-ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍
ദളിത് കത്തോലിക്കരുടെ ശാക്തീകരണത്തിനായി 'കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ' (CBCI) ഇവിടെ പുറത്തിറക്കിയ നയരേഖയിലൂടെ സി.ബി.സി.ഐ. ദളിത് കത്തോലിക്കരെ അവഹേളിച്ചതായി 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍' (JCC) സംസ്ഥാനപ്രസിഡന്റ് ജോസഫ് വെളിവില്‍ അഭിപ്രായപ്പെട്ടു. കത്തോലിക്കാസഭ ഇപ്പോഴും ദളിത് കത്തോലിക്കരെ ക്രൈസ്തവവിരുദ്ധവും മനുഷ്യത്വരഹിതവുമായ ജാതിവിവേചനത്തിലൂടെയും അവഗണനയിലൂടെയും മൂന്നാംകിട കത്തോലിക്കരാക്കി നിലനിര്‍ത്തിയിരിക്കുന്നതു പാപമാണെന്നു കുമ്പസാരിക്കുന്ന CBCI അദ്ധ്യക്ഷന്‍, പാപപരിഹാരത്തിനായി നിര്‍ദ്ദേശിക്കുന്ന നയരേഖകള്‍ ദളിത് കത്തോലിക്കരുടെ കണ്ണില്‍ പൊടിയിടാനും വിശ്വാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുമുള്ള അടവുനയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയിലെ കത്തോലിക്കാസഭയില്‍ 1.90 കോടി വരുന്ന വിശ്വാസികളില്‍ 1.20 കോടിയും ദളിത് കത്തോലിക്കരാണെന്നസത്യം തുറന്നുസമ്മതിക്കുന്ന ഇആഇക പ്രസിഡന്റ് ആര്‍ച്ചുബിഷപ്പ്, കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ, ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടി 65 വര്‍ഷം പിന്നിടുമ്പോഴും, ദളിത് കത്തോലിക്കരുടെ സഭയിലെ ഇന്നത്തെ അവസ്ഥ പൂര്‍ണ്ണമായും മറച്ചുപിടിക്കുകയാണ്. 1.9 കോടി കത്തോലിക്കാ ജനസംഖ്യയില്‍ 1.2 കോടി വരുന്ന ദളിത് കത്തോലിക്കര്‍ക്ക് ജനസംഖ്യാടിസ്ഥാനത്തില്‍ സഭയ്ക്കുള്ളില്‍ ഏതെല്ലാം സ്ഥാനമാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും 25000-ഓളം വരുന്ന സഭാവിദ്യാഭ്യാസസ്ഥാപനങ്ങളിലും മറ്റു മേഖലകളിലും എത്ര ശതമാനം സംവരണം നല്‍കിയിട്ടുണ്ടെന്നും വെളിപ്പെടുത്താന്‍ കഴിയുമോ?
1995-ല്‍ 'കേരള കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സി'ലും (KCBC), 1996-ല്‍ CBCI-യും സഭാസ്ഥാപനങ്ങളില്‍ ദളിത് കത്തേലിക്കര്‍ക്ക് 30% സംവരണം ഏര്‍പ്പെടുത്തുമെന്നു വാഗ്ദാനംചെയ്തിട്ട്, 20 വര്‍ഷം കഴിഞ്ഞവേളയില്‍ ഇത്തരമൊരു പ്രസ്താവനയിറക്കുന്നതില്‍ ദുരൂഹതയുണ്ട്. ഇന്ത്യയില്‍ ആകെയുള്ള ബിഷപ്പുമാര്‍ എത്ര? ഇതില്‍ വെറും 12 ദളിത് ബിഷപ്പുമാര്‍ മാത്രമേയുള്ളൂ എന്ന് കര്‍ദ്ദിനാള്‍ സമ്മതിക്കുന്നുവെങ്കില്‍, അതിനുള്ള ഉത്തരവാദികള്‍ ആര്? കേരളത്തില്‍ 33 ബിഷപ്പുമാരില്‍ ഒരാളെങ്കിലും ദളിത് കത്തോലിക്കന്‍ ഉണ്ടോ? എത്ര പുരോഹിതര്‍ ദളിത് കത്തോലിക്കരില്‍ നിന്നുണ്ട്? വിരലില്‍ എണ്ണാവുന്ന ദളിത് കത്തോലിക്കാ പുരോഹിതര്‍ക്ക് ഇന്നും അയിത്തവും അവഹേളനവുമാണെന്നതാണ് സത്യം.ദളിത് കത്തോലിക്കര്‍ ഇന്നും കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്കും
സഭാമേലദ്ധ്യക്ഷന്മാര്‍ക്കും ഇടയില്‍ക്കിടന്നു ഞെരുങ്ങുന്നു. അവരുടെ പ്രശ്‌നങ്ങള്‍
ജനസംഖ്യാടിസ്ഥാനത്തില്‍ കണ്ടു പരിഹരിക്കാതെ, അവരെ അടിമകളായും
മൂന്നാംകിട കത്തോലിക്കരായും കണ്ടു പെരുമാറുന്നത് അപഹാസ്യമാണ്. ഭരണഘടനയിലെ
ന്യൂനപക്ഷാവകാശങ്ങളിലൂടെ സഭ നേടുന്ന പദവികളിലും ഉദ്യോഗങ്ങളിലും എത്ര ശതമാനം ദളിത്
കത്തോലിക്കര്‍ക്കു നല്‍കുന്നുണ്ടെന്നും, വിദേശഫണ്ടും
കേന്ദ്രക്ഷേമവകുപ്പിന്റെയുംമറ്റും ആനുകൂല്യങ്ങളും കൈപ്പറ്റുന്നതില്‍ എത്രമാത്രം ഈ
ജനവിഭാഗത്തിന്റെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനുമായി ചെലവാക്കുന്നുവെന്നും ദളിത്
കത്തോലിക്കരെ ബോദ്ധ്യപ്പെടുത്താന്‍ CBCIയ്ക്കും KCBCയ്ക്കും ബാദ്ധ്യതയുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരെ മാമ്മോദീസാമുക്കി
കത്തോലിക്കരാക്കി അവരുടെ സംവരണവും മറ്റ് ആനുകൂല്യങ്ങളും സഭാമേലദ്ധ്യക്ഷന്മാര്‍
തട്ടിയെടുത്ത് അവര്‍ക്ക് നീതിയും സമത്വവും നിഷേധിക്കുന്നത് ക്രൈസ്തവമൂല്യങ്ങള്‍ക്ക്
യോജിക്കുന്നതാണോ എന്ന് CBCI-യും KCBC-യും
വ്യക്തമാക്കണം.
ദളിത് കത്തോലിക്കരുടെ ഒരു യോഗം 2016 ഒക്‌ടോബര്‍ 11-ാം തീയതി എറണാകുളം IMA ഹാളില്‍വച്ച് 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സി'ലിന്റെ(JCC) ആഭിമുഖ്യത്തില്‍ നടക്കുകയും, വിഷയത്തെക്കുറിച്ച്,
'ദലിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ ' (DCFI) നേതാക്കളും മറ്റ് സമുദായസംഘടനാനേതാക്കളും വിശദമായി ചര്‍ച്ചചെയ്യുകയും
ചെയ്തു. തുടര്‍ന്ന്, നവംബര്‍ 26-ാം
തീയതി KCRM-യുടെയും JCC-യുടെയും
സംയുക്താഭിമുഖ്യത്തില്‍ 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍' പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ പാലായില്‍ ഒരു കൂടിയാലോചനായോഗം
ചേരുകയുണ്ടായി. ദളിത് കത്തോലിക്കാ വിഷയത്തില്‍ ഇടപെടാനും DCFI-യ്ക്കു പൂര്‍ണ്ണപിന്തുണ നല്‍കുവാനും, ശക്തമായ
സമരപരിപാടികള്‍ കൂട്ടായി നടത്തുവാനും ഈ യോഗം തീരുമാനിച്ചു.
ഇതിലേക്കായി ഒരു ഹൈപവര്‍ ആക്ഷന്‍ കമ്മിറ്റിക്ക് രൂപംകൊടുക്കുകയും, ചെയര്‍മാനായി ജോസഫ് വെളിവിലിനെയും മറ്റ് അംഗങ്ങളായി അഡ്വ. സി.ജെ. ജോസ് (DCFI)
ജോസഫ് പനമൂടന്‍ (DCFI), ജോര്‍ജ് ജോസഫ് (KCRM)
കെ.കെ. ജോസ് (KCRM), ഇ.ആര്‍. ജോസഫ് (ലാറ്റിന്‍
കാത്തലിക് അസോസ്സിയേഷന്‍), വി.കെ. ജോയി (KCF-തൃശൂര്‍), ശ്രീ. ആന്റോ കോക്കാട്ട് (KCF-തൃശൂര്‍), ശ്രീ. റ്റി.ഒ. ജോസഫ് (ക്‌നാനായ
കത്തോലിക്കാ നവീകരണ സമിതി), ശ്രീ സ്റ്റാന്‍ലി ജോസഫ് - കൊച്ചി
മുതലായവരെ തിരഞ്ഞെടുക്കുകയും ചെയ്തു.
2017 ജനുവരി 5-ാം തീയതി CBCI
പ്രസിഡന്റിനും KCBC പ്രസിഡന്റിനും ദളിത് കത്തോലിക്കരുടെ തുല്യനീതിക്കും സമത്വത്തിനും
സംവരണത്തിനും ന്യായമായ മറ്റ് അവകാശങ്ങള്‍ക്കുംവേണ്ടി നിവേദനം കൊടുക്കുവാനും,
വ്യക്തമായ തീരുമാനം കൈക്കൊള്ളുവാന്‍ കഴിയാതെ പോയാല്‍, ശക്തമായ പ്രതിഷേധറാലിയും ധര്‍ണ്ണയും KCBC, CBCI ആസ്ഥാനങ്ങളിലേക്കു
നടത്തുവാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുവാനും യോഗം തീരുമാനിച്ചു.
'ജോയിന്റ്
ക്രിസ്ത്യന്‍ കൗണ്‍സി'ലിനുവേണ്ടി, ജോസഫ്
വെളിവില്‍ (പ്രസിഡണ്ട്)
ഫോണ്‍: 9895420830
No comments:
Post a Comment