Translate

Wednesday, February 22, 2017

ഫ്രാന്‍സീസ് മാര്‍പ്പാപ്പക്കെതിരെ യാഥാസ്ഥികരായ വൈദികർ രംഗത്ത്

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സീസ് മാര്‍പ്പാപ്പക്കെതിരെ യാഥാസ്ഥികരായ വൈദികരും ചില കര്‍ദ്ദിനാളന്മാരും രംഗത്ത്. മാര്‍പാപ്പയുടെ പുരോഗമന ആശയങ്ങളോട് എതിരുള്ള സഭയിലെ മുതിര്‍ന്ന പുരോഹിതന്മാരാണ് അദ്ദേഹത്തിനെതിരെ വത്തിക്കാനില്‍ പോസ്റ്ററുകളുമായി രംഗത്തെത്തിയിരിക്കുതായി ബിബിസി റപ്പോര്‍ട്ട്.
വത്തിക്കാനില്‍ പലയിടത്തും മാര്‍പാപ്പയ്‌ക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
സഭാ വിശ്വാസികളുടെ വിവാഹമോചനം ലളിതമാക്കാനും അവര്‍ക്ക് വീണ്ടും വിവാഹം കഴിക്കാനുമുള്ള മാര്‍പാപ്പയുടെ ആശയങ്ങള്‍ യാഥാസ്ഥികരെ ഏറെ ചൊടിപ്പിച്ചിരുന്നു. സഭ ഒരു വിവാഹത്തെക്കുറിച്ച് മാത്രമെ പറയുന്നുള്ളുവെന്നും രണ്ടാം വിവാഹം അസാന്മാര്‍ഗ്ഗികമാണെന്നുമാണ് യാഥാസ്ഥികരുടെ വാദം.
2000 വര്‍ഷം പഴക്കമുള്ള സഭയെ അപകടത്തിലേക്കാണ് മാര്‍പാപ്പ നയിക്കുന്നതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. അതേസമയം ‘ഭ്രാന്ത്’ ബിഷപ്പ്മാര്‍ക്കും വൈദികര്‍ക്കുമാണ് കാണുന്നതെന്നും ഇത് വളര്‍ന്നാല്‍ വലിയ പ്രശ്‌നങ്ങളുണ്ടാകുമെന്നും മാര്‍പാപ്പ പറയുന്നു. അമേരിക്കന്‍ കര്‍ദ്ദിനാളായ റെയ്മണ്ട് ബര്‍ക്കാണ് മാര്‍പാപ്പയ്‌ക്കെതിരായുള്ള പ്രതിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. "ഞാൻ" എന്ന ബോധം തന്നെ "വഴിയും സത്യവും ജീവനുമാകുന്നു'' എന്ന സ്വയമറിയൽ ലോകത്തോട് വിളംബരം ചെയ്ത ക്രിസ്തുവിന്റെ സഭയും, സ്വർഗ്ഗത്തിന്റെ താക്കോലും തങ്ങളുടെ കൈവശമാണെന്നു സ്വയം ലോകത്തോടു പറഞ്ഞു ,1700 കൊല്ലം മുൻപേ കോൺസ്റ്റാന്റിന് ചക്രവർത്തിയും കുറെ പാതിരിമാരും കൂടി രൂപകല്പന ചെയ്തു കുത്തിക്കുറിച്ച ബൈബിളും , മനുഷ്യനെ നിത്യമായും ആത്മീയാന്ധതയിൽ കിടത്തിയുറക്കാന് തീരുമാനിച്ച പൗരോഹിത്യ മേല്കോയ്മയിൽ നിന്നും കത്തോലിക്കാ സഭയെയും അതിലൂടെ ക്രിസ്തീയ ലോകത്തെയും നവീകരണത്തിന്റെ പുതിയ വെളിച്ചം കാണിക്കാൻ ഒരു ദിവ്യാവതാരമായി പിറന്ന നമ്മുടെ ഫ്രാൻസിസ് മാര്പാപ്പാപ്പയെ ഇത്രയും കാലം കർദ്ദിനാളന്മാർ ജീവനോടെ ഭൂമുഖത്തു ഇരുത്തിയതുതന്നെ ലോകാതിശയങ്ങളിൽ ഒന്നായിരുന്നു ! കുരിശിൽ മരിച്ചവനെ, പാപ്പായെ കാത്തുകൊള്ളേണമേ ... സകല കത്തോലിക്കാ പുണ്ണിയാളരുമെ, പോപ്പിനുവേണ്ടി അപേക്ഷിക്കേണമേ.....പ്രത്യേകിച്ച് ബനഡിക്ട് അച്ഛാ / അൽഫാൻസാമ്മമേ പോപ്പിനുവേണ്ടി അപേക്ഷക്കേണമേ ...samuelkoodal.

    ReplyDelete