Translate

Saturday, February 4, 2017

ശ്രീ ജോസഫ് പടന്നമാക്കലിന് ഇ-മലയാളി 2016 സാഹിത്യ പുരസ്കാരം



അമേരിക്കൻ മലയാള സാഹിത്യ ശാഖാ വളർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു പ്രസിദ്ധീകരണമാണ് ഇ-മലയാളി. 2016-ൽ ഇ-മലയാളിയിൽ എഴുതിയ രചനകളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പുരസ്കാരം. കഥ, കവിത, ലേഖനം എന്നീ മൂന്നു വിഭാഗങ്ങളിലാണ് ഇ-മലയാളി അവാർഡ് പ്രഖ്യാപിച്ചത്. മൊത്തം പത്തുപേർ അവാഡിനർഹരായി. അവരിൽ ജോസഫ് പടന്നമാക്കൽ ലേഖനവിഭാഗത്തിലാണ് പുരസ്‌കാരത്തിന് അർഹനായത്. രചനയുടെ മേൽമക്കൊപ്പം വായനക്കാരിൽനിന്നും ഏറ്റവും കൂടുതൽ ശുപാർശ നേടിയ എഴുത്തുകാരൻ എന്ന ബഹുമതിയും ജോസഫ് പടന്നമാക്കൽ അർഹനായി.

അല്മായശബ്ദത്തിലെ സ്ഥിരം എഴുത്തുകാരനായ ശ്രീ ജോസഫ് പടന്നമാക്കലിനു എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു. 



EMalayalee: http://emalayalee.com/varthaFull.php?newsId=137015

5 comments:

  1. Please add my comments and appreciation also to Jose for shining as the top prolific writer in Malayalam here in America. As far as I am concerned he is known for his forceful and entertaining writing. Once you start reading you can't stop reading until I reach the end and he provides all facts and figures to establish his argument. Anyone can easily understand he is a well read person. It is not for nothing he worked for over 30 years in New York library. You can see he never wasted his time there. So dear Jose I rejoice with you at being chosen as the winner of Malayalam literary award winner. My congratulations also to Emalayalee and team. God bless all of you. james kottoor

    ReplyDelete
  2. "അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ പ്രിയനേ , നിനക്കെന്റെ അനുമോദനത്തിന്റെ പൂമാലയും; അണിയിക്കുന്നെന്റെയീ ഹൃദയത്തുടിപ്പുകൾ, ഏറെ അഭിമാനമോടെയാഹ്ളാദമോടെ!"

    ദൈവമെന്തെന്നറിയാത്ത 'ആത്മീയകാന്ധതയിൽ' കഴിയുന്ന പൗരോഹിത്യം, കാലങ്ങളായി നയിച്ച ക്രിസ്തുവിനെ അറിയാത്ത ക്രിസ്ത്യാനികളെന്ന ആട്ടിന്കൂട്ടത്തെ [ഇരുകാലികളെ ],നാസറായന്റെ സത്യപ്രകാശത്തിലേക്കു നയിക്കുവാൻ ഒരു പുരുഷായുസ്സ് താപസനെപ്പോലെ സമർപ്പിച്ച ശ്രീ. ജോസഫ് പടന്നമാക്കൽ സാറിനു സ്വർഗ്ഗത്തിന്റെ 'കൃപയെന്ന' അവാര്ഡിനൊപ്പം "ഈമലയാളി " നൽകിയ ഈ ആദരവ് കാലം കോരിത്തരിപ്പോടെ കരളിൽ ഏറ്റുവാങ്ങുന്നു! ! samuelkoodal

    ReplyDelete
  3. 2016-ലെ ഇ -മലയാളി സാഹിത്യ പുരസ്‌കാരം ലഭിച്ച ഞങ്ങളുടെ പ്രിയപ്പെട്ട ജോസഫ് പടന്നമാക്കലിന് കെ. സി.ആർ. എം. -ന്റെ ഹൃദയം നിറഞ്ഞ ആശംസകൾ


    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ചാക്കോ കളരിക്കൽ, ജെയിംസ് കോട്ടൂർ, റജി ഞള്ളാനി, കവി സാമുവൽ കൂടൽ എന്നിവരുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾക്ക് നന്ദിയുണ്ട്. അതുപോലെ അനേകർ ഫേസ് ബുക്കിലും ഇമലയാളിയിലും അനുമോദന സന്ദേശങ്ങളെഴുതിയിട്ടുണ്ട്. സന്തോഷവും ഉണ്ട്.

    അവാർഡുകൾ ലഭിക്കാതിരിക്കുകയാണ് ഉത്തമമെന്നു ഞാൻ കരുതുന്നു. മുമ്പ് ശക്തമായ ഭാഷയിൽ എനിയ്ക്ക് ആരെയും ഏതു പ്രസ്ഥാനങ്ങളെയും വിമർശിക്കാൻ സാധിക്കുമായിരുന്നു. കാരണം ആരുമെന്നെ അന്നറിയില്ലായിരുന്നു. എഴുത്തിന്റെ നിലവാരം ശ്രദ്ധിക്കേണ്ട ആവശ്യവുമില്ലായിരുന്നു. നൂറു കണക്കിന് വായനക്കാർ എന്നെ അംഗീകരിച്ച സ്ഥിതിയ്ക്ക് എഴുത്തിനെ ഇനി ഗൗരവപരമായി ചിന്തിക്കേണ്ടിയിരിക്കുന്നു. സഭയുടെ നവീകരമെന്നുള്ളതാണ് അല്മായ ശബ്ദത്തിന്റെ ലക്ഷ്യം. അത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ പ്രഗത്ഭരായ എഴുത്തുകാർ അല്മായ ശബ്ദത്തിലും സത്യജ്വാലയിലുമുണ്ട്. അവരെയാണ് നാം തീർച്ചയായും കൂടുതലും അഭിനന്ദിക്കേണ്ടത്.

    ReplyDelete