മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: നെഹ്രു കോളേജിലെ ജിഷ്ണുവിന്റെ ആത്മഹത്യ സോഷ്യൽ മീഡിയ ഏറ്റെടുത്തപ്പോൾ മറ്റൊരു നിവർത്തിയുമില്ലാതെ മുഖ്യധാര മാദ്ധ്യമങ്ങളും പിന്തുടരുകയായിരുന്നു. തൊട്ടു പിന്നാലെ സ്വാശ്രയ കുരുക്കിൽ വീണത് ടോംസ് കോളേജും ലോ അക്കാദമിയും ആയിരുന്നു. ആർക്കും തൊടാൻ കഴിയാത്തത്ര ശക്തമായ ലോ അക്കദമി സമരം കേരളത്തിലെ ഏറ്റവും വലിയ ചർച്ചാവിഷയം ആക്കിയതിനും മാദ്ധ്യമങ്ങൾക്കു ഒരു പങ്കുണ്ട്. എന്നിട്ടും ക്രിസ്ത്യൻ മാനേജ്‌മെന്റ് കോളേജുകളിലെ തോന്ന്യാസങ്ങൾ മാദ്ധ്യമങ്ങൾ കണ്ടില്ലൈന്നു നടിക്കുകയാണ്.
ഒരു ദിവസം അവധിയെടുത്താൽ ഫൈനായി 150 രൂപ അടയ്ക്കണം; ഐഡിന്റിന്റി കാർഡ് മറന്നാൽ ഫൈൻ 100 രൂപ; ഹോസ്റ്റലിലെ ക്രിസ്തീയ ധ്യാനത്തിൽ പങ്കെടുത്തില്ലെങ്കിലും പിഴ 500 ഒടുക്കണം; നവമാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചാൽ പുറത്താക്കി പ്രതികാരം തീർക്കും; കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളേജിലെ 'ഫൈൻ കൊള്ള'ക്കും പീഡനങ്ങൾക്കുമെതിരെ വിദ്യാർത്ഥികൾ സമരത്തിൽ
സഭയുടെ കോളേജിന്റെ ഫൈൻകൊള്ളയ്‌ക്കെതിരെ മാത്രം പ്രതികരിച്ചില്ലെങ്കിൽ അത് ക്ഷീണമാകുമെന്ന കണ്ട് ഒടുവിൽ കുട്ടിസഖാക്കളെ സമരത്തിനയച്ച് സിപിഐ(എം); ചെമ്പേരി വിമൽജ്യോതിയിലേക്ക് മാർച്ച് നടത്തിയ എസ്എഫ്‌ഐ ഗേറ്റിൽ കൊടിനാട്ടി സമരം തുടങ്ങി; പൊലീസിന്റെയും ഗുണ്ടകളുടേയും തല്ലുകൊണ്ട് നേടിയ സമരവിജയം എസ്എഫ്‌ഐ ഹൈജാക്ക് ചെയ്യുമോയെന്ന ആശങ്കയിൽ എംഎസ്എഫും
അഞ്ചുവർഷത്തേക്ക് ലക്ഷ്മി നായർ അക്കാഡമി പരിസരത്ത് എത്തില്ലെന്ന് ഉറപ്പിച്ച് ചോദിച്ചതെല്ലാം നേടി വിജയം ആഘോഷിച്ച് എസ്എഫ്‌ഐ; ഒരു ഞായറാഴ്ചയെത്തി സമരം ഹൈജാക്ക് ചെയ്ത് എസ്എഫ്‌ഐ കാര്യംനേടിയപ്പോൾ വെട്ടിലായത് സംയുക്തസമിതിയും ബിജെപിയും; രാജിയെന്ന സാങ്കേതികത്വത്തിൽ കടിച്ചുതൂങ്ങി സമരം തുടരുന്നതിലെ അനൗചിത്യവും ചർച്ചയാകുന്നുകേരള സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്കു വമ്പൻ ജയം; 51ൽ 48 കോളേജിലും ജയം മികച്ച ഭൂരിപക്ഷത്തിൽഭർത്താവിനെ കൊല്ലാൻ കൊലയാളിയെ പുതപ്പിച്ച് പിൻസീറ്റിൽ കിടത്തി ഭാര്യ കാറോടിച്ചു കൊണ്ട് പോയി; തെളിവുകൾ നശിപ്പിക്കും മുമ്പ് പൊലീസ് പൊക്കി; ജ്യോതിയെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചത് വിനോദിന്റെ കാമുകി വീണ്ടും ഗർഭിണിയായപ്പോൾ
എന്നാൽ ലക്ഷ്മി നായർ പേടി ഇത്തരം മാനേജുമെന്റുകളിലും ബാധിച്ചു എന്നു വ്യക്തമാണ്. ആരുടെയും സമ്മർദ്ദത്തിനു വഴങ്ങാത്ത ഒരു വിദ്യാർത്ഥി സംഘടനകൾക്കും യൂണിറ്റു പോലും ഇല്ലാത്ത കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ എഞ്ചിനീയറിങ്ങ് കോളേജിൽ ഇന്നലെ നടന്ന സംഭവങ്ങൾ വ്യക്തമാക്കുന്നത് ഇതാണ്. കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാർത്ഥികൾ ഇന്നലെ രംഗത്തിറങ്ങിയപ്പോൾ പതിവിൽ നിന്നും വ്യത്യസ്തമായി മാനേജ്‌മെന്റ് സഹിഷ്ണുത കാട്ടുകയും വിദ്യാത്ഥികളുമായി ചർച്ചക്കു തയ്യാറെടുക്കുകയും ചെയ്തതാണ് സമരത്തിനു ഇറങ്ങിയ എസ്എഫ്‌ഐ നേതാക്കളെ പോലും അത്ഭുതപ്പെടുത്തിയത്.
ജയിൽ പോലെ വിദ്യാർത്ഥികളെ അടിച്ചമർത്തി പഠിപ്പിക്കുന്ന അമൽ ജ്യോതിയിൽ ഇടക്കിടെ ഇങ്ങനെ പ്രതിഷേധങ്ങൾ ഉണ്ടാവുക പതിവാണ്. എന്നാൽ വിദ്യാർത്ഥികളെ നിലംതൊടാൻ അനുവദിക്കാതെ മാതാപിതാക്കളെ വരെ രംഗത്തിറക്കിയാണ് മാനേജ്‌മെന്റ് ഇതു നേരിടുക. മാദ്ധ്യമങ്ങൾ വാർത്തയാക്കില്ല എന്നതാണ് ഇവർക്ക് ധൈര്യം നൽകുന്ന പ്രാധാന കാരണം. പ്രതിഷേധിച്ച വിദ്യാർത്ഥികളെ പുറത്താക്കിയും അവരുടെ ഭാവി തുലച്ചും വരെയാണ് ഇത്തരം സമരങ്ങൾ അവസാനിക്കുക. പട്ടാളത്തിൽ നിന്നും വിരമിച്ച ചെറുപ്പക്കാരായ ജവാന്മാരെ സെക്യൂരിറ്റി ഉദ്യോഗസ്ഥരായി നിർത്തി പൊലീസ് അധികാരത്തോടെ അടിച്ചും ഇടിച്ചുമാണ് ഇവിടെ വിദ്യാർത്ഥികളെ ഇരുമ്പറക്കുള്ളിൽ തളക്കുന്നത്. മക്കൾക്ക് നല്ല മാർക്ക് കിട്ടാൻ വേണ്ടി എല്ലാത്തിനും മാതാപിതാക്കളുടെ പിന്തുണയുമുണ്ട്.
എന്നാൽ ഇന്നലെ വെറും 20 വിദ്യാർത്ഥികൾ സമരത്തിനു ഇറങ്ങിയപ്പോഴേക്കും രംഗം മാറി. ക്ലാസ്സ് മുറിക്കകത്ത് വിദ്യാർത്ഥികൾ പ്രതിഷേധത്തിന് ഇറങ്ങി. അതേ സമയം കോട്ടയം ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നും എത്തിയ എസ്എഫ്‌ഐ പ്രവർത്തകർ കോളേജ് കവാടത്തിന് പുറത്തും കുത്തിരിപ്പു സമരം നടത്തി. തുടർന്നാണ് സമരക്കാരെ എല്ലാം അത്ഭുതപ്പെടുത്തികൊണ്ട് പെൺകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥികൾ കൂട്ടത്തോടെ സമരക്കാർക്കൊപ്പം ക്ലാസ്സ് ബഹിഷ്‌കരിച്ചു പുറത്തിറങ്ങിയത്.
പതിവ് ഭീഷണിയും ഗുണ്ടായിസത്തിനും ശ്രമിക്കാതെ മാനേജ്‌മെന്റ് ആദ്യമായി വിദ്യാർത്ഥികളുമായി ചർച്ചയ്ക്ക് തയ്യാറായതോടെ സമരക്കാരുടെ പകുതി പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടു. പതിവ് ആവശ്യങ്ങളാണ് സമരക്കാർ മുൻപോട്ടു വച്ചത്. അവയിൽ ഒഒന്നോ രണ്ടോ ആവശ്യങ്ങൾ നിറവേറ്റാൻ സമയം ചോദിച്ചത് ഒഴിച്ചാൽ ബാക്കിയെല്ലാം തന്നെ നിറവേറ്റിയാണ് ചർച്ച അവസിനിപ്പിച്ചതും സമരം നിർത്തിയതും. വാഗ്ദാന ലംഘനങ്ങൾ ഉണ്ടായാൽ വീണ്ടും സമരം എന്ന മുന്നറിയിപ്പോടെയാണ് വിദ്യാർത്ഥികൾ പിന്മാറിയത്.
വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങളെ എല്ലാം നിരാകരിച്ച് ജയിൽ സംവിധാനത്തോടെയാണ് അമൽ ജ്യോതിയിലെ കാര്യങ്ങൾ നടക്കുന്നതെന്ന ആക്ഷേപം നേരത്തെ മുതൽ ഉയർന്നിരുന്നു. അനങ്ങിയാൽ ഫൈൻ ഏർപ്പടുത്തുന്ന സംവിധാനമാണ് ഇവിടെ നടന്നുവന്നത്. എന്നാൽ വിദ്യാർത്ഥികളുടെ സമരം പലയിടത്തും മാനേജ്‌മെന്റകൾക്ക് തീരാത്തലവേദനയായി മാറുന്നു എന്നു കണ്ടാണ് അമൽ ജ്യോതി മാനേജ്‌മെന്റും സമവായത്തിന്റെ പാതയിലേക്ക് നീങ്ങിയത്.
പെട്ടന്ന് അവസുഖം വന്ന ഒരു ദിവസം ക്ലാസിൽ പോകാതിരുന്നാൽ അതിന് 150 രൂപ ഫൈനായി ഈടാക്കുകയാണ് മാനേജ്‌മെന്റ് ചെയ്യുന്നതെന്നാണ് സമരക്കാർ പറയുന്നത്. ഐഡന്റീറ്റി കാർഡ് മറന്നാൽ അതിനും പിഴ നൽകേണ്ട അവസ്ഥയും ഇവിടെ ഉണ്ടായിരുന്നു. ഇതിന് 100 രൂപയാണ് ഒരു വിദ്യാർത്ഥിയിൽ നിന്നും ഈടാക്കുന്നത്. കേളേജിലെ പിഴശിക്ഷാ രീതി ഇങ്ങനെയാണെങ്കിൽ ഹോസ്റ്റലിലെ കാര്യങ്ങൾ അതിലും കഷ്്ടമാണ്. ഹോസ്റ്റലിൽ താമസിക്കുന്നവർ നിർബന്ധമായും ക്രിസ്തീയ ധ്യാനത്തിൽ പങ്കെടുക്കണമെന്നതാണ് കോളേജ് മാനേജ്‌മെന്റിന്റെ നിബന്ധന. ഇക്കാര്യത്തിന് മതം നോക്കാറില്ല. ഹിന്ദുവായാലും മുസ്ലീമായാലും വിദ്യാർത്ഥികൾ നിർബന്ധമായും പങ്കെടുക്കണം. ഇനി പങ്കെടുക്കാതെ വിട്ടു നിന്നാൽ 500 രൂപ ഫൈനായി വാങ്ങുന്ന അവസ്ഥയുമുണ്ട്. ഇത്തരം പ്രവൃത്തികൾക്കെതിരെയാണ് സമരവുമായ വിദ്യാർത്ഥികൾ രംഗത്തിറങ്ങിയത്.
ഫൈൻ സംവിധാനം പുനപ്പരിശോധിക്കാം എന്ന വാഗ്ദാനത്തോടെയാണ് മാനേജ്‌മെന്റ് വിദ്യാർത്ഥി സമരത്തെ തണുപ്പിച്ചത്. പട്ടാളച്ചിട്ടയോടെ പെരുമാറുന്ന ഒരു പള്ളിവികാരിക്കെതിരെയും വിദ്യാർത്ഥികൾ പരാതികൾ പറഞ്ഞിരുന്നു. കോളേജിലെ ഹോസ്റ്റലിന്റെ ചുമതലയുള്ള പള്ളിവികാരി റൂബനെതിരെയായിരുന്നു ഇതിലെ പ്രധാന ആരോപണം. വിദ്യാർത്ഥികളെ അകാരണമായി മാനസികമായും ശാരീരികമായും കുട്ടികളെ ഉപദ്രവിക്കുന്നുവെന്നുമാണ് വിദ്യാർത്ഥികളുടെ ആരോപണം. ഇയാളെ അടിയന്തിരമായി കോളേജിൽ നിന്നും പുറത്താക്കണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ കൂടുതൽ സമയം വേണെന്നാണ് സമരക്കാരോട്് കോളേജ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്.
അടുത്തിടെ പരീക്ഷ വൈകിയതിനെതിരെ നവമാദ്ധ്യമങ്ങളിലുടെ പ്രതികരിച്ച വിദ്യാർത്ഥിയെ അമൽ ജ്യോതി മാനേജ്‌മെന്റു പുറത്താക്കിയാണ് പ്രതികാരം തീർത്ത സംഭവം കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. മാത്യു ഏലിയാസിന്റെ വിഷയവും സമരക്കാർ ഉന്നയിച്ചതോടെ ഇക്കാര്യത്തിലും പരിഹാരമുണ്ടാക്കാമെന്ന നിലപാടിലാണ് കോളേജ് മാനേജ്‌മെന്റ്. 2015ലാണ് മെറിറ്റ് സീറ്റിൽ യോഗ്യത നേടീയ മാത്യു ഏലിയാസ് കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജീനീയറിങ് കോളേജിൽ സിവിൽ എൻജീനീറിങ് കോഴ്‌സിൽ പ്രവേശനം നേടീയത്. ആദ്യരണ്ട് സെമസ്റ്റർ പരീക്ഷയിൽ 70 ശതമാനം മാർക്കോടെ മാത്യു മുഴുവൻ വിഷയങ്ങൾക്കും പാസായി. മൂന്നാം സെമസ്റ്റർ പരീക്ഷ വൈകിയതോടെ ശാസ്ത്ര സർവകലശാല വി സിക്ക് എതിരായി വിദ്യാർത്ഥികൾ നവമാദ്ധ്യമങ്ങളിലുടെ പ്രതീകരിച്ചു. ഇതിനെ പിന്തുണച്ച് മാത്യുവും ചില പോസ്റ്റുകൾ ഇട്ടിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട കോളേജ് അധികാരികൾ മാത്യുവിനെ വിളിച്ചു വരുത്തി മദ്യപാനിയായി ചീത്രീകരിച്ച ശേഷം യാതൊരു കാരണവും കാണിക്കാതെ തന്നെ കോളേജിൽ നിന്നും പുറത്താക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പറയുന്നു.
ഈ വിദ്യാർത്ഥിയുടെ ആവശ്യം എസ്എഫ്‌ഐക്കാർ കാര്യമായി തന്നെ എടുത്തിട്ടുണ്ട്. ഇത് കൂടാതെ സ്റ്റുഡന്റ് കൗൺസിൽ മാനേജ്‌മെന്റിന് ഒത്താശപാടുന്ന ഡമ്മിയായി പ്രവർത്തിക്കുന്നു എന്ന പരാതിയും വിദ്യാർത്ഥികൾ ഉയർത്തുകയുണ്ടായി. ഈ വിഷയത്തിൽ വിദ്യാർത്ഥികൾക്ക് ഉതകുന്ന വിധത്തിൽ പരിഷ്‌ക്കരണം വരുത്താമെന്നാണ് മാനേജ്‌മെന്റ് സമ്മതിച്ചിരിക്കുന്നത്. കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി സാംസ്കാരിക കലാ പരിപാടികൾ നടത്തുന്നതിനോട് പോലും മുഖം തിരിഞ്ഞു നിന്ന മാനേജ്‌മെന്റ് ഇപ്പോൾ ഇക്കാര്യത്തിലും പുനരാലോചനക്ക് തയ്യാറായിട്ടുണ്ട്. ഇതിനെല്ലാം കാരണമായത് ലോ അക്കാദമിയിലെ സമരം രാഷ്ട്രീയ പാർട്ടികൾ എല്ലാം ഏറ്റെടുക്കുന്നതു കൊണ്ടാണ്.
ലോ അക്കാദമിയിൽ സമരം നടത്തുന്നവർ ക്രൈസ്തവ മാനേജമെന്റുകളിൽ നടക്കുന്ന വിദ്യാർത്ഥി പീഡനങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ലെന്ന വിമർശനവും ഉയർത്തുകയുണ്ടായി. ഇതോടെ രാഷ്ട്രീയക്കാരും ചാനലുകളും അമൽജ്യോതിയിലേക്ക് ശ്രദ്ധ തിരിക്കാതിരിക്കാൻ വേണ്ടിയാണ് കോളേജ് മാനേജ്‌മെന്റ് അടിയന്തര ഇടപെടൽ നടത്തുന്നതും.
No comments:
Post a Comment