Translate

Wednesday, February 15, 2017

വൃത്തികെട്ട മലയാള മനോരമ കൊടുങ്ങല്ലൂരിൽ വേണ്ടേവേണ്ട...

.
1941-ൽ സ്ഥാപിതമായ കോടികൾ വിലവരുന്ന കൊടുങ്ങല്ലൂർ സെന്റ് തോമസ് ദേവാലയവും 4ഏക്കർ 24 സെന്റ് സ്ഥലവും 2016 ജൂലൈ 7-)ം തീയതി  വരാപ്പുഴ ആർച്ച്  ബിഷപ്പായിരുന്ന ഫ്രാൻസീസ് കല്ലറയ്ക്കലും കൂട്ടരും കൂടി  ഒ.  എസ്സ്.ജെ. ക്കുവിറ്റ് പണംവാങ്ങിയതിൽ പ്രതിഷേധിച്ച് 70 ദിവസമായി ജനങ്ങൾ പള്ളിക്കുമുമ്പിൽ ഉപവാസ സമരത്തിലാണ്. നാനാജാതി മതസ്ഥരുടെ സംഭാവനകൊണ്ട് വാങ്ങിയതാണീ സ്ഥലം . ഇതു തിരിയെ ജനങ്ങൾക്കു കിട്ടണമെന്നാവശ്യപ്പെട്ട് ഇടവക സംരക്ഷണസമിതിയുടേയും ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ,ജെ.സി.സി. എന്നീ സംഘടനകളുടേയും ആഭിമുഖ്യത്തിൽ 11-2-207-ൽ നാട്ടുകാർ കോട്ടപ്പുറം ബിഷപ്പ് ഹൗസിലേയ്ക്ക് പടുകൂറ്റൻ മാർച്ച് നടത്തി .

ഈ സംഭവം മനോരമ മാത്രം റിപ്പോർട്ടുചെയ്യാതെ മെത്രാൻമാർക്കുവേണ്ടി മറച്ചുവയ്ക്കുകയായിരുന്നു. ജനകീയ വിഷയങ്ങൾ മനപ്പൂർവ്വം മറച്ചു വയ്ക്കുന്നത് പത്ര ധർമ്മത്തിനു ചേർന്നതാണോയെന്ന് ജനങ്ങൾ ചോദിക്കുന്നു. പത്രം പണംകൊടുത്തുവാങ്ങുന്നത് ജനങ്ങളാണെന്നും മെത്രാന്മാരല്ലെന്നും നാട്ടുകാർ പറയുന്നു. ഈ നാട്ടുകാരെ വേണ്ടാത്ത വൃത്തികെട്ട മനോരമ നാട്ടുകാർ ബഹിഷ്‌കരിക്കണമെന്നും വ്യാജം എഴുതിപ്പിടിപ്പിക്കുന്ന മനോരമക്കെതിരെ സംസ്ഥാനവ്യാപകമായി പ്രചാരണം സംഘടിപ്പിക്കുന്നതിനും,  ഓപ്പൺ ചർച്ച് മൂവ്‌മെന്റ് സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. കൊടുങ്ങല്ലൂരിലെ ജനങ്ങൾ ശക്തമായി പ്രതികരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. 
സംസ്ഥാന പ്രസിഡന്റ് റെജി ഞള്ളാനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എം. എൽ .ആഗസ്തി ,രാരിച്ചൻ , ജോർജ്ജ് , അഡ്വ.ജോസഫ്,  തുടങ്ങിയവർ സംസാരിച്ചു. 


4 comments:

  1. This comment has been removed by the author.

    ReplyDelete
  2. 'മലയാള മനോരമ' അച്ചായപത്രമാണെന്നു എന്റെ കുട്ടിക്കാലം മുതലേ അറിയാമെങ്കിലും, ഈ പത്രം അച്ചായന്മാരെ ചരമകോളം കൊണ്ട് പൊട്ടന്മാരാക്കുന്ന [പത്രധർമ്മം ഇല്ലാത്ത ദുഷ്‌പേര് കേട്ട] പത്രമാണെന്നും കേട്ടിട്ടുണ്ട്! അച്ചായന്മാർക്കു വേണ്ടിയല്ല ,പകരം അച്ചായന്മാരെ പൊട്ടന്മാരാക്കുന്ന കത്തനാർക്കും കാപ്പിയാർക്കും വേണ്ടി നിലകൊള്ളുന്ന [വാർത്തകൾ വളച്ചൊടിക്കുന്ന] പരസ്യകടലാസിന്റെ ശേഖരമാണെന്നും അനുഭവസ്ഥർ എന്നും പറയുന്നു ! എന്നാൽ ഇന്നും അച്ചായന്റെ [എന്റെ ] ചരമവാർത്ത ഞാനെന്നും തിരയുന്നത് ഈ പരസ്യപത്രത്തിൽ ആകയാൽ, ഇതിനെ വീട്ടിൽ കയറ്റാതിരിക്കുക ,നാട്ടിൽ കയറ്റാതിരിക്കുക കൊടുങ്ങല്ലൂരിലെ പറ്റൂ..കുടലിൽ സാധ്യമല്ല !

    അച്ചായനെ കൂദാശാചൊല്ലി മയക്കുന്നതും സ്വർഗത്തിൽ കയറ്റാമെന്നു മോഹിപ്പിക്കുന്നതും അവന്റെ കീശയൂറ്റി പള്ളിയും പള്ളിമേടയും ദേവലോകവും തിരുസന്നിധിയും അരമനയും പണിയിക്കുന്നതും ,പിന്നീട് ഈ സ്ഥാവര ജംഗമ സ്വത്തുക്കൾ തന്നിഷ്ടം പോലെ വിറ്റു ചെത്തി ജീവിക്കുന്നതും പാതിരിപ്പടയുടെ മിടുക്കാണ്! അതിനു മലയാളമനോരമ എന്നതാണ് കുറ്റം ചെയ്തത് ? പാതിരിയെന്ന ഈ പറ്റിക്കൽ പാർട്ടിയെ നമ്പി പള്ളിയിൽ പോകരുതെന്ന് കർത്താവ് ൨൦൦൦ കൊല്ലം മുൻപേ കല്പിച്ചതു അച്ചായന്റെ ചിന്തിക്കാത്ത തലയിൽ കയറാഞ്ഞതിനു പാവം പത്രം എന്ത് പിഴച്ചു ? samuelkoodal

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. കാലത്തിന്റെ കേളി !
    "വാങ്ങാനൊരു കാലം ,വിൽക്കാനൊരുകാലം ! മായ മായ സകലതും മായയത്രേ " ശലോമോന്റെ ഈ കണ്ടെത്തൽ നമ്മുടെ പള്ളികൾക്കും ബാധകമാണല്ലോ! യൂറോപ്പിലാകമാനം അംബരചുംബികളായ 'കത്തീട്രൽസ്' ഞാൻ കണ്ടിട്ടുണ്ട് ! ''കുർബാന ചൊല്ലൽ'' അവയ്‌ക്കൊരു ''നഷ്ടസ്വർഗം'' മാത്രമായി കാലത്തോട് വിലപിക്കുന്നു ! അവയോരോന്നോരോന്നായി പാതിരിപട വിറ്റു പുട്ടടിച്ചു ! സോറി ,യൂറോപ്പിൽ പുട്ടില്ലല്ലോ! യൂറോപ്പിലെ പാതിരിയുടെ ആ സല്ബുദ്ധി കേരളത്തിലെ പാതിരിമാരും കണ്ടു പഠിച്ചു, കൊടുങ്ങല്ലൂരിൽ ദൈവമേ, തൊട്ടു കുറിച്ചു! ഇതിൽ ആരും വികാരം കൊള്ളേണ്ട കാര്യമില്ല! കാരണം ഇത് കാലത്തിന്റെ കേളിയൊന്നു മാത്രമാണ്! കൊടുങ്ങല്ലൂർ പള്ളി പണിയാനൊരു കാലം ,അത് വിൽക്കാനും ഒരു കാലം ,അത്രതന്നെ !

    മനനമുള്ള അച്ചായന് ഇതിൽ നിന്നും ഒരു ഗുണപാഠം പഠിക്കാം ! പള്ളികൾ പണിയാൻ ഇനിയും പാതിരി പിരിവിനു പറയുമ്പോൾ "പള്ളിയൊരു ചതിയിടമല്ലേ" എന്നൊന്ന് ചോദിച്ചവനെയൊക്കെ ആട്ടി പുറത്താക്കി പടിയടയ്ക്കാം ..ശാന്തി ശാന്തി ശാന്തി ...samuelkoodal

    ReplyDelete