Translate

Sunday, February 12, 2017

ഇല്ലം ചുട്ടു പള്ളി വാങ്ങുന്നവർ!



BY: Joseph Stephen Thottananiyil
 

വിദേശങ്ങളി വസിക്കുന്ന മലയാളികക്കിടയി അവരവരുടെ സഭകളുടെ പേരി സ്വന്തമായ പള്ളിക വാങ്ങിക്കുന്നത് ഒരു ഹരമായിരുന്നു, പ്രത്യേകിച്ചും ക്നാനായക്കാരുടെ ഇടയി. വിശ്വാസികക്കിടയി അഭിപ്രായ ഭിന്നതക വളത്തി പള്ളിവാങ്ങലിനെ സമുദായത്തിറെ അല്ലെങ്കി സഭയുടെ ഒരു ശക്തിപ്രകടനമായിട്ടാണ് ഇന്ന് സഭാധികാരിക കാണുന്നത്. സഭയെ സംബന്ധിച്ച് ഇത് സഭയുടെ ഭൗതിക ഭദ്രതയുടേയോ നിലനില്പിൻറെയോ പ്രശ്നമായിരിക്കാം. തങ്ങ ഇത്രയും നാ ആസ്വദിച്ചുപോന്നിരുന്ന അധികാരവും ഉന്നത സ്ഥാനവും കൈവിട്ടു പോകുമോ എന്ന ഭയം ഏതു വിഡ്ഢിവേഷം കെട്ടുവാനും എന്തു ഹീനകൃത്യം ചെയ്യുന്നതിനും മടിക്കില്ല എന്ന രീതിയിലേക്ക് സഭാധികാരികളെ അധപ്പതിപ്പിച്ചിരിക്കുന്നു. അതിൻറെ പ്രതിഫലനം ഇന്ന് നമ്മുടെ സമൂഹത്തി നിറഞ്ഞുനിക്കുന്നു. ഇത് കെട്ടുകഥയല്ല, നമുക്കിടയി ഇന്നു നടമാടിക്കൊണ്ടിരിക്കുന്ന നഗ്നസത്യമാണ്!

പള്ളിക വാങ്ങിക്കുവാ തീവ്രമായി നിലകൊള്ളുന്നവ മറ്റാരുടെയും ചിലവിലല്ല കഴിയുന്നത്. നിങ്ങ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് എന്തും ചെയ്യുവാനുള്ള സ്വാതന്ത്ര്യം നിങ്ങക്കുണ്ട് എന്നതുപോലെ തന്നെ തങ്ങ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണംകൊണ്ട് ആവശ്യമില്ലാതെ പള്ളിക വാങ്ങി ധൂത്തടിച്ചു് സമുദായ അംഗങ്ങക്ക് സാമ്പത്തിക ഭാരം വരുത്തിവയ്ക്കുവാ കില്ല എന്നു തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം മറ്റുള്ളവക്കും ഉണ്ട് എന്നതും അംഗീകരിക്കണം. ന്യൂനപക്ഷ തീരുമാനത്താ പള്ളിക വാങ്ങി ക്രമേണ അതിൻറെ ഭാരം കൂദാശക സ്വീകരിക്കുവാ വരുമ്പോ കുടിശ്ശികയുടെ പേരും പറഞ്ഞു പിടിച്ചുവാങ്ങികൊണ്ടിരുന്ന പ്രവണത ഇനിയും മുപോട്ടു തുടരുവാ സാധിക്കില്ല എന്നത് പള്ളി വാങ്ങുവാ മുകൈ എടുക്കുന്നവ മ്മിക്കുക. ഏതു റൈറ്റി പെട്ടവരായാലും  വത്തിക്കാന് കീഴിലുള്ള ഏതു കത്തോലിക്കാപള്ളികളി നിന്നും കൂദാശക സ്വീകരിച്ചതിൻറെ ട്ടിഫിക്കറ്റുമായി വരുന്നവക്ക് കൂദാശക നിഷേധിക്കരുതെന്നും ആരെങ്കിലും നിഷേധിച്ചാ വത്തിക്കാനെ നേരിട്ട് അറിയിക്കുവാനുള്ള വിലാസവും ഫോ നമ്പരും അടങ്ങുന്ന, KCCNA യ്ക്കു വത്തിക്കാനിനിന്നു ലഭിച്ച കത്ത്, മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ചത് എല്ലാവരും കണ്ടിട്ടുണ്ടാവും. നമ്മുടെ സഭാധികാരിക ചെയ്യുന്ന തെറ്റുക വത്തിക്കാൻറെ ശ്രദ്ധയിലെത്തിയിട്ടുണ്ടെന്നു സാരം.

പള്ളി വാങ്ങുന്നതിറെ കടം കൂടാതെ ഒരിക്കലും തീരുകയില്ലാത്ത heating/air-conditioning തുടങ്ങിയുള്ള മറ്റു മരാമത്തു ബില്ലുക, വൈദികരുടെ ശമ്പളം, കാ, ഷുറസ്, റിട്ടയമെറ് ഫണ്ട് എന്നുതുടങ്ങി കുഞ്ഞാടുകളി നിന്ന് മേടിച്ചെടുക്കാവുന്ന എല്ലാവിധ ചിലവുകളും നാം തന്നെ വഹിക്കേണ്ടിവരുമെന്നത് സ്വാത്ഥരായി ചിന്തിക്കുന്നവ വെളിപ്പെടുത്തിയെന്നു വരില്ല. വിശ്വാസത്താ അന്ധത ബാധിച്ചിരിക്കുന്നവ പള്ളിക്കാ ചെയ്യുന്ന തെറ്റുക തെറ്റുകളായി കാണാറില്ല.

അതിലുപരി ഹൈസ്കൂ വിദ്യാഭ്യാസം കഴിയുന്ന നമ്മുടെ സ്വന്തം തലമുറ ഇപ്പോ തന്നെ മലയാളം പള്ളികളിലേക്ക് തിരിഞ്ഞു നോക്കാറില്ല എന്നിരിക്കെ നിങ്ങ റിട്ടയ ചെയ്തു കഴിയുമ്പോ ഇതിൻറെ തുടനടത്തിപ്പു ഭാരവും നിങ്ങളുടെ തലയി തന്നെയാവും. തങ്ങളുടെ റിട്ടയമെറ് ഫണ്ടിനിന്നും പെ ഫണ്ടി നിന്നും നല്ല ഒരു വിഹിതം ഇതിനുവേണ്ടി മാറ്റിവയ്ക്കുവാ എത്രപേക്ക് സാധിക്കും? അതിനു സാധിക്കാതെ വന്നാ പണ്ട് മുത്തോലം ചിക്കാഗോയി  "നിങ്ങ നേച്ചയിടാതെ ഇരുന്നിട്ട് പള്ളിക പൂട്ടിപോയാ നിങ്ങക്കു തന്നെ നഷ്ട്ടം" എന്നു പറഞ്ഞതുപോലെ മുളവനാലും പറഞ്ഞു കൈ കഴുകും. ഇതെല്ലാം മനസ്സിലാക്കിയിട്ടും ROCKLAND, NORTH JERSEY, SOUTH JERSEY, PHILADELPHIA, WESTCHESTER, CONNECTICUT എന്നിവിടങ്ങളിലെല്ലാം സിറോമലബാ മലയാളം പള്ളിക വാങ്ങണമെന്ന് ശാഠ്യം പിടിക്കുന്നവ വാങ്ങിക്കൊള്ളുക. മറ്റാക്കും നിങ്ങളെ തടയുവാ അധികാരം ഇല്ല.

Rockland
കഴിഞ്ഞ ഷം അടച്ചു പൂട്ടിപോയ St Mary's പള്ളി ഏകദേശം നൂറ് ഷങ്ങക്കു മുപ് ചെക്കോസ്ലോവാക്യകാ പണിയിച്ച പള്ളിയായിരുന്നു. ഇന്ന് നാം ചിന്തിച്ചിരുന്നപോലെ തങ്ങളുടെ ച്ച നിലനിത്തുവാവേണ്ടി പണിയിച്ച പള്ളി ഷങ്ങ കഴിഞ്ഞപ്പോ, സാമ്പത്തിക ഭാരം അവക്ക് താങ്ങാനാവാതെ വന്നപ്പോ, New York Archdiocese ഏറ്റെടുത്തു. രണ്ട് ഷങ്ങക്ക് മുപ് New York Archdiocese-0നെകൊണ്ട് അതിൻറെ നടത്തിപ്പിൻറെ ചെലവ് വഹിക്കാനാവാതെ അടച്ചുപൂട്ടുകയുണ്ടായി. അന്ന് ചെക്കോസ്ലോവാക്യകാരുടെ അടുത്ത തലമുറയിലെ വിരലിലെണ്ണാവുന്ന ജനങ്ങളെ അവിടെ ഉണ്ടായിരുന്നുള്ളൂ. ഒരു തുള്ളി കണ്ണുനീ വീഴ്ത്തുവാ അതിനുവേണ്ടി അദ്ധ്വാനിച്ചവ ആരും ഇല്ലായിരുന്നു. ഇന്ന് അടഞ്ഞുകിടക്കുന്ന പള്ളി വാങ്ങിക്കുവാ ക്നാനായക്കാ ശ്രമിക്കുന്നു എന്ന് ഇടയ്ക്ക് കേക്കുകയുണ്ടായി. മറ്റുള്ളവരുടെ തെറ്റുകളിനിന്നു പഠിക്കാതെ 'അന്ധമായി സഭാധികാരികളെ പിന്തുണയ്ക്കുന്ന ഭക്ത' പറയുന്നതു കേട്ട് പള്ളിക വാങ്ങുവാ തുനിയുന്നവരെ മറ്റാക്കും തടയുവാനാവില്ല, രക്ഷിക്കുവാനാവില്ല. വിദേശങ്ങളി സ്വന്തം കാലി നിന്നിട്ടും തെറ്റാണെങ്കി അത് തെറ്റാണ്, അതിനോട് യോജിക്കാ എനിക്കാവില്ല എന്ന് പറയുവാനുള്ള ധൈര്യം ഇനിയെങ്കിലും ജിക്കാ കഴിഞ്ഞില്ലെങ്കി പിന്നെയെന്നാണ് നമുക്ക് സാധിക്കുക? പള്ളി വാങ്ങുന്നതിന് എതിരായി നിലകൊള്ളുന്ന സമുദായാഗംങ്ങക്ക് ഇതി നിന്ന് പ്രത്യേക ലാഭമോ നഷ്ടമോ ഉണ്ടാകുന്നില്ല. തങ്ങളെപോലെതന്നെ നിങ്ങ അദ്ധ്വാനിച്ചു ഉണ്ടാക്കുന്ന പണം നഷ്ട്ടപ്പെട്ടെങ്കിലോ എന്ന ചിന്തകൊണ്ടു മാത്രം പറയുന്നു എന്നു കരുതിയാ മതി.

നാട്ടി നാം വളന്നുവന്ന കാലത്തെ ചിന്താഗതിയി നിന്നും മാറി നാം വസിക്കുന്നിടങ്ങളിലെ രീതികളുമായി കഴിയുന്നത്ര ഇഴുകിച്ചേന്നു ജീവിക്കുവാ നാം ശ്രമിക്കേണ്ടതുണ്ട്. നമുക്കും നമ്മുടെ മക്കക്കും മനസ്സിലാകുന്ന ഇംഗ്ലീഷ് ഭാഷയി അതാതു നാട്ടിലെ പള്ളികളിനിന്നും ലഭിക്കുന്ന പ്രാത്ഥനകളും കൂദാശകളും നമുക്ക് ആശ്രയമേകിയ രാജ്യങ്ങളി ലഭ്യമാണ്. അതിൻറെ സ്ഥാനത്തു മലയാളം കൂടുത അറിയില്ലാത്ത നമ്മുടെ കുട്ടികളെ രക്ഷിക്കാനെന്ന പേരും പറഞ്ഞു സിറോമലബാ മലയാളം കുബാന അടിച്ചേപ്പിക്കുന്നത് കേരളത്തിലെ പള്ളികളി മലയാളം കുബാന മാറ്റി നാട്ടി ഇന്ന് ക്കും മനസ്സിലാകില്ലാത്ത സുറിയാനി കുബാന നടപ്പിലാക്കുന്നതിനു തുല്യമാണ്.

"
ആപത്തി സഹായിച്ചവരെ ഉപേക്ഷിക്കരുത്" എന്ന ചൊല്ലുപോലെ, നമ്മുടെ ആവശ്യനേരങ്ങളി (നമ്മുടെ ജന്മനാടിനും നമ്മുടെ സമുദായങ്ങക്കും നമ്മെ സംരക്ഷിക്കുവാ കഴിയാതിരുന്ന സമയത്തു്) നമുക്ക് ജോലി കി, സാമ്പത്തിക ഭദ്രതയുണ്ടാക്കി, നമ്മുടെ മക്കളേയും അടുത്ത തലമുറയേയും സംരക്ഷിക്കുന്ന രാജ്യത്തേയും സമൂഹത്തെയും തള്ളിപ്പറയുന്നത്, സ്വാത്ഥത മൂലം ഇന്ന് നമ്മുടെ സഭാ പിതാക്കന്മാരും ചില വൈദികരും ചെയ്യുന്ന 'ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന' നീചമായ പ്രവത്തിക്കു തുല്യമാണ്. നമുക്കും നമ്മുടെ മക്കക്കും ആവശ്യനേരങ്ങളി തുണയും ആശ്രയവും സങ്കേതവുമായിരുന്ന, വിദേശ പള്ളികക്ക് ഇന്ന് ആവശ്യമായ പ്രാണവായു കേണ്ടതിനു പകരം അത്യാഗ്രഹം പൂണ്ട, സ്വാത്ഥരായി നമ്മെ ഭിന്നിപ്പിക്കുന്ന, നാട്ടി ഭാടങ്ങളി മുഴുകി, സമ്പന്നരായി, ധാരാളിച്ചു ജീവിക്കുന്ന സിറോമലബാ പള്ളികളെയാണോ നാം വളത്തേണ്ടത്? ഇത്തരം നന്ദികേട് വിശ്വാസികളെന്നു സ്വയം അഭിമാനിക്കുന്ന നമുക്ക് ചേന്നതാണോ? ഇതാണോ നമ്മുടെ ദൈവം നമ്മിനിന്നും ആഗ്രഹിക്കുന്നത്?

സമുദായത്തെ വെട്ടിമുറിച്, സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും തമ്മിലടിപ്പിച്ചു ഭിന്നിപ്പിച്ചു പള്ളിക വാങ്ങിച്ചും, family conference, family retreat എന്നൊക്കെ ഓമനപ്പേരും പറഞ്ഞു പാരല വെഷനുക സൃഷ്ടിച്ചു നമ്മുടെ മക്കക്ക് ഉപകാരപ്രദമാകേണ്ട സമുദായത്തെ നശിപ്പിക്കുന്ന നമ്മുടെ പുരോഹിത നേതൃത്വത്തിനും അതിന് കൂട്ടുനിക്കുന്ന ചില മായ നേതാക്കളും ലജ്ജയില്ലാത്തവരായി, അവഹേളിതരായി തീരുന്നത് കാണുവാ അവക്ക് കഴിയാത്തതെന്തേ? നമ്മെ ആല്മീയമായി രക്ഷിക്കാനെന്ന വ്യാജേന ഇറങ്ങിത്തിരിച്ചിരിക്കുന്ന സിറോമലബാ എന്ന സഭാഇത്തിക്കണ്ണികളി നിന്നും സമുദായത്തെ രക്ഷപെടുത്തേണ്ട ചുമതല നമുക്കേവക്കും ഉണ്ട്. നമ്മുടെ മക്കളെ നമ്മുടെ സമുദായത്തിലേക്ക് ആകഷിക്കുവാ അവശേഷിച്ചിരിക്കുന്ന KCCNA വെഷന് സഭയോടൊപ്പം ചേന്നുനിന്ന് തുരങ്കം വയ്ക്കുന്നവ സ്വന്തം മക്കളുടെ ഭാവിക്കാണ് തുരങ്കം വയ്ക്കുന്നതെന്നത് വിസ്മരിക്കരുത്. ദൈവവരപ്രസാദം നഷ്ടപ്പെടുത്തി സ്വാഥതയ്ക്കും ഭൗതിക സമ്പത്തിനും വേണ്ടി ജീവിക്കുന്ന ചില ബിഷൊപ്പുമാരെയും കുറച്ചു വൈദികരെയുംപോലെ തരംതാഴ്ന്ന് നമ്മളും സ്വഗ്ഗരാജ്യം നഷ്ടപ്പെടുത്തേണ്ടതുണ്ടോ എന്ന് സ്വന്തം മനസാക്ഷിയോട് ചോദിക്കുക.


Note:
ഇവിടെ കുറിച്ചിരിക്കുന്നത് വേറിട്ടുള്ള ചിന്താഗതികളാവാം. സമൂഹത്തിറെ നന്മയേയും വളച്ചയേയും മാത്രം ഉദ്ദേശിച്ചുള്ളവയാണ്. ശരിയും തെറ്റും ഉണ്ടാവാം. തള്ളേണ്ടത് തള്ളുക, കൊള്ളേണ്ടതു  കൊള്ളുക. നിങ്ങ എൻറെ ചിലവിലോ ഞാ നിങ്ങളുടെ ചിലവിലോ അല്ല കഴിയുന്നത്. അതുകൊണ്ട് തന്നെ അവഗണിക്കുവാനോ, അനുകൂലിക്കുവാനോ, പ്രതികൂലിക്കുവാനോ ഉള്ള സ്വാതന്ത്ര്യവും നിങ്ങ ഏവക്കും ഉണ്ട്.

4 comments:

  1. അമേരിക്കയിലെ സീറോ മലബാർ, ക്നാനായ, റീത്ത് പള്ളികളിൽ നടന്നുകൊണ്ടിരിക്കുന്ന ചൂഷണങ്ങളെ ശ്രീ ജോസഫ് സ്റ്റീഫൻ തോട്ടനാനിയുടെ ഈ ലേഖനത്തിൽ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്.

    അമേരിക്കയിലെ ആദികാലം മുതലുള്ള ഒരു കുടിയേറ്റക്കാരനാണ് ഞാൻ. അന്നുണ്ടായിരുന്ന മലയാളി സമൂഹങ്ങൾ വളരെയധികം ഒത്തൊരുമയോടെയും പരസ്പര സ്നേഹത്തോടെയുമായിരുന്നു ഈ നാട്ടിൽ കഴിഞ്ഞിരുന്നത്. മലയാളി പുരോഹിതരുടെ ഇറക്കുമതി തുടങ്ങിയ കാലം മുതൽ ഇവിടെയുള്ള കുടുബങ്ങളെ അവർ വിഘടിപ്പിക്കാൻ തുടങ്ങി.

    ക്നാനായ, സീറോ മലബാർ, ലത്തീൻ കത്തോലിക്കർ തമ്മിൽ പരസ്പ്പരം ചെളി വാരിയെറിയാനും അതിനു പുരോഹിതർ നേതൃത്വവും കൊടുക്കാൻ തുടങ്ങി. സീറോ മലബാർ കത്തോലിക്ക, ക്നാനായ കത്തോലിക്കാ, മലങ്കര കത്തോലിക്കാ എന്നിങ്ങനെയുള്ള സംഘടനകളും രൂപീകരിച്ചു. അതിന്റെയും തലപ്പത്ത് നരകം കലക്കാൻ ഓരോ പുരോഹിതനും കാണും.

    നാട്ടിൽനിന്നും വരുന്ന മലയാളി പുരോഹിതർക്കെല്ലാം അമേരിക്കൻ പള്ളികൾ അതാതു പള്ളികളുടെ പാസ്റ്റർമാരുടെ കീഴിൽ ജോലി കൊടുക്കുമായിരുന്നു. പിന്നീട്, ഈ പുരോഹിതർ വയറു വീർക്കുമ്പോൾ ഉണ്ടചോറിനെ കുത്താൻ തുടങ്ങും. അമേരിക്കൻ പള്ളികളിൽ പോയാൽ കുട്ടികൾ പിഴച്ചു പോകും, നമ്മുടെ സംസ്ക്കാരം നശിക്കുമെന്നൊക്കെയുള്ള വിടുവായൻ വർത്തമാനങ്ങളും പ്രസംഗങ്ങളും പുരോഹിതരുടെ തട്ടിവിടുന്ന പ്രചരണങ്ങളായിരുന്നു. അങ്ങനെ ഒന്നായി, ഒരേ കുടുംബങ്ങളെപ്പോലെ സ്നേഹത്തോടെ കഴിഞ്ഞിരുന്നവരെയെല്ലാം പരസ്പ്പരം വിഭജിക്കുന്ന തന്ത്രങ്ങളിൽക്കൂടി കുടുംബങ്ങളെത്തമ്മിൽ ശത്രുക്കളാക്കുന്നതിൽ പുരോഹിതർ വിജയിച്ചുവെന്നുള്ളതാണ് സത്യം. .

    രണ്ടും മൂന്നും ജോലികൾ ചെയ്തും ഓവർടൈം ചെയ്തും ഇവുടുത്തെ സ്ത്രീകൾ ഉണ്ടാക്കിയ പണത്തിലാണ് വെറും സാധാരണ പുരോഹിതർ മുതൽ കർദ്ദിനാൾവരെ ആഘോഷമായി വിമാനത്തിൽ കയറി ഈ നാട്ടിലേയ്ക്ക് വരുന്നത്. സ്വീകരിക്കാൻ ലിമോസിയനും കൊണ്ട് വലിയൊരു മലയാളി ജനസമൂഹം എയർപോർട്ടിലും കാണും.

    പള്ളിയുടെ പ്രസിഡണ്ട്, ഖജാൻജി എന്നൊക്കെ കേട്ടാൽ എന്തോ നേടിയെന്നുള്ള ചിന്തകളാണ് പലർക്കുമുള്ളത്. ഒരു മെത്രാനൊപ്പം ഫോട്ടോയുണ്ടെങ്കിൽ സ്വർഗീയ സായൂജ്യം നേടിയെന്നാണ് ഭക്തിയുടെ ലഹരിയിൽ കഴിയുന്നവർ ചിന്തിക്കുന്നത്. കൂടുതലും പള്ളി പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്നവർ മദ്ധ്യ വയസ്‌ക്കരും വൃദ്ധ ജനങ്ങളുമായിരിക്കും.

    ആദ്യകാലത്ത്, മലയാളികളുടെ കത്തോലിക്കാ സംഘടനകളിൽ അടിപിടി സാധാരണമായിരുന്നു. കോടതി കേസ്സുകൾ, എടാ പോടാ വിളിയൊക്കെ പള്ളിയോഗങ്ങളിലും മീറ്റിങ്ങുകളിലും സാധാരണവും. അതിനൊക്കെ ചരടു പിടിക്കുന്നതും പുരോഹിതർ തന്നെ.

    പത്തും പന്ത്രണ്ടും മില്യൻ വിലപിടിപ്പുള്ള സീറോ പള്ളികൾ ആണ്ടുതോറും ഓരോ പട്ടണത്തിലും ഉയർന്നു വരുന്നുണ്ട്. ബോധവും ബുദ്ധിയും നശിച്ച ഒരു സമൂഹമുള്ളടത്തോളം കാലം പുരോഹിതരുടെ ചൂഷണം തുടർന്നുകൊണ്ടിരിക്കും. നൂറു കണക്കിന് മലയാളീ സമൂഹങ്ങളുടെ വിയർപ്പിൽനിന്നും പണിതുയർത്ത പള്ളികളുടെ ക്രെഡിറ്റ് ഏതെങ്കിലും പുരോഹിതനായിരിക്കും. ഷിക്കാഗോ രൂപതയുടെ ചാൻസലറായിരുന്ന ഫാദർ വേത്താനത്തിന്റെ ലേഖനങ്ങളിൽ പറഞ്ഞിരിക്കുന്നത്, 'അമേരിക്കയിലെ സീറോ മലബാർ പള്ളികൾ മുഴുവൻ പണികഴിപ്പിച്ചത് പുരോഹിതരാണെ'ന്നാണ്. ഒരു ഡോളറെങ്കിലും പള്ളിപണിയാനായി ഏതെങ്കിലും ഒരു പുരോഹിതൻ മുടക്കിയുണ്ടായിരുന്നെങ്കിൽ ശ്രീ വേത്താനത്തിന്റെ ലേഖനത്തിനു ഒരു ന്യായികരണം കാണാമായിരുന്നു. ഏതായാലും അങ്ങാടിയത്തിന്റെ മരുമകനായ ആ പുരോഹിതൻ അമേരിക്കൻ ജീവിതം മതിയാക്കി പാലായിലുണ്ട്. ഉടൻ മെത്രാനാക്കുമെന്നും കേൾക്കുന്നു.

    ജോയി ആലുക്കാസിന്റെ സ്വർണ്ണക്കട ന്യൂജേഴ്സിയിൽ ഉത്‌ഘാടനം ചെയ്ത ഷിക്കാഗോ രൂപതാ സഹായ മെത്രാൻ 'ജോയ് ആലുക്കാസിനെ' ഒരു ദൈവ ദൂതനു തുല്യമായിട്ടാണ് വിശേഷിപ്പിച്ചത്. മൂന്നു രാജാക്കന്മാർ പുൽക്കൂട്ടിലെ ഉണ്ണിയായ യേശുവിനെ സ്വീകരിക്കാൻ സ്വർണ്ണവുമായി വന്നതുപോലെ ജോയ് ആലുക്കാസും അമേരിക്കയിൽ സ്വർണ്ണം കൊണ്ടുവന്നുവെന്നാണ് ഷിക്കാഗോയിലെ കൊച്ചുമെത്രാൻ പ്രസംഗത്തിൽ തട്ടിവിട്ടത്. ഇത്തരം വിവരക്കേട് പറയുന്നവരെ കയ്യടിക്കാനുള്ള മലയാളി സമൂഹങ്ങളാണിവിടെയുള്ളത്.

    ReplyDelete
  2. Congrats to Joseph Matthew and Stephen
    “Congrats to both Jose Mathew for the above revelations and to Jose Thottanani NY for his article. Before all of them this writer started exposing this craze of the Syromalabar bishops and their church to colonize USA for expanding their Syro-Rite all over India and the world, already in 2010.


    Read the article: "Syromalabar Church in USA" starting with the introduction: "Church is fellowship not groupism, to rule is to serve, not lording it over, evangelization is not colonisation, harvesting of souls isn't cultivating churches (Pallikrishi ) for reaping dollars ($ Koithu), cross is for crucifying self not others, any Rite is all right to pray." of Feb 11/2011,in my website: https://sites.google.com/site/jameskottoorspeaking, which is full of articles on Syromalabar and other topics. Visit also Church Citizens' Voice (CCV:www.almayasabdam.com) which I an editing now from Chicago (Next week I hope to return to Kerala). What the Syromalabar and Malankara are doing is RELIGIOUS COLONiZATION pure and simple for two reasons: 1.Fund raising for their pet projects in Kerala, 2. for establishing their(Rite's) dominion all over the world, that is for "Pelf and Power"


    An awful lot to write which I shall possibly do when I return to Kerala. In the meantime, let more people write and expose the loot they are indulging in here, to name and shame them so that they may desist from continuing this ungodly adventure of Religious colonizaion imitating the political colonizers of old. james kottoor”

    ReplyDelete
  3. കൂദാശത്തട്ടിപ്പ് !
    ദൈവം ഏകനെങ്കിൽ അവനെ സ്തുതിക്കാനും സുഖിപ്പിക്കാനും ഇക്കിളി കൊള്ളിക്കുവാനും മാനവരാശിക്ക് ഒരു കൂദാശ മാത്രം മതി / ഒരു ആരാധനാ സമ്പ്രദായവും മതിയെമതി! പക്ഷെ ഇവിടെ പുരോഹിതൻ അവന്റെ സൗകര്യാർത്ഥം സ്വാർത്ഥതയ്ക്കായി പലദൈവങ്ങളെ കാലം തോറും മണ്ണിൽ / മനുഷ്യമനസ്സിൽ ഉണ്ടാക്കി ! പലകൂദാശകൾ, പല ആരാധനാ രീതികൾ, പല ജല്പനമുറകൾ ഒക്കെ ഒകെ രചിച്ചു മാനമാനില്ലാത്ത മടിയന്മാരായ വിശ്വാസ സമൂഹത്തെ ചൂഷണംചെയ്തു കാലാകാലമായി രാജാപാർട്ട് കളിക്കുന്നു! ഇതിനൊരു അറുതി വരുത്തുവാൻ ''സംഭവാമി യുഗേ യുഗേ '' എന്ന് മൊഴിഞ്ഞവൻതന്നെ വീണ്ടും വീണ്ടും ഇവിടെ അവതരിച്ചു മനുഷ്യനെ ഉപദേശിക്കുന്നു ! പക്ഷെ പുരോഹിതന്റെ അടിമത്ത ലഹരിയിൽ അലിഞ്ഞു സ്വയം ബോധം നശിച്ചുപോയ ഇരുകാലി ആടുകൾ ഇന്നും ഓരോ മതത്തിന്റെ അടിമകളായി ഓമനത്തമുള്ള വിശ്വാസികളായി കഴിഞ്ഞു കൂടുന്നു തലമുറകളായി എവിടെയും ! പുരോഹിതൻ അവനു തലയിൽ വച്ചുകെട്ടിയ 'പാപബോധം' എന്ന മുടിയുമായി മണ്ടിനടക്കുന്ന വിധിയുടെ ബലിമൃഗങ്ങളെ നമുക്ക് ഏതു മതത്തിലും എന്നും കാണാം..
    ഇതിനൊരു വിടുതൽ സ്വയം അവനവൻ തന്നെ അറിയുക എന്നത് മാത്രമാണെന്റെ മാളോരേ ...ഒരുവന് സ്വയമറിയാൻ ഇന്നീ ഭൂമി മലയാളത്തിൽ ഒരുപുസ്തകമേ അച്ചടിച്ചു ഞാൻ കണ്ടിട്ടുള്ളൂ "ശ്രീമദ് ഭഗവത് ഗീത" ഒന്ന് മാത്രം ! വായിക്കൂ പഠിക്കൂ ..സ്വയം ബോധമെന്ന ഈശ്വരനെ ഉള്ളിന്റെ ഉള്ളിൽ താനേ കണ്ടെത്തൂ ..അവനിൽ അലിഞ്ഞു 'ഞാൻ' എന്ന ബോധമില്ലാതെയാകട്ടെ...ഇതാണ് സ്വർഗം ! ഇതിനെന്തിനു പള്ളി ? പാതിരി? അവന്റെ പറിഞ്ഞ കൂദാശ? samuelkoodal

    ReplyDelete
  4. റീത്തിൻറെ പേരും പറഞ്ഞു സീറോ മലബാർ സഭാധികാരം ലോകംമുഴുവൻ പള്ളികൾ വാങ്ങിക്കൂട്ടാൻ കാണിക്കുന്ന വ്യഗ്രതയേയും പ്രവാസികൾക്കിടയിലുള്ള ആശയക്കുഴപ്പത്തെയും സംബന്ധിച്ച് സർവ്വശ്രീ തൊട്ടാനാനിയും ജോസഫ് മാത്യുവും വളരെ ഭംഗിയായി എഴുതിയിരിക്കുന്നു. അവർക്ക് അഭിനന്ദനങ്ങൾ. ഈ വിഷയത്തെ സംബന്ധിച്ച് അനേകർ ഇതിനുമുമ്പും എഴുതിയിട്ടുണ്ട്. ഡോ ജെയിംസ് കോട്ടൂർ ഇംഗ്ലീഷിൽ പല ലേഖനങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. സ്വന്തം മക്കളുടെ ഭാവിയെ കരുതിയെങ്കിലും കുടിയേറിയ രാജ്യങ്ങളിലെ രീതികളുമായി ഒത്തുചേർന്നുപോകാൻ മാതാപിതാക്കൾ പരിശ്രമികണ്ടതാണ്. അതിനുപകരം ഞായറാഴ്ചകളിലെങ്കിലും കൊച്ചുകേരളം സൃഷ്ടിക്കാമെന്നുള്ള ചിന്തയാണ് പ്രവാസികളുടെ ഇടയിലെ പള്ളിവാങ്ങൾ ഭ്രമത്തിനു കാരണം. വികാരം വിചാരത്തെ അടിപ്പെടുത്തുന്ന ദയനീയാവസ്ഥ. പുരോഹിതതന്ത്രവലകളിൽ ഇത്തരക്കാർ അതിവേഗം കുടുങ്ങും. രാപകലില്ലാതെ വേലചെയ്തുണ്ടാക്കുന്ന പണം പള്ളികൃഷിക്ക് ചെലവഴിക്കുന്നത് ദ്വാരമുള്ള മൊന്തയിലേയ്ക്ക് പശുവിനെ കറക്കുന്നതിന് തുല്യമാണ്. ഭാവിയിൽ നമ്മുടെ മക്കൾക്ക് ഈ പള്ളിപണികൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല. “നമുക്കും നമ്മുടെ മക്കൾക്കും ആവശ്യനേരങ്ങളിൽ തുണയും ആശ്രയവും സങ്കേതവുമായിരുന്ന, വിദേശ പള്ളികൾക്ക് ഇന്ന് ആവശ്യമായ പ്രാണവായു നൽകേണ്ടതിനു പകരം അത്യാഗ്രഹം പൂണ്ട, സ്വാർത്ഥരായി നമ്മെ ഭിന്നിപ്പിക്കുന്ന, നാട്ടിൽ ആർഭാടങ്ങളിൽ മുഴുകി, സമ്പന്നരായി, ധാരാളിച്ചു ജീവിക്കുന്ന സിറോമലബാർ പള്ളികളെയാണോ നാം വളർത്തേണ്ടത്? ഇത്തരം നന്ദികേട് വിശ്വാസികളെന്നു സ്വയം അഭിമാനിക്കുന്ന നമുക്ക് ചേർന്നതാണോ? ഇതാണോ നമ്മുടെ ദൈവം നമ്മിൽനിന്നും ആഗ്രഹിക്കുന്നത്?” ശ്രീ തൊട്ടാനാനിയുടെ ഈയൊരു പ്രസ്താവന മാത്രം മതിയല്ലോ പ്രവാസികളെ ചിന്തിപ്പിക്കാൻ.

    ReplyDelete