്ങള്‍ നടത്തിക്കൊടുക്കാന്‍ തങ്ങളുടെ വൈദികരെ ഉപദേശിക്കണമെന്ന് സീറോ-മലബാര്‍ സിനഡിനോട് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്, പൗരസ്ത്യസംഘം. വിശ്വാസികള്‍ക്കു ബുദ്ധിമുട്ടു വരാത്ത വിധത്തില്‍ അവര്‍ക്കാവശ്യമായ കാര്യങ്ങള്‍ നടത്തിക്കൊടുക്കാന്‍ ഇരു റീത്തുകളും സഹകരിച്ചുള്ള ആഭ്യന്തരസംവിധാനമുണ്ടാക്കണമെന്ന നിര്‍ദ്ദേശവും പൗരസ്ത്യസംഘം മുന്നോട്ടുവച്ചിട്ടുണ്ട്.
ഇത്തരം പ്രശ്‌നങ്ങള്‍ സമാധാനപരമായി കൈകാര്യംചെയ്യാനുള്ള വകുപ്പുകള്‍ നിലവിലുള്ള സഭാനിയമത്തില്‍ത്തന്നെ ഉള്ളതിനാല്‍, ഡല്‍ഹി വിഷയത്തില്‍ പ്രത്യേക കല്പന (indult) പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യമില്ലെന്ന നിലപാടാണ് പൗരസ്ത്യസംഘം സ്വീകരിച്ചത്. അതില്‍നിന്നും, കാനോന്‍ നിയമവകുപ്പുകളെ വളച്ചൊടിച്ചും തെറ്റായി വ്യാഖ്യാനിച്ചുമാണ് ഫരീദാബാദ് രൂപതാധികാരം ഡല്‍ഹിയിലെ മലയാളിക്കത്തോലിക്കരെ ബുദ്ധിമുട്ടിച്ചത് എന്നു വ്യക്തമായിരിക്കുകയാണ്. 'നിയമാനുസൃതം ഒരാള്‍ക്ക് ഒരു റീത്തേ പാടുള്ളൂ' എന്നും, 'കേരളത്തില്‍ ഒരു റീത്തും ഡല്‍ഹിയില്‍ മറ്റൊരു റീത്തും അനുവദനീയമല്ല' എന്നും മറ്റുമാണ് ഫരീദാബാദ് ആര്‍ച്ചുബിഷപ്പ് ഇക്കാലമത്രയും വാദിച്ചുപോന്നിരുന്നത്!
പൗരസ്ത്യകാനോന്‍ 38-ാം വകുപ്പ് വ്യക്തമായി പറയുന്നത്, 'പൗരസ്ത്യസഭാംഗങ്ങള്‍ മറ്റൊരു റീത്തിനുകീഴില്‍ അജപാലനശുശ്രൂഷകള്‍ സ്വീകരിക്കുമ്പോഴും സ്വന്തം റീത്തിലെ അംഗങ്ങളായിരിക്കും' എന്നാണ്. ഫരീദാബാദ് ബിഷപ്പ് പറയുന്നതാകട്ടെ, ഡല്‍ഹി രൂപതയില്‍ തുടരുന്നവരുടെ സീറോ-മലബാര്‍ സഭാ അംഗത്വംതന്നെ നഷ്ടപ്പെടുമെന്നും! കാനോന്‍ 31 പറയുന്നത്, 'ഒരു ക്രിസ്ത്യന്‍ വിശ്വാസിയെ സ്വാധീനംചെലുത്തി മറ്റൊരു റീത്തിലേക്കു മാറ്റാന്‍ ആരും ഒരുമ്പെടരുത്' എന്നാണ്. അതിലുമൊക്കെ എത്രയോ ഗൗരവതരമായ കുറ്റമാണ്, ഒരാള്‍ മറ്റൊരു റീത്തുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയും അവിടുത്തെ അജപാലനശുശ്രൂഷകള്‍ സ്വീകരിക്കുകയും ചെയ്യുന്നതിന്റെപേരില്‍ സ്വന്തം റീത്തില്‍നിന്നു പുറത്താകുമെന്നു താക്കീതുചെയ്യുന്നതും, മക്കളുടെ മാമോദീസായും വിവാഹവുമൊന്നും കേരളത്തിലുള്ള തങ്ങളുടെ ഇടവകകളില്‍ നടത്താമെന്നു വിചാരിക്കേണ്ട എന്നു പരോക്ഷമായി ഭീഷണിപ്പെടുത്തുന്നതും.
മാര്‍ ഭരണികുളങ്ങര ഈ വിഷയത്തില്‍ മുന്നോട്ടുവച്ച ഓരോ ന്യായവാദത്തിനും പിറകിലുള്ള വക്രബുദ്ധിയെയും നിക്ഷിപ്തതാല്പര്യത്തെയും നിയമവിരുദ്ധതയെയുമെല്ലാം, സാമാന്യബുദ്ധിയില്‍നിന്നുകൊണ്ടും കാനോന്‍ നിയമവകുപ്പുകളുദ്ധരിച്ചും തുറന്നുകാട്ടി അപ്പപ്പോള്‍ മറുപടി നല്‍കിയിരുന്നു, Laity4 Unity നേതാക്കള്‍ (കാണുക, 'സത്യജ്വാല' 2014 ആഗസ്റ്റ്, ഒക്‌ടോബര്‍ ലക്കങ്ങള്‍). എന്നാല്‍, അധികാരത്തിന്റെ 'സ്വയംശരി'കളില്‍ അഹങ്കാരത്തോടെ അഭിരമിക്കാനാണ് ആര്‍ച്ചുബിഷപ്പ് തയ്യാറായത് എന്നു തോന്നുന്നു.
അദ്ദേഹം മാത്രമല്ല, മലയാളിക്കത്തോലിക്കര്‍ ലോകത്തെവിടെയെല്ലാമെത്തി വേരുപിടിക്കുന്നോ അവിടെയെല്ലാം, സഭാപാരമ്പര്യങ്ങള്‍ക്കും സാംസ്‌കാരികാനുരൂപണത്തിനുമായി അവരെല്ലാം ദാഹിക്കുകയാണെന്നു പറഞ്ഞുകൊണ്ട് രൂപതകള്‍ സ്ഥാപിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന സീറോ-മലബാര്‍ മെത്രാന്‍ സംഘമാകെത്തന്നെ, ഡല്‍ഹിയിലെ റീത്തു വിഷയത്തില്‍ വത്തിക്കാന്‍ സ്വീകരിച്ച നിലപാടില്‍നിന്നും വിശദീകരണങ്ങളില്‍നിന്നും പാഠം പഠിക്കേണ്ടതുണ്ട്. പുറത്തുപോയി രൂപതകള്‍ സ്ഥാപിച്ച അമേരിക്കയിലും ആസ്‌ട്രേലിയയിലും കാനഡയിലുമെല്ലാം മലയാളിക്കത്തോലിക്കര്‍ അതുവരെ അവര്‍ക്കില്ലാതിരുന്ന പ്രശ്‌നങ്ങളില്‍ ഉഴലുകയാണിന്ന്. വഴക്കുകളും കേസുകളും പള്ളിക്കകത്തും പുറത്തും മുദ്രാവാക്യം മുഴക്കലുകളുമാണ് അവിടെയെല്ലാം നടന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും അവസാനമായി ഇപ്പോഴിതാ, വന്‍സംഘര്‍ഷത്തിനു വിത്തുവിതച്ചുകൊണ്ട്, ചെന്നൈയിലേക്കും പുതിയൊരു രൂപതയുമായി സീറോ-മലബാര്‍ സഭാധികാരം കടന്നുകയറാനൊരുങ്ങുന്നു! (കാണുക, പേജ് -7 സത്യജ്വാല മാസിക) സീറോ-മലബാര്‍ റീത്തുസാമ്രാജ്യം ലോകമെമ്പാടും വ്യാപിപ്പിക്കുകയെന്ന ഈ സഭയുടെ അധിനിവേശനയം അക്രൈസ്തവമാണെന്നും അതു തിരുത്തേണ്ടതാവശ്യമാണെന്നുമുള്ള ചിന്ത നമ്മുടെ സഭാധികൃതരില്‍ ഉദിക്കാന്‍ ഡല്‍ഹിയില്‍ നടന്ന റീത്തുയുദ്ധവും അതിന്റെ ഫലങ്ങളും ഉതകിയേക്കാം. അതിന്റെ വെളിച്ചത്തില്‍ ചെന്നൈയിലേക്കു വെച്ചകാല്‍ പിന്നോട്ടെടുക്കാനുള്ള വിവേകം അവര്‍ക്കുണ്ടാകുമെന്നും കരുതാം...
അധികാരപ്രമത്തതയ്ക്കുമുമ്പില്‍ തലകുനിക്കാതെയും നട്ടെല്ലുവളയ്ക്കാതെയും യേശുവില്‍ ധീരരായി നിന്ന്, സഭാപൗരന്മാരുടെ നീതിപൂര്‍വ്വകമായ അവകാശങ്ങള്‍ വിജയകരമായി സ്ഥാപിച്ചെടുത്ത ഡല്‍ഹിയിലെ 'റീത്ത് ഏകോപനസമിതി'യോടും അതിനു ചുക്കാന്‍പിടിച്ച പ്രഗത്ഭമതികളോടും കേരളസഭ എക്കാലവും കടപ്പെട്ടിരിക്കുന്നു.
- എഡിറ്റര്‍
NB
സത്യജ്വാല മാസിക മുഴുവന്‍ മു ന്‍ ലക്കങ്ങളും ഡൗണ്‍ലോഡ് ചെയ്ത് ലേഖനങ്ങ ള്‍ വായിക്കാ ന്‍ സന്ദര്‍ശിക്കുക: almayasabdam.com)

Monday, March 21, 2016

'ദേവാലയശുദ്ധീകരണത്തിരുനാള്‍ '

ഡിസംബര്‍ ഇരുപത്തിയഞ്ചിനു ജനിക്കുന്ന 'തിരുപ്പിറവി കൂദാശ' വെറും മൂന്നു മാസംകൊണ്ട് മാര്‍ച്ച്‌ ഇരുപത്തിയഞ്ചിനു 'ദുഃഖവെള്ളി കൂടാശയില്‍' ഒതുക്കുന്ന വിരുതന്മാരാന് സഭ സംവിധാനം ചെയ്തതെന്നോര്‍ക്കുമ്പോള്‍ കര്‍ത്താവുതന്നെ വിരണ്ടുപോകും ! മുപ്പത്തിമൂന്നര കൊല്ലത്തെ തന്റെ ഇഹലോകവാസ ചരിതം വെറും എന്പത്തിയെട്ടു ദിനങ്ങളില്‍ ഒതുക്കിതീര്‍ത്ത പൌരോഹിത്യമേ, നിനക്ക് സ്തുതി എന്നു കര്‍ത്താവുപോലും ഇവന്മാരെ ആദരിക്കും നിശ്ചയം !
സഹ്യനിലെ മലകളാകെ പള്ളിക്കടുത്ത "കുരിശുമല"കളാക്കുന്ന കുടില തന്ത്രന്മാരെ,കര്‍ത്താവ് ചുമന്ന മരക്കുരിശിനു പകരം,ആ  ഓര്‍മ്മ പുതുക്കാന്‍ ആടുകളെ കൊണ്ട്  വെറും പൊള്ളക്കുരിശുമേന്തി, കുരിശു മലകള്‍ കയറ്റുന്ന കത്തനാരെ,ഓശാനപ്പെരുന്നാളില്‍ കയറുകൊണ്ടുള്ള ചമ്മട്ടിയല്ലേ നിങ്ങളെ (കള്ളന്മാരുടെ ഗുഹകളെ) ശുദ്ധീകരിക്കാന്‍ അവന്‍ കയ്യില്‍ അന്നു കരുതിയത്‌? ആ പുണ്ണ്യനാളിന്റെ ഓര്‍മ്മ പുതുക്കാന്‍ ആടുകള്‍ ഇനിയും ഓരോ ചമ്മട്ടികള്മായി ഒശാനനാളില്‍  പള്ളിയില്‍ വരട്ടെ ! എങ്കിലും നിങ്ങള്‍ ഭയപ്പെടേണ്ടാ, ദൈവപുത്രനെ കുരിശില്‍ തറച്ചു കൊന്നവരെ , നിങ്ങളുടെ അടിമകളാണീ മനനമില്ലാത്ത അജഗണങ്ങള്‍ എന്നാളും,സംശയം ഇല്ലേയില്ല ....
'ഓശാന ഞായറല്ല', 'കുരുത്തോല പെരുനാളുമല്ല';   'ദേവാലയശുദ്ധീകരണത്തിരുനാള്‍ '  എന്നാകട്ടെ ഇനിയും ഹാശാഞായറാഴ്ച്കു ! കുരുത്തോലകള്‍ക്കു പകരം കയറുകൊണ്ടുള്ള ചമ്മട്ടി കയ്യില്‍ കരുതിയ ക്രിസ്തീയര്‍ ഈ പെരുനാള്‍ പള്ളികളില്‍ ആഘോഷിക്കട്ടെ ! ആശിക്കുന്നു ഞാന്‍,,,വെറുതേ മോഹിക്കുവാന്‍ മോഹം

Friday, March 18, 2016

ശ്ലീഹന്മാരുടെ മക്കളെ കെട്ടിച്ചതേതച്ചൻ? അവരെ അടക്കിയതേതു പള്ളിയിൽ?

എ കെ സി സി പ്രസിഡന്റിന്റെയും, എറണാകുളം - അങ്കമാലി അതിരൂപതാ പ്രസിഡണ്ടിന്റെയും സംയുക്ത പ്രസ്താവന വന്നിരിക്കുന്നു (ദീപിക, ഇ പേപ്പർ - 15-03-2016) - സീറോ മലബാർ സഭയെ ആരും തെറ്റിദ്ധരിക്കരുതെന്നും മാദ്ധ്യമ വിചാരണ ചെയ്ത് അപമാനിക്കരുതെന്നും പറഞ്ഞ്. മെത്രാന്മാരോടു പറയേണ്ടത് പത്രത്തിൽക്കൂടെയാണോ സാറന്മാരെ എത്തിക്കേണ്ടത്? ഇനി വിശ്വാസികളോടാണ് നിങ്ങളിതു പറഞ്ഞതെങ്കിൽ, ഇതാരെങ്കിലും പറഞ്ഞിട്ട് വേണം സഭാംഗങ്ങളെ അപമാനിക്കരുതെന്ന് ഈ നേതാക്കന്മാരോടു പറയേണ്ടതെന്നു കരുതിയിരിക്കുകയായിരുന്നു ഞാനും. ജാതി രാഷ്ട്രീയം കളിച്ചു വിശ്വാസികളെ അപമാനിക്കരുതെന്നും, സഭയെന്നാൽ അരമനയും പര്യമ്പുറവും എ കെ സി സി യും അല്ലെന്നും സഭയും സമുദായവും രണ്ടാണെന്നും ഞാൻ എല്ലാ നേതാക്കന്മാരെയും ഓർമ്മിപ്പിക്കുന്നു. ഇനി അക്രൈസ്തവരോടാണവരിതു പറഞ്ഞതെങ്കിൽ, അൽപ്പം ചരിത്രം ഞാൻ പറയാം. ഇവിടുത്തെ ഭൂരിപക്ഷ സമുദായമായ ഹിന്ദുക്കൾ ക്രിസ്ത്യാനികൾക്ക് നല്കിപ്പോന്ന ആദരവിൽ ഇടിവു തട്ടിയിട്ടുണ്ടെങ്കിൽ അതിനു സഭാ പിതാക്കന്മാരുടെ കൈയ്യിലിരുപ്പ്‌ മുഖ്യ കാരണമായിട്ടുണ്ട്. പത്രലേഖകരെ തീവ്രവാദികൾ കൈകാര്യം ചെയ്തതു പോലെ കൈകാര്യം ചെയ്യണമെന്നും, കത്തോലിക്കാ കുട്ടികൾ കത്തോലിക്കാ സ്ഥാപനങ്ങളിൽത്തന്നെ പഠിക്കണമെന്നും പറഞ്ഞ മെത്രാനും നമ്മുടെ കൂട്ടത്തിലൊരാളാണല്ലൊ. കാവടി പോയ വഴിയെ ഹന്നാൻ വെള്ളം തളിച്ച ഒരച്ചനും കോട്ടയം ജില്ലയിലുണ്ടല്ലൊ. ഇപ്പോ ഇരിഞ്ഞാലക്കുട രൂപത ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതും ഈ പരസ്പര സഹിഷ്ണത പുനർ നിർവ്വചനം ചെയ്യാനായിരിക്കുമല്ലൊ (തൽസംബന്ധമായി ലെയിറ്റി വോയിസ് ബ്ലോഗ്ഗിൽ വന്ന ലേഖനങ്ങളുമായി തട്ടിച്ചു നോക്കിയാൽ അത്മായാശബ്ദം എത്ര ഭേദം).

കേരളത്തിൽ വന്ന മാർത്തോമ്മാ ക്രിസ്ത്യാനികളെ, ജാതിയും വിവേചനങ്ങളും എല്ലാം നടമാടിയിരുന്നിട്ടും, ഈ നാട്ടിൽ രണ്ടും കൈയ്യും നീട്ടി സ്വീകരിച്ചവരാണ് ഇവിടുത്തെ പുരാതന ഹിന്ദുക്കൾ. തരീശാ ക്രിസ്ത്യാനികൾ മത പീഢനങ്ങൾക്കിരയായിട്ടുള്ളതു ഞാൻ മറക്കുന്നില്ല, അതിന്റെ പശ്ചാത്തലം വേറൊന്നായിരുന്നു. മിക്ക ആദ്യകാല ക്രൈസ്തവ പള്ളികളും തന്നെ ഹിന്ദു ക്ഷേത്രങ്ങൾക്കടുത്തായിരുന്നുവെന്നത് എത്ര പേർ ശ്രദ്ധിച്ചിട്ടുണ്ട്? ക്ഷേത്രങ്ങളിലെ എണ്ണ തൊട്ടു ശൂദ്ധീകരിക്കാനുള്ള അവകാശം ഇവിടുത്തെ പുരാതന ക്രിസ്ത്യാനികൾക്കായിരുന്നു. നിരവധി ആനുകൂല്യങ്ങൾ, ഹിന്ദുക്കളും ഹിന്ദു ഭരണാധികാരികളും ക്രൈസ്തവർക്ക് അനുവദിച്ചിരുന്നതായി നമ്മുടെ തെളിവുകളുള്ള ചരിത്രതിലുണ്ട്. അക്കാലത്ത് മാപ്പിള(മഹാ+പിള്ള)മാരുടെ  സ്ഥാനം ബ്രാഹ്മണർക്കും നായന്മാർക്കും ഇടയിലായിരുന്നു. മൂന്നാം നൂറ്റാണ്ടിൽ സ്ഥാണുരവിഗുപ്ത ചക്രവർത്തിയുടെ കാലത്ത് വേണാട് വാണിരുന്ന അയ്യൻ അടികൾ തമ്പുരാന്റെ അറിവോടെ മാറാൻ സബരീശോ മെത്രാനാൽ നല്കപ്പെട്ട ചെമ്പേടുകൾ വഴി അധികാരങ്ങളും അവകാശങ്ങളുമായി 72 ഇനങ്ങൾ ക്രിസ്ത്യാനികൾക്ക് അനുവദിക്കപ്പെട്ടിരുന്നു. ഇവിടെ പോർട്ടുഗീസുകാർ വരുമ്പോഴും ആ സ്ഥാനം ക്രിസ്ത്യാനികൾ നിലനിർത്തിയിരുനതിനു തെളിവുകളുണ്ട്. 

സീറോ മലബാർ റീത്ത് നിലവിൽ വന്നപ്പോൾ മുതൽ വംശീയ ധ്രുവീകരണം കൂടിയിട്ടേയുള്ളൂ - അകത്തും പുറത്തും. എന്റെ ജനമെന്നു കർത്താവ് വിശേഷിപ്പിച്ച ഇസ്രായേലുകാരിത്രയും അഹങ്കാരം കാണിച്ചിരുന്നോ ആവോ? നേരും നെറിയുമുള്ള മെത്രാന്മാർ നമുക്കു തീർത്തും ഇല്ലായെന്നു തന്നെ പറയാം. ക്ഷമിക്കാനോ, വിവേകത്തോടെ ദൈവത്തിൽ ആശ്രയിച്ചു മാതൃകയായി ജീവിക്കുന്നതു കാണിച്ചു കൊടുക്കാനോ ഒരു മെത്രാനും കഴിയുകില്ലേ? വടി വെട്ടാൻ പോയിട്ടേയുള്ളൂ കേട്ടോ? പച്ചക്കള്ളം പൊതിച്ചുടച്ചു വിതരണം ചെയ്യാൻ മടിക്കാത്ത മെത്രാന്മാരാണു നമുക്കിന്നുള്ളത്. തൊടുപുഴയിൽ പ്രോഫ. ജോസഫിന്റെ കൈവെട്ടിയതു സംബന്ധിച്ചിറക്കിയ ഇടയ ലേഖനത്തിൽ, ക്വസ്റ്യൻ പേപ്പർ ഡി റ്റി പി ചെയ്ത പെൺകുട്ടി തെറ്റു ചൂണ്ടിക്കാണിച്ചിട്ടും, സാർ തെറ്റു തിരുത്തിയില്ലെന്നാരോപിക്കുന്നു. ഈ ഇടയ ലേഖനം വായിച്ചുകേട്ട പെൺകുട്ടിയെപ്പറ്റിയും, പെൺകുട്ടിയെന്തെങ്കിലും പറഞ്ഞോയെന്നും അറിയാൻ ഈ ലേഖനം വായിക്കുക - http://almayasabdam.blogspot.in/2016/03/may-11-2015-0139-pm-permalink-13.html). ലേഖനം പറയുന്നതാണ് ശരിയെങ്കിൽ രൂപത വിക്ഷേപിച്ചത് മടയ ലേഖനവുമല്ല, വെടക്കു ലേഖനം തന്നെ. പുന്നക്കോട്ടിൽ ചെയ്ത ശരികൾ തുടർന്നതേയുള്ളൂ, മഠത്തിപ്പറമ്പിലുമെന്നു തോന്നുന്നെനിക്ക്. സലോമീ മാപ്പ്! മന്ത്രിയോട് സൊറാ പറയാൻ, ചൊല്ലിക്കൊണ്ടിരുന്ന കുർബ്ബാന സഹകാർമ്മികനെ ഏൽപ്പിച്ചിട്ടിറങ്ങിപ്പോയിയെന്ന് ഒരു മെത്രാനെപ്പറ്റി പറഞ്ഞു കേട്ടിട്ടുണ്ട് (ജനം ഇതുപോലെ എന്തെല്ലാം പറയും, ഇതൊക്കെ ആരു വിശ്വസിക്കുന്നു?). ഏതായാലും, അച്ചനാകുന്നത് വിളിയാണെന്നും മെത്രാനാകുന്നതു കളിയാണെന്നും പൊതുവേ ഒരു സംസാരമുണ്ട്. 

അത്മായരുടെ മൂല്യത്തകർച്ചയെപ്പറ്റി ആകാംക്ഷപ്പെടാതെ അഭിഷിക്തരുടെ മൂല്യത്തകർച്ച എവിടൊക്കെയാണെന്നു കണ്ട്, അതു പരിഹരിക്കാൻ നോക്ക്‌ മെത്രാന്മാരെ. വിലയിടിഞ്ഞു കൊണ്ടിരിക്കുന്ന ഒരു സമൂഹമായി മെത്രാന്മാർ അതിവേഗം മാറുന്നില്ലേ? പണ്ടൊക്കെ ളോഹ പുറത്തു കണ്ടാൽ അന്യമതസ്ഥർ പോലും കൈ കൂപ്പുമായിരുന്നു. ഇന്ന് ഒരു സാമൂഹ്യ പരിപാടികളിലും തന്നെ അവരെ അടുപ്പിക്കുന്നില്ല. ചെന്നൈയിൽ രൂപത തുടങ്ങുന്ന കാര്യം ആലോചിക്കാൻ ചെന്ന കേരള മെത്രാനെ അക്ഷരാർത്ഥത്തിൽ വിശ്വാസികൾ ഓടിച്ചില്ലേ? തല്ലു കൊള്ളാതെ അന്നു കേരളമെത്രാൻ രക്ഷപ്പെട്ടു. ആരും മെത്രാന്മാരെ ഒന്നും ചെയ്യില്ലെന്നുള്ള ചിന്ത ആർക്കും വേണ്ട! പവ്വത്തിലിനു മാത്രമല്ല പല മെത്രാന്മാർക്കും അതറിയുകയും ചെയ്യാം. ഇവിടെ വിശ്വാസികൾ ഏതു നിമിഷവും പൊട്ടിത്തെറിക്കാം, അത്രമേൽ ചെളിയിൽ കുളിച്ചിരിക്കുന്നു, ഇവിടുത്തെ സഭ! ചെന്നൈ രൂപത അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് എന്നു പുറത്തിറക്കിയാലും ചെന്നൈ വിശ്വാസികൾ ശക്തമായി പ്രതികരിക്കും; അവരും പണി പഠിച്ചു.

ഇപ്രാവശ്യത്തെ കുരിശുമല പരിപാടികൾ വളരെ കരുതലോടെ നടത്തപ്പെടുന്നു. മലയാറ്റൂർ താഴത്തെ പള്ളി കണ്ടു മടങ്ങിയ ചിലർ, അവരാവശ്യത്തിനുണ്ടാക്കിയിട്ടുണ്ട് എന്ന നിഗമനത്തിലെത്തിയതു കൊണ്ടാണോയെന്നറിയില്ല സർവ്വ രൂപതകളിലും തന്നെ ഒരു മല വെച്ചുണ്ടായിട്ടുണ്ട്. മലയോളം പണം പ്രതീക്ഷിക്കുന്നുമുണ്ടായിരിക്കണം, അല്ലെങ്കിൽ അവിടെല്ലാം മുട്ടിനു മുട്ടിനു നേർച്ചപ്പെട്ടികൾ കാണുമായിരുന്നില്ലല്ലൊ. ആണ്ടുവട്ടം മുഴുവൻ തട്ടിപ്പറിച്ചു കൊണ്ടിരുന്നതിന്റെ കുത്തലു മനുഷ്യനുള്ളിടത്തോളം കാലം ഒരു മലയും നഷ്ടമാകാനുമിടയില്ലെന്നാണെന്റെ നിഗമനം - എല്ലാ പള്ളികളോടനുബന്ധിച്ചും ഒന്നിൽ കൂടുതൽ മലകൾക്ക് സാദ്ധ്യതയുണ്ട് താനും. തൊടുപുഴക്കടുത്തുള്ള അറക്കുളത്തെ തുംപച്ചിമലയിലും കുരിശ് സ്ഥാപിച്ചിട്ടുണ്ട്. അവധി ദിവസമായ ദുഃഖ വെള്ളിയാഴ്ച ഒരു സെമി-വിനോദ യാത്രയാണുദ്ദേശിക്കുന്നതെങ്കിൽ അതുമാകാമല്ലോ!


ഫ്രാൻസിസ് ജോർജ്ജ് പറയുന്നതിലും അൽപ്പം സത്യമുണ്ട്, കർഷക പാർട്ടിയായ കേരള കോൺഗ്രസ്സ് എപ്പോ ചോദിച്ചാലും കിട്ടുമായിരുന്ന കാർഷിക വകുപ്പ് എന്താ മാണി എടുക്കാതിരിക്കുന്നത്? ഇറച്ചി ഉലത്തുന്ന മണം വരുന്നു, അടുത്ത ഫ്ലാറ്റീന്നാരിക്കും. അതു പോട്ടെ, ഫ്രാൻസിസ് ജോർജ്ജും കൂട്ടരും പോയതിനു ശേഷം...? മാണി ജയിക്കണമെങ്കിൽ മൂന്നു പ്രാവശ്യം വോട്ടെണ്ണേണ്ടി വരുമെന്നാണ് പി സി ജോർജ്ജ് പറഞ്ഞത് (രണ്ടെന്നുള്ളതാണു സത്യമെങ്കിൽ മൂന്നെന്നേ ജോർജ്ജ് പറയൂ). കോട്ടയത്തു പന്തലിൽ വന്നു മകനെ സന്ദർശിച്ച പിതാക്കന്മാരുടെ മുഖം ഇലക്ഷനു ശേഷവും നമുക്ക് കണ്ടുകളയാം. എട്ടു വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിൽ അഞ്ചു പുണ്യവാന്മാരാകും, ഭാരതത്തിലെ ആറാമത്തെ പുണ്യവാൻ പാലാക്കാരനായേക്കാം!

ഞാനൊരു കാര്യം പറയാൻ മറന്നു പോയി. കത്തോലിക്കാ സഭക്ക് രാഷ്ട്രീയം ഇല്ല കേട്ടോ! ആലഞ്ചേരി അതു തുറന്നു പറഞ്ഞപ്പോഴാ എനിക്കും വിശ്വാസമായത്. ആ ആ ആ ദേഹത്തിന്റെ മുൻ പ്രസ്താവനകൾ ആരും വായിച്ചു പോകരുതെന്ന് കാഞ്ഞിരപ്പള്ളി പ്രസിഡണ്ടായ ഞാൻ ആവശ്യപ്പെടുന്നു. എവിടെ കെട്ടും, എവിടെ അടക്കും - ഈ രണ്ടു ചോദ്യങ്ങൾക്കുത്തരം പറയാൻ വിശ്വാസി പഠിച്ചാൽ, ഒരു പക്ഷേ മെത്രാന്മാർ രാഷ്ട്രീയത്തിലിറങ്ങിയേക്കും; അങ്ങിനെ വന്നാലവർക്ക്‌ വേറെ പണി കാണുകയില്ലല്ലോ!

റോമില്‍ ചെന്നാലും രക്ഷപെടില്ലാത്ത കേസ്



ഇന്ന് സി സി വിയിൽ വായിക്കുക.




യെമനിലെ കൊലപാതകങ്ങൾ നേരിൽ കണ്ട സി സാലിയെന്ന കന്യാസ്ത്രിയുടെ കത്ത് - 

Sr Sally’s eyewitness account of Yemen killings – Matters India Report

Thursday, March 17, 2016

വീണ്ടും വിവാദം! കൽക്കട്ടാ രൂപത പിരിച്ച ലക്ഷങ്ങൾ എവിടെ?


തന്റെ പേരിൽ ഒരു പൈസാ പോലും ആരും പിരിക്കരുത് എന്ന് വിൽപത്രത്തിൽ എഴുതി വെച്ച മദർ തെരേസയെ അവഗണിച്ചുകൊണ്ട് കൽക്കട്ടാ രൂപത പിരിച്ച ലക്ഷങ്ങൾ എവിടെ? സി സി വി ലേഖകൻ കൽക്കട്ടായിൽനിന്നെഴുതുന്നു.

CANONIZATION OF MOTHER TERESA – POSSIBLE FALLOUTS

ക്രൂശുമരണം - കൊലപാതകമോ, ആത്മഹത്യയോ , ബലിയോ? അനേകം അന്വേഷകർ നിരവധി സാദ്ധ്യതകളിലൂടെ ഇപ്പോഴും അപഗ്രഥിച്ചു കൊണ്ടിരിക്കുന്ന ആ മഹാസംഭവത്തെപ്പറ്റി
ഡോ. ജെയിംസ്  കോട്ടൂർ മറയില്ലാതെ എഴുതുന്നു.
വായിക്കുക - സി സി വി യുടെ താളുകളിൽ - Crucifixion: Murder, Suicide or Sacrifice? dr. james kottoor
ഭാരതത്തിലെ വിദ്യാലയങ്ങൾ കുട്ടികളോട് ചെയ്യുന്ന ദ്രോഹം - 

The Damage Done By Indian Schools - 
Nazreen Fazal ​ന്റെ ലേഖനം.​
ബ്ലാക്ക്മെയിൽ ചെയ്യപ്പെട്ട ഓർ വൈദികന് നഷ്ടപ്പെട്ടത്  US$154,000 - 

Police investigate blackmail of Vijayawada priest

​ആനുകാലിക പ്രസക്തിയുള്ള ക്രൈസ്തവ ലോക വാർത്തകളും നിരീക്ഷണങ്ങളൂം തനിമ ചോരാതെ വായിക്കാൻ, സി സി വി !