ലിഫ്റ്റിൽ കയറാൻ ചെന്ന പെൺകുട്ടിയോട് വൈദികൻ ചോദിച്ചത് നടന്നു പോയാൽ നിന്റെ ഗർഭപാത്രം താഴെ പോകുമോടീ എന്നാണ്; കോളേജിലേക്ക് കയറുന്ന ആൺപിള്ളേരുടെ താടിയിൽ തടവി ഷേവ് ചെയ്യാൻ പറഞ്ഞുവിട്ടു അര അറ്റൻഡൻസ് കളയും;1000 കുട്ടികൾ ഒപ്പിട്ട പരാതി ലഭിച്ചിട്ടുണ്ട്: കത്തോലിക്കാ സഭയുടെ അമൽ ജ്യോതി എൻജിനീയറിങ് കോളേജിനെ മര്യാദ പഠിപ്പിക്കാൻ പൂഞ്ഞാർ പുലി ഇറങ്ങുന്നു
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: സ്വാശ്രയ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾക്ക് ചോദിക്കാനും പറയാനും ആരുമില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. പ്രബലമായ വിദ്യാർത്ഥി സംഘടനയായ എസ്എഫ്‌ഐ പോലും കാഞ്ഞിരപ്പള്ളിയിലെ അമൽജ്യോതി എൻജിനീയറിങ് കോളേജിനെതിരെ സമരം നയിച്ച തോറ്റോടി പോകേണ്ടി വന്നു. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയെ ആകട്ടെ ഇവിടെ പൊടിപോലുമില്ല കാണാന്. എബിവിപിയും സമര രംഗത്തില്ല. ഉന്നതങ്ങളിൽ പിടിയുള്ള കത്തോലിക്കാ സഭയുടേ മേലാളന്മാരാണ് കോളേജിനെ നയിക്കുന്നത് എന്നതു കൊണ്ട് എന്തൊക്കെ തോന്നിവാസം നടന്നാലും അതൊക്കെ കണ്ടില്ലെന്ന നയിക്കുകയാണ് സിപിഐ(എം) അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും. ഇങ്ങനെ എല്ലാവരാലും തഴയപ്പെട്ട കാഞ്ഞിരപ്പള്ളി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളുടെ പ്രശ്‌നത്തിൽ ഇടപെടാൽ പൂഞ്ഞാർ പുലി പി സി ജോർജ്ജ് എത്തുന്നു.
അമൽജ്യോതിയിലെ വിദ്യാർത്ഥിപീഡനങ്ങളെ കുറിച്ച് ഒരു പറ്റം വിദ്യാർത്ഥികൾ കരഞ്ഞു കൊണ്ട് പി സി ജോർജ്ജ് എംഎൽഎയുടെ സഹായം അഭ്യാർത്ഥിച്ചതോടെയാണ് ജോർജ്ജ് ഈ വിഷയത്തിൽ ഇടപെടാൻ തയ്യാറെടുക്കുന്നത്. വിദ്യാർത്ഥികളുടെ ഭാഗത്താണ് നീതിയെന്ന ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം വിഷയത്തിൽ ഇടപെടാൻ അരയും തലയും മുറുക്കി ഇറങ്ങുന്നത്. കത്തോലിക്കാ സഭയുടെ കരുത്തു കണ്ട് മറ്റ് രാഷ്ട്രീയ പാർട്ടിക്കാരെല്ലാം ഭയപ്പാടോടെ മാറിനിൽക്കുന്ന വമ്പന്മാർക്കെതിരെയാണ് ജനപക്ഷത്തു നിന്നുള്ള ജോർജ്ജിന്റെ ഇടപെടൽ. അനീതി കണ്ടാൽ അവിടെ പ്രതികരിക്കുന്നതാണ് തന്റെ ശീലമെന്ന് പലതവണ വ്യക്തമാക്കിയിട്ടുള്ള ജോർജ്ജ് മടിച്ചു നിൽക്കാതെ തന്നെയാണ് ജയിൽ സമാനമായ പീഡനങ്ങൾ നേരിടുന്ന വിദ്യാർത്ഥികളുടെ 'രക്ഷിതാവായി' എത്തുന്നത്.
അമൽജ്യോതിയിലെ പീഡനങ്ങൾ അക്കമിട്ട് നിരത്തിക്കൊണ്ട് ഒരു പറ്റം വിദ്യാർത്ഥികൾ പി സി ജോർജ്ജിനെ കാണാൻ എത്തിയിരുന്നു. പൊട്ടിക്കരഞ്ഞു കൊണ്ടാണ് പലരും അവർ കോളേജിൽ നേരിടേണ്ടി വന്ന ദുരിതം എംഎൽഎയോട് വിവരിച്ചത്. വൈദികരായ ചില അദ്ധ്യാപകരാണ് വിദ്യാർത്ഥികളെ അച്ചടക്കത്തിന്റെ പേരിൽ പീഡിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ കോളേജിൽ നേരിട്ടെത്തി ഇടപെടൽ നടത്തുമെന്ന് പി സി ജോർജ്ജ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. വിദ്യാർത്ഥികൾ എത്രത്തോളം പീഡനം അനുഭവിക്കുന്നുണ്ട് എന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു ജോർജ്ജ് ഈ വിഷയത്തെ കുറിച്ച് പറഞ്ഞത്.
കാഞ്ഞിരപ്പള്ളി മെത്രാന്റെ നേതൃത്വത്തിലുള്ള കോളേജിൽ വൈദികർ പോലും പെൺകുട്ടികളോട് പോലും വളരെ മോശമായാണ് പെരുമാറിയതെന്ന് ജോർജ്ജ് വ്യക്തമാക്കി. കരഞ്ഞുകൊണ്ടാണ് വിദ്യാർത്ഥികൾ തന്റെ പക്കൽ വന്നെതെന്ന് അദ്ദേഹം പറഞ്ഞു. ആൺകുട്ടികൾ കോളേജിലേക്ക് വരുമ്പോൾ തടിമാടന്മാരായ മാനേജ്‌മെന്റിന്റെ ആളുകൾ താടി തടവും അൽപ്പം രോമമുണ്ടേൽ വടിച്ചുകൊണ്ടുവാടാ എന്നു പറഞ്ഞു വിടു. ഇങ്ങനെ ഷേവ് ചെയ്യാൻ പോകുമ്പോൾ തന്നെ അര ദിവസത്തെ അറ്റൻഡൻസ് കളയുന്നു എന്നാണ് പറഞ്ഞത്. മാന്യമായ കോളേജാണെന്നാ പറയുന്നത്. ഇതൊക്കെ എവിടെയെങ്കിലും നടക്കുമോ? ജോർജ്ജ് ചോദിക്കുന്നു.
ഒരു പെൺകുട്ടിക്ക് വൈദികനിൽ നിന്നും നേരിടേണ്ടി വന്ന ദുരിതവും ജോർജ്ജ് വിവരിക്കുകയുണ്ടായി. മൂന്നാം വർഷ പെൺകുട്ടി ലിഫ്റ്റിൽ കയറാൻ ചെന്നു. അവിടുത്തെ അദ്ധ്യാപകനായ ഒരു വിവരം കെട്ട അച്ചൻ, ലിഫ്‌റ്റേലോ നിനക്ക് പോകത്തൂള്ളോ, നടന്നു കയറിയാൽ നിന്റെ ഗർഭപാത്രം താഴെപ്പോകുമോടീ.. എന്നും ചോദിച്ചു. ഒരു വൈദികൻ ചോദിച്ചതാ.. മാന്യതയുണ്ടോ ആ വൈദികന്. സ്വാശ്രയ കോളേജാണ്.. അതിലും കൂടുതൽ ചോദിച്ചു.. ബാക്കി പറയുന്നില്ല. ഈ വൈദികൻ ക്ലാസിൽ വച്ച് ലീവെടുത്ത് വീട്ടിൽ പോകണമെന്ന് ചോദിച്ചു. അതിനോടും മോശമായാണ് പെരുമാറിയത്.- പി സി ജോർജ്ജ് പറഞ്ഞു.
ഇങ്ങനെ കുട്ടികൾ തങ്ങൾ നേരിടുന്ന ദുരിതങ്ങൾ ജോർജ്ജിനെ കണ്ട് എണ്ണിപ്പറഞ്ഞിട്ടുണ്ട്. 1000 കുട്ടികൾ ഒപ്പിട്ട നിവേദനം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും താൻ ഈ പ്രശ്‌നത്തിൽ ഇതിനോടകം ഇടപെട്ടു കഴിഞ്ഞു എന്നും പി സി ജോർജ്ജ് മറുനാടൻ മലയാളിയോട് പറഞ്ഞു. മഹാ തോന്ന്യസങ്ങൾ ആണ് അവിടെ നടക്കുന്നത്. രണ്ട് അച്ചന്മാരും ഒരു കന്യാസ്ത്രീയുമാണ് കുഴപ്പക്കാർ. സഭയുടെ പേരിലാണ് ഈ ചെറ്റത്തരങ്ങൾ അവർ കാണിക്കുന്നത്. അവരെ മര്യാദ പഠിപ്പിക്കാൻ പറ്റുമോ എന്നു ഞാൻ ഒന്നു നോക്കട്ടെ: മറുനാടനിൽ നിന്നും ഫോൺ വിളിച്ചപ്പോൾ പിസി ജോർജ്ജ് പറഞ്ഞു.
അമൽ ജ്യോതിയിലെ വൈദികനായ അദ്ധ്യാപകൻ റൂബൻ തോട്ടപ്പുറത്തിന് എതിരെയാണ് ഏറ്റവും അധികം ആക്ഷേപങ്ങൾ ഉയർന്നിരുന്നത്. ഇതേക്കുറിച്ച് വിശദമായ വാർത്ത കഴിഞ്ഞ ദിവസം മറുനാടൻ മലയാളി നൽകിയിരുന്നു. അമൽജ്യോതിയിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളാണ് ജയിൽ സമാനമായ കോളേജിലെ സാഹചര്യങ്ങളെ കുറിച്ച് മറുനാടനോട് വിവരിച്ചത്. ജയിൽ ഇതിനേക്കാൾ നല്ലതായിരിക്കും എന്നു വിശ്വസിക്കുന്നവരാണ് പല വിദ്യാർത്ഥികളും. മിണ്ടാനോ ഒറ്റയ്ക്ക് നടക്കാനോ ആവില്ല. ഇംഗ്ലീഷ് ഹൊറർ സിനിമയിലേതു പോലെ നിശബ്ദനായി ഏതു നിമിഷവും അലർച്ചയോടെ ഫാ: റൂബിൻ എത്തിച്ചേരും. മൊബൈൽ ഫോൺ ഉപയോഗിച്ചതിനോ, അൽപ്പം ഇറക്കം കുറഞ്ഞ പാന്റ്‌സ് ഇട്ടോ എന്നു വേണ്ട രണ്ടു പേർ ചിരിച്ചു കൊണ്ടു കൈകോർത്തു നടക്കുകയോ ഒക്കെ ചെയ്യുന്ന വിധത്തിൽ അച്ചന്റെ മുൻപിൽ ചെന്നു പെട്ടാൽ തീർന്നു. ഹോസ്റ്റലും കോളേജും മുഴുവൻ വിറക്കുന്ന ഒരു അലർച്ചയാണ് പിന്നെ അവിടെ. ചിലരെയെങ്കിലും ശാരീരികമായി പോലും അച്ചൻ ഉപദ്രവിക്കും. മുഖത്തടിച്ചും കഴുത്തിനു കുത്തി പിടിച്ചു പേടിപ്പിച്ചതുമായ ഒട്ടേറെ അനുഭവങ്ങൾ ഉണ്ടെന്ന് പല വിദ്യാർത്ഥികളും മറുനാടനോട് പറഞ്ഞത്.
കുട്ടികളെ മാനസികമായും ശാരീരകമായും പീഡിപ്പിക്കുന്നതിന് പുറമെ അവരുടെ മാതാപിതാക്കളെ നിരന്തരം വിളിച്ചു മക്കളോടു പോലും വെറുപ്പു തോന്നുന്ന തരത്തിൽ പെരുമാറുന്നതിൽ ഫാ: റൂബിൻ ജാഗരൂകനെന്ന് മാതാപിതാക്കൾ പറയുന്നു. പത്തോളം മാതാപിതാക്കളുമായി സംസാരിച്ച ഈ ലേഖകന് ബോധ്യമായത് എല്ലാവരും പറയുന്നത് സമാനമായ കാര്യങ്ങളാണ് എന്നാണ്. നിരന്തരം മാതാപിതാക്കളെ കോളേജിലേക്ക് വിളിപ്പിക്കുകയും നിങ്ങളുടെ മക്കൾ കൈവിട്ടു പോയി. അവർ ഡ്രഗ് അടിമകളാണ് തുടങ്ങിയ രീതിയിൽ പെരിപ്പിക്കുകയുമാണ് പ്രധാന പരിപാടി. കണ്ണിൽ ഇരുട്ടു കയറുന്ന മാതാപിതാക്കൾക്ക് കൊടുക്കാൻ വെള്ളകുപ്പിയും കരയുന്നവരുടെ കണ്ണീരൊപ്പാൻ ടിഷ്യു പേപ്പറും റെഡിയാക്കി വച്ചാണ് മാതാപിതാക്കളെ ഭയപ്പെടുത്തുന്നത്.
കോളേജിലെ ഭൂരിപക്ഷം വിദ്യാർത്ഥികളും ഫാദർ റൂബിനെതിരെ പരാതി പറഞ്ഞിരുന്നു. എന്നാൽ, ഈ റൂബിനെ കൈവിടാൻ കത്തോലിക്കാ സഭയും മാനേജ്‌മെന്റും തയ്യാറായില്ല. എസ്എഫ്‌ഐ സമരരംഗത്തിറങ്ങിയെങ്കിലും കാര്യമായി ഒന്നും നേടാതെ പിൻവലിയുകയും ചെയ്തു. കോളേജിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും പിന്നിൽ ചുക്കാൻ പിടിക്കുകയും കോളേജിനെ ഉന്നതിയിലെത്തിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഫാദർ റൂബിനെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. ഈ ആവശ്യം കോളേജിന്റെ വളർച്ചയെ തടയാൻ വേണ്ടിയാണെന്നും മാനേജ്‌മെന്റ് വാദിക്കുന്നു. അതേസമയം വൈദികനെതിരെ പരാതി ഉന്നയിച്ച് സമരത്തിനിറങ്ങിയ വിദ്യാർത്ഥികളും കടുത്ത ആശങ്കയിലാണ്. പെൺകുട്ടികൾ അടക്കം എസ്എഫ്‌ഐ സമരം നടത്തിയപ്പോൾ കാമ്പസിന് അകത്ത് സമര രംഗത്തുണ്ടായിരുന്നു. എന്നാൽ ഇവരെല്ലാം മാനേജ്‌മെന്റിന്റെ പ്രതികാരം ഭയന്നിരിക്കയാണ്.
ഇങ്ങനെ അമൽജ്യോതി മാനേജ്‌മെന്റ് വിദ്യാർത്ഥികളോട് പ്രതികാര നടപടി ചെയ്യുന്ന സാഹചര്യത്തിൽ കൂടിയാണ് വിഷയത്തിൽ പി സി ജോർജ്ജ് എംഎൽഎ ഇടപെടുന്നത്. സഭയ്ക്ക് പോലും നിരക്കാത്ത വിധത്തിൽ വിദ്യാഭ്യാസ കച്ചവടം നടത്തുന്ന അമൽജ്യോതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് അദ്ദേഹം ഒരുങ്ങുന്നത്. പി സി യുടെ ഇടപെടൽ തങ്ങൾക്ക് ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികളും.

This comment has been removed by the author.
ReplyDeleteഗര്‍ഭപാത്രം താഴെ വീഴാറില്ല പാതിരീ , പക്ഷെ തന്നെപ്പോലെയുള്ള ചില ജീവികള്‍ ചില ഗര്‍ഭപാത്രത്തില്‍ നിന്നും ചിലപ്പോള്‍ സമൂഹത്തിന്റെ ശാപമായി താഴെയ്ക്ക് വീഴാറുണ്ട് ! പക്ഷെ വൈററ്യാട്ടി തക്കസമയത്ത് കൈതങ്ങിയതിനാല്‍ താനീ ക്രിസ്തീയ കോമാളിയായി ഈ കളിയെല്ലാം കളിക്കുന്നു! തന്നെ കത്തനാരാക്കിയ പട്ടാഭിഷേകകമ്മറ്റി മുര്‍ദാബാദു...
ReplyDeleteഇത്ര നീചമായി പെൺകുട്ടികളോട് പെരുമാറുന്നവരെ ചുരുക്കമായേ കാണുകയുള്ളൂ. വെളുത്ത കുപ്പായമണിഞ്ഞിരിക്കുന്ന ഈ പുരോഹിതനെ കത്തോലിക്കാ സഭയിൽ നിന്നു പുറത്താക്കണം. അതിനു സാധ്യമല്ലെങ്കിൽ അയാളുടെ വൃഷണം നിർവീര്യമാക്കി ഷണ്ഡനാക്കേണ്ടതുണ്ട്. ഒരു പെൺകുഞ്ഞു ജനിക്കുമ്പോൾ രാജകുമാരിയെപ്പോലെയാണ് ജനിപ്പിച്ച ഒരപ്പൻ കരുതുക. അതൊന്നും ഇത്തരം അധാർമ്മിക ചെറ്റ പുരോഹിതർക്ക് മനസിലാകില്ല. അയാളുടെ ഒരു തീയോളജി ഡിഗ്രി. പുരോഹിത ലോകത്തിനുതന്നെ ഇയാളൊരു അപമാനമാണ്. ഈ ലേഖനത്തോടനുബന്ധിച്ചുള്ള വീഡിയോ കാണുക. ശ്രീ പി.സി.ജോർജിന്റെ രോഷം അതിൽ കാണാം. ഈ വിഷയം ഗൗരവമായിയെടുത്ത പൂഞ്ഞാർ എം.എൽ. എ ശ്രീ പി.സി. ജോർജിനെ അഭിനന്ദിക്കുന്നു.
ReplyDelete"സാമുവലിന്റെ സുവിശേഷത്തിൽ " അവിവാഹിത പൗരോഹിത്യത്തിന് തയ്യാറായി [കർത്താവിന്റെ മണവാട്ടിമാരെ സ്വപ്നം കണ്ടുകൊണ്ടു] കുപ്പായത്തിൽ കയറിക്കൂടാൻ പള്ളിയിൽ വരുന്ന സകല മോന്മാരെയും പട്ടംകൊടയുടെ ഒന്നാം ഘട്ടമായി അവരുടെ വരിയെടുക്കൽ ശുസ്രൂഷ [ഒന്നാം കൂദാശയായി] നടത്തണമെന്നും, ,അപ്പോൾ ജനം ചൊല്ലേണ്ട പ്രത്യേക കൊന്തനമസ്കാര ചൊല്ലുകളും പ്രാര്ഥനയെപ്പറ്റിയും ഗ്രന്ഥകാരൻ വിശദമായി വിവരിച്ചിരുന്നു! ആ പുസ്തകത്തിനു അവതാരിക എഴുതിയ [അമേരിക്കയിലെ മലയാളി എഴുത്തുകാരിൽ ഒന്നാമനായി ''ഇ -മലയാളി'' അവാർഡ് നേടിയ] ശ്രീ.ജോസഫ് മാത്യൂസാര് ''ഈ പുരോഹിതനെ കത്തോലിക്കാ സഭയിൽ നിന്നു പുറത്താക്കണം. അതിനു സാധ്യമല്ലെങ്കിൽ അയാളുടെ വൃഷണം നിർവീര്യമാക്കി ഷണ്ഡനാക്കേണ്ടതുണ്ട്. "എന്നെഴുതിക്കണ്ടപ്പോൾ കുളിരണിയുന്നു ഞാൻ ! മുനീർക്കുടം [ഗർഭാശയം } കൂദാശാ ചൊല്ലുന്ന വായയെക്കാളും ധന്യമായ ശരീരാവയവമാകുന്നു സകല ജീവജാലങ്ങൾക്കും എന്നീ പോഴൻ പാതിരി എന്നാണിനിയും പഠിക്കുക? യൂറോപ്പിലെപ്പോലെ 'സെക്സ് എഡ്യൂക്കേഷൻ' നമ്മുടെ ഹൈസ്കൂൾ ലെവലിൽ കുട്ടികളെ പഠിപ്പിക്കണം ! സെമിനാറുകളിലും ഈ കൊതിയൂറുന്ന പോഴന്മാർ പഠിക്കട്ടെ ..കുറെ ആശ്വാസമാകും! samuelkoodal
ReplyDelete